2022 ഒക്ടോബർ 22ന്, ബ്രിട്ടിഷ് കമ്പനിയായ വൺവെബിന്റെ 36 ഉപഗ്രഹങ്ങളാണ് ഒറ്റ വിക്ഷേപണത്തിലൂടെ ഇന്ത്യയുടെ എൽവിഎം3 റോക്കറ്റ് ഭ്രമണപഥത്തിൽ എത്തിച്ചത്. അഞ്ചു മാസത്തിനു ശേഷം, 2023 മാർച്ച് 26ന് അതേ വിക്ഷേപണം ആവർത്തിച്ച്, 36 ഉപഗ്രഹങ്ങളെ കൂടി എൽവിഎം3 റോക്കറ്റിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആർഒ) ഭ്രമണപഥത്തിൽ എത്തിച്ചപ്പോൾ ഒരു റെക്കോർഡ് കൂടി പിറന്നു, ഐഎസ്ആർഒയുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ ദൗത്യം കൂടിയായിരുന്നു അത്. അന്ന് 5805 കിലോഗ്രാം ഭാരമാണ് എൽവിഎം 3, ഭൂമിയിൽ നിന്ന് 400 കിലോമീറ്ററോളം ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിച്ചത്. അതിനു മുൻപുള്ള ഏറ്റവും ഭാരമേറിയ ദൗത്യം ആദ്യത്തെ വൺവെബ് വിക്ഷേപണത്തിലായിരുന്നു – ഏകദേശം 5796 കിലോഗ്രാം ഭാരം. ഇത്രയും ഭാരമുള്ള ഉപഗ്രഹങ്ങളെ വിജയകരമായി വിക്ഷേപിച്ച ഇന്ത്യ, അടുത്ത മാസം ജിസാറ്റ്–എൻ2 എന്ന കൂറ്റൻ ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിക്കാൻ ഇലോൺ മസ്കിനു കീഴിൽ യുഎസിലുള്ള സ്പേസ് എക്സിന്റെ ഫാൽകൺ 9 റോക്കറ്റ് ഉപയോഗിക്കാൻ ധാരണയിലെത്തി. ജിസാറ്റിന്റെ ഭാരം 4700 കിലോഗ്രാം മാത്രമാണ്. വൺവെബ് വിക്ഷേപണത്തിലെ ഉപഗ്രഹങ്ങളുടെ ഭാരവുമായി താരതമ്യപ്പെടുത്തിയാൽ ആയിരം കിലോഗ്രാമിലധികം കുറവ്. എന്നിട്ടും എന്തിനാണ് സ്വന്തം റോക്കറ്റ് ഉപയോഗിക്കാതെ ഇന്ത്യ വിദേശ കമ്പനിയായ സ്പേസ് എക്സിന്റെ റോക്കറ്റ് ഉപയോഗിക്കാൻ തീരുമാനിച്ചത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022 ഒക്ടോബർ 22ന്, ബ്രിട്ടിഷ് കമ്പനിയായ വൺവെബിന്റെ 36 ഉപഗ്രഹങ്ങളാണ് ഒറ്റ വിക്ഷേപണത്തിലൂടെ ഇന്ത്യയുടെ എൽവിഎം3 റോക്കറ്റ് ഭ്രമണപഥത്തിൽ എത്തിച്ചത്. അഞ്ചു മാസത്തിനു ശേഷം, 2023 മാർച്ച് 26ന് അതേ വിക്ഷേപണം ആവർത്തിച്ച്, 36 ഉപഗ്രഹങ്ങളെ കൂടി എൽവിഎം3 റോക്കറ്റിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആർഒ) ഭ്രമണപഥത്തിൽ എത്തിച്ചപ്പോൾ ഒരു റെക്കോർഡ് കൂടി പിറന്നു, ഐഎസ്ആർഒയുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ ദൗത്യം കൂടിയായിരുന്നു അത്. അന്ന് 5805 കിലോഗ്രാം ഭാരമാണ് എൽവിഎം 3, ഭൂമിയിൽ നിന്ന് 400 കിലോമീറ്ററോളം ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിച്ചത്. അതിനു മുൻപുള്ള ഏറ്റവും ഭാരമേറിയ ദൗത്യം ആദ്യത്തെ വൺവെബ് വിക്ഷേപണത്തിലായിരുന്നു – ഏകദേശം 5796 കിലോഗ്രാം ഭാരം.

ഐഎസ്ആര്‍ഒയുടെ എൽവിഎം 3 റോക്കറ്റ്. (File Photo: X/ISRO)

ഇത്രയും ഭാരമുള്ള ഉപഗ്രഹങ്ങളെ വിജയകരമായി വിക്ഷേപിച്ച ഇന്ത്യ, അടുത്ത മാസം ജിസാറ്റ്–എൻ2 എന്ന കൂറ്റൻ ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിക്കാൻ ഇലോൺ മസ്കിനു കീഴിൽ യുഎസിലുള്ള സ്പേസ് എക്സിന്റെ ഫാൽകൺ 9 റോക്കറ്റ് ഉപയോഗിക്കാൻ ധാരണയിലെത്തി. ജിസാറ്റിന്റെ ഭാരം 4700 കിലോഗ്രാം മാത്രമാണ്. വൺവെബ് വിക്ഷേപണത്തിലെ ഉപഗ്രഹങ്ങളുടെ ഭാരവുമായി താരതമ്യപ്പെടുത്തിയാൽ ആയിരം കിലോഗ്രാമിലധികം കുറവ്. എന്നിട്ടും എന്തിനാണ് സ്വന്തം റോക്കറ്റ് ഉപയോഗിക്കാതെ ഇന്ത്യ വിദേശ കമ്പനിയായ സ്പേസ് എക്സിന്റെ റോക്കറ്റ് ഉപയോഗിക്കാൻ തീരുമാനിച്ചത്?

ADVERTISEMENT

∙ മികവു തെളിയിച്ച ഇന്ത്യൻ റോക്കറ്റുകൾ

കുറഞ്ഞ ചെലവിൽ വാണിജ്യ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുന്ന കാര്യത്തിൽ നിലവിൽ ഇന്ത്യയെ കഴിഞ്ഞേ മറ്റു ബഹിരാകാശ ഏജൻസികളുള്ളൂ. വിക്ഷേപണത്തിലെ കൃത്യതയാണ് ഇന്ത്യയെ ഈ നേട്ടത്തിലെത്തിച്ചത്. ഒപ്പം, പരാജയപ്പെട്ട ദൗത്യങ്ങളുടെ എണ്ണം കുറവുമാണ് ഇവിടെ. 1999 മുതൽ ഇതുവരെ 36 രാജ്യങ്ങളുടേതായി 432 വിദേശ ഉപഗ്രഹങ്ങളെയാണ് ഐഎസ്ആർഒ ഭ്രമണപഥത്തിൽ എത്തിച്ചിട്ടുള്ളത്. ഇതിൽ പകുതിയിലധികവും യുഎസിന്റെ ഉപഗ്രഹങ്ങളായിരുന്നു– 231 എണ്ണം. യുകെയുടെ 86, സിംഗപ്പൂരിന്റെ 20 എന്നിങ്ങനെയാണ് മറ്റു പ്രധാന രാജ്യങ്ങൾ ഐഎസ്ആർഒയെ ആശ്രയിച്ചത്. ഇതിൽ തന്നെ രണ്ടു തവണ വൺവെബിന്റെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ എൽവിഎം3 റോക്കറ്റും ഒരു തവണ എസ്എസ്എൽവി റോക്കറ്റും ഉപയോഗിച്ചത് ഒഴിവാക്കിയാൽ ബാക്കിയുള്ള ദൗത്യങ്ങളെല്ലാം പിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചായിരുന്നു. 

ശ്രീഹരിക്കോട്ടയിലേക്ക് ആദിത്യ–എൽ1 വിക്ഷേപണത്തിന് എത്തിച്ച പിഎസ്‌എൽവി–സി57 റോക്കറ്റ് (Photo by X/ISRO)

∙ ജിസാറ്റ് എൻ2: ഇന്ത്യയുടെ വമ്പൻ ഉപഗ്രഹം

ഐഎസ്ആർഒയുടെ കീഴിലുള്ള ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) ആണ് ജിസാറ്റ് എൻ2 ഉപഗ്രഹം നിർമിച്ചു വിക്ഷേപിക്കുന്നത്. ടാറ്റയുടെ കീഴിലുള്ള നെൽകോ, എയർടെലിനു കീഴിലുള്ള ഹ്യൂസ് എന്നീ ഇന്റർനെറ്റ് സേവന കമ്പനികൾക്കു വേണ്ടിയാണ് ഈ ഉപഗ്രഹം നിർമിച്ചത്. ഈ ഉപഗ്രഹം വിക്ഷേപിക്കാൻ സ്പേസ് എക്സിന്റെ ഫാൽകൺ 9 എന്ന റോക്കറ്റ് ഉപയോഗിക്കാൻ എൻഎസ്ഐഎൽ ധാരണാപത്രം ഒപ്പിട്ടു. ജൂണിൽ യുഎസിലെ സ്പേസ് എക്സ് ലോഞ്ച് പാഡിലേക്കു കൊണ്ടു പോയ ഉപഗ്രഹത്തെ ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ ഭ്രമണപഥത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

ടെക്സസിലെ സ്പേസ് എക്സിന്റെ ലോഞ്ച് പാഡ് (Photo by Brandon Bell / GETTY IMAGES NORTH AMERICA / Getty Images via AFP)
ADVERTISEMENT

ഇന്ത്യയ്ക്കുള്ളിൽ കപ്പലിനുള്ളിലും പറക്കുന്ന വിമാനത്തിനുള്ളിലും ഇന്റർനെറ്റ് സേവനം ലഭ്യമാകാൻ ഈ ഉപഗ്രഹം സഹായിക്കും. രാജ്യത്തെങ്ങും സെക്കൻഡിൽ 48 ജിഗാ ബൈറ്റ്സ് (ജിബി) വരെ വേഗമുള്ള ഇന്റർനെറ്റ് ലഭ്യമാക്കും. ആവശ്യകത കൂടുതലുള്ള പ്രദേശങ്ങളിലേക്കു കേന്ദ്രീകരിക്കാനുള്ള സ്പോട് ബീം സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. 32 സ്പോട് ബീമുകളിൽ 8 എണ്ണം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാൻ ആണ് ഉപയോഗിക്കുക. ഇതിനായി പ്രത്യേകം ആന്റിന ക്രമീകരിച്ചിട്ടുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് തുടങ്ങി ഇന്റർനെറ്റ് വേഗം കുറഞ്ഞ പ്രദേശങ്ങളിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്. സ്പെക്ട്രത്തിലെ കെഎ (Ka) ബാൻഡ് ഉപയോഗിക്കുന്നതിനാൽ സിഗ്നലുകൾ സ്വീകരിക്കാൻ ഒരു മീറ്ററിൽ താഴെയുള്ള ചെറിയ ടെർമിനലുകൾ മതിയെന്നതും ഈ ഉപഗ്രഹത്തിന്റെ നേട്ടമാണ്.

സ്പേസ് എക്സിന്റെ ഫാൽകൺ 9 റോക്കറ്റ്. (Photo: X/Spacex)

∙ എന്തിനു ഫാൽകൺ 9?

തുടക്കത്തിൽ ജിസാറ്റിന്റെ ഭാരം താരതമ്യേന കുറവായിരുന്നു. ജിസാറ്റ്–എൻ2 നിർമിക്കുമ്പോൾ ഏതാണ്ട് 4000 കിലോഗ്രാമിൽ താഴെ മാത്രം ഭാരമുള്ള ഉപഗ്രഹമായിരുന്നു. ഈ ഉപഗ്രഹത്തെ എത്തിക്കേണ്ടത് ഭൂമിയിൽ നിന്ന് 36,000X170 കിലോമീറ്റർ ദീർഘവൃത്താകൃതിയുള്ള ഭൂസ്ഥിര കൈമാറ്റ ഭ്രമണപഥത്തിൽ (ജിയോസിങ്ക്രണസ് ട്രാൻസ്ഫർ ഓർബിറ്റ് – ജിടിഒ) ആണ്. അതായത്, ഏറ്റവും ശക്തിയോടെ 36,000 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിക്കുകയും നിശ്ചിത വേഗത്തിൽ ഭ്രമണപഥത്തിൽ കറങ്ങാൻ ആവശ്യമായ തള്ളൽ നൽകുകയും വേണം. അത്രയും കരുത്തുള്ള റോക്കറ്റ് ആണ് ആവശ്യം. 

ഫാൽകൺ 9 റോക്കറ്റ്. (Photo by Handout / South Korean Defence Ministry / AFP)

ആദ്യത്തെ ഘടനയിൽ ജിസാറ്റ് എൻ2 വിക്ഷേപിക്കാൻ എൽവിഎം 3 (ലോഞ്ച് വെഹിക്കിൾ മാർക്ക്3) റോക്കറ്റിന്റെ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഉപഗ്രഹം ഉപയോഗിക്കുന്ന കമ്പനികൾ അവരുടെ ആവശ്യങ്ങൾ പ്രകാരം ഉപഗ്രഹത്തിൽ അധികമായി കൂട്ടിച്ചേർക്കലുകൾ വരുത്തിയതോടെ ഭാരം 4700 കിലോഗ്രാം ആയി ഉയർന്നു. എൽവിഎം 3 റോക്കറ്റ് ഉപയോഗിച്ചാൽ 4000 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ജിടിഒയിൽ എത്തിക്കാൻ കഴിയും. ജിഎസ്എൽവിക്ക് 2500 കിലോഗ്രാമും. 4700 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് എൻ2 ഉപഗ്രഹത്തെ അത്രയും ഉയരത്തിലെത്തിക്കാൻ ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റിനും കഴിയില്ലെന്ന് അർഥം. 

ADVERTISEMENT

ഭൂമിയുടെ തറ നിരപ്പിൽ നിന്ന് 500 കിലോമീറ്ററിനും താഴെ ഉയരത്തിലുള്ള, ഭൗമ ഭ്രമണപഥത്തിൽ (ലിയോ) 8000 കിലോഗ്രാം വരെ ഭാരമെത്തിക്കാൻ എൽവിഎം3 നു കഴിയുമെങ്കിലും അതിനു മുകളിലേക്കു പോകുംതോറും ഭാരം വഹിക്കാനുള്ള ശേഷി കുറയും. ജിഎസ്എൽവി റോക്കറ്റുകൾക്ക് 4700 കിലോഗ്രാം, പിഎസ്എൽവിക്ക് 1750 കിലോഗ്രാം, എസ്എസ്എൽവിക്ക് 500 കിലോഗ്രാം വീതം ഭാരമാണ് ലിയോയിൽ എത്തിക്കാൻ കഴിയുക. 

മുൻപ് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഏരിയൻ സ്പേസ് റോക്കറ്റുകളെയാണ് ഇന്ത്യ കൂടുതലായി ആശ്രയിച്ചിരുന്നത്. 2023ൽ ജിസാറ്റ്– 24 വരെ ആകെ 25 ഉപഗ്രഹങ്ങളെ ഏരിയൻ റോക്കറ്റ് ഭ്രമണപഥത്തിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ, ഏരിയൻ 5 റോക്കറ്റുകളുടെ ഉൽപാദനം അവസാനിപ്പിക്കുകയും ഏരിയൻ 6 റോക്കറ്റ് നിർമാണം പൂർത്തിയാകാതിരിക്കുകയും ചെയ്തതോടെയാണ് സ്പേസ് എക്സിനെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടായത്.

ഫാൽകൺ 9 ഇന്നു ലോകത്തു നിലവിലുള്ളതിൽ ഏറ്റവും കരുത്തനാണ്. ഭൂസ്ഥിര ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളെ എത്തിച്ച ശേഷം തിരികെ ഭൂമിയിൽ എത്തിച്ച് വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ലോകത്തിലെ ഏക റോക്കറ്റ് ഫാൽകൺ 9 ആണ്. ഇതിനാൽ, മറ്റു റോക്കറ്റുകളെ അപേക്ഷിച്ച് വിക്ഷേപണ ചെലവ് കുറവാണ്. 22,800 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ വരെ താഴ്ന്ന ഭൗമ ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ള ഫാൽകൺ 9 ഇതുവരെ മുന്നൂറോളം വിക്ഷേപണങ്ങൾ നടത്തിയിട്ടുണ്ട്. 

ഫാൽകൺ 9 റോക്കറ്റ്. (Photo: X/Spacex)

ഇന്ത്യ എൽവിഎം 3 റോക്കറ്റിന്റെ ശേഷി വർധിപ്പിക്കാനുള്ള ഗവേഷണങ്ങൾ തുടരുകയാണ്. നിലവിലെ ദ്രവ ഇന്ധന ഘട്ടം ഒഴിവാക്കി ശുദ്ധീകരിച്ച മണ്ണെണ്ണ (ഐഎസ്ആർഒസീൻ) ഉപയോഗിച്ചു പ്രവർത്തിക്കുന്ന സെമി ക്രജോയനിക് ഘട്ടം എൽവിഎം3ൽ കൂട്ടിച്ചേർക്കാനാണ് ശ്രമിക്കുന്നത്.

English Summary:

India's ISRO Chooses SpaceX's Falcon 9: What's Behind the Decision?