‘ഈ തുക ആശുപത്രിക്കും മരുന്നിനും കൊടുക്കുന്നവരിൽ നിങ്ങളുമുണ്ട്: പൊറോട്ട– ബീഫിലും ആകാം ഇനി കരുതൽ’
2022–23 വർഷത്തെ ഗാർഹിക ഉപഭോഗച്ചെലവിനെക്കുറിച്ച് എൻഎസ്എസ്ഒ (നാഷനൽ സാംപിൾ സർവേ ഓഫിസ്) നടത്തിയ സർവേയുടെ ഫലം ഒടുവിൽ പുറത്തുവന്നിരിക്കുന്നു. ഈ കണ്ടെത്തലുകളിൽനിന്നു കേരളത്തിന് ഏറെ പഠിക്കാനും തിരുത്താനുമുണ്ട്. തീൻമേശയിൽനിന്നുതന്നെ നമുക്ക് തുടങ്ങാം. കേരളത്തിലെ ഗ്രാമീണർ 39 ശതമാനവും നഗരവാസികൾ 36 ശതമാനവും തുക ചെലവഴിക്കുന്നതു ഭക്ഷണത്തിനാണെന്നു സർവേ വ്യക്തമാക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും വച്ച് ഏറ്റവും താഴ്ന്ന നിരക്കാണിത്. ദേശീയ ശരാശരി യഥാക്രമം 46, 39 ശതമാനം വീതമാണ്. ഭക്ഷണത്തിനു ചെലവിടുന്ന തുകയുടെ ശതമാനം എല്ലാ സംസ്ഥാനങ്ങളിലും കുറഞ്ഞുവരുന്നു. ധാന്യത്തിനായി ഗ്രാമങ്ങളും നഗരങ്ങളും ചെലവിടുന്ന തുക രാജ്യത്തു യഥാക്രമം അഞ്ചും നാലും ശതമാനമായി കുറഞ്ഞു. കേരളത്തിൽ ഇത് 3% ആണ്. കേരളത്തിൽ ഗ്രാമീണരുടെ പ്രതിമാസ പ്രതിശീർഷ ധാന്യഉപഭോഗം 6.6 കിലോഗ്രാമാണെങ്കിൽ നഗരവാസികളുടേത് 6.2 കിലോഗ്രാം. ദേശീയ ശരാശരിയെടുത്താൽ ഗ്രാമങ്ങളിൽ 9.61 കിലോഗ്രാമും നഗരങ്ങളിൽ 8.05 കിലോഗ്രാമും. ഈ കണക്ക് കൃഷിവകുപ്പിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. ‘അരിയാഹാരം കഴിക്കുന്ന മലയാളി’യെന്ന പ്രയോഗത്തെ

2022–23 വർഷത്തെ ഗാർഹിക ഉപഭോഗച്ചെലവിനെക്കുറിച്ച് എൻഎസ്എസ്ഒ (നാഷനൽ സാംപിൾ സർവേ ഓഫിസ്) നടത്തിയ സർവേയുടെ ഫലം ഒടുവിൽ പുറത്തുവന്നിരിക്കുന്നു. ഈ കണ്ടെത്തലുകളിൽനിന്നു കേരളത്തിന് ഏറെ പഠിക്കാനും തിരുത്താനുമുണ്ട്. തീൻമേശയിൽനിന്നുതന്നെ നമുക്ക് തുടങ്ങാം. കേരളത്തിലെ ഗ്രാമീണർ 39 ശതമാനവും നഗരവാസികൾ 36 ശതമാനവും തുക ചെലവഴിക്കുന്നതു ഭക്ഷണത്തിനാണെന്നു സർവേ വ്യക്തമാക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും വച്ച് ഏറ്റവും താഴ്ന്ന നിരക്കാണിത്. ദേശീയ ശരാശരി യഥാക്രമം 46, 39 ശതമാനം വീതമാണ്. ഭക്ഷണത്തിനു ചെലവിടുന്ന തുകയുടെ ശതമാനം എല്ലാ സംസ്ഥാനങ്ങളിലും കുറഞ്ഞുവരുന്നു. ധാന്യത്തിനായി ഗ്രാമങ്ങളും നഗരങ്ങളും ചെലവിടുന്ന തുക രാജ്യത്തു യഥാക്രമം അഞ്ചും നാലും ശതമാനമായി കുറഞ്ഞു. കേരളത്തിൽ ഇത് 3% ആണ്.
കേരളത്തിൽ ഗ്രാമീണരുടെ പ്രതിമാസ പ്രതിശീർഷ ധാന്യഉപഭോഗം 6.6 കിലോഗ്രാമാണെങ്കിൽ നഗരവാസികളുടേത് 6.2 കിലോഗ്രാം. ദേശീയ ശരാശരിയെടുത്താൽ ഗ്രാമങ്ങളിൽ 9.61 കിലോഗ്രാമും നഗരങ്ങളിൽ 8.05 കിലോഗ്രാമും. ഈ കണക്ക് കൃഷിവകുപ്പിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. ‘അരിയാഹാരം കഴിക്കുന്ന മലയാളി’യെന്ന പ്രയോഗത്തെ സാധൂകരിക്കുംവിധം കേരളത്തിന്റെ ധാന്യോപഭോഗത്തിന്റെ 88 ശതമാനവും അരിയാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നാണ് ഈ അരിയുടെ മുഖ്യഭാഗവും വരുന്നതെന്നുമാത്രം.
ഭക്ഷണത്തിന്റെ കാര്യമെടുത്താൽ, കേരളം ഏറ്റവുമധികം തുക ചെലവിടുന്നതു മുട്ട, മാംസം, മീൻ എന്നിവയ്ക്കാണ്. പാലിന്റെയും പാലുൽപന്നങ്ങളുടെയും ഉപഭോഗം അതിലും താഴെ. മിക്കവാറും പ്രോട്ടീൻ ആവശ്യകത നിറവേറ്റുന്നതു സസ്യേതര സ്രോതസ്സുകളിൽനിന്നാണ്. കൂടുതലും മത്സ്യത്തെയാണ് ആശ്രയിക്കുന്നത്.
വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന എംപിസിഇ (പ്രതിമാസ പ്രതിശീർഷ ചെലവ്) കേരളത്തിലായതിനാൽ ചെലവിടുന്ന രൂപയുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ഏറ്റവും കുറഞ്ഞ തുക ഭക്ഷണത്തിനു ചെലവാക്കുന്നതു കേരളമല്ല. പാനീയങ്ങൾക്കും സംസ്കരിച്ച ആഹാരത്തിനുമായി ചെലവഴിക്കുന്ന തുക വർധിക്കുന്നതായി ഈ ഡേറ്റയിൽ നിന്നു മനസ്സിലാകും.
കേരളം ഏതാണ്ട് 28.4 % തുക ചെലവിടുമ്പോൾ കർണാടകയിലെയും തമിഴ്നാട്ടിലെയും തെലങ്കാനയിലെയും നഗരപ്രദേശങ്ങൾ 32–33 ശതമാനമാണ് ചെലവിടുന്നത്. ആരോഗ്യകരമായ ഭക്ഷണശീലങ്ങളിൽനിന്നു സംസ്കരിച്ചതും അതിയായി സംസ്കരിച്ചതുമായ ഭക്ഷണത്തിലേക്കുള്ള ഈ മാറ്റം കൂടുതലായി വിശകലനം ചെയ്യേണ്ടതാണ്.
∙ ചെലവേറുന്നു, ചികിത്സയ്ക്ക്
ഭക്ഷ്യേതര വസ്തുക്കൾക്കു മുടക്കുന്ന തുകയിലും കൗതുകകരമായ കാര്യങ്ങളുണ്ട്. ശരാശരി പഞ്ചാബി, വസ്ത്രങ്ങൾക്കായി നല്ലൊരു തുക മുടക്കുമ്പോൾ മലയാളികൾ ചെലവാക്കുന്നത് ഏറെയും ഏറെക്കാലം ഈടുനിൽക്കുന്ന ഉൽപന്നങ്ങൾക്കും യാത്രകൾക്കുമാണ്. കേരളത്തിലെമ്പാടുമുള്ള ഗൃഹോപകരണ– വാഹനവിൽപന കേന്ദ്രങ്ങൾ ഇതിന്റെ പ്രതിഫലനമാണ്.
പക്ഷേ, യഥാർഥപ്രശ്നം കേരളത്തിലെ ഉയർന്ന ചികിത്സച്ചെലവാണ്. ഇവിടത്തെ കുടുംബങ്ങൾ ചികിത്സയ്ക്കായി ചെലവിടുന്ന തുക രാജ്യത്തെ ഏറ്റവും ഉയർന്നതാണെന്നു മാത്രമല്ല, രൂപയുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ പ്രതിശീർഷചെലവും വളരെ ഉയർന്നതാണ്. കേരളത്തിലെ പുകൾപെറ്റ പൊതുജനാരോഗ്യസംവിധാനത്തിന്റെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ ഇതു ഗൗരവമേറിയ ആശങ്കകളുയർത്തുന്നു. ഈ ചികിത്സച്ചെലവിന്റെ മൂന്നിലൊന്ന് ആശുപത്രിവാസത്തിനാണെങ്കിൽ ബാക്കി മരുന്നിനുള്ളതാണ്.
അതായത് ഓരോ വ്യക്തിക്കും പ്രതിമാസം ആശുപത്രിവാസത്തിന് 250 രൂപയും മരുന്നുകൾക്കു 400 രൂപയും വേണ്ടിവരും. ഇതു നിസ്സാരതുകയല്ല! സ്വകാര്യ ആശുപത്രികൾക്കും മരുന്നുകമ്പനികൾക്കും ഇതു സുഖകരമായി തോന്നാം. പക്ഷേ ഈ ചെലവു വഹിക്കേണ്ടിവരുന്ന പാവപ്പെട്ട മനുഷ്യർക്ക് ഇതു വലിയ ഭാരമാണ്.
∙ മലയാളി ഹൗസ്, പഞ്ചാബി ഹൗസ്
വലിയ സംസ്ഥാനങ്ങളിൽ, ഗ്രാമീണമേഖലകളിൽ ഏറ്റവും ഉയർന്ന എംപിസിഇ ഉള്ള സംസ്ഥാനം കേരളമാണെന്നു സർവേയിലുണ്ട്; 5924 രൂപ. ഈ ചെലവിന്റെ ശതമാനമെടുത്താൽ, ഗ്രാമ–നഗര വ്യത്യാസം ഏറ്റവും കുറവുള്ളതും കേരളത്തിലാണ്. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള അഭിവൃദ്ധിയുടെ പ്രതിഫലനമാണിത്. നഗരവികസന വിദഗ്ധർ കേരളത്തെ വിശേഷിപ്പിക്കാറുള്ള ‘നഗരത്തുടർച്ച’യുടെ സവിശേഷതയും. പഞ്ചാബാണു കേരളത്തിനു പിന്നിലുള്ളത്. അവിടെ ഗ്രാമീണമേഖലയിലെ എംപിസിഇ 5315 രൂപയാണ്.
കുറഞ്ഞ ഗ്രാമീണ–നഗര വ്യത്യാസ അനുപാതത്തെ തുല്യതയുടെ കോണിൽനിന്നു മാത്രം വ്യാഖ്യാനിച്ചുകൂടാ. ഗ്രാമപ്രദേശങ്ങളിൽകൂടി ഗുണം ചെയ്യുന്ന വളർച്ചായന്ത്രങ്ങളായി നഗരങ്ങൾക്കു മാറാനാകും. കേരളത്തിലെ നഗരപ്രദേശങ്ങൾ കൂടുതൽ വരുമാനവും സമ്പത്തും സൃഷ്ടിക്കണമെന്നു വാദിക്കാവുന്നതാണ്. എന്നാൽ, സംസ്ഥാനത്തെ ഗ്രാമീണ ജനസംഖ്യയിലെ ഏറ്റവും താഴെത്തട്ടിലുള്ള 5% പേർ പ്രതിമാസം 2916 രൂപ മാത്രമാണു ചെലവഴിക്കുന്നത്. ഇക്കാര്യത്തിൽ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും ഉയർന്ന സംഖ്യ തന്നെയാണ് ഇതെങ്കിലും വികസന മുൻഗണനകളുടെ കാര്യത്തിൽ ഇവർ പ്രത്യേകശ്രദ്ധ അർഹിക്കുന്നു.
നഗരങ്ങളിൽ ഏറ്റവും താഴെത്തട്ടിലുള്ള 5% ആളുകൾ പ്രതിമാസം 3078 രൂപയാണു ചെലവിടുന്നത്. ഗ്രാമങ്ങളെവച്ചു നോക്കുമ്പോൾ നേരിയ തോതിൽ ഇതു കൂടുതലാണെങ്കിലും ഏതാണ്ട് സമാനമായ തോതിലാണ് ദാരിദ്ര്യമനുഭവിക്കുന്നത്.
ചെലവുകുറഞ്ഞതും മികവേറിയതുമായ ആരോഗ്യരക്ഷ, താങ്ങാനാകുന്ന മരുന്നുകളുടെ ലഭ്യത, രോഗനിയന്ത്രണം, പൊതുജനാരോഗ്യസംവിധാനത്തിന്റെ വിലയിരുത്തൽ എന്നിവ ഉറപ്പാക്കേണ്ടതും അടിയന്തരപ്രാധാന്യം അർഹിക്കുന്നു. ആഹാരം കൂടുതലും വ്യായാമം കുറവുമെന്ന ജീവിതശൈലിയും മാറ്റാറായി. ‘പൊറോട്ട–ബീഫി’ന്റെ കാര്യത്തിൽ മലയാളികൾക്കൊരു കരുതൽ നല്ലതാണ്.
∙ സംഖ്യകൾ നയിക്കട്ടെ!
വിവാദങ്ങളിൽ കുരുങ്ങിയതിനാൽ 2017-18ലെ സർവേഫലം എൻഎസ്എസ്ഒ പ്രസിദ്ധീകരിച്ചില്ല. ഇതുവരെ ലഭ്യമായിരുന്നത് 2011-12 കാലത്തേതായിരുന്നു. ഏറെസമയച്ചെലവും പണച്ചെലവുമുള്ളതാണ് ഈ സർവേ. സർക്കാർ നയങ്ങൾ രൂപീകരിക്കുന്നവർ ഈ പ്രവണതകൾ സൂക്ഷ്മമായി ശ്രദ്ധിച്ചു പുതുമയാർന്ന നയസാധ്യതകൾ തേടിയില്ലെങ്കിൽ ഈ പരിശ്രമം വ്യർഥമായിപ്പോകും. സ്ഥിതിവിവരവകുപ്പിൽ ഇതിനെ ഒതുക്കിവയ്ക്കുന്നതു വിനാശകരമാകും. ഈ സംഖ്യകൾ പുതിയ ഉണർവിലേക്കും നയസാധ്യതകളിലേക്കും നയിക്കട്ടെ!