ഇനി ശ്രീരാമഭക്തി നിറയുന്ന കാലം... രാമായണ ശീലുകളുടെയും രാമ ദർശനത്തിന്റെയും പുണ്യകാലം... രാമായണം എന്നാൽ രാമന്റെ അയനം (യാത്ര) മാത്രമല്ല, രാമനിലേക്കുള്ള യാത്ര കൂടിയാണ്. ഉത്തമ വ്യക്തിത്വത്തിലേക്കുള്ള യാത്രയാണ് രാമായണ പാരായണവും രാമക്ഷേത്ര ദർശനവും എന്നാണ് വിശ്വാസം. അതാണ് ഈ അത്യന്താധുനിക കാലത്തും രാമായണത്തിന്റെ പ്രസക്തി കൂട്ടുന്നത്. കർക്കടക മാസം മുഴുവൻ നീളുന്ന നാലമ്പല ദർശനവും മുടങ്ങാത്ത പാരായണവും രാമായണത്തെ കാലാതീതവും ഉത്കൃഷ്ടവുമാക്കുന്നു. ആദികാവ്യം എന്ന് കരുതുന്ന രാമായണം ഓരോ വായനയിലും പുത്തൻ അനുഭൂതി നൽകുന്നു. അനുഭവങ്ങളുടെ ആഴവും ചിന്തയുടെ സൗന്ദര്യവും സന്ദേശങ്ങളുടെ വിശാലതയും രാമായണത്തെ മഹത്തരമാക്കുന്നു. കർക്കടക മാസത്തിൽ നിരന്തര രാമായണ പാരായണത്തിനൊപ്പം നാലമ്പലദർശനം പുണ്യദായകമെന്നു വിശ്വാസം. ശ്രീരാമന്റെയും സഹോദരന്മാരായ ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെയും പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ഒരേദിവസം ദർശനം നടത്തുന്നതിനെയാണു നാലമ്പലദർശനം എന്നു പറയുന്നത്. കർക്കടകത്തിലെ നാലമ്പല ദർശനം വിശ്വാസികൾക്കിടയിൽ പ്രസിദ്ധമാണ്. ഒരേദിവസം നാലമ്പലദർശനം സാധ്യമാകുന്ന ക്ഷേത്രങ്ങൾ കേരളത്തിൽ പലയിടത്തുമുണ്ട്.

ഇനി ശ്രീരാമഭക്തി നിറയുന്ന കാലം... രാമായണ ശീലുകളുടെയും രാമ ദർശനത്തിന്റെയും പുണ്യകാലം... രാമായണം എന്നാൽ രാമന്റെ അയനം (യാത്ര) മാത്രമല്ല, രാമനിലേക്കുള്ള യാത്ര കൂടിയാണ്. ഉത്തമ വ്യക്തിത്വത്തിലേക്കുള്ള യാത്രയാണ് രാമായണ പാരായണവും രാമക്ഷേത്ര ദർശനവും എന്നാണ് വിശ്വാസം. അതാണ് ഈ അത്യന്താധുനിക കാലത്തും രാമായണത്തിന്റെ പ്രസക്തി കൂട്ടുന്നത്. കർക്കടക മാസം മുഴുവൻ നീളുന്ന നാലമ്പല ദർശനവും മുടങ്ങാത്ത പാരായണവും രാമായണത്തെ കാലാതീതവും ഉത്കൃഷ്ടവുമാക്കുന്നു. ആദികാവ്യം എന്ന് കരുതുന്ന രാമായണം ഓരോ വായനയിലും പുത്തൻ അനുഭൂതി നൽകുന്നു. അനുഭവങ്ങളുടെ ആഴവും ചിന്തയുടെ സൗന്ദര്യവും സന്ദേശങ്ങളുടെ വിശാലതയും രാമായണത്തെ മഹത്തരമാക്കുന്നു. കർക്കടക മാസത്തിൽ നിരന്തര രാമായണ പാരായണത്തിനൊപ്പം നാലമ്പലദർശനം പുണ്യദായകമെന്നു വിശ്വാസം. ശ്രീരാമന്റെയും സഹോദരന്മാരായ ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെയും പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ഒരേദിവസം ദർശനം നടത്തുന്നതിനെയാണു നാലമ്പലദർശനം എന്നു പറയുന്നത്. കർക്കടകത്തിലെ നാലമ്പല ദർശനം വിശ്വാസികൾക്കിടയിൽ പ്രസിദ്ധമാണ്. ഒരേദിവസം നാലമ്പലദർശനം സാധ്യമാകുന്ന ക്ഷേത്രങ്ങൾ കേരളത്തിൽ പലയിടത്തുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇനി ശ്രീരാമഭക്തി നിറയുന്ന കാലം... രാമായണ ശീലുകളുടെയും രാമ ദർശനത്തിന്റെയും പുണ്യകാലം... രാമായണം എന്നാൽ രാമന്റെ അയനം (യാത്ര) മാത്രമല്ല, രാമനിലേക്കുള്ള യാത്ര കൂടിയാണ്. ഉത്തമ വ്യക്തിത്വത്തിലേക്കുള്ള യാത്രയാണ് രാമായണ പാരായണവും രാമക്ഷേത്ര ദർശനവും എന്നാണ് വിശ്വാസം. അതാണ് ഈ അത്യന്താധുനിക കാലത്തും രാമായണത്തിന്റെ പ്രസക്തി കൂട്ടുന്നത്. കർക്കടക മാസം മുഴുവൻ നീളുന്ന നാലമ്പല ദർശനവും മുടങ്ങാത്ത പാരായണവും രാമായണത്തെ കാലാതീതവും ഉത്കൃഷ്ടവുമാക്കുന്നു. ആദികാവ്യം എന്ന് കരുതുന്ന രാമായണം ഓരോ വായനയിലും പുത്തൻ അനുഭൂതി നൽകുന്നു. അനുഭവങ്ങളുടെ ആഴവും ചിന്തയുടെ സൗന്ദര്യവും സന്ദേശങ്ങളുടെ വിശാലതയും രാമായണത്തെ മഹത്തരമാക്കുന്നു. കർക്കടക മാസത്തിൽ നിരന്തര രാമായണ പാരായണത്തിനൊപ്പം നാലമ്പലദർശനം പുണ്യദായകമെന്നു വിശ്വാസം. ശ്രീരാമന്റെയും സഹോദരന്മാരായ ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെയും പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ഒരേദിവസം ദർശനം നടത്തുന്നതിനെയാണു നാലമ്പലദർശനം എന്നു പറയുന്നത്. കർക്കടകത്തിലെ നാലമ്പല ദർശനം വിശ്വാസികൾക്കിടയിൽ പ്രസിദ്ധമാണ്. ഒരേദിവസം നാലമ്പലദർശനം സാധ്യമാകുന്ന ക്ഷേത്രങ്ങൾ കേരളത്തിൽ പലയിടത്തുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇനി ശ്രീരാമഭക്തി നിറയുന്ന കാലം... രാമായണ ശീലുകളുടെയും രാമ ദർശനത്തിന്റെയും പുണ്യകാലം... രാമായണം എന്നാൽ രാമന്റെ അയനം (യാത്ര) മാത്രമല്ല, രാമനിലേക്കുള്ള യാത്ര കൂടിയാണ്. ഉത്തമ വ്യക്തിത്വത്തിലേക്കുള്ള യാത്രയാണ് രാമായണ പാരായണവും രാമക്ഷേത്ര ദർശനവും എന്നാണ് വിശ്വാസം. അതാണ് ഈ അത്യന്താധുനിക കാലത്തും രാമായണത്തിന്റെ പ്രസക്തി കൂട്ടുന്നത്. കർക്കടക മാസം മുഴുവൻ നീളുന്ന നാലമ്പല ദർശനവും മുടങ്ങാത്ത പാരായണവും രാമായണത്തെ കാലാതീതവും ഉത്കൃഷ്ടവുമാക്കുന്നു. ആദികാവ്യം എന്ന് കരുതുന്ന രാമായണം ഓരോ വായനയിലും പുത്തൻ അനുഭൂതി നൽകുന്നു. അനുഭവങ്ങളുടെ ആഴവും ചിന്തയുടെ സൗന്ദര്യവും സന്ദേശങ്ങളുടെ വിശാലതയും രാമായണത്തെ മഹത്തരമാക്കുന്നു.

∙ നാലമ്പല ദർശനം

ADVERTISEMENT

കർക്കടക മാസത്തിൽ നിരന്തര രാമായണ പാരായണത്തിനൊപ്പം നാലമ്പലദർശനം പുണ്യദായകമെന്നു വിശ്വാസം. ശ്രീരാമന്റെയും സഹോദരന്മാരായ ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെയും പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ഒരേദിവസം ദർശനം നടത്തുന്നതിനെയാണു നാലമ്പലദർശനം എന്നു പറയുന്നത്. കർക്കടകത്തിലെ നാലമ്പല ദർശനം വിശ്വാസികൾക്കിടയിൽ പ്രസിദ്ധമാണ്. ഒരേദിവസം നാലമ്പലദർശനം സാധ്യമാകുന്ന ക്ഷേത്രങ്ങൾ കേരളത്തിൽ പലയിടത്തുമുണ്ട്. 

തൃപ്രയാർ ക്ഷേത്രോത്സവത്തിൽനിന്ന് (Photo courtesy: keralatourism.org)

തൃശൂർ ജില്ലയിലെ തൃപ്രയാർ, ഇരിങ്ങാലക്കുടയിലെ കൂടൽ മാണിക്യം, മൂഴിക്കുളത്തെ ലക്ഷ്മണ ക്ഷേത്രം ,പായമ്മലിലെ ശത്രുഘ്നൻ ക്ഷേത്രം എന്നിവിടങ്ങളിലെ നാലമ്പല ദർശനത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് വിശ്വാസം. പണ്ടുകാലത്ത് വിദൂരങ്ങളിൽ നിന്നുള്ള ഭക്തർക്ക് നാലമ്പല ദർശനം ദിവസങ്ങൾ നീളുന്ന യാത്രയായിരുന്നു. എന്നാൽ യാത്രാ സൗകര്യം മെച്ചപ്പെട്ടതോടെ ഒറ്റ ദിവസംകൊണ്ടുള്ള നാലമ്പല ദർശനം പ്രസിദ്ധമായി. ദുരിതവും വറുതിയും നിറഞ്ഞ കാലമെങ്കിലും കർക്കടകം പുണ്യകരമാക്കാൻ നാലമ്പല ദർശനം ഏറ്റവും യോജിച്ചതെന്നാണ് വിശ്വാസം. രാമായണ പാരായണവും ക്ഷേത്ര ദർശനവും ഒക്കെയായി ചിങ്ങമാസത്തിന്റെ സമൃദ്ധിയിലേക്കുള്ള കാൽവയ്പിനുള്ള കാത്തിരിപ്പു കൂടിയാണ് നാലമ്പല ദർശനവും രാമായണ മാസാചരണവും.

∙ നാടാകെ നാലമ്പലങ്ങളിലേക്ക്

കർക്കടക പുണ്യം തേടിയുള്ള നാലമ്പല തീർഥാടനത്തിനു കർക്കടക മാസപ്പിറവിയായ ജൂലൈ 16ന് തുടക്കമാകും. തീർഥാടനത്തിനായി തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരതക്ഷേത്രം, എറണാകുളം ജില്ലയിലെ മ‍ൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിൽ വിപുലമായ ഒരുക്കങ്ങളായി. കോട്ടയം ജില്ലയിലെ പാലായിലും മലപ്പുറം ജില്ലയിലെ രാമപുരത്തും കണ്ണൂർ ജില്ലയിലെ നീർവേലി - ഇരിട്ടിയിലും എറണാകുളം ജില്ലയിലെ പിറവത്തും പാലക്കാട് – തൃശൂർ ജില്ലകളിലായും അഞ്ചിടങ്ങളിൽ നാലമ്പലങ്ങൾ ഉണ്ട്.

തൃപ്രയാർ ക്ഷേത്രം (Photo courtesy: facebook.com/TriprayarSriRamaSwamiTemple)
ADVERTISEMENT

∙ ദർശനക്രമം

തൃപ്രയാറിൽ ശ്രീരാമനെ ദർശിച്ചാണ് നാലമ്പല ദർശനത്തിന് തുടക്കം, കൂടൽമാണിക്യത്തിൽ ഭരതൻ, മൂഴിക്കുളത്ത് ലക്ഷ്മണൻ, പായമ്മലിൽ ശത്രുഘ്നസ്വാമി എന്നീ ക്രമത്തിലാകണം ദർശനം നടത്തേണ്ടത്. നാലിടത്ത് ദർശന ശേഷം ഒരിക്കൽക്കൂടി തൃപ്രയാറിൽ ദർശനം നടത്തുന്നത് ഒട്ടേറെ ഭക്തരുടെ പ്രത്യേകതയാണ്. അപ്പോഴേ ദർശന ചക്രം പൂർത്തിയാവൂ എന്ന് കരുതുന്നവർ ഏറെയാണ്. എല്ലാ നാലമ്പലങ്ങളിലും ഇതു തന്നെയാണ് ദർശനക്രമം .

∙ തൃപ്രയാർ ശ്രീരാമക്ഷേത്രം

നാലമ്പല തീർഥാടനത്തിനു തുടക്കം തൃപ്രയാർ ശ്രീരാമ ക്ഷേത്ര ദർശനത്തോടെയാവണം. അതിനാൽ എല്ലായിടത്തു നിന്നുമുള്ള ഭക്തർ തൃപ്രയാറിൽ എത്തിയാണ് തീർഥാടനത്തിനു തുടക്കമിടുന്നത്. വലത്തേ കയ്യിൽ വില്ലും ഇടത്തേ കയ്യിൽ ശംഖുചക്രവുമായി സവിശേഷമായ ഭാവത്തിലാണ് തൃപ്രയാറിൽ ശ്രീരാമന്റെ പ്രതിഷ്ഠ. കന്നിമാസത്തിലെ തിരുവോണ നാളിൽ ശ്രീരാമൻ ചിറയിൽ നടക്കുന്ന ചിറകെട്ടോണം എന്ന സേതു ബന്ധനം ചടങ്ങ് മറ്റൊരു ശ്രീരാമ ക്ഷേത്രത്തിലുമില്ലാത്ത സവിശേഷതയാണ്. വഴിപാടായി രാമായണത്തിലെ അഞ്ചാം കാണ്ഡമായ സുന്ദരകാണ്ഡം വായന നടക്കുന്നതും തൃപ്രയാറിലെ പ്രത്യേകതയാണ്. ശ്രീരാമന് അർപ്പിക്കുന്ന ഈ ചടങ്ങ് എല്ലാ ദിവസവും രാവിലെ 8.20ന് നടക്കും.

തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിനു മുന്നിലെ ദൃശ്യം (Photo by facebook/ TriprayarSriRamaSwamiTemple)
ADVERTISEMENT

ദർശന സമയം: പുലർച്ചെ മൂന്നിനു നട തുറക്കും. 3.30 മുതൽ ദർശനത്തിനു സൗകര്യമുണ്ടാകും. 5.15 മുതൽ 6.15 വരെയും 6.30 മുതൽ 7.30 വരെയും ദർശനമുണ്ടാകില്ല. ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 4.30 മുതൽ എട്ടുവരെയും ദർശനം നടത്താം. എന്നാൽ കർക്കടകത്തിൽ വരിയിൽ ഭക്തരുണ്ടായാൽ എല്ലാവർക്കും ദർശനത്തിന് സൗകര്യമൊരുക്കും. വഴിപാടുകൾ 5 ദിവസം മുൻപ് ബുക്കു ചെയ്യാൻ സൗകര്യമുണ്ട്. ഫോൺ: 0487 2391375.

∙ വഴിപാടുകൾ: അവിൽ നിവേദ്യം, മീനൂട്ട്, വെടി, തട്ടം നിവേദ്യം, ശ്രീലകത്ത് സമ്പൂർണ നെയ് വിളക്ക്, നെയ്ക്കിണ്ടി, നിറമാല, സ്പെഷൽ പായസം, ചുറ്റുവിളക്ക്, ഗണപതിഹോമം, ഭഗവതിസേവ എന്നിവ പ്രധാന വഴിപാടുകളാണ്.

∙ വിപുലമായ ഒരുക്കം

തൃപ്രയാറിൽ 4000 ഭക്തർക്ക് ഒരേ സമയം വരിനിന്നു തടസ്സമില്ലാതെ ദർശനം നടത്താം. ചുറ്റമ്പലത്തിൽ പന്തലും ബാരിക്കേഡുകളും തയാറായി. തെക്കേ നടയിൽ താൽക്കാലിക മേൽപാലം നിർമിച്ചിട്ടുണ്ട്. പന്തലിൽ ഫാനുകളും വിവിധ കേന്ദ്രങ്ങളിൽ 40 സിസിടിവിയും സ്ഥാപിച്ചു. ദേവസ്വത്തിന്റെ രാമാലയം, ബംഗ്ലാവ്, സമുദായമഠം, ഡോർമിറ്ററി എന്നിവിടങ്ങളിൽ ദേഹശുദ്ധി വരുത്താൻ സൗകര്യമുണ്ട്. ഇവിടെ പുതുതായി കൂടുതൽ ശുചിമുറികൾ നിർമിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിൽ പ്രസാദമൂട്ട് നടക്കും. ദിവസവും രാവിലെ 10 വരെ സർക്കാർ ഡോക്ടറുടെ സേവനവും പുഴയിൽ നീന്തൽ വിദഗ്ധരുടെ സേവനവും ഉണ്ടാകും. വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന്റെ നവീകരിച്ച കിഴക്കേ ഗോപുരം (ചിത്രം: മനോരമ)

∙ കൂടൽമാണിക്യം ഭരതക്ഷേത്രം

ഭരത പ്രതിഷ്ഠയാൽ മഹാക്ഷേത്രമെന്നറിയപ്പെടുന്ന ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യത്തിലേക്കാണ് ത‍ൃപ്രയാറിൽ ശ്രീരാമ ദർശനം പൂർത്തിയാക്കി തീർഥാടകർ എത്തുന്നത്. വനവാസത്തിനുപോയ ശ്രീരാമന്റെ പാദുകങ്ങൾ ഏറ്റുവാങ്ങി, അവ ഭക്തിപുരസ്സരം പൂജിക്കുന്ന ഭരതനാണ് ഇവിടുത്തെ പ്രതിഷ്ഠ. 14 സംവത്സരം ശ്രീരാമ പാദുകങ്ങൾ രാജാധികാരമായിവച്ചാണ് ഭരതൻ നാടുവാണത്. വനവാസത്തിനുശേഷം ശ്രീരാമൻ അയോധ്യയിൽ എത്തിയെന്നറിയുന്ന ഭരതന്റെ പ്രസന്നചിത്ത ഭാവത്തിലുള്ളതാണ് ഇവിടുത്തെ പ്രതിഷ്ഠാ സങ്കല്പം. 

∙ ദർശനം സമയം: സാധാരണ ദിവസങ്ങളിൽ രാവിലെ 3.30 മുതൽ 11.30 വരെ, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 3.30 മുതൽ വൈകിട്ട് 3 വരെ. വൈകിട്ട് 5 മുതൽ 8.30 വരെ. തിരക്ക് കൂടുതലാണെങ്കിൽ നട അടയ്ക്കുന്നത് വൈകും. 

∙ വഴിപാടുകൾ: താമരമാല, വെടിവഴിപാട്, നെയ് വിളക്ക്, മീനൂട്ട് പ്രധാനം. ഔഷധ സേവയ്ക്കു തുല്യമായ മുക്കുടി നിവേദ്യം ഇവിടത്തെ അപൂർവ വഴിപാടാണ്.

കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര കവാടത്തിന്റെ ഇരുവശത്തുമുള്ള ചുമരുകളിൽ ഒരുക്കിയ ചുമർച്ചിത്രങ്ങൾ (ചിത്രം: മനോരമ)

∙ ഒരുക്കങ്ങൾ

ദർശനത്തിന് എത്തുന്ന ഭക്തർക്ക് മഴയും വെയിലും ഏൽക്കാതെ നിൽക്കാൻ വിശാലമായ പന്തലുകൾ ഒരുക്കിയിട്ടുണ്ട്. വാഹന പാർക്കിങ്ങിന് കൊട്ടിലായ്ക്കൽ പറമ്പിനൊപ്പം മണിമാളിക പറമ്പും ഒരുക്കിയിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ തീർഥാടകർക്കു കഞ്ഞി വിതരണം ചെയ്യും. ഓൺലൈൻ പേയ്മെന്റ് സംവിധാനമുണ്ട്. ഫോൺ: 0480 2826631 (ഓഫിസ്), 0480 2822631 (ക്ഷേത്രം).

∙ മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം

നാലമ്പല ദർശനത്തിൽ മൂന്നാമത്തെ ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിലെ മൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം. കൂടൽമാണിക്യ ദർശനത്തിനു ശേഷം 28 കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ലക്ഷ്മണന്റെ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിതെന്നു കരുതപ്പെടുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രമാണിത്.

∙ ദർശന സമയം: രാവിലെ 5 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകിട്ട് 5 മുതൽ 8.30 വരെയുമാണ് ദർശന സമയം. അവധി ദിനങ്ങളിൽ തിരക്ക് അനുസരിച്ച് 4.30 മുതൽ 2 വരെയും വൈകിട്ട് 4.30 മുതൽ 9 വരെയുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

മൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം (Photo by S Sriram MT/ commons.wikimedia)

∙ വഴിപാടുകൾ: മുഴുക്കാപ്പ്, പാൽപ്പായസം, (അര ലീറ്റർ 80 രൂപ), ഗണപതിക്ക് ഒറ്റയപ്പം (50 രൂപ), ഉണ്ണിയപ്പം (50 രൂപ ) അവൽ നിവേദ്യം, ശർക്കരപ്പായസം, എന്നിവ പ്രധാനം. പാൽപായസം രാവിലെ മാത്രമേ ലഭിക്കൂ. വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.

∙ ഒരുക്കം: വിശാലമായ പന്തലും പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്

∙ പായമ്മൽ ശത്രുഘ്ന ക്ഷേത്രം

നാലമ്പല ദർശനത്തിലെ അവസാനമെത്തുന്ന ക്ഷേത്രമാണ് പായമ്മൽ ശത്രുഘ്ന ക്ഷേത്രം.

ദർശന സമയം: സാധാരണ ദിവസങ്ങളിൽ രാവിലെ 5.30 മുതൽ ഉച്ചയ്ക്ക് 2 വരെ, വൈകിട്ട് 4.30 മുതൽ 9 വരെ. തീർഥാടകരുടെ തിരക്ക് അനുസരിച്ച് നട അടയ്ക്കുന്നത് വൈകും.

പായമ്മൽ ശത്രുഘ്ന ക്ഷേത്രം (Photo by Challiyan/ commons.wikimedia)

∙ പ്രധാന വഴിപാടുകൾ

സുദർശന പുഷ്പാഞ്ജലി (50 രൂപ), ശത്രുസംഹാര മന്ത്രാർച്ചന (50 രൂപ), സുദർശന ചക്രം നടയ്ക്ക് സമർപ്പിക്കൽ (10 രൂപ), പൂജിച്ച സുദർശന ചക്രം (501 രൂപ). ഗൂഗിൾ പേ സംവിധാനമുണ്ട്. വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ സംവിധാനമുണ്ട്. ഫോൺ: ദേവസ്വം ഓഫിസ് 94465 71668

∙ ഒരുക്കങ്ങൾ: വരി നിൽക്കാനും മറ്റും പന്തലുകൾ തയാറായി. പാർക്കിങ്ങിനു മൈതാനങ്ങൾ ഒരുക്കി. ഒരു മൈതാനം കാർ അടക്കമുളള ചെറിയ വാഹനങ്ങൾ പാർക്ക് ചെയ്യാൻ മാത്രമായി നീക്കിവച്ചു.

∙ തിരികെ തൃപ്രയാറിൽ

ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തി തിരികെ തൃപ്രയാർ ക്ഷേത്രത്തിൽ എത്തി ദർശനം നടത്തുമ്പോഴാണ് നാലമ്പലം തീർഥാടചക്രം പൂർത്തിയാവുന്നത് എന്നും ഒട്ടേറെ ഭക്തർ വിശ്വസിക്കുന്നു.

∙ ദർശനപാത

∙ ത‍ൃപ്രയാറിലേക്ക്

1. എറണാകുളത്തു നിന്ന് ചാലക്കുടി വഴി തൃപ്രയാറിന് പുതുക്കാട് സെന്ററിൽ നിന്ന് ഇടതു തിരിഞ്ഞ് പാഴായി, ഊരകം സെന്ററിൽ എത്തി ഇടത്തോട്ട് രാജാ കമ്പനി സ്റ്റോപ്പിൽ നിന്ന് വലത്തോട്ട് ഹെർമ്പർട്ട് കനാലിൽ എത്തി ഇടത്തോട്ട് 7 കി.മീ. പോയാൽ തൃപ്രയാർ.

2. പാലിയേക്കര ടോൾ കഴിഞ്ഞ് തലോർ സെന്ററിൽ നിന്ന് പൂച്ചിന്നിപ്പാടം, പെരുമ്പിള്ളിശേരി, ചേർപ്പ്, പഴുവിൽ, പെരിങ്ങോട്ടുകര വഴി തൃപ്രയാർ.

3. എറണാകുളത്തു നിന്ന് പറവൂർ, കൊടുങ്ങല്ലൂർ, ചെന്ത്രാപ്പിന്നി, എടമുട്ടം വഴി തൃപ്രയാറിലേക്ക് എളുപ്പം എത്താം

∙ തൃശൂരിൽ നിന്ന് തൃപ്രയാറിന്

1. പാലയ്ക്കൽ, ചേർപ്പ്, പഴുവിൽ, പെരിങ്ങോട്ടുകര വഴി തൃപ്രയാർ.

2. തൃശൂരിൽ നിന്ന് ഒളരി, കാഞ്ഞാണി ,വാടാനപ്പിള്ളി, തളിക്കുളം വഴി തൃപ്രയാർ.

∙ വടക്കുനിന്ന്

ചാവക്കാട് എത്തി വാടാനപ്പള്ളി, തളിക്കുളം വഴി തൃപ്രയാർ ക്ഷേത്രത്തിലെത്താം.

∙ കൂടൽമാണിക്യത്തിലേക്കുള്ള വഴി:

തൃപ്രയാറിൽ നിന്ന് പാലം കടന്ന് താന്ന്യം പഴുവിൽ കാട്ടൂർ വഴി എത്താം. (19 കി.മീ). ദേശീയപാതയിൽ എറണാകുളം റൂട്ടിൽ തുടങ്ങി മൂന്നുപീടിക എത്തി ഇടതുതിരഞ്ഞ് നേരെ ഇരിങ്ങാലക്കുട. (21 കി.മീ)

∙ മൂഴിക്കുളത്തേയ്ക്ക് 

കൂടൽമാണിക്യം ക്ഷേത്രത്തിൽ നിന്ന് ഇരിങ്ങാലക്കുട ഠാണാവിലെത്തി വലത്തോട്ടു തിരിഞ്ഞ് വെള്ളാങ്ങല്ലൂരിലെത്തി ഇടത്തോട്ടുള്ള വഴി പോയാൽ കൊമ്പിടി-മാള-അന്നമനട – പൂവത്തുശേരി വഴി മൂഴിക്കുളത്ത് എത്താം. (28 കി. മീ.)

∙ പായമ്മലിലേക്ക് 

മൂഴിക്കുളം ക്ഷേത്രത്തിൽ നിന്ന് പൂവത്തുശേരിയിലെത്തി അന്നമനട-കുമ്പിടി വഴി മാള റോഡിൽ പ്രവേശിച്ച ശേഷം വെള്ളാങ്ങല്ലൂരിലെത്തി പായമ്മൽ ക്ഷേത്രത്തിലേക്ക് യാത്ര ചെയ്യാം. 29 കിലോമീറ്റർ ദൂരം.

∙ മറ്റു നാലമ്പല ദർശനങ്ങൾ

കോട്ടയം നാലമ്പലം (ചിത്രം: മനോരമ)

∙ കോട്ടയം നാലമ്പലം

തെക്കു മേഖലയിൽ ഏറ്റവും തിരക്കേറിയ നാലമ്പല ദർശനമാണ് കോട്ടയം ജില്ലയിലെ പാലായ്ക്കു സമീപം രാമപുരത്തിനും സമീപങ്ങളിലുമായുള്ള നാല് ക്ഷേത്രങ്ങളും. രാമപുരത്ത് ശ്രീരാമക്ഷത്രം, അമനകരയിൽ ഭരതക്ഷേത്രം, കൂടപ്പുലത്ത് ലക്ഷ്മണ ക്ഷേത്രം, മേതിരിയിൽ ശത്രുഘ്ന ക്ഷേത്രം എല്ലാ ക്ഷേത്രങ്ങളും മൂന്ന് കിലോ മീറ്റർ അകലങ്ങളിലാണ്. കോട്ടയത്തുനിന്ന് ഏറ്റുമാനൂർ, പാലാ വഴി 34 കിലോ മീറ്റർ സഞ്ചരിച്ചാൽ രാമപുരത്തെത്താം. ദർശനത്തിനായി നാല് ക്ഷേത്രങ്ങളിലും വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. നാലമ്പല ദർശനസമിതി സെക്രട്ടറി ഫോൺ :94008 641100.

∙ പിറവം നാലമ്പലം

എറണാകുളം ജില്ലയിൽ പിറവത്തിനു സമീപത്തായുള്ള നാലമ്പലങ്ങളിലും ദർശനത്തിനുള്ള ഒരുക്കങ്ങളായി. മാമലശേരി ശ്രീരാമക്ഷേത്രം, മേമുറി ഭരതക്ഷേത്രം, മുളക്കുളം ലക്ഷ്മണക്ഷേത്രം, നെടുങ്ങാട് ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് നാലമ്പല ക്ഷേത്രങ്ങൾ.

പിറവം നാലമ്പലം (ചിത്രം: മനോരമ)

∙ പാലക്കാട് നാലമ്പലം

പാലക്കാട് ജില്ലാ അതിർത്തിയിൽ തൃശൂർ ജില്ലയിൽ ഉൾപ്പെട്ട തിരുവില്ലാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ രാമ ലക്ഷ്മണൻമാരെ ദർശനം നടത്തി നാലമ്പല ദർശനം തുടങ്ങാം. തുടർന്ന് പാലക്കാട് ജില്ലയിലെ കുഴൽമന്ദത്തിനു സമീപം പുൽപ്പുര മന്ദത്തെത്തി ഭരതനെ തൊഴുതശേഷം കുത്തനൂർ റോഡിൽ കൽക്കുളത്തെത്തി ശത്രുഘ്നനെയും കൊഴുത് നാലമ്പല ദർശനം പൂർത്തിയാക്കാം.

∙ മലപ്പുറം നാലമ്പലം

മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി പഞ്ചായത്തിലെ രാമപുരത്തും പരിസരത്തുമായാണ് നാലമ്പലങ്ങൾ. ജില്ലാ ആസ്ഥാനമായ മലപ്പുറം നഗരത്തിൽനിന്ന് പാലക്കാട് റോഡിൽ എട്ട് കിലോമീറ്റർ പിന്നിടുമ്പോൾ രാമപുരത്ത് എത്താം ഇവിടെ ശ്രീരാമ ക്ഷേത്രവും രാമപുരം 38ൽ ലക്ഷ്മണ ക്ഷേത്രവും കരിഞ്ചാപ്പാറയിൽ ഭരതക്ഷേത്രവും നാറാണത്ത് ശത്രുഘ്ന ക്ഷേത്രവുമാണ് നാലമ്പല ദർശന കേന്ദ്രങ്ങൾ.

∙ കണ്ണൂർ നാലമ്പലം

ഉത്തരകേരളത്തിലെ പ്രസിദ്ധമായ നാലമ്പല ദർശനം മുഖ്യമായും നീർവേലി ശ്രീരാമ ക്ഷേത്രത്തിലാണ് തുടങ്ങുന്നത്. കൂത്തുപറമ്പ്- മട്ടന്നൂർ റോഡിൽ നിന്ന് ആയിത്തറ റോഡിൽ ഒന്നര കിലോമീറ്റർ പോയാൽ നീർവേലി ശ്രീരാമ ക്ഷേത്രമായി. ഇവിടെ ദർശനം കഴിഞ്ഞ് എളയാവൂർ ഭരത -ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മട്ടന്നൂർ ഉരുവച്ചാലിനു സമീപത്തെ മണക്കായി റോഡിലെ പെരിഞ്ചേരി ക്ഷേത്രത്തിലേക്കാണ് യാത്ര. ലക്ഷ്മണ സങ്കൽപത്തിലെ മഹാവിഷ്ണു ക്ഷേത്രമാണിവിടെ. തുടർന്ന് ഇരിട്ടിയിൽനിന്ന് നാല് കിലോമീറ്റർ അകലെയുളള പായത്തെ ശത്രുഘ്ന ക്ഷേത്രത്തിൽ ദർശനം നടത്തുന്നതോടെ നാലമ്പല ദർശനം പൂർത്തിയാവുന്നു.

English Summary:

The Ramayana Month: All You Need to Know About Nalambala Dharshanam