‘പാവപ്പെട്ടവന്റെ’ രോഗമല്ല, ആർക്കും വരാം; അഞ്ചിലൊരാൾക്ക് അണുബാധ; 2025ൽ കേരളം തോൽപിക്കുമോ ക്ഷയത്തെ?
പി. കേശവദേവിന്റെ ‘ഓടയിൽ നിന്ന്’ എന്ന നോവലിലെ നായകൻ പപ്പു ഒരു ക്ഷയരോഗിയായിരുന്നു. സമൂഹത്തിന്റെയും ജീവിതത്തിന്റെയും പിന്നാമ്പുറങ്ങളിലേക്ക് ആട്ടിയകറ്റപ്പെട്ട്, ഒടുവിൽ തെരുവിൽ ചുമച്ചു ചുമച്ചു ചോരതുപ്പി മരിക്കുന്ന പപ്പു. അന്നത്തെ സാമൂഹികാവസ്ഥയുടെ നേർച്ചിത്രം വരച്ചിട്ട ‘ഓടയിൽ നിന്ന്’ കാലം കടന്നു സഞ്ചരിച്ച നോവലായി. ഇതു പിന്നീട് അതേ പേരിൽ തന്നെ സിനിമയായി. നടൻ സത്യൻ പപ്പുവിനെ അഭ്രപാളികളിൽ അനശ്വരനാക്കി. സാഹിത്യകാരൻമാർ പലകാലങ്ങളിലും ഇത്തരം രോഗങ്ങളെ എഴുത്തിനൊപ്പം കൂടെക്കൂട്ടിയിട്ടുണ്ട്. കോവിലന്റെ ‘ചെത്തിപ്പൂക്കൾ’ എന്ന കഥ സമൂഹത്തിന്റെ മറ്റൊരവസ്ഥയെ ക്ഷയരോഗവുമായി ചേർത്തുവയ്ക്കുന്നു. നാട്ടിലെ കാമുകിയെ സ്വീകരിക്കാതെ നഗര ജീവിതത്തിന്റെ പരിഷ്കാരങ്ങളിലേക്കു ചേക്കേറി കുടുംബ ജീവിതം നയിക്കുന്നയാളെ ക്ഷയരോഗം ബാധിക്കുന്നതും അയാൾ നാട്ടിലേക്കു തിരിച്ചെത്തി കാമുകിയുടെ അരികിലേക്കു ചേർന്നു നിന്നു രക്തം ചുമച്ചു തുപ്പുന്നതും ‘ചെത്തിപ്പൂക്കളി’ൽ കാണാം.

കഥകളിൽ നിന്നു ജീവിതത്തിലേക്കു തിരിച്ചെത്തുമ്പോഴും ക്ഷയരോഗത്തിന്റെ തീവ്രത ഏറ്റുവാങ്ങിയ ഒട്ടേറെ പേരുണ്ട്. ഇന്ത്യ കണ്ട ഏറ്റവും വലിയ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ അതിലൊരാൾ. 1917ൽ, തന്റെ മുപ്പതാം വയസ്സിൽ ശ്രീനിവാസ രാമാനുജൻ ഇംഗ്ലണ്ടിൽ വച്ചു ക്ഷയരോഗ ബാധിതനായി. 1920ൽ അദ്ദേഹം മരിച്ചു. മരണ കാരണം ടിബിയായിരുന്നില്ല. എന്നാൽ ക്ഷയരോഗം അത്രത്തോളം അദ്ദേഹത്തിന്റെ ശരീരത്തെ തളർത്തിയിരുന്നു. മലയാളിയുടെ ഹൃദയത്തെ പ്രണയം കൊണ്ടും തരളിതമാക്കുകയും വിരഹം കൊണ്ടു പൊള്ളിക്കുകയും ചെയ്ത പ്രിയ കവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയും ‘വെളുത്ത മരണ’മെന്ന ക്ഷയരോഗത്തിന്റെ തീവ്രതയേറ്റ് അകാലത്തിൽ പൊലിഞ്ഞ പ്രതിഭ. ‘മനസ്വിനി’യിൽ കവി പാടി: ‘വേദന വേദന ലഹരി പിടിക്കും വേദന ഞാനിതിൽ മുഴുകട്ടെ, മുഴുകട്ടെ മമ ജീവനിൽ നിന്നൊരു മുരളീമൃദുരവമൊഴുകട്ടെ’. 37–ാം വയസ്സിലായിരുന്നു ചങ്ങമ്പുഴയുടെ മരണം.
ഇതൊക്കെ ക്ഷയരോഗത്തിനു കാര്യമായ ചികിത്സയില്ലാതിരുന്ന പണ്ടത്തെ കഥയല്ലേയെന്നു പറഞ്ഞു വായനക്കാർക്ക് ഇനി പറയുന്നതു വായിക്കാതെ കടന്നു പോകാം. പക്ഷേ, നമുക്കു ചുറ്റുമുള്ള ക്ഷയ രോഗാണുക്കളെ കാണാതിരിക്കരുത്. 2023ൽ സംസ്ഥാനത്തു ക്ഷയരോഗം ബാധിച്ചത് 21,967 പേർക്കാണ്. മരണം ഏകദേശം 2000. രാജ്യത്ത് ഓരോ 3 മിനിറ്റിലും 2 പേർ ടിബി രോഗം മൂലം മരിക്കുന്നുവെന്നാണു കണക്ക്. മുക്കിലും മൂലയിലും സൗജന്യമായി ടിബി ചികിത്സ ലഭ്യമാകുന്ന കാലത്താണിതെന്ന് ഓർക്കുമ്പോൾ അറിയാതെയെങ്കിലും ഒന്നു ഞെട്ടണം!.
∙ പാവപ്പെട്ടവന്റെ രോഗമല്ല!
പണ്ടുകാലത്തു ക്ഷയരോഗത്തെ കുറിച്ചു പൊതുവേ പറഞ്ഞിരുന്നതു പാവപ്പെട്ടവന്റെ അസുഖമെന്നായിരുന്നു. അന്ന് അത് ഒട്ടൊക്കെ ശരിയുമായിരുന്നു. കാരണം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളിലായിരുന്നു ക്ഷയരോഗം കൂടുതലായി കണ്ടുവന്നിരുന്നത്. എന്നാൽ ഇപ്പോഴത് അങ്ങനെയല്ല. ജീവിതശൈലി രോഗങ്ങൾ വ്യാപകമായ ഈ കാലത്ത് രോഗപ്രതിരോധ ശേഷി കുറഞ്ഞ ആർക്കും ക്ഷയരോഗം വരാം. അതിനുള്ള സാധ്യത എപ്പോഴും കൂടെയുണ്ടെന്നതാണു യാഥാർഥ്യം.
സംസ്ഥാനത്ത് അഞ്ചിൽ ഒരാൾക്ക് ക്ഷയരോഗത്തിന്റെ അണുബാധയുണ്ടെന്നതാണു വസ്തുത. തിരുവനന്തപുരം ജില്ലയിൽ നടന്ന പഠനത്തിൽ പരിശോധന നടത്തിയവരിൽ 20% പേർക്ക് ടിബി അണുബാധയുണ്ടെന്നാണു കണ്ടെത്തിയത്. ടിബി അണുബാധയുള്ള എല്ലാവർക്കും ക്ഷയരോഗമുണ്ടാകണമെന്നില്ല. എന്നാൽ ഇവരിൽ രോഗ പ്രതിരോധ ശേഷി കുറവാണെങ്കിൽ അതു ക്ഷയരോഗമായി മാറാം. അടുത്ത വർഷത്തിനകം ക്ഷയരോഗത്തിൽ നിന്നു മുക്തി നേടാനാണു സംസ്ഥാനം ലക്ഷ്യമിടുന്നത്. അതായത് ക്ഷയരോഗികളുടെ എണ്ണം 90% കുറയ്ക്കുക. ക്ഷയരോഗം മൂലമുള്ള മരണം 95% കുറയ്ക്കുക. ആ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിൽ സംസ്ഥാനം മുന്നിലാണെങ്കിലും അത് എത്രയേറെ ബുദ്ധിമുട്ടു നിറഞ്ഞതാണെന്നു നേരത്തേ പറഞ്ഞ പഠന ഫലം വ്യക്തമാക്കുന്നു.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ക്ഷയരോഗത്തെ പ്രതിരോധിക്കുന്നതിൽ മുന്നിൽ നിൽക്കുന്നതു കേരളമാണ്. രാജ്യത്ത് ക്ഷയരോഗ ബാധിതരുടെ എണ്ണം കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണു കേരളം. ക്ഷയരോഗ നിയന്ത്രണ രംഗത്തെ സംസ്ഥാനത്തിന്റെ മികവിനു ദേശീയ തലത്തിൽ പലവട്ടം അംഗീകാരം ലഭിച്ചിട്ടുമുണ്ട്. പക്ഷേ, പൂർണമായും ക്ഷയരോഗം നിർമാർജനം ചെയ്യുകയെന്ന ലക്ഷ്യത്തിലേക്കെത്താൻ കേരളം ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്. ഇപ്പോഴും പ്രതിവർഷം 20,000– 22,000 ക്ഷയരോഗികൾ സംസ്ഥാനത്തു പുതുതായി ഉണ്ടാകുന്നുണ്ട്. എറണാകുളം ജില്ലയിൽ പ്രതിമാസം കണ്ടെത്തുന്നത് 180– 200 പുതിയ കേസുകളാണ്. അതായത് പ്രതിവർഷം ഒരു ജില്ലയിൽ മാത്രം. 2,200 മുതൽ 2,400 കേസുകൾ.
കേരളത്തെക്കാൾ ക്ഷയരോഗികളുടെ എണ്ണം കുറവുള്ള സംസ്ഥാനങ്ങൾ പട്ടികയിലുണ്ടാകാം. എന്നാൽ ഒരു ലക്ഷം പേരിൽ എത്രപേർക്കു ക്ഷയരോഗ ബാധ എന്ന തോതു പരിശോധിക്കുമ്പോൾ രാജ്യത്തെ സംസ്ഥാനങ്ങളിൽ കേരളമാണു പട്ടികയിൽ ഏറ്റവും പിന്നിൽ. അതായത് ക്ഷയരോഗത്തിനെതിരെയുള്ള കേരളത്തിന്റെ പോരാട്ടം ഒരു പരിധി വരെ വിജയമാണെന്നു വ്യക്തം. സംസ്ഥാനത്ത് ഒരു ലക്ഷം പേരിൽ 67 പേർക്കു മാത്രമാണു ക്ഷയ രോഗം റിപ്പോർട്ട് ചെയ്യുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയാണ് ഏറ്റവും മുന്നിൽ– ഒരുലക്ഷത്തിൽ 546 പേർക്കാണു ഡൽഹിയിൽ ക്ഷയരോഗ ബാധയുള്ളത്.
∙ എന്താണ് ക്ഷയരോഗം?
‘മൈകോബാക്ടീരിയം ട്യൂബർകുലോസിസ്’ എന്ന ബാക്ടീരിയയാണ് ക്ഷയരോഗത്തിനു കാരണം. ശ്വാസകോശത്തെയാണു പ്രധാനമായും ബാധിക്കുക. ബാക്ടീരിയ ശ്വാസകോശത്തിൽ കടന്നു നമ്മുടെ കോശങ്ങളെ നശിപ്പിക്കുകയും മരണത്തിലേക്കു നയിക്കുകയുമാണു രോഗത്തിന്റെ രീതി. പൊതുവേ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതോടെ നമ്മുടെ പ്രതിരോധ ശേഷി ഉണരുകയും ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും. എന്നാൽ നമ്മുടെ പ്രതിരോധശേഷിയെ മറികടന്ന് ചില ബാക്ടീരിയകൾ ശ്വാസകോശത്തിൽ ജീവിക്കുകയും പെരുകുകയും ചെയ്യും. ഇവ അപ്പോഴൊന്നും രോഗമുണ്ടാക്കില്ല. എപ്പോഴെങ്കിലും നമ്മുടെ രോഗപ്രതിരോധ ശേഷി കുറയുമ്പോൾ ബാക്ടീരിയകൾ ആക്രമണം ശക്തമാക്കും. നമ്മളെ കീഴ്പ്പെടുത്തും. ചിലപ്പോൾ മരണത്തിലേക്കു നയിക്കും.
∙ രോഗപ്പകർച്ച
വായുവിലൂടെയാണു രോഗപ്പകർച്ച. ശ്വാസകോശത്തിൽ ടിബിയുള്ളയാൾ ചുമയ്ക്കുകയോ തുപ്പുകയോ ചെയ്യുമ്പോൾ ബാക്ടീരിയ പുറത്തു വരികയും അതു മറ്റൊരാളിലേക്കു പകരുകയും ചെയ്യുന്നു. ടിബി അണുബാധയുണ്ടാകാൻ ഒരാൾ വളരെ കുറച്ചു രോഗാണുക്കളെ ശ്വസിച്ചാൽ മതി. ലോകത്തെ മൊത്തം ജനസംഖ്യയുടെ നാലിലൊന്നു പേർ ടിബി അണുബാധിതരാണെന്നാണു കരുതുന്നത്. അതായത് നമുക്കു ചുറ്റുമുള്ള നാലിലൊരാൾക്ക് ടിബി അണുബാധയുണ്ട് (തിരുവനന്തപുരത്തു മുൻപു നടന്ന പഠനത്തിൽ ഇത് അഞ്ചിലൊന്നെന്നാണു കണ്ടെത്തിയത്). എന്നാൽ ഇവരിൽ ഭൂരിഭാഗം പേർക്കും ക്ഷയരോഗമുണ്ടാകാറില്ല. അണുബാധയുണ്ടായാലും രോഗമായിട്ടില്ലെങ്കിൽ അവരിൽ നിന്നു മറ്റൊരാളിലേക്കു രോഗം പകരില്ല.
ക്ഷയരോഗ ലക്ഷണങ്ങൾ
∙ വിട്ടുമാറാത്ത ചുമ
∙ കഫത്തിൽ രക്തത്തിന്റെ അംശം
∙ നെഞ്ചുവേദന
∙ ക്ഷീണം
∙ തളർച്ച
∙ ഭാരം കുറയുക
∙ പനി
∙ രാത്രിയിൽ വിയർക്കുക
ടിബി അണുബാധയുണ്ടായവരിൽ 5–10% പേർക്കു ഭാവിയിൽ രോഗമുണ്ടാകാം. ഒരാളുടെ രോഗപ്രതിരോധ ശേഷി കുറയുമ്പോഴാണു ബാക്ടീരിയ പ്രവർത്തിക്കുക. അതു ചിലപ്പോൾ സംഭവിക്കുക വർഷങ്ങൾ കഴിഞ്ഞു പോലുമാകാം. എച്ച്ഐവി ബാധിതർ, പോഷകാഹാരക്കുറവുള്ളവർ, പ്രമേഹ ബാധിതർ, പുകവലിക്കാർ എന്നിവരിൽ അണുബാധ ഭാവിയിൽ ക്ഷയരോഗമായി മാറാം.
ശരീരത്തിന്റെ ഏതു ഭാഗത്തെ രോഗം ബാധിക്കുന്നു എന്നതനുസരിച്ചു ലക്ഷണങ്ങളിൽ വ്യത്യാസമുണ്ടാകും. ഭൂരിഭാഗം കേസുകളിലും ടിബി ശ്വാസകോശത്തെയാണു ബാധിക്കുക. എന്നാൽ വൃക്ക, മസ്തിഷ്കം, നട്ടെല്ല്, ത്വക്ക് തുടങ്ങി ഒട്ടുമിക്ക ശരീര ഭാഗങ്ങളെയും ടിബി ബാധിക്കാം. ലോകത്ത് റിപ്പോർട്ട് ചെയ്യുന്ന ടിബി കേസുകളിൽ 60–80% ശ്വാസകോശത്തെ ബാധിക്കുന്നതാണ് (പൾമണറി ടിബി). 20–40% മറ്റ് അവയവങ്ങളെ ബാധിക്കുന്നതും (എക്സ്ട്രാ പൾമണറി ടിബി).
∙ പ്രതിരോധ വഴികൾ
വിട്ടുമാറാത്ത ചുമ, പനി, ഭാരം കുറയുക എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ തോന്നുന്നുവെങ്കിൽ ചികിത്സ തേടണം. വേഗത്തിലുള്ള രോഗ നിർണയം ചികിത്സ എളുപ്പമാക്കാനും രോഗം മറ്റൊരാളിലേക്കു പടരാതിരിക്കാനും സഹായിക്കും. ടിബി സാധ്യത സംശയിക്കുന്നുവെങ്കിലും പരിശോധന നടത്തണം. വീട്ടിലോ, തൊഴിലിടങ്ങളിലോ ക്ഷയരോഗ ബാധിതനുമായുള്ള സമ്പർക്കമുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കണം. ടിബി അണുബാധ ഉണ്ടായതായി കണ്ടെത്തിയാൽ പ്രതിരോധ മരുന്നുകൾ കഴിക്കാം. ടിബി രോഗബാധിതനാണെങ്കിൽ മറ്റുള്ളവരിലേക്കു രോഗം പകരാതിരിക്കാൻ പ്രത്യേകം മുൻകരുതലെടുക്കണം. വ്യക്തി ശുചിത്വം പുലർത്തുക. ചുമയ്ക്കുമ്പോൾ വായും മൂക്കും തൂവാലകൊണ്ടു മറച്ചു പിടിക്കുക. കഫം പൊതു ഇടങ്ങളിൽ തുപ്പരുത്. മാസ്ക് ധരിക്കുക.
∙ പൂർണമായും സൗജന്യ ചികിത്സ
ക്ഷയരോഗ പരിശോധനകളും ചികിത്സയും എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും പൂർണമായും സൗജന്യമാണ്. 6 മാസത്തെ ചികിത്സയിലൂടെ രോഗം പൂർണമായും ഭേദമാക്കാം. ഇതിനു പുറമെ മരുന്നു കഴിക്കുന്ന കാലയളവിൽ നിക്ഷയ് പോഷൻ യോജന (എൻപിവൈ) പ്രകാരം 3000 രൂപ ധനസഹായവും പോഷകാഹാര കിറ്റുകളും ലഭിക്കും. 4 ആന്റിബയോട്ടിക് മരുന്നുകളാണു ക്ഷയരോഗ ചികിത്സയിൽ പൊതുവേ നൽകുന്നത്; ഐസോനിയാസിഡ്, റിഫാംപിസിൻ, പിരസിനമൈഡ്, എത്താംബ്യൂട്ടോൾ.
4 മരുന്നുകളും ചേർന്ന ഗുളികയാണു പൊതുവേ നൽകുക. കൃത്യമായ ഫലം കിട്ടാൻ മരുന്നുകൾ 6 മാസം തുടർച്ചയായി കഴിക്കണം. രോഗ ലക്ഷണങ്ങളിൽ കുറവുണ്ടായാലും ഇടയ്ക്കു വച്ചു മരുന്നു മുടക്കരുത്. രോഗം മാറിയെന്നു കരുതി പലരും മരുന്ന് ഇടയ്ക്കു വച്ചു മുടക്കും. ഇവരിൽ രോഗം തിരിച്ചു വരാനുള്ള സാധ്യതയാണു കൂടുതൽ. ചിലപ്പോൾ രോഗാണുക്കൾക്ക് മേൽപ്പറഞ്ഞ മരുന്നുകളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടാകും– ഡ്രഗ് റസിസ്റ്റന്റ് ടിബി. ഇത്തരക്കാരിൽ വീര്യം കൂടിയ മറ്റു മരുന്നുകൾ (സെക്കൻഡ് ലൈൻ ഡ്രഗ്സ്) ഉപയോഗിക്കേണ്ടി വരും. ലീവോഫ്ലോക്സാസിൻ, മാക്സിഫ്ലോക്സാസിൻ, ബെഡാക്വിലീൻ, ലിനസോലിഡ് എന്നിവയാണു സെക്കൻഡ് ലൈൻ മരുന്നുകളിൽ പ്രധാനപ്പെട്ടവ. ഈ മരുന്നുകളെയും പ്രതിരോധിക്കാൻ രോഗാണുക്കൾക്കു ശേഷിയുണ്ടെങ്കിൽ ചികിത്സ അതീവ ദുഷ്കരം.
(ക്ഷയരോഗത്തെ പ്രതിരോധിക്കാൻ സംസ്ഥാനത്തിന്റെ ഇടപടലുകൾ, നമുക്കു മുന്നിലുള്ള വെല്ലുവിളികൾ എന്നിവയെ കുറിച്ച് അടുത്ത ഭാഗത്തിൽ വായിക്കാം)