മലയാളിക്കു പ്രത്യക്ഷനായ ‘ജീവൻ മശായി’; സ്റ്റെതസ്കോപ്പ് ഇല്ലാതെയോ യാത്രയെന്ന് നായനാർ; ആയുർവേദത്തിനും അദ്ഭുതമായ വല്യത്താൻ
മുഖ്യമന്ത്രി ഇ.കെ. നായനാരോടൊപ്പം ഡൽഹിയിലേക്കു പോകുമ്പോൾ വിമാനത്തിൽ വച്ച് മന്ത്രി ഇ.ചന്ദ്രശേഖരൻനായർക്ക് കടുത്ത ഹൃദ്രോഗബാധയുണ്ടായി. വിമാനത്തിൽ വച്ചു തന്നെ അദ്ദേഹം അബോധാവസ്ഥയിലുമായി. യാത്രക്കാരിൽ ഡോക്ടർമാർ ആരെങ്കിലും ഉണ്ടോ എന്ന് അനൗൺസ് ചെയ്തപ്പോൾ എണീറ്റുവന്നത് ഡോ. വല്യത്താൻ! മലയാളിയുടെ ജീവൻ മശായി. ഹൃദ്രോഗ വിദഗ്ധനായ അദ്ദേഹം ഉടൻ പ്രാഥമിക ചികിത്സ നൽകി. (ഇതിനിടെ താൻ സ്റ്റെതസ്കോപ്പിലാതെയാണോടോ യാത്ര ചെയ്യുന്നതെന്ന് പരിഭ്രാന്തിയോടെ നായനാർ വല്യത്താനെ ശകാരിക്കുന്നുമുണ്ടായിരുന്നു!) ഡോ. വല്യത്താന്റെ നിർദേശം അനുസരിച്ച് വിമാനം മുംബൈയിലിറക്കി. ചന്ദ്രശേഖരൻ നായരെ ഹിന്ദുജ ഹോസ്പിറ്റലിൽ എത്തിച്ചു. ആശുപത്രിയിലെ ചികിത്സയിൽ മെച്ചമുണ്ടാകാതെ വന്നപ്പോൾ വീണ്ടും നായനാരുടെ നിർദേശപ്രകാരം ഡോ. വല്യത്താനെ തന്നെ വിളിച്ചു. അദ്ദേഹം നിർദേശിച്ച ചികിത്സാ രീതി ഫലപ്രദമായതോടെയാണ് ചന്ദ്രശേഖരൻ നായർ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഗോവയുടെ മുകളിൽ വച്ച് ചന്ദ്രശേഖരൻ നായരുടെ
മുഖ്യമന്ത്രി ഇ.കെ. നായനാരോടൊപ്പം ഡൽഹിയിലേക്കു പോകുമ്പോൾ വിമാനത്തിൽ വച്ച് മന്ത്രി ഇ.ചന്ദ്രശേഖരൻനായർക്ക് കടുത്ത ഹൃദ്രോഗബാധയുണ്ടായി. വിമാനത്തിൽ വച്ചു തന്നെ അദ്ദേഹം അബോധാവസ്ഥയിലുമായി. യാത്രക്കാരിൽ ഡോക്ടർമാർ ആരെങ്കിലും ഉണ്ടോ എന്ന് അനൗൺസ് ചെയ്തപ്പോൾ എണീറ്റുവന്നത് ഡോ. വല്യത്താൻ! മലയാളിയുടെ ജീവൻ മശായി. ഹൃദ്രോഗ വിദഗ്ധനായ അദ്ദേഹം ഉടൻ പ്രാഥമിക ചികിത്സ നൽകി. (ഇതിനിടെ താൻ സ്റ്റെതസ്കോപ്പിലാതെയാണോടോ യാത്ര ചെയ്യുന്നതെന്ന് പരിഭ്രാന്തിയോടെ നായനാർ വല്യത്താനെ ശകാരിക്കുന്നുമുണ്ടായിരുന്നു!) ഡോ. വല്യത്താന്റെ നിർദേശം അനുസരിച്ച് വിമാനം മുംബൈയിലിറക്കി. ചന്ദ്രശേഖരൻ നായരെ ഹിന്ദുജ ഹോസ്പിറ്റലിൽ എത്തിച്ചു. ആശുപത്രിയിലെ ചികിത്സയിൽ മെച്ചമുണ്ടാകാതെ വന്നപ്പോൾ വീണ്ടും നായനാരുടെ നിർദേശപ്രകാരം ഡോ. വല്യത്താനെ തന്നെ വിളിച്ചു. അദ്ദേഹം നിർദേശിച്ച ചികിത്സാ രീതി ഫലപ്രദമായതോടെയാണ് ചന്ദ്രശേഖരൻ നായർ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഗോവയുടെ മുകളിൽ വച്ച് ചന്ദ്രശേഖരൻ നായരുടെ
മുഖ്യമന്ത്രി ഇ.കെ. നായനാരോടൊപ്പം ഡൽഹിയിലേക്കു പോകുമ്പോൾ വിമാനത്തിൽ വച്ച് മന്ത്രി ഇ.ചന്ദ്രശേഖരൻനായർക്ക് കടുത്ത ഹൃദ്രോഗബാധയുണ്ടായി. വിമാനത്തിൽ വച്ചു തന്നെ അദ്ദേഹം അബോധാവസ്ഥയിലുമായി. യാത്രക്കാരിൽ ഡോക്ടർമാർ ആരെങ്കിലും ഉണ്ടോ എന്ന് അനൗൺസ് ചെയ്തപ്പോൾ എണീറ്റുവന്നത് ഡോ. വല്യത്താൻ! മലയാളിയുടെ ജീവൻ മശായി. ഹൃദ്രോഗ വിദഗ്ധനായ അദ്ദേഹം ഉടൻ പ്രാഥമിക ചികിത്സ നൽകി. (ഇതിനിടെ താൻ സ്റ്റെതസ്കോപ്പിലാതെയാണോടോ യാത്ര ചെയ്യുന്നതെന്ന് പരിഭ്രാന്തിയോടെ നായനാർ വല്യത്താനെ ശകാരിക്കുന്നുമുണ്ടായിരുന്നു!) ഡോ. വല്യത്താന്റെ നിർദേശം അനുസരിച്ച് വിമാനം മുംബൈയിലിറക്കി. ചന്ദ്രശേഖരൻ നായരെ ഹിന്ദുജ ഹോസ്പിറ്റലിൽ എത്തിച്ചു. ആശുപത്രിയിലെ ചികിത്സയിൽ മെച്ചമുണ്ടാകാതെ വന്നപ്പോൾ വീണ്ടും നായനാരുടെ നിർദേശപ്രകാരം ഡോ. വല്യത്താനെ തന്നെ വിളിച്ചു. അദ്ദേഹം നിർദേശിച്ച ചികിത്സാ രീതി ഫലപ്രദമായതോടെയാണ് ചന്ദ്രശേഖരൻ നായർ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഗോവയുടെ മുകളിൽ വച്ച് ചന്ദ്രശേഖരൻ നായരുടെ
മുഖ്യമന്ത്രി ഇ.കെ. നായനാരോടൊപ്പം ഡൽഹിയിലേക്കു പോകുമ്പോൾ വിമാനത്തിൽ വച്ച് മന്ത്രി ഇ.ചന്ദ്രശേഖരൻനായർക്ക് കടുത്ത ഹൃദ്രോഗബാധയുണ്ടായി. വിമാനത്തിൽ വച്ചു തന്നെ അദ്ദേഹം അബോധാവസ്ഥയിലുമായി. യാത്രക്കാരിൽ ഡോക്ടർമാർ ആരെങ്കിലും ഉണ്ടോ എന്ന് അനൗൺസ് ചെയ്തപ്പോൾ എണീറ്റുവന്നത് ഡോ. വല്യത്താൻ! മലയാളിയുടെ ജീവൻ മശായി. ഹൃദ്രോഗ വിദഗ്ധനായ അദ്ദേഹം ഉടൻ പ്രാഥമിക ചികിത്സ നൽകി. (ഇതിനിടെ താൻ സ്റ്റെതസ്കോപ്പിലാതെയാണോടോ യാത്ര ചെയ്യുന്നതെന്ന് പരിഭ്രാന്തിയോടെ നായനാർ വല്യത്താനെ ശകാരിക്കുന്നുമുണ്ടായിരുന്നു!)
ഡോ. വല്യത്താന്റെ നിർദേശം അനുസരിച്ച് വിമാനം മുംബൈയിലിറക്കി. ചന്ദ്രശേഖരൻ നായരെ ഹിന്ദുജ ഹോസ്പിറ്റലിൽ എത്തിച്ചു. ആശുപത്രിയിലെ ചികിത്സയിൽ മെച്ചമുണ്ടാകാതെ വന്നപ്പോൾ വീണ്ടും നായനാരുടെ നിർദേശപ്രകാരം ഡോ. വല്യത്താനെ തന്നെ വിളിച്ചു. അദ്ദേഹം നിർദേശിച്ച ചികിത്സാ രീതി ഫലപ്രദമായതോടെയാണ് ചന്ദ്രശേഖരൻ നായർ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
ഗോവയുടെ മുകളിൽ വച്ച് ചന്ദ്രശേഖരൻ നായരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അതിനു മുൻപ് ശ്രീചിത്ര ആശുപത്രിയുടെ രക്ഷകവേഷത്തിലാണ് മലയാളികളുടെ മുന്നിൽ ഡോ. വല്യത്താൻ പ്രത്യക്ഷപ്പെട്ടത്.
∙ശ്രീചിത്രയുടെ ഭാഗധേയം
തിരുവിതാംകൂർ രാജകുടുംബാംഗത്തെ ആനകുത്തിയതിനെത്തുടർന്ന് പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചതായിരുന്നു സന്ദർഭം. നല്ലൊരു മുറിയോ പേവാർഡോ അദ്ദേഹത്തിന് കിട്ടിയില്ല. ഒടുവിൽ രാജകുടുംബവുമായി അടുപ്പമുള്ള ഡോ. സാംബശിവന്റെ മുറിയിൽ കിടത്തിയാണ് ചികിത്സിച്ചത്. ആ അനുഭവം മുൻനിർത്തിയാണ് സ്പെഷലിസ്റ്റ് ആശുപത്രി തുടങ്ങാൻ രാജകുടുംബം പണവും കെട്ടിടവും വാഗ്ദാനം ചെയ്തത്. രാജകുടുംബാംഗങ്ങൾക്കായി ഒരു മുറി മാറ്റിവയ്ക്കണമെന്നു മാത്രമായിരുന്നു ആവശ്യം. തിരുവനന്തപുരത്ത് മറ്റു പല ആശുപത്രി കെട്ടിടങ്ങളും ഇതുപോലെ രാജകുടുംബം വിട്ടുകൊടുത്തിരുന്നു.
ന്യൂറോ സർജനായ ഡോ. സാംബശിവൻ അദ്ദേഹത്തിന് വളരെ അടുപ്പമുണ്ടായിരുന്ന ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. പികെആർ വാര്യരെയും ഒപ്പം കൂട്ടി. അങ്ങനെയാണ് ന്യൂറോ, കാർഡിയോളജി ആശുപത്രിയായി ശ്രീചിത്ര തുടങ്ങിയത്. എന്നാൽ പതിവുപോലെ കേരളത്തിലെ രാഷ്ട്രീയ, ട്രേഡ് യൂണിയൻ സമ്മർദത്തിൽ പെട്ട് ഉഴലാനായിരുന്നു ആശുപത്രിയുടെ വിധി. ഇതിനിടെയാണ് അച്യുതമേനോൻ സർക്കാർ വന്നത്. ശാസ്ത്ര– സാങ്കേതിക രംഗത്തെ പുരോഗതിക്ക് എന്തു ചെയ്യണമെന്ന് ആരു പറഞ്ഞാലും ശ്രദ്ധാപൂർവം കേൾക്കുമായിരുന്നു സി. അച്യുതമേനോൻ. കെ.പി.പി. നമ്പ്യാർ, ഡോ. കെ.എൻ.രാജ്, ലാറി ബേക്കർ എന്നിങ്ങനെ ഒട്ടേറെ പ്രമുഖരെയാണ് അച്യുതമേനോൻ കേരളത്തിലെത്തിച്ചതും.
രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് ശാസ്ത്ര സാങ്കേതിക വകുപ്പിന് രൂപം കൊടുത്തതും അതിന്റെ ചുമതല വഹിച്ചതും അച്യുതമേനോൻ ആയിരുന്നു. അങ്ങനെയിരിക്കെയാണ് ശ്രീചിത്രയുടെ അവസ്ഥ ബന്ധപ്പെട്ടവർ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. നയിക്കാൻ ആരെ കിട്ടും? യുഎസിൽ നിന്ന് ഡോ. വല്യത്താൻ നാട്ടിലെത്തിയിട്ടുണ്ടെന്നും ഇപ്പോൾ പിടികൂടിയാൽ നടക്കുമെന്നും അവർ പറഞ്ഞു. അങ്ങനെ അച്യുതമേനോനു മുന്നിൽ ഡോ. വല്യത്താൻ പ്രത്യക്ഷപ്പെട്ടു. കൂടിക്കാഴ്ചയ്ക്കെത്തിയ വല്യത്താൻ യുഎസിലെ ഉത്തരവാദിത്തങ്ങൾ ഒഴിഞ്ഞശേഷം വരാമെന്നാണ് സമ്മതിച്ചത്.
എന്നാൽ 3 മാസത്തിനുള്ളിൽ കാര്യങ്ങൾ തുടങ്ങിയില്ലെങ്കിൽ കേന്ദ്ര സഹായം കിട്ടില്ലെന്ന് അച്യുതമേനോനും നിലപാടെടുത്തു. ഒടുവിൽ രണ്ടു ഉന്നത ശീർഷരായ വ്യക്തികളുടെ ‘ജെന്റിൽമെൻ എഗ്രിമെന്റി’ലൂടെ ഇന്നുകാണുന്ന ശ്രീ ചിത്ര ജീവൻ വീണ്ടെടുത്തു. 1974ൽ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടറായി ചുമതലയേറ്റു. ആശുപത്രിയുടെ പേരിനൊപ്പം ടെക്നോളജിയുമുണ്ട്. രാഷ്ട്രീയക്കാരിൽ നിന്നും ഡോക്ടർമാരിൽ നിന്നും എതിർപ്പുകൾ അതിശക്തമായി ഉണ്ടായി. അക്കാര്യമറിയിക്കാൻ ഡോ. വല്യത്താൻ മുഖ്യമന്ത്രിയെ കണ്ടു.
ശരിയായ തീരുമാനങ്ങൾ നടപ്പാക്കൂ എന്നുമാത്രമാണ് ചുരുങ്ങിയ വാക്കുകളിലൂടെ അച്യുതമേനോൻ നിർദേശിച്ചത്. നിലവിലുള്ള ഭരണസമിതിയെ പിരിച്ചുവിട്ട് ഡോ. വല്യത്താൻ ഭരണം തുടങ്ങി. ഡോ. വല്യത്താൻ കൊണ്ടുവന്ന എല്ലാ ഫയലിലും മുഖ്യമന്ത്രി ഒപ്പിട്ടു നൽകുമായിരുന്നു. കേന്ദ്രഫണ്ട് വാങ്ങി ദേശീയ സ്ഥാപനമാക്കി മാറ്റിയതോടെ ഡോ. വല്യത്താന്റെ ഭാഷയിൽ ‘പെറ്റി മൈൻഡ്’ ആളുകൾക്ക് ഇടപെടാൻ കഴിയാതെയായി.
പദവിക്ക് യോജിച്ച വ്യക്തിയെ കണ്ടെത്താനും നിയമിച്ചു കഴിഞ്ഞാൽ അദ്ദേഹത്തെ വിശ്വസിക്കാനും പ്രവർത്തനങ്ങളിൽ ഇടപെടാതിരിക്കാനും മികച്ച ഭരണാധികാരി തയാറാകണം. സി. അച്യുതമേനോൻ അങ്ങനെയായിരുന്നു. ഇതോടെ സ്വാഭാവികമായും അച്യുതമേനോനും വല്യത്താനും എതിരായി എല്ലാവരും. ഇത് ഏകാധിപത്യമല്ലേ? പലരും ചോദിച്ചു. അങ്ങനെയല്ലെങ്കിൽ കേരളത്തിൽ ഒന്നും നടക്കില്ലെന്നായിരുന്നു ഡോ. വല്യത്താൻ മറുപടി പറഞ്ഞത്.
∙ ഫ്രീഡം അറ്റ് മിഡ്നൈറ്റ്
‘ഞാൻ ഭരണാധികാരിയായിരുന്ന തിരുവിതാംകൂറിൽ ഇനി എനിക്ക് ഒരു സെന്റ് ഭൂമി പോലുമില്ല’ എന്നാണ് ഗൗരി ലക്ഷ്മിഭായി പറഞ്ഞത്. തിരുവിതാംകൂർ ഉപേക്ഷിച്ച് ബാംഗ്ലൂരിൽ താമസമാക്കിയ ഗൗരി ലക്ഷ്മിഭായിയുടെ കൈവശമായിരുന്നു ശ്രീചിത്രയ്ക്കു വേണ്ടി ഉപയോഗിച്ച ഒരു കെട്ടിടത്തിന്റെ താക്കോൽ. ഗൗരി ലക്ഷ്മിഭായി താക്കോൽ കൈമാറിയത് രാത്രി 12ന്. അർധരാത്രിയാണ് താക്കോൽ ഡോ. വല്യത്താൻ പോയി കൈപ്പറ്റിയത്. ഡോ. വല്യത്താൻ പറഞ്ഞു– ‘ശ്രീചിത്ര ഒരു വെല്ലുവിളിയായിരുന്നു. ഒന്നുമില്ലായ്മയിൽ നിന്ന് ഒരു സ്ഥാപനം കെട്ടിപ്പടുക്കുക. അത് ഞാൻ ഏറ്റെടുത്തു.
അതിനു മുൻപുള്ള സമയം ഒരിടത്തും ഉറച്ചുനിൽക്കാതെ പലയിടങ്ങളിലായി ജോലിയെടുക്കുകയായിരുന്നു. 1974ൽ ശ്രീചിത്തിരയിലേക്ക് ക്ഷണം കിട്ടിയപ്പോൾ ഒരു വലിയ ദൗത്യം മുന്നിൽവന്നു. അത് മാത്രമായി ചിന്ത, പ്രവൃത്തി. പ്രതിബന്ധങ്ങൾ ഒന്നൊന്നായി വന്നപ്പോൾ അത് മറികടക്കാനുള്ള ശ്രമങ്ങളായി. അതിനേക്കാൾ വ്യക്തിപരമായി ഞാൻ കുറേയേറെ അനുഭവങ്ങൾ ആർജിച്ചു’.
ഇന്ത്യയിലാദ്യമായി വൈദ്യശാസ്‌ത്രത്തെയും സാങ്കേതികവിദ്യയെയും ഒരേ കുടക്കീഴിൽ വളർത്തി എന്നതാണ് ശ്രീ ചിത്രയുടെ സവിശേഷത. ആധുനിക വൈദ്യശാസ്‌ത്രത്തിന് സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തിയേ നിലനിൽക്കാനാകൂ എന്ന ആശയമായിരുന്നു അതിനു പിന്നിൽ. വൈദ്യശാസ്‌ത്രോപകരണങ്ങൾ ഇറക്കുമതി ചെയ്യേണ്ട സ്‌ഥിതിയായിരുന്നു അന്നെങ്കിൽ ഒട്ടേറെ ഉപകരണങ്ങൾ നിർമിക്കുന്ന ഘട്ടത്തിലേക്ക് മാറി.
അച്യുതമേനോൻ ഒരു ഇടപെടലും നടത്തിയിരുന്നില്ല. പിന്നീട് ആന്റണി മന്ത്രിസഭ വന്നപ്പോഴും പ്രശ്‌നങ്ങളൊന്നും നേരിട്ടില്ല. 1980 ആദ്യത്തോടെ കേന്ദ്ര സർക്കാരിന്റെ കീഴിലായി ഇൻസ്റ്റിറ്റ്യൂട്ട്. അതോടെ രാഷ്ട്രീയക്കളിക്കാർക്ക് ഇടപെടാൻ അവസരമില്ലാതായി. മരിക്കുന്നതിന്റെ തലേദിവസം അച്യുതമേനോൻ ഡോ. വല്യത്താനോട് ചോദിച്ചത് രണ്ടു കാര്യങ്ങളായിരുന്നു– ശ്രീ ചിത്രയിൽ നിന്ന് വിദഗ്ധരായ ഡോക്ടർമാർ എന്തുകൊണ്ട് വിട്ടുപോകുന്നു? നമ്മുടെ താലൂക്ക്, ജില്ലാ ആശുപത്രികൾ എങ്ങനെ മെച്ചപ്പെടുത്താം? താൻ ആദരിക്കുന്ന വ്യക്തിയായി അച്യുതമേനോനെ വല്യത്താൻ കണ്ടത് ഇക്കാരണങ്ങളാലാണ്.
∙മണിപ്പാലിന്റെ നേട്ടം
മണിപ്പാലിൽ ജോലി ചെയ്തു ആദ്യമാസം കിട്ടിയ ശമ്പളം ഡോ. വല്യത്താന്റെ കയ്യിൽ നിന്ന് താഴെപ്പോയി എന്നാണ് അദ്ദേഹത്തിന്റെ ഭാര്യ ഒരിക്കൽ പറഞ്ഞത്. അത്രയും പണം അദ്ദേഹം ആദ്യമായിട്ടാണ് നേരിട്ടു കാണുന്നതത്രേ. വാസ്തവത്തിൽ ഭാര്യ ഡോ. അഷിമയ്ക്ക് മണിപ്പാലിൽ ജോലി കിട്ടിയതിനെ തുടർന്നാണ് അങ്ങോട്ടു പോകാൻ 1994ൽ ഡോ. വല്യത്താനും തീരുമാനിച്ചത്. 60 വയസ്സായി, ഇത്രയും കാലം ഭാര്യ എന്റെ പിന്നാലെ വരികയായിരുന്നു. ഇനി ഭാര്യയുടെ പിന്നാലെ പോകാനാണ് എന്റെ തീരുമാനമെന്നാണ് ഡോ. വല്യത്താൻ അതേപ്പറ്റി പറഞ്ഞത്.
എന്നാൽ അവർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട ഇത്രയും വലിയ ഒരാളെ വെറുതെയിരുത്തേണ്ടെന്ന് മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷനും തീരുമാനിച്ചു. അദ്ദേഹത്തെ വൈസ് ചാൻസലറാക്കി. ശ്രീചിത്രയെ പിൻഗാമികളെ ഏൽപ്പിച്ചാണ് അദ്ദേഹം മണിപ്പാലിലേക്കു പോയത്. ‘ഇരുപത് വർഷക്കാലം ശ്രീചിത്രയിൽ ഞാൻ ഒരു ദിവസം പോലും ലീവ് എടുത്തിരുന്നില്ല. എനിക്ക് ഭരണപരമായ ജോലിയും ശസ്ത്രക്രിയയും ഗവേഷണവും ഉണ്ടായിരുന്നു, ഞാൻ സർക്കാർ കമ്മിറ്റികളുടെ ഭാഗമായിരുന്നു. എനിക്ക് ശാന്തമായ ഒരു ജീവിതം ഇല്ലായിരുന്നു.
എനിക്ക് കുറച്ച് പുസ്തകങ്ങൾ എഴുതാൻ ആഗ്രഹമുണ്ടായിരുന്നു. എന്താണെഴുതുക, എനിക്കറിയില്ലായിരുന്നു. എഴുതാൻ സ്വസ്ഥമായ ജീവിതം വേണം. അതായിരുന്നു ഞാൻ ആഗ്രഹിച്ചത്. ഇരുപതുവർഷം നീണ്ടകാലമാണ്. ഒരു കാര്യം ജീവിതകാലം മുഴുവൻ ചെയ്തുകൊണ്ടിരിക്കുക എന്നത് ശരിയായ ശീലമല്ല. പ്രത്യേകിച്ച് തലച്ചോറുപയോഗിച്ചു ചെയ്യുന്ന ജോലികൾ. നമ്മൾക്ക് പുതിയ ഒന്നും ചെയ്യാനാവാതെ വരും.- വല്യത്താൻ പറഞ്ഞു. മലയാളികൾ അടക്കമുള്ള വലിയൊരു ജനവിഭാഗത്തിന് മണിപ്പാലിൽ ഡോ. വല്യത്താന്റെ സേവനം പ്രയോജനപ്പെട്ടു.
∙ വീണ്ടും കേരളത്തിലേക്ക്
മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ മുന്നിലാണ് ഡോ. വല്യത്താൻ പിന്നീട് പ്രത്യക്ഷനായത്. ശാസ്ത്ര സാങ്കേതിക കൗൺസിൽ ചെയർമാനായി ആന്റണി ക്ഷണിച്ചത് 2002ൽ ആയിരുന്നു. അന്ന് ശാസ്ത്ര സാങ്കേതിക കൗൺസിലില്ല. 'സ്‌റ്റെക്' എന്ന അയഞ്ഞ ഒരു ഘടന മാത്രമേയുണ്ടായിരുന്നുള്ളൂ. ഒരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. ഡോ. വല്യത്താനാണ് സ്‌റ്റെക് എന്ന ഘടനയെ മാറ്റി. പകരം 'സ്‌റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്ക്‌നോളജി ആൻഡ് എൻവയേൺമെന്റ്' എന്ന പുതിയ കൗൺസിലുണ്ടാക്കിയത്. ഇടയ്ക്കു വച്ച് ആന്റണി മാറി ഉമ്മൻചാണ്ടി അധികാരമേറ്റതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്.
‘നമ്മുടെ രാഷ്ട്രീയക്കാർക്ക് ചില കുഴപ്പങ്ങളുണ്ട്. അവർക്ക് കാര്യങ്ങൾ നന്നാവുന്നത് ഇഷ്ടമല്ല. അവർക്ക് സങ്കുചിതമായ താൽപര്യങ്ങളാണ് മുഖ്യം. എന്നെ സംബന്ധിച്ചിടത്തോളം മറ്റ് താൽപര്യങ്ങളില്ലായിരുന്നു. കാര്യങ്ങൾ നന്നായി നടക്കേട്ടെ, ജനങ്ങൾക്ക് ഗുണം കിട്ടട്ടേ, ശാസ്ത്രത്തിന് നേട്ടമുണ്ടാവട്ടെ എന്നു മാത്രമായിരുന്നു ചിന്ത. അത്തരം നന്മ ഇവിടുത്തെ രാഷ്ട്രീയക്കാർക്കുണ്ടായില്ല. രാഷ്ട്രീയക്കാരുടെ താൽപര്യത്തിന് തുള്ളാൻ എനിക്കാവുമായിരുന്നില്ല. അതൊരിക്കലും ചെയ്തിട്ടില്ല. എന്നെ ക്ഷണിച്ച ആന്റണിയല്ല മുഖ്യമന്ത്രി.
അന്ന് കിട്ടിയ ഉറപ്പ് പുതിയ ഭരണത്തിൻ കീഴിൽ സാധ്യമാകാതെ വന്നു. അതുകൊണ്ട് രാജിവച്ചു’- ഈ സന്ദർഭത്തെപ്പറ്റി ഡോ. വല്യത്താൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഞാനൊരു പദവിയും ചോദിച്ചുമേടിച്ചതല്ല. സർക്കാർ നമ്മെ വിശ്വാസമർപ്പിച്ച് ഒരു പണിയേൽപ്പിച്ചു. ഞാനത് നന്നായി ചെയ്യുന്നു. പ്രവർത്തിക്കുന്ന സമയത്ത് രാഷ്ട്രീയക്കാരോ മറ്റുള്ളവരോ പറയുന്നതനുസരിച്ച് വഴിവിട്ട് പ്രവർത്തിക്കാൻ ഒരുക്കമായിരുന്നില്ല. അവർ പറയുന്ന പരാതികളും പ്രശ്‌നങ്ങളും ഒക്കെ കേട്ടിരുന്നു.
നിയമപരമായി സാധ്യമായതെല്ലാം ഞാൻ ചെയ്തുകൊടുത്തിട്ടുമുണ്ട്. എന്നാൽ അന്യായമെന്ന് തോന്നിയ ഒരു കാര്യവും ഒരിക്കലും അനുവദിച്ചുകൊടുത്തിട്ടില്ല. സഹപ്രവർത്തകരുടെ കാര്യത്തിലാണെങ്കിൽ എല്ലാവരും കൃത്യസമയത്ത് വരണമെന്നും കാര്യക്ഷമമായി ജോലി ചെയ്യണമെന്നും ഞാൻ കർശന നിലപാടുകാരനായിരുന്നു. വർഷങ്ങൾക്കു മുൻപ്, പഞ്ചിങ് മെഷിൻ സ്ഥാപിച്ചിരുന്നു. അവിടെ ആദ്യം പഞ്ച് ചെയ്തിരുന്നത് ഞാനായിരുന്നു.– അക്കാലം ഡോ. വല്യത്താൻ രേഖപ്പെടുത്തിയത് ഇങ്ങനെയായിരുന്നു.
∙ ആയുർവേദത്തിനു മുന്നിൽ
കഴിഞ്ഞമാസമാണ് ഡോ. വല്യത്താൻ ഒരു സന്തോഷവിവരം പറയാൻ കോട്ടയ്ക്കലിലെ ചീഫ് മെഡിക്കൽ ഓഫിസറായ പി. ആർ. രമേഷ് വാര്യരെ വിളിച്ചത്. മണിപ്പാലിലെ സ്കൂൾ ഓഫ് സയൻസിൽ അൽഷിമേഴ്സുമായി ബന്ധപ്പെട്ട് ആയുർവേദ ഔഷധങ്ങളുടെ പരീക്ഷണം വല്യത്താന്റെ നേതൃത്വത്തിൽ നടന്നിരുന്നു. എലികളിൽ നടത്തിയ പരീക്ഷണത്തിൽ ഔഷധങ്ങളുടെ ഗുണം തെളിയിക്കപ്പെട്ടതിന്റെ സന്തോഷമാണ് അദ്ദേഹം അറിയിച്ചത്. ചരകനും ശുശ്രുതനും വാഗ്ഭടനും അടക്കമുള്ളവരുടെ കാഴ്ചപ്പാടിനു പിന്നിൽ ഒരു ശാസ്ത്രമുണ്ടെന്നാണ് ഡോ. വല്യത്താൻ നിരീക്ഷിച്ചത്. അതിനാൽ അടിസ്ഥാന ഗവേഷണം നടത്തി അതു കണ്ടെത്തണമെന്ന വാദക്കാരനായിരുന്നു അദ്ദേഹം.
ഭാവിയുടെ ശാസ്ത്രമായി ആയുർവേദം വളരും എന്നായിരുന്നു ഡോ. വല്യത്താന്റെ നിരീക്ഷണം. 1999ൽ വൈസ് ചാൻസലർ പദവിയിൽ നിന്ന് വിരമിച്ച ശേഷം ‘നമ്മുടെ കാലത്തെ ചരകൻ’ എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിച്ച വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാടിന്റെ മുന്നിലാണ് ഡോ. വല്യത്താൻ പ്രത്യക്ഷപ്പെട്ടത്. തിരുമുൽപ്പാടിന്റെ ശിക്ഷണത്തിൽ അദ്ദേഹം ആയുർവേദം പഠിച്ചു. ചാലക്കുടിയിൽ വന്ന് പലപ്പോഴും താമസിച്ചു. നിശ്ചയമായും ആയുർവേദത്തിനു പിന്നിലൊരു സയൻസുണ്ടെന്നും അതിനാൽ സുക്ഷ്മതലത്തിൽ ആയുർവേദം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പഠിക്കാനുമായിരുന്നു തീരുമാനം.
ആയുർവേദ ഡോക്ടർമാരെക്കാൾ ഇക്കാര്യത്തിൽ അദ്ദേഹം ശ്രദ്ധിച്ചു. കേരളത്തിൽ തെങ്ങുകളിൽ കാണുന്ന കാറ്റുവീഴ്ചയും ചെറുപ്പക്കാരിലെ ഹൃദ്രോഗവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നുവരെ അദ്ദേഹം ചോദിച്ചതായി രാഘവൻ തിരുമുൽപ്പാടിന്റെ മകൻ ഡോ. കെ. മുരളി ഓർക്കുന്നു. ആദ്യത്തെ കൗതുകമായിരുന്നില്ല അദ്ദേഹത്തിന് ആയുർവേദത്തിനോട് ഉണ്ടായിരുന്നതെന്ന് ഡോ. പി. ആർ. രമേഷ് വാര്യർ ദീർഘകാലത്തെ അടുപ്പത്തിന്റെ ബലത്തിൽ പറയുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ രീതിയിൽ ആയുർവേദ ഔഷധങ്ങളെപ്പറ്റി പഠനം നടത്താൻ കഴിയില്ലെന്നതാണ് പൊതുധാരണ.
ഇനി ഏതെങ്കിലും ഔഷധങ്ങൾ അങ്ങനെ തെളിയിക്കപ്പെട്ടാൽ അതു മോഡേൺ മെഡിസിന്റെ ഭാഗമായി മാറുമെന്ന് അതിന്റെ വക്താക്കൾ ചൂണ്ടിക്കാട്ടുന്നു. ആയുർവേദ ഔഷധങ്ങളുടെ ഗവേഷണത്തിനുള്ള ഒരു തടസ്സമാണ് ഈ വാദം. അതേസമയം ഫലസിദ്ധിയിലാണ് (End Result) കാര്യമെന്ന് ഡോ. വല്യത്താൻ ചൂണ്ടിക്കാട്ടി. യുഎസ് അടക്കമുള്ള രാജ്യങ്ങളിലെ ഗവേഷണത്തിന്റെ രീതി അങ്ങനെയാണ്. ഉദാഹരണത്തിന് ‘വസ്തി’ പഠിക്കാൻ ശ്രമിച്ചപ്പോൾ വെറുതെ പൈസ കളയുകയാണ് എന്നായിരുന്നു മറ്റു ഡോക്ടർമാർ പറഞ്ഞത്. എന്നാൽ ചെയ്തു നോക്കൂ എന്നായിരുന്നു വല്യത്താന്റെ നിലപാട്.
ചെയ്തു കഴിഞ്ഞപ്പോൾ വാതപ്രക്രിയ ഉണ്ടാക്കുന്ന രാസഘടകങ്ങളുടെ അളവ് (Inflamatory Cytokines) വളരെയധികം കുറഞ്ഞതായി തെളിഞ്ഞു. ആയുർവേദത്തിന് വലിയ സംഭാവന നൽകാനും പോസിറ്റീവ് ഊർജം പകരാനും ഒരു മോഡേൺ മെഡിസിൻ ഡോക്ടർക്കു കഴിഞ്ഞുവെന്നത് വലിയ കാര്യമാണ്. ആയുർവേദ പക്ഷപാതത്തിന്റെ പേരിൽ വിമർശനങ്ങളുണ്ടായിട്ടുണ്ട്. ആരെയും കുറ്റംപറയാതെ ‘മനുഷ്യകുലത്തിന് ഉപകാരമുള്ളതെങ്കിൽ അതു കണ്ടെത്തണം’ എന്നാണ് വല്യത്താൻ ആവശ്യപ്പെട്ടത്. നമുക്കുള്ളത് തെളിവുകൾ സഹിതം പ്രസിദ്ധീകരിക്കണമെന്നു മാത്രമാണ് ആയുർവേദ ഗവേഷകരോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നതും.
∙ഡോ. വല്യത്താൻ ഓർമിപ്പിക്കുന്നത്
കേരളത്തിന്റെ ഭാവി നിർണയിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടുകൾ ഒന്നും സി. അച്യുതമേനോനു ശേഷം ആരും തുടങ്ങിയില്ല എന്ന് പലരും ചൂണ്ടിക്കാട്ടുന്നു. പിൽക്കാലത്തു തുടങ്ങിയ സ്ഥാപനങ്ങളാകട്ടെ വിദഗ്ധർക്കു പകരം രാഷ്ട്രീയക്കാരുടെ താവളങ്ങളായി മാറി. അച്യുതമേനോൻ സർക്കാരിന്റെ സമയം വികസനത്തിന്റെ നല്ലകാലം ആയിരുന്നുവെന്നു പലരും കരുതുന്നതിന്റെ സാഹചര്യം ഇതാണ്. ഒരാളുടെ കരിയറിലെ ഏറ്റവും ഉജ്വലമായ കാലം ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡ് ചെയ്യുന്നതാണ്. ആർസിസി സ്ഥാപിച്ച എം. കൃഷ്ണൻനായർ ഉദാഹരണം.
കാഴ്ചപ്പാടും ശേഷിയും പ്രതിഭയും ഒത്തുചേരേണ്ടത് ഇതിന് ആവശ്യമാണ്. ടി.വി. തോമസും അച്യുതമേനോനും അതിന് പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത രാഷ്ട്രീയ നേതാക്കളാണ്. ഇലക്ട്രോണിക്സ് മേഖലയിൽ വിപ്ലവം സൃഷ്ടിച്ച കെ.പി.പി.നമ്പ്യാർ, സിഡിഎസിനെ നയിക്കാൻ കൊണ്ടുവന്ന ഡോ. കെ.എൻ.രാജ്, പാർപ്പിട രംഗത്ത് മാറ്റങ്ങൾ കൊണ്ടുവന്ന ലാറി ബേക്കർ എന്നിങ്ങനെയുള്ളവരുടെ നിരയിലേക്കാണ് ഡോ. വല്യത്താനും വന്നത്.
‘അച്യുതമേനോനും അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ പി.കെ. ഗോപാലകൃഷ്ണനും ചേർന്ന് ഈ സ്ഥാപനങ്ങളെ നയിക്കാൻ യോഗ്യരായവരെ തിരഞ്ഞുപിടിച്ചു കണ്ടെത്തി. അവർക്ക് നിക്ഷിപ്ത താൽപ്പര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. അവർക്ക് എന്താണ് വേണ്ടതെന്ന് അറിയാമായിരുന്നു, ഈ രണ്ടുപേരും ഇല്ലായിരുന്നെങ്കിൽ ഞാനൊരിക്കലും കേരളത്തിൽ വരുമായിരുന്നില്ല’– ഡോ. വല്യത്താൻ എഴുതി.
ഏറ്റവും ഒടുവിൽ മരണവും ആഘോഷമാക്കുന്നവരുടെ മുന്നിലാണ് മറ്റൊരാളായി ഡോ. വല്യത്താൻ പ്രത്യക്ഷപ്പെട്ടത്. ജീവിച്ചിരിക്കുന്ന കാലം ലോകത്ത് അമരത്വം നൽകുന്ന കാര്യങ്ങൾ ചെയ്യണമെന്നും പിന്നീടു കാണിച്ചുകൂട്ടുന്നതെല്ലാം വൃഥാവിലാണെന്നും അദ്ദേഹം വിശ്വസിച്ചു. ഔപചാരിക നന്ദിപറച്ചിലുകൾക്ക് കാത്തുനിൽക്കാതെ ഡോ. വല്യത്താൻ അപ്രത്യക്ഷനായി.