സൂക്ഷിക്കണം ഇത്തരം കുളങ്ങൾ! ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; ഒടുവിൽ ചികിത്സയിൽ പ്രതീക്ഷ
വൈദ്യശാസ്ത്രലോകം തന്നെ ഏറെ ആശ്വാസത്തോടെയാണ് ആ വിവരം ശ്രദ്ധിച്ചത്. മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന രണ്ടു പേരുടെയും ആരോഗ്യ നിലയിൽ പുരോഗതി. അതിലൊരാൾ വെന്റിലേറ്റർ സൗകര്യമില്ലാതെ ശ്വസിച്ചു തുടങ്ങി. തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റാനും സാധ്യമായതരത്തിൽ ആരോഗ്യ നില ഉയർന്നു. മസ്തിഷ്ക ജ്വരത്തിന്റെ ചികിത്സയിൽ ലോകത്തു തന്നെ ആശാവഹമായ വളർച്ചയിലേക്ക് ലോകം നീങ്ങുകയാണോ ? തലച്ചോറു തിന്നുന്ന അമീബ എന്ന പേരിൽ അറിയപ്പെടുന്ന നെഗ്ലേറിയ ഫൗളറി മൂലമുണ്ടാകുന്ന മസ്തിഷ്ക ജ്വരം ലോകത്തു തന്നെ അപൂർവമാണ്. അതേ സമയം രോഗം വന്നാൽ രക്ഷപ്പെടുന്നത് അത്യപൂർവവും. ഇതുവരെ രക്ഷപെട്ടത് വിരലിൽ എണ്ണാവുന്നവർ മാത്രവും. 2016 ൽ ആദ്യമായി കേരളത്തിൽ ഈ മസ്തിഷ്ക ജ്വരം കണ്ടെത്തി. ഇതുവരെ രോഗം ബാധിച്ച 9 പേർ മരിച്ചു. ഈ വർഷം 5 പേർക്ക് രോഗബാധയുണ്ടായപ്പോൾ മൂന്നുപേരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അഴുക്കുവെള്ളത്തിൽ നിന്ന് മൂക്കിലൂടെ തലച്ചോറിൽ എത്തുന്ന അമീബ തലച്ചോർ തിന്നു നശിപ്പിക്കുന്നു. ഈ വർഷം ജർമനിയിൽ നിന്ന് പ്രത്യേകം മരുന്ന് എത്തിച്ചാണ് ചികിത്സ നടത്തുന്നത്.

വൈദ്യശാസ്ത്രലോകം തന്നെ ഏറെ ആശ്വാസത്തോടെയാണ് ആ വിവരം ശ്രദ്ധിച്ചത്. മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന രണ്ടു പേരുടെയും ആരോഗ്യ നിലയിൽ പുരോഗതി. അതിലൊരാൾ വെന്റിലേറ്റർ സൗകര്യമില്ലാതെ ശ്വസിച്ചു തുടങ്ങി. തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റാനും സാധ്യമായതരത്തിൽ ആരോഗ്യ നില ഉയർന്നു. മസ്തിഷ്ക ജ്വരത്തിന്റെ ചികിത്സയിൽ ലോകത്തു തന്നെ ആശാവഹമായ വളർച്ചയിലേക്ക് ലോകം നീങ്ങുകയാണോ ?
തലച്ചോറു തിന്നുന്ന അമീബ എന്ന പേരിൽ അറിയപ്പെടുന്ന നെഗ്ലേറിയ ഫൗളറി മൂലമുണ്ടാകുന്ന മസ്തിഷ്ക ജ്വരം ലോകത്തു തന്നെ അപൂർവമാണ്. അതേ സമയം രോഗം വന്നാൽ രക്ഷപ്പെടുന്നത് അത്യപൂർവവും. ഇതുവരെ രക്ഷപെട്ടത് വിരലിൽ എണ്ണാവുന്നവർ മാത്രവും. 2016 ൽ ആദ്യമായി കേരളത്തിൽ ഈ മസ്തിഷ്ക ജ്വരം കണ്ടെത്തി. ഇതുവരെ രോഗം ബാധിച്ച 9 പേർ മരിച്ചു. ഈ വർഷം 5 പേർക്ക് രോഗബാധയുണ്ടായപ്പോൾ മൂന്നുപേരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അഴുക്കുവെള്ളത്തിൽ നിന്ന് മൂക്കിലൂടെ തലച്ചോറിൽ എത്തുന്ന അമീബ തലച്ചോർ തിന്നു നശിപ്പിക്കുന്നു. ഈ വർഷം ജർമനിയിൽ നിന്ന് പ്രത്യേകം മരുന്ന് എത്തിച്ചാണ് ചികിത്സ നടത്തുന്നത്.
ചികിത്സയിൽ പുരോഗതി കൈവരിച്ചുവെന്ന് ആശ്വസിക്കുമ്പോഴും കേരളത്തിൽ അമീബയുടെ സാന്നിധ്യം കൂടുകയാണോ ? രോഗ ബാധയും അമീബയ്ക്കു വളരാനുള്ള സാധ്യതയും എങ്ങനെ കുറയ്ക്കാം ? ഈ സംശയങ്ങൾക്ക് ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ സഹായത്തോടെ തയാറാക്കിയ നിർദേശങ്ങൾ വായിക്കാം.
ആസൂത്രണ ബോർഡ് ആരോഗ്യ വിഭാഗം അംഗവും മുൻ ആരോഗ്യ വകുപ്പ് ഡയറക്ടറുമായ ഡോ. പി.കെ.ജമീല, ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ വിദഗ്ധയും മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ. ടി.കെ.സുമ, ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ. കെ.പി.റീത്ത, നിലവിൽ ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. കെ.പി.വിനയൻ എന്നിവരുടെ സഹായത്തോടെ തയാറാക്കിയ എഫ്എക്യൂ ചുവടെ. ‘ഇതുവരെ അതിമാരകമായ നെഗ്ലേറിയ ഫൗളറിയാണ് മസ്തിഷ്ക ജ്വരത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ചികിത്സയിലുള്ളവർക്ക് വെർമമീബ വെർമിഫോം എന്ന വിഭാഗത്തിൽപ്പെട്ട അമീബയാണ് രോഗ കാരണം. ഇതും ചികിത്സയിൽ പുതിയ അറിവുകളാണ്, ഡോ. കെ.പി.വിനയൻ പറയുന്നു.
? കേരളത്തിൽ അടുത്ത കാലത്തായി ‘തലച്ചോറ് തിന്നുന്ന അമീബ’ പടർത്തുന്ന മസ്തിഷ്കജ്വരം കൂടുന്നതിന് കാരണങ്ങൾ എന്തൊക്കെയാണ്
∙ രണ്ടു കാരണങ്ങളാണ് പ്രധാനം. കേരളത്തിലെ വെള്ളത്തിന്റെ ഗുണനിലവാരം കുറഞ്ഞിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. കൂടാതെ അമീബ രോഗബാധ കണ്ടെത്താനുള്ള പരിശോധനകൾ കൂടുതൽ വ്യാപകമായി. മുൻ വർഷങ്ങളിൽ മസ്തിഷ്ക ജ്വരം കണ്ടെത്താറുണ്ട്. ഇവ അമീബ മൂലമാണെന്ന് പലപ്പോഴും സ്ഥിരീകരിക്കാൻ കഴിയാറില്ല. പരിശോധനയിലെ പുരോഗതി കൈവരിച്ചത് രോഗ ചികിത്സയ്ക്കും രോഗബാധിതരുടെ ജീവൻ രക്ഷിക്കുന്നതിനും സാധ്യത കൂട്ടുന്നു.
? മഴക്കാലം കഴിഞ്ഞതോടെ രോഗബാധ കൂടുന്നുണ്ടോ
∙ പൊതുവേ മഴക്കാലത്തും മഴയ്ക്ക് മുൻപുള്ള സമയത്തുമാണ് അമീബ രോഗബാധ കണ്ടെത്തുന്നത്. അമീബയുടെ സാന്നിധ്യം കുളങ്ങളിലും ചെളിയിലും ഉണ്ട്. മഴ വരുന്നതോടെ ഇവ ഒഴുക്കുവെള്ളത്തിലൂടെ കുളങ്ങളിലും തോടുകളിലും എത്തുന്നു.
? കേരളത്തിലെ ജലസ്രോതസ്സുകളുടെ സുരക്ഷിതത്വം കുറയുന്നുണ്ടോ
∙ ഇതു സംബന്ധിച്ച പഠനങ്ങൾ കാര്യമായി നടന്നിട്ടില്ല. അതേ സമയം കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും മൂലം കുളങ്ങളുടെയും ഗ്രാമീണ ജലസ്രോതസ്സുകളുടെയും ഘടനയിൽ മാറ്റം വന്നിട്ടുണ്ട്. അടുത്ത കാലത്ത് ജലത്തിന്റെ ചൂട് ശരാശരി 1.5 ഡിഗ്രി സെൽഷ്യസ് ഉയർന്നതായി പഠനങ്ങളുണ്ട്. പണ്ട് കുളങ്ങളെ സമ്പൂർണ ആവാസ വ്യവസ്ഥയായി കണ്ടിരുന്നു. ഈ അവസ്ഥയ്ക്ക് ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്. കുളത്തിലെ സൂക്ഷ്മ ജീവികളുടെ ഘടനയിലും ഇതു മൂലം മാറ്റം വന്നിട്ടുണ്ട്. പ്ലാസ്റ്റിക്കും രാസമാലിന്യങ്ങളും കുളങ്ങളിലും ജല സ്രോതസുകളിലും കലർന്നു. ജനസാന്ദ്രത കൂടിയ കേരളത്തിൽ ശുചിമുറി മാലിന്യവും ജലത്തിൽ കലരുന്നു. ജലത്തിന്റെ ശുദ്ധിയെ ഇവ ബാധിക്കുന്നു. അശുദ്ധ ജലം തലച്ചോർ തിന്നുന്ന അമീബയ്ക്ക് ഇഷ്ട വാസസ്ഥാനം ഒരുക്കുന്നു.
? എവിടെയാണ് തലച്ചോർ തിന്നുന്ന അമീബ കൂടുതലായി കാണപ്പെടുന്നത്
∙ ലോകത്ത് എല്ലാ ഭാഗത്തും കാണപ്പെടുന്നു. കൂടുതലായും അൽപം ചൂടുള്ള വെള്ളത്തിൽ അധിവസിക്കുന്നു. താപനില ഉയർന്ന കുളം, അരുവികൾ എന്നിവിടങ്ങളിൽ കൂടുതലായും കാണുന്നു. പൊതുവേ 46 ഡിഗ്രി സെൽഷ്യസ് അല്ലെങ്കിൽ 115 ഫാരൻഹീറ്റ് താപനിലയാണ് അമീബയ്ക്ക് അഭികാമ്യം.
? രോഗബാധയുടെ സാധ്യതകൾ എന്തൊക്കെയാണ്
∙ അഴുക്കു കലർന്ന വെള്ളത്തിൽ കുളിക്കുമ്പോൾ രോഗ ബാധയ്ക്ക് സാധ്യത കൂടുന്നു. വെറുതേ കുളിക്കുന്നതിനേക്കാൾ കൂടുതൽ സമയം വെള്ളത്തിൽ ചെലവഴിക്കുമ്പോഴും മുങ്ങാംകുഴിയിട്ട് നീന്തുന്നതും രോഗ സാധ്യത കൂട്ടുന്നു. ലോകത്തിന്റെ ചില സ്ഥലങ്ങളിൽ അഴുക്കു കലർന്ന പൈപ്പ് വെള്ളം മൂക്കിൽ ഒഴിച്ചവർക്കും രോഗം വന്നു. ചെവിയിൽ രോഗബാധയുണ്ടെങ്കിൽ അമീബ അകത്തു കടക്കാൻ വഴിയൊരുങ്ങുന്നു.
? എന്തു കൊണ്ടാണ് അമീബ രോഗബാധ കുട്ടികളിൽ കൂടുതലായി കാണുന്നത്
∙ വ്യക്തമായ കാരണം ഇപ്പോഴും വൈദ്യശാസ്ത്രത്തിന് അജ്ഞാതമായി തുടരുന്നു. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് കുട്ടികളിലും കൗമാരക്കാരിലുമാണ് രോഗബാധ കൂടുതൽ. എന്നാൽ കാരണം അജ്ഞാതം. കുട്ടികൾ കൂടുതൽ നേരം വെള്ളത്തിൽ കളിക്കുന്നതാകാം. ഇതുവഴി കുളത്തിനടിയിലെ ചെളി വെള്ളത്തിനു മുകളിലേക്ക് വരുന്നതാകും കാരണം എന്നാണ് നിഗമനം.
? അഴുക്കു കലർന്ന വെള്ളം കുടിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ
∙ അമീബ കലർന്ന വെള്ളം കുടിക്കുന്നതു കൊണ്ട് രോഗം വരില്ല. ഇതുവരെയുള്ള കണ്ടെത്തൽ ഇങ്ങനെയാണ്. രോഗം ബാധിച്ച വ്യക്തിയിൽ നിന്ന് മറ്റുള്ളവരിലേക്കോ പകരില്ല. മൂക്കിലൂടെ മാത്രമാണ് അമീബ തലച്ചോറിൽ എത്തുന്നത്. വെള്ളം ശിരസ്സിൽ കയറുന്നതു രോഗസാധ്യത കൂട്ടുന്നു. അതു മാത്രമല്ല സാധ്യത. അമീബയുടെ സാന്നിധ്യമുള്ള ജലം മൂക്കിൽ വീണാൽ ശ്വാസത്തിലൂടെയും തലച്ചോറിൽ എത്താം.
? രോഗ ലക്ഷണങ്ങൾ എന്തൊക്കെയാണ്
∙ തുടക്കത്തിൽ ചെറിയ തോതിലുള്ള പനിയുടെ ലക്ഷണങ്ങൾ പ്രകടമാകുന്നു. രോഗം പെട്ടെന്ന് മൂർഛിക്കും. അമീബ ശിരസ്സിൽ എത്തിയാൽ 5 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. തലവേദന, പനി, ഛർദി എന്നിവയാണ് ആദ്യലക്ഷണങ്ങൾ. കുളത്തിൽ കുളിച്ചവർ ഈ ലക്ഷണങ്ങൾ കൂടുതൽ ശ്രദ്ധിക്കണം. ചികിത്സ തേടണം. ബോധക്ഷയം, നടക്കുമ്പോൾ വീഴാനുള്ള പ്രവണത എന്നിവ കണ്ടു തുടങ്ങും. തലച്ചോറിനെ ബാധിച്ചു തുടങ്ങുന്നതു കൊണ്ടാണിത്. 5 മുതൽ 12 ദിവസങ്ങൾക്കുള്ളിൽ മരണം വരെ സംഭവിക്കാം.
? അമീബ രോഗബാധ എങ്ങനെയാണ് കണ്ടെത്തുന്നത്
∙ മസ്തിഷ്ക ജ്വരത്തിന്റെ പൊതുവായ ലക്ഷണങ്ങൾ ഈ രോഗത്തിനുമുണ്ട്. കുളത്തിലോ നീരുറവകളിലോ മുങ്ങിക്കുളിച്ച സാഹചര്യം ഉണ്ടെങ്കിൽ ചികിത്സ തേടണം. ഇക്കാര്യം ഡോക്ടറോട് പറയണം. പരിശോധനയിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തുകയാണ് ചെയ്യുന്നത്. നട്ടെല്ല് തുളച്ച് സെറിബ്രോ സ്പൈനൽ സ്രവം എടുക്കുന്നു. ബയോപ്സിയും ചെയ്യും.
? രോഗം വരാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ എന്തൊല്ലാം
∙ അഴുക്കുജലത്തിൽ കുളിക്കാനിറങ്ങുന്നത് ഒഴിവാക്കുക
വെള്ളത്തിൽ ഇറങ്ങുമ്പോൾ നോസ് ക്ലിപ്പുകൾ (മൂക്ക് അടയ്ക്കുന്ന ആവരണം) ഉപയോഗിക്കുന്നത് സുരക്ഷിതമാണ്.
∙ ഉഷ്ണ ജലധാരകളിലും നീരുറവകളിലും തല അധികനേരം വെള്ളത്തിൽ വയ്ക്കുന്നത് ഒഴിവാക്കാം
∙ കുളങ്ങളിലെയും ടാങ്കുകളിലെയും അഴുക്കുവെള്ളത്തിലും ഒഴുക്കില്ലാത്ത പുഴകളിലും തോടുകളിലും അധിക നേരം ചെലവഴിക്കുന്നത് ഒഴിവാക്കാം
∙ നീന്തൽ കുളങ്ങള്‍ ക്ലോറിൻ ഉപയോഗിച്ച് ശുദ്ധീകരിക്കുന്നത് സുരക്ഷിതത്വം കൂട്ടും. ഇത്തരം കുളങ്ങൾ സുരക്ഷിതമാണ്..
∙ അമീബ കൂടുതലും കുളത്തിൽ ചെളിയിൽ വസിക്കുന്നു. വെള്ളം കലക്കുന്നത് ഒഴിവാക്കാം. മുങ്ങാംകുഴിയിടുന്നതും വെള്ളം മൂക്കിൽ കയറുന്നതിന് ഇടയാക്കും. ഇവ രണ്ടും ശ്രദ്ധിക്കാം.
∙ മൂക്ക് കഴുകുന്നതിന് ശുദ്ധജലമാണ് ഒഴിക്കുന്നത് എന്ന് ഉറപ്പാക്കണം. ഒഴിക്കാനുപയോഗിക്കുന്ന പാത്രങ്ങളും ശുദ്ധജലം ഉപയോഗിച്ച് കഴുകണം.
∙ മൂന്നു മിനിറ്റ് തിളപ്പിച്ച വെള്ളം സുരക്ഷിതത്വം കൂട്ടും