ഇല്ല... ഇല്ല... മരിക്കുന്നില്ല... അതെ, കാലം മാറുന്നതോടെ വായന മരിച്ചു എന്നു പറയുന്നതൊക്കെ ഇനി വെറും ക്ലീഷേ ഡയലോഗായി മാറും. പുതിയ കാലത്തിനൊപ്പം ട്രെൻഡിങ്ങായ ചില വായനാമുറകളുണ്ട്. താളുകൾ മറിച്ചുകൊണ്ടും പുസ്തകം മണത്തുകൊണ്ടുംതന്നെ അക്ഷരലോകത്തുണ്ടായ ചില പുതുമയുടെ പുതുമുറകൾ. ‘വായന മരിച്ചു’ എന്നു വിലപിച്ചുകൊണ്ടിരുന്ന ഒരു കാലത്തുനിന്ന് എങ്ങനെയാണ് നാം തിരിച്ചു കയറാൻ തുടങ്ങിയത്? സമൂഹമാധ്യമങ്ങളുടെ ആഴങ്ങളിലേക്കു വീണുപോയവർ എങ്ങനെയാണ് പുസ്തക വായനയിലേക്കു തിരികെയെത്തിയത്? അതിൽ ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും പോലുള്ള സമൂഹമാധ്യമങ്ങൾക്കു തന്നെയുണ്ട് വലിയ പങ്ക്. നാം ഒട്ടും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങളുടെ പുസ്തകങ്ങളുടെ രക്ഷയ്ക്കെത്തി. കേരളത്തിലെ പല ജില്ലകളില്‍നിന്നും അത്തരം കഥകൾ നമുക്ക് കേൾക്കാം, വായിക്കാം, അടുത്തറിയാം. വിരസത മാറ്റാൻ വേണ്ടി മാത്രമല്ല, സർക്കാർ ജോലി കിട്ടാന്‍ പോലും ‘ചായക്കട’യിലെ വായന സഹായിക്കും എന്ന രീതിയേക്ക് എത്തിയിരിക്കുന്നു കാര്യങ്ങൾ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇല്ല... ഇല്ല... മരിക്കുന്നില്ല...

അതെ, കാലം മാറുന്നതോടെ വായന മരിച്ചു എന്നു പറയുന്നതൊക്കെ ഇനി വെറും ക്ലീഷേ ഡയലോഗായി മാറും. പുതിയ കാലത്തിനൊപ്പം ട്രെൻഡിങ്ങായ ചില വായനാമുറകളുണ്ട്. താളുകൾ മറിച്ചുകൊണ്ടും പുസ്തകം മണത്തുകൊണ്ടുംതന്നെ അക്ഷരലോകത്തുണ്ടായ ചില പുതുമയുടെ പുതുമുറകൾ. ‘വായന മരിച്ചു’ എന്നു വിലപിച്ചുകൊണ്ടിരുന്ന ഒരു കാലത്തുനിന്ന് എങ്ങനെയാണ് നാം തിരിച്ചു കയറാൻ തുടങ്ങിയത്? സമൂഹമാധ്യമങ്ങളുടെ ആഴങ്ങളിലേക്കു വീണുപോയവർ എങ്ങനെയാണ് പുസ്തക വായനയിലേക്കു തിരികെയെത്തിയത്? അതിൽ ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും പോലുള്ള സമൂഹമാധ്യമങ്ങൾക്കു തന്നെയുണ്ട് വലിയ പങ്ക്. നാം ഒട്ടും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങളുടെ പുസ്തകങ്ങളുടെ രക്ഷയ്ക്കെത്തി. കേരളത്തിലെ പല ജില്ലകളില്‍നിന്നും അത്തരം കഥകൾ നമുക്ക് കേൾക്കാം, വായിക്കാം, അടുത്തറിയാം. വിരസത മാറ്റാൻ വേണ്ടി മാത്രമല്ല, സർക്കാർ ജോലി കിട്ടാന്‍ പോലും ‘ചായക്കട’യിലെ വായന സഹായിക്കും എന്ന രീതിയേക്ക് എത്തിയിരിക്കുന്നു കാര്യങ്ങൾ...

ADVERTISEMENT

∙ റീൽസ് വായന

എന്തു കിട്ടിയാലും വായിക്കുന്ന തലമുറ അല്ല ഇന്നത്തേത്. വൈറലായതെന്തും അവിടെ ക്ലിക്കാകും. ഇങ്ങനെയല്ലാത്തവരും ചിലരുണ്ട്. റീൽസോ സ്റ്റാറ്റസോ ആയി എന്ത് വന്നാലും അത് പിന്തുടർന്നില്ലെങ്കിൽ താ‍ൻ പിന്നിലാണെന്നാണ് കരുതി അതിനു പിന്നാലെ പോകും. അങ്ങനെ തരംഗമായ വായനയാണ് ‘റാം കെയർ ഓഫ് ആനന്ദി’. അഖിൽ പി. ധർമജൻ പുസ്തകമെഴുതിയത് 2020ൽ അന്ന് വിറ്റഴിഞ്ഞത് 20,000 കോപ്പിയാണെങ്കിൽ റീൽസ് തരംഗത്തിലൂടെ കഴിഞ്ഞ രണ്ടുമാസത്തിനകം ഒന്നരലക്ഷത്തോളം പകർപ്പാണ് വിറ്റുപോയത്.

‘റാം കെയർ ഓഫ് ആനന്ദി’യുടെ പുറം ചട്ട (image Credit: goodreads)

പലരും വായിക്കുന്ന ആദ്യ പുസ്തകമെന്ന ക്രെഡിറ്റുമുണ്ടിതിന്. പക്ഷേ വന്ന റീൽസുകൾ ഒന്നര ലക്ഷമല്ല എന്നുകൂടി നോക്കുമ്പോൾ പലരും പുസ്തകം വായിക്കാതെ റീൽസിനുള്ള കണ്ടന്റാക്കിയതാണെന്നും വ്യക്തം. പുസ്തകം സിനിമയായി മാറുന്ന അനുരൂപണ സിനിമകളുടെ കൂട്ടത്തിലേക്ക് റാമും മല്ലിയും ആനന്ദിയും കടന്നുകഴിഞ്ഞു. വായിച്ചറിയാത്തവരിൽ പലരും ഇവരുടെ കഥ ബിഗ് സ്ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ്. നിമ്‌ന വിജയ് എഴുതിയ ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ എന്ന പുസ്തകവും റീലുകളിലൂടെ വായനയുടെ ലോകത്തേക്ക് പുതുതലമുറയെ കൈപിടിച്ചുകൊണ്ടു പോയവയിൽ ഒന്നാണ്.

എന്നാൽ റീലുകൾ കണ്ട് പുസ്തകം വാങ്ങുന്നതിനെയും വായിക്കുന്നതിനെയും വായനയുടെ വളർച്ചയുമായി എത്രമാത്രം ബന്ധപ്പെടുത്താനാകും എന്ന ചർച്ചയുമുണ്ട്. ഇത് സംബന്ധിച്ച് അടുത്തിടെ ഒരു വായനാ ചർച്ചയിൽ സാഹിത്യകാരൻ പി.എഫ്. മാത്യൂസ് നടത്തിയ നിരീക്ഷണം ഇങ്ങനെ: 

‘‘അടുത്തിടെ ഒരു റീൽ കണ്ടു. വളരെ സെന്റിമെന്റലായ, റൊമാന്റിക്കായ ഒരെണ്ണം. ഒരു പഴയ കാൽപനികമായ പുസ്തകത്തെപ്പറ്റിയാണത്. സാഹിത്യമെന്ന നിലയിൽ അത്ര മികച്ചതുമല്ല. പുതിയ തലമുറ പുസ്തകം വാങ്ങാറില്ലെന്ന് കേൾക്കാറുണ്ട്. ഈ റീല്‍ കണ്ടിട്ട് അവരാണ് പ്രസ്തുത പുസ്തകം വാങ്ങിയത്. വളരെ പഴയ പുസ്തകം അങ്ങനെ പെട്ടെന്ന് ഹിറ്റായി. പക്ഷേ, വളരെ സെന്റിമെന്റലായ ഒരു റീൽ കണ്ടിട്ട് പുസ്തകം വാങ്ങുമ്പോൾ, സെന്റിമെന്റലിസം ഉണ്ടാക്കുന്ന അപകടകരമായ ഒരവസ്ഥയെപ്പറ്റി എനിക്ക് ബോധ്യമുണ്ട്’’.

ADVERTISEMENT

∙ ബിഗ് സ്ക്രീൻ വായന

വായിച്ച അനുഭവം സിനിമയാകുമ്പോൾ പല പുസ്തകങ്ങളും വായനക്കാരുടെ മനസ്സിൽ കൂടുതലിടം നേടും. ബെന്യാമിന്റെ ‘ആടുജീവിതം’ ബിഗ് സ്ക്രീനിൽ കാണാത്ത പല വായനക്കാരും ഇന്നുണ്ട്. വായന സ‍ൃഷ്ടിച്ച മരുഭൂമിയും ലോകവും നഷ്ടമാകുമെന്ന ഭയത്താലാണ്. അത്രയേറെ പുസ്തകങ്ങളെ, എഴുത്തിനെ പ്രണയിക്കുന്നവർ. എന്നാൽ വായിച്ചറിയാത്ത ലോകം കണ്ടറിഞ്ഞ് പുസ്തകത്തിലേക്ക് തിരികെയെത്തിയവരാണ് മറുകൂട്ടർ. 

ആട് ജീവിതം സിനിമയുടെ പോസ്റ്റർ

പത്മരാജന്റെ ഓർമയെന്ന കഥ ‘തന്മാത്ര’യായപ്പോഴും ബഷീറിന്റെ ‘മതിലുകൾ’ക്ക് മമ്മൂട്ടിയും കെപിഎസി ലളിതയും ശബ്ദസൗകുമാര്യം തീർത്തപ്പോഴും പത്മരാജൻ തന്റെ ‘ഉദകപ്പോള’യെ ‘തൂവാനത്തുമ്പികളാ’ക്കിയപ്പോഴും പ്രേക്ഷകർ അവയെ ഏറ്റെടുത്തു. ക്ലാരയും ജയകൃഷ്ണനും സമൂഹമാധ്യമങ്ങളിലെ താരങ്ങളായി വിലസിയതോടെ ഉദകപ്പോള തേടിപ്പോയവരുമുണ്ട്.

∙ ഓഫർ വായന

ADVERTISEMENT

ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്നുപറയുന്നപോലെ പുസ്തക കച്ചവടവും ഇന്ന് പൊടിപൊടിക്കുകയാണ്. എന്ത് സ്പെഷൽ ദിവസത്തിലും അതിനനുസൃതമായ പുസ്തകങ്ങൾ. പ്രണയദിനത്തിലും മാതൃദിനത്തിലുമെല്ലാം മലയാളികളെ തേടി ‘കോംബോ’ ഓഫറുകളെത്തുന്നു. അവയ്ക്ക് വൻ സ്വീകാര്യത ലഭിക്കുന്നു. എഴുത്തുകാരുടെ പിറന്നാളുകൾ, പിതൃദിനം, ശിശുദിനം, പരിസ്ഥിതി ദിനം  തുടങ്ങിയ ദിവസങ്ങളിലെല്ലാം അതതു വിഷയം  പ്രമേയമാക്കിയുള്ള പുസ്തകങ്ങൾ വിപണിയിൽ സജീവമാകുന്നതും പതിവാണിന്ന്.

(ചിത്രം: മനോരമ)

∙ മനുഷ്യരെ വായിക്കാം

മനുഷ്യരാകുന്ന ലൈബ്രറിയെ വായിക്കാനുള്ള ആശയമാണ് ഹ്യൂമൻ ലൈബ്രറി. ഇരുപത് വർഷം മുൻപ് ഡെൻമാർക്കിലെ കോപ്പൻ ഹേഗനിൽ മാധ്യമപ്രവർത്തകനായ റോണി ഏബ്രിഗേൽ തുടങ്ങിവച്ച ആശയമാണിത്. മുൻവിധികളില്ലാതെ ഒരു മനുഷ്യനെ കേൾക്കുക, അവിടെ വർണം, ജാതി, മതം, രാഷ്ട്രീയം, ലിംഗം ഒന്നും ഘടകമല്ല. അതിനായുള്ള ഇടമാണ് ഈ ലൈബ്രറി. ഇവിടെ വായിക്കാനാകുന്ന പുസ്തകങ്ങൾ ഹ്യൂമൻ ബുക്ക് എന്നറിയപ്പെടുന്നു. 

പങ്കായം കഫെയിലെ ‘എറർ 404’ (Photo courtesy: instagram/error404tvm)

വലിയ ജീവിതാനുഭവമുള്ള മനുഷ്യർ മറ്റുള്ളവരെ കേൾക്കാനായി കാത്തിരിക്കുന്നു. പുസ്തകങ്ങൾക്കു നൽകാൻ സാധിക്കാത്ത ആശയവിനിമയം ഇവിടെ സാധ്യമാകുന്നു. ഇന്ന് എൺപതോളം രാജ്യങ്ങളിൽ ഈ ആശയം നടപ്പാക്കുന്നു. തിരുവനന്തപുരം പാളയത്തെ പങ്കായം കഫെയിലെ ‘എറർ 404’ ഇങ്ങനൊരിടമാണ്. അവിടെ ബുക്ക് എന്നെഴുതിയിരിക്കുന്ന കസേരയിലിരുന്നാൽ ജീവിതാനുഭവങ്ങൾ പറയാം, കേൾക്കാം. പുലർച്ചെ ഒരുമണി വരെ കഥ കേട്ടും വായിച്ചും വരച്ചും കഴിച്ചുമൊക്കെ അവിടെയിരിക്കാം.

∙ ശബ്ദത്തിലൂടെ വായിച്ചാലോ

കഥകൾ കേട്ടുവളർന്നവരാണ് ഓരോരുത്തരും. മുത്തശ്ശിമാർ പറഞ്ഞ ഗുണപാഠ കഥകൾ പിന്നീട് പുസ്തകം നോക്കി അച്ഛനമ്മമാർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. അച്ഛനമ്മമാരുടെ തിരക്ക് പിന്നെയും കൂടിയപ്പോൾ കഥപറയാനാളില്ല. എന്നാൽ ഇന്ന് പല പ്രമുഖ പുസ്തക വിൽപനശാലകളിലും വോയിസ് ആർടിസ്റ്റ് എന്ന ഒരു തൊഴിൽ തന്നെയുണ്ട്. വെറുതെ പുസ്തകങ്ങൾ വായിക്കുന്നതിലുപരി ആശയം ഒറ്റക്കേൾവിയിൽതന്നെ വായനക്കാരുടെ ഉള്ളിലെത്തുന്ന രീതിയിലുള്ള വായന മാത്രമാണ് ആവശ്യം. അതിനു വേണ്ടത് ശബ്ദം മാത്രം. ഓഡിയോ ബുക്കുകളും ആപ്പുകളും വർധിച്ചതോടെ പുസ്തകങ്ങളെല്ലാം പകർപ്പവകാശത്തോടെ വോയിസ് ആർടിസ്റ്റുമാർ വായിച്ചുതുടങ്ങി. എഴുത്തുകാരെക്കൊണ്ടുതന്നെ വായിപ്പിക്കുന്ന രീതിയുമുണ്ട്.

റോഡരികിൽ വിൽപനയ്ക്ക് വച്ചിട്ടുള്ള പുസ്തകങ്ങൾ (ഫയൽ ചിത്രം: മനോരമ)

∙ ഇന്റീരിയർ വായന

പാശ്ചാത്യ രീതി പിന്തുടർന്ന് കേരളത്തിലെ എല്ലാ കഫേകളിലും ഇന്ന് പുസ്തകം ഒരു അലങ്കാരമാണ്. കഫേകൾക്കപ്പുറം വീടുകളിലും പുസ്തകം ഒരു ഇന്റീരിയർ ഘടകമായി മാറിക്കഴിഞ്ഞു. ചുമരിനു മങ്ങിയ നിറം നൽകി ഷെൽഫുകളിൽ ഇന്റീരിയർ ഡെക്കറേഷനുകൾക്കൊപ്പം കടും നിറത്തിലുള്ള പുറം ചട്ടയുള്ള പുസ്തകങ്ങൾ വയ്ക്കും. ഇത്തരത്തിൽ ഇന്റീരിയർ ഡിസൈനിങ്ങിനു വേണ്ടി മാത്രമായി പ്രത്യേകം തയാറാക്കിയ പുസ്തകങ്ങളും പല പ്രസാധകരും പുറത്തിറക്കുന്നുണ്ട്. ചിലയിടങ്ങളിൽ വീട്ടുടമസ്ഥരുടെ പ്രിയപ്പെട്ട പുസ്തകങ്ങളും ഇടം പിടിക്കാറുണ്ട്. പണ്ട് തടിയലമാരയിലോ പെട്ടിക്കുള്ളിലോ മുറിക്കുള്ളിലോ സൂക്ഷിച്ചിരുന്ന പുസ്തകശേഖരം ഇന്ന് ലൈബ്രറി കോർണറായി വീടുകളിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. പുസ്തകങ്ങള്‍ക്കായി പല ആകൃതികളിലും തീമുകളിലുമുള്ള ഷെൽഫുകളും റെഡി.

∙ പുസ്തകത്തിനായി ഒരു ഗ്രാമം തുടങ്ങിയാലോ...!

വായനശാലയിൽ പോയി പുസ്തകമെടുക്കാനൊക്കെ മടിയാണ് എന്നു പറഞ്ഞവരെക്കൊണ്ടുപോലും പുസ്തകം വായിപ്പിക്കുകയാണ് കൊല്ലത്തെ ചിലർ.  ഇന്ത്യയിലെ രണ്ടാമത്തെയും കേരളത്തിലെ ആദ്യത്തെയും പുസ്തകഗ്രാമമാണ് കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ പെരുംകുളം. 2017 ജനുവരി ഒന്നിന് പ്രദേശത്തെ പുരാതന ബാപ്പുജി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ആദ്യ പുസ്തകക്കൂട് സ്ഥാപിച്ചു. ലിറ്റിൽ ഫ്രീ ലൈബ്രറി എന്ന ആശയത്തില്‍ രൂപം നൽകിയ പുസ്തകക്കൂട്ടിൽ ബാലസാഹിത്യം മുതൽ വിശ്വസാഹിത്യം വരെയുണ്ട്. വരിസംഖ്യയില്ല, സമയമില്ല, ലൈബ്രേറിയനില്ല... ഒറ്റ നിബന്ധന മാത്രം. ഒരു പുസ്തകം വച്ചിട്ടുവേണം മറ്റൊന്നെടുക്കാൻ. 

കൊല്ലം ജില്ലയിലെ പെരുംകുളത്ത് സ്ഥാപിച്ചിട്ടുള്ള പുസ്തകക്കൂട് (ഫയൽ ചിത്രം: മനോരമ)

അറുപത് പുസ്തകങ്ങളുമായി തുടങ്ങിയ കൂട് പിന്നെ ഒന്നിൽനിന്ന് പതിനാലെണ്ണമായി. എഴുത്തുകാരൻ എംടി വാസുദേവൻ നായരാണ് 2020ൽ പെരുംകുളത്തെ ‘പുസ്തകഗ്രാമ’മെന്ന് വിശേഷിപ്പിച്ചത്. 2021ൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗ്രാമത്തെ ഔദ്യേഗികമായി പുസ്തകഗ്രാമമായി പ്രഖ്യാപിച്ചു. ഇപ്പോൾ 14 കൂടുകളിലായി ആയിരത്തോളം പുസ്തകങ്ങൾ. വയലോരത്തും ജംക്‌ഷനുകളിലുമുള്ള പുസ്തകക്കൂടിനു സമീപത്തായി വായനാസൗകര്യത്തിനുള്ള ഇരിപ്പിടങ്ങളും സജീകരിച്ചിട്ടുണ്ട്. ചിലർ നിയമം പാലിക്കാത്തതിനാൽ പ്രതിമാസം പുസ്തകങ്ങളുടെ എണ്ണത്തിൽ കുറവു വരാറുണ്ട്. എന്നാൽ ഓരോ മൂന്നുമാസം കൂടുമ്പോഴും ബാപ്പുജി ഗ്രന്ഥശാലാ ഭാരവാഹികൾ കൂടു നിറയ്ക്കും. എഴുത്തുകാരൻ എം.മുകുന്ദൻ രക്ഷാധികാരിയായ, 76 വയസ്സുള്ള ബാപ്പുജി വായനശാല ഗ്രാമത്തിലുള്ളവരെ വായനക്കാരും എഴുത്തുകാരുമാക്കി മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

എം. മുകുന്ദൻ (ഫയൽ ചിത്രം: മനോരമ)

∙ കടുപ്പത്തിൽ ചായയും ലൈറ്റ് വായനയും

‘ഒരു കാര്യം നേടാൻ ആത്മാർഥമായി ആഗ്രഹിച്ചാൽ ഈ ലോകം മുഴുവൻ അതിനായി കൂടെയുണ്ടാകും’ എന്ന പൗലോ കൊയ്‌ലോയുടെ ആൽക്കെമിസ്റ്റിലെ വാക്യം പോലെയാണ് കരുനാഗപ്പള്ളി പഞ്ചായത്തിലെ തഴവയിലെ ‘ആൽക്കെമിസ്റ്റ്’ എന്ന ന്യൂജെൻ ചായക്കട. ഒരു കൂട്ടം യുവാക്കളാണ് ഇതിനു പിന്നിൽ. ചായ കുടിക്കുന്നതിനൊപ്പം പ്രിയ പുസ്തകങ്ങളും വായിക്കാം. ദീപക്, ജോബി, അജയ്, ജിത്തു എന്നിവരാണ് ഈ ആശയത്തിനു പിന്നിൽ. 

കരുനാഗപ്പള്ളിയിലെ ‘ആൽക്കെമിസ്റ്റ്’ ചായക്കട (ഫയൽ ചിത്രം: മനോരമ)

സർക്കാർ ജോലിക്കായി പഠിക്കുന്നതിനിടയിൽ പഠനച്ചെലവ് താങ്ങാനാകാതെ വന്നതോടെ ഇവർ കാറ്ററിങ്ങും പിന്നീട് ചായക്കടയും തുടങ്ങുകയായിരുന്നു. പഠിച്ച പുസ്തകങ്ങളുടെ വിലയറിയാവുന്ന ഈ നാലംഗ സംഘത്തിന്റെ ‘ആൽക്കെമിസ്റ്റ്– സ്വപ്നം തേടുന്നവന്റെ കട’യിൽ കേവലം നോവലോ കഥകളോ മാത്രമല്ല പിഎസ്‌സി പഠനത്തിനാവശ്യമായ പുസ്തകങ്ങളുമുണ്ട്. ചായക്കടയിൽ പോയി പണ്ടുള്ളവർ വിശേഷം ചർച്ചചെയ്തെങ്കിൽ ഇപ്പോൾ പഠനത്തിനുള്ള സൗകര്യമാണുള്ളത്. കൊല്ലത്തു മാത്രമല്ല പല ജില്ലകളിലും ഇന്ന് ഇത്തരം കടകളിൽ ചായയ്ക്കൊപ്പം പലഹാരം മാത്രമല്ല പുസ്തകവും ലഭിക്കുന്നുണ്ട്.

English Summary:

Reading Day Special: Exploring Modern Literary Trends

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT