ആത്മാക്കൾ മണ്ണിനടിയിൽ നിലവിളിച്ച രാത്രി: വെള്ളമില്ല, മരുന്നില്ല, ഉറ്റവർ വരെ ഭയന്നോടി: ഭീതിയുടെ ആ കോളറക്കാലം
‘ഫീനിക്സ്’ എന്ന ഹൊറർ ചിത്രം കണ്ടവർ ഒരുപക്ഷേ ഞെട്ടിത്തരിച്ചു പോയ ഒരു രംഗമുണ്ട്. 1970കളിൽ കേരളത്തിൽ കോളറ പടർന്നുപിടിക്കുന്നതായിരുന്നു ചിത്രത്തിലെ ‘വില്ലൻ’. അന്ന് ഉറ്റവർ പോലും തിരിഞ്ഞു നോക്കാനില്ലാതെ പല കോളറ രോഗികളും വീടുകളിലും വഴിയരികിലും മരിച്ചു വീഴുന്നത് ചിത്രത്തിൽ കാണാം. പലരും മരിച്ചോ എന്നു പോലും ഉറപ്പിക്കാനാകാതെയായിരുന്നു മറവു ചെയ്തിരുന്നത്. മണ്ണിനടിയിൽ ഏതെങ്കിലും നിമിഷത്തിൽ ജീവൻ തിരിച്ചുവരുന്ന നിമിഷം മൃതദേഹങ്ങൾ പ്രാണഭയത്തോടെ കയ്യനക്കുമ്പോൾ ആ കയ്യില്‍ ഒരു കയർ കെട്ടിയിരുന്നു. പുറത്ത് അതുമായി ബന്ധിപ്പിച്ച് ഒരു മണിയും. രാത്രികളിൽ, പല ശ്മശാനങ്ങളിലും ആ മണിശബ്ദം കേട്ടിരുന്നതായി ചിത്രത്തിൽ പറയുന്നുണ്ട്. ശരീരം വിട്ടുപോകാത്ത ആത്മാക്കൾ അവസാനശ്വാസത്തിനു വേണ്ടി പിടയുന്നതിന്റെ, അവരുടെ നിലവിളികളുടെ ശബ്ദമായി മാറി ആ മണിയൊച്ചകൾ. അത് കഥയോ യാഥാർഥ്യമോ ആകട്ടെ, കോളറയെ ഭയന്ന് കേരളം ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. വർഷങ്ങൾ നീണ്ട പ്രതിരോധ പ്രവർത്തനങ്ങളിലൂടെയാണ് ആ രോഗത്തെ സംസ്ഥാനത്തുനിന്ന് എന്നന്നേക്കുമായി തുടച്ചുമാറ്റാനായത്. തിരുവിതാകൂറിനും മലബാറിനുമുണ്ട് കോളറയുടെ ക്രൂരകഥകൾ പറയാനേറെ. അതോടൊപ്പം കേരളത്തിലെ ആരോഗ്യ സംവിധാനത്തെ ഇന്നു കാണുന്ന മികവിലേക്ക് എത്തിക്കുന്നതിനും കോളറ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. വലിയൊരിടവേളയ്ക്കു ശേഷം കോളറ കേരളത്തിലേക്കു തിരിച്ചെത്തിയത് ഞെട്ടലോടെയേ മലയാളികൾക്കു കേൾക്കാനാകൂ. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസ്സുകാരനായ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. അതിനു മുൻപേ കോളറ ലക്ഷണങ്ങളോടെ ഹോസ്റ്റലിലെ മറ്റൊരു യുവാവ് മരിച്ചിരുന്നു. എന്നാൽ ഇദ്ദേഹത്തിന് കോളറയായിരുന്നില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇതെല്ലാം നമ്മെ വീണ്ടും പതിറ്റാണ്ടുകൾക്കു മുൻപേയുള്ള കോളറക്കാലത്തെ ഓർമിപ്പിക്കുകയാണോ? എന്താണ് അന്ന് തിരുവിതാംകൂറിലും മലബാറിലും സംഭവിച്ചത്? ചരിത്രത്തിന്റെ ആ പേടിപ്പെടുത്തുന്ന കാലത്തിലേക്ക്...

‘ഫീനിക്സ്’ എന്ന ഹൊറർ ചിത്രം കണ്ടവർ ഒരുപക്ഷേ ഞെട്ടിത്തരിച്ചു പോയ ഒരു രംഗമുണ്ട്. 1970കളിൽ കേരളത്തിൽ കോളറ പടർന്നുപിടിക്കുന്നതായിരുന്നു ചിത്രത്തിലെ ‘വില്ലൻ’. അന്ന് ഉറ്റവർ പോലും തിരിഞ്ഞു നോക്കാനില്ലാതെ പല കോളറ രോഗികളും വീടുകളിലും വഴിയരികിലും മരിച്ചു വീഴുന്നത് ചിത്രത്തിൽ കാണാം. പലരും മരിച്ചോ എന്നു പോലും ഉറപ്പിക്കാനാകാതെയായിരുന്നു മറവു ചെയ്തിരുന്നത്. മണ്ണിനടിയിൽ ഏതെങ്കിലും നിമിഷത്തിൽ ജീവൻ തിരിച്ചുവരുന്ന നിമിഷം മൃതദേഹങ്ങൾ പ്രാണഭയത്തോടെ കയ്യനക്കുമ്പോൾ ആ കയ്യില്‍ ഒരു കയർ കെട്ടിയിരുന്നു. പുറത്ത് അതുമായി ബന്ധിപ്പിച്ച് ഒരു മണിയും.
രാത്രികളിൽ, പല ശ്മശാനങ്ങളിലും ആ മണിശബ്ദം കേട്ടിരുന്നതായി ചിത്രത്തിൽ പറയുന്നുണ്ട്. ശരീരം വിട്ടുപോകാത്ത ആത്മാക്കൾ അവസാനശ്വാസത്തിനു വേണ്ടി പിടയുന്നതിന്റെ, അവരുടെ നിലവിളികളുടെ ശബ്ദമായി മാറി ആ മണിയൊച്ചകൾ. അത് കഥയോ യാഥാർഥ്യമോ ആകട്ടെ, കോളറയെ ഭയന്ന് കേരളം ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. വർഷങ്ങൾ നീണ്ട പ്രതിരോധ പ്രവർത്തനങ്ങളിലൂടെയാണ് ആ രോഗത്തെ സംസ്ഥാനത്തുനിന്ന് എന്നന്നേക്കുമായി തുടച്ചുമാറ്റാനായത്. തിരുവിതാകൂറിനും മലബാറിനുമുണ്ട് കോളറയുടെ ക്രൂരകഥകൾ പറയാനേറെ. അതോടൊപ്പം കേരളത്തിലെ ആരോഗ്യ സംവിധാനത്തെ ഇന്നു കാണുന്ന മികവിലേക്ക് എത്തിക്കുന്നതിനും കോളറ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
വലിയൊരിടവേളയ്ക്കു ശേഷം കോളറ കേരളത്തിലേക്കു തിരിച്ചെത്തിയത് ഞെട്ടലോടെയേ മലയാളികൾക്കു കേൾക്കാനാകൂ. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസ്സുകാരനായ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. അതിനു മുൻപേ കോളറ ലക്ഷണങ്ങളോടെ ഹോസ്റ്റലിലെ മറ്റൊരു യുവാവ് മരിച്ചിരുന്നു. എന്നാൽ ഇദ്ദേഹത്തിന് കോളറയായിരുന്നില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇതെല്ലാം നമ്മെ വീണ്ടും പതിറ്റാണ്ടുകൾക്കു മുൻപേയുള്ള കോളറക്കാലത്തെ ഓർമിപ്പിക്കുകയാണോ? എന്താണ് അന്ന് തിരുവിതാംകൂറിലും മലബാറിലും സംഭവിച്ചത്? ചരിത്രത്തിന്റെ ആ പേടിപ്പെടുത്തുന്ന കാലത്തിലേക്ക്...
∙ തിരുവിതാംകൂറിന് ഈസ്റ്റ് ഇന്ത്യൻ സഹായം
ഇന്നത്തെ പോലെ പകർച്ചവ്യാധിയിൽ പകച്ചു നിന്ന ഒരു കാലമുണ്ടായിരുന്നു പണ്ട് തിരുവതാംകൂറിന്! 1819ൽ ബംഗാളിൽ കോളറ തുടക്കം കുറിച്ച സമയം. രോഗത്തിന്റെ മരണക്കൈകൾ മുംബൈയിലും ബെംഗളൂരുവിലും പടർന്നുതുടങ്ങിയിരുന്നു. വൈകാതെ അത് തിരുവിതാംകൂറിലേക്കും എത്തുമെന്ന ഭീതി പരന്നപ്പോൾ അന്നു മഹാറാണി ഗൗരി പാർവതി ബായി ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സഹായം തേടി. മഹാനഗരങ്ങളിൽ പടർന്നു പിടിച്ച ആ മഹാവ്യാധിയെ നേരിടാൻ അവിടെ വിദേശീയരും സ്വദേശീയരുമായ ഡോക്ടർമാർ ചികിത്സാരംഗത്ത് സജീവമായ വാർത്തകൾ കേട്ടാണ് മഹാറാണി തിരുവിതാംകൂറിൽ കോളറയെ പ്രതിരോധിക്കാനുള്ള മുൻകരുതലെടുത്തത്.
ഡോ. ബ്രൗൺ, ഡോ. ഗെൽ, ഡോ. മുത്തുസ്വാമി എന്നിങ്ങനെ അലോപ്പതി ചികിത്സ പരിചയിച്ച ഏതാനും പേർ മാത്രമാണ് അന്നു തിരുവിതാംകൂറിലുണ്ടായിരുന്നത്. കോളറയ്ക്കെതിരെയുള്ള പ്രതിരോധ മരുന്ന് വൈകാതെ ചെന്നൈയിൽനിന്ന് എത്തിച്ചു. തിരുവിതാംകൂറിലുള്ള നാട്ടുവൈദ്യന്മാരുടെ വൈദ്യ ശാലകളിലൂടെയാണ് അതു വിതരണം ചെയ്തത്. അലോപ്പതി മരുന്ന് കഴിച്ചു ശീലിച്ചിട്ടില്ലാത്ത അന്നത്തെ ജനങ്ങൾക്ക് അതെങ്ങനെ കഴിയ്ക്കണമെന്ന നിർദേശം നൽകുന്നതിന് മേൽപ്പറഞ്ഞ ഡോക്ടർമാർ നാട്ടുവൈദ്യന്മാരെ പരിശീലിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന ഉത്തരവിറക്കിയത് ദിവാൻ ജനാർദനരായർ വെങ്കിട്ടരായരായിരുന്നു.
ഡോ. ബ്രൗണിന് കമ്പനി നൽകിയ 460 രൂപ കൂടാതെ വസൂരി ‘കീറി വയ്പാൻ’ 200 രൂപയും നിത്യ ചെലവിന് 200 രൂപയും ശമ്പളമായി നൽകിയാണു തിരുവനന്തപുരത്തു താമസിപ്പിക്കാൻ അന്നു തീരുമാനമെടുത്തത്. രോഗികൾക്ക് മരുന്നു കൊടുക്കാൻ പരിശീലനം ലഭിച്ചവരെ ‘മെഡിക്കൽ പ്യൂപ്പിൾ’ എന്ന തസ്തികയിൽ നിയമിക്കുകയും ചെയ്തു.
തിരുവിതാംകൂറിന്റെ തെക്കും വടക്കുമായ മലയോര മേഖലകളിൽ ഇടയ്ക്കിടെ പടർന്നു പിടിച്ച മലമ്പനിയും വസൂരിയും കാരണം നിരവധി പേർ മരിക്കുന്നതിനിടയിലായിരുന്നു ജനങ്ങളെ ഭീതിയിലാഴ്ത്തിയ കോളറയുടെ വരവ്. ഈ മൂന്നു മഹാവ്യാധികൾക്കു നാട്ടുവൈദ്യം കൊണ്ട് പരിഹാരമാവില്ലെന്ന ചിന്തയിലാണു തിരുവിതാംകൂറിൽ ആദ്യമായി ധർമാശുപത്രികൾ സ്ഥാപിച്ചത്. കോട്ടയ്ക്കകത്ത് പട്ടാള ആശുപത്രി കൊല്ല വർഷം 994ലും കൊല്ലത്ത് ധർമാശുപത്രി 995ലും നാഗർകോവിലിൽ 1005ലും തൈക്കാട്ട് ആശുപത്രി 1012ലും സ്ഥാപിക്കുന്നതും അങ്ങനെയാണ്.
∙ ‘വിഷൂചിക’യിൽനിന്നു രക്ഷപ്പെട്ട കഥ
ഒരുതരത്തിൽ പറഞ്ഞാൽ, ആരോഗ്യ മേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ വളരെ കൃത്യമായി നടപ്പാക്കുന്നതിൽ തിരുവിതാംകൂറിനെ ‘സഹായിച്ചത്’ കോളറയാണ്. പൊതുജനങ്ങൾക്കിടയിൽ ‘രോഗപ്രതിരോധം’ എന്ന വാക്ക് ഏറെ ചർച്ചയാക്കാനും കോളറ കാരണമായി. വിഷൂചിക എന്നും വിളിപ്പേരുള്ള ഈ രോഗം അത്രയേറെയാണ് തിരുവിതാംകൂറിനെ ആശങ്കപ്പെടുത്തിയത്. ഓരോ അഞ്ചു വർഷത്തിനിടയിലും കോളറ തിരുവിതാംകൂറിൽ എത്തിയിരുന്നു. വരവറിയിച്ചു തന്നെയായിരുന്നു പലപ്പോഴും മടക്കം. അത്രയേറെ ശക്തമായിരുന്നു രോഗത്തിന്റെ ആക്രമണം.
എന്നാൽ വാക്സിനേഷൻ വന്നതോടെ ഒരു പരിധി വരെ ഇത് പിടിച്ചു നിർത്താനായി. 1921–22ലായിരുന്നു കോളറയ്ക്കെതിരെ വാക്സിനേഷൻ തിരുവിതാംകൂറിൽ ആരംഭിച്ചത്. ആ സമയത്തുതന്നെ സമാന്തരമായി, കോളറ എങ്ങനെയാണ് പടരുന്നത് എന്നതിന്റെ കാരണം തേടിയും ആരോഗ്യപ്രവർത്തകർ അലഞ്ഞു. ശുദ്ധജലം ലഭിക്കാത്തതാണു പ്രശ്നമെന്നു തിരിച്ചറിയുകയും ചെയ്തു. എന്തൊക്കെ മരുന്നു കൊടുത്താലും വെള്ളം മോശമാണെങ്കിൽ മരണത്തെ പുൽകേണ്ട അവസ്ഥ! 1934–35ലെ കോളറ പക്ഷേ സ്ഥിതിഗതികളെല്ലാം മാറ്റി മറിച്ചു. മരുന്നിനൊപ്പം മറ്റ് രോഗനിയന്ത്രണ പ്രവർത്തനങ്ങളും വേണമെന്ന ആവശ്യം ശക്തമായി. തിരുവിതാംകൂറിൽ ചിട്ടയായ രോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ജനത്തിന് ആവശ്യമായ ശുദ്ധജലം ലഭ്യമാക്കുന്നതിന് പുതിയ കിണറുകൾ നിർമിക്കുന്നതിന് 1927ൽത്തന്നെ തുടക്കം കുറിച്ചിരുന്നു. എന്നാൽ കിണറുകളിൽനിന്ന് ജലം ലഭിക്കുന്നവരുടെ എണ്ണത്തിന് പരിമിതിയുണ്ടായിരുന്നു. അങ്ങനെയാണ്, ഒട്ടേറെ പേർക്ക് ഒരേസമയം ഉപയോഗിക്കാവുന്ന ജലസ്രോതസ്സുകളിലേക്ക് ശ്രദ്ധ തിരിച്ചത്. കുളങ്ങൾ പോലുള്ള അത്തരം ശുദ്ധജല സ്രോതസ്സുകൾ അണുവിമുക്തമാക്കുന്ന ജോലിയും ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഒരു സർവേയും നടത്തി. 1947ലായിരുന്നു അത്. ആ തിരുവിതാംകൂർ സർവേയിൽ കണ്ടെത്തിയ വിവരങ്ങളും നിർണായകമായിരുന്നു.
ജലസ്രോതസ്സുകൾ ശുദ്ധീകരിക്കുന്നതിനൊപ്പം കോളറയ്ക്കെതിരെ വാക്സിനേഷനും ശക്തമാക്കി. തിരുവിതാംകൂറിൽത്തന്നെ കോളറ വാക്സീൻ ഉൽപാദിപ്പിക്കാനും ആരംഭിച്ചിരുന്നു. 1934–35ൽ 40,508 സിസി (1 സിസി= 1 ക്യുബിക് സെന്റിമീറ്റർ) വാക്സീനാണ് ഉൽപാദിപ്പിച്ചത്. 1935-36 -ൽ 7,07,878 സിസിയും 1937-38ൽ 53,155 സിസിയും വാക്സീൻ ഉൽപാദിപ്പിച്ചു.
ഗുണമേന്മയിൽ ഒരു കുറവും വരില്ലെന്ന് ഉറപ്പു വരുത്തിയായിരുന്നു വാക്സീൻ നിർമാണം. ഇതിന്റെ ഗുണനിലവാര പരിശോധനയും കൃത്യമായി ഉറപ്പാക്കി. ഒരു വശത്ത് വാക്സിനേഷൻ, മറുവശത്ത് ജലശുദ്ധീകരണം– രണ്ടും ചേർന്നതോടെ കോളറയെ അധികം വൈകാതെതന്നെ തിരുവിതാംകൂർ പിടിച്ചുകെട്ടി. അതിനോടകം ഒരു ലക്ഷത്തോളം പേർക്ക് കോളറ വാക്സീന്‍ കുത്തിവച്ചിരുന്നു. അരലക്ഷത്തോളം കിണറുകൾ വൃത്തിയാക്കി, അണുവിമുക്തമാക്കി. അത്രയും ചെറിയ സമയംകൊണ്ടാണ് ഇതെല്ലാം നടത്തിയതെന്നും ഓർക്കണം. ജനങ്ങളുടെ ആരോഗ്യം സംബന്ധിച്ച് അടിയന്തര ഇടപെടൽ ആവശ്യപ്പെടും വിധം അത്രയേറെ വലിയ ഭീഷണിയായി മാറിയിരുന്നു കോളറ.
