മലയാളിക്കു പ്രത്യക്ഷനായ ‘ജീവൻ മശായി’; സ്റ്റെതസ്കോപ്പ് ഇല്ലാതെയോ യാത്രയെന്ന് നായനാർ; ആയുർവേദത്തിനും അദ്ഭുതമായ വല്യത്താൻ
Mail This Article
മുഖ്യമന്ത്രി ഇ.കെ. നായനാരോടൊപ്പം ഡൽഹിയിലേക്കു പോകുമ്പോൾ വിമാനത്തിൽ വച്ച് മന്ത്രി ഇ.ചന്ദ്രശേഖരൻനായർക്ക് കടുത്ത ഹൃദ്രോഗബാധയുണ്ടായി. വിമാനത്തിൽ വച്ചു തന്നെ അദ്ദേഹം അബോധാവസ്ഥയിലുമായി. യാത്രക്കാരിൽ ഡോക്ടർമാർ ആരെങ്കിലും ഉണ്ടോ എന്ന് അനൗൺസ് ചെയ്തപ്പോൾ എണീറ്റുവന്നത് ഡോ. വല്യത്താൻ! മലയാളിയുടെ ജീവൻ മശായി. ഹൃദ്രോഗ വിദഗ്ധനായ അദ്ദേഹം ഉടൻ പ്രാഥമിക ചികിത്സ നൽകി. (ഇതിനിടെ താൻ സ്റ്റെതസ്കോപ്പിലാതെയാണോടോ യാത്ര ചെയ്യുന്നതെന്ന് പരിഭ്രാന്തിയോടെ നായനാർ വല്യത്താനെ ശകാരിക്കുന്നുമുണ്ടായിരുന്നു!) ഡോ. വല്യത്താന്റെ നിർദേശം അനുസരിച്ച് വിമാനം മുംബൈയിലിറക്കി. ചന്ദ്രശേഖരൻ നായരെ ഹിന്ദുജ ഹോസ്പിറ്റലിൽ എത്തിച്ചു. ആശുപത്രിയിലെ ചികിത്സയിൽ മെച്ചമുണ്ടാകാതെ വന്നപ്പോൾ വീണ്ടും നായനാരുടെ നിർദേശപ്രകാരം ഡോ. വല്യത്താനെ തന്നെ വിളിച്ചു. അദ്ദേഹം നിർദേശിച്ച ചികിത്സാ രീതി ഫലപ്രദമായതോടെയാണ് ചന്ദ്രശേഖരൻ നായർ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഗോവയുടെ മുകളിൽ വച്ച് ചന്ദ്രശേഖരൻ നായരുടെ