ദിവസവും നാം കുടിക്കുന്ന ഓരോ തുള്ളി കുപ്പിവെള്ളവും മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്ന വില്ലനാണെന്ന് എത്ര പേർക്ക് അറിയാം? തീൻമേശയിലെത്തുന്ന കടൽ ഭക്ഷണം പോലും മനുഷ്യജീവിതത്തിനു വൻ വെല്ലുവിളിയായിരിക്കുന്നു. വരും തലമുറയെ തന്നെ ഇല്ലാതാക്കിയേക്കാവുന്ന ഭയാനകമായ യാഥാർഥ്യം ശാസ്ത്രജ്ഞർ തന്നെ വെളിപ്പെടുത്തി കഴിഞ്ഞു. പതിവായി ഉപയോഗിക്കുന്ന ഭക്ഷണങ്ങളിൽ പോലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം ഉണ്ടെന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ തടയാനാകുമെന്ന് നാം ഏറെ ചിന്തിക്കേണ്ടിയിരിക്കുന്നു. 5 മില്ലിമീറ്ററിൽ താഴെ വലുപ്പമുള്ള ഈ സൂക്ഷ്മമായ ആക്രമണകാരികൾ മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാന ഭാഗങ്ങളെയാണ് ആക്രമിക്കുന്നത്. മനുഷ്യന്റെ വൃഷണങ്ങളിൽ പോലും ഭൂമിയുടെ തന്നെ അന്തകനായ പ്ലാസ്റ്റിക് എത്തിയിരിക്കുന്നു. ബീജ ഉൽപാദനത്തിനും ആത്യന്തികമായി നമ്മുടെ ജീവിവർഗങ്ങളുടെ നിലനിൽപ്പിനു പോലും ഇത് വൻ ഭീഷണിയാണ്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിവസവും നാം കുടിക്കുന്ന ഓരോ തുള്ളി കുപ്പിവെള്ളവും മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്ന വില്ലനാണെന്ന് എത്ര പേർക്ക് അറിയാം? തീൻമേശയിലെത്തുന്ന കടൽ ഭക്ഷണം പോലും മനുഷ്യജീവിതത്തിനു വൻ വെല്ലുവിളിയായിരിക്കുന്നു. വരും തലമുറയെ തന്നെ ഇല്ലാതാക്കിയേക്കാവുന്ന ഭയാനകമായ യാഥാർഥ്യം ശാസ്ത്രജ്ഞർ തന്നെ വെളിപ്പെടുത്തി കഴിഞ്ഞു. പതിവായി ഉപയോഗിക്കുന്ന ഭക്ഷണങ്ങളിൽ പോലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം ഉണ്ടെന്ന് പറയുമ്പോൾ ഇതൊക്കെ എങ്ങനെ തടയാനാകുമെന്ന് നാം ഏറെ ചിന്തിക്കേണ്ടിയിരിക്കുന്നു. 5 മില്ലിമീറ്ററിൽ താഴെ വലുപ്പമുള്ള ഈ സൂക്ഷ്മമായ ആക്രമണകാരികൾ മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാന ഭാഗങ്ങളെയാണ് ആക്രമിക്കുന്നത്. മനുഷ്യന്റെ വൃഷണങ്ങളിൽ പോലും ഭൂമിയുടെ തന്നെ അന്തകനായ പ്ലാസ്റ്റിക് എത്തിയിരിക്കുന്നു. ബീജ ഉൽപാദനത്തിനും ആത്യന്തികമായി നമ്മുടെ ജീവിവർഗങ്ങളുടെ നിലനിൽപ്പിനു പോലും ഇത് വൻ ഭീഷണിയാണ്.

പ്ലാസ്റ്റിക്കിന്റെ ഘടകങ്ങൾ മനുഷ്യരുടെ വൃഷണങ്ങൾക്കുള്ളിൽ കടന്നു കയറുന്നുവെന്നാണ് ശാസ്ത്ര‍‍‍ജ്ഞരുടെ കണ്ടെത്തൽ. മനുഷ്യ വംശത്തിന്റെ നാശത്തിനു കാരണമായേക്കാവുന്ന കണ്ടെത്തലിന്റെ ഞെട്ടലിലാണു ശാസ്ത്രജ്ഞർ. വൃഷണത്തിൽ പ്ലാസ്റ്റിക് എത്തിയാൽ പുരുഷന്മാരിൽ ബീജോൽപാദനം കുറയും. മാത്രമല്ല, സ്ത്രൈണത വർധിക്കുന്നതിലൂടെ പുരുഷന്മാരുടെ ജനിതക ഘടന തന്നെ തകരും. ഒപ്പം, അർബുദം ഉൾപ്പെടെ വിവിധ രോഗങ്ങൾക്കു ഇതു കാരണമാകും. ശരീരത്തിൽ മൈക്രോ പ്ലാസ്റ്റിക് എത്തുന്നതിലൂടെ സ്ത്രീകളിൽ ഗർഭപാത്രത്തിലും അനുബന്ധ അവയവങ്ങളിലുമുള്ള അർബുദം വർധിക്കുമെന്നും മുന്നറിയിപ്പുണ്ട്. ന്യൂ മെക്സിക്കോ സർവകലാശാലയിലെ ഗവേഷകരാണു വൃഷണത്തിൽ 12 തരം മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.

Representative Image: (Photo: pcess609/istockphoto)
ADVERTISEMENT

ഇതൊരു നിശ്ശബ്ദ കൊലയാളിയാണെന്ന് തന്നെ പറയാം. ദൈനംദിന ദിനചര്യകളുടെ ഭാഗമായി നാം വിശ്വസിച്ച് കുടിക്കുന്ന കുപ്പിവെള്ളം മുതൽ ആസ്വദിച്ച് കഴിക്കുന്ന സമുദ്രവിഭവങ്ങൾ പോലും ഭീതിയുടെ നിഴലിലാണ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വൻ വന്ധ്യതാ പ്രശ്നങ്ങൾ നേരിടുമ്പോൾ ഈ വെല്ലുവിളിയെ കൂടി പ്രതിരോധിക്കാൻ സാധിച്ചില്ലെങ്കിൽ ഭാവിയിൽ ആരോഗ്യമുള്ള ഒരു തലമുറ തന്നെ ഇല്ലാതായി പോകും. ഈ പ്ലാസ്റ്റിക് ആസക്തിയെ യഥാസമയം നിയന്ത്രിക്കാൻ കഴിയുമോ? ഏതൊക്കെ ഭക്ഷണപദാർഥങ്ങളിലൂടെയാണ് മനുഷ്യ ശരീരത്തിൽ പ്ലാസ്റ്റിക് എത്തുന്നത്? ഈ വെല്ലുവിളിയെ എങ്ങനെ നേരിടാം? വിഷയത്തിൽ ശാസ്ത്രജ്ഞർക്ക് പറയാനുള്ളതെന്ത്? പരിശോധിക്കാം.

∙ കേരളത്തിലും കണ്ടെത്തി ഈ വില്ലനെ

വൃഷണത്തിലും ബീജത്തിലുമൊക്കെ പ്ലാസ്റ്റിക്കിന്റെ രാസ ഘടകങ്ങളായ പോളിപ്രൊപ്പിലിൻ, പോളിവിനൈൽ ക്ലോറൈഡ് പോലുള്ള രാസവസ്തുക്കളുടെ സാന്നിധ്യം തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ (ആർജിസിബി) നേരത്തേ സ്ഥിരീകരിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗവേഷണ സ്ഥാപനങ്ങളും ഇതേ കണ്ടെത്തൽ നടത്തിയിട്ടുണ്ട്. ഈ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ തുടർച്ചയായി നടന്ന ഗവേഷണങ്ങൾക്കൊടുവിലാണ് ന്യു മെക്സിക്കോ സർവകലാശാല വൃഷണത്തിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് ആർജിസിബിയിൽ നടന്ന ഗവേഷണത്തിനു നേതൃത്വം നൽകിയ ശാസ്ത്രജ്ഞനും ഇപ്പോൾ ഇന്ത്യൻ കൗൺസിൽ ഫോൺ മെഡിക്കൽ റിസർച്ചിലെ (ഐസിഎംആർ) എമിരിറ്റസ് സയന്റിസ്റ്റുമായ ഡോ.ജി.പ്രദീപ് കുമാർ പറഞ്ഞു.

Representative Image: (Photo: Rost-9D/istockphoto)

∙ ബീജോൽപാദനത്തെ പ്ലാസ്റ്റിക് തകർക്കുന്നത് എങ്ങനെ?

ADVERTISEMENT

വൃഷണത്തിനുള്ളിൽ ബീജോൽപാദനം നിർവഹിക്കുന്ന സെമിനിഫറസ് ട്യുബ്യൂൾസിന് പുറത്തു ബാഹ്യ വസ്തുക്കളെ പ്രതിരോധിക്കുന്നതിനു ശക്തമായ സംവിധാനം ഉണ്ട്. ഇതിനാൽ ശരീരത്തിൽ എത്തുന്ന ബാഹ്യഘടകങ്ങൾക്കു ബീജോൽപാദനം നിർവഹിക്കുന്ന ഭാഗത്തേക്കു കടക്കാനാവില്ലായിരുന്നു. പക്ഷേ, ആ പ്രതിരോധത്തെ തകർത്തുകൊണ്ട് മൈക്രോപ്ലാസ്റ്റിക് ഉള്ളിലേക്കു കടക്കുന്നുവെന്നാണു ഗവേഷണഫലം വ്യക്തമാക്കുന്നത്. സെമിനിഫറസ് ട്യുബ്യൂൾസിനുള്ളിൽ മൈക്രോ പ്ലാസ്റ്റിക് എത്തുമ്പോൾ അതിനെതിരെ ശരീരം പല രാസവസ്തുക്കളും ഉൽപാദിപ്പിക്കും.

ഇതിന്റെ ഫലമായി ബീജങ്ങൾ നശിക്കുകയോ ഉൽപാദനം ഗണ്യമായി കുറയുകയോ ചെയ്യും. പോളിപ്രൊപ്പിലിനും പോളിവിനൈൽ ക്ലോറൈഡിനും സ്ത്രീ ഹോർമോൺ ആയ ഈസ്ട്രജന്റെ അതേ ഘടനയാണുള്ളത്. ഇവ പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ ഉൽപാദനത്തെ തടസ്സപ്പെടുത്തും. പുരുഷ ശരീരത്തിൽ സ്വതവേ ചെറിയ തോതിലുള്ള ഈസ്ട്രജൻ ഉണ്ട്. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ ഉൽപാദനം കുറയുമ്പോൾ ഈസ്ട്രജന്റെ ഉൽപാദനം വൻതോതിൽ ഉയരും. ഇതാണു പുരുഷന്മാരിൽ സ്ത്രൈണത വർധിപ്പിക്കുന്നത്.

മക്കളില്ലാത്ത മനുഷ്യർ

പുരുഷന്മാരിൽ പ്രതിദിനം 20 കോടി ബീജങ്ങൾ ഉണ്ടാകും. ഇത്രയും എണ്ണം ഉണ്ടെങ്കിലേ സന്താനോൽപാദനം സുഗമമാകുകയുള്ളൂ. ബീജങ്ങളുടെ എണ്ണം ഒന്നരക്കോടിക്കു താഴെയായാൽ വന്ധ്യതയിൽ എത്തും. ലോകത്ത് ബീജോൽപാദനം കുറയുന്നവരുടെ എണ്ണം അതിവേഗം കുതിക്കുകയാണ്. ഇപ്പോൾ 13% പുരുഷന്മാർക്കു ഒന്നരക്കോടിയിൽ താഴെയാണു ബീജോൽപാദനം. ഈ തോത് വർഷം തോറും 2% വീതം ഉയരുന്നുണ്ടെന്നും ഡോ. പ്രദീപ് കുമാർ പറയുന്നു.

∙ കൊലയാളി കുപ്പിവെള്ളം മുതൽ

നവജാത ശിശുക്കളുടെ മറുപിള്ളയിൽ പോലും നേരത്തേ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം ഏത് അവയവത്തേക്കാളും കൂടുതലായി വൃഷണത്തെ ബാധിക്കുന്നത് അതീവ ഗൗരവത്തോടെ കാണണമെന്നാണു ഡോക്ടർമാരുടെ മുന്നറിയിപ്പ്. ബീജോൽപാദനം കുറഞ്ഞാൽ മനുഷ്യവംശത്തിന്റെ നിലനിൽപ് വലിയ വെല്ലുവിളിയിലേക്കു നീളും. മൈക്രോ പ്ലാസ്റ്റിക്കിന് 5 മില്ലി മീറ്ററിൽ താഴെയാണു വലുപ്പം. കുപ്പിവെള്ളത്തിന്റെ കാര്യം തന്നെ എടുക്കാം. പ്ലാസ്റ്റിക് കുപ്പി നിർമിച്ചശേഷം അതിലെ പ്ലാസ്റ്റിക് പൊടിപടലങ്ങൾ നീക്കം ചെയ്യുന്നില്ല. ചെയ്താൽ തന്നെ അതു പൂർണമായി മാറണമെന്നില്ല. അത്തരം കുപ്പികളിൽ നിറച്ചുവരുന്ന വെള്ളം കുടിക്കുന്നവരുടെ ശരീരത്തിൽ മൈക്രോ പ്ലാസ്റ്റിക് എത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട.

Representative Image: (Photo: BjelicaS/istockphoto)
ADVERTISEMENT

∙ കടൽ ജീവൻ എടുക്കുമ്പോൾ

കടലിൽ നിന്നു മീനും മറ്റു കടൽ ജീവികൾക്കൊപ്പം മൈക്രോ പ്ലാസ്റ്റിക്കുകളും നിങ്ങളുടെ തീൻമേശയിലേക്ക് എത്തുന്നുണ്ട്. വർഷം 430 ദശലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ഇവയിൽ മൂന്നിൽ രണ്ടു ഭാഗവും ഹ്രസ്വകാല പ്ലാസ്റ്റിക് ഉൽപന്നങ്ങളാണ്. അവ മാലിന്യമായി മാറുമ്പോൾ മഴ മുതൽ മലിനജലം ഉൾപ്പെടെയുള്ള വഴി കടലിലേക്ക് എത്തും. കടലിൽ എത്തുന്ന പ്ലാസ്റ്റിക് കാലാന്തരത്തിൽ മൈക്രോ പ്ലാസ്റ്റിക്കായി മാറും. ഇവ വിവിധ ഭക്ഷണത്തിലൂടെ കടൽ മീനുകൾക്കും കടൽ ജീവികൾക്കുമുള്ളിൽ എത്തും.

Representative Image: (Photo: ArtMarie/istockphoto)

സമുദ്രോൽപന്നങ്ങൾ കഴിക്കുന്ന മനുഷ്യർക്കു ശ്വാസം മുട്ടൽ, പെരുമാറ്റ വ്യതിയാനങ്ങൾ, ജനിതക വ്യതിയാനം, ഭക്ഷണത്തോടുള്ള വെറുപ്പ് എന്നിവ ഉണ്ടാകാം. മീനുകൾ കഴിക്കുന്ന പക്ഷികളും പ്ലാസ്റ്റിക് വാഹകരാണ്. മീൻ മാലിന്യം നേരിട്ടും തീറ്റയായും പോൾട്രി ഫാമുകൾ എത്തുന്നുണ്ട്. അതായത് ചിക്കനിലൂടെയും മനുഷ്യ ശരീരത്തിൽ പ്ലാസ്റ്റിക് എത്തുന്നുണ്ട്.

∙ സിഗരറ്റ് മുതൽ വസ്ത്രം വരെ

നമ്മൾ ജീവിക്കുന്നതു ഭൂമിയിൽ ആണെങ്കിലും നമുക്കു മേൽ ഒരു പ്ലാസ്റ്റിക് വല ഉണ്ടെന്നു തിരിച്ചറിയുക. ആ വല മുറിച്ചു പുറത്തിറങ്ങിയാൽ മറ്റൊരു പ്ലാസ്റ്റിക് വലയിൽ ആയിരിക്കും എത്തുക. ഇതിനാൽ പ്ലാസ്റ്റിക്കിൽ നിന്നൊരു മോചനമില്ല, പ്ലാസ്റ്റിക്കിനെ നിത്യ ജീവിതത്തിൽ നിന്നു പുറത്താക്കുന്നതുവരെ. സിഗരറ്റ് ഫിൽറ്ററുകളിലെ പ്രധാന ഘടകം സെല്ലുലോസ് അസറ്റേറ്റ് നാരുകളാണ്. ഇവ മൈക്രോ പ്ലാസ്റ്റിക്കാണെന്ന് അധികമാർക്കും അറിയില്ല. നൂറു കോടി ആളുകൾ ഒരു വർഷം 6 ലക്ഷം സിഗരറ്റുകൾ ഉപയോഗിക്കുമ്പോൾ ലോകത്തിന്റെ എല്ലാ കോണുകളിലും മൈക്രോ പ്ലാസ്റ്റിക് എത്തിച്ചേരും.

Representative Image: (Photo: Sezeryadigar/istockphoto)

പോളിയസ്റ്റർ, അക്രിലിക്, നൈലോൺ തുടങ്ങിയ രൂപത്തിൽ പ്ലാസ്റ്റിക് ഘടകങ്ങൾ ഉണ്ട്. തുണികൾ കഴുകുമ്പോൾ മൈക്രോ ഫൈബർ എന്ന് അറിയപ്പെടുന്ന മൈക്രോപ്ലാസ്റ്റിക് മണ്ണിലേക്ക് എത്തും. ആഗോള ടെക്സ്റ്റൈൽ ശൃംഖലയെ മാപ്പ് ചെയ്യുന്ന 2020ലെ യുഎൻഇപി റിപ്പോർട്ട് അനുസരിച്ച്, സമുദ്രത്തിൽ എത്തുന്ന മൈക്രോപ്ലാസ്റ്റിക്കിൽ ഏകദേശം 9 ശതമാനവും വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള തുണിത്തരങ്ങളിൽ നിന്നാണെന്ന് ഓർക്കുക.

English Summary:

Shocking Discovery: Microplastics Found in Human Testicles

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT