അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചെന്ന പോലെ കാണാതായ ഒരു പെൺകുട്ടി. 15 വർഷം മുൻപായിരുന്നു അത്. കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയതാണെന്ന് ഭർത്താവ്. നാട്ടുകാരെയും അതു തന്നെ വിശ്വസിപ്പിച്ചു. എന്നാൽ മൂന്നു മാസം മുൻപ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് ഒരു കത്തു വന്നു. ആരാണ് എഴുതിയതെന്നോ, എവിടെനിന്നാണെന്നോ ഒന്നും വ്യക്തമല്ല. പക്ഷേ അതിൽ പറഞ്ഞ ഒരു കാര്യം പൊലീസിന്റെ നെഞ്ചിലെ വെള്ളിടിയായി. 15 വർഷം മുൻപ് കാമുകനോടൊപ്പം ഇറങ്ങിപ്പോയി എന്നു പറയുന്ന കല എന്ന പെൺകുട്ടിയുടെ മൃതദേഹം എവിടെയുണ്ടെന്നായിരുന്നു കത്തിൽ. കല ഭർത്താവിനൊപ്പം നേരത്തേ താമസിച്ചിരുന്ന മാവേലിക്കര മാന്നാറിലെ ഇരമത്തൂരിലുള്ള വീട്ടിലെ സെപ്റ്റിക് ടാങ്കിൽ മൃതദേഹം ഉണ്ടെന്നായിരുന്നു കത്തിൽ...

അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചെന്ന പോലെ കാണാതായ ഒരു പെൺകുട്ടി. 15 വർഷം മുൻപായിരുന്നു അത്. കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയതാണെന്ന് ഭർത്താവ്. നാട്ടുകാരെയും അതു തന്നെ വിശ്വസിപ്പിച്ചു. എന്നാൽ മൂന്നു മാസം മുൻപ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് ഒരു കത്തു വന്നു. ആരാണ് എഴുതിയതെന്നോ, എവിടെനിന്നാണെന്നോ ഒന്നും വ്യക്തമല്ല. പക്ഷേ അതിൽ പറഞ്ഞ ഒരു കാര്യം പൊലീസിന്റെ നെഞ്ചിലെ വെള്ളിടിയായി. 15 വർഷം മുൻപ് കാമുകനോടൊപ്പം ഇറങ്ങിപ്പോയി എന്നു പറയുന്ന കല എന്ന പെൺകുട്ടിയുടെ മൃതദേഹം എവിടെയുണ്ടെന്നായിരുന്നു കത്തിൽ. കല ഭർത്താവിനൊപ്പം നേരത്തേ താമസിച്ചിരുന്ന മാവേലിക്കര മാന്നാറിലെ ഇരമത്തൂരിലുള്ള വീട്ടിലെ സെപ്റ്റിക് ടാങ്കിൽ മൃതദേഹം ഉണ്ടെന്നായിരുന്നു കത്തിൽ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചെന്ന പോലെ കാണാതായ ഒരു പെൺകുട്ടി. 15 വർഷം മുൻപായിരുന്നു അത്. കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയതാണെന്ന് ഭർത്താവ്. നാട്ടുകാരെയും അതു തന്നെ വിശ്വസിപ്പിച്ചു. എന്നാൽ മൂന്നു മാസം മുൻപ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് ഒരു കത്തു വന്നു. ആരാണ് എഴുതിയതെന്നോ, എവിടെനിന്നാണെന്നോ ഒന്നും വ്യക്തമല്ല. പക്ഷേ അതിൽ പറഞ്ഞ ഒരു കാര്യം പൊലീസിന്റെ നെഞ്ചിലെ വെള്ളിടിയായി. 15 വർഷം മുൻപ് കാമുകനോടൊപ്പം ഇറങ്ങിപ്പോയി എന്നു പറയുന്ന കല എന്ന പെൺകുട്ടിയുടെ മൃതദേഹം എവിടെയുണ്ടെന്നായിരുന്നു കത്തിൽ. കല ഭർത്താവിനൊപ്പം നേരത്തേ താമസിച്ചിരുന്ന മാവേലിക്കര മാന്നാറിലെ ഇരമത്തൂരിലുള്ള വീട്ടിലെ സെപ്റ്റിക് ടാങ്കിൽ മൃതദേഹം ഉണ്ടെന്നായിരുന്നു കത്തിൽ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചെന്ന പോലെ കാണാതായ ഒരു പെൺകുട്ടി. 15 വർഷം മുൻപായിരുന്നു അത്. കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയതാണെന്ന് ഭർത്താവ്. നാട്ടുകാരെയും അതു തന്നെ വിശ്വസിപ്പിച്ചു. എന്നാൽ മൂന്നു മാസം മുൻപ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് ഒരു കത്തു വന്നു. ആരാണ് എഴുതിയതെന്നോ, എവിടെനിന്നാണെന്നോ ഒന്നും വ്യക്തമല്ല. പക്ഷേ അതിൽ പറഞ്ഞ ഒരു കാര്യം പൊലീസിന്റെ നെഞ്ചിലെ വെള്ളിടിയായി. 15 വർഷം മുൻപ് കാമുകനോടൊപ്പം ഇറങ്ങിപ്പോയി എന്നു പറയുന്ന കല എന്ന പെൺകുട്ടിയുടെ മൃതദേഹം എവിടെയുണ്ടെന്നായിരുന്നു കത്തിൽ.

കല ഭർത്താവിനൊപ്പം നേരത്തേ താമസിച്ചിരുന്ന മാവേലിക്കര മാന്നാറിലെ ഇരമത്തൂരിലുള്ള വീട്ടിലെ സെപ്റ്റിക് ടാങ്കിൽ മൃതദേഹം ഉണ്ടെന്നായിരുന്നു കത്തിൽ. സംഭവത്തെപ്പറ്റി പൊലീസ് ആദ്യം രഹസ്യമായി അന്വേഷിച്ചു. പിന്നീട് ഉറപ്പിച്ചു. അതൊരു വെറും കത്തായി തള്ളിക്കളയാനാകില്ല. സാഹചര്യത്തെളിവുകളും ആ ടാങ്കിലേക്കാണ് വിരൽ ചൂണ്ടുന്നത്. ദുർഗന്ധം വമിക്കുന്ന ആ ടാങ്കിലേക്ക് മൃതദേഹം തേടിയിറങ്ങിയ പൊലീസിന് ലഭിച്ചത് ഒരു അസാധാരണ കൊലപാതകത്തിന്റെ തെളിവുകളായിരുന്നു. കൊല്ലപ്പെട്ട കലയുടേതെന്ന് കരുതപ്പെടുന്ന മൃതദേഹ  അവശിഷ്ടങ്ങളാണ് ആ ടാങ്കിലുണ്ടായിരുന്നത്. അക്കാര്യം പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. ഇനിയാണ് പൊലീസിന്റെ യഥാർഥ അന്വേഷണം ആരംഭിക്കുന്നത്.

കലയെ കൊന്നു കുഴിച്ചുമൂടിയെന്നു കരുതുന്ന സ്ഥലത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പരിശോധന നടത്തുന്നു. (ചിത്രം: മനോരമ)
ADVERTISEMENT

കലയുടെ ഭർത്താവ് അനിലും സുഹൃത്തുക്കളും ചേർന്ന് അവരെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയെന്നാണ് പൊലീസ് കരുതുന്നത്. ഇസ്രയേലിലുള്ള അനിലിനെ    കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സുഹൃത്തുക്കൾ പലരും ഇതിനോടകം അറസ്റ്റിലായി. ടാങ്കിൽനിന്ന്  അവശിഷ്ടങ്ങളും ലഭിച്ചു. പ്രതികളിൽനിന്നുള്ള മൊഴികൾക്കൊപ്പം സാഹചര്യത്തെളിവുകളും നിർണായകമാണ് ഈ കേസിൽ. പ്രതികളുടെ പല നുണകളെയും കീറിമുറിക്കണമെങ്കിൽ കൃത്യമായ തെളിവുകൾ വേണം. അതിനു വേണ്ടി രാപകൽ ഭേദമെന്യേ ഇനി പ്രയത്നിക്കേണ്ടി വരും ഫൊറൻസിക് ടീമിന്. പ്രത്യേകിച്ച് കേസിന് 15 വർഷം പഴക്കമുള്ള സ്ഥിതിക്ക്.

കലയുടെ മൃതശരീരം കുഴിച്ചുമൂടിയെന്നു കരുതുന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ അവശിഷ്ടങ്ങൾ പൊലീസ് പരിശോധിക്കുന്നു. (ചിത്രം: മനോരമ)

കേസിൽ ഡിഎൻഎ ടെസ്റ്റ് വളരെ നിർ‌ണായകമാണ്. എന്താണ് യഥാർഥത്തിൽ ഡിഎൻഎ പരിശോധന? കലയുടെ കൊലപാതക കേസിൽ ഡിഎൻഎ ടെസ്റ്റിന്റെ സാധ്യതകൾ എന്തെല്ലാമാണ്? അത് കേസിൽ എങ്ങനെ ഗുണം ചെയ്യും? നേരത്തേ ഏതെല്ലാം കേസുകളിലാണ് ഡിഎൻഎ ടെസ്റ്റ് നിർണായകമായിട്ടുള്ളത്?

. അത്രയേറെ 'ദൃശ്യം' ഡിഎൻഎ

പലപ്പോഴും ഡിഎൻഎ പരിശോധന സംബന്ധിച്ചുള്ള വിവരങ്ങൾ വാർത്തകളിൽ വരാറുണ്ടെങ്കിലും മോഹൻ ലാൽ മുഖ്യ വേഷത്തിലെത്തിയ ദൃശ്യം2 പുറത്തിറങ്ങിയതോടെയാണ് ഇത് സംബന്ധിച്ച് വലിയ ചർച്ചകൾ നടന്നത്. ഇത്രയും പഴയ അസ്ഥികളിൽ നിന്ന് എങ്ങനെയാണ് ഡിഎൻഎ ലഭിക്കുന്നതെന്നും ഇത് എങ്ങനെയാണ് കുഴപ്പംപിടിച്ച കേസുകളിൽ നിർണായക തെളിവാകുന്നതെന്നും സമൂഹ മാധ്യമങ്ങൾ അന്ന് ചർച്ച ചെയ്തു. എന്നാൽ ലഭിച്ച അസ്ഥികളെല്ലാം നായകൻ കത്തിക്കുന്നതോടെയാണ് ദൃശ്യം രണ്ടാം ഭാഗം അവസാനിക്കുന്ന്. ഈ ചാരത്തിൽ നിന്നു പോലും ഡിഎൻഎ ലഭിക്കുമോ, ദൃശ്യത്തിന്റെ മൂന്നാം ഭാഗം വരികയാണെങ്കിൽ ആ ചാരമാകുമോ നിർണായകമാകുക? സിനിമയിൽ മാത്രമല്ല, ജീവിതത്തിലും ഒരുപാട് ഉത്തരങ്ങൾ നൽകാനാകും ഓരോ ഡിഎൻഎ പരിശോധനയ്ക്കും. ആ വിവരങ്ങളിലേക്കാണ് ഈ ക്രൈം യാത്ര.

മാന്നാറിൽ നിന്ന് കണ്ടെത്തിയ അവശിഷ്ടങ്ങൾ പൊലീസ് പരിശോധിക്കുന്നു. (ചിത്രം: മനോരമ)
ADVERTISEMENT

വർഷങ്ങളായി തെളിയിക്കാനാകാതെ കിടക്കുന്ന കേസുകളിൽ പോലും തീർപ്പ് കൽപിക്കാൻ സഹായിക്കുന്ന ഒന്നാണ് ഡിഎൻഎ. പുരാതന മനുഷ്യന്റെയും ജീവികളുടെയും വരെ ഡിഎൻഎ കണ്ടെത്തിയാൽ അതിൽ നിന്ന് ഒട്ടേറെ വിവരങ്ങളാണ് വേർതിരിച്ച് എടുക്കാനാകുക. പുരാതന അസ്ഥികളുടെയും പല്ലുകളുടെയും മാതൃകകളിൽ നിന്ന് പിസിആർ (Polimerase Chain Reaction) സംവിധാനം വഴി ഡിഎൻഎ കണ്ടെത്താനാകും. സാംപിളുകൾ ലഭിച്ചാൽ ദിവസങ്ങൾക്കുള്ളിൽ ഡിഎൻഎ റിപ്പോർട്ട് തയാറാക്കാൻ സാധിക്കും. കേരളത്തിൽ തന്നെ ഒട്ടേറെ കേസുകളിൽ ഡിഎൻഎ ഫലങ്ങൾ നിർണായക തെളിവായിട്ടുണ്ട്. എങ്ങനെയാണ് ഡിഎൻഎ കേസ് അന്വേഷണങ്ങളിൽ‍ നിർണായകമാകുന്നത്?

മാന്നാറിൽ കലയെ കൊന്നു കുഴിച്ചുമൂടിയെന്നു കരുതുന്ന സ്ഥലത്ത് പരിശോധന നടത്തുന്നു. (ചിത്രം: മനോരമ)

∙ എങ്ങനെയാണ് ഡിഎൻഎ പരിശോധന?

ഒരു മനുഷ്യന്റെ മുടിയുടെയും കണ്ണിന്റെയും തൊലിയുടെയും നിറം മുതൽ സ്വഭാവ സവിശേഷതകൾ വരെ നിർണയിക്കുന്നതു ജീനുകളാണ്. ഈ ജീനുകൾ ഉള്ളത് ഓരോ കോശത്തിലെയും കോശമർമത്തിലെ ക്രോമസോമുകളിലാണ്. ഇതിൽ ലിംഗ നിർണയത്തിനുള്ള എക്സ്, വൈ ക്രോമസോമുകൾ ഉണ്ടാക്കിയിരിക്കുന്നത് ഡിഎൻഎ എന്ന ജനിതകവസ്തു കൊണ്ടാണ്. ഡിഎൻഎയുടെ അടിസ്ഥാനശിലകൾ നാലുതരത്തിലുള്ള ന്യൂക്ലിയോടൈഡുകളാണ്. ഈ ന്യൂക്ലിയോടൈഡുകൾ രണ്ടു നിരകളായി ഇഴചേർന്ന് പിരിയൻ ഗോവണി ആകൃതിയിലാണ് ഡിഎൻഎ ഉള്ളത്. ഡിഎൻഎയിലെ പ്രോട്ടീനുകൾ നിർമിക്കാൻ സഹായിക്കുന്ന ഭാഗത്തെയാണ് ജീനുകൾ അല്ലെങ്കിൽ ‘കോഡിങ് ഏരിയ’ എന്നു വിളിക്കുന്നത്.

അങ്ങനെയല്ലാത്ത ഭാഗം ‘നോൺ കോഡിങ് ഏരിയ’. നോൺ കോഡിങ് ഏരിയയിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഷോർട്ട് ടാൻഡം റിപീറ്റ്സ് അല്ലെങ്കിൽ മൈക്രോ സാറ്റലൈറ്റുകൾ എന്നു വിളിക്കുന്ന ശ്രേണികളുണ്ടാകും. ഒരു ചെറിയ ശ്രേണിയിൽ രണ്ടു മുതൽ ഏഴു ന്യൂക്ലിയോടൈഡുകൾ ഉണ്ടാവാം. ഇവയാണ് ഡിഎൻഎ പരിശോധനയ്ക്കായി ഉപയോഗിക്കുന്നത്. പ്രോട്ടീൻ ഉണ്ടാകാത്തതിനാൽ ഇവിടെ വരുന്ന ജനിതക വ്യതിയാനം ശരീരത്തെ ബാധിക്കില്ല. ശരീരത്തെ ബാധിക്കാത്തതിനാൽ വലിയ വ്യതിയാനങ്ങൾ ഉണ്ടാകുകയും തലമുറകളിലൂടെ നിലനിൽക്കുകയും ചെയ്യുന്ന ഭാഗമാണ് ഷോർട്ട് ടാൻഡം റിപീറ്റ്സ്. ഓരോരുത്തരിലും ഇതു വ്യത്യസ്തം.

ADVERTISEMENT

∙ ചാരത്തിൽ നിന്നു ഡിഎൻഎ ലഭിക്കാൻ സാധ്യതയുണ്ടോ?

മൃതദേഹം സംസ്‌കരിച്ചതിന് ശേഷം ലഭിക്കുന്ന ചാരത്തിൽ നിന്നു ഡിഎൻഎ ലഭിക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യം ശാസ്ത്രത്തോട് ചോദിച്ചാൽ അതിന് സാധ്യതയുണ്ടെന്ന് തന്നെയാണ് ഉത്തരം. മരണശേഷവും ജീവികളുടെ ഭൗതികാവശിഷ്ടങ്ങളിൽ ദീർഘകാലം ഡിഎൻഎ നിലനിൽക്കും. മരിച്ചയാളുടെ ഭൗതികാവശിഷ്ടങ്ങളിൽ നിന്ന് പതിറ്റാണ്ടുകൾക്ക് ശേഷവും ഡിഎൻഎ വേർതിരിച്ചെടുക്കാനാകും. എന്നാൽ ഇതിനർഥം ഭൗതികാവശിഷ്ടങ്ങളിൽ നിന്ന് എക്കാലവും ഡിഎൻഎ വേർതിരിച്ചെടുക്കാമെന്നല്ല. ഭൗതികശരീരം ജീർണിച്ചു തുടങ്ങുന്നതിനനുസരിച്ച് ഡിഎൻഎ ലഭിക്കാനുള്ള സാധ്യത കുറയുമെന്ന് തന്നെയാണ് വിദഗ്ധാഭിപ്രായം.

∙ ചിതയിൽ നിന്ന് 17–ാം ദിവസം അസ്ഥികൾ വീണ്ടെടുത്ത് പരിശോധന

അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച യുവാവിന്റെ അസ്ഥികൾ പരിശോധനയ്ക്കായി ചിതയിൽ നിന്ന് ശേഖരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം നഗരൂർ നെടുംപറമ്പ് ശ്രീജിത്ത് ഭവനിൽ എസ്.ശ്രീജിത്തിന്റെ അസ്ഥികളാണ് സംസ്കാരം നടത്തി 17–ാം ദിവസം ഡിഎൻഎ പരിശോധനയ്ക്കായി ശേഖരിച്ചത്. മകന്റെ മരണം കൊലപാതകം ആണെന്ന് സംശയിക്കുന്നതായും മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്തണമെന്നും ആവശ്യപ്പെട്ട് മാതാവ് സുശീല ജില്ലാ കലക്ടർക്ക് പരാതി നൽകിയതോടെയായിരുന്നു ഡിഎൻഎ പരിശോധന.

Representative Image: (Photo: Emilie1980/istockphoto)

∙ അമിറുൾ ഇസ്ലാം കുടുങ്ങിയതും ഡിഎൻഎയിൽ

കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസിൽ പ്രതി അമിറുൾ ഇസ്ലാമിനെ പിടികൂടിയ പൊലീസ് ആദ്യം ചെയ്തത് എന്തായിരുന്നു? അതൊരു ഡിഎൻഎ ടെസ്റ്റാണ്. ആ ടെസ്റ്റ് പോസിറ്റീവായതോടെ അമിറുൾ ഇസ്ലാമാണ് പ്രതിയെന്നു പൊലീസ് ഉറപ്പിച്ചു. തഞ്ചാവൂരിലെ ശിങ്കിടിവാക്കത്തു നിന്നാണ് അമിറുൾ ഇസ്ലാം എന്നു സംശയിക്കുന്ന യുവാവിനെ പൊലീസ് പിടിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയാണ് അമിറുൾ. തിരിച്ചറിയാൻ ആകെയുള്ളത് അമിറുള്ളിന്റെ സഹായിയും. പിന്നെ വിശ്വാസത്തിലെടുക്കാവുന്ന ആശ്രയം ഡിഎൻഎ ടെസ്റ്റ് മാത്രമായിരുന്നു പൊലീസിന് മുന്നിലുണ്ടായിരുന്നത്.

ജിഷ കൊലക്കേസിൽ പ്രതിയെ പിടിക്കുന്നതിനു മുൻപുതന്നെ ഡിഎൻഎ ലഭിച്ചു. പ്രതിയുടേതെന്നു സംശയിക്കുന്ന 3 ഡിഎൻഎ സാംപിളുകൾ. ജിഷയുടെ വസ്ത്രത്തിൽനിന്നു രണ്ടു സാംപിളുകൾ ലഭിച്ചു. ഉമിനീരിൽനിന്ന് മറ്റൊന്നും.  ജിഷയുടെ വീടിന്റെ വാതിലിന്റെ പടിയിൽ അമിറിന്റെ ഒരു തുള്ളി രക്തവും പതിഞ്ഞു. ജിഷ അമിറിന്റെ കയ്യിൽ കടിച്ചിരുന്നു. ഒരു തുള്ളി ചോരയും കിനിഞ്ഞു. തിരിച്ചിറങ്ങിപ്പോകുമ്പോൾ അമിർ വാതിലിൽ പിടിച്ചു. അതും തെളിവായി. പ്രതിയെ പിന്നീട് പിടിച്ചു കഴിഞ്ഞു ഡിഎൻഎ ഒത്തുനോക്കി. ആളെയും പ്രതിയെയും ഒരുമിച്ചു സ്ഥിരീകരിച്ചു.

ജിഷ വധക്കേസിലെ പ്രതി അമിറുൾ ഇസ്ലാം. (ഫയൽ ചിത്രം : മനോരമ)

∙ 7000 വർഷങ്ങൾക്ക് മുൻപ് മരിച്ച മനുഷ്യന്റെ ശരീരത്തിൽ നിന്ന് ഡിഎൻഎ

ഏഴായിരം വർഷങ്ങൾക്ക് മുൻപ് മരിച്ച മനുഷ്യന്റെ ഭൗതിക ശരീരത്തിൽ നിന്നുള്ള ഡിഎൻഎ വരെ ശാസ്ത്രലോകം വിജയകരമായി വേർതിരിച്ചെടുത്തിട്ടുണ്ടെന്ന കാര്യം വിട്ടുകളയാനാവില്ല. 2015ൽ ആയിരുന്നു അത്. ഇന്തൊനീഷ്യയിൽ നിന്ന് കണ്ടെടുത്ത ഒരു മനുഷ്യന്റെ 7000 വർഷം പഴക്കമുള്ള അവശിഷ്ടങ്ങളിൽ നിന്നാണ് ഡിഎൻഎ വേർതിരിച്ച് എടുത്തത്. പാപ്പുവൻ, ഓസ്ട്രേലിയൻ ഗോത്ര മേഖലയിൽ ജീവിച്ചിരുന്ന ഒരു തരം പുരാതന മനുഷ്യരുടെ വിവരങ്ങളാണ് അതിലൂടെ തെളിഞ്ഞത്. മനുഷ്യന്റെ ഭൗതികശരീരം തീയിൽ സംസ്‌കരിച്ചാലും എല്ലുകളും പല്ലുകളും പൂർണമായി നശിക്കണമെന്നില്ല.

ഈ സാധ്യതയാണ് ചാരത്തിലെ എല്ലുകളുടെയും പല്ലുകളുടെയും ഭാഗങ്ങളിൽ നിന്നുപോലും ഡിഎൻഎ പരിശോധന സാധ്യമാക്കുന്നത്. മൃതദേഹമോ അസ്ഥികൂടമോ മറ്റോ കിട്ടിയാൽ ആളെ തിരിച്ചറിയാനും ഡിഎൻഎ സഹായിക്കും. തുടയിലെ അസ്ഥിയിൽ നിന്നാണ് കൂടുതൽ വ്യക്തമായ സാംപിൾ ലഭിക്കുക. ‌‌കാണാതായവരുടെ രക്ഷിതാക്കളുടെ ഡിഎൻഎയുമായി ഇത് ഒത്തുനോക്കും.

Representative Image: (Photo: chameleonseye/istockphoto)

∙ കത്തിച്ചാലും നശിക്കാത്ത പല്ലുകളിൽ നിന്ന് ഡിഎൻഎ

മനുഷ്യന്റെ ഭൗതിക ശരീര അവശിഷ്ടങ്ങളിൽ ഡിഎൻഎ വേർതിരിച്ചെടുക്കാൻ എളുപ്പത്തിൽ സാധ്യതയുള്ളത് പല്ലുകളിൽ നിന്നാണ്. പല സംഭവങ്ങളിൽ പല്ലുകൾ മാത്രമാണ് ഡിഎൻഎ ലഭിക്കാനുള്ള ഒരേയൊരു സാധ്യത പോലും. പല്ലുകളുടെ രൂപവും സ്ഥാനവുമാണ് എളുപ്പത്തിൽ ഡിഎൻഎ പരിശോധന സാധ്യമാക്കുന്നത്. മനുഷ്യശരീരത്തിലെ മറ്റെല്ലാ ഭാഗങ്ങളും നശിച്ചാലും പല്ലുകൾ മാത്രം ലഭിച്ചാൽ ജനിതക പരിശോധന നടത്താനാകും. പല്ലിന് പുറമേയുള്ള തിളങ്ങുന്നതും കട്ടിയേറിയതുമായ കവചമായ ഇനാമലിനുള്ളിൽ നിന്ന് ഡിഎൻഎ എളുപ്പത്തിൽ വേർതിരിച്ചെടുക്കാനാകും. അഗ്നിക്കിരയാക്കിയാൽ പോലും മനുഷ്യശരീരത്തിൽ നിന്ന് ഏറ്റവും അവസാനം നശിക്കുന്ന ഭാഗമായിരിക്കും പല്ലുകൾ.

പല്ലുകൾ നശിക്കാതിരിക്കുന്നതിനാൽ തീപിടിത്തത്തിന് ഇരയായവരെ ഇതുവഴി തിരിച്ചറിയാം. പലപ്പോഴും, കാര്യമായി പൊള്ളലേറ്റ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ഏക മാർഗം ഡിഎൻഎ പരിശോധനയാണ്. 200 മുതൽ 250 ഡിഗ്രി സെന്റിഗ്രേഡ് വരെയുള്ള താപ അവസ്ഥകൾക്ക് വിധേയമായ അസ്ഥികളിൽ നിന്ന് ഗവേഷകർക്ക് ഉപയോഗയോഗ്യമായ ഡിഎൻഎ വേർതിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. 350 സെന്റിഗ്രേഡിനും 550 സെന്റിഗ്രേഡിനും ഇടയിൽ ചൂടേറ്റാൽ ഡിഎൻഎയുടെ സാന്ദ്രത കുത്തനെ കുറയുകയും തെളിവ് ലഭിക്കാൻ ബുദ്ധിമുട്ടാകുകയും ചെയ്യും.

നേതാജി സുഭാഷ് ചന്ദ്രബോസ്. (Photo: PTI)

∙ നേതാജിയുടെ ചാരവും ഡിഎൻഎ പരിശോധനയും

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങളിൽ ഡിഎൻഎ പരിശോധന നടത്തണമെന്ന് അദ്ദേഹത്തിന്റെ മകൾ അനിത ബോസ് ഏതാനും വർഷം മുൻപ് ആവശ്യപ്പെട്ടിരുന്നു. ജപ്പാനിൽ ഒരു ആരാധനാലയത്തിൽ സൂക്ഷിച്ചിരിക്കുന്ന, നേതാജിയുടേതെന്ന് കരുതപ്പെടുന്ന ചാരത്തിന്റെ ഡിഎൻഎ പരിശോധന നടത്തണമെന്നാണ് അനിത ബോസ് ആവശ്യപ്പെട്ടിരുന്നത്. തയ്‌വാനിൽ 1945 ഓഗസ്റ്റ് 18നുണ്ടായ ഒരു വിമാനാപകടത്തിൽ സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്. അതേസമയം സുഭാഷ് ചന്ദ്ര ബോസ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടിരുന്നില്ലെന്നും ഗുംനാമി ബാബ എന്ന പേരിൽ ഉത്തർപ്രദേശിലെ ഫൈസാബാദിലും അയോധ്യയിലുമായി 1985 വരെ ജീവിച്ചിരുന്നുവെന്നും വാദമുണ്ട്.