∙ ‘കോളറയിലൂടെ’ വാക്സീൻ വന്ന വഴി
ഈച്ച ഉൾപ്പെടെയുള്ള, വിവിധതരം പ്രാണികളുടെ കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് എന്റമോളജി. ഈച്ചയാകട്ടെ കോളറ പരത്തുന്നതിനെ പ്രധാന കാരണങ്ങളിലൊന്നും. എന്റമോളജിക്കല്‍ പഠനങ്ങളിലേക്ക് കേരളത്തിന്റെ ശ്രദ്ധ വരുന്നതിനും അങ്ങനെ കോളറ കാരണമായി. എന്റമോളജിക്കൽ പഠനങ്ങളും കോളറയുമായി ബന്ധപ്പെട്ട പരീക്ഷണ പരിശോധനകളുമെല്ലാം നടത്താനുള്ള ബാക്ടീരിയോളജിക്കൽ ലാബ് 1921ൽ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. 11 വർഷം കൂടി കഴിഞ്ഞ്, 1932ൽ, ഈ ലാബിനെയും വാക്സീൻ നിർമാണശാലയേയും ഒപ്പം കെമിക്കൽ എക്സാമിനേഴ്സ് ലാബിനെയും ഏകോപിപ്പിച്ച് ഒരു പബ്ലിക് ഹെൽത്ത് ലാബും തിരുവനന്തപുരത്ത് സജ്ജമായി. ബയോ-കെമിക്കൽ ടെസ്‌റ്റുകളും എന്റമോളജിക്കൽ പഠനങ്ങളും കൂടുതൽ വിപുലമായ രീതിയിൽ നടത്താനും ഏകോപിപ്പിക്കാനും ഇതുവഴി സാധിച്ചു.
പബ്ലിക് ഹെൽത്ത് ലാബിനു കീഴിലെ വാക്സീൻ നിർമാണ വിഭാഗത്തിൽ പലതരം വാക്സീനുകൾ നിർമിക്കപ്പെട്ടപ്പോൾ അതിൽ കോളറയ്ക്കും വസൂരിക്കുമെല്ലാം പ്രമുഖ സ്ഥാനം നൽകി. കൃത്രിമമായി വാക്സീനുകൾ നിർമിക്കുന്നതിനൊപ്പം രോഗാണുക്കളുടെ ശക്തി കുറച്ച് ഉപയോഗിക്കുന്ന ഓട്ടോ വാക്സീനുകളും തയാറാക്കി. 1938–39 സമയത്തു മാത്രം 40,508 സിസി കോളറ വാക്സീൻ ഇവിടെ നിർമിച്ചിരുന്നു. അതിനും മുൻപേ, 1934ല്‍ത്തന്നെ, വാക്സീൻ നിർമാണത്തിൽ തിരുവിതാംകൂർ സ്വയംപര്യാപ്തത നേടിയിരുന്നു. 40,508 സിസി എന്നൊക്കെപ്പറയുമ്പോൾ തിരുവിതാംകൂറിലെ ജനങ്ങളെയെല്ലാം കോളറയിൽനിന്ന് സംരക്ഷിക്കാൻ അതു ധാരാളമായിരുന്നു.
ഇക്കാര്യങ്ങളെല്ലാം ചെയ്തിട്ടും പലപ്പോഴുമായി കോളറ പിന്നെയും തലപൊക്കുമോയെന്ന സംശയം ഉയര്‍ന്നിരുന്നു. അതോടെ, ഇതുവരെ കൈക്കൊണ്ട നടപടികൾ എത്രത്തോളമായി എന്നറിയാൻ തിരുവിതാംകൂറിൽ ഒരു ആരോഗ്യ സർവേ നടത്തി. ആഹ്ലാദപൂർണമായ വിവരങ്ങളായിരുന്നു സർവേയിൽനിന്ന് ലഭിച്ചത്. കോളറയോ വസൂരിയോ ബാധിച്ച ഒരാളെപ്പോലും ഇക്കാലയളവിൽ കണ്ടെത്താനായില്ല. അതിന്റെ പ്രതിഫലനം മരണനിരക്കിലും ശിശുമരണ നിരക്കിലുമെല്ലാം ഉണ്ടായിരുന്നു. ഇവയെല്ലാം കുറഞ്ഞു. ശരാശരി ആയുർദൈർഘ്യവും വർധിച്ചു.
കൊലവിളിയുമായെത്തിയ ഒരു രോഗത്തെ, ഒറ്റക്കെട്ടായി നിന്ന് കേരളം തോൽപിച്ച ഈ കഥ കൂടിയുണ്ട് കോളറയ്ക്കു പറയാൻ. വർഷങ്ങൾക്കിപ്പുറം വീണ്ടും കോളറ ഭീതി തിരുവനന്തപുരത്തുനിന്ന് ഉയരുമ്പോൾ അരപ്പതിറ്റാണ്ടു മുൻപത്തെ ഈ ഓർമകൾ നമുക്ക് കരുത്താകുമോ? ആരോഗ്യ രംഗത്തെ മികച്ച മാതൃകയായി കേരളത്തെ മാറ്റാൻ വീണ്ടുമൊരു ഓർമപ്പെടുത്തലുമായാണോ കോളറയുടെ വരവ്? സർക്കാർതലത്തിലെ നടപടികൾക്കു മാത്രമേ ഈ ചോദ്യങ്ങൾക്കു മറുപടി നൽകാനാകൂ.
∙ ജീവനുവേണ്ടി മുഴങ്ങിയ ആർത്തനാദം
മലബാറിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മുസ്‌ലിം ലീഗ് പ്രവർത്തകനായ അവറാൻ കോയക്ക ‘മലയാള മനോരമ’യിൽ എഴുതിയ ഓർമക്കുറിപ്പിൽ ഇങ്ങനെ പറയുന്നു: ‘1942-43 കാലഘട്ടത്തിൽ കോളറയും വസൂരിയും ബാധിച്ചവരെ ശുശ്രൂഷിക്കാനും മരിച്ചവരുടെ മൃതദേഹം മറവു ചെയ്യാനും രാപകൽ ഓടിനടന്ന കാര്യം ഓർക്കുമ്പോൾ ഇന്നും ഞെട്ടലാണ്. കോഴിക്കോട് തെക്കേ കടപ്പുറത്ത ഇരുപതോളം വീടുകളിൽ ഒരാളെ പോലും അവശേഷിപ്പിക്കാതെയാണ് കോളറ കടന്നു പോയത്.
കോഴിക്കോട്ട് കോളറയും വസൂരിയും താണ്ഡവമാടിയ കാലത്ത് തീരപ്രദേശങ്ങളിൽ നൂറുകണക്കിനു പേർ പിടഞ്ഞു വീണു. കോളറയിൽ മൂന്നൂറോളം പേർ മരിച്ചു. വസൂരിയിൽ ഒരു ഡസനിലേറെ പേരും.
പല വീടുകളിലും ജീവനുവേണ്ടിയുള്ള ആർത്തനാദം. തക്ക ചികിത്സയില്ല. ശുശ്രൂഷയില്ല. അതിനൊന്നും വേണ്ടത്ര ആളില്ല. പണമില്ല. രോഗം ബാധിക്കാത്തവർ രോഗികളെ വീട്ടിൽ തള്ളി ജീവനുംകൊണ്ട് ഓടിപ്പോവുകയായിരുന്നു, ഒരുതുള്ളി മരുന്നോ വെള്ളമോ കിട്ടാതെ പലരും കിടന്ന പായിൽ ജീവൻ വെടിയുകയായിരുന്നു’.
∙ ആ ‘നടപ്പുദീനം’ കോളറ
നടപ്പുദീനമെന്നാണ് സർക്കാർ രേഖകളിലും പുസ്തകങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന ഒരു രോഗവും കോഴിക്കോടിനെ വിറപ്പിച്ചിരുന്നു. 1858ലും 1890ലുമായി രണ്ടു തവണ നടപ്പുദീനം നഗരത്തെ പിടിച്ചുലച്ചു. ഇവിടെ പതിയെപ്പതിയെ ശവപ്പറമ്പായി മാറുകയായിരുന്നുവത്രേ. എങ്ങും രോഗബാധിതർ. മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ. അവ എങ്ങനെ ദഹിപ്പിക്കുമെന്ന ആശങ്കകൾ. പൂർണവളർച്ച നേടിയിട്ടില്ലാത്ത ആരോഗ്യ ശാസ്ത്ര രംഗം. അന്ന് ബ്രിട്ടിഷ് സർക്കാരും മുനിസിപ്പാലിറ്റി അധികൃതരും വിവിധ മതസാമുദായിക നേതാക്കളും വ്യാപാരികളും ഒരുമിച്ചു നിന്നാണ് രോഗത്തെ എതിർത്തു തോൽപ്പിച്ചത്.
മലബാർ മജിസ്ട്രേറ്റായിരുന്ന റോബിൻസൺ കോളറ ആക്രമണത്തെക്കുറിച്ചെഴുതിയ റിപ്പോർട്ട് പുരാരേഖാവകുപ്പിലുണ്ട്. അടുത്തടുത്തുള്ള താമസവും വൃത്തിയില്ലായ്മയുമാണ് രോഗം പടരുന്നതിനു കാരണമെന്ന് ഈ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 1890–91 കാലഘട്ടത്തിലാണ് രണ്ടാമതു നടപ്പുദീനം പടികടന്നുവന്നത്. ഇത്തവണ സ്ഥിരി ഗുരുതരമായിരുന്നു. ബ്രിട്ടിഷ് സർക്കാർ എടുത്ത കണക്കുപ്രകാരം കോഴിക്കോടുനിന്നുള്ള വിവിധ വിഭാഗങ്ങളിലെ 1048 പേരും 22 യൂറോപ്യൻ വംശജരും മരിച്ചിരുന്നു. വിവിധ സാമുദായിക നേതാക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും പ്രമാണിമാരുടെയും യോഗം വിളിച്ച് രോഗനിയന്ത്രണത്തിനുള്ള വഴികൾ കൂടിയാലോചിച്ചതിനെപ്പറ്റിയും രേഖകളിൽ പറയുന്നുണ്ട്. ആക്ടിങ് കലക്ടർ ഡ്യൂമാർക്ക് ആയിരുന്നു അന്ന് മലബാർ ജില്ലയുടെ അധികാരി. കൂടിയാലോചനയിലെ വിവരങ്ങൾ മലയാളത്തിലാക്കി പത്രങ്ങളിൽ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചുവെന്ന് രേഖകളിൽ കാണാം.
∙ ആർക്കുംവേണ്ടാതെ മത്സ്യവും മാംസവും
രോഗബാധയ്ക്ക് കാരണമാകുന്നത് മത്സ്യവും മാംസവുമാണെന്ന പ്രചാരണവും ശക്തമായിരുന്നു. അതോടെ ജനങ്ങൾ മത്സ്യവും മാംസവും വാങ്ങുന്നതു നിർത്തി. ഇതു കച്ചവടക്കാരുടെ ജീവിതമാർഗം മുട്ടിച്ചു. നടപ്പുദീനം തീരുന്നതുവരെ നികുതിയും വാടകയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കച്ചവടക്കാർ മുതൽ മാർക്കറ്റ് കരാറുകാരൻ വരെ അധികൃതർക്ക് അപേക്ഷ നൽകേണ്ടി വന്നു.
രണ്ടു കോളറക്കാലങ്ങൾ നഗരത്തിന്റെ മുഖപടം മാറ്റി മറിച്ചതായും ചരിത്രരേഖകളിൽ കാണാം. നഗരത്തിലെ കിണറുകളുടെ ശുചിത്വം ഉറപ്പാക്കാൻ ആൾമറ കെട്ടാനുള്ള തീരുമാനം 1892ലാണ് എടുത്തത്. 1892 ഡിസംബർ 14ന് ചേർന്ന താലൂക്ക് സമിതി യോഗത്തിലാണ് കർശന നിർദേശം പുറപ്പെടുവിച്ചത്. കൽപന കിട്ടി രണ്ടു മാസത്തിനകം കിണറിന് ആൾമറ കെട്ടാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചതായും രേഖകളുണ്ട്. കോഴിക്കോട് സിവിൽ ആശുപത്രിയുടെ കിണറിന് ആൾമറ കെട്ടാത്തതിനാൽ നോട്ടിസ് അയച്ചു. ഗോവിന്ദപുരത്തെ കിണറുകൾക്ക് ആൾമറ കെട്ടാനും കുറ്റിക്കാടുകൾ വെട്ടാനും 1894 ഓഗസ്റ്റ് 11ന് പി.കെ.സുബ്രഹ്മണ്യയ്യർ റിപ്പോർട്ട് കൊടുത്തതായും രേഖകളുണ്ട്.
കോളറയെതുടർന്നാണ് 1891ൽ നഗരത്തിൽ ശുദ്ധജലവിതരണത്തിനു പുതിയൊരു സ്രോതസ്സ് കണ്ടെത്തണമെന്ന് നഗരസഭ തീരുമാനിച്ചത്. മാനാഞ്ചിറയിലെ വെള്ളം രാസപരിശോധനയ്ക്കയച്ചു. ആൽബിനോയ്ഡ് അമോണിയയുടെ അംശം 0.160 ആയിരുന്നു. എന്നാൽ ഇതു പ്രശ്നമല്ലെന്ന് ബ്രിട്ടിഷ് സർക്കാരിന്റെ വിദഗ്ധർ അഭിപ്രായയപ്പെട്ടു. മുതലക്കുളം മൈതാനമുള്ള സ്ഥലത്ത് പണ്ട് ഒരു വലിയ കുളമുണ്ടായിരുന്നു. ഈ കുളം മൂടിയതും കോളറയുടെ തുടർച്ചയായാണ്. ഒരേക്കർ 35 സെന്റ് വിസ്തീർണമുള്ളതായിരുന്നു മുതലക്കുളം. 1904ൽ നടത്തിയ രാസപരിശോധനയിൽ മാലിന്യത്തിന്റെ അളവ് രൂക്ഷമാണെന്നു കണ്ടെത്തി. തുടർന്ന് കുളം വേലി കെട്ടിതിരിച്ചു. പിന്നീട് കുളം മൂടുകയും പകരം രണ്ടു കിണറുകൾ നിർമിക്കുകയുമായിരുന്നു.
ശ്മശാനങ്ങൾ ഉയർന്ന കാലം
നഗരപരിധിയിൽ പൊതുശ്മശാനം എന്ന തീരുമാനം വന്നത് കോളറ ബാധയെത്തുടർന്നാണ്. മരിച്ചുവീഴുന്നവരുടെ മൃതദേഹം അശ്രദ്ധമായി അടക്കം ചെയ്യുന്നതുമൂലമാണ് രോഗബാധയിൽനിന്നു മോചനം കിട്ടാത്തതെന്ന് അധികൃതർ കണ്ടെത്തി. തുടർന്ന് വെസ്റ്റ്ഹില്ലിലും കണ്ണംപറമ്പിലുമായി ശ്മശാനങ്ങൾ സ്ഥാപിച്ചു. നഗരപരിധിയിൽ മരിക്കുന്നവരുടെ സംസ്കാരം ഇവിടങ്ങളിൽ മാത്രം നടത്തണമെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.
വെസ്റ്റ്ഹിൽ ശ്മശാനം അക്കാലത്ത് ആനപ്പന്തി ശ്മശാനം എന്നാണ് അറിയപ്പെട്ടിരുന്നത്. ബ്രിട്ടിഷ് സൈന്യത്തിന്റെ ആനപ്പന്തിയായിരുന്നു ഈ പ്രദേശം.1895ലാണ് ആനപ്പന്തി ഇവിടെനിന്നു മാറ്റിയത്. തുടർന്ന് വിവിധ ഘട്ടങ്ങളിലായി വിവിധ മതസ്ഥർക്കുവേണ്ടി പ്രത്യേകം പ്രത്യേകം ശ്മശാനങ്ങളും സൃഷ്ടിച്ചു. ബറിയൽ ഗ്രൗണ്ട് റോഡ് അഥവാ ബിജി റോഡിന് ഇരുവശത്തുമായി നീണ്ടുകിടക്കുന്ന ശ്മശാനങ്ങൾ ഏതൊരാളെയും ജീവിതത്തെക്കുറിച്ച് വീണ്ടുവിചാരം നടത്താൻപ്രേരിപ്പിക്കുന്നതാണ്.
1858ലെ ആദ്യകോളറക്കാലത്താണ് കണ്ണംപറമ്പ് ശ്മശാനത്തിനായി സർക്കാർ സ്ഥലം കണ്ടെത്തിയത്.1859 ജൂലൈ 16ന് സ്ഥലം കണ്ടെത്തിയതായി രേഖകളുണ്ട്. ഇവിടെ അക്കാലത്ത് സംസ്കാരം നടത്തിയിരുന്നു. അടുത്ത തവണ കോളറ വന്നതോടെ ഇതേ സ്ഥലം ശ്മശാനം മാത്രമായി ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചു. 1900 ഫെബ്രുവരി 28നാണ് നഗരത്തിൽ കണ്ണം പറമ്പ് ശ്മശാനം തുറന്നതെന്നും രേഖകളിലുണ്ട്.