സംസ്ഥാന ഭാഗ്യക്കുറിയുടെ ബംപർ സമ്മാനം അടിച്ചവരാരും പിന്നീട് സമാധാനത്തോടെ ഉറങ്ങിയിട്ടുണ്ടാവില്ല. ബംപർ അടിച്ചവരുടെ അവസ്ഥ കേട്ടാൽ ആരും മൂക്കത്ത് വിരൽവച്ചു പോകും. ഇത്രയും ഭീമമായ തുക കൈയിലെത്തിയിട്ടും വീട്ടിൽ പോലും കയറാൻ പറ്റുന്നില്ല, ഒളിവിൽ താമസിക്കേണ്ടി വരികയും ചെയ്യുന്നു. പണം ചോദിച്ച് എത്തുന്നവരെക്കൊണ്ട് പൊറുതിമുട്ടും. ഒരു വശത്ത് കടം ചോദിച്ചെത്തുന്നവരാണെങ്കിൽ പ്രലോഭനങ്ങളാൽ വീർപ്പുമുട്ടിക്കുന്നവരാണ് മറുവശത്ത്. ഇത്തരമൊരു അനുഭവം തന്നെയാണ് ആലപ്പുഴ പ്ലാംപറമ്പിൽ വിശ്വംഭരനും പറയാനുള്ളത്. വിശ്വംഭരനെത്തേടി ഒന്നരമാസത്തിനിടെ എത്തിയത് 216 കത്തുകളാണ്; മുന്നൂറോളം അതിഥികൾ. ഓരോ ദിവസവും പത്തോളം പേർ കാണാനെത്തുന്നു. ഒന്നര മാസം മുൻപു വരെ ബന്ധുക്കൾക്കും അയൽവാസികൾക്കും മാത്രം പരിചിതനായിരുന്ന പ്ലാംപറമ്പിൽ വിശ്വംഭരനെത്തേടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന ഭാഗ്യക്കുറിയുടെ ബംപർ സമ്മാനം അടിച്ചവരാരും പിന്നീട് സമാധാനത്തോടെ ഉറങ്ങിയിട്ടുണ്ടാവില്ല. ബംപർ അടിച്ചവരുടെ അവസ്ഥ കേട്ടാൽ ആരും മൂക്കത്ത് വിരൽവച്ചു  പോകും. ഇത്രയും ഭീമമായ തുക കൈയിലെത്തിയിട്ടും വീട്ടിൽ പോലും കയറാൻ പറ്റുന്നില്ല, ഒളിവിൽ താമസിക്കേണ്ടി വരികയും ചെയ്യുന്നു. പണം ചോദിച്ച് എത്തുന്നവരെക്കൊണ്ട് പൊറുതിമുട്ടും. ഒരു വശത്ത് കടം ചോദിച്ചെത്തുന്നവരാണെങ്കിൽ പ്രലോഭനങ്ങളാൽ വീർപ്പുമുട്ടിക്കുന്നവരാണ് മറുവശത്ത്. ഇത്തരമൊരു അനുഭവം തന്നെയാണ് ആലപ്പുഴ പ്ലാംപറമ്പിൽ വിശ്വംഭരനും പറയാനുള്ളത്.

വിശ്വംഭരനെത്തേടി ഒന്നരമാസത്തിനിടെ എത്തിയത് 216 കത്തുകളാണ്; മുന്നൂറോളം അതിഥികൾ. ഓരോ ദിവസവും പത്തോളം പേർ കാണാനെത്തുന്നു. ഒന്നര മാസം മുൻപു വരെ ബന്ധുക്കൾക്കും അയൽവാസികൾക്കും മാത്രം പരിചിതനായിരുന്ന പ്ലാംപറമ്പിൽ വിശ്വംഭരനെത്തേടി ആളുകളും അന്വേഷണവും ഒഴുകിയെത്താൻ ഒറ്റ കാരണമേയുള്ളൂ, മേയ് 29ന് വിശ്വംഭരന് ലോട്ടറിയടിച്ചു. സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപർ. 12 കോടി രൂപ! അന്നു മുതൽ സഹായം തേടിയെത്തുന്നവരുടെ ശല്യം മൂലം പല ജില്ലകളിലായുള്ള ബന്ധുവീടുകളിൽ മാറി മാറി താമസിക്കുകയാണ് വിശ്വംഭരൻ.

വിഷു ബംപർ വിജയി ആലപ്പുഴ പഴവീടുള്ള പ്ലാംപറമ്പിൽ വിശ്വംഭരനും മകളും. (ചിത്രം: മനോരമ)
ADVERTISEMENT

∙ സമാധാനമായി ഉറങ്ങിയ രാത്രി

മേയ് 29ന് സംസ്ഥാന ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചപ്പോൾ നാടു മുഴുവൻ, 12 കോടി നേടിയ ആലപ്പുഴയിലെ ഭാഗ്യവാനെ തിരയുകയായിരുന്നു. സമ്മാനാർഹമായ ടിക്കറ്റ് വിറ്റ ഏജന്റിനെ കണ്ടെത്തിയെങ്കിലും വിജയി ഒരു ദിവസം മുഴുവൻ കാണാമറയത്ത് നിന്നു. എല്ലാവരും തന്നെ തിരഞ്ഞ ആ ദിവസം രാത്രി, – വിഷു ബംപർ സമ്മാനം തനിക്കാണെന്ന് ഏതാണ്ടുറപ്പിച്ചെങ്കിലും സ്വന്തം ടിക്കറ്റും സമ്മാനം നേടിയ നമ്പരും ഒത്തുനോക്കാതെ വിശ്വംഭരൻ കിടന്നുറങ്ങി. ‘ഏറ്റവും നന്നായി ഉറങ്ങിയത് ഇന്നലെയാണ്. ഇനി ഉറങ്ങാൻ പറ്റുമോ എന്നറിയില്ലല്ലോ’’– പിറ്റേദിവസം ടിക്കറ്റ് ഒത്തുനോക്കി സമ്മാനം ഉറപ്പിച്ച ശേഷം മാധ്യമങ്ങൾക്കു പ്രത്യക്ഷപ്പെട്ട വിശ്വംഭരൻ പറഞ്ഞു. ആ പറഞ്ഞതു സത്യമായെന്നു വിശ്വംഭരൻ പറയുന്നു. ‘‘പിന്നെ ഇന്നുവരെ സമാധാനത്തോടെ ഉറങ്ങാൻ പറ്റിയിട്ടില്ല. പണം ചോദിച്ചെത്തുന്നവരെക്കൊണ്ടു പൊറുതിമുട്ടി. അടുത്ത ജില്ലകളിലുള്ളവരൊക്കെ നേരിട്ടെത്തും. ദൂരെയുള്ളവർ കത്തയയ്ക്കും. പ്രശ്നങ്ങൾ പലതാണെങ്കിലും എല്ലാവരുടെയും ആവശ്യം ഒന്നുതന്നെ– പണം.

വിഷു ബംപർ ടിക്കറ്റ്. (Photo Arranged)

∙ ചികിത്സാസഹായം മുതൽ വ്യാപാര പങ്കാളിത്തം വരെ

ലോട്ടറി വാർത്തയറിഞ്ഞു പിറ്റേദിവസം മുതൽ വീട്ടിൽ ആളുകൾ തിരക്കിയെത്തിത്തുടങ്ങിയെന്നു വിശ്വംഭരൻ പറയുന്നു. ‘‘ചിലർക്കു വീടുവയ്ക്കാൻ സഹായം വേണം, വീട്ടിലാർക്കെങ്കിലും ഗുരുതരമായ രോഗമാണ്, ഓപ്പറേഷനു  കുറേ പണം ചെലവാകും, സഹായിക്കണം എന്ന ആവശ്യവുമായി ഒട്ടേറെപ്പേർ.  ഇതേ അവശ്യങ്ങളുമായി ദിവസവും ഏഴും എട്ടും പേരൊക്കെ വരും. ഇതിനു പുറമേയാണ് ഇൻഷുറൻസ് ഏജന്റുമാരുടെയും ഫിനാൻസ് കമ്പനിക്കാരുടെയും വരവ്. പണം നിക്ഷേപിച്ചാൽ തിരിച്ചു കിട്ടുന്ന തുകയുടെ വലുപ്പം പറഞ്ഞാണു വരവ്. ആദ്യം അടിച്ച 12 കോടിയൊന്നു കിട്ടട്ടേ’ എന്നു പറഞ്ഞു മടക്കിവിട്ടു.’’

വിഷുബംപർ അടിച്ച വിശ്വംഭരനും ഭാര്യയും. (ചിത്രം: മനോരമ)
ADVERTISEMENT

രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും കത്തുകളുടെ വരവ് തുടങ്ങി. വീട്ടുപേരും സ്ഥലവുമെല്ലാം വാർത്തകളിലുണ്ടായിരുന്നല്ലോ. അങ്ങനെ മേൽവിലാസം ഒപ്പിച്ചാണ് കത്തെഴുതുന്നത്. ആവശ്യമൊക്കെ നേരത്തേ പറഞ്ഞതു തന്നെ. ഇതുവരെ 250ൽ കൂടുതൽ കത്തുകൾ ലഭിച്ചു. പോസ്റ്റ്മാൻ വീട്ടിലെ നിത്യസന്ദർശകനായി’’– വിശ്വംഭരൻ ചിരിക്കുന്നു. ബിസിനസിൽ പണം നിക്ഷേപിക്കണമെന്ന ആവശ്യവുമായാണ് വേറെ ചിലർ വരുന്നത്. ‘‘ചേട്ടൻ ഒന്നുമറിയേണ്ട, പണം മുടക്കിയാൽ മാത്രം മതി. ബിസിനസെല്ലാം ‍ഞങ്ങൾ ചെയ്തോളാം. മാസാമാസം ലാഭമങ്ങോട്ടു തരും’’ എന്നാണു വാഗ്ദാനം. അറിയാത്ത ബിസിനസ് ചെയ്തു പണം കളയാൻ താൽപര്യമില്ലാത്തതിനാൽ അവർക്കും പിടികൊടുത്തിട്ടില്ല.

ഒടുവിൽ മടുത്തു, ഭാഗ്യവാൻ മുങ്ങി

ആലപ്പുഴ പഴവീടുള്ള കുടുംബവീട്ടിൽ സഹായം തേടിയെത്തുന്നവരുടെ ശല്യം വർധിച്ചതോടെ വിശ്വംഭരൻ ഹരിപ്പാടുള്ള വീട്ടിലേക്കു പോയി. വർഷങ്ങൾക്കു മുൻപ് സ്വന്തമായി സ്ഥലം വാങ്ങി വച്ച വീടാണിത്. അവിടെയും ചിലർ തിരക്കിയെത്തിയതോടെ തിരുവനന്തപുരത്തുള്ള മൂത്ത മകളുടെ വീട്ടിലേക്കു മാറി. ചിങ്ങോലിയിലെ രണ്ടാമത്തെ മകളുടെ വീട്ടിലും കുറച്ചുദിവസം തങ്ങി. ഒന്നു രണ്ടു ദിവസം പഴവീടുള്ള കുടുംബവീട്ടിലുമെത്തി. വിശ്വംഭരൻ ഇല്ലാത്ത ദിവസങ്ങളിലും വീട്ടിലെ തിരക്കിനു കുറവൊന്നുമുണ്ടായിരുന്നില്ലെന്നു അയൽവാസികൾ പറയുന്നു. 

∙ ആദ്യം 4 വീടുവയ്ക്കണം, പിന്നെ സഹായം

ലോട്ടറിയടിച്ച പണം ഇതുവരെ കയ്യിൽ കിട്ടിയിട്ടില്ല. രണ്ടു മാസം കഴിയുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചതെന്നു വിശ്വംഭരൻ പറയുന്നു. ‘‘പണം കിട്ടിയാൽ പഴവീടുള്ള കുടുംബവീട് പുതുക്കിപ്പണിയണം. പിന്നെ സഹോദരിക്കും അവരുടെ 2 മക്കൾക്കും വീടു വച്ചു കൊടുക്കണം. അങ്ങനെ 4 വീടിന്റെ പണിയാണ് ആദ്യം ചെയ്യാനുള്ളത്. പിന്നെ 2 മക്കൾക്കും അർഹമായതു കൊടുക്കണം. അവരാണല്ലോ സമ്മാനത്തിന്റെ അവകാശികൾ. ഞാൻ അനുഭവിച്ച കഷ്ടപ്പാടുകളൊന്നും എന്റെ മക്കൾ അനുഭവിക്കരുതെന്നു നിർബന്ധമുണ്ട്. വീടു വയ്ക്കാൻ സഹായം തേടി വരുന്നവരോടൊക്കെ ഞാൻ പറയുന്നത്, ആദ്യം ഞാൻ വീടു വയ്ക്കട്ടെ എന്നാണ്. 20 വർഷം സിആർപിഎഫിൽ ജോലി ചെയ്ത സമ്പാദ്യം കൊണ്ടു ഹരിപ്പാട് സ്ഥലം വാങ്ങി വീടു വച്ചിട്ടുണ്ട്. പക്ഷേ കുടുംബവീട്ടിലാണ് കൂടുതലും താമസം. ആർക്കും സഹായം ചെയ്യില്ല എന്നൊന്നുമില്ല. അയൽവാസികളിൽ മോശം സ്ഥിതിയിൽ ചിലരുണ്ട്. അവരെ സഹായിക്കണം–വിശ്വംഭരൻ പറയുന്നു.

2022 ഓണം ബംപർ ജേതാവ് ശ്രീവരാഹം സ്വദേശി അനൂപും ഭാര്യ മായയും. (ചിത്രം: മനോരമ)

∙ വെളിപ്പെടുത്തിയത് ഒളിച്ചിരിക്കാൻ പറ്റാത്തതിനാൽ

ADVERTISEMENT

25 കോടി രൂപയുടെ ഓണം ബംപർ ലോട്ടറിയടിച്ച തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവർ ബി.അനൂപ് പണം ചോദിച്ചെത്തുന്നവരെക്കൊണ്ടു പൊറുതിമുട്ടി ഒളിവുജീവിതം നയിക്കേണ്ടി വന്നത് രണ്ടു വർഷം മുൻപാണ്. സ്വന്തം വീട്ടിൽ കഴിയാനും പുറത്തിറങ്ങാനും പറ്റാതെ ബന്ധുവീടുകളിൽ ഒളിച്ചുതാമസിക്കേണ്ടി വന്ന അനൂപിന്റെ കഥ പുറത്തു വന്നതോടെ പിന്നീടുള്ള പല ബംപർ നറുക്കെടുപ്പുകളിലെയും വിജയികൾ പേരു വെളിപ്പെടുത്താൻ മടിച്ചു. വിഷു ബംപർ നറുക്കെടുപ്പിൽ ആദ്യദിനം ഏജന്റിനെ കണ്ടെത്തിയിട്ടും വിജയിയെ കണ്ടെത്താൻ കഴിയാതിരുന്നതോടെ പേരു വെളിപ്പെടുത്താൻ തയാറാകാത്ത വിജയിയാകും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് വിശ്വംഭരൻ പിറ്റേന്നു മാധ്യമങ്ങൾക്കു മുന്നിലെത്തി.

‘‘രാജ്യത്തിന്റെ അതിർത്തികൾ വരെ സഞ്ചരിച്ചിട്ടുള്ള എനിക്ക് പണം എന്തു ചെയ്യണമെന്നു നന്നായറിയാം.’’ എന്ന് ആത്മവിശ്വാസത്തോടെ ക്യാമറ നോക്കി ചിരിച്ചു. പക്ഷേ, ഒളിച്ചിരിക്കാൻ പറ്റാത്തതുകൊണ്ടാണു താനാണു വിജയിയെന്നു വെളിപ്പെടുത്തേണ്ടി വന്നതെന്ന്  വിശ്വംഭരൻ പറയുന്നു. ടിക്കറ്റ് വിറ്റ സ്ത്രീയെ തലേ ദിവസം തന്നെ തിരിച്ചറിഞ്ഞിരുന്നു. അവർ 10 ടിക്കറ്റാണ് ആകെ വിറ്റത്. ടിക്കറ്റ് വാങ്ങിയ ഓരോരുത്തരായി കണ്ടെത്തി സമ്മാനം അടിച്ചോ എന്ന് ഉറപ്പുവരുത്താനും  തുടങ്ങി. വിജയിയെ എളുപ്പത്തിൽ കണ്ടെത്താനാകുമെന്ന് ഉറപ്പായതോടെയാണ്, ഞാനാണു വിജയിയെന്നു പരസ്യമായി പ്രഖ്യാപിച്ചത്.

എന്റെ വീട് ഇപ്പോൾ നാട്ടിലെ എല്ലാവർക്കും അറിയാം. മേൽവിലാസവും ആളുകൾ തപ്പിയെടുത്തു കത്തയയ്ക്കുന്നു. ഫോൺ നമ്പർ മാത്രം പരസ്യമായിട്ടില്ല. അതുകൊണ്ട് ഫോണിന് അൽപം സമാധാനമുണ്ട്. വിശ്വനാഥൻ ചിരിക്കുന്നു. 1968ൽ സിആർപിഎഫിൽ ചേർന്ന വിശ്വംഭരൻ 20 വർഷത്തെ സേവനത്തിനു ശേഷം ലാൻസ് നായിക്കായി സ്വയം വിരമിച്ചതാണ്. തുടർന്ന് എറണാകുളത്ത് സൗത്ത് ഇന്ത്യൻ ബാങ്കിൽ ദീർഘകാലം സെക്യൂരിറ്റി ജീവനക്കാരനായി. കോവിഡ് കാലത്ത് ആ ജോലി ഉപേക്ഷിച്ചു. ഇതിനു ശേഷമാണ് ലോട്ടറി എടുക്കുന്ന ശീലം തുടങ്ങിയത്. 5000 രൂപയാണ് ഇതിനു മുൻപ് കിട്ടിയ ഏറ്റവും വലിയ സമ്മാനം.

English Summary:

Winning the Lottery: Vishwambharan's Journey of Unexpected Challenges

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT