‘മരിക്കുന്ന അന്നാണ് കാൻസറാണെന്ന് ഫലം വരുന്നത്’: കറുത്ത ‘മഞ്ഞി’ന്റെ കഥാകാരൻ ആ കത്തിൽ അന്നേ എഴുതി: ‘ഞാന് മരിച്ചു’
എവിടെയാണ് അവസാനിക്കുകയെന്നറിയാത്ത ഇരുണ്ട തുരങ്കത്തിലൂടെ നടക്കുമ്പോഴും അറ്റത്ത് വെളിച്ചമുണ്ടെന്ന ദൃഢവിശ്വാസം പുലർത്തിയ എഴുത്തുകാരനായിരുന്നു യു.പി.ജയരാജ്. കുറെക്കാലം ഞങ്ങൾ പങ്കിട്ട സൗഹൃദം ഓർമയിലിപ്പോഴും അതീവ സാന്ദ്രതയോടെയുണ്ട്. 49–ാം വയസ്സിലായിരുന്നു വിയോഗം. തിരുച്ചിറപ്പള്ളിയിൽ നിന്ന് ചേതനയറ്റ ശരീരം വന്നെത്തുന്നതും കാത്ത് 25 വർഷം മുൻപ് തലശ്ശേരിയിലെ വീട്ടുമുറ്റത്തു നിന്നതാണ് ജയരാജുമായി ബന്ധപ്പെട്ട അവസാന സ്മൃതി. ആ പകൽ മുഴുവനും മഴയായിരുന്നു. ദൂരം താണ്ടി ആംബുലൻസ് എത്തുമ്പോൾ രാത്രിയായി. പാലക്കാടിന്റെ പശ്ചാത്തലത്തിലായിരുന്നു ഞങ്ങളുടെ കണ്ടുമുട്ടൽ. അടിയന്തരാവസ്ഥയുടെ കാലം. ചിറ്റൂരിലെ ഹൈസ്കൂളിൽ സംഘടിപ്പിക്കപ്പെട്ട സാഹിത്യ ക്യാംപിലേക്കാണ് രണ്ടുദിശകളിൽ നിന്നായി ഞങ്ങൾ എത്തിയത്. നേതൃസ്ഥാനത്ത് പി.ഗോവിന്ദപ്പിള്ള, ചെറുകാട്, ചാത്തുണ്ണി മാസ്റ്റർ തുടങ്ങിയവരാണ്. അതിഥിയായി ഒരു ദിവസം പി.കുഞ്ഞിരാമൻ നായരുടെ വരവുണ്ടായി. പ്രാതൽ ഞങ്ങൾക്കൊപ്പമായിരുന്നു. പിന്നീട് ഹാളിലെ പ്രസംഗപീഠത്തിൽ കയറിനിന്ന് കവി സംസാരിച്ചത് പ്രാതലിനെക്കുറിച്ചായിരുന്നു. അതുകേട്ട് എന്റെ തൊട്ടടുത്തിരുന്ന ജയരാജ് കടുത്ത അമർഷത്തിലായി. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ കവിയിൽ നിന്ന് അവൻ പ്രതീക്ഷിച്ചത് ഭരണകൂടത്തോടുള്ള

∙ പ്രക്ഷുബ്ധകാലത്തിന്റെ ചരിത്രകാരൻ – സി.വി.ബാലകൃഷ്ണൻ
എവിടെയാണ് അവസാനിക്കുകയെന്നറിയാത്ത ഇരുണ്ട തുരങ്കത്തിലൂടെ നടക്കുമ്പോഴും അറ്റത്ത് വെളിച്ചമുണ്ടെന്ന ദൃഢവിശ്വാസം പുലർത്തിയ എഴുത്തുകാരനായിരുന്നു യു.പി.ജയരാജ്. കുറെക്കാലം ഞങ്ങൾ പങ്കിട്ട സൗഹൃദം ഓർമയിലിപ്പോഴും അതീവ സാന്ദ്രതയോടെയുണ്ട്. 49–ാം വയസ്സിലായിരുന്നു വിയോഗം. തിരുച്ചിറപ്പള്ളിയിൽ നിന്ന് ചേതനയറ്റ ശരീരം വന്നെത്തുന്നതും കാത്ത് 25 വർഷം മുൻപ് തലശ്ശേരിയിലെ വീട്ടുമുറ്റത്തു നിന്നതാണ് ജയരാജുമായി ബന്ധപ്പെട്ട അവസാന സ്മൃതി. ആ പകൽ മുഴുവനും മഴയായിരുന്നു. ദൂരം താണ്ടി ആംബുലൻസ് എത്തുമ്പോൾ രാത്രിയായി.
പാലക്കാടിന്റെ പശ്ചാത്തലത്തിലായിരുന്നു ഞങ്ങളുടെ കണ്ടുമുട്ടൽ. അടിയന്തരാവസ്ഥയുടെ കാലം. ചിറ്റൂരിലെ ഹൈസ്കൂളിൽ സംഘടിപ്പിക്കപ്പെട്ട സാഹിത്യ ക്യാംപിലേക്കാണ് രണ്ടുദിശകളിൽ നിന്നായി ഞങ്ങൾ എത്തിയത്. നേതൃസ്ഥാനത്ത് പി.ഗോവിന്ദപ്പിള്ള, ചെറുകാട്, ചാത്തുണ്ണി മാസ്റ്റർ തുടങ്ങിയവരാണ്. അതിഥിയായി ഒരു ദിവസം പി.കുഞ്ഞിരാമൻ നായരുടെ വരവുണ്ടായി. പ്രാതൽ ഞങ്ങൾക്കൊപ്പമായിരുന്നു. പിന്നീട് ഹാളിലെ പ്രസംഗപീഠത്തിൽ കയറിനിന്ന് കവി സംസാരിച്ചത് പ്രാതലിനെക്കുറിച്ചായിരുന്നു. അതുകേട്ട് എന്റെ തൊട്ടടുത്തിരുന്ന ജയരാജ് കടുത്ത അമർഷത്തിലായി. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ കവിയിൽ നിന്ന് അവൻ പ്രതീക്ഷിച്ചത് ഭരണകൂടത്തോടുള്ള എതിർപ്പിന്റെ ശബ്ദമാണ്.
പഠനശേഷം ജയരാജ് ജോലിയിൽ പ്രവേശിച്ചത് അംബർനാഥിലെ (മഹാരാഷ്ട്ര) ഓർഡിനൻസ് ഫാക്ടറിയിലാണ്. ഞങ്ങളുടെ സൗഹൃദകാലത്ത് തിരുച്ചിറപ്പള്ളിയിലായിരുന്നു അതേ സ്ഥാപനം. പ്രതിരോധവകുപ്പിന്റെ കീഴിലുള്ളതായതിനാൽ കർശന നിയന്ത്രണങ്ങളുണ്ടായിട്ടും ജയരാജ് അപകടകരമായ രീതിയിൽ തന്റെ കഥകളിലൂടെ പ്രകടമാക്കിയത് തീവ്രമായ ഇടതുപക്ഷബോധമാണ്. വ്യവസ്ഥാപിത ഇടതുപക്ഷത്തെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുമായിരുന്നു. മാർക്സിയൻ പ്രത്യയശാസ്ത്രത്തിന്റെ വികാസ പരിണാമങ്ങൾ അവൻ സൂക്ഷ്മമായി പിൻതുടർന്നിരുന്നു. പതിവായി എന്റെ പേർക്ക് അയയ്ക്കാറുള്ള കത്തുകളിലൊക്കെയും അവൻ അറിയിച്ചിരുന്നത് തന്റെ രാഷ്ട്രീയ ബോധ്യങ്ങളും മനസ്സിന്റെ പ്രക്ഷുബ്ധതതയുമാണ്.
എഴുപതുകളിൽ ജനകീയ സാംസ്കാരികവേദിയുമായി വളരെ അടുപ്പത്തിലായിരുന്ന ജയരാജ് ആശയപരമായ വിയോജിപ്പുകൾ അപ്പപ്പോൾ രേഖപ്പെടുത്തിയിരുന്നു. ഇടതുപക്ഷ തീവ്രവാദ പ്രസ്ഥാനത്തിലെ വിരുദ്ധങ്ങളായ നിലപാടുകളും ശിഥിലീകരണ പ്രവണതകളും മൂലം മാനസികമായി കടുത്ത സംഘർഷത്തിലായിരുന്നു ജയരാജ്. തന്റെ ഫ്ലാറ്റിൽ വച്ച് കെ.വേണു പിടിക്കപ്പെട്ടപ്പോൾ അവൻ എനിക്കെഴുതിയ കത്തിലെ വാക്യം ‘ഞാൻ മരിച്ചു’ എന്നായിരുന്നു. അന്നത്തെ നിസ്സഹായത നമുക്കു വായിച്ചറിയാം. ‘ഒരു സൗഹൃദ സന്ദർശനം’ എന്ന കഥയിൽ(1978).
പട്ടത്തുവിള കരുണാകരനെയും എം.സുകുമാരനെയും പോലെ ശക്തമായ രാഷ്ട്രീയ വീക്ഷണം പുലർത്തിയ ജയരാജിന്റെ ആദ്യകഥയായ ‘പരിചയം’ പ്രസിദ്ധീകരിച്ചത് 1968ൽ മലയാള മനോരമ ആഴ്ചപ്പതിപ്പിലാണ്.
അവസാന കഥ ‘ഓക്കിനാവയിലെ പതിവ്രതകൾ’ മനോരമ വാർഷികപ്പതിപ്പിലും (1997). മരണാനന്തരം യാദൃഛികമായി ലഭിച്ച ‘പരേതനെക്കുറിച്ചുള്ള അറിയിപ്പുകൾ’ പ്രസിദ്ധീകരണത്തിനായി ഭാഷാപോഷിണിക്ക് അയച്ചുകൊടുത്തത് ഞാനാണ്. ജീവിച്ചിരിക്കെ ‘നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത്’ എന്ന പുസ്തകം മാത്രമാണ് ജയരാജിന്റേതായി പുറത്തുവന്നത്. അതു സ്വന്തം നിലയ്ക്കുള്ള മാനിഫെസ്റ്റോ ആയിരുന്നു.
പുകവലിക്കുമായിരുന്നെങ്കിലും ദേഹാരോഗ്യത്തിൽ അങ്ങേയറ്റം ശ്രദ്ധ കാട്ടിയിരുന്നു ജയരാജ്. പാർപ്പിടത്തിന്റെ ടെറസിൽ നിത്യേന വ്യായാമത്തിൽ ഏർപ്പെട്ടിരുന്നു. ഏണസ്റ്റ് ഹെമിങ്‌വേ, യൂക്കിയോ മിഷമ എന്നീ എഴുത്തുകാരെ മതിപ്പോടെ പരാമർശിച്ചിരുന്നത് അവരുടെ ബലിഷ്ഠ ഗാത്രങ്ങൾ ചൂണ്ടിക്കാട്ടിയാണ്. തന്റെ ശരീരവും അവരുടേതു പോലെ ദൃഢമാണെന്ന്് അഭിമാനം കൊള്ളുമായിരുന്നു എന്റെ പ്രിയ സുഹൃത്ത് പലപ്പോഴും കത്തുകളിലൂടെ ഉപദേശങ്ങളും നിർദേശങ്ങളും കൊണ്ട് എന്നെ ആരോഗ്യവാനാക്കാൻ വൃഥാ യത്നിച്ചിരുന്നു.
ഒടുവിൽ അവനു സംഭവിച്ചത് മാരകമായ അർബുദത്തിന് കീഴ്പ്പെടുകയെന്ന ദുരന്തമാണ്. രോഗം കാർന്നുകാർന്നു ദേഹം നാൾക്കുനാൾ ദുർബലമായി. ഒരു മെഴുകുതിരിപോലെ അവൻ എരിഞ്ഞുതീർന്നു. (11 ജൂലൈ 1999). ജയനെ (അങ്ങനെയായിരുന്നു വിളിക്കാറ്) അതിരറ്റ സ്നേഹവായ്പോടെ ഞാനിന്നും ആത്മാവിനോടു ചേർത്തുപിടിക്കുന്നു. കിടപിടിക്കാനില്ലാത്ത സത്യസന്ധതയോടെ അവനെഴുതിയ കഥകൾ ഒരു പ്രക്ഷുബ്ധ കാലത്തിന്റെ ചരിത്രരേഖകളായി നമ്മുടെ മുന്നിൽ അവശേഷിക്കുന്നുണ്ട്. അവ അപ്രസക്തമാകില്ല.
∙ കാലാതിവർത്തിയായ കഥകൾ – ടി.അജീഷ്
പുറത്ത് കൊടും ശൈത്യമുണ്ട്. മഞ്ഞുണ്ട്. ശവംതീനികളായ ഡിറ്റൻറസ് പക്ഷികളുണ്ട്. എങ്കിലും വെല്ലുവിളികളെ ഒരു നായാട്ടുകാരന്റെ മനസ്ഥൈര്യത്തോടെ നേരിടുകയും പരാജയങ്ങൾക്കു മുന്നിൽ ഒരിക്കലും കീഴടങ്ങാതിരിക്കുകയും ചെയ്യുന്ന സാന്തിയാഗോ എന്ന മുക്കുവന്റെ, പൗരുഷവും കൂസലില്ലായ്മയും നിറഞ്ഞ ധീരമായ പുഞ്ചിരി ഞങ്ങളുടെ ഉള്ളിൽ പിന്നെയും പൊട്ടിച്ചിതറുകയാണ് (മഞ്ഞ്–1975).
യു.പി. ജയരാജ് ഇങ്ങനെയൊരു കഥയെഴുതിയ കാലം അറിയാമല്ലോ. അടിയന്തരാവസ്ഥ ഇന്ത്യൻ ജനതയുടെ മേൽ മഞ്ഞുപോലെ പൊതിഞ്ഞ കാലം. അടിയന്തരാവസ്ഥയ്ക്കെതിരെ നമ്മുടെ സാഹിത്യകാരന്മാരിൽ അപൂർവം ചിലർ മാത്രം പ്രതികരിച്ചപ്പോൾ ജയരാജിന്റെ ‘മഞ്ഞ്’ ഏറെ ചർച്ചയായി. ഒരു സമൂഹത്തെയാകെ മഞ്ഞുപോലെ പൊതിഞ്ഞ കറുത്തനാളുകളെക്കുറിച്ച് ഇതിലും അർഥവത്തായി വേറെയാർക്കു പറയാൻ കഴിയും.
യു.പി.ജയരാജ് മരിച്ചിട്ട് 25 വർഷം പിന്നിടുന്നു. മഞ്ഞ്, തെയ്യങ്ങൾ, അംബരം, നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത്, ഓക്കിനാവയിലെ പതിവ്രതകൾ തുടങ്ങിയ ഇരുതല മൂർച്ചയുള്ള കഥകളെഴുതിയ ജയരാജ് നമുക്കിടയിൽ അദൃശ്യസാന്നിധ്യമായി ഇപ്പോഴുമുണ്ട്. തെയ്യങ്ങൾ എന്ന കഥയിലെ ഗുളികൻതിറ കെട്ടുന്ന ഗംഗന്റെ കണ്ണുകളിലെ രോഷം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. വാക്കുകളിലെ രോഷം പ്രത്യാശയോടെ കഥകളിൽ നിറയുമ്പോൾ ജയരാജ് കാലാതിവർത്തിയായി വായിക്കപ്പെടുന്നു. ചർച്ച ചെയ്യപ്പെടുന്നു.
തലശ്ശേരി എരഞ്ഞോളി മലാലിലെ എകരപ്പറമ്പത്ത് വീട്ടിൽ യു.പി.ഗോപാലന്റെയും സി.എം.യശോദയുടെയും മകനായ യു.പി.ജയരാജ് 1950 ഓഗസ്റ്റ് 7ന് ആണ് ജനിച്ചത്. 1999 ജൂലൈ 11 വരെ ജയരാജ് എഴുതിയത് അറുപതോളം കഥകൾ. ‘മഞ്ഞ്’ പോലെ അടിയന്തരാവസ്ഥക്കാലത്ത് എഴുതിയ കഥകൾ അർഥഭംഗികൊണ്ട് ഏറെ ചർച്ച ചെയ്തിരുന്നു.
തലശ്ശേരി തോട്ടുമ്മൽ ‘ജയസൂര്യ’ വീട്ടിൽ ജയരാജിന്റെ ഭാര്യ പ്രസീദയ്ക്കു സംസാരിക്കാനുള്ളത് യു.പി.ജയരാജിന്റെ കഥകളെക്കുറിച്ചാണ്. ‘‘ഓക്കിനാവയിലെ പതിവ്രതകൾ, നിശ്ചലദൃശ്യങ്ങൾ, പരേതനെക്കുറിച്ചുള്ള അറിയിപ്പുകൾ എന്നീ 3 കഥകളാണ് ഞങ്ങളുടെ വിവാഹശേഷം ജയരാജ് എഴുതിയത്. 1993 ഫെബ്രുവരി 7ന് ആയിരുന്നു വിവാഹം. രാത്രിയായിരുന്നു ജയരാജ് എഴുതിയിരുന്നത്. സുഹൃത്തുക്കളുടെ കത്തുകൾ സ്ഥിരമായി വരുമായിരുന്നു. അതിനെല്ലാം ഏറെ ശ്രദ്ധയോടെ മറുപടി എഴുതുന്നതു കണ്ടിട്ടുണ്ട്. എല്ലാ കത്തുകൾക്കും അന്നന്നു തന്നെ മറുപടിയെഴുതും. എത്ര വൈകിയിട്ടായാലും എഴുതി പൂർത്തിയാക്കും.
വിവാഹശേഷം ജയരാജിനൊപ്പം തിരുച്ചിറപ്പള്ളിയിലെ ക്വാർട്ടേഴ്സിലേക്കു വന്നു. കല്യാണശേഷമാണ് ഞാൻ ജയരാജിന്റെ കഥകളൊക്കെ വായിച്ചത്. രാഷ്ട്രീയം ചർച്ച ചെയ്യുന്ന കഥകളായിരുന്നല്ലോ ജയരാജ് എഴുതിയിരുന്നത്. അത്തരം വിഷയങ്ങളൊക്കെ സംസാരിച്ചിരിക്കും. സി.വി.ബാലകൃഷ്ണൻ, ഗോവർധൻ, സച്ചിദാനന്ദൻ, സിവിക് ചന്ദ്രൻ, പി.കെ.നാണു എന്നിവരുമായി സ്ഥിരമായി കത്തിടപാടുണ്ടായിരുന്നു. ഞങ്ങളുടെ കല്യാണത്തിനു മുൻപ്, തിരുച്ചിറപ്പള്ളിയിലെ ക്വാർട്ടേഴ്സിൽ വച്ച് നക്സലൈറ്റ് നേതാവ് കെ.വേണുവിനെ അറസ്റ്റ് ചെയ്ത സംഭവം ജയരാജ് പറഞ്ഞിരുന്നു. പൊലീസ് സ്റ്റേഷൻ ആക്രമണത്തിനു ശേഷം കെ.വേണു അവിടെ വരുമെന്നറിഞ്ഞ് പൊലീസ് എത്തി കാത്തിരുന്നു. ക്വാർട്ടേഴ്സിൽ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ഇത് ജയരാജിനു വലിയ വിഷമമുണ്ടാക്കിയിരുന്നു.
മരിക്കുന്നതിനു ആറുമാസം മുൻപാണ് അസുഖം ബാധിക്കുന്നത്. മരിക്കുന്ന അന്നാണ് കാൻസറാണെന്ന പരിശോധനാഫലം വരുന്നത്. പിന്നീട് മൂന്നുവർഷം ഞാൻ തിരുച്ചിറപ്പള്ളിയിൽ നിന്നു. അന്ന് ആശ്രിതനിയമനനൊന്നും ലഭിച്ചില്ല. ആറു വർഷം മുൻപ് ജോലി തരാമെന്നു പറഞ്ഞ് ഓർഡിനൻസ് ഫാക്ടറിയിൽ നിന്നു കത്തുണ്ടായിരുന്നു. ഞാൻ വേണ്ടെന്നു പറഞ്ഞു. അഭിജിത്ത് മൂന്നാം ക്ലാസിലെത്തിയപ്പോൾ കണ്ണൂരിലേക്കു വന്നു. അവനിപ്പോൾ ഐഎസ്ആർഒയിൽ സയന്റിസ്റ്റാണ്’’– പ്രസീദ പറഞ്ഞു.
∙ യു.പി.ജയരാജിന് ഒരു കത്ത് - ടി.പത്മനാഭൻ
‘‘യു.പി.ജയരാജിനെ ഞാൻ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ. തലശ്ശേരിയിൽ ഒരു വിവാഹത്തിരക്കിൽവച്ച്. വളരെക്കുറച്ചുമാത്രമേ അന്നു സംസാരിച്ചുള്ളൂ. ചൂഷണമുക്തമായ ഒരു ലോകത്തെയാണ് ജയരാജ് എന്നും സ്വപ്നം കണ്ടിരുന്നത്. വിശ്വാസത്തെ ബലികൊടുത്ത് ഭൗതിക നേട്ടമുണ്ടാക്കാൻ അയാൾ ഒരിക്കലും ശ്രമിച്ചിരുന്നില്ല.
അയാളുടെ വിപ്ലവശ്രമങ്ങളിൽ കൂട്ടുകാരായ സാഹിത്യ സുഹൃത്തുക്കൾ പിൽക്കാലത്ത് മനഃസാക്ഷിയെ വഞ്ചിച്ച് അധികാരത്തിന്റെ ശൃംഗങ്ങളിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നത് അയാളുടെ ആത്മാവിലുണ്ടാക്കിയ പ്രതികരണം എന്തായിരിക്കുമെന്ന് എനിക്കൂഹിക്കാൻ പറ്റുമായിരുന്നു. ഒരുകാലത്ത് എന്റെ ഒപ്പം നടന്നിരുന്നവരൊക്കെ ഇത്രയും വലിയ വഞ്ചകരായിരുന്നു എന്ന് തനിക്കു മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് ജയരാജിന്റെ മനസ്സ് പിടഞ്ഞിരിക്കും’’.