സുരക്ഷയിൽ മുന്നിൽ പഞ്ചും നെക്സോണും; ഇന്ധനച്ചെലവ് എങ്ങനെ കുറഞ്ഞു? ഉപയോഗിച്ചവര്ക്ക് പറയാനുള്ളത്...
ഭാരത് എൻകാപിന്റെ (ഭാരത് ന്യൂ കാർ അസെസ്മെന്റ് പ്രോഗ്രാം) ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിങ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹനങ്ങൾ– ടാറ്റ പഞ്ചും ടാറ്റ നെക്സോണും. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം പുറത്തുവിട്ടത്. സുരക്ഷയുടെ അടിസ്ഥാനത്തിൽ കാറുകൾക്ക് സ്റ്റാർ റേറ്റിങ് നൽകുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ സംവിധാനമാണ് എൻകാപ്. 2023 ഒക്ടോബർ മുതലാണ് ഇത് നിലവിൽ വന്നത്. നോൺ ഇലക്ട്രിക് വാഹനങ്ങളായ ടാറ്റ സഫാരി, ഹാരിയർ എന്നിവയ്ക്കാണ് നേരത്തേ 5 സ്റ്റാർ റേറ്റിങ് ലഭിച്ചത്. ഇടിയുടെ ആഘാതം പരിശോധിക്കുന്ന ക്രാഷ് ടെസ്റ്റുകളിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് റേറ്റിങ്. എൻകാപ് 5 സ്റ്റാർ റേറ്റിങ് മാത്രമല്ല, ഒട്ടേറെ അംഗീകാരങ്ങളുമായാണ് ടാറ്റയുടെ പഞ്ചും നെക്സോണും വിപണിയിൽ കുതിക്കുന്നത്. അതിനൊത്തെ ഫീച്ചറുകളും ഉപഭോക്താക്കൾക്കായി ഈ കാറുകൾ നൽകുന്നുണ്ട്.
ഭാരത് എൻകാപിന്റെ (ഭാരത് ന്യൂ കാർ അസെസ്മെന്റ് പ്രോഗ്രാം) ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിങ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹനങ്ങൾ– ടാറ്റ പഞ്ചും ടാറ്റ നെക്സോണും. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം പുറത്തുവിട്ടത്. സുരക്ഷയുടെ അടിസ്ഥാനത്തിൽ കാറുകൾക്ക് സ്റ്റാർ റേറ്റിങ് നൽകുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ സംവിധാനമാണ് എൻകാപ്. 2023 ഒക്ടോബർ മുതലാണ് ഇത് നിലവിൽ വന്നത്. നോൺ ഇലക്ട്രിക് വാഹനങ്ങളായ ടാറ്റ സഫാരി, ഹാരിയർ എന്നിവയ്ക്കാണ് നേരത്തേ 5 സ്റ്റാർ റേറ്റിങ് ലഭിച്ചത്. ഇടിയുടെ ആഘാതം പരിശോധിക്കുന്ന ക്രാഷ് ടെസ്റ്റുകളിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് റേറ്റിങ്. എൻകാപ് 5 സ്റ്റാർ റേറ്റിങ് മാത്രമല്ല, ഒട്ടേറെ അംഗീകാരങ്ങളുമായാണ് ടാറ്റയുടെ പഞ്ചും നെക്സോണും വിപണിയിൽ കുതിക്കുന്നത്. അതിനൊത്തെ ഫീച്ചറുകളും ഉപഭോക്താക്കൾക്കായി ഈ കാറുകൾ നൽകുന്നുണ്ട്.
ഭാരത് എൻകാപിന്റെ (ഭാരത് ന്യൂ കാർ അസെസ്മെന്റ് പ്രോഗ്രാം) ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിങ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹനങ്ങൾ– ടാറ്റ പഞ്ചും ടാറ്റ നെക്സോണും. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം പുറത്തുവിട്ടത്. സുരക്ഷയുടെ അടിസ്ഥാനത്തിൽ കാറുകൾക്ക് സ്റ്റാർ റേറ്റിങ് നൽകുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ സംവിധാനമാണ് എൻകാപ്. 2023 ഒക്ടോബർ മുതലാണ് ഇത് നിലവിൽ വന്നത്. നോൺ ഇലക്ട്രിക് വാഹനങ്ങളായ ടാറ്റ സഫാരി, ഹാരിയർ എന്നിവയ്ക്കാണ് നേരത്തേ 5 സ്റ്റാർ റേറ്റിങ് ലഭിച്ചത്. ഇടിയുടെ ആഘാതം പരിശോധിക്കുന്ന ക്രാഷ് ടെസ്റ്റുകളിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് റേറ്റിങ്. എൻകാപ് 5 സ്റ്റാർ റേറ്റിങ് മാത്രമല്ല, ഒട്ടേറെ അംഗീകാരങ്ങളുമായാണ് ടാറ്റയുടെ പഞ്ചും നെക്സോണും വിപണിയിൽ കുതിക്കുന്നത്. അതിനൊത്തെ ഫീച്ചറുകളും ഉപഭോക്താക്കൾക്കായി ഈ കാറുകൾ നൽകുന്നുണ്ട്.
ഭാരത് എൻകാപിന്റെ (ഭാരത് ന്യൂ കാർ അസെസ്മെന്റ് പ്രോഗ്രാം) ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിങ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹനങ്ങൾ– ടാറ്റ പഞ്ചും ടാറ്റ നെക്സോണും. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം പുറത്തുവിട്ടത്. സുരക്ഷയുടെ അടിസ്ഥാനത്തിൽ കാറുകൾക്ക് സ്റ്റാർ റേറ്റിങ് നൽകുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ സംവിധാനമാണ് എൻകാപ്. 2023 ഒക്ടോബർ മുതലാണ് ഇത് നിലവിൽ വന്നത്.
നോൺ ഇലക്ട്രിക് വാഹനങ്ങളായ ടാറ്റ സഫാരി, ഹാരിയർ എന്നിവയ്ക്കാണ് നേരത്തേ 5 സ്റ്റാർ റേറ്റിങ് ലഭിച്ചത്. ഇടിയുടെ ആഘാതം പരിശോധിക്കുന്ന ക്രാഷ് ടെസ്റ്റുകളിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് റേറ്റിങ്. എൻകാപ് 5 സ്റ്റാർ റേറ്റിങ് മാത്രമല്ല, ഒട്ടേറെ അംഗീകാരങ്ങളുമായാണ് ടാറ്റയുടെ പഞ്ചും നെക്സോണും വിപണിയിൽ കുതിക്കുന്നത്. അതിനൊത്തെ ഫീച്ചറുകളും ഉപഭോക്താക്കൾക്കായി ഈ കാറുകൾ നൽകുന്നുണ്ട്.
∙ ടാറ്റ നെക്സോൺ
ബോൾഡ് ഡിസൈനാണ് ഹൈലൈറ്റ്. വെൽകം–ഗുഡ്ബൈ അനിമേഷനുള്ള സ്റ്റൈലിഷായ ഡിആർഎല്ലുകളെ കണക്ട് ചെയ്ത ലൈറ്റ് ബാറാണ് മുന്നിലെ പ്രധാന സവിശേഷത. വാഹനം ചാർജ് ചെയ്യുന്നത് ഇതിലറിയാം. പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാംപ്. ഉയർന്ന വേരിയന്റിൽ ഒാട്ടമാറ്റിക് ഫീച്ചറും എൽഇഡി ഫോഗ്‌ലാംപുകൾക്ക് കോർണറിങ് ഫങ്ഷനുമുണ്ട്. ത്രീഡി ലുക്കാണ് ടാറ്റ ലോഗോയ്ക്ക്. പുതിയ അലോയ് വീൽ ഡിസൈൻ. പ്രീമിയം ഫിനിഷുള്ള ഡ്യുവൽ ടോൺ ഇന്റീരിയറാണ്.
ഇല്യൂമിനേറ്റഡ് ലോഗോയോടു കൂടിയ സ്റ്റിയറിങ് വീൽ, ഉയരം ക്രമീകരിക്കാവുന്ന വെന്റിലേറ്റഡ് മുൻസീറ്റുകൾ, വയർലെസ് ചാർജർ, ഇലക്ട്രോണിക് പാർക് ബ്രേക്ക്, കൂൾഡ് ഗ്ലവ് ബോക്സ്, വോയ്സ് അസിസ്റ്റ് സൺറൂഫ്, ടച്ച് സംവിധാനമുള്ള എസി കൺട്രോളുകൾ, 10.25 ഇഞ്ച് ഡിജിറ്റൽ കൺസോൾ എന്നിങ്ങനെ നീളുന്നു ഫീച്ചർനിര. ടോപ് വേരിയന്റിൽ 12.3 ഇഞ്ച് വലുപ്പമുള്ള ഹാർമന്റെ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റമാണ്. ആപ്പിൾ കാർപ്ലേ ആൻഡ്രോയ്ഡ് ഒാട്ടോ സംവിധാനത്തോടൊപ്പം ആർക്കേഡ് ഇവി ഫീച്ചറുമുണ്ട്. 350 ലീറ്ററാണ് ബൂട്ട് സ്പേസ്.
∙ മോട്ടർ
രണ്ടാം തലമുറ (ജെൻ2) ഇലക്ട്രിക് മോട്ടറാണ്. ലോങ് റേഞ്ച്: 106 kW, മീഡിയം റേഞ്ച്: 95 kWh
∙ ബാറ്ററി
ലോങ് റേഞ്ച്: 40.5 kWh.
മീഡിയം റേഞ്ച്: 30 kWh
പെർമെനന്റ് മാഗ്‌നെറ്റ് സിങ്ക്രോണസ് എസി മോട്ടറാണ്. മോട്ടറും ബാറ്ററിയും െഎപി67 റേറ്റിങ്ങുള്ളതാണ്. ലിക്വിഡ് കൂൾഡ് തെർമൽ മാനേജ്മെന്റ് സിസ്റ്റം മുൻമോഡലിനെക്കാളും മികച്ചതെന്നു ടാറ്റ അവകാശപ്പെടുന്നു. 0–100 വേഗത്തിലെത്താൻ ലോങ്റേഞ്ച് വേരിയന്റിന് 8.9 സെക്കൻഡ് സമയം മതി. മീഡിയം റേഞ്ചിന് 9.2 സെക്കൻഡും.
∙ ചാർജിങ്
ഹോം, 3.3 kW AC വോൾബോക്സ്, 7.2 kW AC വോൾബോക്സ്, ഡിസി ഫാസ്റ്റ് ചാർജിങ് എന്നിവയാണ് ചാർജിങ് ഒാപ്ഷനുകൾ.
15 A പവർപ്ലഗ്‌വഴി വീട്ടിൽ ചാർജ് ചെയ്യാം. 7.2 kW, 3.3 kW എന്നിവ വീട്ടിൽ ഫിറ്റ് ചെയ്യാവുന്ന വോൾബോക്സാണ്.
ലോങ് റേഞ്ച് വേരിയന്റിനാണ് 7.2 kW വോൾബോക്സ് (0–100% ചാർജാകാൻ 6 മണിക്കൂർ വേണം). മീഡിയം റേഞ്ചിന് 3.3 kW വോൾബോക്സും ((0– 100% ചാർജാകാൻ 4.3 മണിക്കൂർ)
15 A പവർപ്ലഗ്‌വഴി ലോങ് റേഞ്ച് വേരിയന്റ് 100% ചാർജ് ചെയ്യാൻ 15 മണിക്കൂറെടുക്കും. മീഡിയം റേഞ്ചിന് 10.5 മണിക്കൂറും. രണ്ടു വേരിയന്റും 50 kW ഡിസി ഫാസ്റ്റ് ചാർജിങ് ചെയ്യുകയാണെങ്കിൽ 0–80% ആകാൻ 56 മിനിറ്റ് മതി.
∙ ബൈ–ഡയറക്‌ഷനൽ ചാർജിങ്
ലക്‌ഷ്വറി ഇവികളിൽ മാത്രം കണ്ടിരുന്ന ബൈ–ഡയറക്‌ഷനൽ ചാർജിങ് സംവിധാനം ടാറ്റ പുതിയ നെക്സോണിൽ നൽകിയിട്ടുണ്ട്. വെഹിക്കിൾ ടു വെഹിക്കിൾ (വി–ടു–വി), വെഹിക്കിൾ ടു ലോഡ് (വി–ടു–എൽ) എന്നീ ഫീച്ചറുകൾ ലോങ് റേഞ്ച് വേരിയന്റിലാണുള്ളത്. വി–ടു–വി സംവിധാനംവഴി മറ്റൊരു വാഹനം നെക്സോൺ ഉപയോഗിച്ചു ചാർജ് ചെയ്യാം; തിരിച്ചും. നെക്സോണിൽനിന്നു കറന്റ് എടുത്ത് ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാവുന്ന സംവിധാനമാണ് വി–ടു–എൽ. കോഫി മേക്കറോ സൗണ്ട് സിസ്റ്റമോ ഒക്കെ ഇങ്ങനെ പ്രവർത്തിപ്പിക്കാം.
∙ വാറന്റി
ബാറ്ററി പാക്കിനും മോട്ടറിനും 8 വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്ററാണ് വാറന്റി. വാഹനത്തിന് 3 വർഷം അല്ലെങ്കിൽ 1.25 ലക്ഷം കിലോമീറ്ററും.
∙ റേഞ്ച്
ലോങ്‌റേഞ്ച് വേരിയന്റിന് ഫുൾ ചാർജിൽ 465 കിമീ. മീഡിയം റേഞ്ച് വേരിയന്റിന് 325 കിലോമീറ്ററും.
∙ സേഫ്റ്റി ഫീച്ചർ
മുൻ പാർക്കിങ് സെൻസർ, ആറ് എയർബാഗ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഹിൽ ഡിസെന്റ്–അസെന്റ് കൺട്രോൾ, എബിഎസ്–ഇബിഡി, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്, ഒാട്ടോ വെഹിക്കിൾ ഹോൾഡ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയാണ് സേഫ്റ്റി സംവിധാനങ്ങൾ. ഒപ്പം ഗ്ലോബൽ എൻസിഎപിയുടെ 5 സ്റ്റാർ സേഫ്റ്റി റേറ്റിങ്ങിന്റെ അതിസുരക്ഷിതത്വവും.
∙ ഒാൺറോഡ് വില
ക്രിയേറ്റീവ് പ്ലസ്, ഫിയർലെസ്, ഫിയർലെസ് പ്ലസ്, എംപവേർഡ്, എംപവേർഡ് പ്ലസ് എന്നിങ്ങനെ 5 ട്രിമ്മുകളുണ്ട്. മീഡിയം റേഞ്ച്: ₨16.24 – ₨19.47 ലക്ഷംവരെ. ലോങ് റേഞ്ച്: ₨18.94 - ₨21.42 ലക്ഷം. എന്നിങ്ങനെയാണ് ഒാൺ റോഡ് വിലകൾ.
∙ ‘മികച്ച ഫീച്ചറുകള്‍; കാര്യമായ നെഗറ്റീവില്ല’
ടാറ്റ നെക്സോണിന്റെ മിഡ് റേഞ്ചാണ് വാഹനം. വേരിയന്റ് ഫിയർലെസ്. വാഹനം എടുത്തിട്ട് അഞ്ചു മാസമായി. ഒാടിയ കിലോമീറ്റർ 12,500. ദിവസവും 50–70 കിലോമീറ്റർ ഒാട്ടമുള്ളതുകൊണ്ടാണ് ഇവിയിലേക്കു മാറിയത്. മാരുതി സ്വിഫ്റ്റ് പെട്രോളായിരുന്നു മുൻപ് ഉപയോഗിച്ചിരുന്നത്. പാലാ സ്വദേശി വിവേക് മാത്യു പറയുന്നു.
∙ ഈ വിലയിലുള്ള മറ്റ് ഇലക്ട്രിക് വാഹനങ്ങളുമായി താരതമ്യം ചെയ്താൽ മികച്ച ഫീച്ചറുകളാണ് നെക്സോണിലുള്ളത്. ഡിജിറ്റൽ മീറ്റർ കൺസോൾ, സ്പോർട്ടി നോബുകൾ, ടച്ച് പാനൽ എന്നിവ ഉദാഹരണം. സ്പോർട്ടിയാണ് എന്നാൽ കോംപാക്റ്റ് ഡിസൈനുമാണ്. മികച്ച ഡ്രൈവിങ് കംഫർട്ടും യാത്രാസുഖവും എടുത്തുപറയാം. സ്പോർട് മോഡിൽ നല്ല കുതിപ്പാണ്. ഇലക്ട്രിക് കാർ സെഗ്‌മെന്റിലെ ഏറ്റവും കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസും നെക്സോണിനുതന്നെ.
∙ കാര്യമായിട്ടൊന്നും നെഗറ്റീവ് പറയാനില്ല. കൺസോളിൽ കാണിക്കുന്ന റേഞ്ച് ഒാട്ടത്തിൽ കിട്ടാറില്ല. ഇടയ്ക്ക് മീറ്റർ ഹാങ് ആകുന്നുണ്ട്. പെട്രോൾ നെക്സോണിനും ഇതേ പ്രശ്നമുണ്ടെന്നു കേട്ടു.
∙ കമ്പനി പറയുന്ന റേഞ്ച് 325 എങ്കിലും കിട്ടുന്നത് 220 കിലോമീറ്ററാണ്. മാക്സിമം സ്ലോ ചാർജാണ് ചെയ്യുന്നത്. ഒരു ഫാസ്റ്റ് ചാർജ് ചെയ്‌താൽ രണ്ടുമൂന്നു സ്ലോ ചാർജ് അടുപ്പിച്ചു ചെയ്യും.
∙ സെക്കൻഡ് സർവീസ് കഴിഞ്ഞു. ചെലവ് 2,800 രൂപ. രണ്ടാം സർവീസ് കഴിഞ്ഞപ്പോൾ ബാറ്ററി ഡ്രെയ്ൻ ആകുന്നത് കുറഞ്ഞിട്ടുണ്ട്. അപ്ഡേറ്റ് ചെയ്തതുകൊണ്ടാകാം.
∙ ‘ഒറ്റച്ചാർജിൽ തൃശൂർ പോയി വരാം’
നെക്സോണിന്റെ മാക്സ് വേരിയന്റാണ്. ഒൻപതു മാസമായി എടുത്തിട്ട്. 16,000 കിലോമീറ്ററായി. സാൻട്രോ, സ്വിഫ്റ്റ് വാഹനങ്ങളായിരുന്നു മുൻപ് ഉണ്ടായിരുന്നത്. ശരാശരി ഒരു മാസം 1,800 കിലോമീറ്റർ ഒാട്ടമുണ്ട്. എല്ലാം ആഴ്ചയിലും കോട്ടയം– തൃശൂർ യാത്രയുണ്ട്. പെട്രോൾ കാറിനു ശരാശരി 12,000 രൂപയുടെ ഇന്ധനം വേണ്ടിവരും. ഇന്ധനച്ചെലവിലെ കുറവും ഡ്രൈവിങ് കംഫർട്ടും നോക്കിയാണ് ഇവിയിലേക്കു മാറിയത്. ഇപ്പോൾ 4,000–4,500 രൂപയേ മാസം ചെലവുവരുന്നുള്ളൂ. കോട്ടയം തൃശൂർ ഒറ്റച്ചാർജിൽ പോയിവരാം. കോട്ടയം സ്വദേശിയായ വിനു ഏബ്രഹാം പറയുന്നു.
∙ പെട്രോൾ കാറിനേക്കാളും ഉപയോഗിക്കാൻ എളുപ്പം ഇവിയാണ്. ആക്സിലറേഷൻ മികച്ചതാണ്. ഒാവർടേക്കിങ് വളരെ ഈസി. ഇലക്ട്രോണിക് പാർക്ക് ബ്രേക്ക്, ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം എന്നിവ എടുത്തുപറയാവുന്ന ഫീച്ചറുകളാണ്. ചാർജിങ് സ്റ്റേഷൻ കൂടുന്നത് യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നുണ്ട്.
∙ 60% സ്ലോ ചാർജും 40% ഫാസ്റ്റ് ചാർജുമാണ് ചെയ്യുന്നത്. വീട്ടിൽ 3.3 കിലോവാട്ടിന്റെ വോൾബോക്സ് വച്ചിട്ടുണ്ട്. ചൂടുകാലത്ത് ചാർജിനിടുമ്പോൾ ഓവർഹീറ്റിങ് കാണിക്കുന്നുണ്ട്. ഒാക്സിലറി ബാറ്ററിയുടെ ചാർജ് പെട്ടെന്ന് ഇറങ്ങിപ്പോയി ഇടയ്ക്ക് പ്രശ്നം വന്നിരുന്നു. ടാറ്റ അതു പരിഹരിച്ചു. വേനൽക്കാലത്തു കിട്ടുന്ന റേഞ്ച് കുറവാണ്. എസി ഉപയോഗം കൂടുന്നതുകൊണ്ടാണ്.
∙ ഷോറൂമിൽനിന്നു പുതിയൊരു ഇവി ഡെലിവറി നൽകുമ്പോൾ കസ്റ്റമർക്ക് ഇവിയെക്കുറിച്ചും ചാർജിങ്ങിനെക്കുറിച്ചും വിശദമായ ക്ലാസ് നൽകണം. നിർഭാഗ്യവശാൽ നിലവിൽ അത്തരമൊരു സേവനം ഷോറൂമിൽ ലഭ്യമല്ല. വാഹനം എടുത്ത് ഉപയോഗിക്കുമ്പോഴാണ് പല കാര്യവും പ്രശ്നമായി തോന്നുന്നത്. മിക്കതും യൂട്യൂബിൽ നോക്കി മനസ്സിലാക്കേണ്ട അവസ്ഥയാണ്. സർവീസിന്റെ കാര്യത്തിൽ തൃപ്തനാണ്. മൂന്നു സർവീസ് കഴിഞ്ഞു. മാക്സിമം 1500 രൂപയൊക്കെയേ ചെലവുവരുന്നുള്ളൂ.
∙ ടാറ്റ പഞ്ച്
ടാറ്റയുടെ നാലാമത്തെ ഇലക്ട്രിക് വാഹനം. ഒാഫ് റോഡ്–ഒാൺ റോഡ് പെർഫോമൻസ്, ഡ്രൈവ് കംഫർട്ട്, ഫീച്ചേഴ്സ്, കൂടുതൽ സുരക്ഷിതത്വം എന്നിങ്ങനെ ഒട്ടേെറ സവിശേഷതകളുമായാണ് പഞ്ച് ഇവിയുടെ വരവ്. 90 ഡിഗ്രി ആംഗിളിൽ തുറക്കാവുന്ന ഡോറുകൾ, നല്ല തൈ സപ്പോർട്ടും ബാക്ക് സപ്പോർട്ടുമുള്ള വെന്റിലേറ്റഡ് സീറ്റുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, വലുപ്പമുള്ള ക്യാബിൻ, ഗ്രേയും ബീജും ഇടകലർന്ന ഇന്റീരിയർ കളർ തീം, വോയ്സ് അസിസ്റ്റ് സൺറൂഫ് എന്നിവ സവിശേഷതകൾ.
വയർലസ് ആൻഡ്രോയ്ഡ് ഒാട്ടോ, ആപ്പിൾ കാർ പ്ലേ, 4 സ്പീക്കർ–2 ട്വീറ്റർ മ്യൂസിക് സിസ്റ്റം, ക്രൂസ് കൺട്രോൾ, യുഎസ്ബി ടൈപ് സി ചാർജർ, 45 വാട്ട് ഫാസ്റ്റ് ചാർജർ, 10.25 ഇഞ്ച് വലുപ്പമുള്ള ഇൻഫൊടെയ്ൻമെന്റ് സിസ്റ്റവും മീറ്റർ കൺസോളും, മൾട്ടിപ്പിൾ വോയ്സ് അസിസ്റ്റ്, വയർലെസ് സ്മാർട് ഫോൺ ചാർജർ, ബ്ലൈൻഡ് സ്പോർട് വ്യൂ മോണിറ്റർ, ആർക്കേഡ്. ഇവി മ്യൂസിക് സ്യൂട്ട്, റെയ്ൻ സെൻസിങ് വൈപ്പർ, സി കണക്റ്റ്–കണക്റ്റഡ് കാർ ഫീച്ചർ എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ട നിരയുണ്ട്.
∙ ഡിസൈൻ
മുന്നിൽനിന്നുള്ള കാഴ്ചയിൽ നെക്സോണിനോടു സാമ്യം തോന്നുമെങ്കിലും പഞ്ച് ഇവിയ്ക്ക് നിലവിലെ െഎസിഇ മോഡലിനോടാണ് കൂടുതൽ സാമ്യം. കണക്റ്റഡ് ഡിആർഎല്ലും ഹെഡ്‍ലാംപ് യൂണിറ്റും ബംപർ ഡിസൈനുമെല്ലാം വേറിട്ട ലുക്ക് നൽകുന്നുണ്ട്. 16 ഇഞ്ച് അലോയ് വീലാണ്. ഡിസൈൻ വെറൈറ്റിയാണ്. പിന്നിലെ ഫോക്സ് സ്കിഡ് പ്ലേറ്റ് സ്പോർട്ടി ഫീൽ നൽകുന്നുണ്ട്.
∙ വേരിയന്റ്
സ്റ്റാൻഡേർഡ്, ലോങ് റേഞ്ച് എന്നിങ്ങനെ രണ്ടു വേരിയന്റുകളുണ്ട്. സ്റ്റാൻഡേർഡിന് എട്ട് ട്രിമ്മുകളും ലോങ്‌റേഞ്ചിനു 12 ട്രിമ്മുകളും.
∙ ബാറ്ററി
സ്റ്റാൻഡേർഡിൽ 25 കിലോവാട്ട് അവർ. ലോങ് റേഞ്ചിൽ 35 കിലോവാട്ട് അവർ.
∙ മോട്ടർ
60 കിലോവാട്ട് പവറും 114 എൻഎം ടോർക്കുമുള്ള മോട്ടറാണ് സ്റ്റാൻഡേർഡിൽ. ലോങ് റേഞ്ചിൽ 90 കിലോവാട്ട് കരുത്തും 190 എൻഎം ടോർക്കുമുള്ള മോട്ടറാണ്.
∙ ചാർജിങ്
ഹോം, 3.3 കിലോവാട്ട് വോൾ ബോക്സ് എസി ചാർജർ (100% ചാർജാവാൻ: സ്റ്റാൻഡേർഡ്–9.4 മണിക്കൂർ, ലോങ് റേഞ്ച്–13.5 മണിക്കൂർ), 7.2 കിലോവാട്ട് എസി ചാർജർ (100% ചാർജാവാൻ: സ്റ്റാൻഡേർഡ്– 3.6 മണിക്കൂർ, ലോങ് റേഞ്ച്– 5 മണിക്കൂർ) എന്നിവയുണ്ട്. ഡിസി ഫാസ്റ്റ് ചാർജിങ്ങും ചെയ്യാം. 50 കിലോവാട്ട് ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 56 മിനിറ്റുകൊണ്ട് രണ്ടു വേരിയന്റും 10–80% ചാർജാകും.
∙ റേഞ്ച്
315 കിലോമീറ്ററാണ് സ്റ്റാൻഡേർഡിന്റെ റേഞ്ച്. ലോങ് റേഞ്ചിനു 421 കിലോമീറ്ററും.
∙ വാറന്റി
ബാറ്ററിക്കും മോട്ടറിനും എട്ടുവർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ. വാഹനത്തിനു 3 വർഷം അല്ലെങ്കിൽ 1.20 ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റിയുമുണ്ട്. ഇത് 4,5 വർഷത്തേക്ക് നീട്ടുകയും ചെയ്യാം.
∙ സേഫ്റ്റി ഫീച്ചറുകൾ
ഇവി ജെൻ 2 ആർക്കിടെക്ചറിലാണ് പഞ്ചിന്റെ ജനനം. ഹാരിയർ ഇവി അടക്കമുള്ള മോഡലുകളെല്ലാം പിറവിയെടുക്കുക ഈ പ്ലാറ്റ്ഫോമിലാണ്. 6 എയർബാഗ്, ഇഎസ്പി, ഹിൽഡിസെന്റ്, ഹിൽഹോൾഡ്, ഇലക്ട്രോണിക് പാർക് ബ്രേക്ക് എന്നിവ സേഫ്റ്റി ഫീച്ചറുകൾ.
∙ ഒാൺ റോഡ് വില
സ്റ്റാൻഡേർഡ്– ₨11.98 മുതൽ 14.46 ലക്ഷം വരെ. ഇതിൽ സൺറൂഫ് ഉള്ള മോഡലും ഇല്ലാത്തതുമുണ്ട്.
ലോങ്‌റേഞ്ച് – ₨14.29 മുതൽ ₨16.98 ലക്ഷം വരെ. ഇതിൽ ഫാസ്റ്റ് ചാർജ് ഉള്ളതും ഇല്ലാത്തതുമുണ്ട്.
∙ ‘വില കുറവും പ്രീമിയം ഫീച്ചറുകളും’
‘‘പഞ്ച് ഇവി എടുത്ത് ഒരാഴ്ചകൊണ്ട് 480 കിലോമീറ്ററേ ഒാടിയിട്ടുള്ളൂ. ഹ്യുണ്ടെയ് െഎ10, വെർണ എന്നീ വാഹനങ്ങളാണ് വേറെയുള്ളത്. പെട്രോൾ ചെലവ് കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പഞ്ച് ഇവി എടുത്തത്.’’ ചെങ്ങന്നൂർ സ്വദേശിയായ ശരത് ബാബുരാജൻ പറയുന്നു
∙ വില കുറവാണെന്നതാണ് ഒരു പ്ലസ് പോയിന്റ്. മാത്രമല്ല പ്രീമിയം ഫീച്ചേഴ്സും പഞ്ച് നൽകുന്നുണ്ട്. ടാറ്റയുടെ വാഹനം ആദ്യമായാണ് ഉപയോഗിക്കുന്നത്. സുഹൃത്തുക്കളുടെ അടുത്തുനിന്നുമൊക്കെ നല്ല ഫീഡ്ബാക്ക് കിട്ടിയതുകൊണ്ടാണ് ടാറ്റ വാഹനത്തിലേക്കു വന്നത്.
∙ 421 കിലോമീറ്റർ റേഞ്ച് കമ്പനി പറയുന്നുണ്ടെങ്കിലും 340 കിലോമീറ്ററാണ് കിട്ടിയത്. 3.3 കിലോവാട്ടിന്റെ വോൾചാർജർ വീട്ടിൽ സെറ്റ് ചെയ്തിട്ടുണ്ട്.
∙ നെഗറ്റീവ് ഒന്നുംതന്നെ പറയാനില്ല.
∙ ‘യാത്ര കൂടി, ചെലവു കുറഞ്ഞു’
മിഡ് റേഞ്ച് വേരിയന്റാണ്. ഒരു മാസം കൊണ്ട് 1,850 കിലോമീറ്റർ ആയി. ദിവസം 100 കിലോമീറ്റർ ഒാട്ടമുണ്ട്. സിവിൽ എൻജിനീയറാണ്. കൺസ്ട്രക്‌ഷൻ വർക് ഉള്ളതിനാൽ സൈറ്റ് സൂപ്പർവിഷനും മറ്റുമായി ധാരാളം ഒാട്ടമുണ്ട്. 13 വർഷമായി ടാറ്റ മാൻസ ഡീസൽ മോഡലായിരുന്നു ഉപയോഗിച്ചിരുന്നത്. അതു മാറിയാണ് ഇവി എടുത്തത്. ഇവി സ്കൂട്ടർ എടുത്തിരുന്നു. കൊമാക്കി എസ്ഇ. രണ്ട് വർഷംകൊണ്ട് 45,000 കിലോമീറ്റർ ഒാടിച്ചു. അതിന്റെ ലാഭം മനസ്സിലാക്കിയാണ് ഇവി കാറിലേക്കു മാറിയത്. കുറവിലങ്ങാടുകാരനായ ജോജി തോമസ് പറയുന്നു.
∙ ടിയാഗോ ആയിരുന്നു ആദ്യം നോക്കിയത്. ഫീച്ചേഴ്സും ലുക്കും ബൂട്ട്‌സ്പേസും നോക്കിയപ്പോൾ മികവ് പഞ്ചിനെന്നു തോന്നി. ഒാടിക്കാൻ സുഖമുണ്ട്. മാത്രമല്ല, മികച്ച യാത്രാ കംഫർട്ടും സ്റ്റെബിലിറ്റിയും പഞ്ച് ഇവി നൽകുന്നുണ്ട്.
∙ മാൻസയായിരുന്നപ്പോൾ അത്യാവശ്യം യാത്രകൾ മാത്രമേ നടത്താറുണ്ടായിരുന്നുള്ളൂ. എന്നാൽ പഞ്ച് ഇവി വന്നതോടെ അതു മാറി. യാത്ര കൂടി. ചെലവു കുറഞ്ഞു. കുട്ടികളെ സ്കൂളിൽ അയയ്ക്കാൻവരെ പോകുന്നത് ഇതിലാണ്.
∙ 220 കിലോമീറ്ററാണ് കിട്ടുന്ന റേഞ്ച്. 3.3 കിലോവാട്ട് ചാർജർ വീട്ടിൽ ഘടിപ്പിച്ചിട്ടുണ്ട്. 5 കിലോവാട്ടിന്റെ സോളർ സിസ്റ്റവുമുണ്ട്. ഹോം ചാർജിങ് മാത്രമേ ഇതുവരെ ചെയ്‌തിട്ടുള്ളൂ. കിലോമീറ്ററിന് ഏകദേശം 50–60 രൂപ മാത്രമേ ചെലവുവരുന്നുള്ളൂ.
∙ നെഗറ്റീവ് ഒന്നുംതന്നെ പറയാനില്ല. പെട്രോൾ കാറുമായി താരതമ്യം ചെയ്‌താൽ വിലക്കൂടുതലാണ്. പക്ഷേ, ലോങ്‌ടേമിൽ ലാഭമാണ്. കൃത്യമായി പഠിച്ചതിനു ശേഷമാണ് ഇവി എടുത്തത്.