ചെലവ് കുറച്ച് ലീറ്ററിന് നേടാം 120 രൂപ; പോഷകത്തിലും മുന്നിൽ; ഇവ ശ്രദ്ധിച്ചാൽ തൈരിനും വളത്തിനും കിട്ടും പൊന്നുംവില!
‘‘ലീറ്ററിന് 120 രൂപയ്ക്ക് ആരെങ്കിലും പാലു വാങ്ങുമോ എന്നു സംശയിക്കുന്നവരാണു നല്ല പങ്കും. എന്നാൽ വാങ്ങാനാളുണ്ട് എന്നതാണു വസ്തുത. സമൂഹത്തിന്റെ വാങ്ങൽശേഷിയും കാഴ്ചപ്പാടുമൊക്കെ മാറിയിട്ടുണ്ട്. 100% ആരോഗ്യമേന്മയുള്ള ഉൽപന്നമെങ്കിൽ അതിനുവേണ്ടി ഉയർന്ന തുക മുടക്കാൻ സന്നദ്ധരാകുന്നവർ ഇന്ന് അപൂർവമല്ല. 120 രൂപയ്ക്കു പാലും 3000 രൂപയ്ക്ക് ഒരു കിലോ നെയ്യുമൊക്കെ വാങ്ങാൻ അവർ തയാറാണ്. നിലവിൽ അവരുടെ എണ്ണം കുറവെങ്കിലും അങ്ങനെയൊരു വിപണി വളരുന്നുണ്ട്. അതുകൊണ്ടുതന്നെ ‘എ ടു മിൽക്’ പോലുള്ള ഡയറി ഉൽപന്നങ്ങൾക്കും ഭാവിയിൽ വിപണി വർധിക്കും’’. ആലപ്പുഴ ജില്ലയിൽ തണ്ണീർമുക്കത്തുള്ള മൂകാംബിക ഗോശാലയിലിരുന്ന് തന്റെ അരുമപ്പശുവിനെ തലോടി അനൂപ് ബാബു പറയുന്നു.

സംസ്ഥാനത്ത് ജൈവകൃഷിക്കൊപ്പം തന്നെ വളർന്നു വരുന്ന വിപണിയാണു നാടൻപശു ഉൽപന്നങ്ങളുടേതും. നാടൻപശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ചു തയാറാക്കുന്ന ജൈവവളങ്ങൾക്ക് സമീപവർഷങ്ങളിൽ സംസ്ഥാനത്തെ കൃഷിക്കാരുടെ ഇടയിൽ നല്ല പ്രചാരമുണ്ട്. ജീവാമൃതവും മറ്റുമുണ്ടാക്കി വിൽപന നടത്തുന്ന കർഷകരും കുറവല്ല. സങ്കരയിനം പശുക്കളുടേതിനെക്കാൾ അധിക പോഷകമേന്മയുള്ളത് എന്ന നിലയ്ക്ക് നാടൻപശുക്കളുടെ പാലിനെ ‘എ ടു മിൽക്’ എന്നു വിശേഷിപ്പിച്ചു വിപണിയിലെത്തിക്കുന്ന സംരംഭങ്ങൾ ഇന്നു പല സംസ്ഥാനങ്ങളിലെയും നഗരങ്ങളിലുണ്ട്. വിപുലമായിട്ടില്ലെങ്കിലും നമ്മുടെ നഗരങ്ങൾ കേന്ദ്രീകരിച്ചും എ ടു മിൽക് വിപണി വളരുന്നുണ്ട്. പരിചയവട്ടത്തിലുള്ള ഉപഭോക്താക്കളും നേരിട്ടുള്ള വിപണനവുമാണ് ഇത്തരം സംരംഭകർ സ്വീകരിച്ചിരിക്കുന്നത്. അനൂപിന്റെ മൂകാംബിക ഗോശാല പുറത്തിറക്കുന്ന ‘ഗോമയ’ ബ്രാൻഡ് ഉൽപന്നങ്ങൾ എത്തുന്നതും ഇങ്ങനെ തിരഞ്ഞെടുത്ത ഉപഭോക്താക്കളിലേക്കാണ്.
∙ പാരമ്പര്യത്തിലേക്കു വീണ്ടും
ആലപ്പുഴ പുന്നപ്ര പറവൂർ സ്വദേശിയായ അനൂപ് ബാബു ടൂറിസം–ആയുർവേദ രംഗത്തെ ബിസിനസിനൊപ്പമാണ് നാടൻപശു പരിപാലനത്തിലേക്കു തിരിഞ്ഞത്. ഇടക്കാലത്ത് മുറിഞ്ഞുപോയ കാർഷികപാരമ്പര്യത്തിന്റെ കണ്ണിയിലേക്കു വീണ്ടും ചേരാനുള്ള ആഗ്രഹമാണ് നാടൻപശുവിലെത്തിച്ചതെന്ന് അനൂപ്. കൃഷിപാരമ്പര്യം വിട്ട് ബിസിനസിലേക്കു തിരിഞ്ഞപ്പോഴും മനസ്സിൽ കൃഷിയുണ്ടായിരുന്നു. കൃഷിതാൽപര്യം തീവ്രമായത് കോവിഡ്കാലത്ത് വീട്ടിലിരുന്നപ്പോഴാണ്. കൃഷിയിൽ താൽപര്യമുള്ള സഹോദരൻ അനീഷ് ബാബു കൂടി ഒപ്പം ചേർന്നതോടെ ഗീർ പശുവിനെ വാങ്ങി. പശുക്കളുടെ എണ്ണവും താൽപര്യവും വർധിച്ചപ്പോൾ തണ്ണീർമുക്കത്ത് രണ്ടേക്കർ സ്ഥലം വാങ്ങി ഫാം വിപുലമാക്കി. എന്നിരുന്നാലും ലാഭത്തിനെക്കാൾ അരുമയായി അവയെ പരിപാലിക്കുന്നതു തന്നെയാണ് ഫാമിനു പിന്നിലെ പ്രചോദനം. അതേസമയം കൃത്യമായ ആസൂത്രണമുണ്ടെങ്കിൽ ലാഭകരമായി മാറ്റാവുന്ന സംരംഭമാണിതെന്നും അനൂപ്.
∙ നേട്ടം പലതിൽ
നാടൻ പശുക്കളിൽ ഗിർ, സഹിവാൾ, റാത്തി, റെഡ് സിന്ധി എന്നിവ നമ്മുെട കാലാവസ്ഥയിൽ ദിവസം 10–12 ലീറ്റർ ഉൽപാദനം നൽകും. സങ്കരയിനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അതു കുറവെങ്കിലും ഉൽപാദനച്ചെലവും അതിനനുസരിച്ചു കുറവുതന്നെ. നമ്മുടെ നാട്ടിലെ ഡെയറിഫാം സംരംഭകരുടെ വരുമാനം ചോർത്തുന്ന മുഖ്യ ഘടകമാണ് സങ്കരയിനം പശുക്കൾ തുടർച്ചയായി നേരിടുന്ന രോഗങ്ങൾ. നാടൻ പശുക്കൾ പൊതുവേ രോഗപ്രതിരോധശേഷി കൂടിയവയാണ്. രോഗങ്ങൾ കുറഞ്ഞിരിക്കും, ചെനപിടിക്കാൻ എളുപ്പം.
പല ഇനങ്ങളുടെയും ഗുണമേന്മയുള്ള ബീജം എൻഡിഡിബി (നാഷനൽ ഡെയറി ഡെവലപ്മെന്റ് ബോർഡ്) വിതരണം ചെയ്യുന്നതിനാൽ കാളയെ പരിപാലിക്കേണ്ട ആവശ്യവുമില്ല. എന്നു മാത്രമല്ല, മൂരിക്കിടാങ്ങളെ ഒഴിവാക്കി പശുക്കുട്ടികളെ മാത്രം ജനിപ്പിക്കാവുന്ന ‘സെക്സ്ഡ് സെമൻ’ എൻഡിഡിബി ഉൾപ്പെടെ ലഭ്യമാക്കുന്നുമുണ്ടെന്നും അനൂപ്. പാലും തൈരുമാണ് കൂടുതൽ ഡിമാൻഡുള്ള ഉൽപന്നങ്ങൾ. നഗരങ്ങളിൽ നേരിട്ടു ലഭിക്കുന്ന ഉപഭോക്താക്കൾക്കു പുറമെ ഒാർഗാനിക് സ്േറ്റാറുകൾ വഴിയും വിപണനം നടക്കും. പാലും തൈരും ലീറ്ററിന് 120 രൂപയ്ക്കു വിൽക്കുമ്പോൾ കിലോ 3000 രൂപയ്ക്കാണ് നാടൻ നെയ്യ് വിൽക്കുന്നതെന്ന് അനൂപ്. കൊച്ചിയിലാണു വിപണി. വെയിൽച്ചൂടിൽ ചാണകം ഉണക്കാവുന്ന സോളർ ഡ്രയറും അനൂപ് തയാറാക്കിയിട്ടുണ്ട്. നാടൻപശുവിന്റെ ചാണകം ഉണക്കി ചെറു പാക്കറ്റുകളാക്കി നഗരക്കൃഷിക്കാർക്കു നൽകുകയാണ് ലക്ഷ്യം.
ഗിർ ഇനത്തിലാണ് തുടക്കമെങ്കിലും പഞ്ചാബ്–രാജസ്ഥാൻ പ്രവിശ്യയിലുള്ള റെഡ് സിന്ധിയിലാണ് കൂടുതൽ താൽപര്യം തോന്നിയതെന്ന് അനൂപ്. വംശനാശം നേരിടുന്ന ഇനം എന്നതാണ് പ്രിയം വർധിക്കാൻ കാരണം. ഫാമിൽ എണ്ണത്തിൽ കൂടുതലുള്ളതും അതു തന്നെ. ഒപ്പം ഗിർ, റാത്തി ഇനങ്ങൾ കൂടി ചേർന്ന് ഇരുപതോളം പശുക്കൾ. കീടനാശിനിയടിക്കാതെ കൃഷി ചെയ്യുന്ന ചോളവും കമ്പും ഉൾപ്പെടെ വിവിധ ഇനങ്ങൾ വാങ്ങി സാന്ദ്രീകൃത തീറ്റ ഫാമിൽത്തന്നെ തയാറാക്കുന്നു. പശുക്കളെ അഴിച്ചു വിട്ടു വളർത്തുന്ന ലൂസ് ഹൗസിങ്ങ് രീതിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. രണ്ടേക്കറിൽ അവ യഥേഷ്ടം നടക്കുന്നു. സന്ധ്യയോടെ തൊഴുത്തിലെത്തുന്നു. ഈ രീതിയിൽ പരിപാലിക്കുമ്പോൾ രോഗങ്ങൾ കുറവും ചെനപിടിക്കൽ എളുപ്പവുമെന്ന് അനൂപ് പറയുന്നു.
(ഫോൺ: 9496690271)