തിരഞ്ഞെടുപ്പിലും ഇടിയാതെ വിപണി; വിദൂരമല്ല, സെൻസെക്സിന് ഒരു ലക്ഷവും നിഫ്റ്റിക്ക് അര ലക്ഷവും
നിഫ്‌റ്റി അര ലക്ഷം പോയിന്റിലും സെൻസെക്‌സ് ഒരു ലക്ഷത്തിലുമെത്തുന്ന കാലം വിദൂരമല്ലെന്ന നിലയിലേക്കു വിപണിയിൽ പ്രസരിപ്പു വ്യാപകമാകുന്നു. പിന്നിട്ട 20 വർഷത്തെ കണക്കുകളിലേക്കു തിരിഞ്ഞുനോക്കുമ്പോഴാണു മാറിമാറിവരുന്ന ഭരണകൂടങ്ങളോ രാഷ്‌ട്രീയ തരംതിരിവുകളോ ഒന്നും നിക്ഷേപകർക്കു വിപണിയിലുള്ള വിശ്വാസത്തിനു മങ്ങലേൽപിക്കില്ലെന്ന സത്യം വ്യക്‌തമാകുന്നത്. 2004 – ’09 കാലത്തെ ഒന്നാം യുപിഎ ഭരണകാലത്തു നിഫ്‌റ്റി 114.97 ശതമാനവും 2009 – ’14 ലെ രണ്ടാം യുപിഎ ഭരണകാലയളവിൽ 93.92 ശതമാനവും നേട്ടം കൈവരിക്കുകയുണ്ടായി.

എൻഡിഎയുടെ 2014 – ’19 ഒന്നാമൂഴത്തിൽ 61.45 ശതമാനമായിരുന്നു നേട്ടം. 2014 മുതൽ ഇക്കഴിഞ്ഞ മാർച്ച് വരെയുള്ള എൻഡിഎ ഭരണകാലത്തു നിഫ്‌റ്റി കൈവരിച്ച നേട്ടം 88.25%. പൊതു തിരഞ്ഞെടുപ്പിനു തൊട്ടുമുൻപായിരുന്നിട്ടുകൂടി 2023ൽ നിഫ്‌റ്റിക്കും സെൻസെക്‌സിനും പല തവണ റെക്കോർഡുകൾ തിരുത്താനായെന്നതും ശ്രദ്ധേയം. ഈ സാഹചര്യത്തിലാണു വില സൂചികകൾ ലക്ഷത്തിലേക്കെന്ന നിരീക്ഷകരുടെ അനുമാനം.
∙ വിപണിക്ക് ഈദുൽ അസ്‌ഹ അവധി
കടന്നുപോയ ആഴ്‌ചയിലും സൂചികകൾ സർവകാല ഔന്നത്യത്തിലേക്ക് ഉയരുന്നതു കണ്ടു. നിഫ്‌റ്റി 23,465.60 പോയിന്റിലെത്തിയപ്പോഴാണു വ്യാപാരം അവസാനിച്ചത്. നിഫ്‌റ്റി 23,000 പോയിന്റിനു മുകളിൽ തുടരുന്നിടത്തോളം മുന്നേറ്റത്തിനാണു സാധ്യത. 23,600 പോയിന്റിനു മേൽ ‘ക്ലോസ്’ ചെയ്യാൻ കഴിഞ്ഞാൽ ഈ ആഴ്‌ചതന്നെ 24,000 പോയിന്റ് യാഥാർഥ്യമാകാം. 17ന് വ്യാപാരം ഇല്ല. വിപണിക്ക് ഈദുൽ അസ്‌ഹ പ്രമാണിച്ചുള്ള അവധിയാണ്.
∙ ഐപിഒയുമായി എട്ടു കമ്പനികൾ
ഓഹരികളുടെ ആദ്യ പൊതു വിൽപനയുമായി (ഐപിഒ) എട്ടു കമ്പനികൾ ഈ ആഴ്‌ച വിപണിയിലെത്തുന്നുണ്ട്. ഡീ ഡവലപ്‌മെന്റ് എൻജിനീയേഴ്‌സ്, അക്‌മെ ഫിൻട്രേഡ് എന്നിവയുടെ ഇഷ്യു 19ന് ആരംഭിക്കും. സ്‌റ്റാൻലി ലൈഫ്‌സ്‌റ്റൈൽസ് 21നു വിപണിയിലെത്തും. എസ്‌എംഇ വിഭാഗത്തിൽപ്പെട്ട അഞ്ചു കമ്പനികളാണു വിപണിയിലെത്തുന്നത്. ഇഷ്യുവിനു നിക്ഷേപകരിൽനിന്നു കനത്ത പിന്തുണ ലഭിച്ച ഇക്‌സിഗോ ഓഹരി ഈ ആഴ്‌ച ‘ലിസ്‌റ്റ്’ ചെയ്യുന്നുമുണ്ട്.
∙ ബോണസ് ഓഹരിനൽകുന്നു
ബിപിസിഎൽ, ഹിന്ദുസ്‌ഥാൻ പെട്രോളിയം എന്നീ എണ്ണക്കമ്പനികൾ ബോണസ് ഓഹരി നൽകുന്നു. രണ്ടു കമ്പനികളും പ്രഖ്യാപിച്ചിട്ടുള്ള ‘എക്‌സ്–ഡേറ്റ്’ 21.
∙ എക്‌സ്–ഡേറ്റാകുന്ന മറ്റ് ഓഹരികൾ
ഇന്ന് ആരംഭിക്കുന്ന വ്യാപാരവാരത്തിൽ താഴെ പറയുന്ന കമ്പനികളുടെ ഓഹരികൾ ലാഭവീത അർഹതയുടെ കാര്യത്തിൽ ‘എക്‌സ്–ഡേറ്റ്’ ആകും. ആ ദിവസത്തിനു മുൻപ് ഓഹരി സ്വന്തമാക്കുന്നവർക്കു മാത്രമായിരിക്കും ബ്രായ്‌ക്കറ്റിൽ നൽകിയിട്ടുള്ള ലാഭവീതത്തിന് അർഹത.
∙ ജൂൺ 18ന്: എച്ച്‌ഡിഎഫ്‌സി എഎംസി (1400%), എൽ ആൻഡ് ടി ഫിനാൻസ് (25%), ബാങ്ക് ഓഫ് ഇന്ത്യ (28%).
∙ 19ന്: എൽടിഐ മൈൻഡ്‌ട്രീ (4500%), ഇൻടെലെക്‌ട് ഡിസൈൻ (70%), ഡാൽമിയ ഭാരത് (250%).
∙ 20ന്: എൽ ആൻഡ് ടി (1400%).
∙ 21ന്: സുപ്രീം ഇൻഡസ്‌ട്രീസ് (1100), ടാറ്റ സ്‌റ്റീൽ (360%), ടോറന്റ് ഫാർമ (120%), ബജാജ് ഫിനാൻസ് (1800%), ബജാജ് ഫിൻസെർവ് (100%), പഞ്ചാബ് നാഷനൽ ബാങ്ക് (75%), കൻസായ് നെറോലാക് (375%).
(ലേഖകന്റെ ഇമെയിൽ: cvvbhattatiri@mm.co.in)