വിയ്റ്റനാമിനെ സ്നേഹിച്ച് ഇന്ത്യ; ബന്ധം ദൃഢമാക്കിയത് മോദി; കാണാനുണ്ട് ഒരുപാട് ‘കേരളീയ കാഴ്ചകൾ’
‘ബൊട് സാൻ വോയ് തുദോങ് ഒട്’ – ഇത് വിയറ്റ്നാമിലെ ദ ലാത് എന്ന പട്ടണത്തിൽ ലഭിക്കുന്ന വിഭവം. പുഴുങ്ങിയ കപ്പയും (മരച്ചീനി) മുളക് ചട്നിയും എന്നു മാത്രമാണ് ഇതിന്റെ അർഥം. കപ്പ പുഴുക്കും മുളകു ചമ്മന്തിയും ഉൾപ്പെടെ കേരളത്തെ അടുപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട് വിയറ്റ്നാമിൽ. എന്തിനേറെ പറയുന്നു കമ്യൂണിസവും കമ്യൂണിസ്റ്റ് പച്ചയും വരെയുണ്ട് ആ നാട്ടിൽ. മധ്യ വിയറ്റ്‌നാമിലെ കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ദ ലാത് പട്ടണം കേരളത്തിൽ നിന്നുള്ള സഞ്ചാരികൾക്ക് എന്നും അപ്രതീക്ഷിതമായ ഒരു കാഴ്ചയാണ്. മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും തണുത്ത കാലാവസ്ഥയ്ക്കും പേരുകേട്ട, കേരളത്തിലെ ഹൈറേഞ്ച് പ്രദേശങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ദ ലാത്. ഈ നഗരം സാംസ്കാരിക ബന്ധങ്ങളുടെ കലവറ കൂടിയാണ്. മൂടൽമഞ്ഞിൽ കുളിച്ച പ്രഭാതങ്ങളിൽ ഇവിടത്തെ പ്രാദേശിക വിഭവങ്ങൾ രുചിക്കാൻ ഇന്ത്യയിൽ നിന്നെത്തിയ സഞ്ചാരികൾ പൈൻ മരങ്ങൾ നിറഞ്ഞ കുന്നുകളിലേക്ക് ഒഴുകുകയാണ്. എന്തൊക്കെയാണ് ഇന്ത്യയിൽ നിന്നെത്തുന്ന സഞ്ചാരികൾക്ക് വിയറ്റ്നാം

‘ബൊട് സാൻ വോയ് തുദോങ് ഒട്’ – ഇത് വിയറ്റ്നാമിലെ ദ ലാത് എന്ന പട്ടണത്തിൽ ലഭിക്കുന്ന വിഭവം. പുഴുങ്ങിയ കപ്പയും (മരച്ചീനി) മുളക് ചട്നിയും എന്നു മാത്രമാണ് ഇതിന്റെ അർഥം. കപ്പ പുഴുക്കും മുളകു ചമ്മന്തിയും ഉൾപ്പെടെ കേരളത്തെ അടുപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട് വിയറ്റ്നാമിൽ. എന്തിനേറെ പറയുന്നു കമ്യൂണിസവും കമ്യൂണിസ്റ്റ് പച്ചയും വരെയുണ്ട് ആ നാട്ടിൽ. മധ്യ വിയറ്റ്‌നാമിലെ കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ദ ലാത് പട്ടണം കേരളത്തിൽ നിന്നുള്ള സഞ്ചാരികൾക്ക് എന്നും അപ്രതീക്ഷിതമായ ഒരു കാഴ്ചയാണ്. മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും തണുത്ത കാലാവസ്ഥയ്ക്കും പേരുകേട്ട, കേരളത്തിലെ ഹൈറേഞ്ച് പ്രദേശങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ദ ലാത്.
ഈ നഗരം സാംസ്കാരിക ബന്ധങ്ങളുടെ കലവറ കൂടിയാണ്. മൂടൽമഞ്ഞിൽ കുളിച്ച പ്രഭാതങ്ങളിൽ ഇവിടത്തെ പ്രാദേശിക വിഭവങ്ങൾ രുചിക്കാൻ ഇന്ത്യയിൽ നിന്നെത്തിയ സഞ്ചാരികൾ പൈൻ മരങ്ങൾ നിറഞ്ഞ കുന്നുകളിലേക്ക് ഒഴുകുകയാണ്. എന്തൊക്കെയാണ് ഇന്ത്യയിൽ നിന്നെത്തുന്ന സഞ്ചാരികൾക്ക് വിയറ്റ്നാം ഒരുക്കിയിരിക്കുന്നത്? വിയ്റ്റനാമും ഇന്ത്യയും തമ്മിലെന്ത്? കേരളത്തിൽ നിന്നുള്ള സഞ്ചാരികൾക്ക് വിയറ്റ്നാമിൽ ഒരുക്കിവച്ചിരിക്കുന്ന പ്രത്യേകം കാഴ്ചകളെന്ത്? ആ കാഴ്ചകളിലേക്കൊരു യാത്ര...
∙ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്ന വിയറ്റ്നാം
വിയറ്റ്നാമിലെ ദിനപത്രങ്ങളുടെ വിദേശം പേജുകളിൽ പകുതി വാർത്തകളും ഇന്ത്യയിൽ നിന്നുള്ളവയാണ്. ഇന്ത്യയിലെ രാഷ്ട്രീയ ചലനവും വികസന വാർത്തകളും എല്ലാമാണ് അവിടെയുള്ള പത്രങ്ങളിൽ നിറയുന്നത്. അതിനു കാരണം ഇന്ത്യയുമായി വിവിധ മേഖലകളിൽ കഴിഞ്ഞ 10 വർഷത്തിനിടെ നടത്തിയ ഉടമ്പടികളാണ്. കേന്ദ്രത്തിൽ നരേന്ദ്ര മോദി അധികാരത്തിൽ വന്ന 2014നു ശേഷം വിവിധ മേഖലകളിൽ 39 ധാരണാപത്രങ്ങളിലാണ് ഒപ്പുവച്ചത്. വ്യാപാരം, വാണിജ്യം, സാമ്പത്തികം മേഖലകളിൽ ഇക്കാലയളവിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചത് 10 ഉടമ്പടികളിലാണ്. പങ്കാളിത്തം, സാമ്പത്തിക സഹായം തുടങ്ങിയ മേഖലകളിൽ 5 കരാറുകൾ, നിയമം മേഖലയിൽ 2 കരാറുകൾ, ശാസ്ത്ര–സാങ്കേതിക മേഖലകളിൽ 11 കരാറുകൾ, കല, സംസ്കാരം, ഉത്സവങ്ങൾ എന്നീ മേഖലകളിൽ 3 കരാറുകൾ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ 8 കരാറുകളും ഒപ്പുവച്ചിട്ടുണ്ട്.
സൈബർ സുരക്ഷയുമായി ബന്ധപ്പെട്ടതാണ് ഇവയിൽ പ്രധാനം. ഇൻഫർമേഷൻ ടെക്നോളജി, സ്കിൽ ഡെവല്പമെന്റ്, തുടങ്ങി കരാറുകളിലാണ് വിയറ്റ്നാം യുവാക്കളുടെ പ്രതീക്ഷ. എംബിബിഎസ് പഠനത്തിനായി വിയറ്റ്നാമിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണവും കൂടിയിട്ടുണ്ട്. ജെറ്റ്കിങ് എന്ന ഇന്ത്യൻ സ്ഥാപനം ഹോ ചി മിൻ സിറ്റിയിലെ പ്രമുഖ സോഫ്റ്റ്‌വെയർ സ്ഥാപനത്തിനായി കംപ്യൂടർ പ്രഫഷനലുകൾക്ക് പരിശീലനം നൽകും. ആദ്യ ഘട്ടത്തിൽ 50,000 പേർക്കാണ് പരിശീലനമെന്ന് ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡോ. മദൻ മോഹൻ സേഥി പറഞ്ഞു. വിയറ്റ്നാം മാത്രം പശ്ചാത്തലമാക്കിയുള്ള ലവ് ഇൻ വിയറ്റ്നാം എന്ന ഹിന്ദി ചിത്രം ഓഗസ്റ്റിൽ റിലീസ് ചെയ്യും. വിയറ്റ്നാമിൽ പൂർണമായി ചിത്രീകരിക്കുന്ന ആദ്യ സിനിമയാണിത്. വിയറ്റ്നാം ഉൽപാദിപ്പിക്കുന്ന ഒട്ടേറെ ഉൽപന്നങ്ങളുടെ വലിയ വിപണി കൂടിയാണ് ഇന്ത്യ എന്നതും ശ്രദ്ധേയമാണ്.
∙ ലോട്ടറി കച്ചവടവും സജീവം
കേരളത്തിനു സമാനമാണ് ലോട്ടറി കച്ചവടവും. പുരുഷൻമാരും സ്ത്രീകളും ലോട്ടറി കച്ചവടത്തിനുണ്ട്. വിയറ്റ്നാമീസ് കറൻസിയായ ഡോങ്ങിലാണ് വില. 30,000 ഡോങ് ആണ് ഒരു ടിക്കറ്റിന്റെ വില. ഇന്ത്യൻ രൂപയിൽ നോക്കിയാൽ കേവലം നൂറു രൂപയിൽ താഴെ മാത്രം. നിശ്ചിത നികുതി നൽകി സ്വകാര്യ സംരംഭങ്ങളാണ് ലോട്ടറി കച്ചവടം നടത്തുന്നത്. അവിടത്തെ കറൻസിയിൽ ശതകോടിയാണ് ബംപർ പ്രൈസ്. സമ്മാനങ്ങൾ നൽകുന്നില്ലെന്ന കാരണത്തിന് അടുത്തിടെ ലോട്ടറി വ്യാപാരികൾക്കെതിരായ കേസുകളും സജീവമായിരുന്നു.
∙ അങ്കിൾ ഹോ എന്ന വികാരം
വിയറ്റ്നാം ജനതയുടെ വികാരമാണ് അങ്കിൾ ഹോ എന്നു വിളിപ്പേരുള്ള ഹോ ചി മിൻ. വിയറ്റ്നാമീസ് ജനതയെ വിപ്ലവപാതയിലൂടെ നയിച്ച നേതാവ്. 10,000 അംഗങ്ങളുള്ള ‘മെൻ ഇൻ ബ്ലാക്ക്’ എന്നറിയപ്പെടുന്ന ഗറില്ല യുദ്ധ സൈന്യത്തിന്റെ നായകൻ. വിയറ്റ്നാമിന്റെ ആദ്യ പ്രസിഡന്റും വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവുമായിരുന്നു. യുഎസ് ഉൾപ്പെടെയുള്ള പാശ്ചാത്യ സൈന്യം അങ്കിൾ ഹോയുടെ യുദ്ധതന്ത്രത്തിനു പിന്നിൽ അടിയറവു പറഞ്ഞുവെന്നത് ചരിത്ര സത്യം.
നോർത്ത് വിയറ്റ്നാം, സൗത്ത് വിയറ്റ്നാം എന്നു രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ട വിയറ്റ്നാം ഒന്നാകണമെന്ന സ്വപ്നം ബാക്കിവച്ചാണ് 1969ൽ അങ്കിൾ ഹോ മരിച്ചത്. അതിനും എട്ടു വർഷങ്ങൾക്കു ശേഷമാണ് രാജ്യം ഒന്നാകുന്നത്. അന്ന് സൗത്ത് വിയറ്റ്നാം ഭരിച്ചിരുന്നത് നോൺ–കമ്യൂണിസ്റ്റുകളെങ്കിലും അതിന്റെ തലസ്ഥാനമായിരുന്ന സൈഗോൺ 1976ന് ശേഷം അറിയപ്പെട്ടത് ഹോ ചി മിന്റെ പേരിലാണ്. വിയറ്റ്നാമിന്റെ വാണിജ്യ തലസ്ഥാനം എന്ന പേരെടുത്ത നഗരമാണ് ഹോ ചി മിൻ സിറ്റി. അങ്കിൾ ഹോയുടെ ജീവചരിത്രം പങ്കുവയ്ക്കുന്ന മ്യൂസിയം ഉൾപ്പെടെയുള്ളവ ഹോ ചി മിൻ സിറ്റിയിലുണ്ട്. ഈ രാജ്യം ഭരിക്കുന്നത് കമ്യൂണിസ്റ്റുകൾ എങ്കിലും സോഷ്യലിസത്തിൽ ഊന്നിയുള്ള ലിബറൽ ഭരണക്രമമാണ് വിയറ്റ്നാമിലുള്ളത്.
∙ 2023ൽ 4 ലക്ഷം ഇന്ത്യക്കാർ
2023ൽ ഏകദേശം 4 ലക്ഷം ഇന്ത്യക്കാർ വിറ്റ്നാമിൽ വിനോദസഞ്ചാരത്തിന് എത്തിയെന്നാണു കണക്ക്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണം ഗണ്യമായി കൂടിയിട്ടുണ്ട്. അതുപോലെ ഇന്ത്യൻ വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണശാലകളുടെ എണ്ണവവും കൂടി. കൊച്ചി ഉൾപ്പെടെ 6 നഗരങ്ങളിൽ വിയറ്റ്നാം വിമാനങ്ങൾ എത്തുന്നുണ്ട്. ഭാഷയും ഭക്ഷണവുമാണ് വിയറ്റ്നാമിൽ എത്തുന്ന ഇന്ത്യൻ ടൂറിസ്റ്റുകൾ നേരിടുന്ന വെല്ലുവിളി. ട്രാൻസ്‌ലേറ്റ് ആപ്പിലൂടെ ടൈപ്പ് ചെയ്തു വിറ്റ്‌നാമീസിലേക്കു മൊഴിമാറ്റിക്കാട്ടിയാണ് ആശയവിനിമയം നടത്തുന്നത്. ഇന്ത്യൻ ഭാഷകളും വിറ്റ്‌നാമീസും അറിയുന്ന ഗൈഡുകൾക്കുള്ള തൊഴിൽ സാധ്യതയുമുണ്ട്.
∙ വിയറ്റ്നാമിലെ ഇന്ത്യൻ ടൂറിസ്റ്റുകൾ
വിയറ്റ്നാം തലസ്ഥാനമായ ഹാനോയിയും ആ രാജ്യത്തിന്റെ വ്യവസായ തലസ്ഥാനം എന്ന് അറിയപ്പെടുന്ന ഹോ ചി മിൻ സിറ്റിയും കണ്ടു മടങ്ങുകയാണ് അവിടെ എത്തുന്ന വിദേശ ടൂറിസ്റ്റുകൾ ചെയ്യുന്നത്. ഇരു സ്ഥലങ്ങളിലും ഏകദേശം നാലഞ്ചു ദിവസം കറങ്ങി മടങ്ങും. എന്നാൽ, ഇതിനു പുറമേയുള്ള പ്രൊവിൻസുകളിൽ കാണാക്കഥകൾ ഉറങ്ങുന്നുവെന്നാണ് വിയറ്റ്നാം ടൂറിസം അധികൃതർ പറയുന്നത്.
∙ ദ ലാത് എന്ന മഞ്ഞു തീരം
ദ ലാത് – സെൻട്രൽ വിയറ്റ്നാമിലെ മനോഹര തീരം. ലാം ദോങ് പ്രവിശ്യയുടെ തലസ്ഥാനം. സമുദ്ര നിരപ്പിൽ നിന്ന് 4500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. കേരളത്തിലെ ഹൈറേഞ്ചിനു സമാനമായ കാലാവസ്ഥ. മധ്യ വിയറ്റ്നാമിലെ ഹിൽ സ്റ്റേഷൻ എന്നും വിശേഷിപ്പിക്കാം. കുന്നുകളാൽ ചുറ്റപ്പെട്ട പട്ടണമാണ് ദലാത് എന്ന പട്ടണത്തിൽ ചെറു കുന്നുകളാണ് അലങ്കാരം. കുന്നുകളിൽ പൈൻ മരക്കാടുകൾ. വിയറ്റ്നാം സഞ്ചരിക്കുന്ന പലരും ദലാത് ഉൾപ്പെടെയുള്ള നയന മനോഹര കാഴ്ചകൾ കാണാതെയാകും മടങ്ങുന്നത്.
വിയറ്റ്നാമിൽ സമതല പ്രദേശങ്ങളിൽ ചൂടു കൂടുന്ന കാലത്താണ് ദലാത്തിലേക്കു വിനോദ സഞ്ചാരികൾ എത്തുന്നത്. ഇവിടെ പരമാവധി ചൂട് 20 ഡിഗ്രിയാകും. വർഷം മുഴുവനും ഈ പൈൻ മര കുന്നുകളിൽ പുക മഞ്ഞു മൂടി നിൽക്കും. ‘സിറ്റി ഓഫ് ഇറ്റേണൽ സ്പ്രിങ്’ അഥവാ നിത്യ വസന്ത നഗരം എന്നും ഈ പട്ടണം അറിയപ്പെടുന്നു. ഫ്രഞ്ചുകാരായ ആർകിടെക്ടുകൾ നിർമിച്ച താപ് ചാം റെയിൽവേയാണ് മറ്റൊരു ആകർഷണം. 1930കളിൽ നിർമിച്ചതെങ്കിലും വിയറ്റ്നാം യുദ്ധത്തിന്റെ അലകളിൽ പിന്നീടു പ്രവർത്തന രഹിതമായി. ടൂറിസത്തിന്റെ ഭാഗമായി 2000ന് ശേഷം പുനർനിർമിച്ചു വീണ്ടും സഞ്ചാരയോഗ്യമാക്കി.
∙ ഫൂ യെൻ – മനോഹര തീരം
ശാന്തമായ തീരക്കടലും മനോഹരമായ കുന്നുകളുമാണ് ഈ പ്രവിശ്യയുടെ പ്രത്യേകത. അടിക്കടലിലെ പവിഴപ്പുറ്റുകൾ വരെ മുകളിൽ നിന്നു കാണാമെന്നതാണ് ഈ നാടിന്റെ മറ്റൊരു പ്രത്യേകത. അത്ര സുതാര്യമാണ് ഈ മേഖലയിലെ കടൽ ജലം. ഏകദേശം 230 കിലോമീറ്ററാണ് ഈ പ്രവിശ്യയിലെ തീരം. 12–ാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചുവെന്നു സങ്കൽപ്പിക്കുന്ന പുരാതന ക്ഷേത്രമായ നാൻ ടവറിന്റെ ഇന്ത്യൻ ശിൽപ വിദ്യയുടെ ഭാവം. ആധുനിക ശിൽപവിദ്യയുടെ നിറമണിഞ്ഞ നിങ് ഫോങ് ടവറും ഫൂ യെന്നിലെ ടുയോ ഹോവ സിറ്റിയുടെ തീരത്ത് ഉയർന്നു നിൽക്കുന്നു. ദാ ദിയ റീഫ് കടപ്പുറം ഏറ്റവും മനോഹരമാണ്. കടലിലേക്ക് ഇറങ്ങി നിൽക്കുന്ന പാറക്കൂട്ടങ്ങിളിൽ നിന്ന് ഫോട്ടോ എടുക്കാനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്. ഫൂ യെന്നിൽ 400 ഹെക്ടർ ബീച്ചുകളിൽ നിറയെ പവിഴപ്പുറ്റുകളാണെന്നാണ് കണക്ക്. മനുഷ്യ വാസമുള്ളതും ഇല്ലാത്തതുമായ ഒട്ടേറെ ദ്വീപ് സമൂഹങ്ങളും ഫൂ യെന്നിലുണ്ട്.
∙ നിൻ ത്വാൻ
സൗത്ത് ഈസ്റ്റ് വിയറ്റ്നാമിലെ മലകളും കുന്നുകളും കടൽതീരവും നിബിഡ വനങ്ങളും എല്ലാം ചേർന്നുള്ള പ്രവിശ്യയാണ് നിൻ ത്വാങ്. വിൻ ഹൈ ബേയിൽ കടലിലൂടെയുള്ള സാഹസികമായ ബോട്ട് യാത്രയാണ് പ്രധാന ആകർഷണം. ഗ്ലാസുകൾ പതിച്ച ബോട്ടിന്റെ അടിത്തട്ടിലൂടെ കടൽ മത്സ്യങ്ങളെയും പവിഴപ്പുറ്റ് ഉൾപ്പെടെയുള്ളവയെയും കാണാം.
∙ ടൂറിസം മേഖലയിൽ കേരള ബന്ധം
അറുപതിൽ അധികം മലയാളി സംരംഭകരുമായി വിയറ്റ്നാം ടൂറിസം വകുപ്പ് കൈകോർത്തിരിക്കുകയാണ്. ഈ സംരംഭകർക്കു വേണ്ടി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസൾട്ടിങ് സ്ഥാപനമായ വെബ് സിആർഎസ് ആണ് വിയറ്റ്നാമിലെ പ്രൊവിൻസുകളിലെ സർക്കാരുകളുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചത്. തായ്‍ലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണ് പ്രധാനമായും ഇന്ത്യക്കാർ സന്ദർശിക്കുന്നത്. അതിന്റെ പകുതി ചെലവിൽ വിയറ്റ്നാം സന്ദർശിച്ചു മടങ്ങാമെന്ന് വെബ് സിആർഎസ് മാനേജിങ് ഡയറക്ടർ നീൽകാന്ത് പരാരത് പറഞ്ഞു.
പ്രധാന സ്ഥലങ്ങൾക്കു പുറമേ, മറ്റു പ്രൊവിൻസുകളുടെ കൂടി ടൂറിസം സാധ്യത ഉൾപ്പെടുത്തിയാണ് പദ്ധതി ആവിഷ്കരിക്കുന്നത്. വെബ് സിആർഎസ് മുഖേന ബന്ധപ്പെട്ടാൽ ബുക്കിങ് കമ്മിഷന്‍ ലാഭിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഹോ ചി മിൻ സിറ്റി, നിൻ ത്വാങ്, ഫു യെൻ, ലാം ഡോങ്, ദ ലാത് തുടങ്ങിയ പ്രൊവിൻസുകളുമായാണ് ആദ്യഘട്ടത്തിൽ ധാരണാപത്രം ഒപ്പു വച്ചിരിക്കുന്നത്.
ഈ മേഖലകളിലേക്ക് സാധാരണയായി വിദേശ ടൂറിസ്റ്റുകൾ എത്തുന്നില്ല. ദേശീയ ഉദ്യാനങ്ങൾ, ബീച്ചുകൾ, സാഹസിക വിനോദ കേന്ദ്രങ്ങൾ തുടങ്ങിയവ ഈ മേഖലയിൽ ഉണ്ട്. ഇവിടേക്ക് മലയാളികൾ ഉൾപ്പെടെ കൂടുതൽ ഇന്ത്യക്കാർ എത്തുമ്പോൾ ഈ മേഖലകളിൽ ഇന്ത്യൻ ഭക്ഷണശാലകൾ തുറക്കാനുള്ള സാധ്യതയും ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. താമസ–ഭക്ഷണ സൗകര്യവും കുറഞ്ഞ നിരക്കിൽ വിയറ്റ്നാമിൽ ലഭിക്കും. 4 സ്റ്റാർ ഹോട്ടലിലെ ഒരു മുറിക്ക് 3000 രൂപയിൽ താഴെയാണ് നിരക്ക്.