ഉത്തർപ്രദേശിലെ ഹാഥ്റസ് ജില്ലയിലെ ഫുൽറയി ഗ്രാമത്തിലെ പ്രാർഥനായോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് രാജേഷ് കുമാറിന്റെ സഹോദരിയേയും കാണാതായിരുന്നു. യുപി കസ്ഗഞ്ച് സ്വദേശിയായ രാജേഷ് തന്റെ 50 വയസ്സുള്ള സഹോദരിയെ തേടി കയറിയിറങ്ങിയത് മൂന്ന് ജില്ലാ ആശുപത്രി മോർച്ചറികളാണ്. അതും ബൈക്കിൽ. പരിശോധിച്ചത് നൂറിൽ പരം മൃതദേഹങ്ങളും. പകച്ച കണ്ണുകളോടെ, കരച്ചിൽ ചാലുകൾ തീർക്കപ്പെട്ട മുഖവുമായി അലഞ്ഞ രാജേഷ് കുമാർ ഹാഥ്റസ് ദുരന്തത്തിന്റെ ഒരു കാഴ്ച മാത്രമാണ്. ഹരി ഭോലെ ബാബ എന്ന ആൾദൈവത്തിന്റെ പ്രാർഥനാ സമ്മേളനം കണ്ണീരിലാഴ്ത്തിയ നൂറിലധികം കുടുംബങ്ങളിലൊന്നു മാത്രമാണു രാജേഷിന്റേത്. എന്താണ് യഥാർഥത്തിൽ ഫുൽറയിയിൽ സംഭവിച്ചത്? സംഭവസ്ഥലത്തെത്തിയവരിൽ പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എങ്ങനെ ഇവിടെ ഇത്രപേർ ഒത്തുകൂടി? ഒരു പാടത്തേയ്ക്ക് വഴുതി വീണ് ഇത്രയും പേർ മരിക്കുമോ? അതിനു മാത്രം എന്താണ് ഭോലെ ബാബയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് അവിടെ സംഭവിച്ചത്? ചോദ്യങ്ങളേറെയാണ്. അവയുടെ ഉത്തരം തേടി ആ ദുരന്തഭൂമിയിലൂടെ സഞ്ചരിച്ചപ്പോൾ കണ്ട കാഴ്ചകളാണ് ഇനി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തർപ്രദേശിലെ ഹാഥ്റസ് ജില്ലയിലെ ഫുൽറയി ഗ്രാമത്തിലെ പ്രാർഥനായോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് രാജേഷ് കുമാറിന്റെ സഹോദരിയേയും കാണാതായിരുന്നു. യുപി കസ്ഗഞ്ച് സ്വദേശിയായ രാജേഷ് തന്റെ 50 വയസ്സുള്ള സഹോദരിയെ തേടി കയറിയിറങ്ങിയത് മൂന്ന് ജില്ലാ ആശുപത്രി മോർച്ചറികളാണ്. അതും ബൈക്കിൽ. പരിശോധിച്ചത് നൂറിൽ പരം മൃതദേഹങ്ങളും. പകച്ച കണ്ണുകളോടെ, കരച്ചിൽ ചാലുകൾ തീർക്കപ്പെട്ട മുഖവുമായി അലഞ്ഞ രാജേഷ് കുമാർ ഹാഥ്റസ് ദുരന്തത്തിന്റെ ഒരു കാഴ്ച മാത്രമാണ്. ഹരി ഭോലെ ബാബ എന്ന ആൾദൈവത്തിന്റെ പ്രാർഥനാ സമ്മേളനം കണ്ണീരിലാഴ്ത്തിയ നൂറിലധികം കുടുംബങ്ങളിലൊന്നു മാത്രമാണു രാജേഷിന്റേത്. 

എന്താണ് യഥാർഥത്തിൽ ഫുൽറയിയിൽ സംഭവിച്ചത്? സംഭവസ്ഥലത്തെത്തിയവരിൽ പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എങ്ങനെ ഇവിടെ ഇത്രപേർ ഒത്തുകൂടി? ഒരു പാടത്തേയ്ക്ക് വഴുതി വീണ് ഇത്രയും പേർ മരിക്കുമോ? അതിനു മാത്രം എന്താണ് ഭോലെ ബാബയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് അവിടെ സംഭവിച്ചത്? ചോദ്യങ്ങളേറെയാണ്. അവയുടെ ഉത്തരം തേടി ആ ദുരന്തഭൂമിയിലൂടെ സഞ്ചരിച്ചപ്പോൾ കണ്ട കാഴ്ചകളാണ് ഇനി. 

ഫുൽറായിയിൽ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കാനിടയായ പ്രാർഥനാ സംഗമവേദിക്കു സമീപം വിശ്വാസികളുടെ സാധനസാമഗ്രികൾ കൂട്ടിയിട്ടിരിക്കുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ADVERTISEMENT

∙ പാടത്തിനു നടുവിലെ ദുരന്തഭൂമി

അലിഗഡ്–കാൺപുർ ദേശീയപാത 34ന് ഇരുവശവും കണ്ണെത്താ ദൂരത്തോളം വയലാണ്. ഫുൽറയി മുഗൾഗഡി പഞ്ചായത്തിലെ ഫുൽറയി, മുഗൾഗഡി ഗ്രാമങ്ങളാണ് ഇരുവശവും. ഗ്രാമങ്ങൾ പോലും കണ്ണിൽ പെടാത്തത്രയും ദൂരം നെൽവയലുകൾ. ദുരന്തഭൂമിയിൽ  എത്തുമ്പോൾ, നേരം വെളുക്കുന്നതേയുണ്ടായിരുന്നുള്ളൂ. പൂവിനെയും പൂന്തോട്ടത്തിനെയും ഓർമിപ്പിക്കുന്ന പേരുള്ള നാടാണു ഫുൽറയി ഗ്രാമം. ഒരു ഭാഗത്ത് ഇനിയും പൂർണമായി അഴിച്ചു മാറ്റാത്ത പന്തൽ,വേദി. ഇടതു വശത്ത്, ആളുകൾ മരിച്ചു വീണ വയൽ. ചെരുപ്പും വസ്ത്രവും ചോറ്റുപാത്രവുമടക്കം ചിതറിക്കിടക്കുകയാണ് ഇരുവശത്തും. 

സ്റ്റേജിനു സമീപം കല്യാണക്കുറികളും സംഗീതോപകരണങ്ങളും ബാഗുകളും അനാഥമായിക്കിടപ്പുണ്ട്.  പ്രാർഥനാ യോഗത്തിൽ പങ്കെടുത്തവർക്കുള്ള റൊട്ടിയും(ചപ്പാത്തി) വേദിക്കരികിൽ പാത്രത്തിൽ ബാക്കിയാണ്. ഫുൽറയി മുഗൾഗഡി പഞ്ചായത്തിലെ ഫുൽറയി, മുഗൾഗഡി ഗ്രാമവാസികളും പൊലീസുകാരും ഫൊറൻസിക് ഉദ്യോഗസ്ഥരും പിന്നെ, കുറച്ചു മാധ്യമപ്രവർത്തകരുമാണു പുലർച്ചെ അവിടെയുണ്ടായിരുന്നത്. അപകടം നടന്ന സ്ഥലം പൊലീസുകാർ റിബൺ കെട്ടി വേർതിരിച്ചതിൽനിന്നു വ്യക്തമാണ്. അതു കണ്ടാൽ, ആരും അതിശയിക്കും. ഇവിടെ എങ്ങനെ ഇത്രയും േപർ? ദേശീയപാതയിൽ നിന്നു നാലോ അഞ്ചോ അടി താഴെ മാത്രമുള്ള പാടത്തേക്കു വഴുതി വീണ് ഇത്രയും പേർ മരിക്കുമോ? 

ഫുൽറായിയിൽ പ്രാർഥനാ സംഗമത്തിനിടെ ദുരന്തത്തിൽപ്പെട്ട് ആളുകൾ മരിക്കാനിടയായ സ്ഥലത്തെ ഭോലെ ബാബയുടെ ചിത്രമുള്ള പ്രധാന കവാടം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

∙ ബാബയ്ക്കെതിരെ നാട്ടുകാർ

ADVERTISEMENT

ദുരന്തത്തിനിടയാക്കിയ പ്രാർഥനായോഗത്തിനു നേതൃത്വംനൽകിയ ഭോലെ ബാബയ്ക്കെതിരെയായിരുന്നു നാട്ടുകാരധികവും. നേരം ചെല്ലുന്തോറും നാട്ടുകാരുടെ എണ്ണം കൂടിവന്നു. ബാബയെ പറ്റിയും സംഘാടനത്തെ പറ്റിയുമൊക്കൊയായിരുന്നു അഭിപ്രായങ്ങൾ. ബാബയെ അറസ്റ്റ് ചെയ്യണമെന്നു മാധ്യമങ്ങളോടു പറഞ്ഞവർ തന്നെ പിന്നീടതു മാറ്റിപ്പറയുന്നതും കേട്ടു. സംഭവത്തിനുത്തരവാദി ബാബയല്ലാത്തതിനാൽ അറസ്റ്റ് വേണ്ടെന്നായിരുന്നു വാദം. 

കർശനമായ സുരക്ഷാ സംവിധാനങ്ങളോടെ പ്രാർഥനാ യോഗം നടത്തുന്നതിൽ തെറ്റില്ലെന്നായി ചിലർ. അതു പറ്റില്ല, പൂർണമായി തടയണമെന്നു പറഞ്ഞവരുമുണ്ട്. ബാബ നാടു വിട്ടില്ലേ എന്നും ചിലർ പറഞ്ഞു. ആർക്കും പേരെടുത്തു പറയാൻ വിഷമം. മറ്റു നാടുകളിൽ നിന്നുള്ളവരാണ് പ്രാർഥനാ യോഗത്തിനെത്തിയതെന്നും ഈ നാട്ടുകാർ ബാബയുടെ ഭക്തരല്ലെന്നും വെറും കാഴ്ചക്കാരായി എത്തിയതാണെന്നും അവർ പറയുന്നു. അപകടം നടന്നപ്പോൾ രക്ഷാപ്രവർത്തനത്തിന് ആംബുലൻസുകൾ പോലും കിട്ടിയില്ലെന്നും പരുക്കേറ്റവരെ കാറുകളിലും ട്രാക്ടറുകളിലുമാണ് ആശുപത്രികളിലെത്തിച്ചതെന്നും അവരുടെ വാക്കുകൾ. 

വിശ്വാസമില്ലെങ്കിൽ എന്തിനു യോഗത്തിനു വന്നു?

എന്നാൽ നാട്ടുകാർ പറയുന്നത് പൂര്‍ണമായും വിശ്വാസത്തിലെടുക്കാൻ വയ്യ. ബാബയുടെ പ്രാർഥനായോഗത്തിൽ വിശ്വാസമില്ലെന്നും പങ്കെടുത്തതു മുഴുവൻ അന്യ നാട്ടുകാരാണെന്നും പറഞ്ഞവരോടു ചോദിച്ചു:  

‘‘നാട്ടുകാർ സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നോ?’’

‘‘ഉണ്ടായിരുന്നു’’വെന്ന് മറുപടി. 

‘‘വിശ്വാസമില്ലാത്തവർ എന്തിനാണു പരിപാടിക്ക് വന്നത്?’’

‘‘അതു പിന്നെ ഏതു പരിപാടി നടക്കുമ്പോഴും കാണാനായി ചിലർ വരില്ലേ? എന്റെ ഭാര്യയടക്കം വന്നിരുന്നു’’ – ഗ്രാമവാസിയായ സോനുകുമാർ പറഞ്ഞു. 

ഭോലെ ബാബയെ അറസ്റ്റ് ചെയ്യണമെന്ന് ഒരു മാധ്യമപ്രവർത്തകനോടു ശക്തിയുക്തം ആവശ്യപ്പെട്ട സോനുകുമാർ, അടുത്തയാൾ അത് ആവർത്തിച്ചു ചോദിച്ചപ്പോൾ അൽപം മയപ്പെടുത്തി. ബാബയെ അറസ്റ്റ് ചെയ്യേണ്ട. അദ്ദേഹം കുറ്റമൊന്നും ചെയ്തിട്ടില്ലല്ലോ എന്നായി. സംഘാടകർക്കെതിരെ നടപടിയെടുക്കണമെന്നും ഇനി ഇതുപോലുള്ള പരിപാടികൾ നടത്തുമ്പോൾ മതിയായ സംവിധാനമൊരുക്കണമെന്നുമുള്ള ആവശ്യത്തിലേക്കു സോനുകുമാർ ചുരുക്കി. 

∙ പൊലീസുണ്ടായിരുന്നോ?

ADVERTISEMENT

സമ്മേളന സ്ഥലത്തു പൊലീസ് ഉണ്ടായിരുന്നുവെന്നു സോനുകുമാറിന്റെ സുഹൃത്തുക്കൾ പറയുന്നു. പക്ഷേ, അവർക്കൊക്കെ പേരു പറയാൻ മടി. ഒരു വനിതാ ഹെഡ് കോൺസ്റ്റബിളിനും ദുരന്തത്തിനിടെ പരുക്കേറ്റിരുന്നു. സമൂഹവിരുദ്ധരാണ് സംഭവത്തിനു പിന്നിലെന്നാണ് ബാബയുടെ അഭിഭാഷകന്റെ വാദം. ‘അവരുടെ ഗൂഢാലോചനയാണ് ഇവിടെ നടന്നത്. ബാബയുടെ വാഹനം പോയതിനു പിന്നാലെ അവിടെ എന്താണു സംഭവിച്ചതെന്ന് അനുയായികൾക്ക് മനസ്സിലാകാതെ പോയതും ഈ ഗൂഢാലോചന കൊണ്ടായിരുന്നു.’’ അഭിഭാഷകൻ പറയുന്നു.

ഫുൽറായിയിൽ പ്രാർഥനാ സംഗമത്തിനിടെ ദുരന്തത്തിൽപ്പെട്ട് ആളുകൾ മരിക്കാനിടയായ സ്ഥലത്തെ ഭോലെ ബാബയുടെ ചിത്രമുള്ള പ്രധാന കവാടവും പൂജയ്ക്കായും മറ്റും ഒരുക്കിയ സംവിധാനങ്ങളും. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

∙ സർക്കാർ സംവിധാനങ്ങളുടെ പൂർണ പരാജയം

സർക്കാർ സംവിധാനങ്ങളൂടെ പൂർണ പരാജയമാണു ഹാഥ്റസിൽ കണ്ടത്. ഉദ്യോഗസ്ഥരെ സംഘാടകർ അകത്തേക്കു പ്രവേശിപ്പിച്ചില്ലെന്നും അംഗരക്ഷകരുടെയും സന്നദ്ധ പ്രവർത്തകരുടെയും തള്ളിലാണ് അപകടമുണ്ടായതെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത്തരം വലിയ സമ്മേളനങ്ങൾ നടക്കുന്നിടത്തു വേണ്ട അഗ്നിരക്ഷാ, ആരോഗ്യ രക്ഷാ സംവിധാനങ്ങളൊന്നും സ്ഥലത്തുണ്ടായിരുന്നില്ല. പൊലീസിനോ, സ്ഥലത്തുണ്ടായിരുന്ന തഹസിൽദാർക്കോ പോലും അകത്തേക്കു പ്രവേശിക്കാൻ സാധിച്ചതുമില്ല. 

എന്നാൽ ബാബ ഒരിക്കലും അണികളെ തന്റെ കാൽതൊട്ടു വന്ദിക്കാൻ അനുവദിച്ചിരുന്നില്ലെന്ന വാദവും ഉയരുന്നുണ്ട്. ബാബയുടെ കാൽ പതിഞ്ഞ മണ്ണിനു വേണ്ടിയും ബാബയെ അടുത്തുകാണാനും വേണ്ടി സ്ത്രീകൾ ഉൾപ്പെടെയുള്ള അനുയായികൾ തിക്കുംതിരക്കും കൂട്ടിയപ്പോഴാണ് ദുരന്തമുണ്ടായതെന്നാണ് സർക്കാർ സമിതിയുടെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ ജുഡീഷ്യൽ കമ്മിഷനെയും നിയോഗിച്ചു.

ഫുൽറായിയിൽ ദുരന്തത്തിൽപ്പെട്ടു മരിച്ചവരുടെ സാധനസാമഗ്രികൾ ശേഖരിച്ചു ചാക്കിലാക്കി മാറ്റുന്ന ഫൊറൻസിക് ഉദ്യോഗസ്ഥർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

∙ എന്നു ബോധമുണരും?

യുപിയിലെ ആഗ്രയിലും ഭോലെ ബാബയുടെ രണ്ട് പരിപാടികൾ നടക്കാനിരുന്നതായിരുന്നു. എന്നാൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രണ്ടിനും അനുമതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ബാബയെപ്പറ്റി നാട്ടുകാർ പറഞ്ഞ ഒരു കഥ വാർത്താ ഏജന്‍സി ‘പിടിഐ’യുടെ റിപ്പോർട്ടിലുണ്ടായിരുന്നു. ബാബയ്ക്ക് 60 വയസ്സിനു മുകളിൽ പ്രായമുണ്ട്. മക്കളില്ല. നേരത്തേ ബാബ ഒരു പെൺകുട്ടിയെ ദത്തെടുത്തിരുന്നു, എന്നാല്‍ 16–17 വർഷം മുൻപ് ആ പെൺകുട്ടി മരിച്ചു. 

അവളുടെ മൃതദേഹം രണ്ട് ദിവസം ബാബ വീട്ടിൽ സൂക്ഷിച്ചു. പെൺകുട്ടി രണ്ടു ദിവസത്തിനകം ജീവനോടെ തിരികെ വരുമെന്നു പറഞ്ഞായിരുന്നു അത്. അന്ന് പൊലീസ് ഇടപെട്ടാണ് പെൺകുട്ടിയുടെ സംസ്കാരം നടത്തിയത്. ആരിൽനിന്നും സംഭാവനകളോ വഴിപാടുകളോ ചോദിച്ചു വാങ്ങാത്തതാണ് ബാബയുടെ രീതിയെന്നും നാട്ടുകാർ പറയുന്നു. പലപ്പോഴായി ഭക്തർ നൽകുന്ന സംഭാവനകൾ ഉപയോഗിച്ചാണ് വിവിധ ചടങ്ങുകൾ നടത്തുന്നതെന്നും വരുന്നവർക്കെല്ലാം ഭക്ഷണം ഉൾപ്പെടെ നൽകുന്നതെന്നും അനുയായികളുടെ വാക്കുകൾ.

ഫുൽറായിയിൽ പ്രാർഥനാ സംഗമത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച മധ്യപ്രദേശ് മൊറേന ജില്ലയിലെ സാർഷി സ്വദേശി സോംപതിയുടെ കൊച്ചുമകൻ അഭയ് സിങ്, ഹാഥ്റസിലെ ജില്ലാ ആശുപത്രി മോർച്ചറിയിൽ മുത്തശ്ശിയുടെ മൃതദേഹം തിരിച്ചറിയാനെത്തിയപ്പോൾ മൊബൈലിലെ ഫോട്ടോ പൊലീസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ മൊബൈലിൽ പകർത്തുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

ഭോലെ ബാബയോടുള്ള അന്ധമായ വിശ്വാസമാണ്, അയാളുടെ കാൽക്കീഴിലെയോ സഞ്ചരിക്കുന്ന കാറിനു കീഴിലെയോ മണ്ണ് പവിത്രമാണെന്നു കരുതി ശേഖരിക്കുന്നത്. ഈ അന്ധവിശ്വാസമാണ് ഏറ്റവും വലിയ ദുരന്തമായി മാറിയതും. ചോളം വളർന്നു നിൽക്കുന്ന പാടങ്ങൾക്കു നടുവിലൂടെയുള്ള മടക്കയാത്രയ്ക്കിടെ, ഉയർന്ന ചോദ്യവുമതായിരുന്നു. പാവപ്പെട്ട ഈ മനുഷ്യർ എന്ന് അന്ധവിശ്വാസങ്ങൾക്കു പുറത്തു വരും?

English Summary:

Harrowing Scenes from the Hathras Tragedy: A Firsthand Account of the Deadly Stampede