കേരളം കണ്ട ഏറ്റവും വലിയ ‘മണി ഹൈസ്റ്റ്’: ലിങ്കിലൂടെ ചോർന്നത് വീട്ടമ്മയുടെ സ്വകാര്യ ദൃശ്യം; മൊബൈൽ കുത്തനെ വേണ്ട
അടുത്തിടെ ആലപ്പുഴ ചേർത്തലയിലെ ഡോക്ടർ ദമ്പതികൾക്ക് വാട്‌സാപ് വഴി ഒരു ലിങ്ക് ലഭിച്ചു. ഓഹരി വിപണിയിലെ നിക്ഷേപം സംബന്ധിച്ചായിരുന്നു അത്. ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ അതവരെ എത്തിച്ചത് ഒരു വാട്സാപ് ഗ്രൂപ്പിലേക്ക്. അവിടെ ഓഹരി വിപണിയെക്കുറിച്ച് ചെറിയൊരു ക്ലാസ്. എങ്ങനെ വേണം ഓഹരി നിക്ഷേപം, അതിന്റെ ലാഭം തുടങ്ങിയ കാര്യങ്ങളെല്ലാം ഈ ഗ്രൂപ്പിലായിരുന്നു പങ്കുവച്ചിരുന്നത്. ഒട്ടേറെപ്പേരുണ്ടായിരുന്നു ഗ്രൂപ്പിൽ. എന്നാൽ ആ ഓഹരി ‘ക്ലാസ്’ ചെന്നവസാനിച്ചത് വമ്പന്‍ തട്ടിപ്പിലായിരുന്നു. ഡോക്ടർ ദമ്പതികൾക്കു മാത്രം നഷ്ടമായത് 7.65 കോടിയോളം രൂപ! ഇവിടെയും സൈബർ തട്ടിപ്പുകാർ പ്രയോഗിച്ചത് ‘നിക്ഷേപത്തിന് ഉയർന്ന ലാഭം’ എന്ന...
അടുത്തിടെ ആലപ്പുഴ ചേർത്തലയിലെ ഡോക്ടർ ദമ്പതികൾക്ക് വാട്‌സാപ് വഴി ഒരു ലിങ്ക് ലഭിച്ചു. ഓഹരി വിപണിയിലെ നിക്ഷേപം സംബന്ധിച്ചായിരുന്നു അത്. ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ അതവരെ എത്തിച്ചത് ഒരു വാട്സാപ് ഗ്രൂപ്പിലേക്ക്. അവിടെ ഓഹരി വിപണിയെക്കുറിച്ച് ചെറിയൊരു ക്ലാസ്. എങ്ങനെ വേണം ഓഹരി നിക്ഷേപം, അതിന്റെ ലാഭം തുടങ്ങിയ കാര്യങ്ങളെല്ലാം ഈ ഗ്രൂപ്പിലായിരുന്നു പങ്കുവച്ചിരുന്നത്. ഒട്ടേറെപ്പേരുണ്ടായിരുന്നു ഗ്രൂപ്പിൽ. എന്നാൽ ആ ഓഹരി ‘ക്ലാസ്’ ചെന്നവസാനിച്ചത് വമ്പന്‍ തട്ടിപ്പിലായിരുന്നു. ഡോക്ടർ ദമ്പതികൾക്കു മാത്രം നഷ്ടമായത് 7.65 കോടിയോളം രൂപ! ഇവിടെയും സൈബർ തട്ടിപ്പുകാർ പ്രയോഗിച്ചത് ‘നിക്ഷേപത്തിന് ഉയർന്ന ലാഭം’ എന്ന...
അടുത്തിടെ ആലപ്പുഴ ചേർത്തലയിലെ ഡോക്ടർ ദമ്പതികൾക്ക് വാട്‌സാപ് വഴി ഒരു ലിങ്ക് ലഭിച്ചു. ഓഹരി വിപണിയിലെ നിക്ഷേപം സംബന്ധിച്ചായിരുന്നു അത്. ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ അതവരെ എത്തിച്ചത് ഒരു വാട്സാപ് ഗ്രൂപ്പിലേക്ക്. അവിടെ ഓഹരി വിപണിയെക്കുറിച്ച് ചെറിയൊരു ക്ലാസ്. എങ്ങനെ വേണം ഓഹരി നിക്ഷേപം, അതിന്റെ ലാഭം തുടങ്ങിയ കാര്യങ്ങളെല്ലാം ഈ ഗ്രൂപ്പിലായിരുന്നു പങ്കുവച്ചിരുന്നത്. ഒട്ടേറെപ്പേരുണ്ടായിരുന്നു ഗ്രൂപ്പിൽ. എന്നാൽ ആ ഓഹരി ‘ക്ലാസ്’ ചെന്നവസാനിച്ചത് വമ്പന്‍ തട്ടിപ്പിലായിരുന്നു. ഡോക്ടർ ദമ്പതികൾക്കു മാത്രം നഷ്ടമായത് 7.65 കോടിയോളം രൂപ! ഇവിടെയും സൈബർ തട്ടിപ്പുകാർ പ്രയോഗിച്ചത് ‘നിക്ഷേപത്തിന് ഉയർന്ന ലാഭം’ എന്ന...
അടുത്തിടെ ആലപ്പുഴ ചേർത്തലയിലെ ഡോക്ടർ ദമ്പതികൾക്ക് വാട്‌സാപ് വഴി ഒരു ലിങ്ക് ലഭിച്ചു. ഓഹരി വിപണിയിലെ നിക്ഷേപം സംബന്ധിച്ചായിരുന്നു അത്. ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ അതവരെ എത്തിച്ചത് ഒരു വാട്സാപ് ഗ്രൂപ്പിലേക്ക്. അവിടെ ഓഹരി വിപണിയെക്കുറിച്ച് ചെറിയൊരു ക്ലാസ്. എങ്ങനെ വേണം ഓഹരി നിക്ഷേപം, അതിന്റെ ലാഭം തുടങ്ങിയ കാര്യങ്ങളെല്ലാം ഈ ഗ്രൂപ്പിലായിരുന്നു പങ്കുവച്ചിരുന്നത്. ഒട്ടേറെപ്പേരുണ്ടായിരുന്നു ഗ്രൂപ്പിൽ. എന്നാൽ ആ ഓഹരി ‘ക്ലാസ്’ ചെന്നവസാനിച്ചത് വമ്പന്‍ തട്ടിപ്പിലായിരുന്നു. ഡോക്ടർ ദമ്പതികൾക്കു മാത്രം നഷ്ടമായത് 7.65 കോടിയോളം രൂപ!
ഇവിടെയും സൈബർ തട്ടിപ്പുകാർ പ്രയോഗിച്ചത് ‘നിക്ഷേപത്തിന് ഉയർന്ന ലാഭം’ എന്ന മനംമയക്കുന്ന വാഗ്ദാനമായിരുന്നു. വിവിധ കമ്പനികളുടെ ഓഹരിയിൽ നിക്ഷേപിക്കാനെന്ന പേരിലാണു പണം തട്ടിയെടുത്തത്. ഇതിനു കൂട്ടായി വിവിധ വ്യാജരേഖകളും കാണിച്ചു. ഇത്തരത്തിൽ എല്ലാം വിശ്വസനീയമായതോടെ പലരും പണമിറക്കി. ഒട്ടേറെ പേർക്ക് പണം നഷ്ടപ്പെട്ടതായാണു സൂചന. എന്നിട്ട് തട്ടിപ്പുകാരെ പിടികൂടാനായോ? ഇല്ല എന്നതാണ് ഉത്തരം. ഫോൺവിളികൾ ഒഴിവാക്കി പൂർണമായും ചാറ്റിലൂടെയായിരുന്നു തട്ടിപ്പ്. ഇംഗ്ലിഷിലായിരുന്നു ചാറ്റ്. തട്ടിപ്പുകാർ മലയാളികളാണോ എന്നു പോലും അറിയാത്ത അവസ്ഥ.
എന്തായാലും ആ തട്ടിപ്പ് ചെന്നവസാനിച്ചത് ഒരു ‘റെക്കോർഡി’ലായിരുന്നു. കേരളത്തിൽ ഇന്നേവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ സൈബർ തട്ടിപ്പായിരുന്നു അത്. തട്ടിപ്പാണെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞത് നന്നായി എന്ന നിലയിലാണ് ഇതിന് ഇരകളായവർ. അല്ലെങ്കിൽ ഇതിലുമേറെ തുക നഷ്ടപ്പെടുമായിരുന്നെന്ന് ഉറപ്പ്. അത്രയേറെ വിശ്വാസ്യതയോടെയായിരുന്നു തട്ടിപ്പുസംഘത്തിന്റെ നീക്കങ്ങൾ. എന്നിട്ടും ഒടുവിൽ എങ്ങനെ പിടികിട്ടി ഇത് തട്ടിപ്പാണെന്ന്?
ദമ്പതികളുടെ നിക്ഷേപം കൂടിയതോടെ, ലാഭവും ചേർത്ത് 39.72 കോടി രൂപ ഇന്റേണൽ ഇക്വിറ്റി അക്കൗണ്ടിൽ ഉണ്ടെന്നതിന്റെ വ്യാജ രേഖകൾ അയച്ചു നൽകുകയാണ് തട്ടിപ്പുകാർ ചെയ്തത്. തുടർന്നു വ്യക്തിയുടെ നിക്ഷേപം 15 കോടിയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ടു. ഇതു നിഷേധിച്ചതോടെ ഇന്റേണൽ ഇക്വിറ്റി അക്കൗണ്ട് മരവിപ്പിച്ചെന്നും നിക്ഷേപിച്ച തുക തിരികെ ലഭിക്കാൻ രണ്ടു കോടി രൂപ കൂടി നൽകണമെന്നും ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന ഭീഷണിയും. അതോടെയാണ് ദമ്പതികൾ പരാതി നൽകിയത്.
ക്രിപ്റ്റോ കറൻസി ട്രേഡിങ് വഴി എളുപ്പത്തിൽ പണം സമ്പാദിക്കാം, വീട്ടിലിരുന്ന് ജോലി ചെയ്ത് മാസം ലക്ഷങ്ങൾ നേടാം, നിങ്ങൾ അയച്ച പാഴ്സലിൽ നിന്നു എംഡിഎംഎ കണ്ടെത്തി കേസ് ഒഴിവാക്കാൻ പണം അടയ്ക്കണം, വിദേശത്തുള്ള കാമുകി, അല്ലെങ്കിൽ കാമുകൻ വിലകൂടിയ സമ്മാനം അയച്ചിട്ടുണ്ടെന്നും കസ്റ്റംസ് ക്ലിയറൻസ് ലഭിക്കാനായി പണം അടയ്ക്കണം തുടങ്ങി വിവിധ തരത്തിലുള്ള തട്ടിപ്പുകൾ മുതൽ കറന്റ് ബിൽ അടയ്ക്കാൻ സമയമായെന്നു പറഞ്ഞു വരെ തട്ടിപ്പുകാർ വിളിക്കുന്നുണ്ട്. വിദ്യാസമ്പന്നരായ യുവാക്കളാണു തട്ടിപ്പുകളിൽ കൂടുതലായി കുടുങ്ങുന്നത് എന്നാണു സൈബർ സെൽ ഉദ്യോഗസ്ഥർ പറയുന്നത്. ഓരോ ദിവസവും പുതിയ തരത്തിലുള്ള തട്ടിപ്പുവിദ്യകളുമായിട്ടാണു ഈ സംഘം പ്രത്യക്ഷപ്പെടുകയെന്നതാണ് പ്രശ്നം.
∙ തട്ടിപ്പുകാർക്കു താൽപര്യം മലയാളികളെ
കേരളത്തിൽ മാത്രം എന്തിനാണു തട്ടിപ്പു നടത്തുന്നത് എന്നു ചോദിച്ച പൊലീസുകാരനോടു വിദേശിയായ പ്രതി പറഞ്ഞത്, മലയാളികളാണു പണം കൂടുതൽ തരുന്നത് എന്നാണ്. മറ്റുള്ളവർ ഏറിയാൽ 25,000 രൂപ വരെയേ തരികയുള്ളൂ എന്നും. പണം ഇരട്ടിയാക്കിത്തരാമെന്ന വാഗ്ദാനം വിശ്വസിച്ച് ഇവിടെ ലക്ഷങ്ങളും കോടികളും കണ്ണുംപൂട്ടിയാണു പലരും വ്യാജ സൈറ്റുകളിലേക്ക് നിക്ഷേപിക്കുന്നത്. എത്ര കണ്ടാലും കേട്ടാലും മലയാളികൾ പഠിക്കില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇതെന്നും വിദഗ്ധർ പറയുന്നു. തട്ടിപ്പിനിന് ഇരയാകല്ലേ എന്നു പറഞ്ഞു പൊലീസും മാധ്യമങ്ങളും ജനങ്ങളെ പരമാവധി ബോധവൽക്കരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തട്ടിപ്പിന്റെ മായാജാലത്തിൽ എല്ലാം മറന്നു പോകുന്ന അവസ്ഥയാണ്.
∙ വ്യാജന്മാർ വാഴും വെബ്സൈറ്റുകൾ
നേരിട്ട് അറിയാവുന്ന ധനകാര്യ സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ സാമ്പത്തിക ഇടപാട് നടത്തുകയാണെങ്കിൽ പോലും കരുതലോടെ വേണം. അങ്ങനെ പറയാൻ കാരണവുമുണ്ട്. വിമാന ടിക്കറ്റെടുക്കാൻ അടുത്തിടെ പ്രമുഖ കമ്പനിയുടെ സൈറ്റ് തപ്പിയയാൾക്കു കിട്ടിയതു വ്യാജ സൈറ്റാണ്. ഇതറിയാതെ ടിക്കറ്റെടുക്കാൻ ശ്രമിച്ചു നഷ്ടമായത് ഒരു ലക്ഷത്തോളം രൂപയും. വീട്ടിലിരുന്നു പണം സമ്പാദിക്കാം, പണം ഇരട്ടിപ്പിക്കാം എന്നു പറഞ്ഞു വരുന്ന സന്ദേശങ്ങൾ തട്ടിപ്പാണ് എന്നു പറയാനും കാരണങ്ങളുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇക്കാര്യം വ്യക്തമാകും:
∙ വെബ്സൈറ്റിന്റെ യൂണിഫോം റിസോഴ്സ് ലാംഗ്വേജിൽ (യുആർഎൽ) ഒന്നോ രണ്ടോ അക്ഷരം മാറ്റിയാവും വ്യാജൻമാർ പ്രവർത്തിക്കുക. പേജിലേക്കുള്ള ലിങ്കിൽ ഒറ്റനോട്ടത്തിൽ വ്യാജനെ തിരിച്ചറിയില്ല. https പോലെ സുരക്ഷിത വെബ്സൈറ്റുകളുടെ വിശ്വാസ്യത തിരിച്ചറിഞ്ഞുവേണം ഇടപാട് നടത്താൻ. എന്നാൽ വ്യാജൻമാർക്കു വെബ് ബ്രൗസറിൽ മുകളിൽ സുരക്ഷിതമെന്നു കാണിക്കുന്ന ‘ലോക്ക്’ ചിഹ്നം കാണിക്കില്ല. പേജ് ഡിസൈനും ഒറിജിനലിനു സമാനമായി സൃഷ്ടിച്ചിട്ടുണ്ടാകും. എന്നാൽ പലയിടത്തും ക്ലിക്ക് ചെയ്താൽ ലിങ്ക് തുറന്നു വരില്ല. ലിങ്കിന്റെ ഡൊമെയ്ൻ എക്സ്റ്റൻഷനും പരിശോധിക്കാൻ വിട്ടുപോകരുത്. .com, .org, .net തുടങ്ങിയ ശരിയായ ഡൊമെയ്നുകളാണോ എന്നും ഉറപ്പുവരുത്തണം.
∙ ഇന്റർനെറ്റിൽ തിരയുമ്പോൾ ആദ്യം കാണുന്ന വെബ്സൈറ്റിനെയെല്ലാം വിശ്വസിക്കരുത്. അൽഗൊരിതങ്ങൾ പ്രകാരമാണു സേർച് എൻജിൻ വെബ്സൈറ്റുകൾക്കു മുൻഗണന നൽകുകയെന്നതിനാൽ വിദഗ്ധമായി തയാറാക്കിയ പല തട്ടിപ്പു സൈറ്റുകളും ഇന്റർനെറ്റ് സേർച്ചിൽ മുകളിൽ തന്നെയുണ്ടാകും. വെബ്സൈറ്റിലേക്കു പ്രവേശിക്കുമ്പോൾ ലിങ്ക് ശ്രദ്ധിച്ചാൽ ഒരു പരിധി വരെ വ്യാജനെ തിരിച്ചറിയാം. adibas.co.in അല്ല adidas.co.in എന്നതാണ് ശരിയെന്ന് തിരിച്ചറിയാനാകണം.
∙ primedaysale, biggestsale, offerzone തുടങ്ങി പല പേരുകളിലാകും ഓൺലൈൻ വിൽപന കമ്പനികളുടെ വെബ്സൈറ്റ് ഉണ്ടാവുക. .com, .org, .biz തുടങ്ങി യാതൊരു ബന്ധവുമില്ലാത്ത ഡൊമെയ്നാകും ഈ വ്യാജൻമാർക്കുണ്ടാവുക. മിക്കപ്പോഴും ഒറിജിനൽ വെബ്സൈറ്റിന്റെ സ്ക്രീൻഷോട്ട് പശ്ചാത്തലമാക്കി അതിനു മുകളിൽ തട്ടിപ്പു നടത്താനുള്ള വഴികൾ മാത്രമാകും വ്യത്യാസപ്പെടുത്തുക. ഇത് വാട്‌സാപ്പിലൂടെയും മറ്റും പ്രചരിപ്പിക്കുകയും ചെയ്യും.
∙ ‘ചുരണ്ടി’ പണം കളയാം
നാപ്റ്റോൾ വഴി സാധനങ്ങൾ വാങ്ങുന്ന ഒട്ടേറെ ആളുകളുണ്ട്. ഇവരുടെ വിവരങ്ങൾ ശേഖരിച്ചു വിലാസത്തിലേക്ക് സ്ക്രാച്ച് ആൻഡ് വിൻ കാർഡ് അയയ്ക്കുന്നതാണ് മറ്റൊരു തട്ടിപ്പ്. കാർഡ് ചുരണ്ടിയാൽ വില കൂടിയ വാഹനങ്ങളും മറ്റും സമ്മാനം ലഭിച്ചതായി തെളിയും. ചിലരെങ്കിലും കാർഡിലെ നമ്പറിലേക്കു വിളിക്കുന്നതോടെ കെണിയൊരുങ്ങുന്നു. വാഹനം ലഭിക്കാനുള്ള വിവിധ ഫീസുകൾ, നികുതി എന്നിങ്ങനെ പലതും പറഞ്ഞ് അവരുടെ അക്കൗണ്ടുകളിലേക്കു ഘട്ടം ഘട്ടമായി പണം അയപ്പിക്കും. എന്നാൽ പണം പോയതല്ലാതെ സമ്മാനം ലഭിക്കില്ല. ഇത്തരത്തിൽ ഒട്ടേറെ കേസുകൾ സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യുന്നുണ്ട്.
∙ ഫോൺ വിളിയിൽ എത്തും കാശ്!
ബാങ്കിൽ നിന്നെന്നു പറഞ്ഞു വിളിച്ച് തട്ടിപ്പ് നടത്തുന്ന വേറെ കൂട്ടരുണ്ട്. തണ്ണീർമുക്കത്തെ ഹരിതകർമ സേനാംഗത്തിന് ‘മുദ്ര’ വായ്പയായി 2 ലക്ഷം രൂപ ലഭിക്കും എന്നു പറഞ്ഞാണു ‘ബാങ്കു’കാർ വിളിച്ചത്. പ്രോസസിങ് ഫീയായി ആദ്യം 10,000 രൂപ നൽകി. കടംവാങ്ങിവരെ വീണ്ടും രണ്ടു തവണ പണം നൽകി. ആകെ 60,000 രൂപ കൊടുത്തു. വീണ്ടും പൈസ ചോദിച്ചപ്പോൾ സംശയം തോന്നി. പരിചയത്തിലുള്ള സൈബർ സെൽ ഉദ്യോഗസ്ഥനോടു വിവരം പറഞ്ഞപ്പോഴാണു തട്ടിപ്പാണെന്നു മനസ്സിലായത്.
∙ വേണ്ടേ.. വേണ്ട....
പണം കടം തരാമെന്നു പറഞ്ഞ് ഇങ്ങോട്ടു സമീപിക്കുന്ന സംഘങ്ങളിൽ നിന്ന് ഒരിക്കലും പണം വാങ്ങരുതെന്നാണു പൊലീസിന്റെ ഉപദേശം. അഥവാ കുടുങ്ങിപ്പോയാൽ ഉടൻ പൊലീസ് സഹായം തേടണം. ഈ തട്ടിപ്പുകാർ പുറത്തുവിടുന്ന ചിത്രങ്ങൾ മോർഫ് ചെയ്തവയാണെന്നു പൊതുസമൂഹത്തിനു വ്യക്തമായ ധാരണയുള്ളതിനാൽ ഭയപ്പെടേണ്ടതില്ലെന്നും പൊലീസ് പറയുന്നു. വായ്പ തരാം എന്നു പറഞ്ഞു ഫോൺ വിളിച്ചാൽ വായ്പ വേണമെങ്കിൽ നേരിട്ടു ബാങ്കിൽ പോയി എടുത്തോളാം എന്നു പറയണം. ബാങ്കിൽ പോകാൻ മടിച്ച് ഉള്ള മനസ്സമാധാനം കളയരുത്.
∙ വായ്പ ആപ് ആപ്പാണ്
ബാങ്കിലെത്തി അപേക്ഷാ ഫോം പൂരിപ്പിച്ചു നൽകുന്നതു ബുദ്ധിമുട്ടാണെന്നു കണക്കാക്കിയാണു മിക്കവരും ലോൺ ആപ്പുകൾക്കു പിറകേ പോകുന്നത്. ഇവ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണിലെ നമ്പറുകൾ, ഗാലറിയിലെ വിവരങ്ങൾ എടുക്കാൻ അനുമതി തേടും. അനുവദിച്ചാൽ തീർന്നു. ഇതുപയോഗിച്ചാകും പിന്നീടു ഭീഷണിപ്പെടുത്തുക.
∙ വീട്ടിൽ മൊബൈൽ കുത്തനെ വയ്ക്കരുത്, കാരണം?
മൊബൈൽ ഫോൺ കുത്തനെ നിർത്താനുള്ള പല ഫാൻസി സ്റ്റാൻഡുകളും ലഭ്യമാണ്. പക്ഷേ ഫോൺ മേശപ്പുറത്തു ‘കിടത്തുന്നതാണ്’ നല്ലത്. കാരണം, നിങ്ങൾ ഡൗൺലോഡ് ചെയ്തെടുത്ത ഒരു ‘ഗുഡ് മോണിങ്’ സന്ദേശത്തിന്റെ മറവിൽ പോലും ഫോൺ ക്യാമറ വഴി ദൃശ്യങ്ങൾ ചോർത്തിയെടുക്കാൻ സാധിക്കുന്ന വില്ലൻ ലിങ്ക് ഒളിച്ചിരിപ്പുണ്ടാകാം. മൊബൈൽ ഫോണിലെ ക്യാമറ ഏതൊക്കെ ആപ്പുകളും വെബ്സൈറ്റുകളും ഉപയോഗിക്കുന്നുണ്ടെന്നും നമുക്കറിയില്ല. ഇത്തരത്തിലുള്ള ലിങ്ക് ഉപയോഗിച്ച വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങൾ അവരുടെ തന്നെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്കിടയിൽ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയ സംഭവങ്ങളുമുണ്ട്.
∙ ആശംസയും സൂക്ഷിക്കുക
ഫോർവേഡ് ചെയ്തു വരുന്ന ആശംസാ ചിത്രങ്ങളിലൂടെ ഒളിപ്പിച്ചു കടത്തുന്ന ലിങ്കുകളുണ്ടെന്നു മനസ്സിലായല്ലോ. ഈ ചിത്രം കാണാനെന്ന പേരിൽ ചില അനുമതികൾ തേടുന്നെങ്കിൽ, അപ്പോൾ മനസ്സിലാക്കുക, സംഗതി അപകടമാണ്.
∙ വീട്ടിലിരുന്നു ജോലി
സമൂഹമാധ്യമങ്ങളിൽ കാണുന്ന ഈ ലിങ്കിൽ കയറി ജോലി ചെയ്യുന്ന വീട്ടമ്മമാർ കൂടുതലാണ്. ആദ്യം പ്രതിഫലം നൽകുമെങ്കിലും പിന്നീടു പറ്റിക്കും. അത്തരത്തിൽ ഒരു തട്ടിപ്പിന് ഉദാഹരണം ഇങ്ങനെ: ഓൺലൈനായി സ്ഥാപനങ്ങളുടെ റിവ്യൂ രേഖപ്പെടുത്തുന്ന ജോലിയുടെ പേരിലാണു തട്ടിപ്പ് നടന്നത്. കടം വാങ്ങിയതുൾപ്പെടെ യുവതി 1.09 ലക്ഷം രൂപ ആകെ തട്ടിപ്പുകാർക്കു നൽകിയെങ്കിലും തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞു ബാങ്കിനെയും സൈബർ പൊലീസിനെയും അറിയിച്ചതോടെ 56,000 രൂപ തിരികെ ലഭിച്ചു.
ബെംഗളൂരുവിൽ ജോലി ചെയ്യുന്ന യുവതി പാർട്ട് ടൈം ജോലിക്കായി ശ്രമിച്ചതാണു തട്ടിപ്പിന് ഇരയാക്കിയത്. പ്രമുഖ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തിരുന്ന പരസ്യം കണ്ടാണു യുവതി തട്ടിപ്പുകാരെ ബന്ധപ്പെട്ടത്. ഒരു സ്ഥാപനത്തിന്റെ റിവ്യൂ രേഖപ്പെടുത്തുന്നതിനു 150 രൂപ വീതം പ്രതിഫലം നൽകി. പിന്നീട് 1000 രൂപയുടെ ടാസ്കിന് 1400 രൂപയും 7000 രൂപയുടെ ടാസ്കിന് 8400 രൂപയും പ്രതിഫലം ലഭിച്ചു. തുടർന്ന് 15,000 രൂപ അടച്ചു ടാസ്ക് ചെയ്തപ്പോൾ 22,000 രൂപ വെബ്സൈറ്റിലെ അക്കൗണ്ടിൽ കാണിച്ചു. മറ്റൊരു ടാസ്കിനായി 28,000 രൂപ കൂടി യുപിഐ വഴി നൽകി.
ഇതിനിടയിൽ ഒരു ക്ലിക്ക് മാറി ചെയ്തെന്നും ഇതു പരിഹരിക്കാനുള്ള ടാസ്കിന് 56,000 രൂപ ബാങ്കിലെത്തിയും അയച്ചു നൽകി. ഇതോടെ ഓൺലൈൻ അക്കൗണ്ടിൽ ഒരു ലക്ഷത്തോളം രൂപ കാണിച്ചു. പണം പിൻവലിക്കണമെങ്കിൽ സിബിൽ സ്കോർ 100 പോയിന്റ് എത്തിക്കണമെന്നും നിലവിൽ 93 ആണെന്നും തട്ടിപ്പുസംഘം അറിയിച്ചു. ഓരോ പോയിന്റിനും 10,000 രൂപ വീതം ആവശ്യപ്പെട്ടതോടെ യുവതി തന്റെ പണം തിരികെ ആവശ്യപ്പെടുകയായിരുന്നു.
എന്നിട്ടും പണം ലഭിക്കാതെ വന്നതോടെ ബാങ്കിലും സൈബർ പൊലീസിലും വിവരം അറിയിച്ചു. തുടർന്ന് ബാങ്ക് 56,000 രൂപയുടെ ഇടപാട് റദ്ദാക്കി പണം തിരികെ നൽകി.
∙ ഹോട്സ്പോട്ട് ആവശ്യത്തിനു മാത്രം
ഫോണിലെ ഹോട്സ്പോട്ടും വീട്ടിലെ വൈഫൈയും എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ തുറന്നിടരുത്. ഇത് ഉപയോഗിച്ച് ആരെങ്കിലും സൈബർ കുറ്റകൃത്യം ചെയ്താൽ അന്വേഷണം ഇന്റർനെറ്റ് ഉടമയുടെ അടുത്താകും എത്തുക.
∙ പണം വന്നാലും പരാതിപ്പെടണം
ബാങ്ക് അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെട്ടാൽ മാത്രമല്ല, നമ്മളറിയാതെ അക്കൗണ്ടിലേക്കു പണം വന്നാലും പരാതിപ്പെടണം. മറ്റാരെയെങ്കിലും പറ്റിച്ചുണ്ടാക്കിയ പണമാകും നമ്മളുടെ അക്കൗണ്ടിലേക്കു വരുന്നത്. തട്ടിപ്പു കേസ് പിന്തുടർന്നെത്തിയാൽ പ്രതിസ്ഥാനത്ത് അക്കൗണ്ട് ഉടമയാകും ഉണ്ടാകുക.
മൊബൈൽ നഷ്ടപ്പെട്ടോ, പേടിക്കേണ്ട
മൊബൈൽ കളഞ്ഞു പോയെന്നു ബോധ്യപ്പെട്ടാൽ ഉടൻ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകണം. തുടർന്നു കേന്ദ്ര സർക്കാരിന്റെ www.ceir.gov.in എന്ന വെബ്സൈറ്റിൽ പരാതി റജിസ്റ്റർ ചെയ്യാം. ഇതിലൂടെ ഫോണിന്റെ ഐഎംഇഐ നമ്പർ ബ്ലോക്ക് ആകും. പിന്നീട് ഈ ഫോൺ ആരെങ്കിലും ഉപയോഗിച്ചാൽ അറിയാനാകും.
∙ ഹാക്കിങ് തടയാം
സമൂഹ മാധ്യമത്തിലെ അക്കൗണ്ട് അല്ലെങ്കിൽ ഫോൺ തന്നെയും ദൂരെ എവിടെയോ ഇരുന്നു നിയന്ത്രണത്തിൽ വയ്ക്കുന്ന ഹാക്കിങ് സംഭവങ്ങൾ ഇപ്പോൾ കൂടുകയാണ്. എന്നാൽ ഫോണിനു പാറ്റേണും വിരലടയാളവും ഒക്കെ ലോക്കായി വയ്ക്കുന്ന നമ്മൾ ഫോണിലെ സോഫ്റ്റ്‌വെയറിനു കൂടി ലോക്ക് ഇട്ടാൽ ഈ ഹാക്കിങ്ങുകളിൽ നിന്നു രക്ഷപ്പെടാം.
മൊബൈൽ ഫോണിലെ സോഫ്റ്റ്‌വെയറിന്റെ സുരക്ഷ ഫോണുമായി ബന്ധിപ്പിച്ച ഇ മെയിലിലെ പാസ്‌വേഡ് ആണ്. ഇ മെയിലിലൂടെ ഫോണിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനും ഫോണിലെ വിവരങ്ങൾ ശേഖരിക്കാനുമാകും. സുരക്ഷ ഉറപ്പാക്കാൻ ടു ഫാക്ടർ ഓതന്റിക്കേഷൻ ചെയ്യണം. ഇതേപോലെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ടു ഫാക്ടർ ഓതന്റിക്കേഷൻ ചെയ്യുന്നതോടെ ഹാക്ക് ചെയ്യപ്പെടുന്നതും ഒഴിവാക്കാനാകും.
∙ ക്രെഡിറ്റ് കാർഡ് സൂക്ഷിക്കാം
ക്രെഡിറ്റ് കാർഡ് കൃത്യമായി കാർഡ് ഉടമയുടെ കയ്യിൽ എത്തിക്കാതെ കുറിയർ ജീവനക്കാർതന്നെ തട്ടിപ്പു നടത്തുന്ന സംഭവങ്ങളുണ്ട്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു രാജ്യാന്തര ഇടപാടുകൾ നടത്താൻ കാർഡ് നമ്പറും സിവിവിയും മതി. അതിനാൽ ക്രെഡിറ്റ് കാർഡുകൾ സൂക്ഷിച്ച് ഉപയോഗിക്കണം.
∙ ടോൾഫ്രീ നമ്പർ–1930
ബാങ്ക് അക്കൗണ്ടിൽ നിന്നു പണം നഷ്ടപ്പെട്ടാൽ 1930 എന്ന കേന്ദ്ര ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടണം. ഇവിടെ എല്ലാ ബാങ്കുകളുടെയും നോഡൽ ഓഫിസർമാർ ഉള്ളതിനാൽ പണം തട്ടിപ്പുകാരുടെ അക്കൗണ്ടിൽ നിന്നു പിൻവലിച്ചിട്ടില്ലെങ്കിൽ തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതിനു പുറമേ 112 (എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം) എന്ന നമ്പറിലും ബന്ധപ്പെടാം.
∙ സൗജന്യ റീച്ചാർജിൽ വീഴല്ലേ...
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രാഷ്ട്രീയ പാർട്ടികളുടെ പേരിൽ സൗജന്യ റീച്ചാർജ് – സ്ക്രാച്ച് കാർഡുകൾ എന്ന പേരിൽ ലിങ്കുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുള്ള തട്ടിപ്പ് ഇപ്പോഴും വാട്സാപുകളിൽ കറങ്ങികൊണ്ടിരിക്കുന്നുണ്ട്. ‘ബിജെപി ഫ്രീ റീചാർജ് യോജന’ എന്ന പേരിൽ മൂന്നു മാസത്തെ മൊബൈൽ റീചാർജ് ചെയ്യാം എന്ന മെസേജാണു കൂടുതൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഈ മെസേജുകൾക്കു പാർട്ടികളുമായി ബന്ധമില്ലെന്നു മാത്രമല്ല, റീച്ചാർജിനായി മൊബൈൽ നമ്പർ നൽകുന്നവരുടെ ഫോൺ നമ്പറുമായി ബന്ധപ്പെട്ട വിവരങ്ങൾ തട്ടിപ്പു സംഘം ചോർത്തുകയും ചെയ്യും.
ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഫോൺ നമ്പർ അടിച്ചു നൽകാൻ പറയും. അതു നൽകിയാൽ നിങ്ങൾക്കു സൗജന്യ റീച്ചാർജ് ലഭിച്ചെന്നും ആക്ടിവേറ്റ് ചെയ്യാനായി 5 വാട്സാപ് ഗ്രൂപ്പുകളിലേക്കോ 10 പേർക്കോ അയയ്ക്കണമെന്നോ ആണ് നിർദേശിക്കുന്നത്. അങ്ങനെ ചെയ്താലും റീച്ചാർജ് കിട്ടില്ല. പണം നഷ്ടമാകാത്തതിനാൽ പരാതി നൽകാനും ആരും തയാറാകുന്നില്ല. മറ്റു തട്ടിപ്പുകൾക്കായി ജനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്ന ഉത്തരേന്ത്യക്കാരാണ് മെസേജുകളിലൂടെ ഫോൺ നമ്പറുകൾ ശേഖരിക്കുന്നതെന്നും സൈബർ സെൽ ഉദ്യോഗസ്ഥർ പറയുന്നു.