കേന്ദ്ര സബ്സിഡിയോടെ വീടിന്റെ ടെറസിൽ സോളർ പ്ലാന്റ് സ്ഥാപിക്കാനുള്ള പിഎം സൂര്യഭവനം പദ്ധതിയിലേക്ക് ഇതുവരെ 14.84 ലക്ഷം അപേക്ഷകളാണ് എത്തിയിരിക്കുന്നത്. കേരളത്തിൽ നിന്നു മാത്രം ഇതുവരെ 83,905 അപേക്ഷകൾ. ഒരു കോടി വീടുകളിൽ പുരപ്പുറ സോളർ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതിയാണ് പിഎം സൂര്യഭവനം. 2024 ഫെബ്രുവരി 13 മുതലുള്ള അപേക്ഷകളാണ് ഈ പദ്ധതിയിൽ പരിഗണിക്കുന്നത്. 2027 മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. അപേക്ഷിക്കാൻ: pmsuryaghar.gov.in പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച മാർഗരേഖ കഴിഞ്ഞ ദിവസമാണ് കേന്ദ്ര പുനരുപയോഗ ഊർജമന്ത്രാലയം അന്തിമമാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ 'ഗിവ് ഇറ്റ് അപ്' വരുന്നു

ADVERTISEMENT

പിഎം സൂര്യഭവനം പദ്ധതി വഴി പുരപ്പുറ സോളർ പ്ലാന്റ് സ്ഥാപിക്കുന്നവർക്ക് വേണമെങ്കിൽ സബ്സിഡി വേണ്ടെന്നു വയ്ക്കാം. ഇതിനായി വെബ്സൈറ്റിൽ 'ഗിവ് ഇറ്റ് അപ്' സൗകര്യമുണ്ടാകുമെന്ന് പദ്ധതിയുടെ അന്തിമ മാർഗരേഖയിൽ പറയുന്നു. ഈ സബ്സിഡി അർഹതപ്പെട്ട മറ്റുള്ളവർക്ക് കേന്ദ്രം ലഭ്യമാക്കും. സബ്സിഡി ലഭിക്കാൻ ഇന്ത്യയിൽ തന്നെ ഉൽപാദിപ്പിക്കുന്ന സോളർ പാനലുകൾ നിർബന്ധമായും ഉപയോഗിക്കണം. സബ്സിഡി വേണ്ടെന്നു വയ്ക്കുന്നവർക്ക് ഈ വ്യവസ്ഥ ബാധകമായിരിക്കില്ല

∙ ഹൗസിങ് സൊസൈറ്റികൾക്ക് കോമൺ ഏരിയ മാത്രം

ADVERTISEMENT

ഹൗസിങ് സൊസൈറ്റികൾക്കും സബ്സിഡിയുണ്ടെങ്കിലും പൊതുവായ സ്ഥലങ്ങളിലെ (കോമൺ ഏരിയ) ഉപയോഗത്തിനു മാത്രമേ (ഇലക്ട്രിക് വാഹന ചാർജിങ് അടക്കം) പ്ലാന്റിലെ വൈദ്യുതി ഉപയോഗിക്കാവൂ. സൊസൈറ്റികളിലെ വീടുകളിലേക്ക് ഇതിലെ വൈദ്യുതി എടുക്കാൻ പാടില്ല. 500 കിലോവാട്ട് പ്ലാന്റുകൾ വരെ സൊസൈറ്റികൾക്ക് സ്ഥാപിക്കാം.  ഒരു കിലോവാട്ടിന് 18,000 രൂപയാണ് സബ്സിഡി. 

ഒരു വീടിന് 3 കിലോവാട്ട് എന്ന കണക്കിലായിരിക്കും സബ്സിഡി കണക്കുകൂട്ടുക. ഉദാഹരണത്തിന് 20 വീടുകളുള്ള സൊസൈറ്റി 100 കിലോവാട്ട് പ്ലാന്റ് സ്ഥാപിക്കുമ്പോൾ 10.8 ലക്ഷം രൂപ സബ്സിഡിയായി ലഭിക്കും. 50 വീടുള്ള സൊസൈറ്റിക്ക് ഇതേ പ്ലാന്റ് സ്ഥാപിക്കാൻ 18 ലക്ഷം രൂപ ലഭിക്കും.

Representative image by: istock/ sl-f

∙ ശേഷി വർധിപ്പിക്കലിനുള്ള സബ്സിഡി ഇങ്ങനെ

ADVERTISEMENT

നിലവിൽ പുരപ്പുറ പ്ലാന്റുള്ള വീടുകൾ ശേഷി വർധിപ്പിക്കുമ്പോൾ സബസിഡി എത്രയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, മുൻപുള്ള സോളർ പദ്ധതിയനുസരിച്ച് ഒരു കിലോവാട്ട് പ്ലാന്റുള്ള കുടുംബം 4 കിലോവാട്ട് ആക്കി ശേഷി ഉയർത്തുകയാണെന്നു കരുതുക. നിലവിലുള്ള 1 കിലോവാട്ടിന് സബ്സിഡി ലഭിച്ചിട്ടുള്ളവരാണെങ്കിൽ അധികമായുള്ള 3 കിലോവാട്ടിൽ 2 കിലോവാട്ടിനു മാത്രമേ സബ്സിഡി ലഭിക്കൂ (48,000 രൂപ). ആകെ 3 കിലോവാട്ട് വരെ മാത്രമേ കേന്ദ്ര സബ്സിഡിയുള്ളു. നിലവിലുള്ള സോളർ പ്ലാന്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയാൽ അതിനു കേന്ദ്രസഹായം ലഭിക്കില്ല.

∙ ബെഞ്ച്മാർക്ക് കോസ്റ്റ് ഇങ്ങനെ

ഒരു കിലോവാട്ട് പ്ലാന്റ് സജ്ജമാക്കുന്നതിനായി പുനരുപയോഗ ഊർജമന്ത്രാലയം കണക്കാക്കുന്ന തുകയെയാണ് ബെഞ്ച്മാർക്ക് കോസ്റ്റ് എന്നു വിളിക്കുന്നത്. ഈ തുകയുടെ നിശ്ചിത ശതമാനമാണ് സബ്സിഡിയായി നൽകുന്നത്. ഒരു പ്ലാന്റിന്റെ ആദ്യ രണ്ട് കിലോവാട്ടിന് 50,000 രൂപയാണ് ബെഞ്ച്മാർക് കോസ്റ്റ് മൂന്നാമത്തെ കിലോവാട്ടിന് 45,000 രൂപയും. ആദ്യ രണ്ട് കിലോവാട്ടിന്റെ ബെഞ്ച്മാർക് കോസ്റ്റിന്റെ 60 ശതമാനമാണ് സബ്സിഡി. പിന്നീടുള്ള ഒരു കിലോവാട്ടിന് ബെഞ്ച്മാർക് തുകയുടെ 40 ശതമാനവും സബ്സിഡിയായി ലഭിക്കും.

കേന്ദ്ര സബ്സിഡി: ചില ഉദാഹരണങ്ങൾ

(ഒരു കിലോവാട്ട് വൈദ്യുതിക്കുള്ള പദ്ധതിക്ക് 30,000 രൂപയും 2 കിലോവാട്ടിന് 60,000 രൂപയും 3 കിലോവാട്ടിന് 78,000 രൂപയുമാണ് സബ്സിഡി. 3 കിലോവാട്ടിന് മുകളിലുള്ള ഏത് പ്ലാന്റിനും 78,000 രൂപ മാത്രമേ ലഭിക്കൂ)

∙ 1.5 കിലോവാട്ട് സ്ഥാപിക്കുന്ന വീടുകൾക്ക് സബ്സിഡി 45,000 രൂപ. (30,000x 1.5)

∙ 2.5 കിലോവാട്ട് സ്ഥാപിക്കുന്ന വീടുകൾക്ക് സബ്സിഡി 69,000 രൂപ ( 30,000x2 + 18,000x0.5)

∙ 6 കിലോവാട്ട് സ്ഥാപിക്കുന്ന വീടുകൾക്ക് സബ്സിഡി 78,000 രൂപ (30,000x2+ 18,000x1)

Show more

∙ സൂര്യഭവനം: അപേക്ഷിക്കുന്നത് ഇങ്ങനെ

വീട്ടിലെ വൈദ്യുതി ഉപഭോഗം നോക്കിയിട്ട് അനുയോജ്യമായ പ്ലാന്റ് തിരഞ്ഞെടുക്കാം. ഏതാനും മാസങ്ങളിലെ വൈദ്യുതി ബില്ലുകൾ നോക്കി ശരാശരി വൈദ്യുതി ഉപഭോഗം (യൂണിറ്റിൽ) മനസ്സിലാക്കുക. എന്നിട്ട് ചുവടെയുള്ള ചാർട്ട് നോക്കി പ്ലാന്റിന്റെ ശേഷി തിരഞ്ഞെടുക്കാം. ആവശ്യമെങ്കിൽ ഈ മേഖലയിലെ വിദഗ്ധരുടെ സേവനവും തേടാം. pmsuryaghar.gov.in/consumer/solar-calculator എന്ന ലിങ്കിലെ കാൽക്കുലേറ്റർ ഉപയോഗിച്ച് ചെലവും അറിയാം.

Show more

English Summary:

Massive Response to PM-Surya Ghar: Over 14 Lakh Applications for Solar Plant Subsidies

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT