കാല-ദേശങ്ങൾക്കപ്പുറം ശ്രോതാക്കളെ ആനന്ദ ലഹരിയിലാഴ്ത്തുന്ന മാന്ത്രികതയാണ് സംഗീതം. ആ മാന്ത്രികത തന്നെയാണ് ഡൽഹി സ്വദേശിയായ രവിശങ്കർ എന്ന ബോംബെ രവിയേയും ബംഗാൾ സ്വദേശി സലീൽ ചൗധരിയെയും ആന്ധ്രപ്രദേശ് സ്വദേശി വിദ്യാ സാഗറിനെയുമൊക്കെ സ്വന്തം വീട്ടിലെ അംഗത്തെ പോലെ സ്നേഹിക്കാൻ മലയാളികളെ പ്രേരിപ്പിക്കുന്നത്. ‘ഇവർ മലയാളികൾ അല്ലേ’ എന്ന് ഒരാൾ പോലും ആശ്ചര്യംകൊള്ളില്ല ഇവരുടെ പാട്ടു കേട്ടാൽ. മലയാളത്തോട് അത്രമാത്രം ചേർന്നു നിൽക്കുന്ന, ഈണങ്ങളാൽ മലയാളികള്‍ മനസ്സിൽ ചേർത്തു നിർത്തുന്ന സംഗീത സംവിധായകർ എത്രയോ... ‘ദേവരാഗ’ങ്ങൾകൊണ്ട് നമ്മെ അമ്പരപ്പിച്ചവർ. ‘പൂവിളി, പൂവിളി പൊന്നോണമായി’ എന്ന പാട്ട് ഓരോ ഓണത്തിനും ഇന്നലെ കേട്ട പാട്ടെന്ന പോലെ പുതുമ നഷ്ടപ്പെടാതെ പാടുന്നു നാം. എത്ര പേർക്കറിയാം ആ പാട്ടൊരുക്കിയത് ഒരു ബംഗാൾ സ്വദേശിയാണെന്ന്. പാട്ടിന്റെ സ്വര രാഗ ഗംഗാ പ്രവാഹമൊരുക്കിയ സംഗീതജ്ഞരെ അന്യസംസ്ഥാനക്കാരെന്ന് വിളിച്ച് ഒരിക്കലും മലയാളം മാറ്റിനിർത്തിയിട്ടില്ല. മറിച്ച് ഹൃദയത്തിലേക്ക് അവരുടെ സംഗീതത്തെ ആവാഹിച്ചു, നെഞ്ചിലെന്നും അവർക്കൊരിടം നൽകി. ജൂൺ 21 ലോക സംഗീത ദിനത്തിൽ ഇതര-ഭാഷകളിൽ നിന്നെത്തി മലയാള ചലച്ചിത്ര സംഗീതവേദിയിൽ വിസ്മയം തീർത്ത പ്രമുഖ സംഗീത സംവിധായകരിലൂടെയും അവരുടെ പാട്ടുകളിലൂടെയും ഒരു യാത്ര. സംഗീതം കാലാതീതവും ദേശ–ഭാഷാ അതിർവരമ്പുകൾക്കപ്പുറത്ത് മാനവികവുമാണെന്ന് അടിവരയിടുന്നുണ്ട് ഇവരുടെ സൃഷ്ടികൾ.

കാല-ദേശങ്ങൾക്കപ്പുറം ശ്രോതാക്കളെ ആനന്ദ ലഹരിയിലാഴ്ത്തുന്ന മാന്ത്രികതയാണ് സംഗീതം. ആ മാന്ത്രികത തന്നെയാണ് ഡൽഹി സ്വദേശിയായ രവിശങ്കർ എന്ന ബോംബെ രവിയേയും ബംഗാൾ സ്വദേശി സലീൽ ചൗധരിയെയും ആന്ധ്രപ്രദേശ് സ്വദേശി വിദ്യാ സാഗറിനെയുമൊക്കെ സ്വന്തം വീട്ടിലെ അംഗത്തെ പോലെ സ്നേഹിക്കാൻ മലയാളികളെ പ്രേരിപ്പിക്കുന്നത്. ‘ഇവർ മലയാളികൾ അല്ലേ’ എന്ന് ഒരാൾ പോലും ആശ്ചര്യംകൊള്ളില്ല ഇവരുടെ പാട്ടു കേട്ടാൽ. മലയാളത്തോട് അത്രമാത്രം ചേർന്നു നിൽക്കുന്ന, ഈണങ്ങളാൽ മലയാളികള്‍ മനസ്സിൽ ചേർത്തു നിർത്തുന്ന സംഗീത സംവിധായകർ എത്രയോ... ‘ദേവരാഗ’ങ്ങൾകൊണ്ട് നമ്മെ അമ്പരപ്പിച്ചവർ. ‘പൂവിളി, പൂവിളി പൊന്നോണമായി’ എന്ന പാട്ട് ഓരോ ഓണത്തിനും ഇന്നലെ കേട്ട പാട്ടെന്ന പോലെ പുതുമ നഷ്ടപ്പെടാതെ പാടുന്നു നാം. എത്ര പേർക്കറിയാം ആ പാട്ടൊരുക്കിയത് ഒരു ബംഗാൾ സ്വദേശിയാണെന്ന്. പാട്ടിന്റെ സ്വര രാഗ ഗംഗാ പ്രവാഹമൊരുക്കിയ സംഗീതജ്ഞരെ അന്യസംസ്ഥാനക്കാരെന്ന് വിളിച്ച് ഒരിക്കലും മലയാളം മാറ്റിനിർത്തിയിട്ടില്ല. മറിച്ച് ഹൃദയത്തിലേക്ക് അവരുടെ സംഗീതത്തെ ആവാഹിച്ചു, നെഞ്ചിലെന്നും അവർക്കൊരിടം നൽകി. ജൂൺ 21 ലോക സംഗീത ദിനത്തിൽ ഇതര-ഭാഷകളിൽ നിന്നെത്തി മലയാള ചലച്ചിത്ര സംഗീതവേദിയിൽ വിസ്മയം തീർത്ത പ്രമുഖ സംഗീത സംവിധായകരിലൂടെയും അവരുടെ പാട്ടുകളിലൂടെയും ഒരു യാത്ര. സംഗീതം കാലാതീതവും ദേശ–ഭാഷാ അതിർവരമ്പുകൾക്കപ്പുറത്ത് മാനവികവുമാണെന്ന് അടിവരയിടുന്നുണ്ട് ഇവരുടെ സൃഷ്ടികൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാല-ദേശങ്ങൾക്കപ്പുറം ശ്രോതാക്കളെ ആനന്ദ ലഹരിയിലാഴ്ത്തുന്ന മാന്ത്രികതയാണ് സംഗീതം. ആ മാന്ത്രികത തന്നെയാണ് ഡൽഹി സ്വദേശിയായ രവിശങ്കർ എന്ന ബോംബെ രവിയേയും ബംഗാൾ സ്വദേശി സലീൽ ചൗധരിയെയും ആന്ധ്രപ്രദേശ് സ്വദേശി വിദ്യാ സാഗറിനെയുമൊക്കെ സ്വന്തം വീട്ടിലെ അംഗത്തെ പോലെ സ്നേഹിക്കാൻ മലയാളികളെ പ്രേരിപ്പിക്കുന്നത്. ‘ഇവർ മലയാളികൾ അല്ലേ’ എന്ന് ഒരാൾ പോലും ആശ്ചര്യംകൊള്ളില്ല ഇവരുടെ പാട്ടു കേട്ടാൽ. മലയാളത്തോട് അത്രമാത്രം ചേർന്നു നിൽക്കുന്ന, ഈണങ്ങളാൽ മലയാളികള്‍ മനസ്സിൽ ചേർത്തു നിർത്തുന്ന സംഗീത സംവിധായകർ എത്രയോ... ‘ദേവരാഗ’ങ്ങൾകൊണ്ട് നമ്മെ അമ്പരപ്പിച്ചവർ. ‘പൂവിളി, പൂവിളി പൊന്നോണമായി’ എന്ന പാട്ട് ഓരോ ഓണത്തിനും ഇന്നലെ കേട്ട പാട്ടെന്ന പോലെ പുതുമ നഷ്ടപ്പെടാതെ പാടുന്നു നാം. എത്ര പേർക്കറിയാം ആ പാട്ടൊരുക്കിയത് ഒരു ബംഗാൾ സ്വദേശിയാണെന്ന്. പാട്ടിന്റെ സ്വര രാഗ ഗംഗാ പ്രവാഹമൊരുക്കിയ സംഗീതജ്ഞരെ അന്യസംസ്ഥാനക്കാരെന്ന് വിളിച്ച് ഒരിക്കലും മലയാളം മാറ്റിനിർത്തിയിട്ടില്ല. മറിച്ച് ഹൃദയത്തിലേക്ക് അവരുടെ സംഗീതത്തെ ആവാഹിച്ചു, നെഞ്ചിലെന്നും അവർക്കൊരിടം നൽകി. ജൂൺ 21 ലോക സംഗീത ദിനത്തിൽ ഇതര-ഭാഷകളിൽ നിന്നെത്തി മലയാള ചലച്ചിത്ര സംഗീതവേദിയിൽ വിസ്മയം തീർത്ത പ്രമുഖ സംഗീത സംവിധായകരിലൂടെയും അവരുടെ പാട്ടുകളിലൂടെയും ഒരു യാത്ര. സംഗീതം കാലാതീതവും ദേശ–ഭാഷാ അതിർവരമ്പുകൾക്കപ്പുറത്ത് മാനവികവുമാണെന്ന് അടിവരയിടുന്നുണ്ട് ഇവരുടെ സൃഷ്ടികൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാല-ദേശങ്ങൾക്കപ്പുറം ശ്രോതാക്കളെ ആനന്ദ ലഹരിയിലാഴ്ത്തുന്ന മാന്ത്രികതയാണ് സംഗീതം. ആ മാന്ത്രികത തന്നെയാണ് ഡൽഹി സ്വദേശിയായ രവിശങ്കർ എന്ന ബോംബെ രവിയെയും  ബംഗാൾ സ്വദേശി സലീൽ ചൗധരിയെയും ആന്ധ്രപ്രദേശ് സ്വദേശി വിദ്യാ സാഗറിനെയുമൊക്കെ സ്വന്തം വീട്ടിലെ അംഗത്തെ പോലെ സ്നേഹിക്കാൻ മലയാളികളെ പ്രേരിപ്പിക്കുന്നത്. ‘ഇവർ മലയാളികൾ അല്ലേ’ എന്ന് ഒരാൾ പോലും ആശ്ചര്യംകൊള്ളില്ല ഇവരുടെ പാട്ടു കേട്ടാൽ. മലയാളത്തോട് അത്രമാത്രം ചേർന്നു നിൽക്കുന്ന, ഈണങ്ങളാൽ മലയാളികള്‍ മനസ്സിൽ ചേർത്തു നിർത്തുന്ന സംഗീത സംവിധായകർ എത്രയോ... ‘ദേവരാഗ’ങ്ങൾകൊണ്ട് നമ്മെ അമ്പരപ്പിച്ചവർ. ‘പൂവിളി, പൂവിളി പൊന്നോണമായി’ എന്ന പാട്ട് ഓരോ ഓണത്തിനും ഇന്നലെ കേട്ട പാട്ടെന്ന പോലെ പുതുമ നഷ്ടപ്പെടാതെ പാടുന്നു നാം. എത്ര പേർക്കറിയാം ആ പാട്ടൊരുക്കിയത് ഒരു ബംഗാൾ സ്വദേശിയാണെന്ന്. പാട്ടിന്റെ സ്വര രാഗ ഗംഗാ പ്രവാഹമൊരുക്കിയ സംഗീതജ്ഞരെ അന്യസംസ്ഥാനക്കാരെന്ന് വിളിച്ച് ഒരിക്കലും മലയാളം മാറ്റിനിർത്തിയിട്ടില്ല. മറിച്ച് ഹൃദയത്തിലേക്ക് അവരുടെ സംഗീതത്തെ ആവാഹിച്ചു, നെഞ്ചിലെന്നും അവർക്കൊരിടം നൽകി. ജൂൺ 21 ലോക സംഗീത ദിനത്തിൽ ഇതര-ഭാഷകളിൽ നിന്നെത്തി മലയാള ചലച്ചിത്ര സംഗീതവേദിയിൽ വിസ്മയം തീർത്ത പ്രമുഖ സംഗീത സംവിധായകരിലൂടെയും അവരുടെ പാട്ടുകളിലൂടെയും ഒരു യാത്ര. സംഗീതം കാലാതീതവും ദേശ–ഭാഷാ അതിർവരമ്പുകൾക്കപ്പുറത്ത് മാനവികവുമാണെന്ന് അടിവരയിടുന്നുണ്ട് ഇവരുടെ സൃഷ്ടികൾ.

ഉഷ ഖന്ന (File Photo by PTI)

∙  ‘സംഗീത മധു പകർന്ന’ ഉഷ ഖന്ന 

ADVERTISEMENT

വിരലിൽ എണ്ണാവുന്നത്ര സംഗീത സംവിധായികമാർ മാത്രമുള്ള മലയാള ചലച്ചിത്ര വേദിയിൽ ഉത്തരേന്ത്യയിൽ നിന്നു വന്നു വിസ്മയം തീർത്ത സംഗീത സംവിധായകയാണ് ഉഷ ഖന്ന. 1970ൽ പുറത്തിറങ്ങിയ മൂടൽമഞ്ഞിലൂടെയാണ് ഉഷ ഖന്ന മലയാളത്തിൽ സ്വതന്ത്ര സംഗീത സംവിധായികയായി അരങ്ങേറുന്നത്. പുരുഷൻമാർ അരങ്ങ് വാണിരുന്ന ഹിന്ദി ചലച്ചിത്ര സംഗീത ശാഖയിൽ തന്റേതായ മുദ്രചാർത്തുകയും വാണിജ്യ വിജയം നേടുകയും ചെയ്ത സംഗീത സംവിധായികയായിരുന്നു ഉഷ.

മലയാളത്തിൽ അഞ്ച് സിനിമകളിലെ ഗാനങ്ങൾക്ക് ഉഷ ഈണം നൽകിയെങ്കിലും ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങൾ പിറവിയെടുത്തത് ആദ്യ ചിത്രമായ മൂടൽമഞ്ഞിൽ തന്നെയാണ്. ഈ ചിത്രത്തിലെ ഓരോ ഗാനവും ഒന്നിനൊന്നു മികച്ചതാണ്. ‘നീ മധുപകരു മലർ ചൊരിയു’, ഉണരുവേഗം നീ സുമറാണീ വന്നു നായകൻ’, ‘മാനസമണിവേണുവിൽ’ എന്നീ ഗാനങ്ങളെല്ലാം അഞ്ചു പതിറ്റാണ്ടുകൾക്കപ്പുറവും ശ്രോതക്കളുടെ മനസിൽ പുതുമ നഷ്ടപ്പെടാത്ത എവർഗ്രീൻ ഹിറ്റ്സായി തുടരുന്നു.  

∙ ഹൃദയത്തിലെന്നും എം. എസ്. വി.

തെന്നിന്ത്യൻ സിനിമയിലെ അതികായൻമാരായ സംഗീത സംവിധായകരിൽ ഒരാളായിരുന്ന എം.എസ്. വിശ്വനാഥനും അദ്ദേഹത്തിന്റെ അനുഗ്രഹീതമായ സംഗീതം കൊണ്ടു മലയാള സിനിമയെ ധന്യമാക്കിയിട്ടുണ്ട്. പാലക്കാടാണ് ജനിച്ചതെങ്കിലും പിന്നീട് തമിഴ്‌നാട്ടിലേക്ക് മാറുകയായിരുന്നു. 1950കൾ മുതൽ 1990ന്റെ ആദ്യ പകുതി വരെ എൺപതോളം മലയാള സിനിമകൾക്ക് എം.എസ്.വി ഈണം നൽകി. 

എം. എസ്. വിശ്വനാഥൻ (ഫയൽ ചിത്രം : മനോരമ)
ADVERTISEMENT

ആ നിമിഷത്തിന്റെ നിർവൃതിയിൽ, ശരത്കാല ചന്ദ്രിക വിടപറഞ്ഞു, അയലാ പൊരിച്ചതുണ്ട്, ചിരിക്കുമ്പോൾ നീയൊരു കതിരാമ്പൽ, പി. ജയചന്ദ്രൻ ആലപിച്ച നീലഗിരിയുടെ സഖികളെ, എം.എസ്.വി. ഈണമിട്ട് അദ്ദേഹം തന്നെ ആലപിച്ച ഗാനങ്ങളായ കണ്ണുനീർതുള്ളിയെ സ്ത്രീയോട് ഉപമിച്ച, ഹൃദയവാഹിനി, പ്രഭാതമല്ലോ നീ തുടങ്ങി എത്രയെത്രെ അനശ്വര ഗാനങ്ങളിലൂടെ എ.എസ്.വി മലയാളത്തെ സംഗീത സാന്ദ്രമാക്കി. 

∙ ശരദിന്ദു മലർദീപനാളം പോലെ എം.ബി.എസ്.

ആന്ധ്ര പ്രദേശിലെ ചിറ്റൂർ സ്വദേശിയായ എം.ബി. ശ്രീനിവാസൻ തെന്നിന്ത്യൻ സംഗീതത്തിലെ തലയെടുപ്പുള്ള സംഗീത സംവിധായകനാണ്. 1962 മുതൽ 1988 വരെ അറുപതിലധികം സിനിമകൾക്ക് അദ്ദേഹം മലയാളത്തിൽ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. പി. ഭാസ്കരന്റെയും മലയാളത്തിന്റെ മാസ്റ്റർ ഫിലിം മേക്കർ കെ.ജി. ജോർജിന്റെയും പ്രിയപ്പെട്ട സംഗീത സംവിധായകനായിരുന്നു എം.ബി.എസ്. 

എം.ബി. ശ്രീനിവാസൻ (മനോരമ ആർക്കൈവ്സ്)

സൽമ ജോർജ്ജിന്റെ ഉൾക്കടലിലെ ഹിറ്റ് ഗാനം, ശരദിന്ദുമലർദീപ നാളം പോലെ, ചില്ലിലെ ചൈത്രം ചായം ചാലിച്ചു, ഒരു വട്ടം കൂടിയെൻ ഓർമ്മകൾ, കടൽപ്പാലത്തിലെ ഉജ്ജയിനിയിലെ ഗായിക, യവനികയിലെ ഭരതമുനിയൊരു കളം വരച്ചു, ചെമ്പക പുഷ്പ സുവാസിത, മണിമത്തൂരിലെ ആയിരം ശിവരാത്രികളിലെ നെറ്റിയിൽ പൂവുള്ള, ഇത്തിരിപ്പൂവിന്റെ തുടങ്ങി എത്രയെത്ര മനോഹരഗാനങ്ങൾ അദ്ദേഹം മലയാളിയ്ക്കു സമ്മാനിച്ചു. സംഗീത സംബന്ധിയായ സ്വാതി തിരുനാൾ എന്ന സിനിമയ്ക്കു വേണ്ടി സംഗീതം ഒരുക്കിയതും എം.ബി.എസ്. തന്നെയായിരുന്നു. 

സലീൽ ചൗധരി (മനോരമ ആർക്കൈവ്സ്)
ADVERTISEMENT

∙ ‘കാതില്‍ തേന്മഴയായ്’ സലീൽ ചൗധരി 

ബംഗാൾ സ്വദേശിയായ സലീൽ ചൗധരി മലയാളികൾക്കു ഏറെ പ്രിയപ്പെട്ട സംഗീത സംവിധായകരിൽ ഒരാളാണ്. ബംഗാളിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും അസമീസിലും മലയാളത്തിലും ഒരു പോലെ വിസ്മയം തീർത്ത പ്രതിഭാശാലിയായ സംഗീതജ്ഞൻ. മലയാളത്തിലെ അദ്ദേഹത്തിന്റെ ഗാനങ്ങൾ ഏറെയും സൂപ്പർഹിറ്റുകളാണ്. രാമു കാര്യാട്ടിൽ തുടങ്ങി ജയരാജ് വരെ മലയാളത്തിലെ പലതലമുറ സംവിധായകർക്കൊപ്പവും സൂപ്പർഹിറ്റ് ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് ചൗധരി. 

അദ്ദേഹത്തിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും ഒഴിച്ചു നിർത്തി ചെമ്മീൻ എന്ന ക്ലാസിക്ക് ചിത്രത്തെക്കുറിച്ച് ചിന്തിക്കുക തന്നെ അസാധ്യം. വയലാർ-ചൗധരി കൂട്ടുക്കെട്ടിൽ പിറന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. ‘കടലിനക്കരെ പോണോരേ’, ‘മാനസമൈനേ വരൂ’, ‘പെണ്ണാളേ പെണ്ണാളേ’, ‘പുത്തൻ വലക്കാരെ’ തുടങ്ങി ഓരോ ഗാനവും സിനിമയുടെ ആത്മാവിനോട് ചേർന്നു നിൽക്കുന്നു. ‘മാനസമൈനേ വരൂ’ എന്ന ഗാനത്തിലൂടെ മന്നാ ഡേ അവതരിപ്പിച്ച സലീൽ ചൗധരി തന്നെയാണ് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കരെ മലയാളത്തിൽ അവതരിപ്പിക്കുന്നത്. 

സലീൽ ചൗധരി (മനോരമ ആർക്കൈവ്സ്)

നെല്ലിലെ കദളി കൺകദളി ചെങ്കദളി പൂ വേണോ… ഗാനമാണ് ലത മങ്കേഷ്തകർ അന്വശരമാക്കിയത്. നെല്ലിലെ തന്നെ കാടു കുളിരണ്, തോമശ്ശീഹയിലെ ദുഃഖിതരെ പീഡിതരേ, രാസലീലയിലെ മനയ്ക്കലെ തത്തേ, രാഗത്തിലെ ഓമനതിങ്കൾപക്ഷി, നാടൻപാട്ടിലെ മൈന, വിഷുക്കണിയിലെ മലർക്കൊടി പോലെ, പൂവിളി, പൂവിളി പൊന്നോണമായി, മദനോത്സവത്തിലെ മേലേ പൂമല, സന്ധ്യേ കണ്ണീരിതെന്തേ, സാഗരമേ ശാന്തമാക നീ, മാടപ്രാവേ വാ, പ്രതീക്ഷയിലെ ഓർമകളേ, എയർ ഹോസ്റ്റസിലെ ഒന്നാനാം കുന്നിന്മേൽ, തുമ്പോളി കടപ്പുറത്തിലെ ഓളങ്ങളേ ഓടങ്ങളെ, കാതിൽ തേൻമഴയായി തുടങ്ങി എത്രയെത്രെ അന്വശര ഗാനങ്ങളാണ് സലീൽ ചൗധരി മലയാളികൾക്ക് സമ്മാനിച്ചത്. 

∙ ‘ഗസൽ’ പോലെ ബോംബെ രവി

മലയാളത്തിൽ ഇതരഭാഷകളിൽ നിന്ന് ഏറ്റവും കൂടുതൽ സംഗീത സംവിധായകരെ പരീക്ഷിച്ചിട്ടുള്ള സംവിധായകൻ ഹരിഹരനാണ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകൻ ബോംബെ രവിയാണ്. മലയാളികൾ സ്നേഹത്തോടെ ബോംബെ രവിയെന്നു വിളിക്കുന്ന അദ്ദേഹത്തിന്റ യഥാർത്ഥ നാമം രവിശങ്കർ ശർമ. 1950-60കളിൽ ഹിന്ദി സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ചാധ്വി കാ ചാന്ദ് പോലെയുള്ള അനശ്വര ഗാനങ്ങളുടെ സൃഷ്ടാവ്. ആശാ ഭോസ്‌ലയുടെയും മഹേന്ദ്രകപൂറിന്റെയും സംഗീത ജീവിതത്തിൽ നിർണായ സ്വാധീനം ചെലുത്തിയ സംഗീത സംവിധായകൻ. 

ബോംബെ രവി (മനോരമ ആർക്കൈവ്സ്)

1970കളുടെ മധ്യേ നിറംമങ്ങിപ്പോയ അദ്ദേഹം 1980കളുടെ തുടക്കത്തിൽ ഗംഭീര തിരിച്ചു വരവ് നടത്തി. രവിശങ്കറിന്റെ പാട്ടുകളുടെ കടുത്ത ആരാധകരായിരുന്ന എംടിയും ഹരിഹരനും ചേർന്നാണ് അദ്ദേഹത്തെ മലയാളത്തിലേക്ക് ക്ഷണിച്ചത്. രവിശങ്കറിന്റെ സംഗീത ജീവിതത്തിലെ രണ്ടാം ഇന്നിങ്സ് എന്ന് വിശേഷിപ്പിക്കാവുന്ന തിരിച്ചുവരവായിരുന്നു അത്. എംടി-ഹരിഹരൻ ടീമിന്റെ പഞ്ചാഗ്നി, നഖക്ഷതങ്ങൾ എന്നീ ചിത്രങ്ങളിലൂടെ 1986ൽ മലയാളത്തിൽ അരങ്ങേറിയ അദ്ദേഹം തന്റേതായ ഒരു സർഗ പ്രപഞ്ചം മലയാളത്തിൽ തീർത്തു. ബോംബെ രവിയുടെ പാട്ടുകൾ കേട്ടാൽ അദ്ദേഹം മലയാളിയല്ലെന്നു വിശ്വസിക്കാൻ പ്രയാസം. അത്രയെറെ ഹൃദ്യവും മലയാളിത്തം തുളുമ്പുന്ന ഗാനങ്ങളുമായിരുന്നു ഓരോന്നും. 

മലയാളത്തിൽ അരങ്ങേറ്റം കുറിച്ച വർഷംതന്നെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. നഖക്ഷതങ്ങളിലെ പാട്ടുകൾക്കായിരുന്നു അംഗീകാരം. മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി എന്ന ഗാനത്തിലൂടെ കെ.എസ്. ചിത്ര മികച്ച പിന്നണി ഗായികയ്ക്കുളള ദേശീയ പുരസ്കാരവും സ്വന്തമാക്കി. 1992ൽ സർഗത്തിലൂടെ മികച്ച സംഗീത സംവിധായകനും 1993ൽ ഗസലിലൂടെ മികച്ച പശ്ചാത്തല സംഗീതഞ്ജനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ അദ്ദേഹം നേടി. പരിണയം, സുകൃതം സിനിമകളെ സംഗീതത്തിന് 1994ലെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരവും അദ്ദേഹം നേടി. 

ബോംബെ രവി ( ഫയൽ ചിത്രം :മനോരമ)

മഞ്ഞൾ പ്രസാദവും, കേവല മർത്ത്യ, നീരാടുവാൻ, ആരേയും ഭാവഗായകനാക്കും (നഖക്ഷതങ്ങൾ), സാഗരങ്ങളേ, ആ രാത്രി മാഞ്ഞുപോയി (പഞ്ചാഗ്നി), ഇന്ദ്രനീലീമയോലും, ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി (വൈശാലി), ചന്ദനലേപ സുഗന്ധം, ഇന്ദുലേഖ കൺ തുറന്നു (ഒരു വടക്കൻ വീരഗാഥ), കണ്ണാടി ആദ്യമായെൻ, പ്രവാഹമേ ഗംഗാ പ്രവാഹമേ, സംഗീതമേ അമര സല്ലാപമേ, ആന്ദോളനം, കൃഷ്ണ കൃപാസാഗരം (സർഗ്ഗം), ഇശൽ തേൻകണം (ഗസൽ), ചന്ദ്രകാന്തം കൊണ്ടു (പാഥേയം) ,കടലിന്നഗാധമാം നീലിമയിൽ (സുകൃതം), അഞ്ചു ശരങ്ങളും, പാർവ്വണേന്ദു (പരിണയം), ഇത്ര മധുരിക്കുമോ പ്രേമം, വാതിൽ തുറക്കു നീ, മറന്നോ നീ നിലാവിൽ (ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ) തുടങ്ങി എത്രയെറെ ഹിറ്റുകളാണ് അദ്ദേഹം മലയാളത്തിനു സമ്മാനിച്ചത്. എല്ലാം നിത്യഹരിത ഗാനങ്ങൾ. 

∙ ‘ആത്മാവിൽ മുട്ടിവിളിച്ച’ രഘുനാഥ് സേഠ്

മലയാളത്തിൽ സംഗീത സംവിധാനം ചെയ്ത ഒരേയൊരു സിനിമയിലെ പാട്ടുകളിലൂടെ ആസ്വാദകരുടെ ഹൃദയങ്ങളിൽ എന്നും ഓർമിക്കപ്പെടാൻ ഭാഗ്യം സിദ്ധിച്ച പ്രതിഭയാണ് രഘുനാഥ് സേഠ്. ഗ്വാളിയർ സ്വദേശിയായ അദ്ദേഹം മികച്ചൊരു ബാംസൂരി വാദകൻ കൂടിയായിരുന്നു. ആത്മാവിൽ മുട്ടിവിളിച്ചതു പോലെ, ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കിവച്ചില്ലേ എന്നീ ഗാനങ്ങൾ ആർക്കാണ് മറക്കാൻ കഴിയുക. ഒഎൻവി കുറുപ്പിന്റെ കവിത തുളുമ്പുന്ന വരികളും രഘുനാഥ് സേഠിന്റെ സംഗീതവും ചേർന്നപ്പോൾ മലയാളത്തിലെ എക്കാലത്തെയും മികച്ച ഈണങ്ങളിലൊന്നായി ‘ആരണ്യക’ത്തിലെ ഗാനങ്ങൾ മാറി. ഹരിഹരൻ തന്നെയാണ് ഈ ഉത്തരേന്ത്യൻ കലാകാരനെയും മലയാളത്തിനു പരിചയപ്പെടുത്തുന്നത്. 

നൗഷാദ് അലി (മനോരമ ആർക്കൈവ്സ്)

∙ ‘രാഗമാലകോർത്ത്’ നൗഷാദ് അലി 

മലയാളത്തിൽ ഒരേയൊരു സിനിമയ്ക്കു വേണ്ടി മാത്രമാണ് ഹിന്ദിയിലെ പ്രിയങ്കരനായ സംഗീതജ്ഞൻ നൗഷാദ് അലി സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുള്ളു. ധ്വനിയായിരുന്നു ആ ചിത്രം. ചിത്രത്തിലെ എല്ലാ ഗാനങ്ങളും എവർഗ്രീൻ ഹിറ്റുകളും. ജാനകി ജാനേ എന്നു തുടങ്ങുന്ന പൂർണ്ണമായും സംസ്കൃതത്തിൽ എഴുതപ്പെട്ടിട്ടുള്ള ഗാനം ഉൾപ്പടെ ധ്വനിയിലെ ആറ് ഗാനങ്ങൾ എഴുതിയത് യൂസഫലി കേച്ചേരിയാണ്. ഒരു ഗാനം പൂവച്ചൽ ഖാദറും.

ജാനകി ജാനേ, അനുരാഗലോലഗ്രാതി, മാനസനിളയിൽ, ഒരു രാഗമാലകോർത്തു, രതിസുഖസാരമായി, ആൺകുയിലേ തുടങ്ങി ഒരു സിനിമയ്ക്കു വേണ്ടി കംപോസ് ചെയ്ത എല്ലാ ഗാനങ്ങളും മികവുറ്റതാക്കി മാറ്റാൻ നൗഷാദ് സാബിനു കഴിഞ്ഞു. 

ഇളയരാജ സംവിധായകൻ സത്യൻ അന്തിക്കാടിനൊപ്പം (ഫയൽ ചിത്രം : മനോരമ)

∙ സംഗീതത്തിന്റെ ‘രസതന്ത്ര’മൊരുക്കി ഇളയരാജ

ഇസൈജ്ഞാനി ഇളയരാജ ഒട്ടേറെ മലയാളം ഗാനങ്ങൾക്കും ഈണം നൽകിയിട്ടുണ്ട്. 1978ൽ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം തൊണ്ണൂറോളം സിനിമകളിലായി നാനൂറിലധികം പാട്ടുകൾക്കാണ് ഈണം നൽകിയിട്ടുള്ളത്. സത്യൻ അന്തിക്കാടിനൊപ്പമാണ് അദ്ദേഹം കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത്. റഹ്മാൻ മലയാളികൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്തത്ര നിലയിലേക്ക് പ്രതിഫലം ഉയർത്തിയപ്പോഴും ഇളയരാജയെ എപ്പോഴും മലയാള സിനിമയ്ക്കു പ്രാപ്യമായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്. 

രസതന്ത്രം, വിനോദയാത്ര, കൊച്ചു കൊച്ചു സന്തോഷങ്ങൾ, അച്ചുവിന്റെ അമ്മ, പപ്പയുടെ സ്വന്തം അപ്പൂസ്, എന്റെ സൂര്യപുത്രിക്ക്, കേരളവർമ പഴശ്ശിരാജാ, സ്നേഹവീട്, ഇന്നത്തെ ചിന്താവിഷയം, ഭാഗ്യദേവത, മനസ്സിനക്കരെ, ഫ്രണ്ട്സ്, കളിയൂഞ്ഞാൽ, കാലാപാനി, ഗുരു, ഒരു യാത്ര്മൊഴി, മൈഡിയർ കുട്ടിച്ചാത്താൻ, യാത്ര, പൂമുഖ പടിയിൽ നിന്നെയും കാത്ത്, ഇങ്ങനെ നീളുന്നു ഇളയരാജയുടെ മലയാളത്തിലെ ഹിറ്റ് സിനിമകളുടെ ലിസ്റ്റ്. 

ശ്യാം (ഫയൽ ചിത്രം : മനോരമ)

∙ ത്രില്ലടിപ്പിച്ച ശ്യാം

സാമുവേൽ ജോസഫ് എന്ന ചെന്നൈ സ്വദേശിയായ സംഗീത സംവിധായകനെ മലയാളികൾക്കു പരിചയം ശ്യാം എന്ന പേരിലൂടെയാണ്. 1974ൽ നടൻ മധു സംവിധാനം ചെയ്ത 'മാന്യശ്രീ വിശ്വാമിത്രൻ' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ സ്വതന്ത്ര സംഗീത സംവിധായകനായി അദ്ദേഹം അരങ്ങേറുന്നത്. ആദ്യ സിനിമയിലെ 'കേട്ടില്ലെ കോട്ടയത്തൊരു മൂത്തപിള്ളേച്ചൻ' എന്ന ഗാനത്തിലൂടെ തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ശ്യാം രണ്ടു പതിറ്റാണ്ടോളം മലയാള സിനിമയുടെ അഭിഭാജ്യ ഘടകമായി മാറി. ഒരേ സമയം പാട്ടിലും പശ്ചാത്തല സംഗീതത്തിലും കയ്യൊപ്പ് ചാർത്തിയ മലയാളത്തിലെ അപൂർവം സംഗീത സംവിധായകരിൽ ഒരാളാണ് അദ്ദേഹം. മലയാളത്തിൽ 230ൽ അധികം സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകി. തെന്നിന്ത്യൻ സിനിമയിലെയും ബോളിവുഡിലെയും അതികായകന്മാരായ മദൻ മോഹൻ, ശ്രീരാമചന്ദ്ര, ചിത്രഗുപ്ത്, സലീൽ ചൗധരി, ശങ്കർജയകിഷൻ, ആർ.ഡി. ബർമൻ, എം.ബി. ശ്രീനിവാസൻ, എം.എസ്.വിശ്വനാഥൻ തുടങ്ങിയ സംഗീത സംവിധായകർക്കൊപ്പമെല്ലാം സംഗീത സംവിധാന സഹായിയായി പ്രവർത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്. 

ശ്യാം (ഫയൽ ചിത്രം : മനോരമ)

‘പാവാടാ വേണം മേലാട വേണം’, ‘മൈനാകം’, ‘വൈശാഖ സന്ധ്യ’, ‘ഒരു മധുര കിനാവിൻ ലഹരിയിൽ’, ‘പൂമാനമേ’, ‘തൊഴുതും മടങ്ങും’, ‘ശ്യാമ മേഘമേ’, ‘ഓർമതൻ വാസന്ത നന്ദന തോപ്പിൽ’, ‘രാപ്പാടി തൻ’, ‘കണ്ണും കണ്ണും തമ്മിൽ തമ്മിൽ’ എന്നിങ്ങനെ വ്യത്യസ്ത ഭാവങ്ങളുള്ള എത്രയോ ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകി. ഇരുപതാം നൂറ്റാണ്ട്, സിബിഐ.ഡയറിക്കുറിപ്പ്, ആഗസ്റ്റ് ഒന്ന്, മൂന്നാം മുറ തുടങ്ങിയ ചിത്രങ്ങളിലൂടെ ക്രൈം ത്രില്ലർ സിനിമകളുടെ പശ്ചാത്തല സംഗീതത്തിനു മലയാളത്തിൽ പുതിയമാനം നൽകിയ സംഗീത സംവിധായകൻ കൂടിയാണ് അദ്ദേഹം. ഈ സിനിമകളിൽ പലതിനും തുടർച്ചയുണ്ടാകുന്നതിൽ അവയുടെ പശ്ചാത്തല സംഗീതത്തിന് ലഭിച്ച സ്വീകാര്യതയും ജനപ്രിയതയും ഒരു ഘടകമാണെന്ന് പറയേണ്ടതില്ലല്ലോ. ആഗസ്റ്റ് ഒന്നിൽ നായകൻ മമ്മൂട്ടിക്കൊപ്പം പ്രതിനായക വേഷം ചെയ്ത ക്യാപ്റ്റൻ രാജുവിനായി ഒരുക്കിയ പശ്ചാത്തല സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടു. സേതുരാമയ്യർ, സാഗർ ഏലിയാസ് ജാക്കി, അലി ഇമ്രാൻ, പെരുമാൾ തുടങ്ങിയ കഥാപാത്രങ്ങളെ ശ്യാമിന്റെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ അല്ലാതെ സങ്കൽപ്പിക്കുക അസാധ്യമാണ്. 

എസ്.പി. വെങ്കിടേശ് (മനോരമ ആർക്കൈവ്സ്)

∙  ‘ഗന്ധർവ വീണകൾ’ മീട്ടിയ എസ്.പി. വെങ്കിടേശ് 

തമിഴ് സിനിമയിലെ തിരക്കേറിയ മാൻഡലിൻ വാദകനായിരുന്ന പഴനിയുടെ മകനായി ചെന്നൈയിൽ ജനിച്ച എസ്.പി. വെങ്കിടേശ് വളരെ ചെറിയ പ്രായത്തിൽ തന്നെ ഗിറ്റാർ, മാൻഡലിൻ, ബാജോ ഉപകരണങ്ങളുടെ വാദനത്തിൽ പ്രാവീണ്യം നേടി. മോഹൻലാലിനെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തിയ തമ്പി കണ്ണന്താനം തന്നെയാണ്  എസ്.പി. വെങ്കിടേശ് എന്ന സംഗീത സംവിധായകനെയും മലയാളിക്കു പരിചയപ്പെടുത്തുന്നത്. ചെന്നൈയിലെ റിക്കോർഡിങ് സ്റ്റുഡിയോയിലെ തിരക്കേറിയ വയലിനിസ്റ്റായ വെങ്കിടേശ് 'രാജാവിന്റെ മകനി'ലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. ചിത്രത്തിൽ ഉണ്ണി മേനോൻ ആലപിച്ച ‘വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ’ സൂപ്പർ ഹിറ്റായി. രാജാവിന്റെ മകനിൽ തുടങ്ങിയ ബന്ധം അവസാന ചിത്രമായ ഫ്രീഡം വരെ ഇരുവരും നിലനിർത്തി. 11  ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു പ്രവർത്തിച്ചു.

 'കുഞ്ഞിക്കിളിയെ കൂടെവിടെ', 'പായുന്ന യാഗാശ്വം ഞാൻ' (ഇന്ദ്രജാലം) 'കുഞ്ഞുപാവയ്ക്കിന്നല്ലോ നല്ല നാള് പിറന്നാള്' (നാടോടി) 'അന്തിമാനം പൂത്തപോലെ മുന്നിലാരോ', 'മലരമ്പൻ തഴുകുന്ന കിളിമകളേ' (ചുക്കാൻ) 'മോഹിക്കും നീർമിഴിയോടെ', 'കേളീവിപിനം വിജനം' (മാന്ത്രികം) 'ഏഴേഴു സാഗരങ്ങൾ' (മാസ്മരം) തുടങ്ങി ഒട്ടേറെ ഹിറ്റുകൾ ഈ കൂട്ടുകെട്ടിന്റേതായി പിറന്നു. തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫാണ് സംവിധായകൻ തമ്പി കണ്ണന്താനത്തിനു വെങ്കിടേശിനെ നിർദ്ദേശിക്കുന്നത്. 1986ലെ ആദ്യ ചിത്രം മുതൽ ഒരു പതിറ്റാണ്ടോളം കാലം എസ്.പി. വെങ്കിടേശ് മലയാള സിനിമയിൽ അരങ്ങു വാണെന്നു പറയാം. പാട്ടിലും പശ്ചാത്തല സംഗീതത്തിലും ഒരുപോലെ പ്രതിഭ തെളിയിച്ചു. തീം മ്യൂസിക്കുകൾ തീർക്കുന്നതിലും സമർഥനായിരുന്നു അദ്ദേഹം.

എസ്.പി. വെങ്കിടേശ് (മനോരമ ആർക്കൈവ്സ്)

കിലുക്കം, മിന്നാരം, കിഴക്കൻ പത്രോസ്, കൗരവർ, ധ്രുവം, മിന്നാരം, സൈന്യം, സോപാനം, കാബൂളിവാല, സ്ഫടികം, ഹിറ്റ്ലർ, ജോണിവാക്കർ, പൈത്യകം തുടങ്ങി ഒരു സിനിമയെ മുഴുവൻ ഗാനങ്ങളും ഹിറ്റാക്കി മാറ്റിയ ചരിത്രവും വെങ്കിടേശിനുണ്ട്. മലയാളത്തിനു പുറമേ കന്നഡയിലും ബംഗാളി സിനിമകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. പൈതൃകത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരവും അദ്ദേഹം നേടി. 

∙ ‘തുള്ളാത മനവും തുള്ളും’ എസ്.എ. രാജ്‌കുമാറിന്റെ ഈണങ്ങളില്‍ 

തമിഴകത്തെ ഒരുകാലത്തെ ഹിറ്റ് പാട്ടുകളുടെ തോഴനായിരുന്നു എസ്.എ. രാജ്‌കുമാർ. തുള്ളാത മനവും തുള്ളും, പ്രിയമാനവളേ, പൂവൈ ഒന്നക്കാകെ പോലെ ഹിറ്റ് സിനിമകളിലൂടെ മലയാളികൾക്കും അദ്ദേഹം പരിചിതനാണ്. നിർമാതാവ് അപ്പച്ചനാണ് അദ്ദേഹത്തെ മലയാളത്തിൽ അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ‘വേഷ’ത്തിലൂടെയായിരുന്നു രാജ്കുമാറിന്റെ മലയാളത്തിലെ എൻട്രി. ഓഹോ മിന്നലെ എന്നു തുടങ്ങുന്ന ഫാസ്റ്റ് നമ്പറും വേഷങ്ങൾ ജന്മങ്ങൾ എന്ന ടൈറ്റിൽ സോങ്ങും ഒരു പോലെ ഹിറ്റായി. 

∙ സംഗീതത്തിലെ ‘ദേവദൂതൻ’ വിദ്യാ സാഗർ

വിദ്യാസാഗർ എന്നാൽ മലയാളിക്കു വിദ്യാജിയാണ്. അദ്ദേഹം തന്നെ സംഗീതം നൽകിയ ദേവദൂതനിലെ സംഭാഷണ ശകലം കടമെടുത്തു പറഞ്ഞാൽ, അയാൾ സംഗീതത്തിന്റെ രാജാവാണ്. ആന്ധ്രപ്രദേശ് സ്വദേശിയായ വിദ്യാസാഗറിനു മലയാളത്തിൽ പ്രത്യേകമായൊരു ആരാധകവൃന്ദമുണ്ട്. 1996 മുതൽ സംഗീതപ്രേമികളെ നിരന്തരം ഹരം കൊള്ളിച്ചു കൊണ്ടിരിക്കുന്നു വിദ്യാജിയുടെ സംഗീതം. കമലിന്റെയും സിബി മലയിലിന്റെയും ലാൽ ജോസിന്റെയുമൊക്കെ പ്രിയപ്പെട്ട സംഗീത സംവിധായകൻ. ഗിരീഷ് പുത്തഞ്ചേരി-വിദ്യാസാഗർ കൂട്ടുകെട്ട് മലയാളത്തിലെ ഏക്കാലത്തെയും മികച്ച സംഗീത ജോഡികളിലൊന്നാണ്. വിദ്യാസാഗർ ഈണമിടുന്ന സിനിമകൾ മിക്കവയും മ്യൂസിക്കൽ ഹിറ്റുകൾ കൂടിയാണ്.  ഇന്ദ്രപ്രസ്ഥത്തിലെ ‘തങ്കത്തിങ്കൾക്കിളിയായ്’ എന്ന ഗാനത്തിലൂടെ തന്നെ അദ്ദേഹത്തിന്റെ ഓർക്കസ്ട്രേഷനിലെ വൈവിധ്യം മലയാളികൾ തൊട്ടറിഞ്ഞു. ഒരേ സമയം മെലഡിയും ഫാസ്റ്റ് നമ്പറുകളും വിദ്യാജിയുടെ ഹാർമോണിയപ്പെട്ടിയിൽ പിറന്നു വീണു.

ദീപക്‌ ദേവും വിദ്യാ സാഗറും (ചിത്രം : മനോരമ)

പ്രണയമണി തൂവൽ, ഓ ദിൽരുബാ, വെണ്ണിലാ ചന്ദനക്കിണ്ണം, മാണിക്യക്കല്ലാൽ, ദൂരേ മാമര കൊമ്പിൽ, മഞ്ഞുമാസ പക്ഷി, പിന്നെയും പിന്നെയും, കാത്തിരിപ്പൂ കണ്മണി, ചൂളമടിച്ചു, കണ്ണാടികൂടും കൂട്ടി, ആരോ വിരൽ നീട്ടി, വരമഞ്ഞളാടിയ, കരുണാമയനേ, സുന്ദരിയേ സുന്ദരിയേ, കൺഫ്യൂഷൻ തീർക്കണമേ, മാരിവില്ലിൻ, എത്രയോ ജന്മമായി, ഒരു രാത്രി കൂടി വിടവാങ്ങവേ, വെണ്ണിലാ കൊമ്പിലെ രാപ്പാടി, പ്രായം തമ്മിൽ, ശുക്രിയ, മിഴിയറിയാതെ, മറന്നിട്ടും എന്തിനോ, മിന്നിത്തെന്നും നക്ഷത്രങ്ങൾ, മറന്നിട്ടുമെന്തിനോ, അമ്പാടിപയ്യുകൾ മേയും, വോക്കിങ് ഇൻ ദ മൂൺലൈറ്റ്, ദ്വാദശിയിൽ, മണിമുറ്റത്താവണി, എൻ ജീവനേ, കരളേ നിൻ കൈ പിടിച്ചാൽ, പൂവേ പൂവേ പാല പൂവേ, ശ്രാവൺ ഗംഗേ, പറയാൻ ഞാൻ മറന്നു, മഞ്ഞുപോലെ, കരിമിഴിക്കുരുവി, എന്റെ എല്ലാമെല്ലാമല്ലേ, കസവിന്റെ തട്ടമിട്ട്, ഒന്നാം കിളി, എന്തേ ഇന്നും വന്നീല, നിനക്കെന്റെ, തൊട്ടുരുമി ഇരിക്കാൻ, ഓമനപ്പുഴ കടപ്പുറത്തിൻ, ആരാരും കാണാതെ, അനുരാഗ വിലോലനായി, നിലാമലരേ, സാഹിബാ ഇന്നേതുമേഘ, എന്നു തുടങ്ങി എണ്ണിത്തീരാത്തത്ര ഹിറ്റുകൾ മലയാളത്തിൽ മാത്രം അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. 

ഓരോ സംഗീത ഉപകരണങ്ങളെയും വിദഗ്ധമായി വിന്യസിക്കാൻ അദ്ദേഹത്തിനുള്ള കഴിവ് എടുത്തു പറയേണ്ടതാണ്. അദ്ദേഹത്തിന്റെ പാട്ടിലെയും പശ്ചാത്തല സംഗീതത്തിലെയും ഫ്ല്യൂട്ട് പീസുകളും ഏറെ ശ്രദ്ധേയമാണ്. 

പാട്ടെഴുത്തുകാരൻ ദേവ് കോലിക്കൊപ്പം ഉദ്ദം സിങ് (Photo by AFP)

∙ ‘ദേവരാഗ’മായ് ഉദ്ദം സിങ് 

കുഞ്ചാക്കോ ബോബനും ശാലിനിയും ഒന്നിച്ച പ്രേം പൂജാരിയിലെ പാട്ടുകൾ എല്ലാം ഏറെ ഹൃദ്യമായിരുന്നു. പഞ്ചാബ് സ്വദേശിയും ഹിന്ദി സംഗീത സംവിധായകനും വയലിനിസ്റ്റുമൊക്കെയായ ഉദ്ദം സിങ്ങായിരുന്നു. ചിത്രത്തിന്റെ സംഗീത സംവിധായകൻ. ആയിരം വർണമായി, ദേവരാഗമേ, പനിനീരുപെയ്യും നിലാവിൽ, തുടങ്ങി ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു. 

ഹേമമാലിനിക്കും ഗായിക കവിത കൃഷ്ണമൂർത്തിക്കുമൊപ്പം രവീന്ദ്ര ജെയിൻ (File Photo by PTI)

∙ ഉൾക്കണ്ണില്‍ സംഗീതമറിഞ്ഞ രവീന്ദ്ര ജെയിൻ 

ജന്മനാ അന്ധനായ രവീന്ദ്ര ജെയിൻ തന്റെ ഉൾക്കണ്ണിന്റെ പ്രകാശം കൊണ്ട് സംഗീതവിസ്മയം തീർത്ത അപൂർവ പ്രതിഭയാണ്. ബോളിവുഡിലെ ശ്രദ്ധേയനായ സംഗീത സംവിധായകനായ അദ്ദേഹം മൂന്ന് മലയാളം സിനിമകൾക്കു സംഗീതം നിർവ്വഹിച്ചിട്ടുണ്ട്. സുഖം സുഖകരം സിനിമയിലെ അദ്ദേഹം ഈണമിട്ട ടൈറ്റിൽ ഗാനം ഏറെ ഹൃദ്യമാണ്. 

പ്യാരിലാൽ ലതമങ്കേഷ്കറിനൊപ്പം (Photo by PTI)

∙ പാട്ടിന്റെ ‘പൂനിലാമഴ’യുമായ് ലക്ഷ്മികാന്ദ് പ്യാരിലാൽ

ലക്ഷ്മികാന്ദ് പ്യാരിലാൽ എന്ന ഇരട്ട സംഗീത സംവിധായകർ മലയാളത്തിൽ വിരലിൽ എണ്ണാവുന്ന ഗാനങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു. എങ്കിലും പൂനിലാമഴ എന്ന ചിത്രത്തിനു വേണ്ടി ഇരുവരും ചേർന്നൊരുക്കിയ ‘ആട്ടുതൊട്ടിലിൽ നിന്നെ കിടത്തി ഉറക്കി മെല്ലെ’ എന്ന ഗാനം ഇന്നും സൂപ്പർഹിറ്റാണ്. 90സ് കിഡ്സും ന്യൂജെൻ പിള്ളേരും ഒരുപോലെ ഏറ്റുപാടുന്ന ഗാനം. കവർസോങ്ങായും ഇൻസ്റ്റാറീലുകളിൽ പശ്ചാത്തല ഗാനമായും ഇപ്പോഴും പാട്ടിന് ആരാധകർ ഏറെയാണ്. 

രാജാമണിയും സംവിധായകൻ രാജസേനനും (മനോരമ ആർക്കൈവ്സ്)

∙ ‘പുഴയേയും ചിരിപ്പിച്ച’ ചിദംബരനാഥും രാജാമണിയും 

കരയുന്നു പുഴചിരിക്കുന്നു, കേശാദിപാദം തൊഴുന്നെ തുടങ്ങിയ ഹിറ്റുഗാനങ്ങളിലൂടെ മലയാളത്തെ ധന്യമാക്കിയ സംഗീത സംവിധായകനാണ് ബി.എ. ചിംദബരനാഥ്. സംഗീത സംവിധായകൻ എന്ന നിലയിലും വയലിനിസ്റ്റ് എന്ന നിലയിലും പേരെടുത്ത അദ്ദേഹം നാഗാർകോവിൽ സ്വദേശിയായിരുന്നു. അദ്ദേഹത്തിന്റെ മകൻ രാജാമണിയും മലയാളത്തിൽ സജീവ സാന്നിധ്യമായിരുന്നു. പാട്ടുകളേക്കാൾ ഷാജി കൈലാസ് ചിത്രങ്ങൾക്കു വേണ്ടി സൃഷ്ടിച്ച പശ്ചാത്തല സംഗീതത്തിന്റെ പേരിലാണ് രാജാമണി കൂടുതലും ശ്രദ്ധേയനാകുന്നത്. 

∙ മലയാളത്തിന്റെ ‘ഭാഗ്യം’ ടി. സൗന്ദർരാജ്

ദീർഘകാലം ഇളയരാജ ഉൾപ്പടെ തമിഴിലെ പ്രശസ്തരായ പല സംഗീത സംവിധായകരുടെയും സഹായിയായി പ്രവർത്തിച്ച സൗന്ദർരാജിന്റെ കഴിവ് തിരിച്ചറിഞ്ഞ് അദ്ദേഹത്തെ സ്വതന്ത്ര സംഗീത സംവിധായകനായി അവതരിപ്പിച്ചത്  തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫാണ്. 'അപ്പു' എന്ന മലയാള സിനിമയ്ക്കു വേണ്ടിയാണ് അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചത്. അതിനുശേഷം പല സിനിമകൾക്കായും അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചെങ്കിലും അവയിൽ പലതും പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുകയോ റിലീസാകാതെ പോകുകയോ ചെയ്തു. കൂത്തമ്പലത്തിൽവച്ചോ, ഒരിക്കൽ നീ ചിരിച്ചാൽ എന്നീ രണ്ടു ഗാനങ്ങൾ മാത്രം മതി ടി. സൗന്ദർരാജ് എന്ന നിർഭാഗ്യവാനായ സംഗീതഞ്ജനെ എക്കാലവും ഓർത്തിരിക്കാൻ. മലയാള സംഗീതത്തിന്റെ വലിയ സൗഭാഗ്യവുമായി അദ്ദേഹം.

∙ ‘സോനാരേ സോനാരേ’ സുരേഷ് പീറ്റേഴ്സ് 

ഗായകനായും ഡ്രമ്മറായും സംഗീത സംവിധായകനായും പേരെടുത്ത ചെന്നൈ സ്വദേശി സുരേഷ് പീറ്റേഴ്സ് എ.ആർ. റഹ്മാനൊപ്പമുള്ള പാട്ടുകളുടെ പേരിൽ കൂടിയാണ് ശ്രദ്ധേയനാകുന്നത്. മലയാളത്തിൽ ഒരേസമയം മെലോഡിയസ് ഗാനങ്ങളും ഫാസ്റ്റ് നമ്പറുകളും തീർത്ത സംഗീത സംവിധായകനാണ് സുരേഷ്. പഞ്ചാബി ഹൗസ്, ഇൻഡിപെൻഡൻസ്, തെങ്കാശി പട്ടണം, രാവണപ്രഭു, മഴത്തുള്ളിക്കിലുക്കം, വൺമാൻ ഷോ, റൺവേ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സിനിമകൾ. 

സോനാരേ സോനാരേ, ഷാബ ഷാബ, നന്ദലാല, പൊട്ടുകുത്തെടി, കടമിഴിയിൽ... പോലെയുള്ള അടിപൊളി പാട്ടുകളും തേരിറങ്ങും മുകിലേ, എല്ലാം മറക്കാം നിലാവേ, പച്ചപ്പവിഴ, അറിയാതെ അറിയാതെ, ആകാശദീപങ്ങൾ പോലെയുള്ള മെലഡികളും ഒരേ സമയം അദ്ദേഹത്തിനും വഴങ്ങും. 

എം.എം. കീരവാണി (ചിത്രം : മനോരമ)

∙ ആർ.കെ. ശേഖറും മകനും കീരവാണിയും ‘ദേവരാഗ’ങ്ങളും 

ഇന്ത്യയുടെ അഭിമാനമായ ഓസ്കർ ജേതാവ് എ.ആർ. റഹ്മാനും പിതാവ് ആർ.കെ. ശേഖറും മലയാള സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. ദീർഘകാലം ഒട്ടേറെ പ്രഗൽഭരായ സംഗീത സംവിധായർക്കു വേണ്ടി ഓർക്കസ്ട്രേഷൻ നിർവഹിച്ചിട്ടുള്ള ആർ.കെ.ശേഖർ എണ്ണം പറഞ്ഞ ഹിറ്റുകളും മലയാളത്തിൽ സൃഷ്ടിച്ചിട്ടുണ്ട്. സംഗീത് ശിവന്റെ ‘യോദ്ധ’യിലൂടെയായിരുന്നു റഹ്മാന്റെ മലയാളത്തിലെ അരങ്ങേറ്റം. അതിവേഗം പ്രശസ്തിയിലേക്ക് ഉയർന്ന റഹ്മാനെ പിന്നീട് പ്രതിഫലത്തിന്റെ കാര്യത്തിൽ മലയാള സിനിമയ്ക്ക് താങ്ങാനാകുമായിരുന്നില്ല. നീണ്ട ഇടവേളയ്ക്കു ശേഷം മലയൻകുഞ്ഞിലും ആടുജീവിതത്തിലുമാണ് പിന്നീട് റഹ്മാന്റെ ഈണങ്ങൾ മലയാളത്തിൽ ആസ്വദിച്ചത്. മറ്റൊരു ഓസ്കർ ജേതാവായ മരതകമണിയെന്ന എം.എം. കീരവാണിയും മലയാളം സിനിമകൾക്കു ഈണം നൽകിയിട്ടുണ്ട്. സൂര്യമാനസത്തിലെയും ദേവരാഗത്തിലെയും പാട്ടുകൾ മാത്രം മതിയല്ലോ അദ്ദേഹത്തെ ഓർമിക്കുവാൻ.

∙ രാജു സിങ്

സംഗീത് ശിവൻ മലയാളത്തിനു പരിചയപ്പെടുത്തിയ മറ്റൊരു മറുനാടൻ സംഗീതജ്ഞനാണ് രാജുസിങ്. സ്നേഹപൂർവം അന്ന എന്ന ചിത്രത്തിലൂടെയാണ് രാജു സിങ്ങെന്ന ബോളിവുഡ് സംഗീത സംവിധായകനെ അദ്ദേഹം മലയാളത്തിൽ അവതരിപ്പിക്കുന്നത്. ഷിബു ചക്രവർത്തി വരികളെഴുതിയ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഏറെ ഹൃദ്യമായിരുന്നു. ചിത്രയും ശ്രീനിവാസും ചേർന്ന് ആലപിച്ച ‘മാലേയം മാറിലെഴും മാനത്തെ വെൺമുകിലോ’ മികച്ചൊരു മെലഡിയായിരുന്നു. ചിത്രത്തിലെ തന്നെ ‘മാന്തളിരിൻ പന്തലുണ്ടല്ലോ പോരു മേടമാസമല്ലേ വെയിലേറ്റ് വാടുകില്ലേ..’ എന്ന ഗാനം ഇന്നും പുതുമ നഷ്ടപ്പെടാതെ ആസ്വാദക ഹൃദയങ്ങളിലുണ്ട്. 

ശങ്കർ ഗണേശ്, സന്തോഷ് നാരായണൻ, വിശ്വാൽ ഭരദ്വാജ്, ദീപൻ ചാറ്റർജി, സാം സി.എസ്, ആനന്ദ് രാജ് ആനന്ദ്, ദേവ്ജ്യോതി മിശ്ര, ശശാങ്ക് അറോറ,ചൗധരി ചൈൽഡ്സ് , ജോഷ്വ ശ്രീധർ, സിദ്ധാർഥ് വിപിൻ, ഷമീർ എന്നിങ്ങനെ ഒരു നീണ്ട നിര മറുനാടൻ സംഗീത സംവിധായകരും മലയാള സിനിമയെ ധന്യമാക്കിയിട്ടുണ്ട്.

English Summary:

World Music Day Special: Non-Malayali Music Directors Who Redefined Malayalam Cinema

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT