മഴക്കാലത്ത് ഉപയോഗിച്ചില്ലെങ്കിൽ എസി നശിക്കുമോ? വൈദ്യുതിച്ചെലവ് എങ്ങനെ കുറയ്ക്കാം? സൂക്ഷിക്കണം ഫംഗസും പാമ്പും പിന്നെ നാറ്റവും
ചരിത്രത്തിലെ തന്നെ ഏറ്റവും കഠിനമായ ചൂടെന്നു പറയാവുന്ന വിധത്തിലുള്ള താപനില രേഖപ്പെടുത്തിയപ്പോൾ സാധാരണക്കാര്‍ പോലും വായ്‌പ എടുത്തും ഇഎംഐ ആയും എസി വാങ്ങി വീട്ടിൽ സ്ഥാപിക്കുന്ന കാഴ്ചയാണു കേരളം കണ്ടത്. 2017നേക്കാൾ വലിയ ചൂടാണ് 2024ൽ രേഖപ്പെടുത്തിയതെന്ന് കണക്കുകൾ പറയുന്നു. കഠിന ചൂടിന് ശേഷം ഇപ്പോൾ മഴക്കാലം എത്തിയിരിക്കുന്നു. മഴക്കാല സീസണിൽ ഫാൻ പോലും ഉപയോഗിക്കുന്നവർ കുറവായിരിക്കും, അപ്പോൾ പിന്നെ എസിയുടെ കാര്യം പറയുകയും വേണ്ട. കേരളത്തിലെ 60 ശതമാനം ഉപയോക്താക്കളും മഴക്കാലത്ത് എസി ഉപയോഗം കുറയ്ക്കുന്നവരാണ്. എന്നാൽ 40 ശതമാനം പേരും മിക്ക ദിവസങ്ങളിലും ഉപയോഗിക്കുകയും ചെയ്യുന്നു. ചൂട് താങ്ങാനാകാതെ എസി വാങ്ങിയവർ ഏറെയുണ്ട് കേരളത്തിൽ. ചൂടിനു തൊട്ടുപിന്നാലെ കൊടുംമഴയെത്തിയപ്പോൾ ഇവരില്‍ പലരും പകച്ചു പോയി. ഇനി എസി എന്തു ചെയ്യും? ഇല്ലാത്ത പണംകൊടുത്ത് വാങ്ങിവച്ച ഈ എസി മഴക്കാലത്ത് പ്രവർത്തിപ്പിച്ചില്ലെങ്കിൽ നശിച്ചു പോകുമോ? അടുത്ത ചൂടുകാലം വരെ ഇതെങ്ങനെ കൃത്യമായി സൂക്ഷിക്കാൻ പറ്റും? ചോദ്യങ്ങളേറെയാണ്. എയർ കണ്ടിഷനറിന്റെ കാര്യക്ഷമത നിലനിർത്തുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഈർപ്പം, മഴ, ഇടയ്ക്കിടെയുള്ള വൈദ്യുതി വ്യതിയാനങ്ങൾ എന്നിവ എസി യൂണിറ്റിന്റെ പ്രകടനത്തെ പല രീതിയിലും ബാധിക്കും. കൃത്യമായ സമയങ്ങളിൽ ക്ലീനിങ് നടത്തിയില്ലെങ്കിലും എസി പണിമുടക്കും. മഴക്കാലത്തും മഴക്കാലത്തിനു ശേഷവും നിങ്ങളുടെ എസി കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ എന്തൊക്കെയാണ് പ്രായോഗിക പരിഹാരങ്ങൾ? കുറഞ്ഞ വൈദ്യുതിയില്‍ കൂടുതൽ മികവോടെ എങ്ങനെ എസി പ്രവർത്തിപ്പിക്കാം? നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമുള്ള മറുപടിയാണിനി.

ചരിത്രത്തിലെ തന്നെ ഏറ്റവും കഠിനമായ ചൂടെന്നു പറയാവുന്ന വിധത്തിലുള്ള താപനില രേഖപ്പെടുത്തിയപ്പോൾ സാധാരണക്കാര്‍ പോലും വായ്‌പ എടുത്തും ഇഎംഐ ആയും എസി വാങ്ങി വീട്ടിൽ സ്ഥാപിക്കുന്ന കാഴ്ചയാണു കേരളം കണ്ടത്. 2017നേക്കാൾ വലിയ ചൂടാണ് 2024ൽ രേഖപ്പെടുത്തിയതെന്ന് കണക്കുകൾ പറയുന്നു. കഠിന ചൂടിന് ശേഷം ഇപ്പോൾ മഴക്കാലം എത്തിയിരിക്കുന്നു. മഴക്കാല സീസണിൽ ഫാൻ പോലും ഉപയോഗിക്കുന്നവർ കുറവായിരിക്കും, അപ്പോൾ പിന്നെ എസിയുടെ കാര്യം പറയുകയും വേണ്ട. കേരളത്തിലെ 60 ശതമാനം ഉപയോക്താക്കളും മഴക്കാലത്ത് എസി ഉപയോഗം കുറയ്ക്കുന്നവരാണ്. എന്നാൽ 40 ശതമാനം പേരും മിക്ക ദിവസങ്ങളിലും ഉപയോഗിക്കുകയും ചെയ്യുന്നു.
ചൂട് താങ്ങാനാകാതെ എസി വാങ്ങിയവർ ഏറെയുണ്ട് കേരളത്തിൽ. ചൂടിനു തൊട്ടുപിന്നാലെ കൊടുംമഴയെത്തിയപ്പോൾ ഇവരില്‍ പലരും പകച്ചു പോയി. ഇനി എസി എന്തു ചെയ്യും? ഇല്ലാത്ത പണംകൊടുത്ത് വാങ്ങിവച്ച ഈ എസി മഴക്കാലത്ത് പ്രവർത്തിപ്പിച്ചില്ലെങ്കിൽ നശിച്ചു പോകുമോ? അടുത്ത ചൂടുകാലം വരെ ഇതെങ്ങനെ കൃത്യമായി സൂക്ഷിക്കാൻ പറ്റും? ചോദ്യങ്ങളേറെയാണ്. എയർ കണ്ടിഷനറിന്റെ കാര്യക്ഷമത നിലനിർത്തുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഈർപ്പം, മഴ, ഇടയ്ക്കിടെയുള്ള വൈദ്യുതി വ്യതിയാനങ്ങൾ എന്നിവ എസി യൂണിറ്റിന്റെ പ്രകടനത്തെ പല രീതിയിലും ബാധിക്കും. കൃത്യമായ സമയങ്ങളിൽ ക്ലീനിങ് നടത്തിയില്ലെങ്കിലും എസി പണിമുടക്കും. മഴക്കാലത്തും മഴക്കാലത്തിനു ശേഷവും നിങ്ങളുടെ എസി കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ എന്തൊക്കെയാണ് പ്രായോഗിക പരിഹാരങ്ങൾ? കുറഞ്ഞ വൈദ്യുതിയില്‍ കൂടുതൽ മികവോടെ എങ്ങനെ എസി പ്രവർത്തിപ്പിക്കാം? നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമുള്ള മറുപടിയാണിനി.
∙ മഴക്കാലം എസിയുടെ പ്രവർത്തനത്തെ എങ്ങനെ ബാധിക്കുന്നു?
മഴക്കാലത്ത് പുറത്തുനിന്ന് തണുപ്പ് ലഭിക്കുമെങ്കിലും റൂമിലെ മികച്ച അന്തരീക്ഷം ലഭ്യമാക്കാൻ എസി പ്രവർത്തിപ്പിക്കുന്നതാണ് നല്ലത്. കൂളിങ് മാത്രമല്ല എസിയുടെ ലക്ഷ്യം, റൂമിലെ പൊടിപടലങ്ങൾ വലിച്ചെടുക്കൽ, ഹ്യുമിഡിറ്റി നിയന്ത്രിക്കാൻ കൂടിയാണ്. മഴക്കാലം എയർ കണ്ടിഷനറുകളെ പലതരത്തിൽ ബാധിക്കുന്നുണ്ട്.
മഴക്കാലം എയർ കണ്ടിഷനറുകളെ പലതരത്തിൽ ബാധിക്കുന്നുണ്ട്. മഴക്കാലത്തെ വർധിച്ച ഈർപ്പം എസി യൂണിറ്റിനെ പ്രശ്നത്തിലാക്കും. ഇത് വായുവിൽനിന്ന് ഈർപ്പം നീക്കം ചെയ്യാൻ എസി കഠിനമായി ‘അധ്വാനിക്കേണ്ട’ അവസ്ഥയിലെത്തിക്കും. ഇത് എസിയുടെ കാര്യക്ഷമത കുറയ്ക്കുകയും ഊർജ ഉപഭോഗം വർധിപ്പിക്കുകയും ചെയ്യും.
മഴക്കാലത്ത് മഴവെള്ളം എസിയുടെ ഔട്ട്ഡോർ യൂണിറ്റിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ട്, ഇത് യൂണിറ്റിന് കേടുപാടുകൾ വരുത്തുകയും ആന്തരിക ഘടകങ്ങൾ തുരുമ്പെടുക്കുന്നതിലേയ്ക്കും നയിക്കും. കാറ്റും കനത്ത മഴയും വൈദ്യുതി മുടക്കത്തിനും ഏറ്റക്കുറച്ചിലുകൾക്കും കാരണമാകും, ഇത് എസിയുടെ ഇലക്ട്രിക്കൽ ഘടകങ്ങളെ തകരാറിലാക്കും. മഴക്കാലത്തെ നനഞ്ഞ അവസ്ഥ കാരണം എസിക്കുള്ളിൽ പൊടിയും അവശിഷ്ടങ്ങളും വേഗത്തിൽ അടിഞ്ഞുകൂടും. ഇത് ഫിൽട്ടറുകൾ അടഞ്ഞുപോകുന്നതിനും ഡ്രെയ്നേജ് പ്രശ്നങ്ങൾക്കും ഇടയാക്കും. ഈർപ്പവും പൊടിയും ഒന്നിച്ച് ഫംഗസായി മാറും. ഇത് അലർജി പോലെയുള്ള പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.
∙ മഴ ശക്തമാകും മുൻപ് എന്തെല്ലാം പ്രതിരോധ നടപടി സ്വീകരിക്കണം?
മഴക്കാലം ശക്തമാതുന്നതിനു മുൻപ് ചില പ്രതിരോധ അറ്റകുറ്റപ്പണികൾ നടത്തേണ്ടത് അത്യാവശ്യമാണ്. ഒന്നാമതായി ഫിൽട്ടറുകൾ വൃത്തിയാക്കുക അല്ലെങ്കിൽ മാറ്റിസ്ഥാപിക്കുക. ഇൻഡോർ എയർ ഫിൽട്ടറുകൾ വൃത്തിയുള്ളതും പ്രവർത്തിക്കുന്നതാണെന്നും ഉറപ്പാക്കുക, ആവശ്യമെങ്കിൽ അവ മാറ്റിസ്ഥാപിക്കുക. ശുദ്ധമായ ഫിൽട്ടറുകൾ വായുപ്രവാഹവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നു. ഔട്ട്‌ഡോർ യൂണിറ്റ് പരിശോധിച്ച് വൃത്തിയാക്കേണ്ടതും നിർബന്ധമാണ്. ഔട്ട്ഡോർ യൂണിറ്റിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്ത് അത് വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കുക. തുരുമ്പ്, കേടുപാടുകൾ പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുക.
അകത്ത് വെള്ളം കെട്ടിക്കിടക്കുന്നത് തടയാൻ ഡ്രെയ്നേജ് സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. റൂമുകളിലെ വിടവുകൾ അടച്ച് ഇൻസുലേറ്റ് ചെയ്യുന്നതും നല്ലതാണ്. എസിയുടെ കോയിലുകൾ പുറത്തേക്ക് എത്തിക്കാൻ നിർമിച്ച ദ്വാരങ്ങൾ കൃത്യമായി അടച്ചിരിക്കണം. ഇല്ലെങ്കിൽ പാമ്പ് പോലുള്ള ഇഴജന്തുക്കൾ അകത്തേക്ക് പ്രവേശിക്കാം. ജനലുകൾക്കും വാതിലുകൾക്കും ചുറ്റുമുള്ള വിടവുകൾ പരിശോധിക്കുകയും മുറിക്കകത്തെ വായുവിന്റെ ഗുണനിലവാരവും കാര്യക്ഷമതയും നിലനിർത്തുന്നതിന് ശരിയായ ഇൻസുലേഷൻ ഉറപ്പാക്കുകയും ചെയ്യുക. ഇതോടൊപ്പം തന്നെ ഒരു പ്രഫഷനൽ ടെക്നീഷ്യൻ എസി യൂണിറ്റ് പരിശോധിക്കുന്നതും നല്ലതാണ്.
∙ മഴവെള്ളം, ഈർപ്പം, പ്രാണികളുടെ ശല്യം എന്നിവയിൽ നിന്ന് ഔട്ട്‌ഡോർ, ഇൻഡോർ എസി യൂണിറ്റിനെ എങ്ങനെ സംരക്ഷിക്കാം?
ഔട്ട്ഡോർ എസി യൂണിറ്റിനെ മഴവെള്ളത്തിൽ നിന്നും ഈർപ്പത്തിൽ നിന്നും പ്രാണികളുടെ ശല്യത്തിൽ നിന്നും സംരക്ഷിക്കുന്നത് കാര്യക്ഷമത നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്. ഇതിനായി ചില നടപടികൾ സ്വീകരിക്കാം. ഔട്ട്ഡോർ യൂണിറ്റിനെ മഴയിൽ നിന്ന് സംരക്ഷിക്കാൻ ഒരു വാട്ടർപ്രൂഫ് കവർ ഉപയോഗിക്കുക. സ്ഥിരമായി ഉപയോഗിക്കാത്ത സമയങ്ങളിൽ കവർ ചെയ്യുന്നതാണ് നല്ലത്. കവർ ആവശ്യത്തിന് വായുസഞ്ചാരം ലഭ്യമാക്കുന്നുണ്ടെന്നും അകത്ത് ഈർപ്പം പിടിക്കുന്നില്ലെന്നും ഉറപ്പാക്കുക. ഇത്തരം എസി കവറുകൾ ഇപ്പോൾ ഇ–കൊമേഴ്സ് പോർട്ടലുകൾ വഴി ഉൾപ്പെടെ വാങ്ങാവുന്നതാണ്. എന്നാൽ എസി പ്രവർത്തിപ്പിക്കുമ്പോൾ ഔട്ട്ഡോർ യൂണിറ്റിന് മുകളിലെ കവറുകൾ നീക്കം ചെയ്യുന്നതാണ് വൈദ്യുതി ഉപയോഗം കുറയ്ക്കാൻ നല്ലത്. ആവശ്യത്തിന് വായുസഞ്ചാരം ലഭിച്ചില്ലെങ്കിൽ എസിയുടെ കാര്യക്ഷമതയെ ബാധിക്കും, വൈദ്യുതി ബില്ലും കൂടും.
കനത്ത മഴയിൽ വെള്ളം കെട്ടിനിൽക്കുന്നത് തടയാൻ സാധ്യമെങ്കിൽ ഔട്ട്ഡോർ യൂണിറ്റ് ഉയർത്തിവയ്ക്കുന്നതാണ് നല്ലത്. ഇതിന് പ്രത്യേകം സ്റ്റാൻഡുകൾ ഉപയോഗിക്കാം. അതേസമയം ഔട്ട്ഡോർ യൂണിറ്റ് ഇൻഡോർ യൂണിറ്റിനേക്കാൾ ഉയരത്തിൽ വയ്ക്കുകയും ചെയ്യരുത്. ഇത് പ്രവർത്തനത്തെ ബാധിക്കും. ഔട്ട്ഡോർ യൂണിറ്റിന് ചുറ്റുമുള്ള പ്രദേശം നനയുന്നില്ലെന്ന് ഉറപ്പാക്കുക. ആവശ്യമെങ്കിൽ ചരൽ ഉപയോഗിക്കുക അല്ലെങ്കിൽ ഒരു ഡ്രെയ്നേജ് സിസ്റ്റം സജ്ജമാക്കുക. അധിക സംരക്ഷണം നൽകുന്നതിന് ഔട്ട്ഡോർ യൂണിറ്റിന് മുകളിൽ ഒരു മേലാപ്പ് അല്ലെങ്കിൽ ഷെൽട്ടർ സ്ഥാപിക്കുന്നതും പരിഗണിക്കാവുന്നതാണ്. ഇതോടൊപ്പം കടന്നലുകൾ, തേനീച്ചകൾ, പല്ലികൾ, ചെറിയ പാമ്പുകൾ തുടങ്ങിയവ ഔട്ട്ഡോർ യൂണിറ്റിൽ താമസമാക്കിയിട്ടില്ലെന്ന് ഉറപ്പാക്കണം. ഇതിനായി 15 ദിവസം കൂടുമ്പോൾ അര മണിക്കൂറെങ്കിലും എസി പ്രവർത്തിപ്പിക്കുന്നതാണ് ഒരു വഴി. പ്രവർത്തിപ്പിച്ചില്ലെങ്കിൽ ഡ്രെയ്നേജ് കോയിലിനകത്തും തേനീച്ചകളും പല്ലികളും താമസമാക്കും. ഇതൊഴിവാക്കാൻ നെറ്റ് ഉപയോഗിച്ച് കോയിലിന്റെ വായ്ഭാഗം മറയ്ക്കാം. ഇൻഡോർ യൂണിറ്റിനും കവർ ഉപയോഗിക്കാം. എസി ഉപയോഗിക്കാത്ത സമയങ്ങളിൽ പല്ലി, എട്ടുകാലി തുടങ്ങിയവ അകത്ത് പ്രവേശിക്കുകയും പ്രവർത്തിപ്പിക്കുമ്പോൾ മറ്റു പ്രശ്നങ്ങൾക്കും കാരണമാകാം. പിന്നീട് ഇത് നാറ്റത്തിനും കാരണമായേക്കാം. ഇതൊഴിവാക്കാൻ കവറിടുന്നത് പരിഗണിക്കാം.
∙ ഔട്ട്ഡോർ എസി യൂണിറ്റിൽ വെള്ളം കയറിയാൽ എന്തുചെയ്യണം?
ഔട്ട്ഡോർ എസി യൂണിറ്റിലേക്ക് വെള്ളം പ്രവേശിക്കുകയാണെങ്കിൽ ഷോര്‍ട്ട് സർക്യൂട്ട്, ഷോക്കേൽക്കൽ തുടങ്ങി അപകടങ്ങൾ ഒഴിവാക്കാൻ ഉടൻ ഓഫ് ചെയ്യുക. വെള്ളം നീക്കം ചെയ്യുന്നതിനായി യൂണിറ്റ് പരിശോധിക്കുക. പുറത്ത് കാണാവുന്ന വെള്ളം തുടയ്ക്കാൻ ഉണങ്ങിയ തുണി ഉപയോഗിക്കുക. യൂണിറ്റ് നനഞ്ഞാൽ, അത് വീണ്ടും ഓണാക്കുന്നതിന് മുൻപ് പൂർണ്ണമായും ഉണങ്ങാൻ അനുവദിക്കുക. ഇതോടൊപ്പം തന്നെ യൂണിറ്റ് പരിശോധിച്ച് ആന്തരിക കേടുപാടുകൾ ഇല്ലെന്ന് ഉറപ്പാക്കാൻ ഒരു പ്രഫഷണൽ ടെക്നീഷ്യനെ ബന്ധപ്പെടുക.
∙ മഴക്കാലത്ത് അകത്തെ വായുവിന്റെ ഗുണനിലവാരം എങ്ങനെ മികച്ചതാക്കാം?
മഴക്കാലത്ത് ഇൻഡോർ വായുവിന്റെ ഗുണനിലവാരം നിലനിർത്തുന്നത് ആരോഗ്യത്തിനു അത്യന്താപേക്ഷിതമാണ്. ഇതിനും ചില വഴികളുണ്ട്. ഇൻഡോർ ഈർപ്പത്തിന്റെ അളവ് കുറയ്ക്കാനും പൂപ്പൽ തടയാനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഡീഹ്യൂമിഡിഫയർ സഹായിക്കും. എസി പ്രവർത്തിക്കുമ്പോൾ ഈർപ്പമുള്ള വായു പ്രവേശിക്കുന്നത് തടയാൻ ജനലുകളും വാതിലുകളും അടച്ചിടുക. പൊടി അടിഞ്ഞുകൂടുന്നത് തടയാൻ വീട് പതിവായി വൃത്തിയാക്കുക. ഈർപ്പം അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിന് ശുചിമുറിയിലും അടുക്കളയിലും ശരിയായ വായുസഞ്ചാരം ഉറപ്പാക്കുക. വായു മലിനീകരണവും അലർജികളും ഒഴിവാക്കാൻ എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുന്നത് പരിഗണിക്കുക.
∙ മഴക്കാലത്ത് എസിയുടെ കാര്യക്ഷമത എങ്ങനെ മെച്ചപ്പെടുത്താം?
മഴക്കാലത്ത് എസിയുടെ കാര്യക്ഷമത മെച്ചപ്പെടുത്താൻ ചില നുറുങ്ങുവിദ്യകൾ പ്രയോഗിക്കാം. എസി മികച്ച പ്രവർത്തനാവസ്ഥയിലാണെന്ന് ഉറപ്പാക്കാൻ പതിവ് മെയിന്റനൻസ് പരിശോധനകൾ കൃത്യമായി ചെയ്യുക. ഊർജ ഉപയോഗം ഒപ്റ്റിമൈസ് ചെയ്യുന്നതിന് സുഖപ്രദമായ താപനില സജ്ജമാക്കുക. കൂളിങ് പുറത്തുപോകുന്നില്ലെന്ന് ഉറപ്പാക്കുക. ജനൽ, വാതിലുകളിലെ വിടവുകൾ അടയ്ക്കുക. ശരിയായ വായുപ്രവാഹം ഉറപ്പാക്കാൻ ഇൻഡോർ, ഔട്ട്ഡോർ യൂണിറ്റുകൾക്ക് ചുറ്റുമുള്ള പ്രദേശം തടസ്സങ്ങളില്ലാതെ സൂക്ഷിക്കുക. ഇൻഡോർ ഈർപ്പത്തിന്റെ അളവ് നിരീക്ഷിക്കാൻ ഒരു ഹൈഗ്രോമീറ്റർ ഉപയോഗിക്കുക. ആവശ്യമെങ്കിൽ ഒരു ഡീഹ്യൂമിഡിഫയറും ഉപയോഗിക്കാം. (ഈ ഫീച്ചർ ഇപ്പോൾ ചില എസി ബ്രാൻഡുകൾ കൂടെ നൽകുന്നുണ്ട്)
∙ മഴക്കാലത്ത് എസി പ്രവർത്തിക്കുന്നത് തടസ്സപ്പെടുന്നുണ്ടെങ്കിൽ എന്തുചെയ്യണം?
മഴക്കാലത്ത് എസി പ്രവർത്തിക്കുന്നത് തടസ്സപ്പെടുകയാണെങ്കിൽ ഇക്കാര്യങ്ങൾ ചെയ്യുക: വൈദ്യുതി തടസ്സമോ ട്രിപ്പ് സർക്യൂട്ട് ബ്രേക്കറോ ഇല്ലെന്ന് ഉറപ്പാക്കുക. തെർമോസ്റ്റാറ്റ് ക്രമീകരണങ്ങൾ പരിശോധിച്ച് അത് ആവശ്യമുള്ള താപനിലയിലേക്ക് സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. (തെർമോസ്റ്റാറ്റ് ഇല്ലെങ്കിൽ ഒരു എസി സിസ്റ്റത്തിന് മുറിയിലെ താപനില കൃത്യമായി നിയന്ത്രിക്കാൻ കഴിയില്ല.) ഫിൽട്ടറുകളും വെന്റുകളും വൃത്തിയുള്ളതാണെന്നും തടസ്സങ്ങളില്ലെന്നും ഉറപ്പാക്കുക. ഇതെല്ലാം പരിശോധിച്ചിട്ടും എസി പ്രവർത്തിക്കുന്നില്ലെങ്കിൽ സമഗ്രമായ പരിശോധനയ്ക്കും നന്നാക്കലിനും ഒരു പ്രഫഷനൽ ടെക്നീഷ്യനെ ബന്ധപ്പെടുക.
∙ ഈർപ്പമുള്ള സാഹചര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഏതെങ്കിലും പ്രത്യേക തരം എസി യൂണിറ്റുകൾ ഉണ്ടോ?
ചില തരം എസി യൂണിറ്റുകൾ ഈർപ്പമുള്ള സാഹചര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്: ഇതിൽ ഇൻവർട്ടർ എസികൾ കൂടുതൽ കാര്യക്ഷമമാണ്, കാരണം അവ തണുപ്പിക്കൽ ആവശ്യകതയെ അടിസ്ഥാനമാക്കി കംപ്രസർ വേഗം ക്രമീകരിക്കുന്നു, ഇത് മെച്ചപ്പെട്ട ഈർപ്പം നിയന്ത്രിക്കുന്നതിലേക്കും ഊർജ കാര്യക്ഷമതയിലേക്കും നയിക്കും. ചില എസി യൂണിറ്റുകൾ ബിൽറ്റ്-ഇൻ ഡീഹ്യുമിഡിഫിക്കേഷൻ ഫംക്‌ഷനുമായാണ് വരുന്നത്, അവ ഈർപ്പമുള്ള സാഹചര്യങ്ങളിൽ പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. സ്പ്ലിറ്റ് എസികൾ വിൻഡോ യൂണിറ്റുകളെ അപേക്ഷിച്ച് ഈർപ്പമുള്ള അവസ്ഥയിൽ പൊതുവേ മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നു. കാരണം അവയ്ക്ക് ഇൻഡോർ, ഔട്ട്ഡോർ യൂണിറ്റുകൾക്ക് പ്രത്യേക ഭാഗങ്ങൾ ഉണ്ട്. കൂടുതൽ കാര്യക്ഷമമായ തണുപ്പും ഈർപ്പം നീക്കം ചെയ്യലും ഇവ ഉറപ്പാക്കുന്നു.
∙ മഴക്കാലത്ത് എസി ഉപയോഗിക്കുന്നത് പൂപ്പൽ വളർച്ച തടയാൻ സഹായിക്കുമോ?
മഴക്കാലത്ത് എസി ഉപയോഗിക്കുന്നത് പൂപ്പൽ വളർച്ച തടയാൻ സഹായിക്കും. എസി യൂണിറ്റുകൾ വീടിനുള്ളിലെ ഈർപ്പം കുറയ്ക്കാൻ സഹായിക്കുന്നു, പൂപ്പൽ വളർച്ചയ്ക്ക് അനുകൂലമല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നു. റൂമിനകത്തെ പലതരം മുഷിഞ്ഞ മണം ഒരു പരിധിവരെ ഇല്ലാതാക്കാനും എസിക്ക് സാധിക്കും. എസി യൂണിറ്റുകൾ വായുസഞ്ചാരം മെച്ചപ്പെടുത്തുന്നു, ഇത് ഈർപ്പം വലിച്ചെടുത്ത് ഇൻഡോർ അന്തരീക്ഷം സുഖകരമാക്കാൻ സഹായിക്കുന്നു. എസി യൂണിറ്റുകൾ പൊടിപടലങ്ങൾ അരിച്ചെടുത്ത് പൂപ്പൽ വളരാനുള്ള സാധ്യതയും കുറയ്ക്കുന്നു.
∙ സാധാരണ ഒരു റൂമിലേക്ക് എത്ര ടണ്ണിന്റെ എസി വേണം?
100 മുതല്‍ 120 സ്ക്വയർ ഫീറ്റ് വരെയുള്ള റൂമുകളിലേക്ക് ഒരു ടണ്ണിന്റെ എസിയാണ് കമ്പനികൾ നിർദേശിക്കുന്നത്. അതായത് 10,000 മുതൽ 12,000 വരെ ബിടിയു (ബ്രിട്ടിഷ് തെർമൽ യൂണിറ്റ്– ഒരു മണിക്കൂറിൽ മുറിക്കകത്തുനിന്ന് ചൂട് ഒഴിവാക്കുന്നതിന് എസി എത്ര ഊർജം ഉപയോഗിച്ചു എന്നതിന്റെ അളവ്) ലഭ്യമായ എസി യൂണിറ്റുകളാണ് വേണ്ടത്. അതേസമയം, പലപ്പോഴും ഒരു റൂമിലേക്ക് എത്ര ടണ്ണിന്റെ എസി വേണ്ടിവരുമെന്ന് പരിശോധിക്കാൻ സാങ്കേതിക വിദഗ്ധന്റെ സഹായത്തോടെ റൂമിലെ താപനില കണക്കാക്കേണ്ടി വരും. സീലിങ് ഉള്ള റൂമിലാണ് എസി പ്രവർത്തിപ്പിക്കാൻ മികച്ചത്. പുറത്തുനിന്നു നേരിട്ട് ചുമരുകളിലേക്കും റൂഫിലേക്കും അമിതമായി ചൂടേൽക്കുന്ന റൂം തണുപ്പിക്കാൻ എസി കൂടുതൽ പ്രവർത്തിപ്പിക്കേണ്ടിവരും.
∙ എസി വയ്ക്കാൻ റൂമിൽ പ്രത്യേക ഭാഗം തിരഞ്ഞെടുക്കേണ്ടതുണ്ടോ?
റൂമിന്റെ ഏത് ഭാഗത്തും എസി വയ്ക്കാം. എന്നാൽ റൂമിന്റെ മധ്യഭാഗത്ത് വയ്ക്കുകയാണെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാ ഭാഗത്തേയ്ക്കും തണുപ്പ് ലഭിക്കും. സീലിങ് ഉള്ള റൂം ആണ് ഏറ്റവും നല്ലത്.
∙ എത്ര മാസം കൂടുമ്പോഴാണ് എസി ക്ലീൻ ചെയ്യേണ്ടത്?
ദിവസവും പ്രവർത്തിക്കുന്ന എസി ആണെങ്കിൽ മൂന്ന് മാസം കൂടുമ്പോൾ ക്ലീൻ ചെയ്യുന്നതാണ് നല്ലത്. ഇത് പരമാവധി ആറ് മാസം വരെ പോകാം. വീടുകളിൽ ഉപയോഗിക്കുന്ന എസി നാല് മുതൽ അഞ്ച് മാസത്തിൽ ഒരിക്കൽ ക്ലീൻ ചെയ്താലും മതിയാകും.
∙ സമയത്തിന് ക്ലീൻ ചെയ്തില്ലെങ്കിൽ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ എന്തൊക്കെ?
1. നാറ്റം വരാൻ സാധ്യതയുണ്ട്, 2. എയർ ഫ്ലോ കുറയും, 3. എയർ ഫ്ലോ കുറയുമ്പോൾ തണുപ്പ് കുറയും, തണുപ്പ് കുറയുമ്പോൾ കൂളിങ് ഉയർത്താൻ ശ്രമിക്കുന്നതിനാൽ വൈദ്യുതി ഉപയോഗം വർധിക്കും.
∙ വൈദ്യുതി ഉപയോഗം കുറച്ച് എസി ഉപയോഗിക്കാനുള്ള വഴികൾ എന്തൊക്കെയാണ്?
ഇൻവർട്ടർ എസിയുടെ കാര്യത്തിൽ 24 –26ൽ കൂളിങ് പ്രവർത്തനം നിലനിർത്താൻ സാധിച്ചാൽ വൈദ്യുതി ഒരുപരിധി വരെ നിയന്ത്രിക്കാം. പതിവായി 20ലേക്ക് പോയാൽ വൈദ്യുതി ഉപയോഗം വർധിച്ചേക്കും. ഇതോടൊപ്പംതന്നെ മുറിയുടെയും ഇൻഡോർ, ഔട്ട്ഡോർ യൂണിറ്റിന്റെയും പ്രശ്നങ്ങളെല്ലാം പരിശോധിച്ചാലും വൈദ്യുതി ഉപയോഗം കുറയ്ക്കാം.
∙ ചില പാമ്പ് ഭീഷണികൾ
എസി യൂണിറ്റുകൾ സ്ഥാപിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പാമ്പുകൾ അകത്ത് പ്രവേശിക്കാൻ സാധ്യതയുണ്ട്. കോയിലുകളും ഡ്രെയ്നേജ് പൈപ്പുകളും പുറത്തുകൊണ്ടുപോകാൻ നിർമിച്ച ദ്വാരങ്ങൾ വഴിയും ഡ്രെയ്നേജ് പൈപ്പുകൾ വഴി ഇൻഡോർ യൂണിറ്റിന് അകത്തേക്കും പാമ്പുകൾ പ്രവേശിക്കാം. ഇൻഡോർ യൂണിറ്റിനകത്ത് പാമ്പ് അകപ്പെട്ട് ചത്തുപോയാൽ റൂമിലെ നാറ്റം നീക്കം ചെയ്യുന്നത് വെല്ലുവിളിയാകും, എസിയുടെ പ്രവർത്തനത്തെയും ബാധിക്കും.
∙ അടുത്ത ചൂട് കാലം എത്തും മുൻപേ എന്തൊക്കെ തയാറെടുപ്പുകൾ വേണം?
ജനുവരി മുതൽ വീണ്ടും ചൂടു കാലം തുടങ്ങും. ഇതിന് ഒന്നോ രണ്ടോ മാസം മുൻപേ എസിയുടെ അറ്റകുറ്റ പണികൾ പൂർത്തിയാക്കുന്നത് നല്ലതാണ്. ഇല്ലെങ്കിൽ സർവീസ് ലഭിക്കാൻ ബുദ്ധിമുട്ടാകും. ഔട്ട് ഡോർ, ഇന്‍ഡോർ യൂണിറ്റുകളെല്ലാം കൃത്യമായി പരിശോധിക്കുക, ക്ലീനിങ് നടത്തുക. വിദഗ്ധന്റെ സഹായത്തോടെ ചെയ്യുന്നതാണ് നല്ലത്.
∙ എസി റിമോട്ടിന്റെ ഉപയോഗവും ബാറ്ററിയും
എല്ലാ തരം എസികളുടെയും വലിയ തലവേദനയാണ് റിമോട്ടുകൾ. റിമോട്ടിനകത്തെ ബാറ്ററികൾ സമയത്തിന് മാറ്റി സ്ഥാപിച്ചില്ലെങ്കിൽ റിമോട്ടുതന്നെ തകരാറിലാകും. കാലാവധി കഴിഞ്ഞ ബാറ്ററികളിൽ നിന്ന് പുറത്തുവരുന്ന കെമിക്കലുകൾ റിമോട്ടിന്റെ ബോർഡിനെ നശിപ്പിക്കും. മിക്ക കമ്പനികളുടേയും റിമോട്ടുകൾ വാറന്റിയും ഗാരന്റിയും നൽകാറില്ല. അതിനാൽ സൂക്ഷിച്ച് കൈകാര്യം ചെയ്യണം
∙ എസി യൂണിറ്റിന്റെ ഏത് ഭാഗങ്ങളാണ് കാര്യമായി ശ്രദ്ധിക്കേണ്ടത്?
എസി യൂണിറ്റിന്റെ ഭാഗമായ ഇൻഡോർ, ഔട്ട്ഡോർ ഭാഗങ്ങൾ പ്രധാനപ്പെട്ടതാണ്. ഇത് രണ്ടും കൃത്യമായി പരിപാലിച്ചില്ലെങ്കിൽ പ്രവർത്തനത്തെ കാര്യമായി ബാധിച്ചേക്കും. ഔട്ട്ഡോർ യൂണിറ്റ് വായുസഞ്ചാരമില്ലാത്ത സ്ഥലത്താണ് സ്ഥാപിച്ചിട്ടുള്ളതെങ്കിൽ കൂളിങ് കുറയും, പ്രവർത്തനക്ഷമത കുറയും, വൈദ്യുതി ഉപയോഗം വർധിക്കും. മഴക്കാലത്ത് എസി കാര്യക്ഷമത നിലനിർത്തുന്നതിന് പ്രതിരോധ അറ്റകുറ്റപ്പണികൾ, ജലം, ഈർപ്പം എന്നിവയിൽ നിന്നുള്ള സംരക്ഷണം, പതിവ് നിരീക്ഷണം എന്നിവ ആവശ്യമാണ്. ഈ നിർദേശങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മഴക്കാലം ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും എസി യൂണിറ്റ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്നും അകത്ത് സുഖപ്രദമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നുവെന്നും ഉറപ്പാക്കാം. പതിവ് അറ്റകുറ്റപ്പണികളും പ്രഫഷനൽ പരിശോധനകളും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും എസിയുടെ ആയുസ്സ് വർധിപ്പിക്കുന്നതിനും പ്രധാനമാണ്.
(വിവരങ്ങൾക്ക് കടപ്പാട്: ബിനു കെ.മാത്യു, മരിയ എയർകോൺ സിസ്റ്റംസ്, അടിച്ചിറ)