മാലിന്യക്കടലിൽനിന്ന് ഒരു ജീവൻ തിരികെപ്പിടിക്കാൻ തലസ്ഥാന നഗരമാകെ പ്രാർഥനയുമായി കാത്തിരുന്ന 46 മണിക്കൂറുകൾ... സർക്കാർ സംവിധാനങ്ങളെല്ലാം ഒറ്റക്കെട്ടായി പ്രവർത്തിച്ച രക്ഷാദൗത്യത്തിനൊടുവിൽ ജീവനറ്റ ശരീരമായി ജോയിയെ മാലിന്യക്കൂമ്പാരം തിരികെ തന്നപ്പോൾ നെഞ്ചു പൊട്ടിക്കരയുകയായിരുന്നു ഒരു നാടാകെ. ദാരുണമായ മരണത്തിനൊപ്പം തന്നെ ആമയിഴഞ്ചാൻ തോട് എന്ന മാലിന്യക്കൂടും വീണ്ടും ചർച്ചകളിൽ നിറയുകയാണ്. ഉയർന്നതും താഴ്ന്നതുമായ ഭൂപ്രകൃതിയുള്ള തിരുവനന്തപുരം നഗരത്തിലെ ജലമൊഴുക്ക് സുഗമമാക്കാൻ ഉദ്ദേശിച്ചിട്ടുള്ളാണ് ഇവിടുത്തെ തോടുകളും ചാലുകളും. ജനസംഖ്യ കൂടിയതോടെ ഇവ കാലക്രമത്തിൽ മലിനമാവുകയാണ്. വീടുകളിലേയും കച്ചവട സ്ഥാപനങ്ങളിലേയും മലിനജല കുഴലുകൾ പലതും തുറന്നു വച്ചിരിക്കുന്നത് ഈ തോടുകളിലേക്കാണ് ഇതിനു പുറമേയാണ് വ്യാപകമായ മാലിന്യം തള്ളൽ. അറവുശാല മാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും മനുഷ്യവിസർജ്യവും വരെ നിറഞ്ഞ ആമയിഴഞ്ചാൻ തോടിന്റെ ആഴങ്ങളിലാണ് ജോയി മാഞ്ഞുപോയത്. മാലിന്യം മൂലം നീരൊഴുക്ക് നിലച്ച തോടുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാലിന്യക്കടലിൽനിന്ന്  ഒരു ജീവൻ തിരികെപ്പിടിക്കാൻ തലസ്ഥാന നഗരമാകെ പ്രാർഥനയുമായി കാത്തിരുന്ന 46 മണിക്കൂറുകൾ... സർക്കാർ സംവിധാനങ്ങളെല്ലാം ഒറ്റക്കെട്ടായി പ്രവർത്തിച്ച രക്ഷാദൗത്യത്തിനൊടുവിൽ ജീവനറ്റ ശരീരമായി ജോയിയെ മാലിന്യക്കൂമ്പാരം തിരികെ തന്നപ്പോൾ നെഞ്ചു പൊട്ടിക്കരയുകയായിരുന്നു ഒരു നാടാകെ. ദാരുണമായ മരണത്തിനൊപ്പം തന്നെ ആമയിഴഞ്ചാൻ തോട് എന്ന മാലിന്യക്കൂടും വീണ്ടും ചർച്ചകളിൽ നിറയുകയാണ്. ഉയർന്നതും താഴ്ന്നതുമായ ഭൂപ്രകൃതിയുള്ള തിരുവനന്തപുരം നഗരത്തിലെ ജലമൊഴുക്ക് സുഗമമാക്കാൻ ഉദ്ദേശിച്ചിട്ടുള്ളാണ് ഇവിടുത്തെ തോടുകളും ചാലുകളും. ജനസംഖ്യ കൂടിയതോടെ ഇവ കാലക്രമത്തിൽ മലിനമാവുകയാണ്.

വീടുകളിലേയും കച്ചവട സ്ഥാപനങ്ങളിലേയും മലിനജല കുഴലുകൾ പലതും തുറന്നു വച്ചിരിക്കുന്നത് ഈ തോടുകളിലേക്കാണ് ഇതിനു പുറമേയാണ് വ്യാപകമായ മാലിന്യം തള്ളൽ. അറവുശാല മാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും മനുഷ്യവിസർജ്യവും വരെ നിറഞ്ഞ ആമയിഴഞ്ചാൻ തോടിന്റെ ആഴങ്ങളിലാണ് ജോയി മാഞ്ഞുപോയത്. മാലിന്യം മൂലം നീരൊഴുക്ക് നിലച്ച തോടുകളിൽ ഇനിയൊരു ജീവൻ നഷ്ടമാകാതിരിക്കാനുള്ള പരിഹാരങ്ങൾക്ക് എത്രകാലം കാത്തിരിക്കണം. വെളിച്ചം പോലും കടക്കാത്ത അഴുക്ക് ചാലിലെ തുരങ്കങ്ങളും വെല്ലുവിളികൾ നിറഞ്ഞ രക്ഷാപ്രവർത്തനവും അടുത്തുനിന്ന് കണ്ട മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ റിങ്കുരാജ് മട്ടാഞ്ചേരിയിൽ പകർത്തിയ കാഴ്ചകൾ കാണാം...

തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിന് ഇറങ്ങിയപ്പോൾ കാണാതായ ജോയിക്കുവേണ്ടിയുള്ള തിരച്ചിലിനിടെ അഗ്നിരക്ഷാ സേന മാലിന്യങ്ങൾ നീക്കുന്നു
എത്ര തവണ എടുത്തുമാറ്റിയെന്നറിയില്ല, ആമയിഴഞ്ചാൻ തോട്ടിലെ രക്ഷാപ്രവർത്തകർക്കു മുന്നിൽ മാലിന്യം പിന്നെയും പിന്നെയും നിറയുകയായിരുന്നു.
അഗ്നിരക്ഷാ സേന കരയ്ക്കടുപ്പിച്ച മാലിന്യങ്ങൾ നീക്കം ചെയ്യുന്ന നഗരസഭ ശുചീകരണ തെ‍ാഴിലാളികൾ.
അഗ്നിരക്ഷാ സേന കരയ്ക്കടുപ്പിച്ച മാലിന്യങ്ങൾ തിരുവനന്തപുരത്ത് തമ്പാനൂർ റയിൽവേ സ്റ്റഷനിൽ നിന്ന് നഗരസഭ നീക്കം ചെയ്യുന്നു.
റെയിൽവേ സ്റ്റേഷൻ പവർഹൗസ് ഗേറ്റിന്റെ ഭാഗത്തുള്ള പാളത്തിനടിയിലെ തുരങ്കത്തിൽ അഗ്നിരക്ഷാസേനയുടെ സ്കൂബാ ടീമംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്നു.
റെയിൽവേ സ്റ്റേഷന്റെ പാളത്തിനടിയിലെ തുരങ്കത്തിൽ നിന്ന് മടങ്ങിയെത്തിയ അഗ്നിരക്ഷാസേനയുടെ സ്കൂബാ ടീമംഗങ്ങക്ക് കുടിവെള്ളം നൽകുന്ന സഹപ്രവർത്തകർ.
അഗ്നിരക്ഷാസേനയുടെ സ്കൂബാ ടീമംഗം റെയിൽ പൈപ്പിൽ കുളിക്കുന്നു.
ജോയിക്കു വേണ്ടി തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പവർഹൗസ് ഗേറ്റിന്റെ ഭാഗത്തുള്ള മാൻഹോളിൽ തിരച്ചിൽ നടത്തുന്നു.
മ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പവർഹൗസ് ഗേറ്റിന്റെ ഭാഗത്തുള്ള മാൻഹോളിൽ തിരച്ചിൽ നടത്തുന്നത് മേൽപ്പാലത്തിൽ നിന്ന് വീക്ഷിക്കുന്നവർ.
തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പവർഹൗസ് ഗേറ്റിന്റെ ഭാഗത്തുള്ള മാൻഹോളിൽ തിരച്ചിൽ നടത്തുന്നു.
ജോയിയുടെ മൃതദേഹം തകരപ്പറമ്പ് ഇരുമ്പുപാലത്തിന് അരികിലെ മാലിന്യകൂമ്പാരത്തിനിടയില‍്‍ നിന്ന് കണ്ടെത്തിയപ്പോൾ. അഗ്നിരക്ഷാസേന അംഗങ്ങൾ ചേർന്ന് മൃതദേഹം കരയിലേക്ക് കയറ്റുന്നു. കാണാതായി മൂന്നാം ദിനമാണ് ജോയിയുടെ ശരീരം കണ്ടെത്തിയത്.
മാലിന്യം നിറഞ്ഞ് അനക്കവും ഒഴുക്കും നിലച്ച ആമയിഴഞ്ചാൻ തോടിന്റെ അരികിലൂടെ ജോയിയുടെ മൃതദേഹം ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകുന്നു.
രക്ഷാപ്രവർത്തനത്തിന് തോട്ടിൽ ഇറങ്ങിയ അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് ആരോഗ്യവകുപ്പ് പ്രതിരേ‍ാധ കുത്തിവയ്പ് എടുക്കുന്നു
തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ മാരായിമുട്ടത്തെ വീട്. വീട്ടിലേക്കുള്ള നടവഴി കനത്ത മഴയിൽ തകർന്ന നിലയിൽ.
English Summary:

46 Hours of Hope and Despair: The Heartbreaking Tale of Joy and Thiruvananthapuram's Garbage Crisis

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT