ആരോപണങ്ങളിൽ തളർന്നില്ല, അന്വേഷണം അവസാനിപ്പിച്ചില്ല: വല്യത്താന്റെ ഹൃദയ വാൽവിലേക്കുള്ള കഠിനവഴി
അമേരിക്കയിൽ വികസിപ്പിച്ച ഹൃദയവാൽവിനെക്കാൾ ചെലവു കുറഞ്ഞ കൃത്രിമ വാൽവ് ഇന്ത്യയിലും വികസിപ്പിക്കണമെന്നു വല്യത്താൻ തീരുമാനിച്ചു. പല സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും പ്രതികരണം അനുകൂലമായിരുന്നില്ല. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതല ഏറ്റെടുക്കുമ്പോൾ ഈ സ്വപ്നം ഇവിടെ സാക്ഷാൽക്കരിക്കണമെന്നു തീരുമാനിച്ചു.. പൂജപ്പുരയിലെ ശ്രീചിത്ര ഗവേഷണകേന്ദ്രത്തിൽ വികസിപ്പിച്ച വാൽവിന്റെ 3 മാതൃകകളും തുടക്കത്തിൽത്തന്നെ പാളി. സർക്കാർ പണം പാഴാക്കുന്നുവെന്ന പഴിയായിരുന്നു കൂടുതൽ. 7 വർഷം നടത്തിയ രാപകൽ പരിശ്രമം പരാജയപ്പെട്ടപ്പോൾ ഗവേഷകരിൽ പലരും നിരാശരായി. അവരെ ചേർത്തു നിർത്തിയ വല്യത്താൻ വിശ്രമിച്ചില്ല. ഒടുവിൽ

അമേരിക്കയിൽ വികസിപ്പിച്ച ഹൃദയവാൽവിനെക്കാൾ ചെലവു കുറഞ്ഞ കൃത്രിമ വാൽവ് ഇന്ത്യയിലും വികസിപ്പിക്കണമെന്നു വല്യത്താൻ തീരുമാനിച്ചു. പല സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും പ്രതികരണം അനുകൂലമായിരുന്നില്ല. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതല ഏറ്റെടുക്കുമ്പോൾ ഈ സ്വപ്നം ഇവിടെ സാക്ഷാൽക്കരിക്കണമെന്നു തീരുമാനിച്ചു.. പൂജപ്പുരയിലെ ശ്രീചിത്ര ഗവേഷണകേന്ദ്രത്തിൽ വികസിപ്പിച്ച വാൽവിന്റെ 3 മാതൃകകളും തുടക്കത്തിൽത്തന്നെ പാളി. സർക്കാർ പണം പാഴാക്കുന്നുവെന്ന പഴിയായിരുന്നു കൂടുതൽ. 7 വർഷം നടത്തിയ രാപകൽ പരിശ്രമം പരാജയപ്പെട്ടപ്പോൾ ഗവേഷകരിൽ പലരും നിരാശരായി. അവരെ ചേർത്തു നിർത്തിയ വല്യത്താൻ വിശ്രമിച്ചില്ല. ഒടുവിൽ നാലാമത്തെ വാൽവ് വിജയിച്ചു.
∙ അറവുശാലകൾ കടന്ന് ആടിലേക്ക്
വാൽവ് വികസിപ്പിക്കാൻ പന്നിയുടെ ഹൃദയ വാൽവുകൾ ഉപയോഗിക്കാമെന്ന നിർദേശം വന്നു. കേരളത്തിൽ പന്നികളുടെ ഹൃദയവാൽവ് ഒട്ടേറെ കിട്ടുമെന്നാണു പലരും പറഞ്ഞത്. 100 പന്നിയെ കൊന്നാൽ ആരോഗ്യമുള്ള 22 വാൽവ് വരെ കിട്ടിയേക്കാം. വല്യത്താൻ കേരളത്തിലെമ്പാടുമുള്ള അറവുശാലകളിൽ അന്വേഷണം നടത്തി. ഭൂരിഭാഗം സ്ഥലത്തും അഞ്ചോ പത്തോ എണ്ണത്തെ മാത്രമേ കൊല്ലുന്നുള്ളൂ. കൂത്താട്ടുകുളത്തായിരുന്നു കൂടുതൽ, ഏറിയാൽ നൂറെണ്ണം.
അക്കാലത്തു ശ്രീചിത്രയിൽ മാത്രം ഹൃദയവാൽവ് സംബന്ധമായ രോഗങ്ങളുമായി നാനൂറോളം പേർ എത്തിയിരുന്നു. അങ്ങനെയാണു കൃത്രിമ വാൽവിൽ എത്തിയത്. ക്രോമിയം, കൊബാൾട്ട് ലോഹങ്ങളുടെ സംയുക്തമായിരുന്നു വാൽവിന്റെ ഫ്രെയിം.
തുണിപോലെയുള്ള ലൈസറ്റ് പ്ലാസ്റ്റിക്കാണ് ഡിസ്ക്കിനുള്ളിൽ ഉപയോഗിച്ചത്. ഇതു കോയമ്പത്തൂരിലെ സൗത്ത് ഇന്ത്യ ടെക്സ്റ്റൈൽസ് അസോസിയേഷൻ നിർമിച്ചു നൽകി. നാലാം ഘട്ടത്തിൽ വാൽവ് വിജയിച്ചെങ്കിലും മൃഗങ്ങളിൽ പരീക്ഷിച്ചു വിജയിച്ചാലേ മനുഷ്യരിൽ ഉപയോഗിക്കാൻ അനുമതി ലഭിക്കൂ. മൃഗത്തിനു വാൽവ് പിടിപ്പിച്ചാൽ 3 മാസം അത് ആരോഗ്യത്തോടെ കഴിയണമെന്നാണു രാജ്യാന്തര മാനദണ്ഡം.
കോയമ്പത്തൂരിൽനിന്നു 40 കിലോ തൂക്കമുള്ള 4 ആടുകളെ കൊണ്ടുവന്നു. വാൽവ് പിടിപ്പിച്ചതിനു പിന്നാലെ ഒരെണ്ണം ചത്തു. ശേഷിച്ച 3 എണ്ണം ജീവിച്ചിരുന്നെങ്കിലും ഒരെണ്ണം ചത്തതിനാൽ പരീക്ഷണം വിജയകരമായി പ്രഖ്യാപിക്കാൻ സാധിച്ചില്ല. പിന്നെയും പരിശോധനകളും തിരുത്തലുകളും നടത്തിയാണു ശ്രീചിത്ര പിഴവില്ലാത്ത വാൽവിനു രൂപം നൽകിയത്. ആ വാൽവ് 1990 ൽ രോഗികളിൽ പ്രയോഗിച്ചു തുടങ്ങി. വാൽവ് വ്യവസായികാടിസ്ഥാനത്തിൽ നിർമിക്കാൻ ടിടികെ കമ്പനിയുമായി ധാരണയിലെത്തി. ഈ വാൽവ് വിപണിയിൽ എത്തുമ്പോൾ 15,000 രൂപയായിരുന്നു വില. ഇറക്കുമതി ചെയ്യുന്ന വാൽവിന്റെ വിലയുടെ മൂന്നിലൊന്നായിരുന്നു അത്.