ബിടെക്, ബികോം, എംബിഎ, എംസിഎ... പഠിച്ച് ജയിക്കും പക്ഷേ, ജോലി ചെയ്യാനറിയില്ല: ആ 5 സംസ്ഥാനങ്ങളിൽ കേരളവും!
‘വേൾഡ് ഇനിക്വാലിറ്റി ലാബ്’ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനമനുസരിച്ച് ഇന്ത്യയിൽ അസമത്വം കുതിച്ചുയരുകയാണ്. അമേരിക്കയേയും ബ്രസീലിനേയും ദക്ഷിണാഫ്രിക്കയേയും വച്ചു താരതമ്യം ചെയ്താൽ പോലും ഇന്ത്യയിലെ അസമത്വം കൂടുതലാണ് എന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയിലെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള ഇപ്പോഴത്തെ അന്തരം, ബ്രിട്ടിഷ് കൊളോണിയൽ ഭരണത്തിൻ കീഴിലുണ്ടായതിനേക്കാൾ മോശമാണ് എന്നും റിപ്പോർട്ടുകളുണ്ട്. ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കെറ്റിയും മറ്റ് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞരും നടത്തിയ പഠനത്തിന്റെ ഫലങ്ങളും ഈ റിപ്പോർട്ട് ശരിവയ്ക്കുന്നതാണ്. എന്തുകൊണ്ടാണ് ഇന്ത്യയിൽ അസമത്വം വർധിക്കുന്നത്? ഇതിൽ വിദ്യാഭ്യാസത്തിന്റെ പങ്കെന്താണ്? ഓഹരിവിപണിക്കും അസമത്വം വർധിപ്പിക്കുന്നതിൽ പങ്കുണ്ടോ? കേന്ദ്ര സർക്കാർ ഇടപെടൽ എങ്ങനെയാണ്?

∙ ഓഹരി വിപണി
ഇന്ത്യൻ ഓഹരി വിപണി എക്കാലത്തെയും ഉയരങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും റെക്കോർഡ് ഭേദിക്കുന്നത് ഇപ്പോൾ ഒരു പതിവ് കാര്യമായിരിക്കുന്നു. ഓഹരി വിപണിയിൽ നിന്ന് ലഭിക്കുന്ന ലാഭം ഇന്ത്യയിൽ അസമത്വം കൂടാൻ കാരണമാകുന്നില്ലേ? സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവർ കൂടുതൽ ബാങ്കുകളിലും പോസ്റ്റ് ഓഫിസ് സമ്പാദ്യങ്ങളിലും ചിട്ടികളിലും പണമിടുമ്പോൾ മിഡിൽ ക്ലാസ്, അപ്പർ ക്ലാസ് വിഭാഗങ്ങളും കോർപറേറ്റുകളും ഓഹരി വിപണികളിൽ നിക്ഷേപിക്കുന്നത് അസന്തുലിത രീതിയിൽ സ്വത്തു വളർത്തുന്നില്ലേ?
സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് 5 ശതമാനം മാത്രം ആദായം ലഭിക്കുമ്പോൾ മ്യൂച്വൽ ഫണ്ടുകൾ പോലും 20 ശതമാനത്തിനു മേലെ ആദായം നൽകുന്നതും ദീർഘകാലത്തിൽ സമ്പത്തിൽ വ്യത്യാസം വരുത്തുന്നു. ഓഹരികളിലേക്കും ഇടിഎഫുകളിലേക്കും (Exchange-Traded Fund) വരുമ്പോൾ ഈ വ്യത്യാസം കൂടുതൽ പ്രകടമാകും. സാമ്പത്തിക സാക്ഷരതയും ഈ ഒരു കാര്യത്തിൽ ഒരു പങ്കു വഹിക്കുന്നുണ്ട് എന്നു പറയേണ്ടി വരും. ഓഹരി വിപണി ഫോണിൽ പോലും കൊണ്ടുനടക്കാൻ കഴിയുന്ന ഈ കാലഘട്ടത്തിൽ വ്യാപാരത്തിലൂടെയും നിക്ഷേപത്തിലൂടെയും സമ്പത്ത് കുന്നുകൂട്ടുന്നവർ അറിയാതെതന്നെ സമൂഹത്തിൽ അസമത്വം വർധിപ്പിക്കുന്നുണ്ട് എന്നർഥം.
∙ വിദ്യാഭ്യാസവും തൊഴിൽ നൈപുണ്യവും
കാലത്തിനനുസരിച്ച തൊഴിൽ നൈപുണ്യം വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്നില്ല എന്നതാണ് പഠിച്ചിറങ്ങിയിട്ടും ജോലി ലഭിക്കുന്നില്ല എന്ന അവസ്ഥയ്ക്ക് പ്രധാന കാരണം എന്ന് പഠന റിപ്പോർട്ടുകളിൽ പറയുന്നു. കാലഹരണപ്പെട്ട സിലബസും കാലത്തിനനുസരിച്ച് പഠിപ്പിക്കാൻ സാധിക്കാത്ത അധ്യാപകരും വിദ്യാഭ്യാസ സംവിധാനവും ഇതിന് ഉത്തരവാദികളാണ്. സമ്പത്തുള്ളവർ മികച്ച സർവകലാശാലകളിൽ നിന്നും മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകുമ്പോൾ പാവപ്പെട്ടവർക്ക് അതിനുള്ള അവസരങ്ങൾ ഉണ്ടാകുന്നില്ല. വ്യവസായത്തിന്റെ ആവശ്യകതയ്ക്കനുസരിച്ചല്ലാത്ത വിദ്യാഭ്യാസമാണ് പലപ്പോഴും ഇന്ത്യയിൽ തൊഴിലില്ലായ്മ സൃഷ്ടിക്കുന്നത് എന്നൊരു വാദവും സാമ്പത്തിക വിദഗ്ധർ പങ്കുവയ്ക്കുന്നു. അതായത് ജോലികൾക്ക് വേണ്ട നൈപുണ്യം ഉള്ള ആളുകളെയല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാർത്തെടുക്കുന്നത് എന്ന് ചുരുക്കം.
‘സ്കിൽ ഇന്ത്യ’ റിപ്പോർട്ട് പറയുന്നതനുസരിച്ചാണെങ്കിൽ, ഇന്ത്യയിൽ ബിടെക് പഠിച്ചിറങ്ങുന്നവരിൽ 35 ശതമാനവും ജോലി ചെയ്യാൻ പ്രാപ്തരല്ല. എംബിഎ പഠിച്ചിറങ്ങുന്നവരിലെ 30 ശതമാനവും ഐടിഐ വിദ്യാർഥികളിലെ 60 ശതമാനവും പ്രാപ്തിയില്ലാത്തവരാണ്. ബിഎ കഴിഞ്ഞിറങ്ങുന്ന 70 ശതമാനത്തിനും ബികോം കഴിഞ്ഞിറങ്ങുന്ന 52 ശതമാനത്തിനും ബിഎസ്‌സി കഴിഞ്ഞിറങ്ങുന്ന 49 ശതമാനത്തിനും എംസിഎ കഴിഞ്ഞിറങ്ങുന്ന 36 ശതമാനത്തിനും പഠിച്ചതിനനുസരിച്ച് ജോലി ചെയ്യാൻ പ്രാപ്തിയില്ല എന്ന ഞെട്ടിക്കുന്ന വിവരം സ്കിൽ ഇന്ത്യ റിപ്പോർട്ട് പുറത്തുവിടുന്നുണ്ട്. പഠനത്തിന്റെ കൂടെ ജോലിയെന്ന സംസ്കാരം ഇന്ത്യയിൽ ഇപ്പോഴുമില്ലാത്തതും പഠിച്ച കാര്യങ്ങൾക്കനുസരിച്ച ജോലിയില്ലാത്തതും അസമത്വം വർധിപ്പിക്കുന്നുണ്ട്.
∙ നിങ്ങൾ അസമത്വം ഉണ്ടാക്കുന്നില്ലേ?
ഇന്ത്യയിൽ അസമത്വം കൂടുതലാണെന്നു നമ്മൾ രോഷം കൊള്ളുമ്പോഴും മറ്റുള്ളവരാണ് ഇതിനു കാരണക്കാർ എന്ന ചിന്താഗതിയാണ് ഉള്ളത്. തറ തുടയ്ക്കാനും വൃത്തിയാക്കാനും റോബോ വാക്വം ക്ലീനർ വാങ്ങുമ്പോൾ ആലോചിച്ചിട്ടുണ്ടോ നമ്മൾ വീട്ടുജോലിക്കാരുടെ അന്നമാണ് ഇല്ലാതാക്കുന്നത് എന്ന്? ചെറുകിട കടകൾ ഒഴിവാക്കി വമ്പൻ സൂപ്പർ മാർക്കറ്റുകളിൽ നിന്നും മാളുകളിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോഴും ബിഗ് ബാസ്‌ക്കറ്റ്, ബ്ലിങ്കിറ്റ് സേവനങ്ങൾ ഉപയോഗിക്കുമ്പോഴും നമ്മുടെ അടുത്തുള്ള ചെറിയ കച്ചവടക്കാരെ ഒഴിവാക്കുകയല്ലേ ചെയ്യുന്നത്? ആപ്പുകളിലൂടെ മറ്റു പല സേവനങ്ങളും വീട്ടുപടിക്കലെത്തുമ്പോഴും നമ്മൾ അറിയാതെ തന്നെ അസമത്വത്തിന്റെ വിത്തുകൾ പാകുന്നുണ്ട്. ചുറ്റുമുള്ള ആവശ്യക്കാരെ സഹായിക്കാതെ കണ്ണടക്കുമ്പോഴും ഇത് തന്നെയാണ് നമ്മൾ ചെയ്യുന്നത്.
∙ സമ്പത്ത് പുനർവിതരണം
‘ഇൻഹെറിറ്റൻസ് ടാക്സ്’ എന്നൊരു കാര്യം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ ചർച്ചകൾക്ക് കളമൊരുക്കിയ ഒന്നായിരുന്നു. എങ്ങിനെയാണ് ഈ ടാക്സ് ഈടാക്കുക? മരണപ്പെട്ട വ്യക്തിയുടെ നിയമപരമായ അവകാശികൾക്ക് വിതരണം ചെയ്യുന്നതിന് മുൻപ് അയാളുടെ പണത്തിന്റെയും വസ്തുവകകളുടെയും മൊത്തം മൂല്യത്തിന്മേൽ ചുമത്തുന്ന നികുതിയാണ് ഇത്. ഏതെങ്കിലും ഇളവുകൾക്കോ കിഴിവുകൾക്കോ ശേഷം അവശേഷിക്കുന്ന ആസ്തികളുടെ മൂല്യത്തെ അടിസ്ഥാനമാക്കിയാണ് നികുതി സാധാരണയായി കണക്കാക്കുന്നത്. ഈ നികുതിയുടെ ലക്ഷ്യം സർക്കാരിന് വരുമാനം ഉണ്ടാക്കുകയും സമ്പത്ത് പുനർവിതരണം ചെയ്യുകയുമാണ്.
മരണപ്പെട്ട ആളുടെ സ്വത്തിൽ 45 ശതമാനം മക്കൾക്കും 55 ശതമാനം സർക്കാരിനും വിട്ടുകൊടുക്കുന്ന ഈ ആശയത്തോട് ഇന്ത്യൻ സമൂഹത്തിൽ ഭൂരിഭാഗം പേർക്കും താൽപര്യമില്ല എന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ. എന്നാൽ അസമത്വം കുറയ്ക്കാൻ പണക്കാരെ പാവപ്പെട്ടവരാക്കുന്നതാണോ അതോ പാവപ്പെട്ടവരെ പണക്കാരാക്കുന്നതാണോ നല്ലത് എന്ന ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ സജീവമാണ്.
∙ കേരളത്തിൽ അസമത്വമോ?
പൊതുവിതരണ സംവിധാനവും സാമൂഹിക ക്ഷേമ പെൻഷനുകളും പൊതു വിദ്യാഭ്യാസ സൗകര്യങ്ങളും സർക്കാർ ആശുപത്രി സൗകര്യങ്ങളും അസമത്വം കുറയ്ക്കുമെന്നുണ്ടെങ്കിൽ ഇതെല്ലാമുള്ള കേരളം അസമത്വ ലിസ്റ്റിൽ ഉൾപ്പെട്ടു എന്ന കാര്യവും ചർച്ചയാക്കേണ്ടതാണ്. 2022-23ലെ കണക്കുകളനുസരിച്ച് നഗരങ്ങളിലെ കുടുംബങ്ങൾക്കിടയിൽ ഉപഭോഗ അസമത്വം ഏറ്റവും കൂടുതലുള്ള അഞ്ച് പ്രധാന സംസ്ഥാനങ്ങളിൽ കേരളവും ഉണ്ട്. ഹരിയാന, ഒഡീഷ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നിവയാണ് ഈ കാര്യത്തിൽ കേരളത്തിന്റെ ഒപ്പം നിൽക്കുന്ന മറ്റ് സംസ്ഥാനങ്ങൾ.
ഇന്ത്യയുടെ ജിഡിപി വളർച്ച എത്ര കൂടി എന്ന് പറഞ്ഞാലും ഇന്നും ഇന്ത്യൻ സമൂഹത്തിൽ ശക്തമായി നിലനിൽക്കുന്ന ജാതി സമ്പ്രദായവും അസമത്വം കൂടാൻ കാരണമാകുന്നുണ്ട്. കേരളം പോലുള്ള ഒരു സംസ്ഥാനത്തെ ഉത്തർ പ്രദേശ് പോലുള്ള ഒരു സംസ്ഥാനവുമായി താരതമ്യപ്പെടുത്തുമ്പോൾ തിരഞ്ഞെടുപ്പുകളിൽ പോലും ‘ജാതി’ എന്നൊരു ഘടകം എത്രത്തോളം പ്രബലമായിരുന്നു എന്ന് മനസ്സിലാകും. ഏതു രാഷ്ട്രീയ പാർട്ടി അധികാരത്തിലിരുന്നാലും അവരുടെ കൈപ്പിടിയിൽ ഒതുങ്ങാത്ത രീതിയിലുള്ള ധാരാളം ഘടകങ്ങളും ഇന്ത്യയിൽ അസമത്വം വർധിക്കുന്നതിന് കാരണമാകുന്നുണ്ട് എന്നതാണ് സത്യം. സാങ്കേതിക വിദ്യയുടെ ത്വരിതഗതിയിലുള്ള വളർച്ചയും ആഗോളവൽക്കരണത്തിന്റെ ആക്കവും ഇന്ത്യയിലെ അസമത്വത്തെ ഇനിയും കൂട്ടുകതന്നെ ചെയ്യും.