കാടുവിഴുങ്ങിക്കൊണ്ടിരിക്കുന്ന ആ സ്കൂൾ കെട്ടിടത്തിലെ കറുത്ത ബോർഡിൽ ആരോ കുറിച്ചിട്ടത് ഇന്നും മായാതെ കിടക്കുന്നുണ്ട്; 6/8/18. അന്നായിരുന്നു ആ സ്കൂളിൽ അവസാനമായി കുട്ടികൾ വന്നത്. പിന്നീട് ഒരു കുട്ടിക്കുപോലും അവിടേക്ക് കടന്നു ചെല്ലാൻ സാധിച്ചില്ല. മണ്ണിൽ പുതഞ്ഞുപോയ ഒടിഞ്ഞ കസേരയും ഡെസ്കും ബെഞ്ചും പ്രതാപകാലത്തിന്റെ പ്രതീകമായി കിടക്കുന്നു. ബോർഡിൽ കുത്തിക്കുറിച്ചിട്ടത് ഇനിയും മാഞ്ഞുപോയിട്ടില്ല. 2018 ഓഗസ്റ്റ് എട്ടിന് ഉരുൾപൊട്ടി മണ്ണും വെള്ളവും ഒലിച്ചുപോയത് മേൽമുറി എന്ന ഗ്രാമത്തിന്റെ കാലത്തെക്കൂടി പകുത്തുകൊണ്ടാണ്. മേൽമുറി ഗ്രാമം ഉരുൾപൊട്ടലിന് ശേഷം ഏറക്കുറെ ഇല്ലാതായി എന്നു പറയാം. ഉരുൾപൊട്ടലിന്റെ നടുക്കുന്ന ഓർമയായി സ്കൂൾ കെട്ടിടം തേയിലത്തോട്ടത്തിനിടയിൽ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നു. സ്കൂൾ തകർന്നതോടെ കുട്ടികളെ മദ്രസക്കെട്ടിടത്തിലേക്ക് മാറ്റി പഠനം തുടരുകയായിരുന്നു. അഞ്ച് വർഷമായി മദ്രസക്കെട്ടിടത്തിലെ സ്കൂളിലാണ് കുട്ടികൾ പഠിക്കുന്നത്. അവിടുത്തെ പരിമിതമായ സൗകര്യങ്ങളിൽ മനോഹരമായ പ്രൈമറി സ്കൂൾ കാലം കടന്നുപോകേണ്ടി വന്നത് നിരവധി കുട്ടികൾക്കാണ്. ഉരുൾപൊട്ടലിൽ സ്കൂളും ഏതാനും വീടുകളും മാത്രമാണ് തകർന്നതെങ്കിലും അത് സൃഷ്ടിച്ച ഭീതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാടുവിഴുങ്ങിക്കൊണ്ടിരിക്കുന്ന ആ സ്കൂൾ കെട്ടിടത്തിലെ കറുത്ത ബോർഡിൽ ആരോ കുറിച്ചിട്ടത് ഇന്നും മായാതെ കിടക്കുന്നുണ്ട്; 6/8/18. അന്നായിരുന്നു ആ സ്കൂളിൽ അവസാനമായി കുട്ടികൾ വന്നത്. പിന്നീട് ഒരു കുട്ടിക്കുപോലും അവിടേക്ക് കടന്നു ചെല്ലാൻ സാധിച്ചില്ല. മണ്ണിൽ പുതഞ്ഞുപോയ ഒടിഞ്ഞ കസേരയും ഡെസ്കും ബെഞ്ചും പ്രതാപകാലത്തിന്റെ പ്രതീകമായി കിടക്കുന്നു. ബോർഡിൽ കുത്തിക്കുറിച്ചിട്ടത് ഇനിയും മാഞ്ഞുപോയിട്ടില്ല. 

2018 ഓഗസ്റ്റ് എട്ടിന് ഉരുൾപൊട്ടി മണ്ണും വെള്ളവും ഒലിച്ചുപോയത് മേൽമുറി എന്ന ഗ്രാമത്തിന്റെ കാലത്തെക്കൂടി പകുത്തുകൊണ്ടാണ്. മേൽമുറി ഗ്രാമം ഉരുൾപൊട്ടലിന് ശേഷം ഏറക്കുറെ ഇല്ലാതായി എന്നു പറയാം. ഉരുൾപൊട്ടലിന്റെ നടുക്കുന്ന ഓർമയായി സ്കൂൾ കെട്ടിടം തേയിലത്തോട്ടത്തിനിടയിൽ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നു. സ്കൂൾ തകർന്നതോടെ കുട്ടികളെ മദ്രസക്കെട്ടിടത്തിലേക്ക് മാറ്റി പഠനം തുടരുകയായിരുന്നു. അഞ്ച് വർഷമായി മദ്രസക്കെട്ടിടത്തിലെ സ്കൂളിലാണ് കുട്ടികൾ പഠിക്കുന്നത്. അവിടുത്തെ പരിമിതമായ സൗകര്യങ്ങളിൽ മനോഹരമായ പ്രൈമറി സ്കൂൾ കാലം കടന്നുപോകേണ്ടി വന്നത് നിരവധി കുട്ടികൾക്കാണ്.

മദ്രസകെട്ടിടത്തിൽ താൽക്കാലികമായി പ്രവർത്തിക്കുന്ന കുറിച്യാർമല സ്കൂൾ (ചിത്രം : മനോരമ)
ADVERTISEMENT

ഉരുൾപൊട്ടലിൽ സ്കൂളും ഏതാനും വീടുകളും മാത്രമാണ് തകർന്നതെങ്കിലും അത് സൃഷ്ടിച്ച ഭീതി ഒരു നാടിനെ കാർന്നു തിന്നാൻ പോന്നതായിരുന്നു.  2018 ഓഗസ്റ്റ് 8, 9 തീയതികളിൽ രണ്ട് സ്ഥലത്താണ് മേൽമുറിയിൽ ഉരുൾപൊട്ടിയത്. കനത്ത മഴ തുടരുന്നതിനാൽ ആളുകളെ നേരത്തേ തന്നെ ഇവിടെനിന്ന് ഒഴിപ്പിച്ചിരുന്നു. മലയുടെ മുകളിൽനിന്ന് കുത്തിയൊലിച്ചുവന്ന പാറയും മണ്ണും വെള്ളവും മരങ്ങളും തേയിലത്തോട്ടം തൂത്തെറിഞ്ഞ് ഒലിച്ചുപോയി. ആളുകൾക്ക് അപായമൊന്നും സംഭവിച്ചില്ല.

ദുരന്തം നേരിടേണ്ടി വന്നെങ്കിലും വിദ്യാർഥികളുടെ പഠനം മുടക്കാൻ നാട്ടുകാർ തയാറായില്ല. പള്ളിയോട് ചേർന്നുള്ള മദ്രസകെട്ടിടത്തിലേക്ക് താൽക്കാലികമായി സ്കൂൾ മാറ്റുകയായിരുന്നു. ഒറ്റനില കെട്ടിടമായിരുന്നു മദ്രസ. മുകളിൽ താൽക്കാലികമായി ഒരു ഷെഡ് സന്നദ്ധ സംഘടനകൾ ചേർന്ന് നിർമിച്ചു. മദ്രസ എന്ന േപരിന് സമീപത്തായി കുറിച്യാർമല ഗവ.എൽപി സ്കൂൾ എന്ന ബോർഡും സ്ഥാപിച്ചു. അഞ്ച് വർഷമായിട്ടും ആ ബോർഡ് അതേ സ്ഥലത്തു തന്നെ തുടരുകയാണ്. 

ഉപേക്ഷിക്കപ്പെട്ട കുറിച്യാർമല സ്കൂൾ കാടുമൂടിയ നിലയിൽ (ചിത്രം : മനോരമ)

∙ വീടു വിട്ടു, നാടു വിട്ടു

വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്തിലെ മേൽമുറി എന്ന ഗ്രാമത്തെ ഉരുൾപൊട്ടൽ ഭീതി കാർന്നു തിന്ന് ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ഉരുൾപൊട്ടലിന് ശേഷം ഓരോരുത്തരായി മലമുകളിൽനിന്ന് താമസം മാറാൻ തുടങ്ങി. ദുരന്ത സാധ്യത കണക്കിലെടുത്ത്, മാറിത്താമസിക്കുന്നവർക്ക് സർക്കാർ പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. പത്ത് സെന്റ് സ്ഥലമുള്ളവനും ഒരേക്കർ സ്ഥലമുള്ളവനും സർക്കാരിൽനിന്ന് പത്ത് ലക്ഷം രൂപയാണ് ലഭിക്കുന്നത്. കുറച്ചു സ്ഥലമുള്ളവർ ആദ്യം തന്നെ സർക്കാർ നൽകിയ പത്ത് ലക്ഷവും വാങ്ങി മലയടിവാരത്തോ പൊഴുതനയുടെ മറ്റ് ഭാഗങ്ങളിലേക്കോ താമസം മാറി. ഏതാണ്ട് എഴുപതോളം വീട്ടുകാരാണ് അഞ്ചു വർഷത്തിനിടെ മേൽമുറി വിട്ടതെന്ന് പഞ്ചായത്ത് അംഗം ജുമൈലത്ത് പറഞ്ഞു. 

കുറിച്യാർ മല സ്കൂൾ കാട് മൂടിയതിനൊപ്പം കാട് മൂടുന്ന വീടുകളുടെ എണ്ണവും മേൽമുറിയിൽ വർധിച്ചുവരികയാണ്. പലരും വീട് വിട്ടുപോയപ്പോൾ ഷീറ്റ് ഉൾപ്പെടെ പരമാവധി സാധനങ്ങൾ പൊളിച്ചുകൊണ്ടുപോയി. അതിനാൽ അസ്ഥിവാരംപോലെ ചില വീടുകൾ അങ്ങിങ്ങ് കാണാം.

ADVERTISEMENT

വനത്തോട് ചേർന്ന ചെരിഞ്ഞ പ്രദേശമാണ് മേൽമുറി. തേയിലവും കാപ്പിയുമാണ് പ്രധാന കൃഷികൾ. ഭൂരിഭാഗവും തോട്ടം തൊഴിലാളികളുമാണ്. മേൽമുറിക്ക് സമീപത്തായാണ് കുറിച്യാർമല എസ്റ്റേറ്റ് പാഡി. അതുകൊണ്ടാണ് സ്കൂളിന് കുറിച്യാർമല സ്കൂൾ എന്ന് പേര് വന്നത്. ഉരുൾപൊട്ടലിന് ശേഷം പാഡിയിലെ തൊഴിലാളികളും ഇവിടം ഉപേക്ഷിച്ചു. 

മേൽമുറി ഗ്രാമത്തിലെ പൂട്ടിയിട്ടിരിക്കുന്ന കടകൾ (ചിത്രം : മനോരമ)

വലിയ വീടും അധികം സ്ഥലവുമുള്ളവരുമാണ് മേൽമുറി വിട്ടുപോകാൻ മടിക്കുന്നത്. പത്തു ലക്ഷം രൂപകൊണ്ട് ഇവർക്ക് ഒന്നും ചെയ്യാൻ സാധിക്കാത്തതിനാലാണ് നാടു വിടാത്തത്. വീടിനും സ്ഥലത്തിനുമായി ഒരു കോടി രൂപ വരെ വില പറഞ്ഞിട്ട് വിൽക്കാത്ത ആൾ ഇവിടെയുണ്ടായിരുന്നു. ഉരുൾപൊട്ടലിന് ശേഷം ഇതേ സ്ഥലം വിൽക്കാൻ ശ്രമിച്ചിട്ട് എടുക്കാൻ ആളില്ല. ഇതോടെ വീട്ടുടമ കടുത്ത നിരാശയിലാകുകയും മാനസികമായ തളർന്നുപോകുകയും വരെ ചെയ്ത സംഭവമുണ്ട്. ഇതേ രീതിയിൽ നെഞ്ചിൽ തീയുമായാണ് മേൽമുറിയിൽ പലരും ജീവിക്കുന്നത്. 

∙ 5 വർഷമായി സ്കൂളിനായി പോരാട്ടം

2017ൽ കുറിച്യാർമല എൽപി സ്കൂൾ യുപിയായി ഉയർത്തുന്നതിനും പുതിയ റോഡ് നിർമിക്കുന്നതിനുമായി ഒരു കോടി രൂപയാണ് അനുവദിച്ചത്. അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് സ്കൂൾതന്നെ ഇല്ലാതായത്. ഇതോടെ ആ ഫണ്ട് ഉപയോഗിച്ച് പുതിയ സ്കൂൾ പണിയാനായി നീക്കം. സ്കൂളുകൾക്ക് വേണ്ടി സ്ഥലം വാങ്ങാൻ സർക്കാർ ഫണ്ട് അനുവദിക്കാത്തതിനാൽ പ്രശ്നം സങ്കീർണമായി. ഒടുവിൽ സർക്കാർ ഫണ്ടിൽതന്നെ സ്ഥലം വാങ്ങാൻ തീരുമാനമായി. ഇതിനായി മൂന്നിടത്ത് സ്ഥലം കണ്ടെത്തി പരിശോധനകൾ നടത്തി. ഓരോ നടപടികളും പൂർത്തിയാക്കുന്നതിന് മാസങ്ങളും വർഷങ്ങളും എടുത്തു. ഇതിനിടെ ആളുകൾ നാടൊഴിഞ്ഞു. 120 കുട്ടികൾ വരെയുണ്ടായിരുന്ന സ്കൂളിൽ ഇപ്പോൾ 38 കുട്ടികളാണുള്ളത്. ഈ വർഷം ഒന്നാം ക്ലാസിൽ ചേർന്നത് 4 കുട്ടികളാണ്. 4 സ്ഥിരം അധ്യാപകരാണ് ഇവിടെ ജോലി ചെയ്യുന്നത്. കൂടാതെ എൽകെജി, യുകെജി ക്ലാസുകളുമുണ്ട്. 

ഉരുൾപൊട്ടലിൽ ഒലിച്ചുപോയ പോയ സ്കൂളിലേക്കുള്ള വഴി (ചിത്രം : മനോരമ)
ADVERTISEMENT

ജൂൺ രണ്ടാം വാരമാണ് സ്കൂളിനായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയത്. മേൽമുറിയിൽനിന്ന് ഒന്നരകിലോമീറ്ററോളം അകലെ സേട്ടുക്കുന്ന് എന്ന സ്ഥലത്താണ് പുതിയ സ്കൂളിന് സ്ഥലം കണ്ടെത്തിയത്. 49.66 ലക്ഷം രൂപ നൽകിയാണ് 71സെന്റ് സ്ഥലം ഏറ്റെടുത്തത്. മേൽമുറിയിൽനിന്ന് ആളുകൾ പോയതോടെയാണ് സ്കൂൾ സേട്ടുക്കുന്നിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചത്. മേൽമുറി പോലെത്തന്നെ മലഞ്ചെരിവാണെങ്കിലും സേട്ടുക്കുന്നിൽ നിന്ന് ആളുകൾ വിട്ടുപോയിട്ടില്ല. സ്കൂൾ അവിടേക്ക് മാറ്റിയാൽ കൂടുതൽ കുട്ടികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമരങ്ങൾ നടത്തുകയും തിരുവനന്തപുരം വരെയുള്ള ഓഫിസുകൾ കയറി ഇറങ്ങുകയും ചെയ്തിട്ടാണ് സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കിയത്. 

∙ നാടുവിട്ടവർ കുടിയാൻമാരെപ്പോെലെ! 

സർക്കാർ പുനരധിവാസ പദ്ധതിയിലാണ് വീടും സ്ഥലവും വിട്ട് നിരവധിപ്പേർ മലയിറങ്ങിയത്. പത്ത് ലക്ഷം കൈപ്പറ്റുന്നതോടെ ഇവരുടെ പേരിലുള്ള സ്ഥലത്തിനുമേൽ പിന്നീട് അവകാശമൊന്നുണ്ടാകില്ല. അത് സർക്കാർ  ഭൂമിയായി മാറും. പുതിയതായി എടുക്കുന്ന സ്ഥലത്തിനുമേലും ഇവർക്ക് അവകാശമുണ്ടാകില്ല. ഈ സ്ഥലം വിൽക്കാനോ പണയം വയ്ക്കാനോ സാധിക്കില്ല. വീട് വച്ച് താമസിക്കാം. ഇതോടെ മലയിറങ്ങുന്നവർ കുടിയാൻമാരായി മാറുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. സർക്കാർ നൽകുന്ന പത്ത് ലക്ഷം രൂപയിൽ  6 ലക്ഷം രൂപ സ്ഥലത്തിനും നാല് ലക്ഷം വീട് വയ്ക്കുന്നതിനുമാണ് ചെലവഴിക്കേണ്ടത്.

മേൽമുറിയിലെ ഉപേക്ഷിക്കപ്പെട്ട വീടുകളിലൊന്ന് (ചിത്രം : മനോരമ)

6 ലക്ഷം രൂപയ്ക്ക് ഗ്രാമപ്രദേശങ്ങളിൽ പോലും  പത്ത് 10 സെന്റ് സ്ഥലം വാങ്ങാൻ സാധിക്കില്ല. സ്ഥലം വാങ്ങുമ്പോൾ തന്നെ പണം തീർന്നിരിക്കും. വീടുവയ്ക്കാൻ പണമില്ലാതെ വരുന്നതോടെ പലരും ഷെഡ് നിർമിച്ചാണ് കിടക്കുന്നത്. കൈവായ്പ വാങ്ങി വീട് തട്ടിക്കൂട്ടിയവരും നിരവധിയാണ്. നാലും അഞ്ചും ഏക്കർ സ്ഥലവും ഇരുനില വീടുമുള്ളർക്ക് പത്ത് ലക്ഷം രൂപയും വാങ്ങിപ്പോയി ജീവിക്കേണ്ടി വരുന്നത് ചിന്തിക്കാൻ പോലും സാധിക്കില്ല. അതിനാൽ ഭയത്തിന്റെ നിഴൽ പിന്തുടരുമ്പോഴും ഇതേ സ്ഥലത്തു തന്നെ തുടരുകയാണ്.   

∙ സ്കൂൾ നിലനിർത്തണം

മേൽമുറിയിൽ ജനിച്ചുവളർന്നവരുടെ മനസ്സിലെ മായാത്ത ഓർമയാണ് കുറിച്യാർമല സ്കൂൾ. മദ്രസക്കെട്ടിടത്തിൽനിന്ന് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമം ഊർജിതമായി നടക്കുന്നതിനിടെ കുടുംബങ്ങൾ ഓരോന്നായി കൊഴിഞ്ഞുപോയി. പക്ഷേ ഒരു നാടിന്റെ പ്രതീകമായ സ്കൂളും പേരും നിലനിർത്തുന്നതിനുള്ള പോരാട്ടത്തിലാണ് നാട്ടുകാർ. സേട്ടുക്കുന്നിലും മേൽമുറിയിലുമായി മൂന്നൂറോളം വീട്ടുകാരുണ്ട്. അതിനാൽ സ്കൂൾ അങ്ങോട്ട് മാറ്റിയാൽ കൂടുതൽ കുട്ടികൾ സ്കൂളിലേക്കെത്തുമെന്നുതന്നെയാണ് പ്രതീക്ഷ. സേട്ടുക്കുന്നിലേക്ക് മാറിയാലും സ്കൂളിന്റെ പേരിൽ മാറ്റമൊന്നുമുണ്ടാകില്ല. 

മദ്രസ കെട്ടിടത്തിലെ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾ (ചിത്രം : മനോരമ)

കുറിച്യാർമല സ്കൂൾ കാട് മൂടിയതിനൊപ്പം കാട് മൂടുന്ന വീടുകളുടെ എണ്ണവും മേൽമുറിയിൽ വർധിച്ചുവരികയാണ്. പലരും വീട് വിട്ടുപോയപ്പോൾ ഷീറ്റ് ഉൾപ്പെടെ പരമാവധി സാധനങ്ങൾ പൊളിച്ചുകൊണ്ടുപോയി. അതിനാൽ അസ്ഥിവാരംപോലെ ചില വീടുകൾ അങ്ങിങ്ങ് കാണാം. മേൽമുറിയിലെ കടമുറികൾ പോലും ഉപേക്ഷിക്കപ്പെട്ടു. ഭീതി ഒരു നാടിനെ കാർന്നുതിന്നുതിന്റെ ദൃഷ്ടാന്തമായി മേൽമുറി മാറുകയാണ്. അതിനിടയിലാണ് ഒരു നാടിന്റെ വിളക്കായി ശോഭിച്ചിരുന്ന, ഉർധ്വശ്വാസം വലിക്കുന്ന സ്കൂളിന് പുതുജീവൻ നൽകാനുള്ള അശ്രാന്ത പരിശ്രമവുമായി നാട്ടുകാർ സജീവമായത്.

ഈ വർഷംതന്നെ സ്കൂൾ കെട്ടിത്തിന്റെ നിർമാണം തുടങ്ങാൻ സാധിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ഈ മാസം തന്നെ നിർമാണം തുടങ്ങാനായാൽ അത്രയും സന്തോഷമെന്നാണ് എസ്എംസി കമ്മിറ്റി ചെയർമാൻ അബ്ദുൽ കരീം പറഞ്ഞത്. കെട്ടിട നിർമാണത്തിനുള്ള ഫണ്ടു ലഭിച്ചെങ്കിലും ഇനിയും ചില നടപടികൾ പൂർത്തിയാകാനുണ്ട്.  

കാടുമൂടിയ കുറിച്യാർ മല സ്കൂൾ (ചിത്രം : മനോരമ)

മേൽമുറിക്കാരുടെ കാൽച്ചുവട്ടിലെ മണ്ണിന് വലിയ ഉറപ്പില്ലെങ്കിലും അതിൽ കാൽ ഉറപ്പിച്ചു നിൽക്കാനാണ് അവർ ശ്രമിക്കുന്നത്. ഉരുൾപൊട്ടലിലെ ചെളിയിൽ പുതഞ്ഞുപോയെങ്കിലും കുറിച്യാർമല സ്കൂൾ പുനർനിർമിക്കുന്നതോടെ അത് ഉയിർത്തെഴുന്നേൽപ്പിന്റെ പ്രതീകമായി മാറും. അഞ്ച് വർഷമായി മേൽമുറിക്കാർ നെട്ടോട്ടമോടുകയാണ്. ഓഫിസുകൾ കയറി ഇറങ്ങുകയാണ്. ഒടുവിൽ സ്ഥലമായതോടെ കെട്ടിടത്തിന് തറക്കല്ലിട്ട് ഒരു വലിയ സ്വപ്നം കെട്ടിത്തുടങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് മേൽമുറിക്കാർ. 

English Summary:

Melmuri Landslide: A Haunting Memory and Ongoing Struggle

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT