ആദ്യത്തെ ഇ-ബൈക്ക്: എങ്ങനെയുണ്ട് റിവോൾട്ട് ആർവി 400? ഉപയോഗിച്ചവർക്ക് പറയാനുള്ളത്...
ഇലക്ട്രിക് സ്കൂട്ടറുകൾ ഒട്ടേറെയുണ്ടെങ്കിലും ആദ്യമായി ഇ-ബൈക്ക് നിർമിച്ചത് റിവോൾട്ട് ആണ്. നിർമിത ബുദ്ധി ആദ്യമായി പരീക്ഷിച്ചതും ഇതിൽതന്നെ. നേക്കഡ് സ്പോർട്സ് ബൈക്കുകൾക്കു സമാനമായ രൂപകൽപന. സാധാരണ ബൈക്കുകളിലെ ഇന്ധനടാങ്കിന്റെ സ്ഥാനത്താണ് ബാറ്ററി. ഇലക്ട്രിക് മോട്ടറിനെ പിൻവീലുമായി ഘടിപ്പിച്ചിരിക്കുന്നത് ചെയിൻ ഡ്രൈവ് വഴിയാണ്. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാംപാണ്. ഇൻഡിക്കേറ്ററുകളും ടെയിൽ ലാംപുമെല്ലാം എൽഇഡിതന്നെ. മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ ബൈക്ക് സ്റ്റാർട്ടാക്കാനും ബാറ്ററിയുടെ ശേഷി അറിയാനുമെല്ലാം സാധിക്കും. ഡിജിറ്റൽ കൺസോൾ, ജിയോ ലൊക്കേറ്റർ, ജിയോ–ഫെൻസ് തുടങ്ങിയ ഫീച്ചറും ഇതിലുണ്ട്. വേണമെങ്കിൽ

ഇലക്ട്രിക് സ്കൂട്ടറുകൾ ഒട്ടേറെയുണ്ടെങ്കിലും ആദ്യമായി ഇ-ബൈക്ക് നിർമിച്ചത് റിവോൾട്ട് ആണ്. നിർമിത ബുദ്ധി ആദ്യമായി പരീക്ഷിച്ചതും ഇതിൽതന്നെ. നേക്കഡ് സ്പോർട്സ് ബൈക്കുകൾക്കു സമാനമായ രൂപകൽപന. സാധാരണ ബൈക്കുകളിലെ ഇന്ധനടാങ്കിന്റെ സ്ഥാനത്താണ് ബാറ്ററി. ഇലക്ട്രിക് മോട്ടറിനെ പിൻവീലുമായി ഘടിപ്പിച്ചിരിക്കുന്നത് ചെയിൻ ഡ്രൈവ് വഴിയാണ്. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാംപാണ്. ഇൻഡിക്കേറ്ററുകളും ടെയിൽ ലാംപുമെല്ലാം എൽഇഡിതന്നെ.
മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ ബൈക്ക് സ്റ്റാർട്ടാക്കാനും ബാറ്ററിയുടെ ശേഷി അറിയാനുമെല്ലാം സാധിക്കും. ഡിജിറ്റൽ കൺസോൾ, ജിയോ ലൊക്കേറ്റർ, ജിയോ–ഫെൻസ് തുടങ്ങിയ ഫീച്ചറും ഇതിലുണ്ട്. വേണമെങ്കിൽ ബൈക്കിന്റെ കൃത്രിമ ശബ്ദം സെറ്റ് ചെയ്യാം. വണ്ടിയോടിക്കുന്നതിനിടയിൽ ഹാൻഡിലിലെ സ്വിച്ചിൽ വിരലമർത്തിയാൽ ശബ്ദം നിലയ്ക്കുകയും ചെയ്യും.
∙ സേഫ്റ്റി
സുരക്ഷയുടെ ഭാഗമായി സേഫ്റ്റി സൈഡ് സ്റ്റാൻഡ് ഇതിലുണ്ട്. സ്റ്റാൻഡ് മാറ്റിയാൽ മാത്രമേ ബൈക്ക് ഓൺ ആകൂ. യുഎസ്ഡി ഫോർക്കാണു മുന്നിൽ. പിന്നിൽ ക്രമീകരിക്കാവുന്ന മോണോഷോക്ക് സസ്പെൻഷനും. 215 മില്ലിമീറ്റർ ഗ്രൗണ്ട്ക്ലിയറൻസുണ്ട്. 240 എംഎമ്മിന്റെ ഡിസ്ക് ബ്രേക്കാണ് ഇരു വീലുകളിലും.
∙ മോട്ടർ
3 കിലോവാട്ടിന്റെ ഇലക്ട്രിക് മോട്ടറാണു (മിഡ് ഡ്രൈവ്) ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്. പരമാവധി വേഗം 85 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ഫുൾ ചാർജിൽ ഇക്കോ മോഡിൽ 150 കിമീ സഞ്ചരിക്കാം. മൂന്നു റൈഡ് മോഡുകളുണ്ട്. ഇക്കോ (ടോപ് സ്പീഡ് മണിക്കൂറിൽ 45 കിമീ, റേഞ്ച് 150 കിലോമീറ്റർ), നോർമൽ (ടോപ് സ്പീഡ് മണിക്കൂറിൽ 65 കിമീ, റേഞ്ച് 100 കിമീ), സ്പോർട്സ് (ടോപ് സ്പീഡ് മണിക്കൂറിൽ 80 കിമീ, റേഞ്ച് 80 കിമീ). ഹാൻഡിലിലെ സ്വിച്ചിലൂടെ റൈഡ് മോഡുകൾ തിരഞ്ഞെടുക്കാം. ബൈക്കിന്റെ ആകെ ഭാരം 108 കിഗ്രാം. അനായാസം കൈകാര്യം ചെയ്യാം.
∙ ബാറ്ററി
3.24 kWh ന്റേതാണ് ലിഥിയം അയോൺ ബാറ്ററി. പൂർണമായും ചാർജാകാൻ 4.5 മണിക്കൂർ വേണം. പ്രധാന ആകർഷണം ബാറ്ററി ഊരിമാറ്റാം എന്നുള്ളതാണ്. വീട്ടിലോ, ഓഫിസിലോ ബാറ്ററി കൊണ്ടുപോയി ചാർജ് ചെയ്തു തിരികെ ബൈക്കിൽ ഘടിപ്പിക്കാം.
∙ വാറന്റി
5 വർഷം അല്ലെങ്കിൽ 75,000 കിമീ വാറന്റിയുണ്ട്. ചാർജറിന് രണ്ടു വർഷത്തെ വാറന്റി നൽകുന്നുണ്ട്.
∙ വില
ഓൺറോഡ് വില – 1,35,196 രൂപ
∙ അവസാനിക്കണം സർവീസിന്റെ പ്രശ്നങ്ങൾ: സുമോദ്
ഉപയോഗിക്കുന്ന ആദ്യ ഇലക്ട്രിക് വാഹനമാണ് റിവോൾട്ട് ആർവി 400. ഒന്നര വർഷമായി ഉപയോഗിക്കുന്നു. ദിവസേന 60 കിലോമീറ്ററോളം ഓട്ടമുണ്ട്. പെട്രോൾ ചെലവ് താങ്ങാൻ പറ്റാത്തതുകൊണ്ടാണ് ഇവി എടുത്തത്. മാസം 2,500–3,000 രൂപയ്ക്ക് ഇന്ധനചെലവു മാത്രം വരുന്നുണ്ട്. അതേസമയം ഇവി എടുത്തപ്പോൾ അത് 250 രൂപയായി കുറഞ്ഞു. ഇ–ബൈക്ക് വാങ്ങി 6 മാസം കഴിഞ്ഞപ്പോൾ വീട്ടിൽ സോളർവച്ചു. അതുകൊണ്ട് കറന്റ് ചാർജ് പൂർണമായും സൗജന്യമായി.
മറ്റൊരു ഗുണം വാഹന ത്തിന് വൈബ്രേഷൻ, ജെർക്കിങ് എന്നിവ ഒട്ടുമില്ല. ഇവി ഓടിച്ചു ശീലിച്ചാൽ മറ്റു വണ്ടികൾ ഓടിക്കുമ്പോൾ ബുദ്ധിമുട്ടായി തോന്നും.
ഇതുവരെ 22,000 കിമീ ഓടി. റിമോട്ടിൽ മാത്രമേ വണ്ടി ഓൺ–ഓഫ് കാര്യങ്ങൾ ചെയ്യാൻപറ്റൂ. അതിനായുള്ള ഇമ്മൊബിലൈസർ ഒരുതവണ തകരാറിലായി മാറേണ്ടിവന്നു. അതു ലഭിക്കാൻ 2–3 ആഴ്ച സമയം എടുത്തു. മഴക്കാലത്ത് പ്രധാനമായും ബെൽറ്റ് പൊട്ടുന്ന പ്രശ്നം കണ്ടുവരുന്നു. ഒരുതവണ ബെൽറ്റ് പൊട്ടി. വാറന്റി പിരീഡിൽ ആയിരുന്നതിനാൽ സൗജന്യമായി മാറ്റിയിട്ടു. അതുപോലെ റിയർ ബ്രേക്ക് പാഡ് ഒരുതവണ മാറി. സാധാരണ ചെലവു മാത്രം. മറ്റു കാര്യമായ സർവീസ് പ്രശ്നങ്ങളൊന്നും ഇല്ല.
പാർട്സിന്റെ ലഭ്യതക്കുറവുണ്ട്. കൃത്യമായ സർവീസ് ഉണ്ടായിരുന്നു, ഇപ്പോൾ ഇല്ല. ബെൽറ്റ് മാറ്റിയിടുകപോലുള്ള കാര്യങ്ങൾ സ്വയം ചെയ്യാവുന്നതേ ഉള്ളൂ. ഇപ്പോൾ റിവോൾട്ടിന്റെ കേരളത്തിലെ സർവീസ് അവസാനിപ്പിച്ചെന്നു കേൾക്കുന്നു. പുതിയ ഏജൻസി സർവീസ് ഏറ്റെടുത്തേക്കും. നിലവിൽ കൊച്ചിയിൽ മാത്രമേ സർവീസ് സെന്റർ ഉള്ളൂ.
സ്ലോ സ്പീഡിലും ഹൈ സ്പീഡിലും കംഫർട്ടബിളായി റിവോൾട്ട് ഓടിക്കാം. ദീർഘദൂര യാത്രകൾക്കു പറ്റിയതല്ല. കൃത്യമായ പ്ലാനിങ് വേണം. നോർമൽ മോഡിൽ 90 കിമീ ആണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. അതു കിട്ടാറുണ്ട്. നോർമൽ ചാർജിങ് മാത്രമേ ഉള്ളൂ. ബാറ്ററി ഊരിയെടുത്തു ചാർജ് ചെയ്യാം. വണ്ടി അടിപൊളിയാണെങ്കിലും സർവീസിന്റെ പ്രശ്നങ്ങൾ അവസാനിക്കാതെ റിവോൾട്ട് ആർവി 400 എടുക്കുന്നതു ബുദ്ധിയല്ല.
∙ റിവോൾട്ട് ധൈര്യമായിട്ടെടുക്കാം : ജെറിൻ സാം ജോസ്
രണ്ടു വർഷമായി റിവോൾട്ട് ആർവി 400 ഉപയോഗിക്കുന്നു. ആദ്യ ഇവിയാണ്. പെട്രോൾ ചെലവ് കൂടുതലായതുകൊണ്ടാണ് ഇലക്ട്രിക്കിലേക്കു മാറിയത്. കാറുകളിലേതുപോലെ കോമൺ സോക്കറ്റല്ല ഇതിന്. അതിനാൽ ചാർജർ കൊണ്ടു വരണം. കെഎസ്ഇബി പോസ്റ്റുകൾ ഉള്ളതിനാൽ ചാർജിങ് വിഷയമല്ല.
ഇതുവരെ സർവീസ് നന്നായി ലഭിച്ചിരുന്നു. ഇപ്പോൾ തൃശൂരുള്ള സർവീസ് സെന്റർ അടച്ചു. കൊച്ചിയിലേതും താമസിയാതെ പൂട്ടിയേക്കും. പുതിയ ഡീലർ ഏറ്റെടുക്കുന്നതുവരെ സർവീസ് അനിശ്ചിതത്വത്തിലാണ്. ബെൽറ്റ് പൊട്ടുക, ഇമ്മൊബിലൈസർ എന്നിവയാണ് തകരാർസാധ്യത കൂടുതലുള്ള പാർട്സുകൾ.
സിസി ബൈക്കിൽ ലഭിക്കുന്ന അതേ പെർഫോമൻസ് ആർവി 400 സ്പോർട്സ് മോഡിൽ കിട്ടുന്നുണ്ട്. നല്ല പവർ ഉണ്ട്. ദിവസേന 75 കിമീ ഓട്ടമുള്ളതിനാൽ വളരെ പ്രയോജനകരമാണ്. കൂടുതലും നഗര ഉപയോഗമാണ്. ഭാര്യയും കുട്ടിയും ഒന്നിച്ചുള്ള യാത്രകളിലും പെർഫോമൻസ് കുറയുന്നില്ല.
പല ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും തീപിടിക്കുന്ന പ്രശ്നങ്ങൾ വന്നിട്ടുണ്ടെങ്കിലും റിവോൾട്ടിന് ഇതുവരെ അതുണ്ടായിട്ടില്ല. റിവോൾട്ടാണ് ഇതുവരെ ഫയർ ഇഷ്യൂ വരാത്ത മോഡൽ. സർവീസ് കൃത്യമായി ലഭിക്കുമെങ്കിൽ റിവോൾട്ട് ധൈര്യമായിട്ടെടുക്കാം.