കേരളത്തിൽ സ്ഥലംവാങ്ങി വീട് വയ്ക്കാൻ പോവുകയാണോ? നിയമം അറിഞ്ഞില്ലെങ്കിൽ ‘മാൻഡ്രേക്’ പ്രതിമ കിട്ടിയ അവസ്ഥയാകും
അരി വയ്ക്കും മുമ്പ് കറി വയ്ക്കണം. കെട്ടിടം വയ്ക്കും മുൻപ് സ്ഥലം വാങ്ങണം.’ വീടുപണിയും അരിവയ്പ്പും തമ്മിലെന്ത് ബന്ധമെന്നാകാം നിങ്ങൾ കരുതുന്നത്. ‘അരിവയ്ക്കും മുൻപ് കറി വയ്ക്കണം’ എന്നാൽ ‘ചോറിന് മുൻപേ കൂട്ടാൻ ഉണ്ടാക്കണം’ എന്നല്ല. പച്ചക്കറികളിൽ വിത്ത് (അരി) ദൃഢമാകും മുൻപ് അവ ഉപയോഗിച്ച് കറി വയ്ക്കണം എന്നാണ്. ഓരോന്നിനും അതിന്റേതായ കാലവും സമയവുമുണ്ട്. അത് കൃത്യമായി അറിയണം എന്നർഥം.. ഇനി വീട് നിർമാണത്തിലേക്ക് വരാം. പണ്ടൊക്കെ കുടുംബവീട് നിൽക്കുന്ന തൊടിയിൽ നാല് മരം വെട്ടിമാറ്റിക്കിട്ടുന്ന സ്ഥലത്ത് വീടുവയ്ക്കലായിരുന്നു പതിവ്. കാലം മാറിയപ്പോൾ ജോലി, റോഡ് സൗകര്യം, നഗരം, ഗ്രാമം, വാട്ടർ ഫ്രണ്ട്, ഹിൽടോപ്, ഗ്രീനറി തുടങ്ങി അനവധി സങ്കൽപങ്ങൾ വീടുപണിയുന്ന സ്ഥലത്തെക്കുറിച്ചായി.

‘അരി വയ്ക്കും മുമ്പ് കറി വയ്ക്കണം. കെട്ടിടം വയ്ക്കും മുൻപ് സ്ഥലം വാങ്ങണം.’
വീടുപണിയും അരിവയ്പ്പും തമ്മിലെന്ത് ബന്ധമെന്നാകാം നിങ്ങൾ കരുതുന്നത്. ‘അരിവയ്ക്കും മുൻപ് കറി വയ്ക്കണം’ എന്നാൽ ‘ചോറിന് മുൻപേ കൂട്ടാൻ ഉണ്ടാക്കണം’ എന്നല്ല. പച്ചക്കറികളിൽ വിത്ത് (അരി) ദൃഢമാകും മുൻപ് അവ ഉപയോഗിച്ച് കറി വയ്ക്കണം എന്നാണ്. ഓരോന്നിനും അതിന്റേതായ കാലവും സമയവുമുണ്ട്. അത് കൃത്യമായി അറിയണം എന്നർഥം..
ഇനി വീട് നിർമാണത്തിലേക്ക് വരാം. പണ്ടൊക്കെ കുടുംബവീട് നിൽക്കുന്ന തൊടിയിൽ നാല് മരം വെട്ടിമാറ്റിക്കിട്ടുന്ന സ്ഥലത്ത് വീടുവയ്ക്കലായിരുന്നു പതിവ്. കാലം മാറിയപ്പോൾ ജോലി, റോഡ് സൗകര്യം, നഗരം, ഗ്രാമം, വാട്ടർ ഫ്രണ്ട്, ഹിൽടോപ്, ഗ്രീനറി തുടങ്ങി അനവധി സങ്കൽപങ്ങൾ വീടുപണിയുന്ന സ്ഥലത്തെക്കുറിച്ചായി. ഗ്രാമപ്രദേശത്ത് ജീവിച്ചയാൾ ജോലിയുടെ ഭാഗമായി നഗരത്തിലേക്കും, വർഷങ്ങളോളം നഗരത്തിൽ ജോലി ചെയ്തയാൾ റിട്ടയർമെന്റ് ജീവിതം ആസ്വദിക്കാൻ ഗ്രാമത്തിലേക്കും ചേക്കേറുന്ന കാലം. അങ്ങനെയാണ് ‘നാളികേരത്തിന്റെ നാട്ടിലൊരു നാഴിയിടങ്ങഴി മണ്ണിനെ’ പ്പറ്റി ചിന്തിക്കുന്നത്..
പക്ഷേ കണ്ടുവരുന്ന ഒരു അപകടമുണ്ട്. ഭൂമി വാങ്ങുന്നവരിൽ പലരും അതിന്റെ പിന്നിലുള്ള നിയമപരമായ കാര്യങ്ങളിൽ ശ്രദ്ധാലുക്കളല്ല. കൊള്ളാവുന്ന ഒരു ഭൂമി, ന്യായമെന്ന് തോന്നുന്ന വിലയ്ക്ക് കിട്ടുമെന്ന ബ്രോക്കറുടെ മധുര മോഹന വാചകങ്ങളിൽ വീണ്, വല്ലവരോടും അഭിപ്രായം ചോദിച്ച് ‘അവരിനി അടിച്ചു മാറ്റേണ്ട’ എന്ന തോന്നലിൽ അപ്പോൾതന്നെ ടോക്കൺ നൽകും. ഒടുവിൽ മുഴുവൻ തുകയും നൽകി ഭൂമി വാങ്ങി ആധാരവും ചെയ്ത്, വീടു വയ്ക്കാനായി തദ്ദേശസ്ഥാപനത്തിലോ വായ്‌പ ലഭിക്കാൻ ബാങ്കിലോ ചെല്ലുമ്പോഴാകും ഓരോരോ നൂലാമാലകൾ പൊങ്ങിവരുന്നത്.
ഒടുവിൽ ആശിച്ച് മോഹിച്ച് വാങ്ങിയ ഭൂമി പഴയൊരു സിനിമയിലെ കഥാപാത്രമായ ‘മാൻഡ്രേക്’ പ്രതിമയുടെ അവസ്ഥയിലാകും. സന്തോഷത്തോടെ ഏറ്റുവാങ്ങാൻ മറ്റൊരാളെ കിട്ടണ്ടേ? ബ്രോക്കറെയാണെങ്കിൽ പിന്നെ വിളിച്ചാൽ കിട്ടുകയുമില്ല. ഭൂമിയുമായി ബന്ധപ്പെട്ട നിയമങ്ങൾ പറഞ്ഞാൽ അത്ര പെട്ടെന്ന് തീരില്ലെങ്കിലും, ഒന്നുരണ്ട് ഭീകരൻമാരെ ചുരുക്കമായി പരിചയപ്പെടുത്താം.
∙ തീരദേശ നിയന്ത്രണ നിയമം അഥവാ സിആർഇസെഡ്
രാജ്യത്തെ കടലും കടലിനോട് ചേർന്ന ജലാശങ്ങളും അതിരിടുന്ന തീരപ്രദേശങ്ങൾ സംരക്ഷിക്കുന്നതിനായി കൊണ്ടുവന്ന നിയമമാണ് തീരദേശ സംരക്ഷണ നിയമം. കടൽത്തീരത്ത് 500 മീറ്റർ മുതൽ, കടലിൽ ചേരുന്ന കായൽ- പുഴകൾ തുടങ്ങിയവയോട് ചേർന്ന ഭൂമികളിൽ പ്രാദേശിക പ്രത്യേകതകൾക്കനുസരിച്ച് 50 മീറ്റർ വരെയും നിർമാണപ്രവർത്തനങ്ങൾക്ക് നിയന്ത്രണമോ നിരോധനമോ ഉണ്ടാകാം. നോക്കിയും കണ്ടും വാങ്ങിയില്ലെങ്കിൽ ‘വാട്ടർ ഫ്രണ്ട് വില്ല’യൊക്കെ മനക്കോട്ടയിൽ മാത്രമൊതുങ്ങും.
ഒരു ഉദാഹരണം പറയാം: വിശാലമായ കായലിനോട് ചേർന്ന് വശംകെട്ടി സംരക്ഷിക്കപ്പെട്ട 20 സെന്റ് സ്ഥലം വാങ്ങി എന്നുകരുതുക. അതൊരു സമചതുരമാണെങ്കിൽ ഏതാണ്ട് 28.5 മീ നീളവും വീതിയും കാണും. അവിടെ സിആർഇസെഡ് പരിധി 50 മീറ്റർ ആണെങ്കിൽ ഈ ഇരുപത് സെന്റിന്റെ 28.5 മീറ്ററും കഴിഞ്ഞ് പിന്നെയൊരു 21.5 മീറ്റർ കായലിൽനിന്നും വിട്ടുമാത്രമേ കെട്ടിടം നിർമിക്കാൻ പറ്റൂ. ഒടുവിൽ, ‘ജാംഗോ ഞാൻ പെട്ടൂ’ എന്നും പറഞ്ഞിരിക്കേണ്ടിവരും.
∙ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008
സത്യത്തിൽ ഇവനാണ് ‘ഭൂമിയുടെ ജാതകമെഴുതുന്നത്’ എന്നുപറയാം. ജ്യോതിഷത്തിൽ ‘ലഗ്നം’ എന്നു പറയുംപോലെയാണ് ഭൂമിയുടെ തരം. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഡേറ്റ ബാങ്ക് എന്ന് വിളിക്കുന്ന ഭീകരനുണ്ട്. ആളെ എളുപ്പത്തിൽ പരിചയപ്പെടുത്തിയാൽ 2008ൽ നിയമം വരുന്നതിനും പത്ത് വർഷം മുൻപ് അതായത് 1998 വരെയും കൃഷി ചെയ്തിരുന്നതോ അല്ലെങ്കിൽ കൃഷിയോഗ്യമായതോ ആയ ഭൂമികളുടെ റജിസ്റ്റർ ആണ് ഡേറ്റ ബാങ്ക്.
ഭൂമി ഡേറ്റ ബാങ്കിൽ പെട്ടതാണെങ്കിൽ 'വാങ്ങിയവൻ പെട്ടു' അത്രതന്നെ.. 2008ന് ശേഷം ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട നിലം / വെറ്റ്‌ലാൻഡ് ഭൂമി വാങ്ങുന്നവർക്ക് കെട്ടിട നിർമാണത്തിന് യാതൊരു ഇളവുമില്ല. ഇനി 'ഡേറ്റ ബാങ്കിൽ ഇല്ല' എന്നാൽ റവന്യൂ രേഖകളിൽ നിലം / വെറ്റ്‌ലാൻഡ് ആണ് തരമെങ്കിൽ ലഗ്നാൽ പറ്റില്ലെങ്കിലും ചന്ദ്രാൽ ഒന്ന് ചിന്തിച്ചാൽ പരിഹാരം കാണാം. എന്നുവച്ചാൽ ഡേറ്റ ബാങ്കിൽ പെടാത്ത നിലം ഭൂമികളിൽ പരമാവധി 10 സെന്റ് ഉപയോഗപ്പെടുത്തി 1290 ചതുരശ്ര അടിയുള്ള ഒരു വീട് നിർമിക്കാം. എന്നാൽ അതിൽ കൂടുതൽ വേണമെങ്കിൽ ‘ഉച്ചാടനവും ആവാഹനവുമൊക്കെ’ വേണ്ടി വരും. അതായത് ഡേറ്റ ബാങ്കിൽ ഉൾപ്പെടാത്ത ഭൂമികൾ സർക്കാരിലേക്ക് ന്യായവിലയുടെ 10% അടവാക്കി തരം മാറ്റാം. ഇത്തരം പ്ലോട്ടിലും പക്ഷേ 3000 ചതുരശ്ര അടി കെട്ടിടമേ പറ്റൂ. അധികമുള്ള ഓരോ ചതുരശ്ര അടിക്കും 100 രൂപ കണക്കിൽ അധികമായി അടയ്ക്കണം.
തീർന്നില്ല, ഭൂപതിവ് പട്ടയ ഭൂമി, പ്ലാന്റേഷൻ അഥവാ തോട്ടഭൂമി, മിച്ചഭൂമി, മൈനർ ഉടമസ്ഥത നിലനിൽക്കുന്ന ഭൂമി തുടങ്ങി ചെറുമൂർത്തികളും അനവധിയാണ്. അത്ര വ്യാപകമായി കാണപ്പെടുന്നതല്ലെങ്കിലും ഈ ഇനങ്ങളും ശല്യം ചെയ്താൽ പരിഹാരത്തിന് കുറേ സമയമെടുക്കും. ഇപ്പറഞ്ഞതൊക്കെയും റവന്യു വകുപ്പുമായി ബന്ധപ്പെട്ടതാണെങ്കിൽ അടുത്തത് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിയന്ത്രണങ്ങളാണ്. ഭൂമി വിഭജിച്ച് വിൽപന നടത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണം എന്നൊരു നിബന്ധന ഉള്ളതായി പലർക്കും അറിയില്ല.
സംഗതി പുതിയ നിയമമൊന്നുമല്ല. 40 വർഷം മുൻപ് നിലവിൽ വന്ന കേരള ബിൽഡിങ് റൂൾ (KBR-1984 ) മുതൽ ഈ സംഗതി നിലവിലുണ്ട്. അന്നൊക്കെ കോർപറേഷൻ/ നഗരസഭ പ്രദേശങ്ങളിൽ മാത്രമുണ്ടായിരുന്നുള്ളൂ. 2007 മുതൽ പഞ്ചായത്തുകളിലും കെട്ടിട നിർമാണചട്ടം നിലവിൽ വന്നതോടെ ഇടമലക്കുടിയിൽ വരെ ഇപ്പോൾ ഈ നിയമം പ്രാബല്യത്തിലുണ്ട്. അതു പ്രകാരം കുടുംബ ഓഹരി വിഭജനമൊഴികെ ഭൂമി വിഭജിച്ച് വിൽപന നടത്താൻ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് അനുമതിയും (ഡവലപ്മെന്റ് പെർമിറ്റ്) പൂർത്തീകരണാംഗീകാരവും (ഡവലപ്മെന്റ് സർട്ടിഫിക്കറ്റ്) വേണം. ഈ തരത്തിൽ ഭൂമി വിഭജിക്കുമ്പോൾ ചട്ടപ്രകാരമുള്ള വഴിയുടെ വീതി, പ്ലോട്ടിന്റെ വീതി, അളവ് എന്നിവ ഏറ്റവും കുറഞ്ഞ നിരക്കിൽ നൽകേണ്ടതുണ്ട്.
ആദ്യകാലത്തൊന്നും ഇത് വലിയ പ്രശ്നമല്ലെങ്കിലും ഇക്കാലത്ത് വഴിയുടെ വീതി, ഡ്രെയിനേജ് തുടങ്ങിയ വിഷയങ്ങളിലെ പ്ലോട്ടുടമകൾ തമ്മിലെ തർക്കങ്ങൾ വർധിച്ചു വരുമ്പോൾ നിയമം പരിപാലിക്കേണ്ട ആവശ്യകത ബോധ്യപ്പെടുന്നുണ്ട്. അങ്ങനെയാണ് ഭൂമിയുടെ വിൽപന കെട്ടിടനിർമാണം എന്നിവയുടെ തർക്കങ്ങൾക്ക് പരിഹാരം കാണാനായി 2016ൽ കേന്ദ്രസർക്കാർ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ആക്ട് കൊണ്ടു വന്നത്. അതുപ്രകാരം കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി, തിരുവനന്തപുരം കേന്ദ്രമായി രൂപീകരിച്ചിട്ടുണ്ട്. നിയമപ്രകാരം 500m2ൽ (പന്ത്രണ്ടര സെന്റ്) കൂടുതൽ ഭൂമിയുടെ വികസനവും എട്ടിൽ കൂടുതൽ പ്ലോട്ടായുള്ള വിഭജനങ്ങളും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിരിക്കണം. പൊതുജനങ്ങൾക്ക് RERA യുടെ വെബ്‌സൈറ്റിൽ (http://rera.kerala.gov.ir) നിന്നും അംഗീകൃത ഡവലപ്പർമാർ, അംഗീകൃത പ്രൊജക്ടുകൾ എന്നിവ സൗജന്യമായി പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്.
ഇത്രയൊക്കെ വായിച്ചിട്ടും ‘പിന്നേ പത്ത് സെന്റ് സ്ഥലം വാങ്ങാൻ ഇതൊക്കെ നോക്കാൻ പോവല്ലേ, ഒന്ന് പോടാ വേ’ എന്നാണെങ്കിൽ ഒന്നേ പറയാനുള്ളൂ: ‘അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും’.
(നിയമ പ്രകാരമുള്ള മുന്നറിയിപ്പ് - ഏക്കർ, സെന്റ് അളവുകൾ അളവുതൂക്ക നിയമപ്രകാരം ഇന്ത്യയിൽ നിരോധിക്കപ്പെട്ടതാണ്.)
(ലേഖകൻ തദ്ദേശ സ്വയംഭരണ വകുപ്പിൽ ഓവർസിയറാണ്)