വേനലിൽ ഉണങ്ങി നശിക്കും, മഴ കനത്താൽ അഴുകിപ്പോകും. തീർന്നില്ല. നല്ല വിലയുള്ളപ്പോൾ വിളവ് ഉണ്ടാവില്ല. നിറഞ്ഞു കായ്ക്കുമ്പോൾ വില നൽകില്ല. ഇതൊക്കെയാണ് ഏലം കർഷകർ നേരിടുന്ന വെല്ലുവിളികൾ. എങ്കിലും ഏലം ഇടുക്കിയുടെ ശീലമാണ്. അതിനു കാരണമുണ്ട്. ഒറ്റയടിക്ക് നിറയെ പണം കൈയിൽ വരും. ഇപ്പോൾ കിലോയ്ക്ക് 2000 രൂപയിലേറെ വിലയുണ്ട്. അതായത് 10 കിലോ ഏലം ഒരു സഞ്ചിയിലാക്കി കൊണ്ടുപോയി വിറ്റാൽ രൂപ 20,000 മടിയിലായി. 50 കിലോ കുരുമുളക് കൊടുത്താലും ഈ വില കിട്ടില്ല. അതുകൊണ്ടുതന്നെ കൈ നിറച്ചു പണം കിട്ടുന്ന ഏക കൃഷി ഏലം തന്നെയെന്ന യാഥാർഥ്യം തിരിച്ചറിയാവുന്ന കർഷകർ വീണ്ടും പുനർകൃഷിക്ക് തയാറെടുക്കുന്നതാണ് ഇടുക്കിയിലെ കാഴ്ച. രാജ്യാന്തര സുഗന്ധ ദ്രവ്യങ്ങളുടെ വിപണിയിൽ ഒന്നാമതാണ് ഏലത്തിന്റെ സ്ഥാനം. എന്നാൽ പോയ കാർഷിക വർഷം ഏലം കർഷകന് നൽകിയതിൽ സുഗന്ധവും ദ്രവ്യവും തുലോം കുറവാണെന്നു പറയാം. ഏലം കൃഷിയുടെ ഭാവി തന്നെ തുലാസിലെന്ന് പറഞ്ഞാലും അതിശയോക്തിയില്ല. 2023ൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് ഏലം കടന്നു പോയത്. ഇനിയും പ്രതിസന്ധി തുടരുമോ? തുടർന്നാൽ ആ പ്രതിസന്ധി എങ്ങനെ കർഷകർ മറി കടക്കും. ഈ ചോദ്യങ്ങൾക്കും വേണം ഉത്തരം. വിലയും വിപണിയും മാത്രമല്ല ഏലത്തെ വലയ്ക്കുന്നത്. വിദേശ നാണ്യം കൊണ്ടു വരുന്നതിൽ മുന്നിലായ ഏലത്തിന്റെ ഭാവി ലേലത്തിനു വയ്ക്കണോ ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനലിൽ ഉണങ്ങി നശിക്കും, മഴ കനത്താൽ അഴുകിപ്പോകും. തീർന്നില്ല. നല്ല വിലയുള്ളപ്പോൾ വിളവ് ഉണ്ടാവില്ല. നിറഞ്ഞു കായ്ക്കുമ്പോൾ വില നൽകില്ല. ഇതൊക്കെയാണ് ഏലം കർഷകർ നേരിടുന്ന വെല്ലുവിളികൾ. എങ്കിലും ഏലം ഇടുക്കിയുടെ ശീലമാണ്. അതിനു കാരണമുണ്ട്. ഒറ്റയടിക്ക്  നിറയെ പണം കൈയിൽ വരും. ഇപ്പോൾ കിലോയ്ക്ക് 2000 രൂപയിലേറെ വിലയുണ്ട്. അതായത് 10 കിലോ ഏലം ഒരു സഞ്ചിയിലാക്കി കൊണ്ടുപോയി വിറ്റാൽ രൂപ 20,000 മടിയിലായി. 50 കിലോ കുരുമുളക് കൊടുത്താലും  ഈ വില കിട്ടില്ല. അതുകൊണ്ടുതന്നെ  കൈ നിറച്ചു പണം കിട്ടുന്ന ഏക കൃഷി ഏലം തന്നെയെന്ന യാഥാർഥ്യം തിരിച്ചറിയാവുന്ന കർഷകർ വീണ്ടും പുനർകൃഷിക്ക്  തയാറെടുക്കുന്നതാണ് ഇടുക്കിയിലെ കാഴ്ച. 

രാജ്യാന്തര സുഗന്ധ ദ്രവ്യങ്ങളുടെ വിപണിയിൽ ഒന്നാമതാണ് ഏലത്തിന്റെ സ്ഥാനം. എന്നാൽ പോയ കാർഷിക വർഷം ഏലം കർഷകന് നൽകിയതിൽ സുഗന്ധവും ദ്രവ്യവും തുലോം കുറവാണെന്നു പറയാം. ഏലം കൃഷിയുടെ ഭാവി തന്നെ തുലാസിലെന്ന് പറഞ്ഞാലും അതിശയോക്തിയില്ല. 2023ൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് ഏലം കടന്നു പോയത്. ഇനിയും പ്രതിസന്ധി തുടരുമോ? തുടർന്നാൽ ആ പ്രതിസന്ധി എങ്ങനെ കർഷകർ മറി കടക്കും. ഈ ചോദ്യങ്ങൾക്കും വേണം ഉത്തരം. വിലയും വിപണിയും മാത്രമല്ല ഏലത്തെ വലയ്ക്കുന്നത്. വിദേശ നാണ്യം കൊണ്ടു വരുന്നതിൽ മുന്നിലായ ഏലത്തിന്റെ ഭാവി ലേലത്തിനു വയ്ക്കണോ ? 

ഏലം കൃഷിയിടത്തിലെ കാഴ്ച (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ ഇവിടെ ചൂടു കഴിഞ്ഞാൽ മഴ, ഗ്വാട്ടിമാലയിൽ തണുപ്പ് 

ഇത്തവണ ഇടുക്കിയെ ചുട്ടു പൊള്ളിച്ച വേനൽ ചൂടിൽ നിലം പൊത്തിയത് പതിനായിരകണക്കിന് ഹെക്ടറിലെ ഏലക്കൃഷിയാണ്. ജില്ലയിലെ 1.5 ലക്ഷം ഏക്കറിലെ ഏലക്കൃഷിയിൽ 60 ശതമാനം ആണ് ഇത്തവണ നശിച്ചത്. ഇതു മൂലം 2024ൽ ഉൽപാദനം ഗണ്യമായി കുറയും. ഇതു ചെറുകിട - വൻകിട കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിയിരിക്കുന്നത്. ചെറുകിട കർഷകരിൽ ഭൂരിപക്ഷത്തിനും ഇത്തവണ വിളവില്ല. ജൂൺ മാസത്തിലാണ് സാധാരണ ഏലയ്ക്ക എടുത്തു തുടങ്ങുന്ന സീസൺ ആരംഭിക്കുന്നത്. സീസണിന്റെ അവസാന ഘട്ടത്തിൽ ഏലയ്ക്ക ഉൽപാദനം ഉണ്ടായേക്കാം എന്നു മാത്രം ആണ് ഇപ്പോൾ പ്രതീക്ഷ. രണ്ടു വർഷമായി വില സ്ഥിരതയില്ലാത്തത്  കർഷകരെയും വ്യാപാരികളെയും പ്രതിസന്ധിയിലാക്കുന്നുമുണ്ട്.

ഏലയ്ക്ക (ചിത്രം: മനോരമ)
ADVERTISEMENT

ഒപ്പം വരൾച്ചയ്ക്കു പിന്നാലെ പെരുമഴ ഉണ്ടാകുമെന്ന പ്രവചനങ്ങളിലാണ് കർഷകർക്ക് ആശങ്ക. സെപ്റ്റംബർ വരെ മഴ  ഉണ്ടാകുമെന്നും ചില സമയങ്ങളിൽ അസാധാരണമായ മഴയ്ക്കു സാധ്യതയുണ്ടെന്നുമുള്ള കാലാവസ്ഥാ പ്രവചനം ആണ് കർഷകരുടെ ചങ്കിടിപ്പ് കൂട്ടുന്നത്. മഴ കനത്താൽ ചെടികൾ അഴുകി നശിക്കും. ചെടികളിൽ അഴുകൽ  ആരംഭിച്ചു കഴിഞ്ഞാൽ പിന്നെ നിയന്ത്രണം വലിയ വെല്ലുവിളിയാണ്. കുമ്മായം വിതറിയും, തുരിശ് അടിക്കാൻ തയാറെടുത്തും കർഷകർ പ്രതിരോധത്തിന് ഒരുങ്ങിക്കഴിഞ്ഞു. ഉണക്കിനെ അതിജീവിച്ചു നിലനിർത്തിയിരിക്കുന്ന ചെടികൾ അഴുകിയാൽ  പിന്നെ തിരിച്ചു വരവ് അസാധ്യമെന്ന് കർഷകർ പറയുന്നു.

∙ കയറ്റുമതി ഇടിച്ച് കീടനാശിനി, ജർമൻ  പരിഹാരം   

ADVERTISEMENT

ഇന്ത്യൻ ഏലം നേരിടുന്ന പ്രതിസന്ധികളിൽ മറ്റൊന്നാണ്. കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതിനെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾ ഏലയ്ക്ക തിരിച്ചയ്ക്കുകയും നൽകിയ ഓർഡർ പിൻവലിക്കുകയും ചെയ്തത് കയറ്റുമതിക്ക് തിരിച്ചടിയായി. വില താഴ്ന്നു പോകുന്നതിനും ഇതു കാരണമായി. ഗ്വാട്ടിമാലയ്ക്കു പിന്നാലെ ചില ആഫ്രിക്കൻ രാജ്യങ്ങളും ഏലകൃഷി വ്യാപകമാക്കിയത് പ്രതിസന്ധി നൽകുന്നു. അമിത കീടനാശിനി പ്രയോഗം മൂലം വിദേശ രാജ്യങ്ങൾ ഇന്ത്യൻ ഏലയ്ക്കയോടു വിമുഖത കാട്ടുന്നത് ഉൾപ്പെടെ മറികടക്കുന്നതിനാണ് സുസ്ഥിര കൃഷി രീതി അവലംബിക്കുന്നത്. 

വിളവെടുത്ത ഏലയ്ക്ക വൃത്തിയാക്കുന്നു (ഫയൽ ചിത്രം: മനോരമ)

ജർമൻ സർക്കാരിന്റെ കീഴിലുള്ള ജർമൻ ഏജൻസി ഫോർ ഇന്റർനാഷനൽ കോ-ഓപറേഷൻ (ജിഐസെഡ്) കേരളത്തിലെ സ്വകാര്യ കമ്പനിയുമായി ചേർന്നാണ് സുസ്ഥിര കൃഷി രീതി നടപ്പിലാക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശുപാർശ ചെയ്യുന്ന കാഠിന്യം കുറഞ്ഞ കീടനാശിനികൾ മാത്രമേ സുസ്ഥിര കൃഷി രീതി നടപ്പിലാക്കുന്ന തോട്ടങ്ങളിൽ ഉപയോഗിക്കൂ. പച്ച, നീല നിറങ്ങളിലുള്ളവ ആയിരിക്കും ഈ കീടനാശിനികൾ. ഇതു കൂടാതെ മണ്ണിന്റെ ഫലപുഷ്ടി ഉൾപ്പെടെ പരിശോധിച്ച് ഉറപ്പു വരുത്തും. അടുത്ത വർഷം തിരഞ്ഞെടുക്കപ്പെട്ട  കൃഷിയിടങ്ങളിൽ സുസ്ഥിര കൃഷിരീതിയിൽ ഏലയ്ക്ക ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടലുകൾ.  ഇങ്ങനെ ഉൽപാദിപ്പിക്കുന്ന ഏലയ്ക്കയ്ക്ക് വിദേശ - ആഭ്യന്തര വിപണികളിൽ വലിയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇതിനാൽ കർഷകർക്ക് ഇക്കുറി പ്രതീക്ഷയുണ്ട്. 

∙ ഈ വർഷം വില ഉയരും, കാരണമുണ്ട്!

ഇക്കുറി വില കിട്ടുമോ? കിട്ടിയേക്കാം. വരൾച്ച വൻതോതിൽ ഏലച്ചെടികൾ നശിപ്പിച്ചതിനാൽ ഇത്തവണ കാര്യമായ വിളവ് ഉണ്ടാകില്ല. ഈ സാഹചര്യം വില വർധന സമ്മാനിക്കുമെന്നാണ്  കർഷകരും, വ്യാപാരികളും പ്രതീഷിക്കുന്നത്. രാജ്യത്തെ 65 ശതമാനം ഏലയ്ക്കയും ഇടുക്കിയിലാണ് ഉൽപാദിപ്പിക്കുന്നത്. എന്നാൽ ചെടികൾ കൂട്ടത്തോടെ ഉണങ്ങി വീണതിനാൽ 40 മുതൽ 70 ശതമാനം വരെ ഉൽപാദനം കുറയാം. ഇതു വില കൂടാൻ ഇടയാക്കാം. ഇപ്പോൾ ഉയർന്ന വില 3000 കടന്നതും പ്രതീക്ഷ വർധിപ്പിക്കുന്നു. എന്നാൽ ടൺ കണക്കിന് ഉൽപന്നം സ്റ്റോറുകളിൽ ഇരിക്കുന്നതും, ലേലത്തിന് എത്തുന്ന ഏലയ്ക്കയിൽ കാര്യമായ കുറവ് ഇല്ലാത്തതും വലിയ തോതിൽ വില ഉയരില്ലെന്ന വാദത്തെയും ബലപ്പെടുത്തുന്നു. എന്തായാലും ഹൈറേഞ്ചിലെ സ്റ്റോറുകളിൽ കോടിക്കണക്കിന് രൂപയുടെ ഏലയ്ക്ക കമ്പോളത്തിലെ മാറ്റവും കാത്തിരിപ്പുണ്ട്. 

മഴ മണ്ണിനെ സമൃദ്ധമായി നനച്ചതിനു പിന്നാലെ കർഷകർ ഭൂമി ഒരുക്കി ഏലം നട്ടുപിടിപ്പിക്കുന്നതിന്റെ തിരക്കിലാണ്. താപനിലയുള്ളതായ കാലാവസ്ഥയാണ് ഏല കൃഷിക്ക് എപ്പോഴും അനുയോജ്യം. കൂടാതെ 500- 1250 മീറ്റർ ഉയരത്തിലാവണം കൃഷിയിറക്കുന്ന സ്ഥലം. ഏലം നടുന്ന ഭൂമിയുടെ നിലം  നന്നായി ഒരുക്കണം. നിലവിൽ കൃഷിയിറക്കിയ സ്ഥലമാണെങ്കിൽ പഴയ ചെടി പൂർണമായി നീക്കം ചെയ്തിട്ടു വേണം നിലമൊരുക്കുവാൻ. ചരിവുള്ള സ്ഥലങ്ങളിൽ മണ്ണാലിപ്പ് തടയുന്നതിനായി തട്ടുകളായി തിരിച്ചിട്ടു വേണം ചെടികൾ നടേണ്ടത്. 35 മുതൽ 45 സെ.മീ. താഴ്ചയുള്ള കുഴികളാണ് എടുക്കേണ്ടത്. 90 സെ.മീ നീളവും,  90 സെ.മീ വീതിയും പാലിക്കണം. 1-1.5 മീ. അകലത്തിൽ വേണം തൈകൾ നടുവാൻ. കുഴിക്കായി എടുത്ത മേൽമണ്ണ് ചെടികൾ നട്ട ശേഷം കുഴിയിൽ തന്നെ നിറയ്ക്കാം. 

ഏലയ്ക്ക (ചിത്രം: മനോരമ)

മണ്ണിൽ ഈർപ്പം തുടരേണ്ടതിനാൽ പുതയിടൽ നിർബന്ധമാണ്. ഇതിനൊപ്പം കളനിയന്ത്രണത്തിലും ശ്രദ്ധ പതിപ്പിക്കണം. ഇത് ഒരു വർഷം മൂന്ന് തവണ വരെ ചെയ്യേണ്ടി വരാം. കൈ കൊണ്ടു പറിച്ചു നീക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ ചെടികൾക്ക് ചുറ്റും 60 സെ.മീ അകലത്തിൽ മരുന്ന് തളിക്കണം. ഇതിനു പുറമേ  നശിച്ച തണ്ടുകൾ എന്നിവ യഥാസമയം നീക്കം ചെയ്യുകയും വേണം. കാലാവസ്ഥയിലെ മാറ്റങ്ങൾ മൂലം നാല് മുതൽ ആറ് മാസം വരെ വരൾച്ചയുണ്ടാകാം. ഇതിൽ ജനുവരി പകുതി മുതൽ ഏപ്രിൽ ആദ്യവാരം വരെ ചെടികൾ നനച്ച് സംരക്ഷിക്കണം. തണൽ ക്രമീകരിക്കുന്നതിന് ഒപ്പം ഭൂമിയിലെ അധികമായുള്ള തണൽ ഒഴിവാക്കുകയും ചെയ്യണം. ഇത്തവണ പുതുകൃഷി  ഇറക്കുന്ന കർഷകർക്ക് ഏലംതട്ടയ്ക്ക് ഉണ്ടായ വൻ വില വർധന ബുദ്ധിമുട്ടിലാക്കുന്നുണ്ട്. മികച്ചയിനം തട്ട ലഭിക്കാനും ഇത് ബുദ്ധിമുട്ടുണ്ടാക്കും. ഉണക്ക് ഉണ്ടാക്കിയ വലിയ സാമ്പത്തിക നഷ്ടത്തിനു പുറമേ പുനർകൃഷിക്ക് പണം കണ്ടെത്തുന്നതും ഇടത്തരം കർഷകരെ വിഷമിപ്പിക്കുന്നു.

English Summary:

Will Cardamom Prices Rise This Year? A Detailed Market Forecast

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT