കഴിഞ്ഞ സാമ്പത്തികവർഷത്തെ ആദായനികുതി ഇ–ഫയലിങ് (Income Tax E-Filing) പൂർത്തിയാകാനുള്ള അവസാന തീയതി അടുത്തിരിക്കുന്നു. ശമ്പള– പെൻഷൻ വരുമാനക്കാരിൽ പലരും ഇ – ഫയലിങ് സ്വയം ചെയ്യാൻ മടിച്ച് ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ സഹായം തേടുകയാണ് പതിവ്. ഇതിനായി അവസാന ദിവസം വരെ കാത്തുനിന്നാൽ ചിലപ്പോൾ സാങ്കേതിക തടസ്സങ്ങൾ നേരിട്ടേക്കാം. എന്നാൽ, ഏതാനും ക്ലിക്കുകളിൽ വളരെ എളുപ്പത്തിൽ പൂർത്തിയാക്കാവുന്ന കാര്യമേ ഇതിലുള്ളൂ. അതിനായി ചില കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്നു മാത്രം. അതും എളുപ്പത്തിൽ മനസ്സിലാക്കാൻ വഴിയുണ്ട്. പുതിയ നിയമപ്രകാരം 7 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർക്ക് ടാക്സ് ഇല്ല. പക്ഷേ, ആ ഗുണം പൂർണമായും ലഭിക്കണമെങ്കിൽ ഇ–ഫയലിങ് നിർബന്ധമായും ചെയ്തിരിക്കണം. പുതിയ രീതിയോടൊപ്പം പഴയ രീതിയിലും ഫയലിങ് ചെയ്യാം. ശമ്പളം, പെൻഷൻ, ഒരു വീട്ടിൽനിന്നുള്ള വാടകപലിശ, ഡിവിഡന്റ്, കുടുംബപെൻഷൻ എന്നീ വരുമാനങ്ങളുള്ളവർ തിരഞ്ഞെടുക്കേണ്ടത് ഫോം ഐടിആർ 1 ആണ്. ശമ്പളം കൂടാതെ ഒന്നിക്കൂടുതൽ വാടക വരുമാനമുള്ളവർ ITR-2 ഫയൽ ചെയ്യണം. ആദ്യം ഏതു സ്ലാബിലാണ് നിങ്ങൾ റിട്ടേൺ ഫയൽചെയ്യുന്നതെന്നു തീരുമാനിക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ സാമ്പത്തികവർഷത്തെ ആദായനികുതി ഇ–ഫയലിങ് (Income Tax E-Filing) പൂർത്തിയാകാനുള്ള അവസാന തീയതി അടുത്തിരിക്കുന്നു. ശമ്പള– പെൻഷൻ വരുമാനക്കാരിൽ പലരും ഇ – ഫയലിങ് സ്വയം ചെയ്യാൻ മടിച്ച് ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ സഹായം തേടുകയാണ് പതിവ്. ഇതിനായി അവസാന ദിവസം വരെ കാത്തുനിന്നാൽ ചിലപ്പോൾ സാങ്കേതിക തടസ്സങ്ങൾ നേരിട്ടേക്കാം. എന്നാൽ, ഏതാനും ക്ലിക്കുകളിൽ വളരെ എളുപ്പത്തിൽ പൂർത്തിയാക്കാവുന്ന കാര്യമേ ഇതിലുള്ളൂ. അതിനായി ചില കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്നു മാത്രം. അതും എളുപ്പത്തിൽ മനസ്സിലാക്കാൻ വഴിയുണ്ട്.

പുതിയ നിയമപ്രകാരം 7 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർക്ക് ടാക്സ് ഇല്ല. പക്ഷേ, ആ ഗുണം പൂർണമായും ലഭിക്കണമെങ്കിൽ ഇ–ഫയലിങ് നിർബന്ധമായും ചെയ്തിരിക്കണം. പുതിയ രീതിയോടൊപ്പം പഴയ രീതിയിലും ഫയലിങ്  ചെയ്യാം. ശമ്പളം, പെൻഷൻ, ഒരു വീട്ടിൽനിന്നുള്ള വാടകപലിശ, ഡിവിഡന്റ്, കുടുംബപെൻഷൻ എന്നീ വരുമാനങ്ങളുള്ളവർ തിരഞ്ഞെടുക്കേണ്ടത് ഫോം ഐടിആർ 1 ആണ്. ശമ്പളം കൂടാതെ ഒന്നിക്കൂടുതൽ വാടക വരുമാനമുള്ളവർ ITR-2 ഫയൽ ചെയ്യണം. 

രണ്ടര ലക്ഷത്തിനു മുകളിൽ വാർഷിക വരുമാനമുള്ളവർ നിർബന്ധമായും ഇ–ഫയലിങ് ചെയ്യുക. കാരണം, നിങ്ങൾ കൃത്യമായി ഇ–ഫയലിങ് ചെയ്യുന്നവരാണെങ്കിൽ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ കൃത്യതയും സുതാര്യതയും ഉണ്ടെന്ന് ബാങ്ക് വിലയിരുത്തും. ക്രെഡിറ്റ് സ്കോർ മെച്ചപ്പെടും. ലോൺ ആവശ്യങ്ങൾക്കായി സമീപിക്കുമ്പോൾ നിങ്ങൾക്കു മുൻതൂക്കം ലഭിക്കും. മാത്രമല്ല വിദേശയാത്രകൾക്കായി വീസയ്ക്ക് അപേക്ഷിക്കുമ്പോൾ വളരെ വേഗം ക്ലിയറൻസ് ലഭിക്കും.

ADVERTISEMENT

∙ ഫയലിങ് രണ്ടു രീതിയിൽ

ആദ്യം ഏതു സ്ലാബിലാണ് നിങ്ങൾ റിട്ടേൺ ഫയൽചെയ്യുന്നതെന്നു തീരുമാനിക്കണം. മാർച്ച് 31 പിന്നിട്ടതോടെ കഴിഞ്ഞ സാമ്പത്തികവർഷത്തെ നികുതിബാധകമായ മൊത്തം വരുമാനം എത്ര, അർഹമായ ഇളവുകളിൽ നിങ്ങൾക്കു പരമാവധി ക്ലെയിം ചെയ്യാവുന്ന തുക എത്ര എന്നതിനെല്ലാം കൃത്യമായ കണക്കുകളുണ്ട്. ഇതു രണ്ടും കൂട്ടിനോക്കി വിലയിരുത്തി ഏതു സ്ലാബാണ് കൂടുതൽ ലാഭകരം എന്നു നിശ്ചയിക്കുക. ഇൻകം ടാക്സ് പോർട്ടലിലെ ടാക്സ് കാൽക്കുലേറ്റർ ഉപയോഗിച്ച് ഈ കണക്കുകൂട്ടൽ എളുപ്പത്തിൽ സ്വയം നടത്താം. അങ്ങനെ താരതമ്യം ചെയ്ത് ഏതു സ്ലാബാണ് ലാഭകരം എന്നു തീരുമാനിക്കാം. ഓർക്കുക, ശമ്പളവരുമാനക്കാർക്ക് ഓരോ വർഷവും ഇഷ്ടാനുസരണം സ്ലാബ് തിരഞ്ഞെടുക്കാം.

പുതിയ സ്ലാബ്, പഴയ സ്ലാബ് എന്നിങ്ങനെ രണ്ടു രീതിയിൽ ഇ–ഫയലിങ് ചെയ്യാം. 7 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് പുതിയ രീതി തിരഞ്ഞെടുത്താൽ മതിയാകും. ഇതിൽ ഡിഡക്‌ഷനുകൾ വളരെ കുറവാണ്. മറ്റു വരുമാനങ്ങളൊന്നുമില്ലെങ്കിൽ പുതിയ സ്ലാബ് ചെയ്താൽ മതിയാകും. 7 ലക്ഷത്തിനു മുകളിൽ വരുന്ന തുകയ്ക്ക് 10 ശതമാനം നികുതി നൽകണമെന്നാണ് നിയമം. അവർക്ക് പഴയ സ്ലാബ് ആണ് യോജിച്ചത്. ഇൻകം ടാക്സിൽ അനുവദിച്ചിരിക്കുന്ന പരമാവധി കിഴിവുകൾ പ്രയോജനപ്പെടുത്താം. പിഎഫ്, പിപിഎഫ്, എൻപിഎസ്, സുകന്യ സമൃദ്ധി, ടാക്സ് സേവിങ്സ് ഫണ്ടുകൾ, ഇൻഷുറൻസ് തുടങ്ങിയവയ്‌ക്കെല്ലാം പഴയ സ്ലാബിൽ കിഴിവ് ലഭിക്കും.

∙  പൊതുവായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ADVERTISEMENT

പഴ്സനൽ ഇൻഫർമേഷൻ, ഗ്രോസ് ടോട്ടൽ ഇൻകം, ടോട്ടൽ ഡിഡക്‌ഷൻ, ടാക്സ് പെയ്ഡ്, ടോട്ടൽ ടാക്സ് ലയബലിറ്റി എന്നിങ്ങനെ 5 പ്രീ ഫയൽഡ് സെക്‌ഷനുകളായാണ് ഫയലിങ് പൂർത്തിയാക്കേണ്ടത്.

1. പഴ്സനൽ ഇൻഫർമേഷൻ

ആദ്യത്തെ പഴ്സനൽ ഇൻഫർമേഷനിൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നേരത്തേ തന്നെ ഫിൽ ചെയ്തതായിരിക്കും. അത് ഒത്തുനോക്കി വെരിഫൈ ചെയ്യുക. ഇതിൽ നേരിട്ട് എഡിറ്റ് ചെയ്യാൻ പറ്റില്ല. വേണമെങ്കിൽ പ്രൊഫൈലിൽ കയറി എഡിറ്റ് ചെയ്യാം. പഴ്സണൽ ഇൻഫർമേഷനിൽ നിങ്ങളുടെ കോൺടാക്ട് ഡീറ്റെയിൽസ്, സ്ലാബ്, ബാങ്ക് വിവരങ്ങൾ എന്നിവ നൽകാം.

ശ്രദ്ധിക്കേണ്ട കാര്യം ഫിനാൻസ് ആക്ട് 2023 അമൻഡ്മെൻഡിൽ സെക്‌ഷൻ 115B AC പ്രകാരം ഇൻഡിവ്യുജൽ, എച്ച്‌യുഎഫ്, എഒപി, ബിഒഐ, എജെപി എന്നിവയ്ക്ക് ന്യൂ ടാക്സ് റെജീം ആണ് ഡിഫോൾട്ട് ആയി കിടക്കുക. നിങ്ങൾക്ക് പുതിയ ടാക്സ് റെജീം താൽപര്യമില്ലെങ്കിൽ ഓൾഡ് ടാക്സ് റെജീം തിരഞ്ഞെടുക്കാൻ ഓപ്ഷൻ ഉണ്ട്. If you want to opt out of New Tax Regime എന്ന ചോദ്യത്തിന് ‘യെസ്’ നൽകിയാൽ മതി.

Representative image by: istock/ Deepak Sethi
ADVERTISEMENT

2. ഗ്രോസ് ടോട്ടൽ ഇൻകം

സാലറി, പെൻഷൻ, ഹൈസ് പ്രോപ്പർട്ടി, മറ്റു വരുമാന സ്രോതസ്സുകൾ (പലിശ വരുമാനം, ഫാമിലി പെൻഷൻ, തുടങ്ങിയവ) എന്നിവയാണ് ഗ്രോസ് ടോട്ടൽ ഇൻകം വിഭാഗത്തിൽ ഉൾപ്പെടുക. ഫോം 16 നോക്കി ഇൻകം ശരിയല്ലേ എന്നുറപ്പുവരുത്തണം.

3. ടോട്ടൽ ഡിഡക്‌ഷൻ

ഇൻകം ടാക്സിന്റെ VI-A പ്രകാരം ഈ വിഭാഗത്തിൽ ഏതൊക്കെ തരത്തിലുള്ള കിഴിവുകളാണ് അർഹിക്കുന്നത് അവ നൽകുക. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ന്യൂ റെജിം ആണെങ്കിൽ 80CCD (2) പ്രകാരം എൻപിഎസിന്റെ Tier-1 അക്കൗണ്ടിലേക്ക് തൊഴിലുടമ നൽകുന്ന വിഹിതം, സെക്‌ഷൻ 80CCH പ്രകാരം അഗ്‌നീവീർ കോർപസ് ഫണ്ടിലേക്കുള്ള എമൗണ്ട് ഡെപ്പോസിറ്റ് എന്നിവയ്ക്കു മാത്രമേ കിഴിവ് ലഭിക്കൂ. സെക്‌ഷൻ 80CCH ഡിഡക്‌ഷൻ ഉൾപ്പെടുത്തിക്കൊണ്ട് ITR ഫോം പരിഷ്കരിച്ചിട്ടുണ്ട്.

4. ടാക്സ് പെയ്ഡ്

കഴിഞ്ഞ സാമ്പത്തിക വർഷം എത്ര ടാക്സ് നൽകിയിട്ടുണ്ട്, ശമ്പളത്തിൽനിന്നു ടിഡിഎസ് പിടിച്ചിട്ടുണ്ടോ, ശമ്പളം അല്ലാതെയുള്ള വരുമാനത്തിൽനിന്നു ടാക്സ് പിടിച്ചിട്ടുണ്ടോ തുടങ്ങിയവയെല്ലാം ഈ വിഭാഗത്തിൽ വരും.

5. ടോട്ടൽ ടാക്സ് ലയബലിറ്റി

ആദായനികുതിവകുപ്പ് നിങ്ങൾക്ക് എത്ര നികുതി കണക്കാക്കിയിട്ടുണ്ടെന്ന് ഇവിടെ അറിയാം. അവ പരിശോധിക്കുക. കൂടുതൽ നികുതി പിടിച്ചിട്ടുണ്ടെങ്കിൽ റീഫണ്ടിന് അപേക്ഷിക്കാം. ഇനി നികുതി അടയ്ക്കേണ്ടതുണ്ടെതുണ്ടെങ്കിൽ അതു ചെയ്യണം.

Representative Image by soumen82hazra/Shutterstock

 ∙  ഇ–ഫയലിങ് ചെയ്യേണ്ട വിധം

Step 1 : ഗൂഗിളിൽ സെർച്ച് ചെയ്തോ നേരിട്ട് ടൈപ്പ് ചെയ്തോ https://www.incometax.gov.in/iec/foportal/ എന്ന പോർട്ടൽ തുറക്കുക. ആദ്യമായി ടാക്സ് ഫയൽ ചെയ്യുന്നവർ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. നേരത്തേ ചെയ്തിട്ടുള്ളവർ പാൻ നമ്പർ/ആധാർ കാർഡ് നമ്പർ ഉപയോഗിച്ച് (യൂസർ ഐഡി) പാസ്‌വേഡ് എന്നിവ ടൈപ്പ് ചെയ്ത് ലോഗിൻ ചെയ്യാവുന്നതാണ്. അല്ലെങ്കിൽ നെറ്റ് ബാങ്കിങ്, ഡീമാറ്റ് അക്കൗണ്ട് എന്നിവ വഴി ഇ–ഫയലിങ് പേജിലേക്ക് നേരിട്ടു പ്രവേശിക്കാം.

Step 2 : ഡാഷ് ബോർഡിൽ e-file ക്ലിക്ക് ചെയ്യുക. Income Tax Return > File Income Tax Return ക്ലിക്ക് ചെയ്യുക.  ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ പാൻ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, പാൻ നമ്പർ പ്രവർത്തനരഹിതമാണെന്നു കാണിച്ചുകൊണ്ട് വാണിങ് മെസേജ് ലഭിക്കും. നിങ്ങൾക്ക് താഴെ കാണുന്ന ലിങ്ക് ബട്ടണിൽ ക്ലിക്ക് ചെയ്ത് ആധാറുമായി ബന്ധിപ്പിക്കാം (https://www.incometax.gov.in/iec/foportal/help/how-to-link-aadhaar) ശേഷം continue ബട്ടൺ ക്ലിക്ക് ചെയ്യുക. 

Step 3 : ഫയൽ ചെയ്യുന്ന അസസ്മെന്റ് ഇയർ 2024–25 (current A.Y) തിരഞ്ഞെടുക്കുക. ഒപ്പം ഓൺലൈൻ മോഡും തിരഞ്ഞെടുക്കുക. ‘continue’ ക്ലിക് ചെയ്യുക.

Step 4 : ‘സ്റ്റാർട്ട് ന്യൂ ഫയലിങ് (start new filing)’ ക്ലിക്ക് ചെയ്തിട്ട് ‘Continue’ ക്ലിക്ക് ചെയ്യുക. അഥവാ നിങ്ങൾ നേരത്തേതന്നെ ഫയലിങ് ചെയ്തെങ്കിലും സബിമിഷൻ പൂർത്തിയാക്കിയിട്ടില്ലെങ്കിൽ റസ്യൂമെ ഫയലിങ് എന്ന ബട്ടൺ ക്ലിക്ക് ചെയ്താൽ മതി. നിങ്ങൾക്ക് വീണ്ടും പുതിയതായി ചെയ്യാനാണ് താൽപര്യമെങ്കിൽ സ്റ്റാർട്ട് ന്യൂ ഫയലിങ് ബട്ടൺ അമർത്തുക.

Step 5 : സ്റ്റാറ്റസ് എന്നതിൽ individual ക്ലിക്ക് ചെയ്യുക. ‌

Step 6 : ഇവിടെ ഇൻകം റിട്ടേൺ നൽകുന്നതിന് രണ്ട് ഓപ്ഷനുകൾ കാണാം. നിങ്ങൾക്ക് ITR ഫോം ഫിൽ ചെയ്യാൻ അറിയാമെങ്കിൽ അതു ക്ലിക്ക് ചെയ്തു മുന്നോട്ടു പോകുക. ഏതു ഫോമാണ് തിരഞ്ഞെടുക്കേണ്ടത് എന്ന ആശയക്കുഴപ്പത്തിലാണെങ്കിൽ Help me decide which ITR Form tp file  ക്ലിക്ക് ചെയ്ത ശേഷം proceed അമർത്തുക. ഏതു ഫോം ആണു വേണ്ടതെന്നു തീരുമാനിക്കാൻ അതു നിങ്ങളെ സഹായിക്കും.

Step 7 : ഏത് ‘ITR’ ഫോം ആണോ നിങ്ങൾക്കു യോജിച്ചത് അത് ക്ലിക്ക് ചെയ്യുക. ഒരിക്കൽ തിരഞ്ഞെടുത്തു കഴിഞ്ഞാൽ ആ ITR നിങ്ങൾക്കു ബാധകമായിരിക്കും.

Representative image by: istock/ triloks

Step 8 : എന്തുകൊണ്ട് ITR ഫയൽ ചെയ്യുന്നു എന്നതിന് ഉചിതമായ റീസൺ മാർക്ക് ചെയ്യുക.

Step 9 : 2024–25 ന്യൂ ടാക്സ് റെജീം ഡിഫോൾട്ട് ആയി കിടക്കും. പഴയതിലേക്കു പോകാൻ മേൽപറഞ്ഞതു പോലെ ഓപ്റ്റ് ഔട്ട് ഓപ്ഷൻ yes എന്നു ക്ലിക്ക് ചെയ്യണം. അപ്പോൾ പഴ്സനൽ ഇൻഫർമേഷൻ പേജ് തുറക്കും. നിങ്ങളുടെ പേര്, വിലാസം, ആധാർ നമ്പർ, ജനനത്തീയതി തുടങ്ങിയവ കാണാം. ഓരോന്നും ശരിയാണോ എന്ന് പരിശോധിക്കുക. മൊബൈൽ നമ്പർ, ഇ–മെയിൽ ഐഡി, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ വേണമെങ്കിൽ മാറ്റാം. ബാങ്ക് അക്കൗണ്ട് പ്രീവാലിഡേറ്റഡ് (prevalidated) ആയിട്ടില്ലെങ്കിൽ അതു ചെയ്യാൻ മറക്കരുത്.

നേച്ചർ ഓഫ് എംപ്ലോയ്മെന്റ് ഇതിൽ ക്ലിക് ചെയ്തു നിങ്ങളുടെ ജോലി തിര‍ഞ്ഞെടുക്കുക. കേന്ദ്രഗവൺമെന്റ് ജോലി, സംസ്ഥാന ഗവൺമെന്റ് ജോലി, പെൻഷൻകാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലി, ഫാമിലി പെൻഷൻ (Not Applicable), അദേഴ്സ്  (ജോലിയില്ലാത്തവർ) എന്നിവയിൽ ഉചിതമായതു തിരഞ്ഞെടുക്കുക. Confirm ക്ലിക്ക് ചെയ്യുക.

Step 10 : ഗ്രോസ് ടോട്ടൽ ഇൻകം & ഡിഡക്‌ഷൻ

കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനമാകും ഇവിടെ കിടക്കുന്നത്. അതിൽ നിങ്ങളുടെ പുതിയ വരുമാന വിവരങ്ങൾ enter ചെയ്തു നൽകുക. വരുമാനത്തിന്റെ ഉറവിടം ഈ സെക്‌ഷനിലാണ് നൽകേണ്ടത്. വാടക വരുമാനമുണ്ടെങ്കിൽ അതും നൽകണം. ശമ്പള വരുമാനം കൂടാതെ മറ്റെന്തെങ്കിലും വരുമാനമുണ്ടെങ്കിൽ അതും ഈ വിഭാഗത്തിലാണ് ഉൾപ്പെടുത്തേണ്ടത്. ശമ്പളം, ഹൗസ് പ്രോപ്പർട്ടി തുടങ്ങിയ വരുമാനങ്ങൾ ശരിയായി നൽകുക. ശേഷം Save ചെയ്ത് പ്രൊസീഡ് ബട്ടൻ ക്ലിക്ക് ചെയ്യുക.

Step 10a : ടാക്സ് ലയബലിറ്റി ഉണ്ടെങ്കിൽ അതിന്റെ സമ്മറി ഇവിടെ കാണിക്കും. Pay Now, Pay Later എന്നിങ്ങനെ രണ്ടു ഓപ്ഷനുകൾ ഉണ്ടാകും. വേണ്ടതു തിരഞ്ഞെടുക്കാം. എപ്പോഴും Pay Now ഓപ്ഷൻ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. Pay Later ആണെങ്കിൽ റിട്ടേൺ ഫയൽ ചെയ്ത ശേഷം പെയ്മെന്റ് ചെയ്യാം. പക്ഷേ, ലയബലിറ്റി ടാക്സ് കൂടി നൽകേണ്ടിവന്നേക്കാം.

Step 10b : ടാക്സ് ലയബലിറ്റി ഇല്ല അല്ലെങ്കിൽ ടാക്സ് റീഫണ്ടിന് അർഹതയുണ്ടെങ്കിൽ പ്രിവ്യൂ റിട്ടേൺ ക്ലിക്ക് ചെയ്താൽ പ്രിവ്യൂ ആൻഡ് സബ്മിറ്റ് യുവർ റിട്ടേൺ പേജിലേക്ക് കൊണ്ടുപോകും.

Step 11 : Pay Now ഓപ്ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ ഇ–പേ ടാക്സ് സർവീസ് പേജിലെത്തും. ടാക്സ് പേയ്മെന്റ് നടത്തിയ ശേഷം continue ക്ലിക്ക് ചെയ്യുക.

Step 12 : വിജയകരമായി ടാക്സ് പേയ്മെന്റ് പൂർത്തിയാക്കിയാൽ ബാക്ക് ടു റിട്ടേൺ ഫയലിങ് അമർത്തുക.

Step 13 : പ്രിവ്യൂ റിട്ടേൺ ക്ലിക്ക് ചെയ്യുക.

Step 14 : കൊടുത്ത വിവരങ്ങളെല്ലാം ശരിയാണോ എന്നു പരിശേധിക്കുക. അതിനു ശേഷം ഡിക്ലറേഷൻ ചെക്ക് ബോക്സ് ടിക് നൽകിയ ശേഷം പ്രൊസീഡ് ടു പ്രിവ്യൂ ക്ലിക്ക് ചെയ്യുക.

Step 15 : പ്രിവ്യൂ നോക്കിയതിനു ശേഷം പ്രൊസീഡ് ടു വാലിഡേഷൻ ക്ലിക്ക് ചെയ്യുക.

Step 16 : വാലിഡേറ്റ് ചെയ്തുകഴിഞ്ഞാൽ പ്രിവ്യൂ ആൻഡ് സബ്മിറ്റ് യുവർ റിട്ടേൺ പേജിേക്ക് വരും. പ്രൊസീഡ് ഫോർ വെരിഫിക്കേഷൻ ക്ലിക്ക് ചെയ്യുക.  വെരിഫിക്കേഷൻ ചെയ്യുന്നതിനു മുൻപ് എന്തെങ്കിലും error കാണിക്കുന്നുണ്ടെങ്കിൽ ആ പേജിലേക്കു തിരികെ പോയി അവ തിരുത്താൻ മറക്കരുത്. അതിനുശേഷം മാത്രം പ്രൊസീഡ് ഫോർ വെരിഫിക്കേഷൻ നൽകുക.

Representative image by: istock/ Ridofranz

Step 17 : കംപ്ലീറ്റ് ഇ–വെരിഫിക്കേഷൻ പേജിൽ നിങ്ങൾക്ക് ഉചിതമായ ഓപ്ഷൻ തിരഞ്ഞെടുത്ത് ഇ–വെരിഫൈ ചെയ്യുക. റിട്ടേൺ സബ്മിറ്റ് ചെയ്തു 30 ദിവസത്തിനകം വെരിഫിക്കേഷൻ പൂർത്തിയാക്കിയിരിക്കണം. ആധാറുമായി പാൻ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ അതു ചെയ്യാനുള്ള ഓപ്ഷൻ വീണ്ടും കാണിക്കും.

∙ വെരിഫിക്കേഷൻ

വെരിഫിക്കേഷൻ പൂർത്തിയായാൽ റജിസ്റ്റേഡ് മൊബൈൽ, ഇ–മെയിൽ ഐഡി എന്നിവയിലേക്ക് കൺഫേം മെസേജ് വരും. 30 ദിവസത്തിനു ശേഷമാണ് വെരിഫിക്കേഷൻ ചെയ്യുന്നതെങ്കിൽ വൈകി സബ്മിറ്റ് ചെയ്തതായി കണക്കാക്കി ലേറ്റ് ഫയലിങ് ഓഫ് റിട്ടേൺ അണ്ടർ ദി ആക്ട് അനുസരിച്ചുള്ള നടപടിക്രമങ്ങൾ ഉണ്ടാകാം.