പാട്ടു കേട്ടാൽ കേൾവിശക്തി പോകുമോ? പ്രശസ്ത ഗായികയ്ക്ക് സംഭവിച്ചത് എന്ത്? ഡോക്ടർ പറയുന്നു...
ഒരു സംഭവം പറയാം: ഞാൻ ഒരു മീറ്റിങ്ങിലാണ്; വേദിയിലല്ല. സദസ്സ് വളരെ ശുഷ്കിച്ചത്. ആകെ നൂറിൽ താഴെപ്പേർ. എന്റെ ഇരിപ്പിടം വലിയ സ്പീക്കറിനു തൊട്ടരികെ. ഉച്ചസ്ഥായിയിലുള്ള ശബ്ദം അരോചകമായപ്പോൾ ഞാൻ സംഘാടകരിൽ പ്രമുഖനോടു ശബ്ദം കുറയ്ക്കാൻ അഭ്യർഥിച്ചു. സാർ തന്നെ പറഞ്ഞാൽ മതിയെന്നു മറുപടി വാട്സാപ് സന്ദേശം.

മൈക്ക് ഓപ്പറേറ്ററെ അടുത്തുവിളിച്ചു ശബ്ദം കുറയ്ക്കാൻ ഞാൻ അപേക്ഷിച്ചു. അദ്ദേഹമതു കേട്ട മട്ടില്ല. വീണ്ടും വീണ്ടും ഞാൻ കാര്യം ഓർമിപ്പിക്കുന്നു. തലയാട്ടുന്നതല്ലാതെ ഫലമൊന്നുമില്ല. എനിക്കു ‘സംഭവം’ പിടികിട്ടി. അദ്ദേഹത്തെ പുറത്തുകൊണ്ടുപോയി ശബ്ദം ആകാവുന്നത്ര ഉയർത്തി മൈക്കിന്റെ ശബ്ദം കുറയ്ക്കാൻ ഞാൻ വീണ്ടും ആവശ്യപ്പെട്ടു. അദ്ദേഹത്തിന് എന്തൊക്കെയോ മനസ്സിലായി.
സംഭവം സിംപിളാണ്. വർഷങ്ങളായി മൈക്ക് ഓപ്പറേറ്റർ ജോലി ചെയ്യുന്ന അദ്ദേഹം ഉച്ചത്തിലുള്ള ശബ്ദം കേട്ടു കേട്ടു കേൾവി ഏതാണ്ട് പരിപൂർണമായി നഷ്ടപ്പെട്ട സ്ഥിതിയിലാണ്. വോള്യം കുറയ്ക്കാൻ ഞാൻ പറയുന്നതു കേട്ടാലല്ലേ കുറയ്ക്കാൻ കഴിയൂ.
∙ അൽക്കയ്ക്കു സംഭവിച്ചത്
അൽക്ക യാഗ്നിക്കിനു സംഭവിച്ചതും ഇതുതന്നെ. വർഷങ്ങളായി ഉച്ചത്തിലുള്ള സ്വന്തം ശബ്ദം അല്ലെങ്കിൽ സ്വന്തം ട്രൂപ്പിന്റെ ശബ്ദം വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുന്നു. ഉയർന്ന ശബ്ദം, പ്രത്യേകിച്ച് 85 ഡെസിബലിനു മുകളിലുള്ള ശബ്ദം തുടർച്ചയായി കേട്ടുകൊണ്ടിരുന്നാൽ ആന്തരിക കർണം അഥവാ ഇന്നർ ഇയറിലെ ഹെയർ സെല്ലുകൾ സ്ഥിരമായി നശിച്ചുപോകും. അതുതന്നെയാണ് അൽക്കയ്ക്കു സംഭവിച്ചത്. ഹെയർ സെല്ലുകളിൽനിന്നാണു തലച്ചോറിനുള്ളിലേക്കു ശബ്ദവീചികൾ എത്തുന്നതും അതും നാം തിരിച്ചറിയുന്നതും. ഉയർന്ന ഡെസിബലിലെ ശബ്ദം നിരന്തരം കേൾക്കുന്നതു ഹെയർ സെല്ലിന്റെ പ്രവർത്തനം പൂർണമായി നിലയ്ക്കാൻ ഇടയാക്കും. അൽക്കയെപ്പോലെ ഏറെ പ്രശസ്തയായ ഒരു ഗായികയ്ക്ക് ഇത്തരം കാര്യത്തിൽ മെഡിക്കൽ ഉപദേശം ലഭിക്കാതിരുന്നത് അദ്ഭുതകരമായി തോന്നുന്നു.
ഇത് ഒറ്റപ്പെട്ട സംഭവമാണെന്നു പറഞ്ഞുകൂടാ. ശബ്ദം അത്യുച്ചത്തിൽ കേൾക്കുന്ന ഗായകർക്കും മറ്റു സ്റ്റേജ് ആർട്ടിസ്റ്റുകൾക്കും ഇത്തരം റിസ്ക്കുണ്ട്. അൽക്കയ്ക്കു സമാനമായി ഇത്തരത്തിൽ കേൾവി നഷ്ടപ്പെട്ട സെലിബ്രിറ്റികളടക്കം ഒട്ടേറെപ്പേർ നമുക്കിടയിലുണ്ട്. ഞരമ്പുകളുടെ തകരാറിനെത്തുടർന്നുള്ള കേൾവിക്കുറവ് വൈറസ് ബാധമൂലവുമുണ്ടാകാം. അൽക്കയ്ക്കു കേൾവി നഷ്ടപ്പെടാൻ വൈറസ് ബാധയും കാരണമായോയെന്നു പരിശോധിക്കേണ്ടതുണ്ട്.
∙ തടയാം, തീർച്ചയായും
സ്റ്റേജ് പെർഫോമൻസ് നടത്തുമ്പോൾ ഉയർന്ന ശബ്ദം കേൾക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്. ചെവിയിലേക്കു ശബ്ദതരംഗങ്ങൾ ക്രമത്തിലധികം കടന്നുപോകുന്നതു തടയാൻ സഹായിക്കുന്ന ഇയർ പ്ലഗ്ഗുകൾ വിപണിയിൽ ലഭ്യമാണ്. അത്യുച്ചത്തിലുള്ള ശബ്ദം കേൾക്കുന്ന അവസരങ്ങളിൽ സ്റ്റേജ് ആർട്ടിസ്റ്റുകളും മറ്റുള്ളവരും ഇത്തരം ഇയർ പ്ലഗ്ഗുകൾ ഉപയോഗിക്കുന്നത് അഭികാമ്യമാണ്.
മറ്റു ചെറിയ പോംവഴികളും ആർട്ടിസ്റ്റുകൾക്കു സ്വയം ശീലിക്കാം. തുടർച്ചയായി ഉയർന്ന ശബ്ദം കേൾക്കുന്ന സാഹചര്യം ഒരു പരിധിവരെ ഒഴിവാക്കാം. സ്റ്റേജ് പെർഫോമൻസിന്റെ സമയത്തു മാത്രം ശബ്ദം കൂടുതലുള്ള സ്ഥലത്തേക്ക് എത്തിച്ചേരുക. പെർഫോമൻസ് അവസാനിച്ചു കഴിഞ്ഞാൽ അത്യുച്ചത്തിൽ ശബ്ദമുണ്ടാകുന്ന സ്ഥലത്തുനിന്ന്് എത്രയും പെട്ടെന്നു മാറിനിൽക്കുക. നിശ്ചിത ഇടവേളകളിൽ കേൾവി പരിശോധന നടത്തുക.
ലോകാരോഗ്യ സംഘടനയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽതന്നെ ഹിയർ ഡബ്ല്യുഎച്ച്ഒ പോലെയുള്ള ആപ്പുകൾ ലഭ്യമാണ്. അവ ഡൗൺലോഡ് ചെയ്തു സ്വയം കേൾവി പരിശോധിക്കാനും കഴിയും. തീർച്ചയായും ഗായകർക്കും മറ്റു സ്റ്റേജ് ആർട്ടിസ്റ്റുകൾക്കും അത്തരം വിദഗ്ധോപദേശം ലഭിക്കേണ്ടതും അവരതു സ്വീകരിക്കേണ്ടതുമാണ്.
കേൾവി നഷ്ടം രണ്ടുതരത്തിൽ
ഉയർന്ന ശബ്ദംമൂലം കേൾവി നഷ്ടപ്പെടുന്നതു രണ്ടുതരത്തിലുണ്ട്.
ഒന്ന് എന്നെന്നേക്കുമായി പരിപൂർണമായി കേൾവി നഷ്ടപ്പെടുന്ന അവസ്ഥ. രണ്ടാമത്തേതു താൽക്കാലികമായി ഉണ്ടാകുന്ന കേൾവിക്കുറവ്. കേൾവിക്കുറവ് അനുഭവപ്പെടുന്നതിനോടൊപ്പം ചെവിയിൽ മുഴക്കം കേൾക്കുക, ചെവി അടഞ്ഞതുപോലെ അനുഭവപ്പെടുക എന്നിവയൊക്കെ ഉണ്ടാകാം.
ഇഎൻടി ഡോക്ടറുടെ സഹായം തേടുന്നതും ആവശ്യമെങ്കിൽ സ്റ്റിറോയ്ഡ് ടാബ്‌ലറ്റുകൾ കൃത്യമായ അളവിൽ കൃത്യമായ തോതിൽ കഴിക്കുന്നതും കേൾവി തിരിച്ചുകിട്ടാൻ കൂടുതൽപേർക്കും സഹായമായേക്കാം. എന്നാൽ, ചുരുക്കം പേരിലെങ്കിലും ഹെയർ സെൽ സ്ഥിരമായി തകരാറിലായാൽ കേൾവി തിരിച്ചുകിട്ടാൻ സാധ്യത തീരെ കുറവാണ്. അവർ ശ്രവണസഹായികൾ ഉപയോഗിക്കേണ്ട അവസ്ഥയിലെത്താം.
∙ ഇതുകൂടി പറയാതെ വയ്യ
ഹെഡ്ഫോൺ ഉപയോഗിച്ച് ഉയർന്ന ശബ്ദത്തിൽ പാട്ടുകളോ സിനിമയോ ആസ്വദിക്കുന്നതു കേൾവിത്തകരാറിനു കാരണമായേക്കാം. അത്തരക്കാർ, ഹെഡ്ഫോൺ ഉപയോഗിക്കുന്ന ശീലം പരമാവധി കുറയ്ക്കുന്നതാണ് അഭികാമ്യം. അഥവാ ഹെഡ്ഫോൺ പതിവായി ഉപയോഗിക്കേണ്ടിവന്നാൽ, അതിലെ വോള്യം 50 ശതമാനത്തിൽ താഴെ (60% എന്നു ലോകാരോഗ്യ സംഘടന പറയുന്നുണ്ടെങ്കിലും നമ്മുടെ സാഹചര്യത്തിൽ അത് 50 ശതമാനത്തിൽ താഴെ) വയ്ക്കുന്നതായിരിക്കും ഉചിതം.
മറ്റുള്ളവർക്കു ബുദ്ധിമുട്ടുണ്ടാകുമെന്നു കരുതി ഹെഡ്ഫോൺ ഉപയോഗിക്കുന്നവർ സ്വന്തം കേൾവി നശിപ്പിക്കുകയാണെന്ന തിരിച്ചറിവിൽകൂടിയാകണം അതു ചെയ്യേണ്ടത്. വളരെ ചെറിയ പ്രായത്തിൽത്തന്നെ കേൾവി നഷ്ടപ്പെടുന്നതിന് ഇത്തരം ഹെഡ്ഫോൺ അമിത ഉപയോഗവും കാരണമാകുന്നു.
ചെവിയുടെ മുഖം പോലെതന്നെ സൂക്ഷ്മതയോടെ സംരക്ഷിക്കപ്പെടേണ്ടതാണു ചെവിയുടെ ഉൾഭാഗവും. ഇയർ ബഡ്‌സോ പേനയോ താക്കോലോ ഉപയോഗിച്ചു സ്വയം ചൊറിയുകയോ വൃത്തിയാക്കുകയോ ചെയ്യുന്നതു തീർത്തും അപകടകരമാണ്. ചെവിക്കുള്ളിൽ അടിയുന്ന വാക്സ് സ്വയം പുറത്തേക്കു പോകാൻ സാധ്യതയുള്ളതാണ്. അതുകൊണ്ടുതന്നെ അതു ക്ലീൻ ചെയ്തു കളയാൻ ശ്രമിക്കുന്നത് അപകടകരമാകും. മറിച്ച്, കേൾവിത്തകരാറുണ്ടെങ്കിൽ വൈദ്യ ഉപദേശപ്രകാരം വാക്സ് നീക്കുന്നതാകും ഉത്തമം.
കേൾവിക്കുറവ്, ചെവിയിൽനിന്നു പഴുപ്പ് പോലെയുള്ള ദ്രാവകം പുറത്തേക്കുവരൽ തുടങ്ങിയവ ഉണ്ടെങ്കിൽ വൈദ്യസഹായം തേടാൻ താമസിക്കരുത്.