വിഴിഞ്ഞം വഴി ഒഴുകും കോടികൾ; ദുബായ് പോലെയാകാൻ കേരളം? മാതൃകയായി ആ 3 തുറമുഖങ്ങൾ; കൊളംബോയെ ‘കൈവിടും’ ഇന്ത്യ
യുഎഇ, സിംഗപ്പൂർ, ചൈന തുടങ്ങിയ രാജ്യങ്ങളൊക്കെ അതിവേഗം ലോക വിപണിയിൽ വൻ ശക്തിയായി മാറിയതിനു പിന്നിലൊരു പ്രധാന കാരണമുണ്ട്– അവിടുത്തെ മദർ പോർട്ടുകൾ. ഒരു കാലത്ത് ഒന്നുമല്ലാതിരുന്ന രാജ്യങ്ങളെ പോലും നിന്നനിൽപിൽ മാറ്റിമറിച്ച കഥ പറയാനുണ്ടാകും മദർപോർട്ടുകൾക്ക്. ലോകവിപണിയിലെ വൻ ശക്തിയായി മാറാൻ ചൈനയെ സഹായിച്ചതും ആ രാജ്യത്തിന് ചുറ്റുമുളള നിരവധി മദർ പോർട്ടുകളാണ്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും ചൈനയിൽ നിന്ന് അതിവേഗം ഉൽപന്നങ്ങൾ എത്തിക്കുന്നത് വൻ കപ്പലുകൾ വഴിയാണ്. സിംഗപ്പൂരിന്റെ ജിഡിപിയുടെ മുഖ്യ ഭാഗവും അവിടത്തെ മദർ പോർട്ട് കേന്ദ്രീകരിച്ചാണ്. യുഎഇയെ ലോകത്തിനു മുന്നിൽ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയതും മദർ പോർട്ട് തന്നെ. ഇപ്പോൾ കേരളത്തിനും സമാനമായൊരു സാധ്യതയും പ്രതീക്ഷയും കൈവന്നിരിക്കുകയാണ്. വിഴിഞ്ഞം എന്ന ലോകോത്തര നിലവാരമുള്ള മദർപോർട്ട് വഴി ഇന്ത്യയ്ക്കും അതുവഴി കേരളത്തിനും വരാനിരിക്കുന്നത് വൻ വികസന സാധ്യതകളാണ്. വിഴിഞ്ഞത്തിലൂടെ ദുബായ് നഗരം പോലെ, സിംഗപ്പൂർ പോലെ കേരളവും ലോകം ശ്രദ്ധിക്കപ്പെടുന്ന, കോടികൾ ഒഴുകുന്ന വൻ സാമ്പത്തിക ശക്തിയായി മാറും, പക്ഷേ എല്ലാം കൃത്യമായി കാര്യക്ഷമതയോടെ നടപ്പാക്കണമെന്നു മാത്രം. അത്തരത്തിൽ നടപ്പാക്കി വിജയം കണ്ടതിന്റെ മികച്ച ഉദാഹരണങ്ങളാണ് ഏഷ്യയിലെ മുൻനിര തുറമുഖങ്ങൾ. വിഴിഞ്ഞം തുറമുഖം ആരംഭിക്കുന്നതിനു മുൻപ് ഇന്ത്യ പ്രധാനമായും ആശ്രയിച്ചിരുന്ന മൂന്ന് മദർ പോർട്ടുകളുടെ വിജയരഹസ്യം എന്താണ്? ഈ തുറമുഖങ്ങളിലെ വരുമാനം, തൊഴിൽ, ജിഡിപി വിഹിതം എന്നിവ എത്രത്തോളം ആ രാജ്യങ്ങളെയും നഗരങ്ങളെയും മാറ്റങ്ങൾക്ക് വിധേയമാക്കി? ഈ മൂന്ന് തുറമുഖങ്ങളെ പോലെ ഭാവിയിൽ വിഴിഞ്ഞത്തിനും കുതിക്കാൻ കഴിയുമോ? എന്തൊക്കെ അധിക സാധ്യതകളാണ് വിഴിഞ്ഞത്തിനുള്ളത്? പരിശോധിക്കാം.

യുഎഇ, സിംഗപ്പൂർ, ചൈന തുടങ്ങിയ രാജ്യങ്ങളൊക്കെ അതിവേഗം ലോക വിപണിയിൽ വൻ ശക്തിയായി മാറിയതിനു പിന്നിലൊരു പ്രധാന കാരണമുണ്ട്– അവിടുത്തെ മദർ പോർട്ടുകൾ. ഒരു കാലത്ത് ഒന്നുമല്ലാതിരുന്ന രാജ്യങ്ങളെ പോലും നിന്നനിൽപിൽ മാറ്റിമറിച്ച കഥ പറയാനുണ്ടാകും മദർപോർട്ടുകൾക്ക്. ലോകവിപണിയിലെ വൻ ശക്തിയായി മാറാൻ ചൈനയെ സഹായിച്ചതും ആ രാജ്യത്തിന് ചുറ്റുമുളള നിരവധി മദർ പോർട്ടുകളാണ്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും ചൈനയിൽ നിന്ന് അതിവേഗം ഉൽപന്നങ്ങൾ എത്തിക്കുന്നത് വൻ കപ്പലുകൾ വഴിയാണ്. സിംഗപ്പൂരിന്റെ ജിഡിപിയുടെ മുഖ്യ ഭാഗവും അവിടത്തെ മദർ പോർട്ട് കേന്ദ്രീകരിച്ചാണ്. യുഎഇയെ ലോകത്തിനു മുന്നിൽ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയതും മദർ പോർട്ട് തന്നെ. ഇപ്പോൾ കേരളത്തിനും സമാനമായൊരു സാധ്യതയും പ്രതീക്ഷയും കൈവന്നിരിക്കുകയാണ്.
വിഴിഞ്ഞം എന്ന ലോകോത്തര നിലവാരമുള്ള മദർപോർട്ട് വഴി ഇന്ത്യയ്ക്കും അതുവഴി കേരളത്തിനും വരാനിരിക്കുന്നത് വൻ വികസന സാധ്യതകളാണ്. വിഴിഞ്ഞത്തിലൂടെ ദുബായ് നഗരം പോലെ, സിംഗപ്പൂർ പോലെ കേരളവും ലോകം ശ്രദ്ധിക്കപ്പെടുന്ന, കോടികൾ ഒഴുകുന്ന വൻ സാമ്പത്തിക ശക്തിയായി മാറും, പക്ഷേ എല്ലാം കൃത്യമായി കാര്യക്ഷമതയോടെ നടപ്പാക്കണമെന്നു മാത്രം. അത്തരത്തിൽ നടപ്പാക്കി വിജയം കണ്ടതിന്റെ മികച്ച ഉദാഹരണങ്ങളാണ് ഏഷ്യയിലെ മുൻനിര തുറമുഖങ്ങൾ. വിഴിഞ്ഞം തുറമുഖം ആരംഭിക്കുന്നതിനു മുൻപ് ഇന്ത്യ പ്രധാനമായും ആശ്രയിച്ചിരുന്ന മൂന്ന് മദർ പോർട്ടുകളുടെ വിജയരഹസ്യം എന്താണ്? ഈ തുറമുഖങ്ങളിലെ വരുമാനം, തൊഴിൽ, ജിഡിപി വിഹിതം എന്നിവ എത്രത്തോളം ആ രാജ്യങ്ങളെയും നഗരങ്ങളെയും മാറ്റങ്ങൾക്ക് വിധേയമാക്കി? ഈ മൂന്ന് തുറമുഖങ്ങളെ പോലെ ഭാവിയിൽ വിഴിഞ്ഞത്തിനും കുതിക്കാൻ കഴിയുമോ? എന്തൊക്കെ അധിക സാധ്യതകളാണ് വിഴിഞ്ഞത്തിനുള്ളത്? പരിശോധിക്കാം.
∙ മദർ പോർട്ടിന്റെ വലിയ സാധ്യതകൾ
ഇന്ത്യയ്ക്ക് 7500 കിലോമീറ്റർ നീളമുള്ള തീരപ്രദേശമുണ്ട്. ഇരുന്നൂറോളം വലുതും ചെറുതുമായ തുറമുഖങ്ങൾ ഈ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്നുണ്ടെങ്കിലും തുറമുഖ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ രാജ്യം ഏറെ പിന്നിലാണ്. ലോകത്തിലെ ഏറ്റവും മികച്ച 30 തുറമുഖങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഒന്നിന് പോലും ഇടംനേടാനായിട്ടില്ല. മദർ പോർട്ടിന് ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഗണ്യമായി മാറ്റാൻ കഴിയും, ഇത് സമുദ്ര വ്യാപാരത്തിന്റെ കേന്ദ്രമായി പ്രവർത്തിക്കുകയും ചെയ്യും. വലിയ തോതിലുള്ള ഇറക്കുമതി, കയറ്റുമതി പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിലൂടെ മദർ പോർട്ടിന് ആ രാജ്യത്തേക്കുള്ള ഷിപ്പിങ് ചെലവ് കുറയ്ക്കാനും ആഗോള ഷിപ്പിങ് ലൈനുകളെ ആകർഷിക്കാനും വ്യാപാര മൂല്യം വർധിപ്പിക്കാനും കഴിയും. ഇത് പ്രാദേശിക വ്യവസായങ്ങളെ ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വിദേശ നിക്ഷേപം ആകർഷിക്കുകയും ചെയ്യുന്നു.
റോഡുകൾ, റെയിൽവേ, ലോജിസ്റ്റിക് സർവീസുകൾ തുടങ്ങി അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം കൂട്ടാനും മൊത്തത്തിലുള്ള കണക്റ്റിവിറ്റി വർധിപ്പിക്കാനും തുറമുഖ പദ്ധതികൾക്ക് കഴിയും. കൂടാതെ, വർധിച്ചുവരുന്ന വ്യാപാരം കൂടുതൽ വൈവിധ്യപൂർണമായ സമ്പദ്‌വ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കും. ഇതുവഴി സമ്പദ് മേഖല അതിവേഗം മുന്നേറുകയും ചെയ്യും.
ആഗോള വിതരണ ശൃംഖലയിലെ ഒരു നിർണായക കേന്ദ്രം എന്ന നിലയിൽ മദർ പോർട്ടിന് രാജ്യത്തെ രാജ്യാന്തര വ്യാപാരത്തിൽ വൻ മാറ്റം കൊണ്ടുവരാൻ സാധിക്കും. ഇത് ദീർഘകാലത്തേക്കുള്ള സാമ്പത്തിക വളർച്ചയിലേക്കും നയിക്കും. വിഴിഞ്ഞം തുറമുഖത്തിനു സമീപത്തുള്ള, ഏഷ്യയിലെ പ്രധാനപ്പെട്ട മദർ പോർട്ടുകളുടെ ചരിത്രവും അവിടെ എത്രത്തോളം ബിസിനസ് നടക്കുന്നുണ്ട് തുടങ്ങിയ കാര്യങ്ങളും പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമായി മനസ്സിലാക്കാനാകും.
∙ ലോക വിപണി പിടിക്കാൻ കേരളം
വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഒരു പ്രധാന ട്രാൻസ്ഷിപ്പ്മെന്റ് ഹബായി സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രധാന രാജ്യാന്തര കപ്പൽ ചാലുകൾക്ക് സമീപമാണ് വിഴിഞ്ഞം സ്ഥിതിചെയ്യുന്നത്. ഇത് ആഗോള സമുദ്ര വ്യാപാരത്തിൽ കാര്യമായ നേട്ടം നൽകുന്നു. വിഴിഞ്ഞം തുറമുഖത്തിന് അടുത്തുള്ള മദർപോർട്ടുകളായ കൊളംബോ (ശ്രീലങ്ക), ജബൽ അലി (ദുബായ്), സിംഗപ്പൂർ തുറമുഖം എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാം കൊണ്ടും വൻ സാധ്യതകളുള്ള തുറമുഖമാണ് വിഴിഞ്ഞം. ഭാവിയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തി സൗകര്യങ്ങൾ വികസിപ്പിക്കാനായാൽ ഈ വഴിയുള്ള മൊത്തം ചരക്കുകടത്തും വിഴിഞ്ഞം വഴിയാകുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
∙ വിഴിഞ്ഞം: ശേഷിയും അടിസ്ഥാന സൗകര്യവും
10,000 മുതൽ 25,000 ടിഇയു (ട്വന്റിഫുട് ഇക്വിലന്റ് യൂണിറ്റ്) വരെ ശേഷിയുള്ള അൾട്രാ ലാർജ് കണ്ടെയ്‌നർ കപ്പലുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള 18-24 മീറ്റർ സ്വാഭാവിക ആഴം വിഴിഞ്ഞം തുറമുഖത്തിനുണ്ട്. ലോകത്തു തന്നെ ഏറ്റവും ആഴമുള്ള മദർപോർട്ടുകളിൽ ഒന്നാണ് വിഴിഞ്ഞം. വൈകാതെ തന്നെ പൂർണമായി പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന തുറമുഖത്തിന്റെ പ്രാരംഭ ഘട്ടത്തിൽ 10 ലക്ഷം ടിഇയു ശേഷിയുണ്ടാകും, തുടർന്നുള്ള ഘട്ടങ്ങളിൽ 72 ലക്ഷം ടിഇയുകളിലേക്ക് ഉയർത്താനാണ് നീക്കം. പുതിയ സാങ്കേതിക വിദ്യകളും സംവിധാനങ്ങളും കൂടി ചേരുന്നതോടെ, വിഴിഞ്ഞം ഏഷ്യയിലെ ട്രാൻസ്ഷിപ്പ്മെന്റ് വിപണിയിൽ അതിവേഗം മുന്നിലെത്തുമെന്നാണു പ്രതീക്ഷ.
യൂറോപ്പിനെയും പേർഷ്യൻ ഗൾഫിനെയും കിഴക്കൻ ഏഷ്യയുമായി ബന്ധിപ്പിക്കുന്ന രാജ്യാന്തര കപ്പൽ പാതയിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം ആഗോള സമുദ്ര ചരക്കുകടത്തിന്റെ ഗണ്യമായ പങ്ക് പിടിച്ചെടുക്കാൻ അനുയോജ്യമാണ്. ഈ പാത വഴിയാണ് ലോകത്തിലെ സമുദ്ര ചരക്കുകളുടെ ഏകദേശം 30 ശതമാനവും കൊണ്ടുപോകുന്നത്. ഈ സാധ്യതകൾ മുന്നിൽക്കണ്ട് വിഴിഞ്ഞത്തെ സൗകര്യങ്ങളെല്ലാം പ്രയോജനപ്പെടുത്താനായാൽ ചരക്കിറക്കാൻ വൻ കപ്പലുകൾ കേരള തീരത്ത് കാത്തുകിടക്കും.
∙ എല്ലാം അത്യാധുനിക സംവിധാനങ്ങൾ
വിഴിഞ്ഞത്തിന്റെ ആഴവും ആധുനിക സംവിധാനങ്ങളും ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ്. ഇത് ട്രാൻസ്ഷിപ്പ്മെന്റിനായി മറ്റ് പ്രാദേശിക തുറമുഖങ്ങളെ ആശ്രയിക്കുന്നതിന്റെ ആവശ്യകത കുറയ്ക്കും. അത്യാധുനിക ഓട്ടമേഷൻ സംവിധാനങ്ങൾ ഉൾപ്പെടുന്നതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഡിസൈൻ. അൺലോഡിങ്ങിനു ശേഷം വേഗത്തിൽ കപ്പൽ തിരിഞ്ഞു പോകുന്നതിനും കാര്യക്ഷമമായി അതിവേഗത്തിൽ ചരക്ക് കൈകാര്യം ചെയ്യുന്നതിനും വിഴിഞ്ഞം തുറമുഖം നിർണായകമായേക്കും. മിക്ക തുറമുഖങ്ങളിലെയും വലിയ വെല്ലുവിളിയാണ് വൻ കപ്പലുകളുടെ വരവും തിരിച്ചുപോക്കും. പലപ്പോഴും മറ്റു സംവിധാനങ്ങളുടെ സഹായത്തോടെ കെട്ടിവലിച്ചാണ് വൻ കപ്പലുകളെ എത്തിക്കുന്നതും തിരിച്ച് യാത്രയാക്കുന്നതും. ഏറെ ആഴമുള്ള പ്രദേശമായതിനാൽ വിഴിഞ്ഞത്ത് ആ പ്രതിസന്ധി നേരിടേണ്ടി വരില്ലെന്നാണ് കരുതുന്നത്.
∙ ഇന്ത്യയ്ക്ക് ലാഭിക്കാം 5000 കോടി രൂപ
കൊളംബോ തുറമുഖത്തിന് ഉൾപ്പെടെ ചരക്കു കയറ്റിറക്കിന് ഇന്ത്യ നൽകുന്ന ചെലവ് ഏറെ വലുതാണ്. ഓരോ വർഷവും ഏകദേശം 5000 കോടി രൂപ ഇതുവഴി രാജ്യത്തിന് നഷ്ടമാകുന്നുണ്ട്. വഴിഞ്ഞം സജീവമാകുന്നതോടെ ഈ ചെലവ് വെട്ടിക്കുറയ്ക്കാനും ആ വരുമാനം ലാഭിക്കാനും ഇന്ത്യയ്ക്കു സാധിക്കും. 2023ൽ ഇന്ത്യ നടത്തിയത് 44,746 കോടി ഡോളറിന്റെ കയറ്റുമതിയും 71,403 കോടി ഡോളറിന്റെ ഇറക്കുമതിയുമായിരുന്നു. ഇതിനായി ഇന്ത്യ പ്രധാനമായും ആശ്രയിച്ചത് കൊളംബോ തുറമുഖത്തെയുമാണ്. വിഴിഞ്ഞം വരുന്നതോടെ ഇതിനെല്ലാം മാറ്റംവരും.
അദാനിയുമായുള്ള 40 വർഷത്തെ കരാർ അവസാനിക്കുന്നതോടെ കേന്ദ്രത്തിനും സംസ്ഥാനത്തിനും നേരിട്ട് വരുമാനം ലഭിച്ചുതുടങ്ങും. ഒരു വർഷം തന്നെ രാജ്യത്തിന് ഏകദേശം 28,000 കോടി രൂപ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ സംസ്ഥാനത്തിന് വരുമാനമായി 4700 കോടി രൂപയും നികുതിയായി 2700 കോടിയും ലഭിക്കും.
∙ വിഴിഞ്ഞം വന്നാൽ മങ്ങുമോ കൊളംബോ?
ഇന്ത്യയിലേക്കുള്ള ചരക്കുകടത്തിന്റെ ഭൂരിഭാഗവും കൊളംബോ തുറമുഖം വഴിയാണ്. ദക്ഷിണേഷ്യയിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നായ കൊളംബോ തുറമുഖത്തിന് നിലവിൽ 70 ലക്ഷം ടിഇയു ശേഷിയുണ്ട്. കൊളംബോ ഇന്റർനാഷനൽ കണ്ടെയ്‌നർ ടെർമിനൽ (സിഐസിടി) ഉൾപ്പെടെ നിരവധി ടെർമിനലുകൾ ഈ തുറമുഖത്തിനുണ്ട്. 18 മീറ്റർ ആഴമുള്ള ഈ തുറമുഖത്ത് വൻ ചരക്കുകപ്പലുകൾ അടുപ്പിക്കാനുള്ള സംവിധാനങ്ങളുണ്ട്. ഇപ്പോൾ നിർമാണം നടക്കുന്ന ഈസ്റ്റ് കണ്ടെയ്‌നർ ടെർമിനലും (ഇസിടി) വെസ്റ്റ് കണ്ടെയ്‌നർ ടെർമിനലും (ഡബ്ല്യുസിടി) തുറമുഖത്തിന്റെ ശേഷി വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിലെ കൊളംബോയുടെ തന്ത്രപ്രധാനമായ സ്ഥാനം തന്നെയാണ് ഈ തുറമുഖത്തിന്റെയും പ്രധാന നേട്ടം. ഇന്ത്യയിലേക്കുള്ള ചരക്കുകളുടെ ഭൂരിഭാഗവും കൊളംബോ വഴിയായതിനാൽ തന്നെ ദക്ഷിണേഷ്യയിലെ ഒരു സുപ്രധാന ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബാകാൻ കൊളംബോയ്ക്ക് സാധിച്ചു. എന്നാൽ, പ്രധാന കപ്പൽ പാതകളുമായുള്ള അകലം നോക്കിയാൽ വിഴിഞ്ഞം തുറമുഖമാണ് കൊളംബോയേക്കാൾ അടുത്ത്. ഇതോടൊപ്പം തന്നെ, ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലിനു വരെ എളുപ്പം നങ്കൂരമിടാൻ സാധിക്കുന്നത്ര സ്വാഭാവിക ആഴവും അത്യാധുനിക സൗകര്യങ്ങളും വിഴിഞ്ഞത്തേക്ക് കപ്പലുകളെ ആകർഷിപ്പിക്കാൻ വഴിയൊരുക്കും. കൊളംബോയ്ക്ക് താങ്ങാനാവുന്നതിലും അധികം ചരക്കുകൾ നിലവിൽ അവിടേക്ക് വരുന്നുണ്ട്. ആഴ്ചകളോളം കാത്തിരുന്നാണ് മിക്ക കപ്പലുകളും ചരക്കിറക്കി തുറമുഖം വിടുന്നത്. വിഴിഞ്ഞം വരുന്നതോടെ വൻ കപ്പലുകൾക്ക് കാത്തുകിടക്കേണ്ട സമയം കുറയ്ക്കാൻ സാധിച്ചേക്കും.
ചൈനീസ് കമ്പനിയാണ് ഇപ്പോൾ കൊളംബോ തുറമുഖം പാട്ടത്തിനെടുത്ത് പ്രവർത്തിപ്പിക്കുന്നത്. കൊളംബോ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും ചൈനീസ് കമ്പനികൾ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിനും ആവശ്യമായ സാങ്കേതിക സംവിധാനങ്ങളും ക്രെയിനുകളും കൊണ്ടുവന്നത് ചൈനയിൽ നിന്നാണ്. അത്യാധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യകളും സജ്ജമാക്കിയിട്ടുള്ള വിഴിഞ്ഞത്ത് വലിയ കണ്ടെയ്നർ കപ്പലുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും ടേൺറൗണ്ട് സമയം കുറയ്ക്കാനും വലിയ സൗകര്യമുണ്ട്. ഇതെല്ലാം കൊളംബോയേക്കാൾ വിഴിഞ്ഞത്തെ ഒരുപടി മുന്നിലേക്ക് നിർത്തുകയാണ്.
∙ ദുബായിയെ മാറ്റിമറിച്ച ജബൽ അലി
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിതവും മധ്യ പൗരസ്ത്യ ദേശത്തെ (Middle East) ഏറ്റവും തിരക്കേറിയതുമായ തുറമുഖമാണ് ജബൽ അലി. അഞ്ച് പതിറ്റാണ്ടിനുള്ളിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ പത്ത് തുറമുഖങ്ങളിലൊന്നാകാനും ജബൽ അലിക്ക് സാധിച്ചു. ഇത് വിഴിഞ്ഞത്തിനും വലിയൊരു പ്രചോദനമാണ്. മുഴുവൻ ഗൾഫ് മേഖലയുടെയും യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ (യുഎഇ) സ്വപ്ന നഗരമായ ദുബായിയുടേയും അടിസ്ഥാന സൗകര്യങ്ങൾക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ജബൽ അലി പോർട്ട് നൽകിയ സംഭാവന ചെറുതല്ല. 190 ലക്ഷത്തിലധികം ടിഇയു ശേഷിയുള്ള ജബൽ അലി പോർട്ടിൽ, ഒന്നിലധികം ആഴത്തിലുള്ള ജല ബർത്തുകളും വിപുലമായ കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങളും ഉൾപ്പെടുന്നു. തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ അത്യാധുനിക ഓട്ടമേഷനും അത്യാധുനിക ലോജിസ്റ്റിക് സംവിധാനങ്ങളുമുണ്ട്. ഇതുവഴി കാര്യക്ഷമമായി ചരക്ക് കൈകാര്യം ചെയ്യലും സംഭരണവും ഉറപ്പാക്കുന്നു. റാഷിദ് ബിൻ സയീദ് അൽ-മക്തൂം ആണ് ജബൽ അലി തുറമുഖത്തിന് തുടക്കമിട്ടത്. 1979 ഫെബ്രുവരി 26ന് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി ഉദ്ഘാടനം ചെയ്തു.
∙ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത തുറമുഖം
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത തുറമുഖവും വ്യാവസായിക അദ്ഭുതവുമാണ് ജബൽ അലി പോർട്ട്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിപി വേൾഡ് ആണ് തുറമുഖം നിയന്ത്രിക്കുന്നത്. 40ലധികം രാജ്യങ്ങളിലേക്ക് ഇവിടെ നിന്ന് ചരക്കുകൾ എത്തിക്കുന്നുണ്ട്. ലോകത്തെ കണ്ടെയ്‌നർ ഗതാഗതത്തിന്റെ ഏകദേശം 10 ശതമാനം കൈകാര്യം ചെയ്യുന്നത് ജബൽ അലി പോർട്ട് ആണ്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ജബൽ അലിയുടെ തന്ത്രപ്രധാനമായ സ്ഥാനം യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന നിർണായക ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബാക്കി മാറ്റുകയായിരുന്നു. തുറമുഖത്തിന്റെ വിപുലമായ കണക്റ്റിവിറ്റിയും അത്യാധുനിക സൗകര്യങ്ങളുമാണ് രാജ്യാന്തര വ്യാപാരത്തിന്റെ പ്രധാന ഭാഗമാകാൻ ജബൽ അലി പോർട്ടിനെ സഹായിച്ചത്.
വൻ ലോജിസ്റ്റിക്‌സ് സംവിധാനങ്ങളും ഫ്രീ സോൺ സൗകര്യങ്ങളുമാണ് ദുബായിലേക്ക് വൻ ചരക്കുകടത്ത് കമ്പനികളെയും മറ്റു ബിസിനസ് സ്ഥാപനങ്ങളെയും ആകർഷിക്കുന്നത്. എന്നാൽ, ദുബായ് പോർട്ടിൽ ആഴം നിലനിർത്താൻ ഇടയ്ക്കിടെ ഡ്രജിങ് വേണ്ടിവരുന്നു. ഇതിന് വൻ തുകയാണ് ഓരോ വർഷവും ചെലവഴിക്കേണ്ടി വരുന്നത്. എന്നാൽ വിഴിഞ്ഞത്ത് ആഴം കൂട്ടേണ്ടി വരുന്നില്ല, ഈ അധിക ചെലവ് ഒഴിവാക്കാനാകും. ഇതോടൊപ്പം തന്നെ ഇന്ത്യയിലെ തുറമുഖങ്ങളിലേക്കുള്ള ചരക്കുകൾ ഇനി ദുബായ് പോർട്ടിൽ നിന്ന് നേരിട്ട് വിഴിഞ്ഞത്തേക്ക് എത്തും. ഇത് ഇന്ത്യ– യുഎഇ രാജ്യങ്ങള്‍ക്കിടിയിലുള്ള വ്യാപാരം കൂടുതൽ സജീവമാക്കും.
∙ ഒരു രാജ്യത്തെ മാറ്റിമറിച്ച തുറമുഖം
സിംഗപ്പൂർ ലോകത്തിലെ ഏറ്റവും വലുതും തിരക്കേറിയതുമായ തുറമുഖങ്ങളിലൊന്നാണ്. നിലവിൽ 3.6 കോടിയിലധികം ടിഇയു ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. ഒന്നിലധികം ആഴത്തിലുള്ള വാട്ടർ ബെർത്തുകൾ, വിപുലമായ കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങൾ, നൂതന ഓട്ടമേഷൻ സംവിധാനങ്ങൾ എന്നിവ ഈ തുറമുഖത്തിന്റെ സവിശേഷതയാണ്. 1000 ഷിപ്പിങ് ലൈനുകൾ, 130ലധികം കണ്ടെയ്നർ ക്രെയിനുകൾ എന്നിവയുൾപ്പെടെ ലോകോത്തര സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും തുറമുഖത്ത് സജ്ജീകരിച്ചിരിക്കുന്നു. ഇവിടെ 67 ബെർത്തുകളും ഉണ്ട്. തുവാസ് എന്നു പേരിട്ട മെഗാ തുറമുഖ പദ്ധതിയും രാജ്യം നടപ്പാക്കാനിരിക്കുകയാണ്. അത് നടപ്പാക്കാനായാൽ, 2040ൽ ചരക്കിറക്കൽ ശേഷി 650 ലക്ഷം ടിഇയു ആയി വർധിക്കുമെന്നാണ് സിംഗപ്പൂർ പറയുന്നത്. ഇത് സിംഗപ്പൂരിനെ വൻ ചരക്കുകടത്ത് ഹബ്ബാക്കി മാറ്റും. ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മദർ പോർട്ടാണ് സിംഗപ്പൂർ. പ്രധാന ആഗോള ഷിപ്പിങ് റൂട്ടുകൾക്ക് സമീപം സ്ഥിതി ചെയ്യുന്ന സിംഗപ്പൂർ തുറമുഖം ഏഷ്യയിലേക്കും അതിനപ്പുറത്തേക്കുമുള്ള ഒരു നിർണായക ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി പ്രവർത്തിക്കുന്നു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ ജലപാതകളിലൊന്നായ മലാക്ക കടലിടുക്കിന്റെ സാന്നിധ്യം തന്നെയാണ് സിംഗപ്പൂർ തുറമുഖത്തെ അതിവേഗം കുതിക്കാൻ സഹായിച്ചത്. നൂതന സാങ്കേതികവിദ്യകളും കാര്യക്ഷമമായ പ്രക്രിയകളും ഉയർന്ന ഉൽപാദനക്ഷമതയും ഉറപ്പാക്കുന്നതാണ് ഈ തുറമുഖം. സമഗ്രമായ ലോജിസ്റ്റിക്‌സും സപ്ലൈ ചെയിൻ സംവിധാനങ്ങളും ആഗോള സമുദ്ര ചരക്കുകടത്തിൽ ഈ തുറമുഖത്തെ മുന്നിലെത്തിച്ചു. ഇപ്പോൾ ചൈനീസ് തുറമുഖം മാത്രമാണ് സിംഗപ്പൂരിന് മുന്നിലുള്ളത്. സിംഗപ്പൂർ തുറമുഖം വിഴിഞ്ഞത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്കും ഒരു പ്രചോദനമാണ്. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ നേട്ടം കൈവരിച്ച തുറമുഖത്തിന്റെ പാത പിന്തുടർന്നാൽ വര്‍ഷങ്ങൾക്കുള്ളിൽ കേരളവും ലോകം ശ്രദ്ധിക്കപ്പെടുന്ന ഇടമാകും. ഇന്ത്യയിലെ തുറമുഖങ്ങളിലേക്കുള്ള ചരക്കുകൾ ഇനി സിംഗപ്പൂർ പോർട്ടിൽ നിന്ന് നേരിട്ട് വിഴിഞ്ഞത്തേക്ക് എത്തും. ഇത് ഇന്ത്യ– സിംഗപ്പൂർ രാജ്യങ്ങള്‍ക്കിടിയിലുള്ള വ്യാപാരം കൂടുതൽ സജീവമാക്കുകയും ചെയ്യും.
∙ തൊട്ടതെല്ലാം പൊന്നാക്കിയ അദാനിയുടെ വിഴിഞ്ഞം
രാജ്യത്തിനകത്തും പുറത്തും നിരവധി തുറമുഖങ്ങൾ ഏറ്റെടുത്ത് വിജയിപ്പിച്ച ഗൗതം അദാനി തന്നെയാണ് വിഴിഞ്ഞം പദ്ധതിയും ഏറ്റെടുത്തിരിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച തുറമുഖങ്ങളിലൊന്നായ ഗുജറാത്തിലെ മുന്ദ്രയും അദാനി ഗ്രൂപ്പ് തന്നെയാണ് നോക്കിനടത്തുന്നത്. കച്ച് ഉൾക്കടലിന്റെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന മുന്ദ്ര തുറമുഖം രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖങ്ങളിലൊന്നാണ്. 1998ൽ അദാനി പോർട്‌സും സ്‌പെഷൽ ഇക്കണോമിക് സോൺ ലിമിറ്റഡും വികസിപ്പിച്ചെടുത്ത ഈ തുറമുഖം ഇന്ന് ഇന്ത്യയിലെ സമുദ്ര വ്യാപാരത്തിന്റെ നിർണായക കേന്ദ്രമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെയുള്ള ഗുജറാത്തിന്റെ വികസനത്തിന് പിന്നിലെ പ്രധാന കേന്ദ്രവും മുന്ദ്ര തന്നെ. തുടക്കത്തിൽ സിംഗിൾ ബെർത്ത് സൗകര്യവുമായി വികസിപ്പിച്ചെടുത്ത മുന്ദ്ര തുറമുഖം വൻ നിക്ഷേപമിറക്കി അദാനി വികസിപ്പിക്കുകയായിരുന്നു.
വിവിധ ഉൽപന്നങ്ങളുമായുള്ള കണ്ടെയ്‌നറുകൾ, കൽക്കരി, എണ്ണ, വാഹനങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ചരക്കുകൾ മുന്ദ്ര തുറമുഖം കൈകാര്യം ചെയ്യുന്നു. 2013ൽ തന്നെ മുന്ദ്ര ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖമായി മാറി. 2020-21 സാമ്പത്തിക വർഷത്തിൽ തുറമുഖം ഏകദേശം 14.4 കോടി മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്തു. പ്രധാന റെയിൽ, റോഡ് ശൃംഖലകളിലേക്കുള്ള കണക്റ്റിവിറ്റി, തടസ്സമില്ലാത്ത ലോജിസ്റ്റിക്‌സ്, വിതരണ നെറ്റ്‌വർക്കുകള്‍ എല്ലാം അദാനി പോർട്ടിന് കീഴിൽ അതിവേഗം വികസിപ്പിച്ചെടുക്കുകയായിരുന്നു. അതെ, അദാനിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖവും കുറഞ്ഞ സമയത്തിനുള്ളിൽ അത്യുന്നതങ്ങളിലേക്ക് കുതിക്കുമെന്നു പ്രതീക്ഷിക്കാം.