Representative Image: (Photo: Muhammet Camdereli/istockphoto)

2019ൽ ബംഗാളിയിൽ പുറത്തിറങ്ങിയ സുഭാഷ് ചന്ദ്ര ബോസിന്റെ ജീവിതം പറയുന്ന സിനിമയ്ക്ക് ഗുംനാമി എന്നായിരുന്നു പേര്. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് ഷാ നവാസ് കമ്മിഷനും (1956) ഖോസ്‌ല കമ്മിഷനും (1970) അന്വേഷണം നടത്തിയിരുന്നു. ഈ രണ്ട് കമ്മിഷനുകളും നേതാജി വിമാനാപകടത്തിൽ കൊല്ലപ്പെട്ടുവെന്നാണ് കണ്ടെത്തിയത്. എന്നാൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ കാലത്ത് രൂപം കൊടുത്ത മുഖർജി കമ്മിഷൻ (1999) ഈ കണ്ടെത്തൽ തള്ളിക്കളയുകയായിരുന്നു.

തന്റെ പിതാവിന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കുന്നതിന്, ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന നേതാജിയുടെ ചിതാഭസ്മത്തിന്റെ ഡിഎൻഎ പരിശോധന നടത്തണമെന്നായിരുന്നു ജർമനിയിൽ കഴിയുന്ന സാമ്പത്തിക ശാസ്ത്രജ്ഞയായ അനിത ബോസിന്റെ ആവശ്യം.

∙ കുറ്റാന്വേഷകരുടെ പ്രധാന ആയുധം

കേസ് അന്വേഷണത്തിൽ കുറ്റാന്വേഷകരുടെ പ്രധാന ആയുധമാണ് ഡിഎൻഎ ടെസ്റ്റ്. കോടതിക്കു മുന്നിലും ഏറ്റവും പ്രധാനപ്പെട്ട തെളിവാണിത്. വാളയാർ പീഡനക്കേസിൽ കുറ്റകൃത്യം തെളിയിക്കുന്നതിൽ വീഴ്ച വന്നതും ഡിഎൻഎ ടെസ്റ്റിലെ പോരായ്മയാണ്. ഇരകളുടെ ശരീരത്തിൽനിന്നു ഡിഎൻഎ വേർതിരിക്കാനായില്ല. അതോടെ പീഡനം നടന്നുവെന്നു ശാസ്ത്രീയമായി തെളിയിക്കാനും കഴിഞ്ഞില്ല. ബാക്കി സാഹചര്യത്തെളിവുകൾ മാത്രം.

∙ ദൈവത്തിന്റെ കയ്യൊപ്പ് 

ഏതു കേസിലും ദൈവം അവശേഷിപ്പിക്കുന്ന കയ്യൊപ്പാണോ ഡിഎൻഎ സാംപിൾ? കൊലക്കേസ്, പീഡനക്കേസ്, പോക്സോ കേസുകൾ, അസ്ഥികൂടങ്ങൾ തിരിച്ചറിയുക, പിതൃത്വം തെളിയിക്കുക തുടങ്ങിയ കേസുകളിലാണ് ഡിഎൻഎ പരിശോധന നിർണായകമാകുന്നത്. കടയ്ക്കലിൽ പോക്സോ കേസിൽ ഒരു പ്രതിയെയാണ് സംശയിച്ചത്. പക്ഷേ പരിശോധനയിൽ നാലു പേരുടെ ഡിഎൻഎ കിട്ടി. ഇരയുടെ ബന്ധുവടക്കം അറസ്റ്റിലായി. സൗമ്യ പീഡനക്കേസിൽ പ്രതി ഗോവിന്ദച്ചാമിയാണെന്നു സ്ഥിരീകരിച്ചത് ഡിഎൻഎയാണ്.

∙ ഒളിച്ചിരിക്കും ഡിഎൻഎ

കൊല്ലപ്പെടുന്നയാളുടെ ശരീരത്തിൽ പലപ്പോഴും പ്രതിയുടെ ശരീരത്തിൽനിന്നുള്ള രക്തം അടക്കമുള്ള സ്രവങ്ങൾ ലഭിക്കും. മൽപ്പിടുത്തത്തിനിടയിൽ മാന്തുകയോ മറ്റോ ചെയ്യുമ്പോഴും ഡിഎൻഎ പതിയും. പരസ്പരം മാന്തുകയോ മറ്റോ ചെയ്താലും ഡിഎൻഎ ആയി. കൊലക്കേസിലും വധശ്രമക്കേസിലും ആദ്യ പരിശോധന ഡിഎൻഎയ്ക്കു വേണ്ടിയാണ്. പീഡനമാണെങ്കിൽ ഇരയുടെ ദേഹത്തിലും വസ്ത്രത്തിലും സ്വകാര്യ ഭാഗങ്ങളിലും പ്രതിയുടെ സ്രവങ്ങൾ പതിയും. ഇത് പരിശോധനയ്ക്ക് എടുക്കും.

പീഡനക്കേസിൽ ഉടനെ പ്രതിയെ പിടിച്ചാലും ഡിഎൻഎ കിട്ടും. പ്രതിയുടെ ലിംഗം അടക്കം ഫിനൈൽ വാഷ് നടത്തും. ഡിഎൻഎ നേരെ കിട്ടും. പിതൃത്വം തെളിയിക്കാനും ഡിഎൻഎ ഉപയോഗിക്കാം. ഗർഭാവസ്ഥയിൽ ഗർഭാശയത്തിലെ അമ്‌നിയോട്ടിക് ഫ്ലൂയിഡിൽ നിന്നും ഡിഎൻഎ കിട്ടും. വർഷങ്ങൾ കഴിഞ്ഞാലും കുട്ടിയുടെ അച്ഛനെയും അമ്മയെയും ഡിഎൻഎയ്ക്കു തിരിച്ചറിയാം. സയന്റിഫിക് അസിസ്റ്റന്റാണ് കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവുകൾ ശേഖരിക്കുന്നത്.

Representative Image: (Photo: digicomphoto/istockphoto)

∙ ‘ടച്ച്’ ഡിഎൻഎ

ഡിഎൻഎ പരിശോധനയിലെ പുതിയ കാൽവയ്പാണിത്. വിയർപ്പിൽനിന്നു ഡിഎൻഎ വേർതിരിക്കാമെന്നതാണു പ്രത്യേകത. ഒരാൾ ഉപയോഗിച്ച ചെരുപ്പു ലഭിച്ചാൽ അതിൽ ദേഹവുമായി ബന്ധപ്പെട്ട ഭാഗം ചീകിയെടുത്ത് ഡിഎൻഎ വേർതിരിക്കുന്നു. വിദേശത്ത് വ്യാപകമായി ഇതു പ്രയോഗത്തിലുണ്ട്. ഇന്ത്യയിൽ ഏതാനും ലാബുകളിൽ ടച്ച് ഡിഎൻഎ പരിശോധ നടത്തുന്നുണ്ട്.  പക്ഷേ കേരളത്തിൽ ഈ പരിശോധന ആരംഭിച്ചിട്ടില്ല. 

∙ ഡിഎൻഎ ഫലം അന്തിമമല്ല

ഇത്രയൊക്കെ കേമനാണെങ്കിലും ഡിഎൻഎ പരിശോധനാ ഫലം ഫിംഗർ പ്രിന്റ് പരിശോധനയുടെ പോലെ കൃത്യമായ അന്തിമ ഫലം നൽകണമെന്നില്ല.  ഒരു വ്യക്തിയുടെ അനുപമമായ രേഖ ഡിഎൻഎയല്ല. അതു വിരലടയാളമാണ്. രണ്ടു പേർക്ക് ഒരേ വിരലടയാളം കാണില്ല. അതേ സമയം ഇരട്ടകളുടെ ഡിഎൻഎ ഒരുപോലെ കണ്ടേക്കാം.

Representative Image: (Photo: Rasi Bhadramani/istockphoto)

∙ സൂക്ഷ്മം, സുരക്ഷിതം പരിശോധന

ഏറെ ശ്രദ്ധയോടെയാണ് ഡിഎൻഎ സാംപിൾ എടുക്കുന്നത്. രക്തം, സ്രവം, ശുക്ലം, വേരോടു കൂടിയ മുടി, അസ്ഥി തുടങ്ങിയവയിൽനിന്നു സാംപിൾ എടുക്കാം. ഡോക്ടറുടെ സാന്നിധ്യത്തിൽ വേണം സാംപിൾ ശേഖരിക്കുന്നത്. അവ കൃത്യമായി മാർക്ക് ചെയ്ത് ലാബിലേക്കു കൈമാറും. അത്യാധുനിക ഡിഎൻഎ അനലൈസറുകൾ ഇപ്പോൾ ലാബുകളിലുണ്ട്. മൾട്ടിപ്ലക്സ് പിസിആർ, ഡിഎൻഎ അനലൈസർ എന്നിവ ഉപയോഗിച്ച് സാംപിളുകൾ ഒത്തു നോക്കും.

വിവരങ്ങൾക്കു കടപ്പാട്: ഹരിശങ്കർ, എഐജി 1, പൊലീസ് ആസ്ഥാനം എം.ജെ. സോജൻ, എസ്പി ഡോ. പി.ബി. ഗുജ്‌റാൾ, പൊലീസ് സർജൻ ഡോ. ഹിതേഷ് ശങ്കർ, പൊലീസ് സർജൻ

English Summary:

Kala Murder Case: Forensics and DNA, how genetics can help solve crimes