മഴക്കാലത്ത് യമുനയൊഴുകിയ വഴികളേ എന്ന് മിഴി നിറഞ്ഞു പാടുന്നതാണ് ഡൽഹിയുടെ ദുഖരാഗം. വേനലിൽ അത് കുടിനീര് തേടുന്ന നിലവിളിയായി മാറും. ഒറ്റ മഴ കൊണ്ട് മൂക്കറ്റം മുങ്ങും ഡൽഹി. എന്നാൽ, വേനലായാലോ ഒരു തുള്ളി കുടിക്കാനില്ലാതെ നട്ടം തിരിയും. വെള്ളം കൂടിയാലും കുറഞ്ഞാലും ഇതുപോലെ കഷ്ടത്തിലാകുന്ന ഒരു സംസ്ഥാനം വേറെയില്ല. അയൽ സംസ്ഥാനങ്ങളും കനിവും കരുണയുമാണ് ഡൽഹിയിലെ ജനങ്ങളുടെ കുടിവെള്ളത്തിന്റെ ആശ്രയും. അതാകട്ടെ പലപ്പോഴും രാഷ്ട്രീയ പോരുകളിലൂടെ വലിയ ജലയുദ്ധമായി മാറുകയും ചെയ്യുന്നു. മഴക്കാലത്ത് ‘യമുനയൊഴുകിയ വഴികളേ...’ എന്ന് മിഴി നിറഞ്ഞു പാടുന്നതാണ് ഡൽഹിയുടെ ദുഃഖരാഗം. വേനലിൽ അത് കുടിനീരു തേടുന്ന നിലവിളിയായി മാറും. ഒറ്റ മഴ കൊണ്ട് മൂക്കറ്റം മുങ്ങും ഡൽഹി. എന്നാൽ, വേനലായാലോ ഒരു തുള്ളി കുടിക്കാനില്ലാതെ നട്ടം തിരിയും. വെള്ളം കൂടിയാലും കുറഞ്ഞാലും ഇതുപോലെ കഷ്ടത്തിലാകുന്ന ഒരു സംസ്ഥാനം വേറെയുണ്ടാവില്ല. അയൽ സംസ്ഥാനങ്ങളുടെ കനിവും കരുണയുമാണ് ഡൽഹിയിലെ ജനങ്ങളുടെ കുടിവെള്ളത്തിന്റെ ആശ്രയവും. അതാകട്ടെ പലപ്പോഴും രാഷ്ട്രീയ പോരുകളിലൂടെ വലിയ ജലയുദ്ധമായി മാറുകയും ചെയ്യുന്നു. മാസങ്ങളായി ജലവിതരണത്തിൽ നേരിയ തോതിൽ തടസ്സമുണ്ടായിരുന്നത് ഡൽഹിയിലെ വേനൽ കടുത്തതോടെ രൂക്ഷമായിരുന്നു. സ്വന്തമായി ജലസ്രോതസ്സുകളില്ലാത്ത ഡൽഹി കുടിവെള്ളത്തിനായി അയൽ സംസ്ഥാനങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഡൽഹിയിലെ ശുദ്ധജല വിതരണത്തിന്റെ 90 ശതമാനവും യമുന, ഗംഗ നദികളിൽ നിന്നുള്ള വെള്ളമാണ്. ബാക്കി 10 ശതമാനം വലിയ കുഴൽക്കിണറുകളിൽ നിന്നുള്ള ഭൂഗർഭ ജലമാണ് ഉപയോഗിക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് വെള്ളത്തിനു വേണ്ടി മന്ത്രിക്ക് സത്യഗ്രഹം കിടക്കേണ്ടി വന്നത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴക്കാലത്ത് ‘യമുനയൊഴുകിയ വഴികളേ...’ എന്ന് മിഴി നിറഞ്ഞു പാടുന്നതാണ് ഡൽഹിയുടെ ദുഃഖരാഗം. വേനലിൽ അത് കുടിനീരു തേടുന്ന നിലവിളിയായി മാറും. ഒറ്റ മഴ കൊണ്ട് മൂക്കറ്റം മുങ്ങും ഡൽഹി. എന്നാൽ, വേനലായാലോ ഒരു തുള്ളി കുടിക്കാനില്ലാതെ നട്ടം തിരിയും. വെള്ളം കൂടിയാലും കുറഞ്ഞാലും ഇതുപോലെ കഷ്ടത്തിലാകുന്ന ഒരു സംസ്ഥാനം വേറെയുണ്ടാവില്ല. അയൽ സംസ്ഥാനങ്ങളുടെ കനിവും കരുണയുമാണ് ഡൽഹിയിലെ ജനങ്ങളുടെ കുടിവെള്ളത്തിന്റെ ആശ്രയവും. അതാകട്ടെ പലപ്പോഴും രാഷ്ട്രീയ പോരുകളിലൂടെ വലിയ ജലയുദ്ധമായി മാറുകയും ചെയ്യുന്നു.

