‘പണം കായ്ക്കുന്ന മരത്തെ’ ആരും കണ്ടിട്ടില്ലെങ്കിലും ഈ വാക്ക് കേൾക്കാത്തവർ വളരെ ചുരുക്കമാണ്. കാരണം, ‘എന്റെ കയ്യിൽ പണം കായ്ക്കുന്ന മരമൊന്നും ഇല്ലല്ലോ’ എന്നല്ലേ നമ്മൾ പറയുക. എന്നാൽ നോട്ടടിക്കുന്നതിന് പറ്റിയ ഒരു ചെടിയെ കുറിച്ചാണ് ഇനി പറയുന്നത്. കുപ്പയിലെ മാണിക്യം എന്നപോലെ ആർക്കും വേണ്ടാതെ പടർന്നു കിടന്ന ഒരു കാട്ടുചെടി രണ്ടു രാജ്യങ്ങളുടെ തലവരമാറ്റിയ അപൂർവ സംഭവം. പാൻ ഇന്ത്യന്‍ ചിത്രം ‘പുഷ്പ’യിൽ രക്തചന്ദന കള്ളക്കടത്തിനെ കുറിച്ച് വിവരിക്കുന്ന ഭാഗത്ത് കിഴക്കനേഷ്യൻ രാജ്യങ്ങളുടെ പേര് പറയുന്നുണ്ട്. ഇവിടങ്ങളിലേക്ക് വലിയ തുകയ്ക്ക് കടത്തുന്നതിനു വേണ്ടിയാണ് സർക്കാർ നിയന്ത്രണത്തിലുള്ള അമൂല്യ സമ്പത്ത് ജീവൻ പണയപ്പെടുത്തി കള്ളക്കടത്തുകാർ മുറിച്ചെടുക്കാൻ എത്തുന്നതെന്ന്. എന്നാൽ നേരായ മാർഗത്തിൽ ജപ്പാന്‍കാർ ഒരു ചെടിയുടെ പിന്നാലെ കൂടിയിട്ട് കാലം കുറച്ചായി. ഹിമാലയന്‍ മലനിരകളിൽ നിന്നും കണ്ടെത്തിയ ആ ചെടിയുണ്ടെങ്കിലേ

‘പണം കായ്ക്കുന്ന മരത്തെ’ ആരും കണ്ടിട്ടില്ലെങ്കിലും ഈ വാക്ക് കേൾക്കാത്തവർ വളരെ ചുരുക്കമാണ്. കാരണം, ‘എന്റെ കയ്യിൽ പണം കായ്ക്കുന്ന മരമൊന്നും ഇല്ലല്ലോ’ എന്നല്ലേ നമ്മൾ പറയുക. എന്നാൽ നോട്ടടിക്കുന്നതിന് പറ്റിയ ഒരു ചെടിയെ കുറിച്ചാണ് ഇനി പറയുന്നത്. കുപ്പയിലെ മാണിക്യം എന്നപോലെ ആർക്കും വേണ്ടാതെ പടർന്നു കിടന്ന ഒരു കാട്ടുചെടി രണ്ടു രാജ്യങ്ങളുടെ തലവരമാറ്റിയ അപൂർവ സംഭവം. പാൻ ഇന്ത്യന്‍ ചിത്രം ‘പുഷ്പ’യിൽ രക്തചന്ദന കള്ളക്കടത്തിനെ കുറിച്ച് വിവരിക്കുന്ന ഭാഗത്ത് കിഴക്കനേഷ്യൻ രാജ്യങ്ങളുടെ പേര് പറയുന്നുണ്ട്. ഇവിടങ്ങളിലേക്ക് വലിയ തുകയ്ക്ക് കടത്തുന്നതിനു വേണ്ടിയാണ് സർക്കാർ നിയന്ത്രണത്തിലുള്ള അമൂല്യ സമ്പത്ത് ജീവൻ പണയപ്പെടുത്തി കള്ളക്കടത്തുകാർ മുറിച്ചെടുക്കാൻ എത്തുന്നതെന്ന്. എന്നാൽ നേരായ മാർഗത്തിൽ ജപ്പാന്‍കാർ ഒരു ചെടിയുടെ പിന്നാലെ കൂടിയിട്ട് കാലം കുറച്ചായി. ഹിമാലയന്‍ മലനിരകളിൽ നിന്നും കണ്ടെത്തിയ ആ ചെടിയുണ്ടെങ്കിലേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പണം കായ്ക്കുന്ന മരത്തെ’ ആരും കണ്ടിട്ടില്ലെങ്കിലും ഈ വാക്ക് കേൾക്കാത്തവർ വളരെ ചുരുക്കമാണ്. കാരണം, ‘എന്റെ കയ്യിൽ പണം കായ്ക്കുന്ന മരമൊന്നും ഇല്ലല്ലോ’ എന്നല്ലേ നമ്മൾ പറയുക. എന്നാൽ നോട്ടടിക്കുന്നതിന് പറ്റിയ ഒരു ചെടിയെ കുറിച്ചാണ് ഇനി പറയുന്നത്. കുപ്പയിലെ മാണിക്യം എന്നപോലെ ആർക്കും വേണ്ടാതെ പടർന്നു കിടന്ന ഒരു കാട്ടുചെടി രണ്ടു രാജ്യങ്ങളുടെ തലവരമാറ്റിയ അപൂർവ സംഭവം. പാൻ ഇന്ത്യന്‍ ചിത്രം ‘പുഷ്പ’യിൽ രക്തചന്ദന കള്ളക്കടത്തിനെ കുറിച്ച് വിവരിക്കുന്ന ഭാഗത്ത് കിഴക്കനേഷ്യൻ രാജ്യങ്ങളുടെ പേര് പറയുന്നുണ്ട്. ഇവിടങ്ങളിലേക്ക് വലിയ തുകയ്ക്ക് കടത്തുന്നതിനു വേണ്ടിയാണ് സർക്കാർ നിയന്ത്രണത്തിലുള്ള അമൂല്യ സമ്പത്ത് ജീവൻ പണയപ്പെടുത്തി കള്ളക്കടത്തുകാർ മുറിച്ചെടുക്കാൻ എത്തുന്നതെന്ന്. എന്നാൽ നേരായ മാർഗത്തിൽ ജപ്പാന്‍കാർ ഒരു ചെടിയുടെ പിന്നാലെ കൂടിയിട്ട് കാലം കുറച്ചായി. ഹിമാലയന്‍ മലനിരകളിൽ നിന്നും കണ്ടെത്തിയ ആ ചെടിയുണ്ടെങ്കിലേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പണം കായ്ക്കുന്ന മരത്തെ’ ആരും കണ്ടിട്ടില്ലെങ്കിലും ഈ വാക്ക് കേൾക്കാത്തവർ വളരെ ചുരുക്കമാണ്. കാരണം, ‘എന്റെ കയ്യിൽ പണം കായ്ക്കുന്ന മരമൊന്നും ഇല്ലല്ലോ’ എന്നല്ലേ നമ്മൾ പറയുക. എന്നാൽ നോട്ടടിക്കുന്നതിന് പറ്റിയ ഒരു ചെടിയെ കുറിച്ചാണ് ഇനി പറയുന്നത്. കുപ്പയിലെ മാണിക്യം എന്നപോലെ ആർക്കും വേണ്ടാതെ പടർന്നു കിടന്ന ഒരു കാട്ടുചെടി രണ്ടു രാജ്യങ്ങളുടെ തലവരമാറ്റിയ അപൂർവ സംഭവം. പാൻ ഇന്ത്യന്‍ ചിത്രം ‘പുഷ്പ’യിൽ രക്തചന്ദന കള്ളക്കടത്തിനെ കുറിച്ച് വിവരിക്കുന്ന ഭാഗത്ത് കിഴക്കനേഷ്യൻ രാജ്യങ്ങളുടെ പേര് പറയുന്നുണ്ട്. ഇവിടങ്ങളിലേക്ക് വലിയ തുകയ്ക്ക് കടത്തുന്നതിനു വേണ്ടിയാണ് സർക്കാർ നിയന്ത്രണത്തിലുള്ള അമൂല്യ സമ്പത്ത് ജീവൻ പണയപ്പെടുത്തി കള്ളക്കടത്തുകാർ മുറിച്ചെടുക്കാൻ എത്തുന്നതെന്ന്. 

എന്നാൽ നേരായ മാർഗത്തിൽ ജപ്പാന്‍കാർ ഒരു ചെടിയുടെ പിന്നാലെ കൂടിയിട്ട് കാലം കുറച്ചായി. ഹിമാലയന്‍ മലനിരകളിൽ നിന്നും കണ്ടെത്തിയ ആ ചെടിയുണ്ടെങ്കിലേ ജപ്പാന്  കറൻസി നോട്ടിറക്കാൻ കഴിയൂ. കാരണം ഈ ചെടിയുടെ പൾപ്പിലുണ്ടാക്കുന്ന പേപ്പറിൽ മാത്രമേ ഇപ്പോൾ ജപ്പാന്റെ സ്വന്തം കറന്‍സിയായ യെൻ അടിച്ചിറക്കാൻ കഴിയുകയുള്ളൂ. പണം കായ്ക്കുന്ന ആ മരം ജപ്പാൻകാർ കണ്ടെത്തിയത് നേപ്പാളിലാണ്. അതിന്റെ പേരാണ് അർഗേലി, പക്ഷേ നിലവിൽ ഇതിൽ ജപ്പാൻ പണം മാത്രമേ കായ്ക്കുകയുള്ളൂവെന്നു മാത്രം.

അർഗേലി സസ്യം (image credit: andreasharsono/x)
ADVERTISEMENT

അടുത്തകാലം വരെ നേപ്പാളുകാർക്ക് ആർക്കും വേണ്ടാതെ ശല്യമായി പടർന്ന് പന്തലിച്ച് കിടന്നിരുന്ന കുറ്റിച്ചെടിയായിരുന്നു അർഗേലി. വേലികെട്ടാനും, വെട്ടി വിറകാക്കി വെള്ളം ചൂടാക്കാനുമൊക്കെയായിരുന്നു ഗ്രാമീണർ ഇതുപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഈ കാട്ടുചെടി വളർത്തി പരിപാലിക്കുന്ന തിരക്കിലാണ് അതേ ഗ്രാമീണർ. നേപ്പാളിൽനിന്നും ടൺകണക്കിന് അർഗേലിയാണ് ഇന്ത്യവഴി കപ്പലേറി ജപ്പാനിലേക്ക് പോകുന്നത്. എങ്ങനെയാണ് ജപ്പാൻകാർ നോട്ടുകൾ നിർമിക്കുന്നത്? അർഗേലിയിലേക്ക് എങ്ങനെയാണ് ജപ്പാനെത്തിയത്? ഈ ഇടപാടിലൂടെ നേപ്പാളിന് കൈവന്ന മഹാഭാഗ്യം എത്രത്തോളം വലുതാണ്? വിശദമായി അറിയാം.

∙ ജപ്പാന്റെ നോട്ടടി എത്തിയത് ഹിമാലയത്തിൽ

2024 ജപ്പാനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു വർഷമാണ്. രാജ്യത്ത് പ്രചാരത്തിലുള്ള, മൂല്യത്തിൽ മുന്നിലുള്ള ഒട്ടേറെ കറൻസികൾ പരിഷ്കരിക്കുന്നത് ഈ വർഷമാണ്. കള്ളനോട്ടുകള്‍ തടയുന്നതിനും കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തുന്നതിനും വേണ്ടി 20 വർഷം കൂടുമ്പോൾ നോട്ടുകൾ പുതിയ ഡിസൈനിലേക്ക് മാറ്റി ഇറക്കുന്ന പതിവുണ്ട് ജപ്പാനിൽ. എന്നാൽ 2016 നവംബർ 8ന് രാത്രി ഇന്ത്യക്കാർക്ക് ലഭിച്ചതു പോലുള്ള ‘സർപ്രൈസൊന്നും’ ജപ്പാൻകാർക്ക് ലഭിക്കാറില്ല. നേരത്തേ തന്നെ പുതിയ നോട്ടുകളുടെ ചിത്രങ്ങൾ ഉൾപ്പെടെ അധികൃതർ പുറത്തുവിടും. ഒപ്പം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ചില മൂല്യങ്ങളിലുള്ള നോട്ടുകൾ തുടരുകയും ചെയ്യും. ഇക്കുറി 2024ൽ ജൂലായ് മൂന്നിനാണ് പതിനായിരം, അയ്യായിരം, ആയിരം യെൻ മൂല്യമുള്ള നോട്ടുകൾ പുതിയ ഡിസൈനിലേക്ക് മാറിയത്. അതേസമയം 2000 യെൻ മൂല്യമുള്ള നോട്ടുകൾ മാറ്റമില്ലാതെ തുടരാനും തീരുമാനിച്ചിരുന്നു.

അർഗേലി സസ്യത്തിലെ പൂവ് (image credit: yaminarareplants/facebook)

ജപ്പാനിൽ നോട്ടടിക്കാനുള്ള പേപ്പറിന് വേണ്ടിയുള്ള തിരച്ചിലിലാണ് ഹിമാലയത്തിലേക്കും തുടർന്ന് നേപ്പാളിലേക്കും ജപ്പാന്റെ കണ്ണുകൾ എത്തിയത്. കാരണം, ഒരു പ്രത്യേകതരം പേപ്പറിലാണ് ജപ്പാൻ കറൻസികൾ പ്രിന്റ് ചെയ്യുന്നത്. ജപ്പാനിലെ പർവത മേഖലയിൽ കാണപ്പെടുന്ന ‘മിത്‌സുമാത’ എന്ന ചെടിയുടെ പൾപ്പ് ഉപയോഗിച്ചാണ് പതിറ്റാണ്ടുകളായി നോട്ടടിക്കുള്ള കടലാസ് നിർമിച്ചിരുന്നത്. മിത്‌സു എന്നാൽ ‘ട്രിപ്പിൾ’ എന്നർഥം. മാത എന്നാൽ ശാഖകൾ എന്നും. ചെടിയുടെ ആകൃതിക്ക് അനുസരിച്ചായിരുന്നു ഈ പേര്. എന്നാൽ ജപ്പാനിൽ മിത്‌സുമാത ചെടികൾക്ക് ദൗർലഭ്യമുണ്ടായതോടെ നോട്ടടി പ്രതിസന്ധിയിലേക്ക് നീങ്ങി. കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളും, ജപ്പാൻ കർഷകരുടെ എണ്ണത്തിലുണ്ടായ കുറവും മലയോരം വിട്ടു ജനം നഗരങ്ങളിലേക്ക് ചേക്കേറുന്നതുമെല്ലാം ഈ ചെടിയുടെ ശോഷിപ്പിനു കാരണമായി.  

വിദേശത്ത് വർധിച്ചുവരുന്ന ആവശ്യകത അർഗേലി ക‍ൃഷിയെ ശാസ്ത്രീയമാക്കി മാറ്റുന്നതിലേക്കും നയിക്കുന്നുണ്ട്. ഇന്ത്യയിലെ ഹിമാലയൻ മേഖലകളിലും കാണപ്പെടുന്നവയാണ് അർഗേലി. ഒരുപക്ഷേ ഇന്ത്യയിലും വരുംനാളുകളിൽ ഈ കൃഷി വ്യാപകമായേക്കാം.

ADVERTISEMENT

മിത്‌സുമാതയുടെ പൾപ്പിനോട് കിടപിടിക്കുന്ന മറ്റൊരു സസ്യം തേടിയുള്ള ജപ്പാന്റെ യാത്രയാണ് അർഗേലിയിൽ എത്തിയത്. ജപ്പാനിൽ നോട്ട് നിർമിക്കുന്ന നാഷനൽ പ്രിന്റിങ് ബ്യൂറോയ്ക്ക് ആവശ്യമായ പേപ്പര്‍ നൽകേണ്ട ചുമതലയുള്ള കാൻപു എന്ന കമ്പനിയുടെ തിരച്ചിലാണ് അർഗേലിയുടെ തലവര മാറ്റിയത്. തിമിലിയേസിയായി (Thymelaeceae) എന്ന സസ്യകുടുംബത്തിലെ അംഗമാണ് മിത്‌സുമാത. അതേ കുടുംബത്തിലെ അംഗമായിരുന്നു അർഗേലിയും. അതുമാത്രമല്ല, മിത്‌സുമാതയുടെ ഉത്ഭവം ഹിമാലയത്തിലാണ്, അർഗേലിയും ഹിമാലയത്തിൽനിന്നുതന്നെ. അതോടെ ഈ മേഖലയിലേക്ക് കമ്പനിയുടെ ശ്രദ്ധ തിരിഞ്ഞു. 

അർഗേലി സസ്യം (image credit: yaminarareplants/facebook)

നേപ്പാളിന് 4600 കിലോമീറ്റർ അകലെയുള്ള ജപ്പാനിലെ ഒസാക്കയിൽ പ്രവർത്തിക്കുന്ന കാൻപു കമ്പനിയുടെ കണ്ണുകൾ അർഗേലിയിൽ പതിച്ചതും യാദൃശ്ചികമാണ്. 2015ലെ ഭൂകമ്പത്തിൽ തകർന്ന നേപ്പാൾ ഗ്രാമങ്ങളിൽ പുനർനിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടാനായി എത്തിയ ജപ്പാൻകാരാണ് അർഗേലിയെ കുറിച്ചുള്ള വിവരങ്ങൾ കമ്പനിക്ക് കൈമാറിയത്. തുടർന്നു നടത്തിയ പരീക്ഷണങ്ങളിൽ, അർഗേലിയുടെ പൾപ്പ് മിത്‌സുമാതയുടെ പൾപ്പിന്റെ മികവിനൊപ്പം കിടപിടിക്കുന്നതാണെന്നു തിരിച്ചറിഞ്ഞു. ഇതോടെ നേപ്പാളി കർഷകർക്ക് ശുക്രനുദിച്ചു, ജപ്പാൻകാർ ‘പണമുണ്ടാക്കുന്ന മരം’ കണ്ടെത്തിയത് മറ്റൊരു രാജ്യത്തിന് സഹായകരമായത് ഇങ്ങനെയാണ്. പൾപ്പ് ഉണ്ടാക്കുന്നതിനായി അർഗേലിയെ എങ്ങനെയാണ് സംസ്കരിക്കേണ്ടതെന്ന് ജാപ്പനീസ് കമ്പനിയുടെ അധികൃതർ നേരിട്ടെത്തി നേപ്പാളി ഗ്രാമീണരെ പഠിപ്പിച്ചു. ഇതിനായി ജപ്പാനിൽ നിന്നും നേപ്പാൾ തലസ്ഥാനമായ കഠ്മണ്ഡുവിലേക്ക് വിദഗ്ധ സംഘവുമെത്തി. ഇതോടെ കാട്ടുചെടിയായ അർഗേലി നേപ്പാളിന്റെ ‘നാണ്യവിള’യായി മാറുകയായിരുന്നു.

∙ എന്താണ് അർഗേലി?

ഹിമാലയത്തിൽ വനപ്രദേശങ്ങളിലും വനങ്ങളോടു ചേർന്നുള്ള ജനവാസ മേഖലയിലും കാണുന്ന കുറ്റിച്ചെടിയാണ് അർഗേലി. 1500-3000 മീറ്റർ ഉയരത്തിലുള്ള ഹിമാലയത്തിലെ തണുത്ത പ്രദേശങ്ങളിൽ സർവ സാധാരണമാണ് ഈ നിത്യഹരിത കുറ്റിച്ചെടി. മൂന്ന് മീറ്റർ വരെ ഉയരത്തിൽ പൊങ്ങുന്ന കുറ്റിച്ചെടികൾ പടർന്ന് പന്തലിച്ച് വളരുന്നവയാണ്. തവിട്ടും ചുവപ്പും നിറത്തോട് കൂടിയതാണ് അർഗേലിയുടെ തണ്ടുകൾ. മഞ്ഞനിറത്തിലുള്ള പൂക്കളുള്ള അർഗേലിയെ വിവിധ സ്ഥലങ്ങളിൽ അരിലി, അർക്കലെ, ടിൻഹാങെ ലോക്ത, ഗുരുംഗിലെ പച്ചയാർ, വാർപാഡി, ധ്യാർപതി എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ വിളിക്കാറുണ്ട്. 

അർഗേലി സസ്യം (image credit: yaminarareplants/facebook)
ADVERTISEMENT

യെൻ നോട്ട് അച്ചടിക്കാനുള്ള പേപ്പറാകുന്നതിനും മുൻപേ ഹിമാലയത്തെ സംരക്ഷിച്ചിരുന്നു അർഗേലി. ഹിമാലയത്തിലെ ചരിഞ്ഞ ഭൂപ്രദേശങ്ങളിൽ മണ്ണൊലിപ്പു തടയുന്നതിൽ ഈ കുറ്റിച്ചെടികൾ വഹിച്ച പങ്ക് ചെറുതല്ല. ഒപ്പം പച്ചപ്പും ഇവ പ്രദാനം ചെയ്യുന്നു. അർഗേലിയുടെ ഇലകൾ കന്നുകാലികൾ ഭക്ഷിക്കാറില്ല, ഒപ്പം മറ്റു ചെടികളെ പോലെ ഇവയുടെ മേൽ പ്രാണികളുടേയോ കീടങ്ങളുടേയോ ആക്രമണങ്ങളും സാധാരണ ഉണ്ടാകാറില്ല. അതോടെ സംഗതി തഴച്ചുവളരാനും എങ്ങും പടരാനും തുടങ്ങി. 

∙ ഗ്രാമീണരും ഹാപ്പി ഹാപ്പി

ജനവാസം അധികമില്ലാത്ത ഉപയോഗശൂന്യമായ ഇടങ്ങളിൽ ചുമ്മാ വളർന്നു പടർന്നു കാണപ്പെടുന്ന ചെടിയാണ് അർഗേലി. നേപ്പാളിൽ വനപ്രദേശത്തിന് പുറത്തും ഇവ തഴച്ചു വളരുന്നതിന് കാരണമുണ്ട്. കാടിനോട് അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിലെ കൃഷി വന്യമൃഗങ്ങളിറങ്ങി നശിപ്പിക്കുന്നത് പതിവായിരുന്നു. ഇതിനെ തുടർന്ന് കർഷകർ അർഗേലി ഉപയോഗിച്ച് വേലികെട്ടാൻ തുടങ്ങി. എന്നിട്ടും കൃഷി സംരക്ഷിക്കാൻ കഴിയാതെയായതോടെ മിക്ക കർഷകരും കൃഷി അവസാനിപ്പിച്ചു. അതോടെ അർഗേലി കൃഷിഭൂമിയിലേക്ക് വ്യാപിച്ചു. തിരിഞ്ഞുനോക്കാൻ ആരുമില്ലാതായതോടെ കാടുപിടിച്ചെന്ന പോലെ വളരാനും തുടങ്ങി. എന്നാൽ ഇന്ന് അർഗേലി കർഷകരുടെ പോക്കറ്റ് നിറയ്ക്കുകയാണ് നേപ്പാളി ഗ്രാമങ്ങളിൽ. 

അർഗേലി സസ്യത്തിന്റെ തണ്ടുകൾ ഉണക്കിയെടുത്ത് സംസ്കരിക്കുന്ന നേപ്പാളിലെ കർഷകർ (image credit: andreasharsono/x)

ജപ്പാൻ പേപ്പർ നിർമാണ കമ്പനി എത്തിയതോടെ നേപ്പാളിലെ 55 ജില്ലകളിലാണ് കർഷകർ അർഗേലി കൃഷി ചെയ്യാൻ തുടങ്ങിയത്. ഇലം, ബഗ്ലുങ്, മ്യാഗ്ഡി, സിന്ധുപാൽചോക്ക്, ദോലാഖ, തപ്ലെജംഗ് തുടങ്ങിയ ജില്ലകളിലാണ് കൃഷി വ്യാപകം. അർഗേലി കൃഷിയുടെ പ്രധാന സവിശേഷത, വലിയ ശ്രദ്ധയോ പരിചരണമോ വേണ്ട എന്നതുതന്നെ. മറ്റുവിളകളിൽ നിന്നും വ്യത്യസ്തമായി, കാര്യമായ ജലസേചനം പോലും ചെയ്യേണ്ട. അതിനാൽ അർഗേലി കൃഷി എളുപ്പവുമാണ്. 5 വർഷം കഴിയുന്നതിന് മുൻപേ വിളവെടുക്കാൻ അർഗേലി പരുവമാവും. ഒക്ടോബർ മുതലുള്ള 5 മാസക്കാലയളവാണ് വിളവെടുപ്പിന് അനുയോജ്യം. വിളവെടുപ്പിന് ശേഷം ഉണക്കിയെടുക്കുന്നതാണ് കർഷകർക്കുള്ള ഏക വെല്ലുവിളി. കടുത്ത ശൈത്യത്തിൽ തണ്ടുകൾ അഴുകിപ്പോകാൻ സാധ്യതയേറെയാണ്. കടലാസുണ്ടാക്കുന്നതിനായി അർഗേലിയുടെ തണ്ടുകൾ സംസ്കരിച്ചാണ് കയറ്റുമതി ചെയ്യുന്നത്. 

പേപ്പർ, കയർ എന്നിവയുണ്ടാക്കാനാണ് ഈ പൾപ്പ് ഉപയോഗിക്കുന്നത്. ഇതുകൂടാതെ ചില ത്വക് രോഗങ്ങൾ ഭേദമാക്കാനുള്ള കഴിവും അർഗേലിയുടെ വേരുകൾക്കുണ്ടെന്ന് കരുതപ്പെടുന്നു. പേപ്പർ നിർമിക്കാൻ കര്‍ഷകരിൽ നിന്നും ശേഖരിക്കുന്ന ഉണങ്ങിയ അർഗേലി നാരുകൾക്ക് അവയുടെ ഗുണമേൻമ അനുസരിച്ചാണ് വില. ഇതിനായി എ, ബി, സി എന്നിങ്ങനെ മൂന്ന് ഗ്രേഡുകളായി തിരിച്ചിട്ടുണ്ട്. ഗ്രേഡിന് അനുസരിച്ച് കിലോഗ്രാമിന് നേപ്പാളി റുപ്പിയിൽ 100 മുതൽ 575 വരെ ലഭിക്കും. (100 ഇന്ത്യൻ രൂപ= 160 നേപ്പാളി റുപ്പി). നേപ്പാള്‍ ഫോറസ്റ്റ് റിസർച് ആൻഡ് ട്രെയിനിങ് സെന്റർ പുറത്തു വിട്ട കണക്ക് പ്രകാരം 2015–16 കാലയളവിൽ 60,000 കിലോ അർഗേലി സംസ്കരിച്ച് ജപ്പാനിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. ഇതിൽ നിന്നുമാത്രം 2,77,263 യുഎസ് ഡോളർ നേപ്പാൾ സ്വന്തമാക്കി. ഏകദേശം 2.32 കോടി ഇന്ത്യൻ രൂപ.

സംസ്കരിച്ച അർഗേലി സസ്യം വിൽപ്പനയ്ക്കായി തൂക്കിനോക്കുന്ന നേപ്പാളിലെ കർഷകർ (image credit: andreasharsono/x)

∙ നോട്ടുകളെ പ്രണയിക്കുന്ന ജപ്പാൻ

1872ലാണ് ജപ്പാനിൽ യെൻ നോട്ടുകൾ ആദ്യമായി പുറത്തിറങ്ങിയത്.1 യെൻ മുതൽ 10,000 യെൻ വരെ മൂല്യമുള്ള നോട്ടുകൾ ഇതുവരെ പുറത്തിറങ്ങിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന മൂന്നാമത്തെ കറൻസിയാണ് ജപ്പാന്റേത്. ഏഷ്യയിലെ വികസിത രാജ്യമായ ജപ്പാനിൽ ജനം ഇപ്പോഴും നോട്ടുകളെ പ്രണയിക്കുന്നവരാണ്. ഡിജിറ്റൽ പണ കൈമാറ്റ രീതിയിൽ അവർ പിന്നിലാണ്. ഓരോ 20 വർഷം കൂടുന്തോറും നോട്ടുകളിൽ പരിഷ്കരണം വരുത്തുന്നത് പ്രധാനമായും മൂന്ന് കാരണങ്ങളാലാണ്. കള്ളനോട്ടുകളുടെ വിനിമയത്തിന് തടയിടുക ഒപ്പം വിപണിയിലേക്ക് ഇറങ്ങുന്ന കള്ളപ്പണം തടയുക. 

20 വർഷത്തിന് ശേഷം ജപ്പാൻ പുറത്തിറക്കിയ പുതിയ നോട്ടുകൾ പ്രധാനമന്ത്രി ഫുമിയോ കിഷിദ പ്രദർശിപ്പിക്കുന്നു (Photo by JIJI PRESS / AFP)

വലിയ അളവിൽ ഉയർന്ന മൂല്യമുള്ള നോട്ടുകൾ സൂക്ഷിച്ചു വയ്ക്കുന്ന സ്വഭാവമുള്ളവർ പണം വൻതോതിൽ വിപണിയിലേക്ക് ഇറക്കാനും നോട്ടുമാറ്റം അവസരമൊരുക്കുന്നു. ഇതിന് പുറമേ പുതിയ നോട്ടുകൾ വയ്ക്കുന്നതിനായി എടിഎമ്മിലെ ട്രേകളിൽ അടക്കം മാറ്റം വരുത്തേണ്ടി വരും. ഇത് രാജ്യത്തെ നിര്‍മാണ യൂണിറ്റുകളിലെ വ്യാപാരം വർധിപ്പിക്കുവാനും സഹായിക്കും. പേപ്പർ, ലോഹ നിർമാണം, പ്രിന്റിങ് തുടങ്ങിയ വാണിജ്യ മേഖലയ്ക്ക് ഉണർവേകുമെന്നു ചുരുക്കം. ഇതിന്റെ ഭാഗമാകുന്നതിനു വേണ്ടിയാണ് നേപ്പാളും വലിയ തോതിൽ ‘പേപ്പർ ചെടി’ കയറ്റുമതി ചെയ്യുന്നത്. അതായത് ജപ്പാനിൽ നോട്ട് മാറുമ്പോൾ ഇക്കുറി പോക്കറ്റ് നിറയാനുള്ള ഭാഗ്യം നേപ്പാളിനാണ്. 

വിവിധ മേഖലകളിൽ നിർണായക വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്കാണ്  ജപ്പാനിലെ നോട്ടുകളിൽ ഇടം നൽകിയിരിക്കുന്നത്. സാഹിത്യകാരൻമാർ, അധ്യാപകർ, ഡോക്ടർമാർ തുടങ്ങിയവരും ഇത്തരത്തിൽ ഇടംപിടിക്കാറുണ്ട്. നോട്ടുകൾ പരിഷ്കരിക്കുമ്പോള്‍ ഈ മുഖങ്ങളിലും മാറ്റം വരുത്തും. 

അർഗേലി കൃഷി ചെയ്ത് മൂന്ന് വർഷം കഴിയുമ്പോഴാണ് പൾപ്പ് നിർമാണത്തിനായി ഇപ്പോൾ മുറിച്ചെടുക്കുന്നത്. ജപ്പാന്റെ കറൻസി നിർമാണത്തിൽ പ്രധാനമായ അസംസ്കൃത വസ്തു സംഭാവന ചെയ്യുന്ന നേപ്പാളിന്റെ മികവ് ഇപ്പോൾ ലോക രാജ്യങ്ങളും ശ്രദ്ധിച്ച് തുടങ്ങിയിട്ടുണ്ട്. അതോടെ,  മറ്റു രാജ്യങ്ങളിൽനിന്നും വ്യാപര കരാറുകൾ സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് നേപ്പാൾ കർഷകർക്കുള്ളത്. വിദേശത്ത് വർധിച്ചുവരുന്ന ആവശ്യകത അർഗേലി ക‍ൃഷിയെ ശാസ്ത്രീയമാക്കി മാറ്റുന്നതിലേക്കും നയിക്കുന്നുണ്ട്. ജപ്പാനിലേക്ക് നേപ്പാളിൽനിന്നും അർഗേലി കയറ്റുമതി ചെയ്യുമ്പോൾ ഇന്ത്യയ്ക്കും സാമ്പത്തിക നേട്ടമുണ്ട്. കൊൽക്കത്ത തുറമുഖത്തിലൂടെയാണ് നേപ്പാളിൽ നിന്നും ജപ്പാനിലേക്കുള്ള കയറ്റുമതി. ഇന്ത്യയിലെ ഹിമാലയൻ മേഖലകളിലും കാണപ്പെടുന്നവയാണ് അർഗേലി. ഒരുപക്ഷേ ഇന്ത്യയിലും വരുംനാളുകളിൽ ഈ കൃഷി വ്യാപകമായേക്കാം.

20 വർഷത്തിന് ശേഷം ജപ്പാൻ പുറത്തിറക്കിയ പുതിയ നോട്ടുകൾ (Photo by JIJI PRESS / AFP)

∙ ജപ്പാൻ നോട്ടുകളിലെ ചിത്രങ്ങൾ

സാധാരണ രാഷ്ട്രപിതാവിന്റെയും രാജകുടുംബാംഗങ്ങളുടെയും ചിത്രങ്ങളാണ് രാജ്യങ്ങൾ നോട്ടുകളിൽ ഉൾപ്പെടുത്തുക. എന്നാൽ ജപ്പാൻ ഈ രീതി 1969ൽ അവസാനിപ്പിച്ചതാണ്. പകരം വിവിധ മേഖലകളിൽ നിർണായക വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്കാണ് നോട്ടുകളിൽ ഇടം നൽകിയിരിക്കുന്നത്. സാഹിത്യകാരൻമാർ, അധ്യാപകർ, ഡോക്ടർമാർ തുടങ്ങിയവരും ഇത്തരത്തിൽ ഇടംപിടിക്കാറുണ്ട്. നോട്ടുകൾ പരിഷ്കരിക്കുമ്പോള്‍ ഈ മുഖങ്ങളിലും മാറ്റം വരുത്തും. അതുപോലെ നോട്ടുകളിൽ രാജ്യത്തെ പ്രധാന്യം അർഹിക്കുന്ന സ്ഥലങ്ങളും ഇടം പിടിക്കാറുണ്ട്. 

10,000 യെൻ, 5000 യെൻ, 1000 യെൻ എന്നിങ്ങനെ മൂന്ന് മൂല്യങ്ങളുള്ള നോട്ടുകളാണ് ജൂലൈയിൽ ഡിസൈൻ മാറ്റി പുറത്തിറങ്ങിയത്. ഇതിൽ 10,000 യെൻ മൂല്യമുള്ള നോട്ടിൽ സംരംഭകനായ ഷിബുസവാ എയ്ച്ചിയുടെ ചിത്രമാണുള്ളത്. ‘ജാപ്പനീസ് മുതലാളിത്തത്തിന്റെ പിതാവ്’ എന്ന് വിളിക്കപ്പെടുന്ന വ്യവസായ പ്രമുഖനാണ് അദ്ദേഹം. ബാക്ടീരിയോളജിസ്റ്റായ ഹിഡെയോ നൊഗുച്ചിയാണ് നിലവിൽ പ്രചാരത്തിലുള്ള 10,000 യെൻ നോട്ടിലുള്ളത്. പുതുതായി ഇറങ്ങിയ 1000 യെൻ നോട്ടിൽ, ആധുനിക ജാപ്പനീസ് വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഷിബസാബുറോ കിറ്റസാറ്റോയുടെ ചിത്രമാണുള്ളത്. 5000 യെൻ നോട്ടിലാകട്ടെ, ജാപ്പനീസ് സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ഉമെകോ ത്‌സുദയുടെ ചിത്രവും. പുതിയ നോട്ടുകൾ ഇറങ്ങിയാലും അതിനൊപ്പം, പ്രചാരത്തിലുള്ള പഴയ നോട്ടുകളും തുടർന്നും ഉപയോഗിക്കാം. ഇത് ബാങ്കുകളിൽ എത്തുന്ന മുറയ്ക്കു മാറ്റി നൽകുകയാവും ചെയ്യുക. 

English Summary:

The Argeli Tree That Transformed Nepali Village Life

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT