മോദി അന്ന് പറഞ്ഞു, ‘വെഡ് ഇൻ ഇന്ത്യ’: അബുദാബിയും കൊതിച്ച അംബാനിക്കല്യാണം; കോടികളുടെ ‘ഡെസ്റ്റിനേഷൻ’
പിങ്ക് കലർന്ന വസ്ത്രവും വിടർന്ന റോസാപ്പൂക്കളുള്ള മാലയും അണിഞ്ഞ അനുഷ്ക ശർമയുടെയും വിരാട് കോലിയുടെയും ചിത്രം വൈറലായത് 2017 ഡിസംബറിലാണ്. ഡിസംബർ 11ന് ആയിരുന്നു ‘വിരുഷ്ക’ വിവാഹം. അന്ന് ആ ചിത്രത്തിനൊപ്പം ഒരു സ്ഥലം കൂടി രാജ്യമാകെ വൈറലായി, ടസ്കൻ. ഇറ്റലിയിലെ മിലാനിലെ കടലോര സുഖവാസകേന്ദ്രമായ ടസ്കനിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. പിന്നീട് ഓരോ സെലിബ്രിറ്റി വിവാഹങ്ങൾക്കുമൊപ്പം ആ വിവാഹം നടന്ന സ്ഥലം കൂടി വാർത്തകളിൽ നിറഞ്ഞു. ദീപിക പദുക്കോണും രൺവീർ സിങ്ങും വിവാഹം കഴിക്കാൻ ഇറ്റലിയിലേക്കുതന്നെ വിമാനം കയറിയപ്പോൾ സിദ്ധാർഥ് മൽഹോത്രയും കിയാറ അദ്വാനിയും രാജസ്ഥാനിൽ എത്തി. ഇക്കൂട്ടത്തിൽ ഏറ്റവും അവസാനം ചർച്ചയായത് അനന്ത് അംബാനിയുടെയും രാധികയുടെയും വിവാഹമാണ്. ഇറ്റാലിയൻ ദ്വീപായ സിസിലിയുടെ തലസ്ഥാനമായ പലമോയിൽനിന്നായിരുന്നു ആനന്ദിന്റെ പ്രീ–വെഡിങ് ലക്ഷുറി ‘പാർട്ടിയാത്ര’ പുറപ്പെട്ടത്. പലമോയിൽനിന്ന് തെക്കൻ ഫ്രാൻസിലേക്കു നടത്തിയ 4380 കിലോമീറ്റർ ആഡംബര കപ്പല്‍ യാത്രയ്ക്കിടെ റോമിലും കാൻസിലുമെല്ലാമിറങ്ങി, അതിഥികൾക്ക് പ്രത്യേകം വിരുന്നും കരിമരുന്നു പ്രയോഗവുമൊക്കെയുണ്ടായിരുന്നു. 800 അതിഥികളാണ് ഈ യാത്രയിൽ പങ്കുചേർന്നത്. വീടിന് ഏറ്റവും അടുത്തുള്ള കല്യാണമണ്ഡപം തിരയുന്നതിനുപകരം അയൽ സംസ്ഥാനങ്ങളിലേക്കോ വിദേശരാജ്യങ്ങളിലേക്കോ വിവാഹം കഴിക്കാൻ വിമാനം കയറുക എന്നത് ഇപ്പോൾ സെലിബ്രിറ്റികളുടെ മാത്രം മാത്രം രീതിയല്ല, മിക്ക യുവതീയുവാക്കളുടെയും മോഹമാണ്. മുൻപ്

പിങ്ക് കലർന്ന വസ്ത്രവും വിടർന്ന റോസാപ്പൂക്കളുള്ള മാലയും അണിഞ്ഞ അനുഷ്ക ശർമയുടെയും വിരാട് കോലിയുടെയും ചിത്രം വൈറലായത് 2017 ഡിസംബറിലാണ്. ഡിസംബർ 11ന് ആയിരുന്നു ‘വിരുഷ്ക’ വിവാഹം. അന്ന് ആ ചിത്രത്തിനൊപ്പം ഒരു സ്ഥലം കൂടി രാജ്യമാകെ വൈറലായി, ടസ്കൻ. ഇറ്റലിയിലെ മിലാനിലെ കടലോര സുഖവാസകേന്ദ്രമായ ടസ്കനിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. പിന്നീട് ഓരോ സെലിബ്രിറ്റി വിവാഹങ്ങൾക്കുമൊപ്പം ആ വിവാഹം നടന്ന സ്ഥലം കൂടി വാർത്തകളിൽ നിറഞ്ഞു. ദീപിക പദുക്കോണും രൺവീർ സിങ്ങും വിവാഹം കഴിക്കാൻ ഇറ്റലിയിലേക്കുതന്നെ വിമാനം കയറിയപ്പോൾ സിദ്ധാർഥ് മൽഹോത്രയും കിയാറ അദ്വാനിയും രാജസ്ഥാനിൽ എത്തി.
ഇക്കൂട്ടത്തിൽ ഏറ്റവും അവസാനം ചർച്ചയായത് അനന്ത് അംബാനിയുടെയും രാധികയുടെയും വിവാഹമാണ്. ഇറ്റാലിയൻ ദ്വീപായ സിസിലിയുടെ തലസ്ഥാനമായ പലമോയിൽനിന്നായിരുന്നു ആനന്ദിന്റെ പ്രീ–വെഡിങ് ലക്ഷുറി ‘പാർട്ടിയാത്ര’ പുറപ്പെട്ടത്. പലമോയിൽനിന്ന് തെക്കൻ ഫ്രാൻസിലേക്കു നടത്തിയ 4380 കിലോമീറ്റർ ആഡംബര കപ്പല്‍ യാത്രയ്ക്കിടെ റോമിലും കാൻസിലുമെല്ലാമിറങ്ങി, അതിഥികൾക്ക് പ്രത്യേകം വിരുന്നും കരിമരുന്നു പ്രയോഗവുമൊക്കെയുണ്ടായിരുന്നു. 800 അതിഥികളാണ് ഈ യാത്രയിൽ പങ്കുചേർന്നത്.
വീടിന് ഏറ്റവും അടുത്തുള്ള കല്യാണമണ്ഡപം തിരയുന്നതിനുപകരം അയൽ സംസ്ഥാനങ്ങളിലേക്കോ വിദേശരാജ്യങ്ങളിലേക്കോ വിവാഹം കഴിക്കാൻ വിമാനം കയറുക എന്നത് ഇപ്പോൾ സെലിബ്രിറ്റികളുടെ മാത്രം രീതിയല്ല, മിക്ക യുവതീയുവാക്കളുടെയും മോഹമാണ്. മുൻപ് അപൂർവം ചിലർ മാത്രമാണ് ഡെസ്റ്റിനേഷൻ വിവാഹങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നതെങ്കിൽ ഇന്ന് കഥ മാറി. ഡെസ്റ്റിനേഷൻ വിവാഹങ്ങൾ സാധാരണക്കാർക്കിടയിലും വ്യാപകമായി. നാട്ടിലെ ഓഡിറ്റോറിയങ്ങളിൽ നിന്ന് വിദേശത്തെ സ്വപ്ന ഭൂമിയിലേക്ക് വിവാഹച്ചടങ്ങുകളെ പറിച്ചുനടാൻ എല്ലാ ചെറുപ്പക്കാർക്കും കൊതിയായി.
∙ ആഘോഷമായി അബുദാബിയിലേക്ക്...
വിവാഹത്തിന് ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. വിദ്യാഭ്യാസത്തിന് ചെലവഴിക്കുന്നതിന്റെ ഇരട്ടിയോളം തുകയാണ് വിവാഹത്തിനായി ഇന്ത്യക്കാർ ചെലവഴിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ, വിവാഹം രണ്ടുപേരുടെ കൂടിച്ചേരൽ മാത്രമല്ല. കോടികളുടെ ബിസിനസും കൂടിയാവുകയാണ്. സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തി പകരാൻ ഇന്ത്യയിലെ വിവാഹങ്ങൾക്കു ശേഷിയുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെയുള്ള ഭരണാധികാരികൾ മുതൽ യുഎഇയെ പോലുള്ള രാജ്യങ്ങൾ വരെ മനസ്സിലാക്കിയിട്ടുണ്ട്.
12 ലക്ഷം രൂപയാണ് ശരാശരി ഇന്ത്യക്കാരന്റെ വിവാഹച്ചെലവെന്നും സാമ്പത്തികശേഷി കൂടിയവർ 20 മുതൽ 30 ലക്ഷം വരെ വിവാഹത്തിനായി ചെലവഴിക്കുമെന്നും പഠനങ്ങൾ പറയുന്നു. അതിസമ്പന്നരുടെ കാര്യത്തിൽ ഇത് വീണ്ടും പലമടങ്ങ് വർധിക്കും. ഇന്ത്യയിലെ വിവാഹ വിപണി 10.7 ലക്ഷം കോടി രൂപ മൂല്യമുള്ളതാണ്. ജനസംഖ്യകൊണ്ടും സമ്പന്നരുടെ എണ്ണംകൊണ്ടും വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിൽ വിവാഹവിപണി ഇനിയും വികസിക്കും. അതിൽ ടൂറിസം സാധ്യതകൾ തിരയുകയാണ് മറ്റു പലരെയും പോലെ അബുദാബിയും. വിവാഹം കഴിക്കാൻ അബുദാബിയിലേക്ക് പറക്കുന്ന ഇന്ത്യക്കാരാണ് ആ നാടിന്റെ സ്വപ്നം.
എണ്ണയിതര വരുമാനത്തിൽ വൻ കുതിപ്പ് പ്രതീക്ഷിച്ച് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയാണ് നിലവിൽ പല ഗൾഫ് രാജ്യങ്ങളും. 2030 ആകുമ്പോഴേക്കും ടൂറിസത്തിൽനിന്നുള്ള വരുമാനം കുത്തനെ കൂട്ടുക എന്ന ലക്ഷ്യവും ഇവർക്കുണ്ട്. ഇത്തരത്തിൽ ഒരുങ്ങുന്ന ഗൾഫ് രാജ്യങ്ങളിൽ അബുദാബിയുമുണ്ട്. കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനായുള്ള അബുദാബിയുടെ തന്ത്രങ്ങളിലൊന്ന് ഇന്ത്യൻ വിവാഹങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുക എന്നതാണ്.
അതിന്റെ ഭാഗമായി ഡെസ്റ്റിനേഷൻ വിവാഹങ്ങൾക്കും വേദിയൊരുക്കുകയാണ് രാജ്യം. ഡെസ്റ്റിനേഷൻ വിവാഹങ്ങൾക്കായി അബുദാബിയിൽ എത്തുന്ന ഇന്ത്യക്കാർക്കു വേണ്ടി പ്രത്യേക സൗകര്യങ്ങളും വാഗ്ദാനം ചെയ്തിരിക്കുകയാണ് അവർ. അബുദാബിയുടെ സാംസ്കാരിക– വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള അബുദാബി കൺവൻഷൻ ആൻഡ് എക്സിബിഷൻ ബ്യൂറോ വീസ സൗകര്യങ്ങളും ഒരുക്കുന്നു.
∙ കോടികൾ കിലുങ്ങുന്ന കല്യാണം
ഒരു രക്തഹാരം അങ്ങോട്ടും ഒരു രക്തഹാരം ഇങ്ങോട്ടും അണിയിച്ച് വിവാഹം കഴിച്ചവർ ഒട്ടേറെയുണ്ട്. എന്നാൽ എല്ലാവർക്കും അത് അങ്ങനെയല്ല. ജീവിതത്തിൽ ഒരുപക്ഷേ ഒരിക്കൽ മാത്രം ഉണ്ടാകുന്ന ആ സന്തോഷവേളയെ ആഘോഷമാക്കി മാറ്റുന്നവരാണ് ഏറെയും. ഇന്ത്യക്കാർക്കിടയിൽ അത്തരം ആഘോഷം അൽപം കൂടുതലുമാണ്. അതുകൊണ്ടുതന്നെ കല്യാണം എന്ന് കേൾക്കുമ്പോൾ ഇന്ന് വരന്റെയും വധുവിന്റെയും മാത്രമല്ല മുഖം തെളിയുന്നത്. നാട്ടിലെ പൂവിൽപനക്കാരൻ മുതൽ കേറ്ററിങ് നടത്തിപ്പുകാരൻ വരെയുള്ളവർക്കും ആഘോഷമാണ് കല്യാണം. കല്യാണങ്ങൾ അവരുടെ പോക്കറ്റ് നിറയ്ക്കുന്നു എന്നതുതന്നെ കാരണം.
വിവാഹം ഒരു ചടങ്ങിൽ ഒതുങ്ങുന്നുമില്ല. പല ചടങ്ങുകളായി, പലയിടങ്ങളിലായി, പലതരം അതിഥികൾക്കായി പലതരം വിഭവങ്ങളോടെ ഇന്ന് വിവാഹത്തിന് നിറഭേദങ്ങൾ ഏറെയാണ്. നിറങ്ങൾ കൂടുംതോറും ചെലവും കൂടും. സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അത് ചെറിയ കാര്യവുമല്ല. വിപണിയിലേക്ക് ധാരാളം പണമിറങ്ങും. അതും, വസ്ത്രം, പൂക്കൾ, ഭക്ഷണം, വാഹനം, യാത്ര, താമസം തുടങ്ങി സകല മേഖലകളിലും.
യുഎഇയിലെ ഏറ്റവും വലിയ എമിറേറ്റും സമ്പന്നമായ എമിറേറ്റും അബുദാബി ആണെങ്കിലും എണ്ണയിതര വരുമാനത്തിന്റെ കാര്യം വരുമ്പോൾ അബുദാബിക്ക് സ്വൽപം ചമ്മലുണ്ടാകും. ടൂറിസം രംഗത്ത് ഒരു മഹാമേരുവായി ദുബായ് തൊട്ടടുത്തുണ്ട് എന്നതാണ് കാര്യം. ദുബായിയുടെ മാതൃകയിൽ എണ്ണ ഇതര വരുമാനത്തിൽ വൻ കുതിപ്പാണ് അബുദാബി ലക്ഷ്യം വയ്ക്കുന്നത്. 2030ൽ 39.3 ദശലക്ഷം സന്ദർശകരെ വരവേൽക്കാനാണ് അബുദാബിയുടെ പദ്ധതി. ഇതിനായുള്ള വിശദമായ പദ്ധതിരേഖയും ഒരുങ്ങിക്കഴിഞ്ഞു.
കേരള സർക്കാർ അടക്കമുള്ളവയും ടൂറിസം വളർച്ചയ്ക്കായി ഡെസ്റ്റിനേഷൻ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ രൂപീകരിച്ച് തുടങ്ങിയിട്ടുണ്ട്. 2023 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ‘വെഡ് ഇൻ ഇന്ത്യ’ എന്ന ആശയം അവതരിപ്പിച്ചിരുന്നു. ഇന്ത്യയിൽ വിവാഹങ്ങൾ നടത്തുന്നത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന ആശയമാണ് പ്രധാനമന്ത്രി അന്ന് പങ്കുവച്ചത്. അനന്ത് അംബാനിയുടെയും രാധികയുടെയും കോടികൾ കിലുങ്ങുന്ന വിവാഹച്ചടങ്ങുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് മുംബൈയിലെ ജിയോ കൺവൻഷൻ സെന്ററിൽ നടത്തിയപ്പോഴും, മോദിയുടെ പ്രസ്താവനയുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമ ചർച്ചകൾ ശക്തമായിരുന്നു.
∙ സമ്പന്നർക്ക് പ്രിയപ്പെട്ട യുഎഇ
സമ്പന്നരെ തങ്ങളിലേക്ക് അടുപ്പിക്കുന്ന ഒരു കാന്തിക ശക്തി യുഎഇയ്ക്കുണ്ട്. 2024ൽ 6700 കോടീശ്വരന്മാർ യുഎഇയിലേക്ക് താമസം മാറുമെന്നാണ് ഹെൻലി ആൻഡ് പാട്ണേഴ്സ് പുറത്തിറക്കിയ ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയിൽനിന്ന് ഉൾപ്പെടെയുള്ളവരാണ് യുഎഇയുടെ ആഡംബര സാധ്യതകൾ മനസ്സിലാക്കി കുടിയേറുന്നത്.
സമ്പന്നരെ ആകർഷിക്കാൻ നിരന്തരം പുതിയ നയങ്ങളുമായി യുഎഇയും അതിലെ എമിറേറ്റുകളായ അബുദാബി, ദുബായ് തുടങ്ങിയവയും എക്കാലത്തും രംഗത്തെത്താറുണ്ട്. ആദായനികുതി ഇല്ലാത്തതും ഗോൾഡൻ വീസയുമെല്ലാം ആളുകളെ ആകർഷിക്കുന്നു. ഇന്ത്യൻ സെലിബ്രിറ്റികളില്‍ ഗോൾഡൻ വീസ ലഭിക്കാത്തവർ ഇപ്പോൾ ബാക്കിയുണ്ടോ എന്നു പോലും സംശയമാണ്. ഇതിന്റെയെല്ലാം തുടർച്ചയാണ് വിവാഹങ്ങൾക്കായി വേദിയൊരുക്കുന്ന അബുദാബിയുടെ പദ്ധതിയും.
അനന്ത് അംബാനിയുടെയും രാധികയുടെയും പ്രീ–വെഡിങ് പരിപാടികളിലൊന്ന് അബുദാബിയിലായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. രാജ്യാന്തര മാധ്യമങ്ങളിൽ ഉൾപ്പെടെ ഏപ്രിലിൽ ഈ റിപ്പോർട്ടുകളെത്തുകയും ചെയ്തു. എന്നാൽ അവസാന നിമിഷമാണ് പ്രീ–വെഡിങ് പാർട്ടി ലണ്ടനിലേക്കും ഇറ്റലിയിലേക്കും മാറിയത്. അബുദാബി അടക്കമുള്ള ഗൾഫ് കേന്ദ്രങ്ങൾ വിളിക്കുമ്പോൾ പോകാൻ ഒരിക്കലും ഇന്ത്യക്കാർ മടി കാണിച്ചിട്ടില്ല. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഭൂമിശാസ്ത്രപരമായ അടുപ്പം മാത്രമല്ല, ഇന്ത്യക്കാർ ഒട്ടേറെയുള്ള ഈ നാടുകളുമായി നമുക്ക് സാമൂഹികമായും അടുപ്പമുണ്ട്. യുഎഇ സന്ദർശിക്കുന്ന വിദേശികളിൽ ഏറ്റവും കൂടുതലുള്ളതും ഇന്ത്യക്കാരാണ്.