മാസങ്ങളായി ജലവിതരണത്തിൽ നേരിയ തോതിൽ തടസ്സമുണ്ടായിരുന്നത് ഡൽഹിയിലെ വേനൽ കടുത്തതോടെ രൂക്ഷമായിരുന്നു. സ്വന്തമായി ജലസ്രോതസ്സുകളില്ലാത്ത ഡൽഹി കുടിവെള്ളത്തിനായി അയൽ സംസ്ഥാനങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഡൽഹിയിലെ ശുദ്ധജല വിതരണത്തിന്റെ 90 ശതമാനവും യമുന, ഗംഗ നദികളിൽ നിന്നുള്ള വെള്ളമാണ്. ബാക്കി 10 ശതമാനം വലിയ കുഴൽക്കിണറുകളിൽ നിന്നുള്ള ഭൂഗർഭ ജലമാണ് ഉപയോഗിക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് വെള്ളത്തിനു വേണ്ടി മന്ത്രിക്ക് സത്യഗ്രഹം കിടക്കേണ്ടി വന്നത്?

ഡൽഹി കമല മാർക്കറ്റിനു സമീപം വീടുകൾക്കിടയിലെ വഴിയിൽ കെട്ടിനിൽക്കുന്ന വെള്ളത്തിലൂടെ സഞ്ചരിക്കുന്നയാൾ. (ചിത്രം: മനോരമ)
ADVERTISEMENT

∙ അകലെയകലെ നിന്നെത്തുന്ന വെള്ളം!

ഡൽഹി ജല ബോർഡിന് ചന്ദ്രാവൽ, വസീറാബാദ്, ഹൈദർപുർ, നാംഗ്‌ലോയ്, ഓഖ്‌ല, ദ്വാരക, ബവാന, ഭഗീരഥി, സോണിയ വിഹാർ എന്നിവിടങ്ങളിലായി 9 വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളാണുള്ളത്. ഇതിൽ സോണിയ വിഹാർ, ഭഗീരഥി പ്ലാന്റുകളിലേക്ക് ഉത്തർപ്രദേശിലെ മുറദ്നഗറിൽനിന്നും പൈപ്പിലൂടെയെത്തിക്കുന്ന ഗംഗാ നദിയിലെ വെള്ളമാണ് ശുദ്ധീകരിക്കുന്നത്. മറ്റ് 7 പ്ലാന്റുകളിലും ഹരിയാനയിൽ നിന്ന് മുനക് (കാരിയർ ലൈൻ‍ഡ് ചാനൽ) കനാൽ വഴിയെത്തിക്കുന്ന യമുനയിലെ ജലമാണ്. പ്ലാന്റുകളിൽ നാലുഘട്ടങ്ങളിലായി ശുദ്ധീകരിച്ച ശേഷമാണ് ജലബോർഡിന്റെ വിതരണ ശൃംഖലയിലൂടെ ഈ വെള്ളം ജനങ്ങൾക്കു ലഭിക്കുന്നത്.

ഇത്തവണ താപനില 40 ഡിഗ്രിക്കു മുകളിലായപ്പോൾ തന്നെ ഡൽഹിയിൽ ജലക്ഷാമം രൂക്ഷമായി. ദിവസവും രാവിലെയും വൈകുന്നേരവും പൈപ്പിലൂടെ വെള്ളമെത്തിയിരുന്നത് ദിവസത്തിലൊരു തവണയായി ചുരുങ്ങി. ചൂട് കൂടിത്തുടങ്ങിയതോടെ പല മേഖലകളിലും രണ്ടും മൂന്നും ദിവസം കുടിവെള്ളവിതരണം നിലച്ചു. പൈപ്പ് കണക്‌ഷനില്ലാത്ത കോളനികളിൽ ആളുകൾ ജലബോർഡിന്റെ ടാങ്കറുകൾക്കായി മണിക്കൂറുകൾ കാത്തിരുന്നു.

ഒരു മഴ പെയ്തതോടെ ഡൽഹി നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ന്യൂ അശോക് നഗർ മെട്രോ സ്റ്റേഷനു താഴെയുള്ള വെള്ളക്കെട്ടിൽക്കൂടി നീങ്ങുന്ന വാഹനങ്ങൾ. (ചിത്രം: മനോരമ)

കുടിക്കാനും പാചകം ചെയ്യാനും നിവൃത്തിയില്ലാതെ ഗീത കോളനി പോലെയുള്ള സ്ഥലങ്ങളിൽനിന്ന് ചിലർ മറ്റു സംസ്ഥാനങ്ങളിലെ ബന്ധുക്കളുടെ വീടുകളിലേക്കു പോയി. ആനന്ദ് പർബത്, ബൽജീത് നഗർ, ജഗത്പുരി, ചാണക്യപുരി സഞ്ജയ് ക്യാംപ്, വിവേകാനന്ദ കോളനി, അംബേദ്കർ ബസ്തി, ബിജ്‌വാസൻ, കുസുംപുർ പഹാഡി, ഖാൻപുർ, സംഗംവിഹാർ, ദേ‌വ്‌ലി എന്നീ പ്രദേശങ്ങളിൽ താമസിക്കുന്ന സാധാരണക്കാരാണ് ദിവസങ്ങളോളം കുടിനീരുപോലും കിട്ടാതെ വലഞ്ഞത്.

ADVERTISEMENT

∙ കോടികൾ ‘വിലയിട്ട’ ജലകൈമാറ്റം

യമുനാ നദിയിലെ വെള്ളം പങ്കിടുന്നതു സംബന്ധിച്ചു ഡൽഹിയും ഹരിയാനയും മറ്റു സംസ്ഥാനങ്ങളുമായുള്ള തർക്കം വർഷങ്ങളായി നിലനിൽക്കുന്നതാണ്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ‌ ഈ തർക്കത്തിൽ കക്ഷികളാണ്. ഈ തർക്കം പരിഹരിക്കാനാണ് 1994ൽ അപ്പർ യമുന റിവർ ബോർഡ് രൂപീകരിച്ചത് (യുവൈആർബി). കേന്ദ്ര ജലശക്തി മന്ത്രാലയത്തിനു കീഴിലാണ് ഈ ബോർഡ് പ്രവർത്തിക്കുന്നത്. സംസ്ഥാനങ്ങൾക്കു തുല്യമായി വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് ബോർഡിന്റെ ചുമതല.

ഡൽഹി ജങ്പുര റെയിൽവേ അണ്ടർ ബ്രിജിനു സമീപം തകർക്കപ്പെട്ട കോളനിയുടെ അവശിഷ്ടങ്ങൾ, കനത്ത മഴയിൽ കുത്തിയൊലിച്ചു വരുന്ന വെള്ളത്തിൽ ഒഴുകിപ്പോയപ്പോൾ തിരികെ പിടിക്കാൻ വെള്ളത്തിലിറങ്ങി നിൽക്കുന്നയാൾ. (ചിത്രം: മനോരമ)

1995ൽ കമാൻഡർ സുരേഷ്‌വർ ധരി സിൻഹ ഡൽഹിയിലെ ജനങ്ങൾക്ക് ആവശ്യത്തിനുള്ള വെള്ളം ലഭിക്കുന്നതിനായി, ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. മറ്റെല്ലാ ആവശ്യങ്ങളും മാറ്റിവച്ചാലും കുടിക്കാനും പാചകത്തിനുമുള്ള വെള്ളം ജനങ്ങളുടെ മൗലീകാവകാശമാണ്. ഹരിയാനയിലെ താജേവാല ബാരേജിൽനിന്നു വെള്ളം തുറന്നു വിടാത്തതു കാരണം ഡൽ‌ഹിയിലെ ജനങ്ങൾ നട്ടംതിരിയുകയാണെന്നും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടി. 1996ൽ കേസിൽ അദ്ദേഹത്തിന് അനുകൂലമായി സുപ്രീംകോടതിയിൽനിന്നു വിധിയുണ്ടായി.

ചിത്രീകരണം: ജെയിൻ ‍‍ഡേവിഡ് ∙ മനോരമ ഓൺലൈൻ

ഗാർഹിക ആവശ്യങ്ങൾക്കുള്ള വെള്ളം മറ്റെല്ലാ ആവശ്യങ്ങൾക്കും മുകളിലാണെന്നു കോടതിയും ശരിവച്ചു. വർഷം മുഴുവൻ ഡൽഹിക്ക് ആവശ്യമായി വെള്ളം നൽകണമെന്ന് ഹരിയാന സർക്കാരിനു നിർദേശവും നൽകി. ഹൈദർപുരിലും വസീറാബാദിലുമുള്ള റിസർവോയറുകളിൽ യമുന നദിയിൽനിന്നുള്ള വെള്ളം നിറഞ്ഞു കിടക്കണമെന്നും നിർദേശിച്ചു. തുടർന്ന് മുനക് കനാലിലൂടെയുള്ള ജലകൈമാറ്റത്തിന് ഡൽഹി–ഹരിയാന സർക്കാരുകൾ ഒപ്പുവച്ചു. കനാലിന്റെ നിർമാണച്ചുമതല ഹരിയാന സർക്കാരിനായിരുന്നെങ്കിലും ചെലവിന്റെ ഭൂരിഭാഗവും വരുന്ന 450 കോടി രൂപ അന്നത്തെ ഡൽഹി സർക്കാരും നൽകി.

കനത്ത മഴയിൽ വെള്ളക്കെട്ടായ ഡൽഹി മീരാ മാർഗിനു സമീപം ആഹ്ലാദത്തിമർപ്പിലായ കുട്ടികൾ. (ചിത്രം: മനോരമ)
ADVERTISEMENT

∙ വെള്ളത്തിലും ‘കലർന്ന’ രാഷ്ട്രീയം

2012ൽ മുനക് കനാലിന്റെ നിർമാണം പൂർത്തിയായ ശേഷവും ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ജലതർക്കം തുടർന്നു. കേന്ദ്രത്തിലും ഡൽഹിയിലും ഹരിയാനയിലും കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോഴാണ് തർക്കം രൂക്ഷമായത്. ഡൽഹിക്ക് 90 ദശലക്ഷം ഗാലൻ വെള്ളം ആവശ്യമാണെന്ന് പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിങ് പറഞ്ഞു. എന്നാൽ, ഹരിയാനയിലും ജലക്ഷാമം നേരിടുന്നതിനാൽ അധികജലം നൽകാനാകില്ലെന്നായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഭൂപീന്ദർ സിങ് ഹൂഡയുടെ മറുപടി.

കനാൽ നിർമാണത്തിന് പണം മുടക്കിയത് ഡൽഹി സർക്കാരായതുകൊണ്ട് ഈ വാദം അംഗീകരിക്കാനാകില്ലെന്ന് അന്നത്തെ മുഖ്യമന്ത്രി ഷീല ദീക്ഷിതും പറഞ്ഞു. കനാൽ നിർമിച്ചത് ഡൽഹി സർക്കാരിന്റെ പണംകൊണ്ടാണ്. അതുകൊണ്ട് കനാലിലൂടെ ശേഖരിക്കുന്ന വെള്ളം ഡൽഹിക്ക് അവകാശപ്പെട്ടതാണെന്നും ഷീല ദീക്ഷിത് വാദിച്ചു. ഇതേ ആവശ്യമുന്നയിച്ച് ഡൽഹി മുഖ്യമന്ത്രിയും ഡൽഹിയിലെ മന്ത്രിമാരും എംപിമാരും പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനു മുന്നിലെത്തി. അദ്ദേഹം മന്ത്രി പി. ചിദംബരത്തിന്റെ നേതൃത്വത്തിൽ ഒരു സമിതിയെ നിയോഗിക്കുകയും താൽക്കാലികമായി പ്രശ്നപരിഹാരം കണ്ടെത്തുകയും ചെയ്തു.

ചുഴിയുന്ന പ്രശ്നം : ഡൽഹി മെഹർചന്ദ് മാർക്കറ്റിലെ വെള്ളക്കെട്ടിൽ കസേരയിൽ കയറിയിരുന്നു കച്ചവടം നടത്തുന്ന സ്ത്രീ തനിക്കു പിന്നിലുണ്ടായ വെള്ളച്ചുഴി വീക്ഷിക്കുന്നു. ഡൽഹിയിലെ കനത്ത മഴയിൽ ഒട്ടേറെ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. (ചിത്രം: മനോരമ)

ഹരിയാനയിൽനിന്ന് ആവശ്യത്തിനുള്ള ജലം ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 2018ലായിരുന്നു അത്. രണ്ടംഗ സുപ്രീംകോടതി ബെഞ്ചിന്റെ നിർദേശത്തിലൂടെ അന്നും താൽക്കാലിക പരിഹാരമുണ്ടായി. 2021ൽ വീണ്ടും പ്രശ്നമുയർന്നു. ഡൽഹിക്ക് നൽകാനുള്ളതിൽ 120 ദശലക്ഷം ഗാലൻ വെള്ളം ഹരിയാന പിടിച്ചുവച്ചിരിക്കുകയാണെന്നായിരുന്നു പരാതി. എന്നാൽ, ഡൽഹിയിലെ ജലക്ഷാമം സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത കാരണമാണെന്ന് ഹരിയാന സർക്കാരും ആരോപിച്ചു.

ഹരിയാനയ്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഡൽഹി സർക്കാരിന്റെ ഹർഡി ജഡ്ജിമാരായ എൽ. നാഗേശ്വര റാവു. എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ എന്നിവരുടെ ബെഞ്ച് തള്ളി. 1998ലെ സുപ്രീംകോടതി വിധി താൽക്കാലിക പരിഹാരമായിരുന്നു എന്നും വിലയിരുത്തി. ഹരിയാന വെള്ളം നൽകുന്നില്ലെന്ന് ആരോപിച്ച് ഇത്തവണ സുപ്രീംകോടതിയെ സമീപിച്ചത് ജലവകുപ്പിന്റെ ചുമതലയുള്ള മന്ത്രി അതിഷിയാണ്. വിഷയം യുവൈആർബിയുടെ പരിഗണനയ്ക്കു വിടുകയാണ് ചെയ്തത്. ചർച്ചയിൽ തീർപ്പുണ്ടായതുമില്ല. അതോടെയാണ് അതിഷി ‘ജലസത്യഗ്രഹം’ ആരംഭിച്ചത്. ആരോഗ്യനില വഷളായതോടെ മന്ത്രിയെ ആശുപത്രിയിലാക്കി. തൊട്ടുപിന്നാലെ മഴയും പെയ്തതോടെ ആരോഗ്യം വീണ്ടെടുത്ത മന്ത്രിക്കു സത്യഗ്രഹം തുടരേണ്ടി വന്നില്ല.

ചിത്രീകരണം: ജെയിൻ ‍‍ഡേവിഡ് ∙ മനോരമ ഓൺലൈൻ

∙ വെള്ളപ്പൊക്കമുണ്ട്, വെള്ളമോ?

ഡൽഹിയിൽ വെള്ളപ്പൊക്കം എന്ന പ്രയോഗംതന്നെ അക്ഷരാർഥത്തിൽ ശരിയല്ല. അങ്ങനെ പൊങ്ങിവരാൻ മാത്രം വെള്ളമൊന്നും ഡൽഹിയെ തഴുകിയൊഴുകുന്നുമില്ല. യമുന നിറഞ്ഞുകവിഞ്ഞൊഴുകി കരയിലേക്കു കയറി വരുന്നതിനൊക്കെ ഒരു പരിധിയുണ്ട്. കഴിഞ്ഞ വർഷത്തെ മഴക്കാലത്ത് യമുന സുപ്രീംകോടതിയുടെ മുന്നിൽ വരെയെത്തിയെന്നായിരുന്നു തലക്കെട്ടുകൾ. എന്നാൽ യഥാർഥത്തിൽ എന്താണു സംഭവിച്ചത്?

പനിനീർമഴയിൽ നനുനനയുമ്പോൾ: കനത്ത മഴയിൽ ഡൽഹി വിജയ്ചൗക്കിലെ പൊതു ശുചിമുറിയിൽ വെള്ളം നിറഞ്ഞു പുറത്തെത്തിയപ്പോൾ. 1996ലെ ഇന്ദ്രപ്രസ്ഥം എന്ന മലയാളം സിനിമയിൽ ‘തങ്കത്തിങ്കൾ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ചില രംഗങ്ങൾ ഈ ശുചിമുറിയിലാണ് ഷൂട്ട് ചെയ്തത്. (ചിത്രം: മനോരമ)

നഗരത്തിലെ മലിനജലം പുഴയിലേക്ക് ഒഴുക്കി വിടാൻ ഡൽഹിയിൽ വലിയ ഓവുചാലുകളുണ്ട്. പുഴ നിറയുമ്പോൾ ഈ ഓവുചാലുകളിലേക്ക് വെള്ളം കയറിവരുന്നതാണ് ഡൽഹിയിലെ യഥാർഥ വെള്ളപ്പൊക്കം. മഴക്കാലമെത്തുന്നത് മുന്നിൽ കണ്ട് ഓവുചാലുകൾ വൃത്തിയാക്കാത്തതു കൊണ്ട് ഒഴുക്കു നിലച്ച് റോഡിലും നിറയുന്ന വെള്ളം ഫ്ലാറ്റുകളുടെയും കടകളുടെയും അകത്തേക്കും ഇരച്ചെത്തുന്നു. യമുനയിലെ ബാരേജുകളുടെ ഷട്ടറുകൾ തുരുമ്പെടുത്തു തുറക്കാൻ കഴിയാതെ വന്നതോടെയാണ് 2023ൽ നഗരത്തെ വീർപ്പുമുട്ടിച്ച വെള്ളക്കെട്ട് രൂപപ്പെട്ടത്.

രണ്ടോ മൂന്നോ മണിക്കൂറുകൾ മഴ ശക്തിയായി പെയ്താൽ ഡൽഹിയുടെ ഭൂരിഭാഗവും വെള്ളത്തിനടിയിലാകും. ഹൈവേകളിലടക്കം പ്രധാന റോഡുകളിൽ ഗതാഗതം മുടങ്ങും. പഴയ കെട്ടിടങ്ങൾ ഇടിഞ്ഞുവീണ് ആളുകൾ മരിക്കും. ഇതെല്ലാം എല്ലാ വർഷവും ആവർത്തിക്കുന്നതാണെങ്കിലും പരിഹാരം കണ്ടെത്താനുള്ള നടപടികൾ മാത്രം ഉണ്ടാകുന്നില്ല. മഴക്കാലത്ത് യമുനയുടെ തീരത്തുള്ള കുടിലുകളും വെള്ളത്തിനടിയിലാകുന്നു. വെള്ളം ഇറങ്ങുമ്പോൾ കൂണു മുളയ്ക്കുന്നത് പോലെ അവ വീണ്ടുമുയരുന്നു.

കെട്ടിടങ്ങളുടെ എണ്ണം പെരുകിയപ്പോൾ മണിലേക്കു വെള്ളമിറങ്ങിപ്പോകാൻ ഇടമില്ലാതായി. എല്ലായിടത്തും കോൺക്രീറ്റ് പരന്നതോടെ മണ്ണ് തന്നെ കാണാനില്ലാതായതും വെള്ളക്കെട്ടിന്റെ ഒരു പ്രധാന കാരണമാണ്. മഴവെള്ളമൊഴുകിപ്പോകാനുള്ള കാനകൾ മാലിന്യം കുമിഞ്ഞുകൂടി ഒഴുക്കു തടസ്സപ്പെട്ട് മഴക്കാലത്ത് നഗരജീവിതം നരകതുല്യമാകുന്ന അവസ്ഥയും.

കനത്ത മഴയിൽ കുത്തിയൊലിച്ചു വരുന്ന വെള്ളത്തിൽ ഒഴുകിവന്നു തടയുന്ന വസ്തുക്കളിൽ ഉപയോഗമുള്ളവ ശേഖരിക്കാൻ‌ ഡൽഹി ഭോഗലിൽ കനാലിനു കുറുകെയുള്ള പൈപ്പിൽ കാത്തിരിക്കുന്നയാൾ. (ചിത്രം: മനോരമ)

∙ ഈ മഴവെള്ളം സംരക്ഷിക്കേണ്ടേ?

ഡൽഹിക്ക് ഇനിയൊകു വാട്ടർ മാസ്റ്റർ പ്ലാൻ ആണ് വേണ്ടതെന്നാണ് നഗരാസൂത്രണ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. റിയൽ എസ്റ്റേറ്റ് വ്യവസായവുമായി ബന്ധപ്പെട്ട ഇടപാടുകളിലെല്ലാം ഭൂമിയിൽ ജലത്തിനൊരിടം കരുതിവയ്ക്കുന്നില്ല എന്നതാണ് നഗരത്തെ ഇത്രമേൽ വീർപ്പുമുട്ടിക്കുന്ന വെള്ളക്കെട്ടുകൾക്കിടയാക്കുന്നത്. കഴിഞ്ഞ 70 വർഷത്തിനുള്ളിൽ മഴവെള്ളം പുറത്തേക്കൊഴുകി പോകുന്ന തരത്തിൽ ഒരു നഗരാസൂത്രണം ഡൽഹിയിലുണ്ടായിട്ടില്ല. അതുകൊണ്ടാണ് കൊണാട്ട് പ്ലേസിനോട് ചേർന്ന മിന്റോ പാലത്തിന് കീഴിലെ റോഡിൽ എല്ലാ മഴക്കാലത്തും ഒരുവലിയ ബസ് ഒഴുകിപ്പോകാൻ മാത്രം വെള്ളം കെട്ടിനിൽക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2022ൽ ഉദ്ഘാടനം ചെയ്ത പ്രഗതി മൈതാൻ തുരങ്കം ആസൂത്രണ പാളിച്ചയുടെ ഉത്തമ ഉദാഹരണമാണ്. എല്ലാ മഴക്കാലത്തും ഉള്ളിൽ വെള്ളം നിറയുന്നതോടെ തുരങ്കം ഒരാഴ്ചത്തേക്ക് അടച്ചിടും. പിന്നീട് ഈ വെള്ളം പമ്പ് ചെയ്ത കളഞ്ഞ ശേഷമാണ് തുറക്കുന്നത്. ഇത്തവണ വെള്ളം നിറഞ്ഞതോടെ അടച്ച തുരങ്കം ജൂലൈ ഒന്നിനാണ് തുറന്നത്.

ഓൺ ഡ്യൂട്ടിയായിപ്പോയി: മഴയെത്തുടർന്നു വെള്ളക്കെട്ടായ ജൻപഥ് ലെയ്നിലൂടെ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്ന സേനാ ഉദ്യോഗസ്ഥൻ വസ്ത്രവും ഷൂസും നനയാതിരിക്കാൻ കാൽ ഉയർത്തിപ്പിടിച്ചിരിക്കുന്നു. (ചിത്രം: മനോരമ)

ചെറു കുളങ്ങളും തടാകങ്ങളുമായി ആയിരത്തോളം ജലാശയങ്ങൾ പലയിടങ്ങളിലായി ഉണ്ടായിരുന്നതിൽ 400 എണ്ണം മാത്രമാണ് ഇപ്പോൾ ഡൽഹിയിൽ അവശേഷിക്കുന്നത്. ഒരു പരിധിവരെ മഴവെള്ളത്തെ ഉൾക്കൊണ്ടിരുന്നതും ഈ ജലാശയങ്ങളായിരുന്നു. അവ അപ്രത്യക്ഷമായതോടെയാണ് തുറസ്സായ സ്ഥലങ്ങളിലും റോഡിലും വെള്ളം കെട്ടിനിൽക്കാൻ തുടങ്ങിയത്. സത്യഗ്രഹമല്ല, മഴവെള്ള സംരക്ഷണമാണ് ഡൽഹിക്കു വേണ്ടത് എന്ന രീതിയിലേക്ക് ഭരിക്കുന്ന സർക്കാരും ചിന്തിച്ചു തുടങ്ങേണ്ട സമയമായിരിക്കുന്നു; അടിക്കടിയുള്ള വെള്ളക്കെട്ടുകൾ അത്തരം ചിന്തകളിലേക്കുള്ള മുന്നറിയിപ്പും കൂടിയാവുകയാണ്.

English Summary:

Monsoon havoc: How Rain Floods Delhi's Streets and Homes

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT