സുഹൃത്ത് നിക്ഷേപിച്ച മ്യൂച്വൽ‌ഫണ്ട് സ്കീം കഴിഞ്ഞ വർഷം 40% നേട്ടം നൽകിയപ്പോൾ ഒരുപക്ഷേ, നിങ്ങളുടെ ഒരു ഫണ്ടും 30 ശതമാനത്തിനു മുകളിൽ നേട്ടം നൽകിയിട്ടുണ്ടാവില്ല. താൻ നിക്ഷേപിക്കുന്നവ നല്ല പ്രകടനമാണെന്നും അതിലേക്കു മാറാനും സുഹൃത്തുക്കൾ ഉപദേശിച്ചിട്ടുമുണ്ടാകാം. ഇത്തരം സാഹചര്യത്തിൽ ഒരു സാധാരണ നിക്ഷേപകനെ സംബന്ധിച്ച്, പ്രത്യേകിച്ച് കോവിഡാനന്തരം സ്വന്തം നിലയ്ക്ക് നിക്ഷേപം തുടങ്ങിയവരാണെങ്കിൽ, ആശയക്കുഴപ്പങ്ങൾ ഉറപ്പാണ്. വൈവിധ്യവൽക്കരണം ഉറപ്പാക്കാനായാൽ ഏറക്കുറെ ഈ ഒരു പ്രശ്നത്തെ മറികടക്കാനാവും. മ്യൂച്വൽഫണ്ട് നിക്ഷേപത്തിൽ ഡൈവേഴ്സിഫിക്കേഷൻ അഥവാ വൈവിധ്യവൽക്കരണം വേണമെന്നു പറയുന്നത് എന്തിനാണ്?

സുഹൃത്ത് നിക്ഷേപിച്ച മ്യൂച്വൽ‌ഫണ്ട് സ്കീം കഴിഞ്ഞ വർഷം 40% നേട്ടം നൽകിയപ്പോൾ ഒരുപക്ഷേ, നിങ്ങളുടെ ഒരു ഫണ്ടും 30 ശതമാനത്തിനു മുകളിൽ നേട്ടം നൽകിയിട്ടുണ്ടാവില്ല. താൻ നിക്ഷേപിക്കുന്നവ നല്ല പ്രകടനമാണെന്നും അതിലേക്കു മാറാനും സുഹൃത്തുക്കൾ ഉപദേശിച്ചിട്ടുമുണ്ടാകാം. ഇത്തരം സാഹചര്യത്തിൽ ഒരു സാധാരണ നിക്ഷേപകനെ സംബന്ധിച്ച്, പ്രത്യേകിച്ച് കോവിഡാനന്തരം സ്വന്തം നിലയ്ക്ക് നിക്ഷേപം തുടങ്ങിയവരാണെങ്കിൽ, ആശയക്കുഴപ്പങ്ങൾ ഉറപ്പാണ്. വൈവിധ്യവൽക്കരണം ഉറപ്പാക്കാനായാൽ ഏറക്കുറെ ഈ ഒരു പ്രശ്നത്തെ മറികടക്കാനാവും. മ്യൂച്വൽഫണ്ട് നിക്ഷേപത്തിൽ ഡൈവേഴ്സിഫിക്കേഷൻ അഥവാ വൈവിധ്യവൽക്കരണം വേണമെന്നു പറയുന്നത് എന്തിനാണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുഹൃത്ത് നിക്ഷേപിച്ച മ്യൂച്വൽ‌ഫണ്ട് സ്കീം കഴിഞ്ഞ വർഷം 40% നേട്ടം നൽകിയപ്പോൾ ഒരുപക്ഷേ, നിങ്ങളുടെ ഒരു ഫണ്ടും 30 ശതമാനത്തിനു മുകളിൽ നേട്ടം നൽകിയിട്ടുണ്ടാവില്ല. താൻ നിക്ഷേപിക്കുന്നവ നല്ല പ്രകടനമാണെന്നും അതിലേക്കു മാറാനും സുഹൃത്തുക്കൾ ഉപദേശിച്ചിട്ടുമുണ്ടാകാം. ഇത്തരം സാഹചര്യത്തിൽ ഒരു സാധാരണ നിക്ഷേപകനെ സംബന്ധിച്ച്, പ്രത്യേകിച്ച് കോവിഡാനന്തരം സ്വന്തം നിലയ്ക്ക് നിക്ഷേപം തുടങ്ങിയവരാണെങ്കിൽ, ആശയക്കുഴപ്പങ്ങൾ ഉറപ്പാണ്. വൈവിധ്യവൽക്കരണം ഉറപ്പാക്കാനായാൽ ഏറക്കുറെ ഈ ഒരു പ്രശ്നത്തെ മറികടക്കാനാവും. മ്യൂച്വൽഫണ്ട് നിക്ഷേപത്തിൽ ഡൈവേഴ്സിഫിക്കേഷൻ അഥവാ വൈവിധ്യവൽക്കരണം വേണമെന്നു പറയുന്നത് എന്തിനാണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുഹൃത്ത് നിക്ഷേപിച്ച മ്യൂച്വൽ‌ഫണ്ട് സ്കീം കഴിഞ്ഞ വർഷം 40% നേട്ടം നൽകിയപ്പോൾ ഒരുപക്ഷേ, നിങ്ങളുടെ ഒരു ഫണ്ടും 30 ശതമാനത്തിനു മുകളിൽ നേട്ടം നൽകിയിട്ടുണ്ടാവില്ല. താൻ നിക്ഷേപിക്കുന്നവ നല്ല പ്രകടനമാണെന്നും അതിലേക്കു മാറാനും സുഹൃത്തുക്കൾ ഉപദേശിച്ചിട്ടുമുണ്ടാകാം. ഇത്തരം സാഹചര്യത്തിൽ ഒരു സാധാരണ നിക്ഷേപകനെ സംബന്ധിച്ച്, പ്രത്യേകിച്ച് കോവിഡാനന്തരം സ്വന്തം നിലയ്ക്ക് നിക്ഷേപം തുടങ്ങിയവരാണെങ്കിൽ, ആശയക്കുഴപ്പങ്ങൾ ഉറപ്പാണ്. വൈവിധ്യവൽക്കരണം ഉറപ്പാക്കാനായാൽ ഏറക്കുറെ ഈ ഒരു പ്രശ്നത്തെ മറികടക്കാനാവും. 

∙ വൈവിധ്യവൽക്കരണം എന്തിന്?  

ADVERTISEMENT

മ്യൂച്വൽഫണ്ട് നിക്ഷേപത്തിൽ ഡൈവേഴ്സിഫിക്കേഷൻ അഥവാ വൈവിധ്യവൽക്കരണം വേണമെന്നു പറയുന്നത് എന്തിനാണ്? ഏതെങ്കിലും ഒരു ഫണ്ടിന്റെ പ്രകടനം മോശമായാലും അത് പോർട്ട്ഫോളിയോയെ മൊത്തത്തിൽ ബാധിക്കാതിരിക്കാൻ  വൈവിധ്യവൽക്കരണം സഹായിക്കും.

∙ എങ്ങനെ ഉറപ്പാക്കാം?

ഇവിടെ നിക്ഷേപകൻ രണ്ടു ഫണ്ടുകളിൽ നിക്ഷേപിക്കുന്നു എന്നു കരുതുക. ഇവ രണ്ടും സമാന ഓഹരികളിൽ നിക്ഷേപിക്കുന്നവയാണെന്നിരിക്കട്ടെ. അതായത്, ഇവിടെ നിങ്ങൾ രണ്ടു ഫണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിലും ഇവയുടെ  ഓവർ ലാപ്പിങ്മൂലം ശരിയായ വൈവിധ്യവൽക്കരണം നടക്കാതെ പോകുകയാണ്. ഈ ഓഹരികൾ മോശം പ്രകടനം നടത്തുമ്പോൾ പോർട്ട്ഫോളിയോയെ ഒന്നാകെ അതുബാധിക്കും. രണ്ടു ഫണ്ടിലുമായി എക്സ്പെൻസ് റേഷ്യോവഴി ഉണ്ടാകുന്ന നഷ്ടം, ഒരേ മേഖലകളിൽ നിക്ഷേപം കേന്ദ്രീകരിക്കുന്നതു മൂലമുള്ള റിസ്ക്, മറ്റു മേഖലകളിലെ അവസരങ്ങൾ നഷ്ടമാവുന്നു തുടങ്ങിയവയൊക്കെ ഓവർ‌ലാപ്പിങ്ങിന്‍റെ പ്രശ്നങ്ങളാണ്. 

Representative image. (Photo: WESTOCK PRODUCTIONS/shutterstock)

സമാനമായ ബെഞ്ച്മാർക്ക്, സെക്ടർ, ഫണ്ട് മാനേജർമാർ ഉൾപ്പെടെയുള്ളവ ഓവർ‌ലാപ്പിങ്ങിനു കാരണമാകാറുണ്ട്. അതായത്, വൈവിധ്യവൽക്കരണത്തിനായി കാണുന്ന ഫണ്ടുകളിലൊക്കെ നിക്ഷേപിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്ന് അർഥം. ഓരോ ഫണ്ടിന്‍റെയും നിക്ഷേപ രീതിയും അവയിലെ ഓഹരികളും  വിലയിരുത്തി‌വേണം തീരുമാനമെടുക്കാൻ. 

ADVERTISEMENT

∙ ഓവർ ലാപ്  

പത്തും ഇരുപതും ചിലപ്പോൾ അതിൽ കൂടുതലും സ്കീമുകളിൽ  നിക്ഷേപിക്കുന്നവരുണ്ട്. അത്തരം നിക്ഷേപകർ നേരിടുന്ന പ്രധാന പ്രശ്നമാണ് ഓവർലാപ്പിങ്. അതായത് പോർട്ട്ഫോളിയോയിലെ പല ഫണ്ടുകൾ താരതമ്യം ചെയ്താൽ സമാനമായ നിരവധി ഓഹരികൾ/ ബോണ്ട്/ മറ്റ് ആസ്തികൾ കണ്ടെത്താം. ചിലപ്പോൾ പകുതിയിലധികവും സമാന ഓഹരികളാവും. ഇതിനെയാണ് മ്യൂച്വല്‍ ഫണ്ട് ഓവർ‌ലാപ് എന്നു വിളിക്കുന്നത്.

∙ എങ്ങനെ ഓവർ‌ലാപ് ഒഴിവാക്കാം? 

ഓവർ‌ലാപ്പിങ് പൂർണമായും ഒഴിവാക്കാൻ സാധിക്കില്ല. കാരണം മികച്ച പ്രകടനം നടത്തുന്ന ഓഹരികളെ ഫണ്ട് മാനേജർമാർ തേടിപ്പിടിച്ചു നിക്ഷേപിക്കും. ഓവർ‌ലാപ്പിങ് ശതമാനം അഥവാ ഫണ്ടുകളിൽ ആവർത്തിക്കപ്പെടുന്ന ഓഹരികളുടെ എണ്ണം പരമാവധി താഴെ നിലനിർത്തുക എന്നതാണ് ചെയ്യാവുന്ന കാര്യം. ഓവർ‌ലാപ്പിങ്ങിനൊപ്പം ഇത്തരം ഓഹരികൾക്ക് ഫണ്ടിലുള്ള വെയ്റ്റേജും പ്രധാനമാണ്.

Photo:Shutterstock/one photo
ADVERTISEMENT

വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യം സമാന വിഭാഗത്തിൽ ഒന്നിലധികം ഫണ്ടുകളിൽ നിക്ഷേപിക്കാതിരിക്കുക എന്നതാണ്. ഉദാഹരണത്തിന് ഏതെങ്കിലും ഒരു ലാർജ്‌ക്യാപ് ഫണ്ടിൽ മാത്രം നിക്ഷേപിക്കുക. അല്ലെങ്കിൽ ഓവർ‌ലാപ്പിങ് 50 ശതമാനത്തിനു മുകളിൽ‌പോവാതെ നിലനിർത്തുക. ഓവർ‌ലാപ്പിനൊപ്പം ഫണ്ടിന്‍റെ പ്രകടനം‌കൂടി പരിഗണിച്ചു തീരുമാനമെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. 

∙ എങ്ങനെ കണ്ടുപിടിക്കും?

ഫണ്ടുകള്‍ ഓരോന്നും പ്രത്യേകമെടുത്ത് അവയുടെ നിക്ഷേപവും വെയ്റ്റേജും താരതമ്യം ചെയ്യാവുന്നതാണ്. ഈ ഒരു രീതിക്ക് ഒത്തിരി സമയം വേണ്ടിവരാം. ഓവർ‌ലാപ്പിങ് പരിശോധിക്കാവുന്ന വെബ്സൈറ്റുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ സൗകര്യം. ഉദാ: thefundoo.com, primeinvestor.com. ഓവർ‌ലാപ്പിങ് മനസ്സിലാക്കാൻ ലാർജ്‌ക്യാപ് വിഭാഗത്തിൽ‌നിന്ന് ഒരു ഉദാഹരണമെടുക്കാം. വിവിധ ഫണ്ട് ഹൗസുകളുടേതായി മുപ്പതോളം സ്കീമുകൾ ഈ വിഭാഗത്തിൽ ലഭ്യമാണ്. 

Photo:Shutterstock/Kanchan Narang

നിഫ്റ്റി 100, എസ്&പി 100 എന്നീ ബഞ്ച്മാർക്ക് സൂചികകളെ അടിസ്ഥാനമാക്കിയാണ് ഇവയുടെ നിക്ഷേപം. ഈ രണ്ടു സൂചികകളിലെയും ടോപ് 10 ഫണ്ടുകളെടുത്താൽ ഓഹരികൾ ഏതാണ്ട് സമാനമാണെന്നു മനസ്സിലാക്കാം. ലാർജ്‌ക്യാപ് ആയതുകൊണ്ട് ആകെ നിക്ഷേപത്തിന്‍റെ കുറഞ്ഞത് 80% എങ്കിലും ഈ 100 കമ്പനികളുടെ സൂചികയിലായിരിക്കണം. സ്വാഭാവികമായും ഈ വിഭാഗത്തിൽ ശരാശരി 40% ത്തോളം ഓവർ‌ലാപ്പിങ് കാണാൻ സാധിക്കും.

ഉദാഹരണത്തിന് ആദിത്യ ബിർള സൺലൈഫ് ഫ്രണ്ട് ലൈൻ ഇക്വിറ്റി ഫണ്ടും (SCHEME A) ആക്സിസ് ബ്ലൂചിപ് (SCHEME B) ഫണ്ടും താരതമ്യം ചെയ്താൽ പോർട്ട്ഫോളിയോ ഓവർലാപ് 62% ആണ്. 39 സമാന ഓഹരികളിലാണ് ഈ ഫണ്ടുകൾ നിക്ഷേപിക്കുന്നത്. ഈ 39 ഓഹരികൾക്ക് ഈ ഫണ്ടുകളിലുള്ള വെയ്റ്റേജ് യഥാക്രമം 78 ഉം 91 ഉം ശതമാനമാണ്. ഇവയ്ക്കൊപ്പം ഈ ഫണ്ടുകൾ രണ്ടും നിക്ഷേപിക്കുന്ന ആകെ സ്റ്റോക്കുകളുടെ എണ്ണം‌ കൂടി പരിശോധിച്ചാൽ ചിത്രം കുറെക്കൂടി വ്യക്തമാവും. 

ആദിത്യ ബിർളയുടെ ഫണ്ട് ആകെ 87 ഓഹരികളിൽ നിക്ഷേപിക്കുന്നുണ്ട്. അതായത് 87ൽനിന്ന് 39 കുറച്ചാൽ കിട്ടുന്ന 48 കമ്പനികൾ വ്യത്യസ്തമാണ്. ഇനി ആക്സിസിന്റെ ഫണ്ടിലേക്കു വന്നാൽ 47 ഓഹരികളിലാണ് ആകെ നിക്ഷേപിക്കുന്നത്. ആദിത്യ ബിർള ഫണ്ടിൽനിന്നു വ്യത്യസ്തമായി വെറും 8 ഓഹരികളിൽ മാത്രമാണ് നിക്ഷേപം. 

ഐസിഐസിഐ പ്രൂ ബ്ലൂചിപ്, നിപ്പോൺ ഇന്ത്യ ലാർജ്‌ക്യാപ് എന്നിവ താരതമ്യം ചെയ്താല്‍ പോർട്ട്ഫോളിയോ ഓവർലാപ് 46% ആണ്. അതേ സമയം ക്വാണ്ട് ലാർജ്‌ക്യാപും എസ്ബിഐ ബ്ലൂചിപ് ഫണ്ടും താരതമ്യം ചെയ്താൽ വെറും 11% ആണ് ഓവർലാപ്. ആകെ ഓഹരികളുടെ എണ്ണം, സമാന ഓഹരികള്‍ക്കു ഫണ്ടുകൾ നൽകുന്ന വെയ്റ്റേജ് എന്നിവ ഈ ശതമാനത്തെ സ്വാധീനിക്കും. 

∙ മ്യൂച്വൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. നിക്ഷേപ ലക്ഷ്യം

ഓരോ നിക്ഷേപത്തിനും ഒരു സാമ്പത്തിക‌ ലക്ഷ്യം നിറവേറ്റാനുണ്ടാവും. ലക്ഷ്യവും അതിലേക്ക് എത്താനുള്ള സമയവും കണക്കാക്കാൻ സാധിച്ചാല്‍ നിക്ഷേപ‌യാത്ര കൂടുതൽ എളുപ്പമാണ്. എത്ര വർഷം നിക്ഷേപിക്കണം എന്നു തിരിച്ചറിഞ്ഞാൽ ഏതുതരം മ്യൂച്വൽഫണ്ട്  തിരഞ്ഞെടുക്കണം എന്നത് എളുപ്പം തീരുമാനിക്കാം. കഴിഞ്ഞ കാലങ്ങളിൽ ഈ ഫണ്ടുകൾ നൽകിയ ശരാശരി റിട്ടേൺ നോക്കി ഈ കാലയളവിൽ എത്ര രൂപ വീതം നിക്ഷേപിച്ചാൽ തന്‍റെ നേട്ടത്തിലെത്താം എന്നു കണക്കാക്കാം. റിസ്കെടുക്കാൻ കഴിയുമോ എന്നതിനും സ്വയം ഉത്തരം കണ്ടെത്താം. നിക്ഷേപിച്ചു തുടങ്ങിയവരെല്ലാം ഏതെങ്കിലും ഒരു ലക്ഷ്യത്തിലേക്ക് ഈ നിക്ഷേപങ്ങളെ മനസ്സുകൊണ്ടു ബന്ധിപ്പിക്കുക. ദീർഘകാലം നിക്ഷേപം തുടരാൻ അതു നിങ്ങളെ സഹായിക്കും. 

(istock Photo)

2. ഫണ്ടുകൾ നിരീക്ഷിക്കണം 

നിക്ഷേപകർ കൃത്യമായ ഇടവേളകളിൽ ഫണ്ടുകളുടെ പ്രകടനം നിരീക്ഷിക്കണം. മോശം പ്രകടനം നടത്തുന്നവ ഒഴിവാക്കണോ അതോ നിക്ഷേപം തുടരണോ എന്നതിൽ തീരുമാനമെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ വിദഗ്ധരുടെ സേവനം തേടാം. അല്ലെങ്കിൽ ‘മനോരമ സമ്പാദ്യ’ത്തിലേക്ക് പോർട്ട്ഫോളിയോ വിശകലനത്തിനായി അയയ്ക്കാം. ഓർക്കുക, കഴിഞ്ഞ കാലങ്ങളിലെ പ്രകടനം എല്ലായ്പോഴും ഫണ്ടുകൾ ആവർത്തിക്കണം എന്നില്ല. 

3. പരിചയപ്പെടണം ആപ്പി‌നെ

ഇപ്പോൾ നിക്ഷേപമെല്ലാം മൊബൈൽ ആപ്ലിക്കേഷനിലൂടെ ആയതുകൊണ്ട് ആഗ്രഹിക്കുമ്പോഴൊക്കെ നിക്ഷേപം വിലയിരുത്തുകയും മാറ്റംവരുത്തുകയും ചെയ്യാം. അതുകൊണ്ട് നിങ്ങൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ കൃത്യമായി ഉപയോഗിച്ചു ശീലിക്കണം. മ്യൂച്വൽ‌ഫണ്ട് വിത്‌ഡ്രോവൽ, പ്ലാൻ സ്വിച്ചിങ്, സിസ്റ്റമാറ്റിക് ട്രാൻസ്ഫർ, സിസ്റ്റമാറ്റിക് വിത്ഡ്രോവൽ തുടങ്ങി നിരവധി ഓപ്ഷനുകൾ ഇവയിലുണ്ട്. അതെല്ലാം കൃത്യമായി മനസ്സിലാക്കിവയ്ക്കണം. 

4. നിക്ഷേപം എങ്ങനെ പിൻവലിക്കണം?

ഒരു പ്രത്യേക ലക്ഷ്യത്തിനായിരിക്കും നിങ്ങൾ എസ്ഐപി തുടങ്ങുന്നത്. ഉദാഹരണത്തിന് മകളുടെ ഉന്നതവിദ്യാഭ്യാസത്തിനായി 10 വർഷത്തിനു ശേഷം പിൻവലിക്കേണ്ട നിക്ഷേപമാണെന്നു കരുതുക. പത്താം വർഷം പണം ആവശ്യമായ സമയത്ത് ഫണ്ട് ഇടിവിലാണെങ്കിൽ നിങ്ങൾ എന്തു ചെയ്യും? പ്രതീക്ഷിച്ച നേട്ടം ലഭിക്കില്ല. പിൻവലിക്കൽ നീട്ടിവയ്ക്കാനും സാധിക്കില്ല. ഇത്തരം സാഹചര്യത്തിൽ അവസാന നിമിഷത്തിലേക്കു കാത്തിരിക്കാതെ 6 മാസം മുൻപു മുതൽ  ഘട്ടംഘട്ടമായി പിൻവലിച്ചുതുടങ്ങാം. മൂലധന നേട്ടത്തിനുള്ള നികുതി ബാധ്യത‌കൂടി പരിഗണിച്ച് അതനുസരിച്ചു പിൻവലിക്കൽ സമയം തീരുമാനിച്ചാൽ നികുതിയിനത്തിലും ലാഭം നേടാം. ചുരുക്കിപ്പറഞ്ഞാൽ ഒരു എക്സിസ്റ്റ് സ്ട്രാറ്റജി തീർച്ചയായും വേണം.   

(മലയാള മനോരമ സമ്പാദ്യം ജൂൺ ലക്കം കവർസ്റ്റോറിയുടെ ഭാഗമായി പ്രസിദ്ധീകരിച്ചത്. സമ്പാദ്യം വരിക്കാരാവാനും അന്വേഷണങ്ങൾക്കും ബന്ധപ്പെടുക 04781–2587403, subscription@mm.co.in)

English Summary:

The importance of Diversification in Mutual Fund Investing | Explained

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT