കൊച്ചിയിൽ പിറന്ന സോഫ്റ്റ്‌വെയറുകൾ ആഗോളതലത്തിൽ ഉപയോക്താക്കളുടെ ഡിജിറ്റൽ ഡിവൈസുകളിൽ ചേക്കേറുന്നതിൽ പുതുമയില്ല. പക്ഷേ, അതൊരു ആഗോള ടെക് ഭീമൻ കമ്പനിയുടേത് ആകുമ്പോഴോ? തീർച്ചയായും പുതുമയുണ്ട്. കാരണം, ഐബിഎം ആണ് ആ കമ്പനി. ഐബിഎമ്മിന്റെ കൊച്ചി ലാബിൽ വികസിപ്പിച്ച ‘കേരള ബ്രാൻഡ്’ സോഫ്റ്റ്‌വെയറുകൾ ആഗോളതലത്തിൽ ഉപയോക്താക്കളിലെത്തും! ‘‘കൊച്ചിയിലെ ഐബിഎം ലാബ് വികസിപ്പിക്കുന്ന സോഫ്റ്റ്‌വെയർ ലോകം മുഴുവൻ ഉപയോഗിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചു മന്ത്രി പി. രാജീവുമായി നേരത്തെ ചർച്ച ചെയ്തിരുന്നു. പൂർണമായി കൊച്ചിയിൽ നിർമിക്കുന്ന സോഫ്റ്റ്‌വെയറുകൾ! അവ ലക്ഷക്കണക്കിന് ആഗോള ഉപയോക്താക്കളിലെത്തും. അതൊരു വലിയ കാര്യമാണ്. ഇപ്പോൾ തന്നെ കൊച്ചി ലാബിൽ ഏതാനും സോഫ്റ്റ്‌വെയറുകൾ വികസിപ്പിച്ചു കഴിഞ്ഞു. അവ മറ്റു രാജ്യങ്ങളിലെ ഉപയോക്താക്കളിലുമെത്തും. വലിയ നേട്ടമാണിത്! വാട്സൺ എക്സ് ഓർക്കസ്ട്രേറ്റ് പൂർണമായി കൊച്ചിയിലാണു വികസിപ്പിച്ചത്. വാട്സൺ എക്സ് ഡേറ്റ വികസിപ്പിച്ചതും കൊച്ചിയിൽ തന്നെ’’ – ഐബിഎം സോഫ്റ്റ്‌വെയർ പ്രോഡക്ട്സ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ദിനേഷ് നിർമലിന്റെ വാക്കുകളിൽ അഭിമാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചിയിൽ പിറന്ന സോഫ്റ്റ്‌വെയറുകൾ ആഗോളതലത്തിൽ ഉപയോക്താക്കളുടെ ഡിജിറ്റൽ ഡിവൈസുകളിൽ ചേക്കേറുന്നത് പുതുമയില്ല. പക്ഷേ, അതൊരു ആഗോള ടെക് ഭീമൻ കമ്പനിയുടേത് ആകുമ്പോഴോ? തീർച്ചയായും പുതുമയുണ്ട്. കാരണം, ഐബിഎം ആണ് ആ കമ്പനി. ഐബിഎമ്മിന്റെ കൊച്ചി ലാബിൽ വികസിപ്പിച്ച ‘കേരള ബ്രാൻഡ്’ സോഫ്റ്റ്‌വെയറുകൾ ആഗോളതലത്തിൽ ഉപയോക്താക്കളിലെത്തും! 

‘‘കൊച്ചിയിലെ ഐബിഎം ലാബ് വികസിപ്പിക്കുന്ന സോഫ്റ്റ്‌വെയർ ലോകം മുഴുവൻ ഉപയോഗിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചു മന്ത്രി പി. രാജീവുമായി നേരത്തെ ചർച്ച ചെയ്തിരുന്നു. പൂർണമായി കൊച്ചിയിൽ നിർമിക്കുന്ന സോഫ്റ്റ്‌വെയറുകൾ! അവ ലക്ഷക്കണക്കിന് ആഗോള ഉപയോക്താക്കളിലെത്തും. അതൊരു വലിയ കാര്യമാണ്. ഇപ്പോൾ തന്നെ കൊച്ചി ലാബിൽ ഏതാനും സോഫ്റ്റ്‌വെയറുകൾ വികസിപ്പിച്ചു കഴിഞ്ഞു. അവ മറ്റു രാജ്യങ്ങളിലെ ഉപയോക്താക്കളിലുമെത്തും. വലിയ നേട്ടമാണിത്! വാട്സൺ എക്സ് ഓർക്കസ്ട്രേറ്റ് പൂർണമായി കൊച്ചിയിലാണു വികസിപ്പിച്ചത്. വാട്സൺ എക്സ് ഡേറ്റ വികസിപ്പിച്ചതും കൊച്ചിയിൽ തന്നെ’’ – ഐബിഎം സോഫ്റ്റ്‌വെയർ പ്രോഡക്ട്സ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ദിനേഷ് നിർമലിന്റെ വാക്കുകളിൽ അഭിമാനം. 

ദിനേഷ് നിർമൽ (ഐബിഎം സോഫ്റ്റ്‌വെയർ പ്രോഡക്ട്സ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ്)
ADVERTISEMENT

കേരള സർക്കാരിനു കീഴിലുള്ള കെഎസ്ഐഡിസിയുമായി സഹകരിച്ച് ഐബിഎം സംഘടിപ്പിക്കുന്ന ആദ്യ ജെൻ എഐ കോൺക്ലേവിനു ജൂലൈ 11ന് കൊച്ചിയിൽ തുടക്കം. ഇന്ത്യയിൽ ഇത്തരത്തിലെ ആദ്യ കോൺക്ലേവിനു വേദിയൊരുക്കിയതിൽ പ്രധാനിയായ ദിനേഷ് നിർമൽ യുഎസിൽ നിന്നു മലയാള മനോരമ ഓൺലൈന് അനുവദിച്ച കൂടിക്കാഴ്ചയിൽ അദ്ദേഹം വിശദീകരിച്ചത് ജെൻ എഐ ലോകത്തെക്കുറിച്ച്, സാധ്യതകളെക്കുറിച്ച്, വെല്ലുവിളികളെക്കുറിച്ച്. 

∙ ജെൻ എഐയുടെ നേട്ടങ്ങൾ

ജെൻ എഐയുടെ ഏറ്റവും വലിയ നേട്ടം ഓട്ടമേഷനാണ്. ഉൽപാദനക്ഷമത വർധിക്കുമെന്നതാണ് ഓട്ടമേഷന്റെ ഗുണം. എല്ലാ സർക്കാരുകളും ബിസിനസുകളും ജെൻ എഐ എങ്ങനെ സ്വന്തം ഹെവി ഡേറ്റ സംവിധാനങ്ങളിൽ ഉപയോഗിക്കാമെന്ന ചിന്തയിലാണ്. അവരെ എങ്ങനെ സഹായിക്കാമെന്നാണ് ഐബിഎം ചിന്തിക്കുന്നത്. അതിവേഗം വളരെ കാര്യക്ഷമമായി സേവനങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്ന ഡിജിറ്റൽ സഹായമാണ് ജെൻ എഐ. ചാറ്റ് ബോട്സ്, വോയ്സ് ബോട്സ്, വെർച്വൽ അസിസ്റ്റന്റ് ഒക്കെ ജെൻ എഐ അധിഷ്ഠിതമാണ്. 

ജനറേറ്റീവ് എഐയുടെ ഏറ്റവും ഗുണഭോക്താവ് ഇന്ത്യയായിരിക്കും. വിദ്യാഭ്യാസമുള്ള ജനത ഇപ്പോൾ തന്നെ ഡിജിറ്റൽ ഇടപാടുകളിൽ സജീവമാണ്. യുപിഐ ഇടപാടുകൾ, ഇ കൊമേഴ്സ് ഷോപ്പിങ്... മറ്റൊരു രാജ്യത്തിനുമില്ലാത്ത സ്കിൽ സെറ്റുണ്ട്, ഇന്ത്യയ്ക്ക്! ജെൻ എഐ ഇന്ത്യയുടെ പുരോഗതിയിൽ വളരെ പങ്കു വഹിക്കും. 

Representative Image: (Photo Credit: Blue Planet Studio)
ADVERTISEMENT

∙ സേവനങ്ങൾ അതിവേഗത്തിൽ 

ഞാൻ ഏതാനും ആഴ്ച മുൻപു പോളണ്ടിൽ പോയിരുന്നു. എങ്ങനെ ഉത്തരവാദിത്തത്തോടെ എഐ വിന്യാസം സാധ്യമാക്കാം എന്നാണ് അവിടെ സർക്കാരുമായി ചർച്ച ചെയ്തത്. എല്ലാ രാജ്യത്തെയും സർക്കാരുകളും ഓട്ടമേഷനു വേണ്ടിയാണ് എഐയിലേക്കു പ്രതീക്ഷയോടെ നോക്കുന്നത്. ഓട്ടമേഷൻ കാര്യക്ഷമത വർധിപ്പിക്കും. പൊതു സമൂഹത്തിനു വലിയ നേട്ടമുണ്ടാകും. ഒരു പ്രത്യേക നിയമം സംബന്ധിച്ച് അറിയാൻ ഒരാൾ സർക്കാർ ഓഫിസിലേക്കു വിളിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഫയൽ കണ്ടെത്തി മറുപടി നൽകാൻ ഏറെ സമയമെടുക്കും. എന്നാൽ, ഉത്തരം നൽകാൻ എഐ ഏജന്റ്സിന് സെക്കൻഡുകൾ മതി. ഫലത്തിൽ, ജനങ്ങൾക്കാണ് ആത്യന്തികമായി ഏറ്റവും വലിയ പ്രയോജനം ലഭിക്കുക. അതു സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കും. ഇന്ത്യയെപ്പോലുള്ള രാജ്യത്ത് ഇതു വളരെയേറെ ഗുണകരമാകും. യൂവാക്കൾ ഇപ്പോൾ തന്നെ സ്മാർട് ഫോൺ അനുബന്ധ സാങ്കേതികതകളെല്ലാം ഉപയോഗിക്കുന്നുണ്ട്. 

∙ എഐയിലെ ജനാധിപത്യവൽക്കരണവും ധാർമികതയും 

ഞങ്ങൾക്ക് ഓപ്പൺ സോഴ്സ് എഐ പ്ലാറ്റ്ഫോമുണ്ട്. മുൻപ്, നാം വികസിപ്പിക്കുന്ന മോഡലിന്റെ പുതിയ വേർഷൻ നാം തന്നെ അപ്ഡേറ്റ് ചെയ്യുന്ന സാഹചര്യമായിരുന്നു. ഓപ്പൺ സോഴ്സ് മോഡലിൽ മറ്റു ഡവലപ്പർമാർക്കും ഡേറ്റ സയന്റിസ്റ്റുകൾക്കും സഹകരിക്കാൻ സാധിക്കും. ജനറേറ്റീവ് എഐയുടെ ജനാധിപത്യവൽക്കരണമാണ് ഐബിഎം ആഗ്രഹിക്കുന്നത്. തീർച്ചയായും ധാർമികതയും ഉത്തരവാദിത്തവും വളരെ പ്രധാനമാണ്. സാമൂഹിക ധാർമികത ഉറപ്പാക്കിയാണ് ഐബിഎമ്മും എഐ ടെക് വ്യവസായവും പ്രവർത്തിക്കുന്നത്. 

Representative Image: (Photo Credit: hirun/istockphoto)
ADVERTISEMENT

വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ള വിശ്വസനീയമായ ഡേറ്റ ഉപയോഗിച്ചു വേണം എഐ സംവിധാനങ്ങൾ വികസിപ്പിക്കേണ്ടത്. അതുവഴി ആക്ഷേപകരവും പക്ഷപാതപരവും ആശയക്കുഴപ്പവുമുണ്ടാക്കുന്ന മോശം ഉള്ളടക്കം ഒഴിവാക്കാൻ കഴിയും. നിർമിക്കുന്ന ആപ്ലിക്കേഷനുകൾക്കായി ഓപ്പൺ സോഴ്സ് ഡേറ്റ, തേഡ് പാർട്ടി പാക്കേജസ്, ലൈബ്രറി ഒക്കെ ഉപയോഗിക്കേണ്ടിവരും. അവയുടെ ധാർമികത, വിശ്വാസ്യത നോക്കേണ്ടി വരും. റസ്പോൺസിബിൾ എഐ എന്ന ആശയത്തെ അതീവ ഗൗരവത്തോടെയാണ് ഐബിഎം കാണുന്നത്. 

∙ ഒരു സഖ്യം, നിർമിത ബുദ്ധി വ്യാപനത്തിന് 

ഐബിഎം ആഗോളതലത്തിൽ ഒരു ‘എഐ അലയൻസ്’ അഥവാ നിർമിത ബുദ്ധി സഖ്യം രൂപപ്പെടുത്തുകയാണ്. എഐ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള നൈപുണ്യം പൊതുസമൂഹത്തിനു ലഭ്യമാക്കുകയാണു ലക്ഷ്യം. സർക്കാരുകളും ഇന്റൽ, മെറ്റ എന്നിവ പോലുള്ള ആഗോള ടെക് ഭീമൻമാരും സർവകലാശാലകളും എൻജിഒകളുമൊക്കെ എഐ അലയൻസിന്റെ ഭാഗമാണ്. ലാഭേച്ഛയില്ലാതെയാണു പ്രവർത്തനം. മുൻപു മറ്റാരും ഇത്തരമൊരു പരിശ്രമം നടത്തിയിട്ടില്ല. ഐബിഎം അതേറ്റെടുക്കുകയാണ്. ഏതാനും സർക്കാരുകളും കമ്പനികളും മാത്രം പോരാ. പൊതുസമൂഹം അതിൽ ഉൾപ്പെടണം. അതാണ് എഐ അലയൻസ് ലക്ഷ്യം വയ്ക്കുന്നത്. എല്ലാവർക്കും അതു നേട്ടമാകും. കൊച്ചിയിൽ നടക്കാനിരിക്കുന്ന എഐ കോൺക്ലേവ് അതിന്റെ കൂടി ഭാഗമാണ്. 

Representative Image: (Photo Credit: Moyo Studio/istockphoto)

∙ എഐയിലെ ‘എക്സൈറ്റിങ്’ ഫ്യൂച്ചർ

മുൻപ് എഐ അസിസ്റ്റുകളാണ് ഉണ്ടായിരുന്നത്. നമ്മുടെ ചോദ്യത്തിനു മാത്രം ഉത്തരം നൽകുന്ന സംവിധാനം. ദിനേഷ് നിർമൽ ആരെന്നു ചോദിച്ചാൽ ഇന്റർനെറ്റിൽ നിന്നു പറഞ്ഞു തരും. ഡയലോഗ് അടിസ്ഥാനമാക്കി ഉത്തരം നൽകുന്ന അസിസ്റ്റന്റ്സ്. ഇപ്പോൾ വരുന്നത് ഓട്ടോണമസ് ഏജന്റ്സ് ആണ്. കാര്യകാരണങ്ങൾ കണ്ടെത്താൻ സ്വയം കഴിയുന്ന, ചിന്തിക്കാൻ കഴിയുന്ന ഡിജിറ്റൽ സഹായികൾ. നെൽസൻ മണ്ടേല ജനിച്ച സ്ഥലത്ത് ഇപ്പോൾ എന്താണു കാലാവസ്ഥ എന്നറിയണമെങ്കിൽ, മണ്ടേല ആരായിരുന്നു എന്നു ചോദിക്കണമായിരുന്നു മുൻപ്. പിന്നെ ജന്മസ്ഥലം, കാലാവസ്ഥ എന്നിങ്ങനെ ചോദിക്കണം. ഓരോന്നിനും ഉത്തരം കിട്ടും. 

എന്നാൽ, പല ചോദ്യങ്ങളില്ലാതെ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ബുദ്ധിപൂർവം കാര്യകാരണ സഹിതം വിശദീകരിക്കാൻ കഴിയുന്ന, മൾട്ടിപ്പിൾ സിസ്റ്റംസ് കണക്ടഡ് ആണ് എഐ ഏജന്റ്സ്! അതാണ് എന്നെ ഏറ്റവും ആവേശഭരിതനാക്കുന്ന ഭാവി സാധ്യത. നിങ്ങളുമായി മനുഷ്യരെപ്പോലെ ആശയവിനിമയം നടത്താൻ കഴിയുന്ന, വ്യാപാരം നടത്താൻ കഴിയുന്ന, ഇടപാടുകൾ നടത്താൻ കഴിയുന്ന ഏജന്റ്സ്. അതാണു ഭാവി!

Representative Image: (Photo Credit: imaginima/istockphoto)

∙ആദ്യ കോൺക്ലേവിനു എന്തുകൊണ്ടു കൊച്ചി വേദിയാകുന്നു? 

ഐബിഎമ്മിനു കൊച്ചിയിൽ വലിയ ലാബുണ്ട്. പുറമേ, പുണെയിലും ബെംഗളൂരുവിലും അഹമ്മദാബാദിലും ലാബുകളുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ആദ്യ ജെൻ എഐ കോൺഫറൻസ് ഇന്ത്യയിൽ സംഘടിപ്പിക്കുന്നത്. പക്ഷേ, എന്തു കൊണ്ടു കൊച്ചി? ഇക്കാര്യത്തിൽ കൊച്ചി വളരെയേറെ കാര്യങ്ങൾ ചെയ്തു കഴിഞ്ഞു. കേരള സർക്കാരും മന്ത്രി പി.രാജീവും വലിയ താൽപര്യമെടുത്തു. കേരളത്തിലെ ഒട്ടേറെ സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സ്റ്റാർട്ടപ്പുകളുമായും സഹകരിച്ചാണ് ഐബിഎം പ്രവർത്തിക്കുന്നത്. മികച്ച പ്രതിഭകളുടെ ലഭ്യതയാണു മറ്റൊരു കാരണം. 

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു മികച്ച പ്രതിഭകളെയാണു ലഭിക്കുന്നത്. അതിനൊപ്പം, കേരള സർക്കാരിന്റെ ഉറച്ച പിന്തുണ കൂടി ലഭിക്കുന്നു. ഇവയെല്ലാം ചേരുന്ന മികച്ച ഇക്കോസിസ്റ്റമാണു കൊച്ചിയിൽ ആഗോള എഐ കോൺഫറൻസ് സംഘടിപ്പിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. ഇതൊരു തുടക്കം മാത്രമാണ്. ഇനിയും ഏറെ മുന്നോട്ടുപോകണം. ഈ വർഷാവസാനത്തോടെ മറ്റൊരു കോൺഫറൻസ് ബെംഗളൂരുവിലോ പുണെയിലോ അഹമ്മദാബാദിലോ സംഘടിപ്പിക്കാനും സാധ്യതയേറെ. 

എഐയും തൊഴിൽ നഷ്ടമെന്ന ഭീതിയും ?

ജെൻ എഐ ഡവലപ്പർമാരുടെ ജോലി കളയുമെന്നാണു എല്ലാവരും കരുതുന്നത്. എന്നാൽ, ഞാൻ അതിനെ മറ്റൊരു വിധത്തിലാണു കാണുന്നത്. ജെൻ എഐ ജീവനക്കാരുടെ കാര്യക്ഷമത വളരെയേറെ വർധിപ്പിക്കും. മുൻപ് കോ‍ഡിങ്ങിനും ടെസ്റ്റിങ്ങിനുമായി ഏറെ സമയം വേണ്ടിവന്നിരുന്നു. ഇപ്പോൾ, 10,000 വരികളുള്ള കോഡ് എഴുതാൻ അവരെ എഐ സഹായിക്കും. ചില ജോലികൾ ഇല്ലാതായേക്കാം. പക്ഷേ, പുതിയ സാധ്യതകൾ തെളിഞ്ഞു വരും. അതിനായി ഒരുങ്ങാൻ കഴിയുകയാണു പ്രധാനം. കോഡിങ് എഐ ഏറ്റെടുത്തതോടെ ഡവലപ്പർമാർക്കു മറ്റു കാര്യങ്ങൾക്കു സമയം വിനിയോഗിക്കാം. എഐ വരുന്നത് എല്ലാ മേഖലകളിലും ഉൽപാദനക്ഷമത വർധിപ്പിക്കുകയും ഉപയോക്താക്കൾക്കു നേട്ടമായി മാറുകയും ചെയ്യും.  

∙ വേണം, റീസ്കില്ലിങ് – അപ് സ്കില്ലിങ്

എഐ മാറ്റങ്ങളെ ഉപയോഗപ്പെടുത്തണമെങ്കിൽ പൊതു സമൂഹത്തിന്റെ അവബോധം വർധിപ്പിക്കണം. നമ്മുടെ നൈപുണ്യം വർധിപ്പിക്കേണ്ടതു തീർച്ചയായും അതാവശ്യമാണ്. എങ്ങനെ കൂടുതൽ പേർക്കു പരിശീലനം നൽകാം, എങ്ങനെ കൂടുതൽ ഡേറ്റ സയന്റിസ്റ്റുകളെ സൃഷ്ടിക്കാം, ആളുകൾക്ക് എങ്ങനെ എഐ മോഡലുകളെ പരിചയപ്പെടുത്താം, അവബോധം നൽകാം എന്നതൊക്കെ പ്രധാനമാണ്. ആളുകളുടെ നൈപുണ്യം വർധിപ്പിക്കലാണു പ്രധാനം. ഞങ്ങളുടെ എൻജിനീയർമാർ സർവകലാശാലകൾ സന്ദർശിക്കുകയും വിദ്യാർഥികൾക്കു ജെൻ എഐ സംബന്ധിച്ച് അറിവും പരിശീലനവും നൽകുകയും ചെയ്യുന്നു. അങ്ങനെ പുതിയ പ്രതിഭകളെ സൃഷ്ടിക്കുകയാണ്. സമീപകാലത്താണു ഗാന്ധിനഗർ ഐഐടിയുമായി ഞങ്ങൾ ധാരണാപത്രം ഒപ്പുവച്ചത്. എൻജിഒകളും സർക്കാരുകളും ഞങ്ങൾ സഹകരിക്കുന്നു. 

Representative Image: (Photo Credit: demaerre/istockphoto)

∙ കൊച്ചിയിൽ ഐബിഎം ജെൻ എഐ ഇന്നവേഷൻ സെന്റർ 

കൊച്ചിയിലെ സോഫ്റ്റ്‌വെയർ ലാബിൽ പുതിയ ജെൻ എഐ ഇന്നവേഷൻ സെന്റർ ആരംഭിക്കും. സംരംഭകർക്കു എഐ സാങ്കേതിക വിദ്യകൾ ലഭ്യമാക്കുന്നതിനൊപ്പം പൊതു അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താനും എഐയുടെ സാധ്യതകൾ ഉപയോഗിക്കുകയാണു സെന്ററിന്റെ ദൗത്യം. ഭാവിയുടെ എഐ ഹബ് ആകാൻ കൊച്ചിക്കു കഴിയും. തീർച്ചയായും, കൊച്ചി ഉൾപ്പെടെയുള്ള സെന്ററുകൾ ഞങ്ങൾക്കു വളരെ പ്രാധാന്യമുള്ളതാണ്. കൊച്ചി, ബെംഗളൂരു, അഹമ്മദാബാദ് ലാബുകൾ കൂടുതൽ വികസിപ്പിക്കുമെന്ന് ഉറപ്പാണ്. ഞങ്ങളുടെ പദ്ധതികളിൽ 3 സെന്ററുകൾക്കും ഏറെ പ്രാധാന്യമുണ്ട്.

English Summary:

IBM's Kochi Lab Drives Global AI Innovation - Interview with Dinesh Nirmal - IBM