‘പുസ്തകം വായിക്കണം, രാത്രി ഡ്യൂട്ടി കിട്ടിയാൽ നന്നായിരുന്നു’: ഈ ഫാർമസിയിൽ മരുന്ന് മാത്രമല്ല...
ചുമട്ടുതൊഴിലാളിയായിരുന്ന ചേർത്തല വല്ലയിൽ കാർത്തികേയൻ 67 വയസ്സിനിടെ വായിച്ചതു മൂവായിരത്തോളം പുസ്തകങ്ങൾ! ഇതിൽ പകുതിയോളം വീട്ടിലെ അലമാരയിലുണ്ട്. അച്ഛൻ വി.കെ.രാഘവന്റെ കൈ പിടിച്ചാണു കാർത്തികേയൻ ചേർത്തലയിലെ വായനശാലകളിലേക്ക് എത്തിയത്. അച്ഛൻ മരിച്ചതോടെ പഠനം മുടങ്ങി. 16–ാം വയസ്സിൽ ചേർത്തല മാർക്കറ്റിൽ ചുമട്ടുതൊഴിലാളിയായി. അപ്പോഴും വായന ഉപേക്ഷിച്ചില്ല. എന്നും പുസ്തകം കയ്യിൽ കരുതും, ജോലിയുടെ ഇടവേളകളിൽ വായിക്കും. വരുമാനത്തിൽ ഒരുപങ്ക് പുസ്തകം വാങ്ങാൻ മാറ്റിവച്ചു. ശീലമറിഞ്ഞ സുഹൃത്തുക്കളും പരിചയക്കാരും പുസ്തകങ്ങൾ നൽകി. 10 വർഷം മുൻപു ചുമട്ടുജോലി അവസാനിപ്പിച്ചു. വായനയും പുസ്തകങ്ങളും പക്ഷേ, കൂടെത്തന്നെയുണ്ട്. കാർത്തികേയനെ പോലെ അക്ഷരങ്ങളെ സ്നേഹിച്ചവർ, വായനയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ഇടമൊരുക്കിയവർ ഒരുപാടുണ്ട് നമുക്കിടയിൽ. ഈ വായനാദിനത്തിൽ അവരുടെ വീടുകളിലേക്കും ലൈബ്രറികളിലേക്കും ഒരു യാത്ര പോയാലോ, ഈ അക്ഷരങ്ങളുടെ കൈപിടിച്ച്...

ചുമട്ടുതൊഴിലാളിയായിരുന്ന ചേർത്തല വല്ലയിൽ കാർത്തികേയൻ 67 വയസ്സിനിടെ വായിച്ചതു മൂവായിരത്തോളം പുസ്തകങ്ങൾ! ഇതിൽ പകുതിയോളം വീട്ടിലെ അലമാരയിലുണ്ട്. അച്ഛൻ വി.കെ.രാഘവന്റെ കൈ പിടിച്ചാണു കാർത്തികേയൻ ചേർത്തലയിലെ വായനശാലകളിലേക്ക് എത്തിയത്. അച്ഛൻ മരിച്ചതോടെ പഠനം മുടങ്ങി. 16–ാം വയസ്സിൽ ചേർത്തല മാർക്കറ്റിൽ ചുമട്ടുതൊഴിലാളിയായി. അപ്പോഴും വായന ഉപേക്ഷിച്ചില്ല. എന്നും പുസ്തകം കയ്യിൽ കരുതും, ജോലിയുടെ ഇടവേളകളിൽ വായിക്കും. വരുമാനത്തിൽ ഒരുപങ്ക് പുസ്തകം വാങ്ങാൻ മാറ്റിവച്ചു. ശീലമറിഞ്ഞ സുഹൃത്തുക്കളും പരിചയക്കാരും പുസ്തകങ്ങൾ നൽകി. 10 വർഷം മുൻപു ചുമട്ടുജോലി അവസാനിപ്പിച്ചു. വായനയും പുസ്തകങ്ങളും പക്ഷേ, കൂടെത്തന്നെയുണ്ട്. കാർത്തികേയനെ പോലെ അക്ഷരങ്ങളെ സ്നേഹിച്ചവർ, വായനയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ഇടമൊരുക്കിയവർ ഒരുപാടുണ്ട് നമുക്കിടയിൽ. ഈ വായനാദിനത്തിൽ അവരുടെ വീടുകളിലേക്കും പുസ്തകപ്പുരകളിലേക്കും ഒരു യാത്ര പോയാലോ, അക്ഷരങ്ങളുടെ കൈപിടിച്ച്...
∙ രാജേന്ദ്രകുമാറിന് കൂട്ടുണ്ട്, ഉറങ്ങാത്ത അക്ഷരങ്ങൾ
സെക്യൂരിറ്റി ഗാർഡ് എന്ന നിലയിൽ തൊഴിലുടമകളോടു പി.രാജേന്ദ്രകുമാർ ഒരു കാര്യമേ ആവശ്യപ്പെട്ടിട്ടുള്ളൂ, ‘കഴിവതും രാത്രി ഡ്യൂട്ടി കിട്ടിയാൽ നന്നായിരുന്നു.’ തിരുവനന്തപുരം കാരക്കോണം പൂവത്തൂർ സ്വദേശിയായ രാജേന്ദ്രകുമാറിന്റെ പുസ്തകപ്രേമത്തെക്കുറിച്ച് അറിയുന്നവരിൽ ചിലർ സമ്മതിച്ചു. രാത്രി ഉറങ്ങാതെ പുസ്തകം വായിക്കുന്ന സെക്യൂരിറ്റിക്കാരനുള്ളതു നന്നായിരിക്കുമല്ലോയെന്ന് അവർ കരുതിയിരിക്കാം.
രാത്രി കാവൽ ജോലിയിൽ 38–ാം വർഷത്തിലേക്കു കടക്കുന്ന അൻപത്തെട്ടുകാരൻ രാജേന്ദ്രകുമാർ അങ്ങനെ രാവു പകലാക്കി ആയിരക്കണക്കിനു പുസ്തകങ്ങൾ വായിച്ചു. തുച്ഛമായ ശമ്പളത്തിന്റെ പകുതിയും പുസ്തകങ്ങൾക്കു നീക്കിവച്ചു. ഇപ്പോൾ അയ്യായിരത്തോളം പുസ്തകങ്ങൾ സ്വന്തം.
വായനകൊണ്ട് എന്തു ഗുണമുണ്ടായി എന്നു ചോദിച്ചാൽ ഉത്തരമുണ്ട്, ‘14 –ാം വയസ്സിൽ തുടങ്ങിയ വായന ജീവിതത്തിനു ചൈതന്യമുണ്ടാക്കി. അക്ഷരങ്ങളിലുള്ള ശ്രദ്ധ മനസ്സിനെ ഏകാഗ്രമാക്കി.’ ആത്മകഥകളും ദാർശനിക ഗ്രന്ഥങ്ങളും രാഷ്ട്രീയ– ചരിത്ര പുസ്തകങ്ങളുമാണ് ഏറെയും വായിക്കുന്നത്.
10 വർഷം മുൻപു സാക്ഷരതാ മിഷൻ തുല്യതാ പഠനത്തിലൂടെ 10–ാം ക്ലാസ് വിജയിച്ചു. 2 വർഷത്തിനു ശേഷം പ്ലസ് ടു യോഗ്യത നേടി. ഇപ്പോൾ ബിഎ മലയാളം പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നു. എൽഎൽബി നേടാനുള്ള ശ്രമത്തിലുമാണ്. തിരുവനന്തപുരത്തെ വൃദ്ധസദനത്തിലെ രാത്രി കാവൽക്കാരനാണ് ഇപ്പോൾ. ദിവസം 6 മണിക്കൂർ വരെ വായിക്കും. പുസ്തകങ്ങൾ സൂക്ഷിക്കാൻ, പുസ്തകങ്ങളെപ്പറ്റി സംസാരിക്കുന്ന സൗഹൃദങ്ങൾക്കു കയറിവരാൻ ഒരു വീട്. അതാണ് മനസ്സിലെ മോഹം. ആ മോഹത്തിന് അനുയോജ്യമായ പേരും കണ്ടുവച്ചിട്ടുണ്ട്: ‘അക്ഷരം !’
∙ വായന വിരമിക്കുന്നില്ല, ഇത് പെൻഷൻ പുസ്തകശാല
പെൻഷൻ തുകയിൽനിന്ന് ഒരു വിഹിതം ഉപയോഗിച്ച് റിട്ട.പൊലീസ് ഹെഡ‍് കോൺസ്‌റ്റബിൾ വീട്ടിലൊരുക്കിയത് മികച്ച ലൈബ്രറി. മലപ്പുറം പെരിന്തൽമണ്ണ കൊളത്തൂർ കുറുപ്പത്താലിലെ പൂങ്കുളപ്പാടത്ത് ശിവജി മന്ദിറിൽ പി.ഗോപാലന്(78) മക്കളെപ്പോലെയാണ് പുസ്‌തകങ്ങളും. വീട്ടിലെ ഒരു മുറി നിറയെ പുസ്തകങ്ങൾ നിറച്ച അലമാരകളാണ്; 1200 പുസ്‌തകങ്ങൾ. സ്കൂൾ പഠനകാലത്ത് തുടങ്ങിയതാണ് പുസ്‌തകങ്ങളോടുള്ള താൽപര്യം. നെഹ്‌റുവിന്റെ വിശ്വചരിത്ര അവലോകനം 1973ൽ 30 രൂപയ്‌ക്കു വാങ്ങി; പുതിയ പുസ്തകത്തിന് ഇപ്പോൾ വില 3000 രൂപയോളം. ഗോപാലന്റെ ശേഖരത്തിലെ പല പഴയ പുസ്‌തകങ്ങളും മികച്ച വായനശാലകളിൽപോലും ലഭ്യമല്ല. 1973ൽ എംഎസ്‌പിയിൽ ജോലിക്കുകയറിയതു മുതൽ ശമ്പളത്തിന്റെ ഒരു വിഹിതം പുസ്‌തകം വാങ്ങാൻ മാറ്റിവച്ചു.
∙ വായനയുടെ 45 വർഷം: വീട്ടിൽ 32,000 പുസ്തകം
45 വർഷംകൊണ്ടു വായിച്ചുകൂട്ടിയ 32,000 പുസ്തകങ്ങളുണ്ട് വിനീത് ഏബ്രഹാമിന്റെ തൃശൂർ ഇരിങ്ങാലക്കുടയിലെ മൂക്കഞ്ചേരിൽ വീട്ടിൽ. ഒന്നേകാൽ നൂറ്റാണ്ട് പഴക്കമുള്ള പുസ്തകങ്ങൾ വരെ ഇതിലുണ്ട്. 1900ൽ പുറത്തിറങ്ങിയ വി.എം.താക്കറെയുടെ പുസ്തകങ്ങൾ അപ്പൂപ്പനിൽനിന്നാണ് വിനീതിനു കിട്ടിയത്. ഡൽഹിയിലെ സെക്കൻഡ് ഹാൻഡ് പുസ്തകമാർക്കറ്റിൽനിന്ന് ഇഷ്ടം തോന്നി വാങ്ങിയവയാണ് പുസ്തകങ്ങളിലധികവും. ശേഖരത്തിൽ പതിനായിരത്തോളം കോമിക്സ് പുസ്തകങ്ങളാണ്.
ആറു വയസ്സു മുതൽ വായനയുടെ ലോകത്തുണ്ട് വിനീത്. കേന്ദ്ര സഹകരണകാര്യ മന്ത്രാലയത്തിൽനിന്ന് ആറു വർഷം മുൻപു നിർബന്ധിത വിരമിക്കൽ നേടിയശേഷം വായന സജീവമാക്കി. ക്രിക്കറ്റിനോടുള്ള കമ്പംകൊണ്ട് അതുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ശേഖരത്തിലുണ്ട്. ബ്രാഡ്മാന്റെ കയ്യൊപ്പുള്ള ആത്മകഥയുടെ ആദ്യപതിപ്പു ലഭിച്ചത് ഡൽഹിയിലെ പുസ്തക മാർക്കറ്റിൽനിന്നാണ്. സച്ചിൻ തെൻഡുൽക്കറുടെ ആത്മകഥയും കൂട്ടത്തിലുണ്ട്.
മലയാളം വായിച്ചെടുക്കാനുള്ള പ്രയാസം മൂലം മലയാള സാഹിത്യലോകത്തെ പരിചയപ്പെടാൻ വൈകി. കൊച്ചി ആസ്ഥാനമായ കൊച്ചിൻ ബുക്ക് ക്ലബ്ബിൽ അംഗമാണ്. പുസ്തകങ്ങളുടെ സെക്കൻഡ് ഹാൻഡ് മാർക്കറ്റുകൾ കേരളത്തിൽ കുറവാണെന്നതാണ് വിനീതിന്റെ ദുഃഖം.
∙ അഫിലിയേഷനുള്ള വീട്ടുവായനശാല
കെ.എൻ.കുട്ടിയുടെ വീടിന്റെ ടെറസിൽ ‘തൂലിക’ ഉണ്ട്. കേരളത്തിൽ തന്നെ അപൂർവമെന്നു പറയാവുന്ന, ലൈബ്രറി കൗൺസിൽ അഫിലിയേഷനുള്ള വീട്ടുവായനശാലയാണു പാലക്കാട് കടമ്പഴിപ്പുറം തട്ടാശ്ശേരിയിലെ തൂലിക.
കടമ്പഴിപ്പുറം യുപി സ്കൂളിലെ മുൻ അധ്യാപകനായ കെ.നാരായണൻകുട്ടി എന്ന കെ.എൻ.കുട്ടി 2016ൽ ആണു വീടിന്റെ മുകൾഭാഗം സജ്ജീകരിച്ചു വായനശാല തുടങ്ങിയത്. 500 പുസ്തകങ്ങളുണ്ടായിരുന്നു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കൂടിയായിരുന്ന കുട്ടിയോട്, എന്തുകൊണ്ടു ലൈബ്രറി കൗൺസിൽ അഫിലിയേഷനു ശ്രമിച്ചുകൂടായെന്നു പലരും ചോദിച്ചു. പുസ്തകങ്ങളുടെ എണ്ണം അഞ്ഞൂറിൽ നിന്ന് ആയിരത്തിൽ എത്തിക്കുകയായിരുന്നു ആദ്യ കടമ്പ. സഹപ്രവർത്തകരുടെയും മറ്റും സഹായത്തോടെ അതു നടന്നു. 2017ൽ അഫിലിയേഷൻ ലഭിച്ചു.
കുട്ടിയുടെ ഭാര്യ എൻ.രാജമ്മയാണു ലൈബ്രേറിയൻ. ഇപ്പോൾ 3300 പുസ്തകങ്ങളുണ്ട്; നൂറ്റിമുപ്പതോളം അംഗങ്ങളും. എത്ര പുസ്തകങ്ങൾ വേണമെങ്കിലും എടുക്കാം, വീട്ടിൽ കൊണ്ടുപോകാം. ആവശ്യമുള്ള പുസ്തകങ്ങൾ വാട്സാപ് ഗ്രൂപ്പിൽ അറിയിച്ചാൽ കുട്ടി വീട്ടിലെത്തിക്കുകയും ചെയ്യും. ഓരോ വർഷത്തെയും മികച്ച വായനക്കാർക്കു സമ്മാനവും കൊടുക്കുന്നു. ലൈബ്രറി കൗൺസിലിന്റെ നിബന്ധനപ്രകാരം ചെറിയ വരിസംഖ്യ ഈടാക്കുന്നുണ്ട്. ബാലസാഹിത്യകാരൻ കൂടിയായ കുട്ടിയുടെ 45 പുസ്തകങ്ങൾ ഇതിനോടകം പുറത്തിറങ്ങി.
∙ അറിവിനുള്ള മരുന്നും ഇവിടെയുണ്ട്
കോട്ടയം തലയോലപ്പറമ്പ് മാത്താനം ശ്രീവിലാസം ആയുർവേദ ഫാർമസിയിൽ രോഗങ്ങൾക്കു മാത്രമല്ല മരുന്നുള്ളത്. പടികയറിയെത്തുന്നവർക്ക് അറിവുപകരാൻ പുസ്തകങ്ങളുടെ ശേഖരംതന്നെ ഒരുക്കിയിരിക്കുകയാണു ഡോ. എസ്.പ്രീതൻ. ആയുർവേദ ഡോക്ടറായ പ്രീതനു വായന ജീവിതത്തിന്റെ ഭാഗമാണ്. വീടിനോടുചേർന്നാണ് ആയുർവേദ ഫാർമസി.
ദിവസം ചുരുങ്ങിയത് 20 പേജെങ്കിലും വായിക്കാതെ ഡോ. പ്രീതൻ ഉറങ്ങാറില്ല. ഈ ശീലത്തിൽനിന്നാണു വീട്ടിൽ പതിനായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി രൂപപ്പെട്ടത്. ആനകളെക്കുറിച്ചുള്ള ഇരുനൂറിലധികം പുസ്തകങ്ങളും സ്വന്തമായുണ്ട്.
ഗാന്ധിജിയെക്കുറിച്ചുള്ള അഞ്ഞൂറോളം പത്രവാർത്തകൾ, മറ്റു പ്രധാനപ്പെട്ട വാർത്തകളുടെ കട്ടിങ്, വിവിധ രാജ്യങ്ങളുടെ നാണയങ്ങൾ, സ്റ്റാംപുകൾ, കറൻസികൾ, പ്രശസ്തരായ അഞ്ഞൂറിലധികംപേരുടെ ഒപ്പുകൾ തുടങ്ങിയവയെല്ലാം ശേഖരത്തിലുണ്ട്.
∙ വായന സ്വതന്ത്രമായി, അർധരാത്രിയിൽ
പതിനഞ്ചാം വയസ്സിൽ ‘സ്വാതന്ത്ര്യം അർധരാത്രിയിൽ’ വായിച്ചു തുടങ്ങിയ സുരേന്ദ്രൻ സ്വന്തമാക്കിയത് ഏഴായിരത്തിലേറെ പുസ്തകങ്ങൾ. പിറവം ന്യൂ ബസാറിലെ റേഷൻ കട ഉടമ എന്ന നിലയിലെ തിരക്കുകളുടെ ഇടവേളകളിൽ പി.എസ്.സുരേന്ദ്രന്റെ മനസ്സും കണ്ണുകളും പരതുന്നതു പുതിയ പുസ്തകത്തിനായാണ്. തന്റെ അഭിരുചിക്കു ചേരുന്ന പുസ്തകമാണെന്നു തോന്നിയാൽ വാങ്ങും.
പിറവം തേക്കുംമൂട്ടിൽ പടിയിൽ കഴുന്നാട്ടിൽ വീടിനോടു ചേർന്നുള്ള പുസ്തകമുറിയിലുള്ളത് 40 വർഷത്തോളം നീണ്ട വായനാനുഭവത്തിന്റെ അക്ഷരത്താളുകളാണ്. പുലർച്ചെ 5 മുതൽ 7 വരെയാണു വായന. വൈകിട്ട് ഏഴിനു വീണ്ടും വായനപ്പുരയിലെത്തും. അത് അർധരാത്രിവരെ നീളും.
∙ സ്നേഹസ്മാരകം ഈ ലൈബ്രറി
മാതാപിതാക്കളുടെ ഓർമ നിലനിർത്താൻ റിട്ട. അധ്യാപകൻ എസ്.സുരേഷ്കുമാർ ഒരുക്കിയതു കുട്ടികൾക്കായി ലൈബ്രറി. ആലപ്പുഴ തോട്ടപ്പള്ളിയിലെ കാർത്തിക എന്ന വീടിനോടു ചേർന്നു പിതാവ് സുരേന്ദ്രൻ കട നടത്തിയിരുന്ന കെട്ടിടം 15 വർഷം മുൻപാണു ലൈബ്രറിയാക്കിയത്. പുറക്കാട് പഞ്ചായത്ത് അംഗമായിരുന്നു അമ്മ സാവിത്രി. ‘സുരേന്ദ്രൻ ആൻഡ് സാവിത്രി സ്മാരക ചിൽഡ്രൻസ് ലൈബ്രറി’ എന്നു പേരിട്ടു.
1700 പുസ്തകങ്ങളുള്ള ലൈബ്രറിയിൽ 250 കുട്ടികൾ അംഗങ്ങളാണ്. അംഗത്വ ഫീസോ മാസവരിയോ ഇല്ല. ഒരു കാര്യത്തിലേ സുരേഷ്കുമാറിനു നിർബന്ധമുള്ളൂ: പുസ്തകം വായിച്ച ശേഷം കൃത്യമായി വായനക്കുറിപ്പ് എഴുതിയിരിക്കണം. നല്ല കുറിപ്പെഴുതുന്നവരെ വാർഷികദിനത്തിൽ ആദരിക്കും.
(തയാറാക്കിയത്: ടി.ബി.ലാൽ, അഞ്ജന ഷാജി, ശ്രീമോൻ പെരുമ്പാല, സി.വൈ.ബൈജു, പി.ദിലീപ്, മനോജ് ജോസഫ്, മണികണ്ഠൻ കൊളത്തൂർ, എസ്.സന്തോഷ്)