‘വിഡ്ഢിത്തമാണ് കേരളത്തിലേക്ക് മടങ്ങുന്നത്’: ഒടുവിൽ ഹൃദയങ്ങൾ കീഴടക്കി മടക്കം: ഹൃദയങ്ങളുടെ ‘വല്യത്താണി’
ഒരു കുഞ്ഞുപൂച്ച. അതിന്റെ മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയം തുറന്നു ശസ്ത്രക്രിയ നടത്താനുള്ള ഗവേഷണം ഹാർവഡ് സർവകലാശാലയിൽ അമേരിക്കൻ ശസ്ത്രക്രിയാവിദഗ്ധൻ ഡോ. ജോൺ ഹെയ്ഷാം ഗിബ്ബൺ നടത്തുന്നു. ആ കാലത്ത് ഇങ്ങു കേരളത്തിൽ മാവേലിക്കരയിൽ മാർത്താണ്ഡവർമ ശങ്കരൻ വല്യത്താൻ ജനിച്ചു. 1934 മേയ് 24ന്. 2 പതിറ്റാണ്ടിനുശേഷം 1953 മേയ് ആറിനു ഗിബ്ബൺ മനുഷ്യഹൃദയം തുറന്നു ലോകത്തെ ആദ്യത്തെ ഓപ്പൺ ഹാർട്ട് സർജറി നടത്തുമ്പോൾ വല്യത്താൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് പഠിക്കുകയായിരുന്നു. ഹാർവഡിലും മാവേലിക്കരയിലും പിന്നെയും കാലത്തിന്റെ ഹൃദയം മാറിമാറി മിടിച്ചുകൊണ്ടിരുന്നു. 7 വർഷത്തിനുശേഷം 1960 ൽ ഫിലഡൽഫിയയിലെ ആശുപത്രിയിൽ ഗിബ്ബൺ മറ്റൊരു മനുഷ്യഹൃദയം തുറന്നു ശസ്ത്രക്രിയ ചെയ്യുമ്പോൾ അതാ തൊട്ടരികിൽ സഹായിയായി നിൽക്കുന്നു വല്യത്താൻ! ലോകത്ത് ആദ്യമായി ഹൃദയവാൽവ് വികസിപ്പിച്ച അമേരിക്കയിലെ ഡോ. ചാൾസ് എ.ഹഫ്നഗലിന്റെ ശസ്ത്രക്രിയാ മേശയ്ക്കരികിലും വല്യത്താനെത്തി; ഒപ്പം ശസ്ത്രക്രിയകൾ ചെയ്തു. പിന്നെ പഠിച്ചതെല്ലാം സ്വന്തം ഹൃദയത്തിലാക്കി പൂട്ടി ഭദ്രമാക്കി അദ്ദേഹം കേരളത്തിലേക്കു തിരികെ ‘കപ്പലോടിച്ചു’. ആ ഹൃദയം കേരളത്തിൽ തുറന്നുവച്ചപ്പോൾ വലിയൊരു പിറവിയുണ്ടായി– ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്.! ഉഡുപ്പിയിൽ, ചിതയിൽ അദ്ദേഹത്തിന്റെ ഭൗതികശരീരത്തോടൊപ്പം മലയാളിയുടെ ആ വിലപ്പെട്ട ഹൃദയവും എരിഞ്ഞടങ്ങി. അപ്പോഴേക്കും പേരിനൊപ്പമുള്ള എംഎസ് എന്ന രണ്ടക്ഷരം മറ്റൊരു പൂർണരൂപം പ്രാപിച്ചിരുന്നു: മെഡിക്കൽ (എം) സയൻസ് (എസ്) വല്യത്താൻ!

ഒരു കുഞ്ഞുപൂച്ച. അതിന്റെ മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയം തുറന്നു ശസ്ത്രക്രിയ നടത്താനുള്ള ഗവേഷണം ഹാർവഡ് സർവകലാശാലയിൽ അമേരിക്കൻ ശസ്ത്രക്രിയാവിദഗ്ധൻ ഡോ. ജോൺ ഹെയ്ഷാം ഗിബ്ബൺ നടത്തുന്നു. ആ കാലത്ത് ഇങ്ങു കേരളത്തിൽ മാവേലിക്കരയിൽ മാർത്താണ്ഡവർമ ശങ്കരൻ വല്യത്താൻ ജനിച്ചു. 1934 മേയ് 24ന്. 2 പതിറ്റാണ്ടിനുശേഷം 1953 മേയ് ആറിനു ഗിബ്ബൺ മനുഷ്യഹൃദയം തുറന്നു ലോകത്തെ ആദ്യത്തെ ഓപ്പൺ ഹാർട്ട് സർജറി നടത്തുമ്പോൾ വല്യത്താൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് പഠിക്കുകയായിരുന്നു. ഹാർവഡിലും മാവേലിക്കരയിലും പിന്നെയും കാലത്തിന്റെ ഹൃദയം മാറിമാറി മിടിച്ചുകൊണ്ടിരുന്നു. 7 വർഷത്തിനുശേഷം 1960 ൽ ഫിലഡൽഫിയയിലെ ആശുപത്രിയിൽ ഗിബ്ബൺ മറ്റൊരു മനുഷ്യഹൃദയം തുറന്നു ശസ്ത്രക്രിയ ചെയ്യുമ്പോൾ അതാ തൊട്ടരികിൽ സഹായിയായി നിൽക്കുന്നു വല്യത്താൻ!
ലോകത്ത് ആദ്യമായി ഹൃദയവാൽവ് വികസിപ്പിച്ച അമേരിക്കയിലെ ഡോ. ചാൾസ് എ.ഹഫ്നഗലിന്റെ ശസ്ത്രക്രിയാ മേശയ്ക്കരികിലും വല്യത്താനെത്തി; ഒപ്പം ശസ്ത്രക്രിയകൾ ചെയ്തു. പിന്നെ പഠിച്ചതെല്ലാം സ്വന്തം ഹൃദയത്തിലാക്കി പൂട്ടി ഭദ്രമാക്കി അദ്ദേഹം കേരളത്തിലേക്കു തിരികെ ‘കപ്പലോടിച്ചു’. ആ ഹൃദയം കേരളത്തിൽ തുറന്നുവച്ചപ്പോൾ വലിയൊരു പിറവിയുണ്ടായി– ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്.! ഉഡുപ്പിയിൽ, ചിതയിൽ അദ്ദേഹത്തിന്റെ ഭൗതികശരീരത്തോടൊപ്പം മലയാളിയുടെ ആ വിലപ്പെട്ട ഹൃദയവും എരിഞ്ഞടങ്ങി. അപ്പോഴേക്കും പേരിനൊപ്പമുള്ള എംഎസ് എന്ന രണ്ടക്ഷരം മറ്റൊരു പൂർണരൂപം പ്രാപിച്ചിരുന്നു: മെഡിക്കൽ (എം) സയൻസ് (എസ്) വല്യത്താൻ!
∙ ചിത്തിരയിൽ പിറന്ന ശ്രീ
വല്യത്താൻ പിറന്ന നാള് ചിത്തിര. മഹാരാജാവിന്റെ നക്ഷത്രം. ആ നാളിൽത്തന്നെ കാലം നിശ്ചയിച്ചിരിക്കണം: ശ്രീചിത്തിര രാജാവിന്റെ പേരിൽ പിന്നീട് ഇന്ത്യയിലെ വലിയ ചികിത്സാ ഗവേഷണകേന്ദ്രം പിറവിയെടുക്കുമ്പോൾ അതിന്റെ അമരത്ത് ഒരു ചിത്തിരനാളുകാരൻ തന്നെയിരിക്കട്ടെ! കാലത്തിന്റെ കുസൃതി. ലോകംകണ്ട മികച്ച ശസ്ത്രക്രിയാവിദഗ്ധർക്കൊപ്പം ബാൾട്ടിമോറിലെ ജോൺ ഹോപ്കിൻസ് ആശുപത്രിയിലും വാഷിങ്ടനിലെ ജോർജ് ടൗൺ യൂണിവേഴ്സിറ്റിയിലും ജോലി ചെയ്തു വല്യത്താൻ. നമ്പർ വൺ ഉപകരണങ്ങളുടെ സൗകര്യത്തിൽ ഓരോ രോഗിയെ ശസ്ത്രക്രിയ ചെയ്തു സുഖപ്പെടുത്തുമ്പോഴും വല്യത്താൻ കേരളത്തിലെ രോഗികളെ ഓർക്കും. അവർക്ക് ഈ ചികിത്സാ സൗകര്യങ്ങളൊന്നുമില്ലല്ലോ. ആഗോള നിലവാരത്തിൽ ഹൃദയചികിത്സ നൽകുന്ന ഒരു സ്ഥാപനം ഇന്ത്യയിലും ഉണ്ടാകണം – വല്യത്താന്റെ ഹൃദയത്തിനുള്ളിൽ നാട് മിടിച്ചുകൊണ്ടിരുന്നു.
അതേസമയം, രാജകുടുംബം സമ്മാനിച്ച വലിയ കെട്ടിടത്തിൽ ഹൃദയത്തിനും തലച്ചോറിനുമായി ഒരു മെഡിക്കൽ ഗവേഷണ–ചികിത്സാ സ്ഥാപനം എന്ന ആശയവുമായി മുഖ്യമന്ത്രി സി.അച്യുതമേനോൻ കേരളത്തിൽ കാത്തിരിക്കുകയായിരുന്നു. വല്യത്താൻ ഇച്ഛിച്ചതും അച്യുതമേനോൻ കൽപിച്ചതും ഒന്ന്: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്.
∙ ശ്രീചിത്രയുടെ വല്യത്താൻ
1974 ഒക്ടോബർ ഒന്നിനാണു വല്യത്താൻ ശ്രീചിത്രയുടെ ഡയറക്ടറായി ചുമതലയേൽക്കുന്നത്. 1976 ൽ കാർഡിയോളജി, ന്യൂറോളജി സ്പെഷലൈസേഷനുകളുമായി ആശുപത്രി പ്രവർത്തനമാരംഭിച്ചു. 6 വർഷത്തിനുള്ളിൽ ശ്രീചിത്രയെ ‘ദേശീയപ്രാധാന്യമുള്ള സ്ഥാപനം’ എന്ന പദവിയിലേക്ക് ഉയർത്താൻ വല്യത്താനായി. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ചികിത്സ കിട്ടുന്ന ഇവിടെ പ്രതിവർഷം ആയിരക്കണക്കിനു ഹൃദയശസ്ത്രക്രിയകൾ നടക്കുന്നു. ഇറക്കുമതി നിർത്തി ശ്രീചിത്രയിൽ ബ്ലഡ് ബാഗുകൾ നിർമിച്ചപ്പോൾ ഇന്ത്യൻ ആരോഗ്യമേഖലയിൽ വിപ്ലവമായി.
ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഓക്സിജനേറ്റർ, കൃത്രിമ ഹൃദയവാൽവുകൾ തുടങ്ങിയവയും ശ്രീചിത്രയിൽ വികസിപ്പിച്ചു. അവ ഇന്നു യൂറോപ്യൻ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നു. താൻ കണ്ട സ്വപ്നത്തിനു മഹാരാജാവിന്റെ പേരു വീണപ്പോൾ, രാജാവ് സമ്മാനിച്ച മറ്റൊന്ന് അദ്ദേഹത്തിനു പേരായി. മാർത്താണ്ഡവർമ രാജാവിനുവേണ്ടി യുദ്ധം ചെയ്തു മരിച്ചതിനു ബഹുമതിയായി അമ്മയുടെ കുടുംബമായ കീരിക്കാട് വട്ടപ്പറമ്പിലുകാർക്കു ലഭിച്ച പദവി: വല്യത്താൻ!
∙ ശസ്ത്രക്രിയാ മുറിയിലെ ബിഥോവൻ
മനോഹരമായി വീണ വായിച്ചിരുന്ന അമ്മയിൽനിന്ന് അതു പഠിക്കാൻ കഴിയാതിരുന്നതിൽ നിരാശനായിരുന്നു. ശസ്ത്രക്രിയാമുറിയിൽ ബിഥോവന്റെ സിംഫണികൾ കേട്ടായിരുന്നു ശസ്ത്രക്രിയകൾ. കേൾവി നഷ്ടപ്പെട്ടിട്ടും പിയാനോയിൽ ബിഥോവൻ മാസ്മരിക ലോകം സൃഷ്ടിക്കുമ്പോൾ, ശസ്ത്രക്രിയാ മേശയിൽ ‘ഹൃദയ’തന്ത്രികളിൽ മുറിക്കലും തുന്നലും സംഗീതാത്മകമായി നടത്തി വല്യത്താൻ. അങ്ങനെ ശ്രീചിത്രയിൽ മാത്രം പതിനായിരത്തിലേറെ ഹൃദയശസ്ത്രക്രിയകൾ നടത്തി. എത്രയോ ആയിരം ഹൃദയവാൽവുകൾ വച്ചുപിടിപ്പിച്ചു.
20 വർഷത്തെ സേവനത്തിനുശേഷം ശ്രീചിത്രയോടും ഹൃദയചികിത്സയോടും വിടപറഞ്ഞു. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷന്റെ ആദ്യ വൈസ് ചാൻസലറായി. ശസ്ത്രക്രിയാമുറിയിൽ പാശ്ചാത്യസംഗീതമെങ്കിൽ വീട്ടിൽ ഭീംസെൻ ജോഷിയുടെ കീർത്തനങ്ങൾ. മണിപ്പാലിൽ പോകുമ്പോൾ ആദ്യം വാങ്ങുന്നത് എന്താണെന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു: ഒരു കോംപാക്ട് ഡിസ്ക്: പാട്ടുകേൾക്കാനുള്ള സിഡി പ്ലെയർ.! സർവകലാശാലയിൽനിന്നു വിരമിച്ചശേഷം അദ്ദേഹം മണിപ്പാലിൽത്തന്നെ കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളുടെ നാഷനൽ റിസർച് പ്രഫസറായി.
∙ ‘വിദ്യാർഥി’യെഴുതിയ സംഹിത
പ്രശസ്ത ആയുർവേദ വൈദ്യൻ രാഘവൻ തിരുമുൽപ്പാടിനു മുന്നിൽ ആയുർവേദം പഠിക്കാൻ ഒരു വിദ്യാർഥിയെത്തി. വിദ്യാർഥിയെ തിരുമുൽപ്പാട് ആപാദചൂഡം നോക്കി അമ്പരന്നു– ഡോ. വല്യത്താൻ. ആയുർവേദം പഠിക്കണമെന്ന നിലപാടിൽ വല്യത്താൻ ഉറച്ചുനിന്നപ്പോൾ തിരുമുൽപ്പാട് വഴങ്ങി. ആദ്യം സംസ്കൃതം പഠിക്കണം. പഠിക്കാമെന്നായി വല്യത്താൻ. രണ്ടരവർഷം. ചരകസംഹിതയിലെ സംസ്‌കൃതശ്ലോകങ്ങളെ വ്യാഖ്യാനിച്ചു തുടങ്ങിയപ്പോഴേ തിരുമുൽപ്പാട് പറഞ്ഞു: സുശ്രുത, വാഗ്‌ഭട സംഹിതകൾ ഇനി ഡോക്‌ടർക്കു തനിയെ പഠിക്കാം. ആ വാക്കുകളായിരുന്നു ബിരുദം. പിന്നീടുള്ള പഠനത്തിനു പിൻബലമേകിയതു കോട്ടയ്‌ക്കൽ ആര്യവൈദ്യശാലയിലെ ഡോ. രാമൻകുട്ടി, കൊല്ലത്തെ ഡോ. കെ. രാജഗോപാൽ...
ദ് ലെഗസി ഓഫ് ചരക, ദ് ലെഗസി ഓഫ് സുശ്രുത, ദ് ലെഗസി ഓഫ് വാഗ്ഭട എന്നിങ്ങനെ ആധികാരിക ഗ്രന്ഥങ്ങൾ ആ ‘വിദ്യാർഥി’യുടേതാണ്. പത്മവിഭൂഷൺ ജേതാവായ വല്യത്താന്റെ വാക്കുകളാണു ചരകസംഹിതയെക്കുറിച്ചു പരാമർശിക്കാൻ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുൽകലാം ഉപയോഗിച്ചിരുന്നത്.
∙ അമൃത സർക്കാരി അഷിമ
ലിവർപൂളിന്റെ ബിരുദാനന്തര പരിശീലനവും എഫ്ആർസിഎസുമൊക്കെ നേടിക്കൊടുത്ത ഗ്ലാമറിൽ ചണ്ഡിഗഡ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് പ്രഫസറായി കഴിയുന്ന കാലം. ക്രോണിക് ബാച്‌ലർ ആയ ഡീൻ ഡോ. പി.എൻ.ചൂട്ടാണി വല്യത്താനോടു ചോദിച്ചു. പെണ്ണുകെട്ടാൻ ഉദ്ദേശ്യമില്ലേ? ഞാനും സാറിനെപ്പോലെയങ്ങ് ഒറ്റയ്ക്കു കൂടിയാലോ എന്നാലോചിക്കുകയാണെന്നു പറഞ്ഞ വല്യത്താനോടു ചൂട്ടാണി ചൂടായി. ഉടനെ ഒരു പെണ്ണിനെ കണ്ടുപിടിക്കുക. അതുകഴിഞ്ഞുമതി ഗവേഷണമെന്ന ശാസന. അവിടെത്തന്നെ ഡെന്റൽ വിഭാഗത്തിൽ ട്യൂട്ടറായിരുന്ന അമൃത സർകാരി അഷിമ എന്ന അമൃത്‌സർകാരിയിൽ കണ്ണുടക്കി. ഹൃദയങ്ങൾ കീറിമുറിക്കുന്ന വല്യത്താനുണ്ടോ ഒരു ഹൃദയം കീഴടക്കാൻ പാട്..? അഷിമയുടെ ഹൃദയം തുറന്നൊരു പ്രണയ‘ശസ്ത്രക്രിയ’ നടത്തി. ആ ഹൃദയത്തിനുള്ളിൽ തന്നോടുള്ള ഇഷ്ടം കണ്ടെത്തി വല്യത്താൻ. കല്യാണത്തെക്കുറിച്ച് അഷിമ പിന്നീട് പറഞ്ഞു: ‘ദക്ഷിണധ്രുവവും ഉത്തരധ്രുവവും സന്ധിച്ചു.’
∙ മടക്കടിക്കറ്റ്
വല്യത്താൻ കേരളത്തിലേക്കു മടങ്ങാൻ തീരുമാനമെടുത്തപ്പോൾ ലോകത്തെ ആദ്യ കൃത്രിമഹൃദയവാൽവ് കണ്ടുപിടിച്ച ലോകപ്രശസ്ത സർജൻ ഡോ.ചാൾസ് എ.ഹഫ്നഗെൽ ഉപദേശിച്ചു: ‘വിഡ്ഢിത്തമാണ്. ഇപ്പോൾത്തന്നെ ഒരു മടക്കടിക്കറ്റ് കൂടി എടുത്തുവച്ചോളൂ. ഇപ്പോഴേ ബുക്ക് ചെയ്താൽ ചെറിയ പൈസയ്ക്കു കിട്ടും’. ആ വാക്കുകളിലെ പരിഹാസം വല്യത്താനെ കൂടുതൽ ശക്തിപ്പെടുത്തിയതേയുള്ളൂ. വർഷങ്ങൾക്കുശേഷം ഡോ. ഹഫ്നഗൽ ശ്രീചിത്ര സന്ദർശിച്ചു. ‘താങ്കൾ എനിക്ക് അയച്ചുതന്നിരുന്ന റിപ്പോർട്ടുകൾ ഞാൻ വിശ്വസിച്ചിരുന്നില്ല. ഇപ്പോൾ ആ ഗവേഷണഫലങ്ങളെല്ലാം നേരിൽ കണ്ടിട്ടും എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല’ ! ജീവിതത്തിൽനിന്നു വല്യത്താൻ ഇപ്പോൾ ഒരു മടക്കടിക്കറ്റ് എടുത്തു യാത്ര പോയിരിക്കുന്നു. രോഗികൾക്കു ചെറിയ പൈസയ്ക്കു കിട്ടുന്ന ചികിത്സാടിക്കറ്റ് ഏർപ്പെടുത്തിയ ശേഷമെടുത്ത, ജീവിതത്തിൽ നിന്നുള്ള മടക്കടിക്കറ്റ്!