ഈ മാങ്ങ വിറ്റാല് കിട്ടും കിലോയ്ക്ക് 3 ലക്ഷം! പിണറായിക്ക് പ്രിയം ‘അഗാം’, മോദിക്കും ‘സ്വന്തം’ മാവ്! മാമ്പഴം വിറ്റ് കാശുണ്ടാക്കുന്ന അംബാനിയും
ഏത് പഴത്തിന്റെ പേരു കേൾക്കുമ്പോഴാണ് നമ്മുടെ നാവിൽ മധുര മൂറുന്നത്, കഴിക്കണമെന്ന് തോന്നുന്നത്? മലയാളികളാണെങ്കിൽ കണ്ണുംപൂട്ടി പറയും ‘മാമ്പഴം’ എന്ന്. പക്ഷേ കഴിക്കാൻ മാത്രമല്ല, കൊതിയൂറുന്ന കഥകൾ നമുക്കു സമ്മാനിക്കുന്ന കാര്യത്തിലും മാമ്പഴം മുന്നിലാണ്. ഉദാഹരണത്തിന് ഒരു മാമ്പഴവിശേഷം ഇങ്ങനെ. പദ്മശ്രീ എന്നു പേരുള്ള ഒരു മാങ്ങയെപ്പറ്റി കേട്ടിട്ടുണ്ടോ? ‘പ്രാഞ്ചിയേട്ടൻ’ സിനിമയിലെ പദ്മശ്രീ അല്ല കേട്ടോ. ഈ പദ്മശ്രീ അങ്ങ് തലസ്ഥാനത്താണ്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്തു മാത്രമേ ഇത് കാണാനാകൂ. ക്ഷേത്രത്തിലെ നിധി പോലെ ഈ മാങ്ങയുടെ പിന്നിലെ കഥയും ഇന്നും നിഗൂഢം! ഉത്തർപ്രദേശിലെ ഒരു വയോധികൻ തന്റെ 84 വയസ്സിനിടെ മൂന്നുറോളം ഇനം മാവുകളിലാണ് ഗ്രാഫ്റ്റിങ് നടത്തിയത്. അതായത്, ഒരിനം മാവിൽത്തന്നെ മറ്റൊരിനത്തെ ഒട്ടിച്ചുചേർത്തു വളർത്തി പലതരം രുചിയുള്ള ഒന്നാന്തരം മാമ്പങ്ങൾ ഉൽപാദിപ്പിക്കുന്ന രീതി. അദ്ദേഹത്തിനും കിട്ടി രാജ്യത്തിന്റെ അംഗീകാരമായി പദ്മശ്രീ. തീർന്നില്ല, ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിക്കും പറയാനുണ്ട് മാമ്പഴം വിറ്റ് കാശുണ്ടാക്കുന്ന കഥ. ഇങ്ങനെ മാമ്പഴങ്ങളെപ്പറ്റി എത്രയെത്ര അറിയാക്കഥകൾ. മാമ്പഴത്തെപ്പറ്റി ഇനിയൊന്നും പറയാൻ ബാക്കിയില്ലാത്ത വിധം, അത്രയേറെ മധുരമുള്ള വിശേഷങ്ങളാണ് ഇനി...
ഏത് പഴത്തിന്റെ പേരു കേൾക്കുമ്പോഴാണ് നമ്മുടെ നാവിൽ മധുര മൂറുന്നത്, കഴിക്കണമെന്ന് തോന്നുന്നത്? മലയാളികളാണെങ്കിൽ കണ്ണുംപൂട്ടി പറയും ‘മാമ്പഴം’ എന്ന്. പക്ഷേ കഴിക്കാൻ മാത്രമല്ല, കൊതിയൂറുന്ന കഥകൾ നമുക്കു സമ്മാനിക്കുന്ന കാര്യത്തിലും മാമ്പഴം മുന്നിലാണ്. ഉദാഹരണത്തിന് ഒരു മാമ്പഴവിശേഷം ഇങ്ങനെ. പദ്മശ്രീ എന്നു പേരുള്ള ഒരു മാങ്ങയെപ്പറ്റി കേട്ടിട്ടുണ്ടോ? ‘പ്രാഞ്ചിയേട്ടൻ’ സിനിമയിലെ പദ്മശ്രീ അല്ല കേട്ടോ. ഈ പദ്മശ്രീ അങ്ങ് തലസ്ഥാനത്താണ്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്തു മാത്രമേ ഇത് കാണാനാകൂ. ക്ഷേത്രത്തിലെ നിധി പോലെ ഈ മാങ്ങയുടെ പിന്നിലെ കഥയും ഇന്നും നിഗൂഢം! ഉത്തർപ്രദേശിലെ ഒരു വയോധികൻ തന്റെ 84 വയസ്സിനിടെ മൂന്നുറോളം ഇനം മാവുകളിലാണ് ഗ്രാഫ്റ്റിങ് നടത്തിയത്. അതായത്, ഒരിനം മാവിൽത്തന്നെ മറ്റൊരിനത്തെ ഒട്ടിച്ചുചേർത്തു വളർത്തി പലതരം രുചിയുള്ള ഒന്നാന്തരം മാമ്പങ്ങൾ ഉൽപാദിപ്പിക്കുന്ന രീതി. അദ്ദേഹത്തിനും കിട്ടി രാജ്യത്തിന്റെ അംഗീകാരമായി പദ്മശ്രീ. തീർന്നില്ല, ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിക്കും പറയാനുണ്ട് മാമ്പഴം വിറ്റ് കാശുണ്ടാക്കുന്ന കഥ. ഇങ്ങനെ മാമ്പഴങ്ങളെപ്പറ്റി എത്രയെത്ര അറിയാക്കഥകൾ. മാമ്പഴത്തെപ്പറ്റി ഇനിയൊന്നും പറയാൻ ബാക്കിയില്ലാത്ത വിധം, അത്രയേറെ മധുരമുള്ള വിശേഷങ്ങളാണ് ഇനി...
ഏത് പഴത്തിന്റെ പേരു കേൾക്കുമ്പോഴാണ് നമ്മുടെ നാവിൽ മധുര മൂറുന്നത്, കഴിക്കണമെന്ന് തോന്നുന്നത്? മലയാളികളാണെങ്കിൽ കണ്ണുംപൂട്ടി പറയും ‘മാമ്പഴം’ എന്ന്. പക്ഷേ കഴിക്കാൻ മാത്രമല്ല, കൊതിയൂറുന്ന കഥകൾ നമുക്കു സമ്മാനിക്കുന്ന കാര്യത്തിലും മാമ്പഴം മുന്നിലാണ്. ഉദാഹരണത്തിന് ഒരു മാമ്പഴവിശേഷം ഇങ്ങനെ. പദ്മശ്രീ എന്നു പേരുള്ള ഒരു മാങ്ങയെപ്പറ്റി കേട്ടിട്ടുണ്ടോ? ‘പ്രാഞ്ചിയേട്ടൻ’ സിനിമയിലെ പദ്മശ്രീ അല്ല കേട്ടോ. ഈ പദ്മശ്രീ അങ്ങ് തലസ്ഥാനത്താണ്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്തു മാത്രമേ ഇത് കാണാനാകൂ. ക്ഷേത്രത്തിലെ നിധി പോലെ ഈ മാങ്ങയുടെ പിന്നിലെ കഥയും ഇന്നും നിഗൂഢം! ഉത്തർപ്രദേശിലെ ഒരു വയോധികൻ തന്റെ 84 വയസ്സിനിടെ മൂന്നുറോളം ഇനം മാവുകളിലാണ് ഗ്രാഫ്റ്റിങ് നടത്തിയത്. അതായത്, ഒരിനം മാവിൽത്തന്നെ മറ്റൊരിനത്തെ ഒട്ടിച്ചുചേർത്തു വളർത്തി പലതരം രുചിയുള്ള ഒന്നാന്തരം മാമ്പങ്ങൾ ഉൽപാദിപ്പിക്കുന്ന രീതി. അദ്ദേഹത്തിനും കിട്ടി രാജ്യത്തിന്റെ അംഗീകാരമായി പദ്മശ്രീ. തീർന്നില്ല, ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിക്കും പറയാനുണ്ട് മാമ്പഴം വിറ്റ് കാശുണ്ടാക്കുന്ന കഥ. ഇങ്ങനെ മാമ്പഴങ്ങളെപ്പറ്റി എത്രയെത്ര അറിയാക്കഥകൾ. മാമ്പഴത്തെപ്പറ്റി ഇനിയൊന്നും പറയാൻ ബാക്കിയില്ലാത്ത വിധം, അത്രയേറെ മധുരമുള്ള വിശേഷങ്ങളാണ് ഇനി...
ഏത് പഴത്തിന്റെ പേരു കേൾക്കുമ്പോഴാണ് നമ്മുടെ നാവിൽ മധുര മൂറുന്നത്, കഴിക്കണമെന്ന് തോന്നുന്നത്? മലയാളികളാണെങ്കിൽ കണ്ണുംപൂട്ടി പറയും ‘മാമ്പഴം’ എന്ന്. പക്ഷേ കഴിക്കാൻ മാത്രമല്ല, കൊതിയൂറുന്ന കഥകൾ നമുക്കു സമ്മാനിക്കുന്ന കാര്യത്തിലും മാമ്പഴം മുന്നിലാണ്. ഉദാഹരണത്തിന് ഒരു മാമ്പഴവിശേഷം ഇങ്ങനെ. പദ്മശ്രീ എന്നു പേരുള്ള ഒരു മാങ്ങയെപ്പറ്റി കേട്ടിട്ടുണ്ടോ? ‘പ്രാഞ്ചിയേട്ടൻ’ സിനിമയിലെ പദ്മശ്രീ അല്ല കേട്ടോ. ഈ പദ്മശ്രീ അങ്ങ് തലസ്ഥാനത്താണ്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്തു മാത്രമേ ഇത് കാണാനാകൂ. ക്ഷേത്രത്തിലെ നിധി പോലെ ഈ മാങ്ങയുടെ പിന്നിലെ കഥയും ഇന്നും നിഗൂഢം!
ഉത്തർപ്രദേശിലെ ഒരു വയോധികൻ തന്റെ 84 വയസ്സിനിടെ മൂന്നുറോളം ഇനം മാവുകളിലാണ് ഗ്രാഫ്റ്റിങ് നടത്തിയത്. അതായത്, ഒരിനം മാവിൽത്തന്നെ മറ്റൊരിനത്തെ ഒട്ടിച്ചുചേർത്തു വളർത്തി പലതരം രുചിയുള്ള ഒന്നാന്തരം മാമ്പങ്ങൾ ഉൽപാദിപ്പിക്കുന്ന രീതി. അദ്ദേഹത്തിനും കിട്ടി രാജ്യത്തിന്റെ അംഗീകാരമായി പദ്മശ്രീ. തീർന്നില്ല, ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിക്കും പറയാനുണ്ട് മാമ്പഴം വിറ്റ് കാശുണ്ടാക്കുന്ന കഥ. ഇങ്ങനെ മാമ്പഴങ്ങളെപ്പറ്റി എത്രയെത്ര അറിയാക്കഥകൾ. മാമ്പഴത്തെപ്പറ്റി ഇനിയൊന്നും പറയാൻ ബാക്കിയില്ലാത്ത വിധം, അത്രയേറെ മധുരമുള്ള വിശേഷങ്ങളാണ് ഇനി...
∙ പണ്ടേയുണ്ടീ ‘രാജഫലം’
ദക്ഷിണേഷ്യയിലാണ് മാവ് ജന്മം കൊണ്ടത് പ്രത്യേകിച്ചും കിഴക്കേ ഇന്ത്യയിൽ. മാവിന്റെ ജന്മദേശം അസം മുതൽ മ്യാൻമർ വരെയുള്ള പ്രദേശങ്ങൾ ആയിരിക്കാമെന്നാണ് കൂടുതൽ അംഗീകരിക്കപ്പെട്ടിട്ടുള്ള വാദം. അയ്യായിരത്തോളം വർഷങ്ങൾക്കു മുൻപേ ഭാരതത്തിൽ മാവ് വളർത്തിയിരുന്നുവെന്നാണ് സൂചനകൾ ലഭിക്കുന്നത്. അമരകോശത്തിലും രാമായണത്തിലും മഹാഭാരതത്തിലും കാളിദാസ കൃതികളിലും മാവിനെപ്പറ്റിയുള്ള വിവരണം കാണാം.
പുരാതന ആയുർവേദ ഗ്രന്ഥങ്ങളായ ചരകസംഹിതയിലും സുശ്രുതസംഹിതയിലും മാവിന്റെ ഔഷധഗുണത്തെപ്പറ്റി പറയുന്നുണ്ട്. സാഞ്ചിസ്തൂപങ്ങളിൽ മാവിന്റേയും മാമ്പഴത്തിന്റേയും കൊത്തുപണി യുണ്ട്. അജന്തയിലും എല്ലോറയിലും മാവിന്റെ ചിത്രങ്ങൾ കാണാം അലക്സാണ്ടർ ചക്രവർത്തിയും മാമ്പഴത്തിൽ ആകൃഷ്ടനായിരുന്നുവത്രേ. .യാത്രികരായ മെഗസ്തനീസും ഹുയാങ് സാങ്ങുമെല്ലാം മാങ്ങയെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്.
∙ ഉലകം ചുറ്റി എല്ലായിടത്തും
ബുദ്ധസന്യാസിമാർ വഴി മലയ, മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ബിസി നാലാം നൂറ്റാണ്ടോടുകൂടി മാമ്പഴം എത്തിയെന്ന് കരുതപ്പെടുന്നു. പത്താം നൂറ്റാണ്ടോടുകൂടി പേർഷ്യക്കാർ വഴി മാവും മാമ്പഴവും കിഴക്കൻ ആഫ്രിക്കയിൽ എത്തി. പതിനാറാം നൂറ്റാണ്ടോടുകൂടി പോർച്ചുഗീസ് സഞ്ചാരികൾ വഴി തെക്കേ ആഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിലും എത്തിയതായി കരുതാം. പിന്നീടത് അമേരിക്കയിലേക്കും ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും വ്യാപിച്ചു. മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ, ബിഹാറിലെ ദർഭംഗ എന്ന സ്ഥലത്ത് ഒരു ലക്ഷം മാവുകൾ ഉള്ള മാന്തോപ്പ് സംരക്ഷിച്ചിരുന്നു. ഹോർത്തുസ് മലബാറിക്കസിൽ മാമ്പഴത്തിന്റെ ഗുണങ്ങൾ ചിത്രം സഹിതം വിവരിച്ചിട്ടുണ്ട്.
∙ പേരിന് പിന്നിൽ
സംസ്കൃതത്തിൽ മാങ്ങയ്ക്ക് ആമ്രം എന്നാണ് പറയാറ്. അതിൽ നിന്നും തമിഴിൽ ആംകായ് എന്ന് പ്രയോഗം ഉണ്ടായി. അത് ഉപയോഗത്തിലൂടെ മാങ്ക ആയി. മാങ്ക(മാം+കായ്) എന്ന മൂലപദത്തിൽ നിന്നാണ് മാങ്ങ എന്ന മലയാള പദം ഉണ്ടായതെന്നു (മാം എന്ന വാക്കിന് മധുരമുള്ളത് എന്നർഥം) കരുതാം. അത് പോർച്ചുഗീസുകാരിലൂടെ Mango ആയും മാറി.
∙ മാഞ്ചിഫെറ ഇൻഡിക്ക
അനാകാഡിയേസിയേ (Anacardiaceae) സസ്യ കുടുംബത്തിൽപ്പെട്ട വൃക്ഷമാണ് മാവ്. അമ്പഴവും കശുമാവും ഇതേ കുടുംബത്തിൽപ്പെട്ടതാണ്. മാഞ്ചിഫെറ ഇൻഡിക്ക (Mangifera indica) എന്നാണ് മാവിന്റെ ശാസ്ത്രീയനാമം. ആധുനിക ടാക്സോണമിയുടെ പിതാവായ കാൾ ലിനേയസ് ആദ്യമായി ശാസ്ത്രനാമം നൽകിയ സസ്യങ്ങളിൽ ഒന്നാണിത്.
ആമ്രകം (Drupes/Stone fruit ) എന്ന വിഭാഗത്തിൽപ്പെട്ട പഴമാണ് മാങ്ങ. ഇത്തരം പഴങ്ങൾക്ക് മൂന്ന് ആവരണങ്ങൾ ഉണ്ടാകും. നേർത്ത പുറന്തൊലി അഥവാ ബാഹ്യഫലഭിത്തി (exocarp/epicarp ), ഇതിനുള്ളിലായി മാംസള ഭാഗമായ മധ്യഫലഭിത്തി (mesocarp), ഇതിനുള്ളിലായി ഉറപ്പുള്ള തോടുപോലുള്ള /കല്ലു പോലെ ബലമുള്ള അന്തഃഫലഭിത്തി (endocarp) .അന്തഃഫലഭിത്തിക്കുള്ളിലായാണ് വിത്ത് കാണപ്പെടുന്നത്. തേങ്ങ, പീച്ച്, ഒലിവ് തുടങ്ങിയവ ഇത്തരം ഫലങ്ങൾക്ക് മറ്റ് ഉദാഹരങ്ങളാണ്.
മാവിന്റെ ഒരു വിത്തിൽ ഉണ്ടാകുന്ന ഭ്രൂണങ്ങളുടെ എണ്ണം അനുസരിച്ച്ഏകഭ്രൂണ ഇനങ്ങൾ ബഹുഭ്രൂണ ഇനങ്ങൾഎന്നിങ്ങനെ തിരിക്കാം. ഏകഭ്രൂണഇനത്തിൽ ഒരു വിത്തിൽ പരാഗണം വഴി ഉണ്ടാകുന്ന ഒരു ഭ്രൂണം മാത്രമേ ഉണ്ടാകൂ. അതായത് ഒരു വിത്തിൽ നിന്നും ഒരു തൈ മാത്രമേ ഉണ്ടാകൂ. പരാഗണം നടക്കുന്നതിനാൽ ഈ തൈ മാതൃസസ്യത്തിൽ നിന്നും വ്യത്യസ്തമായ ഗുണങ്ങൾ പ്രകടിപ്പിച്ചേക്കാം. ഇക്കാരണത്താൽ മാതൃ സസ്യത്തിന്റെ ഗുണങ്ങൾ പൂർണമായി ലഭിക്കുന്നതിന് ഇത്തരം ഇനങ്ങളുടെ പ്രജനനം ഗ്രാഫ്റ്റിങ് വഴിയാണ് നടത്തുന്നത്. (ഉദാ: അൽഫോൻസോ, ബംഗനപ്പള്ളി, സുവർണരേഖ, രസ്പുരി)
ബഹുഭ്രൂണ ഇനത്തിൽ ഒരു വിത്തിൽ ഒന്നിലധികം ഭ്രൂണങ്ങൾ ഉണ്ടാകും. ഇങ്ങനെയുണ്ടാകുന്ന ഭ്രൂണങ്ങളിൽ ഒരെണ്ണം മാത്രമേ പരാഗണം വഴി ഉണ്ടാകുന്നുള്ളൂ. മറ്റുള്ളവയെല്ലാം അണ്ഡാശയത്തിലെ കോശങ്ങൾ വിഭജിച്ചുണ്ടാകുന്നവയാണ്. അതിനാൽ ഒരു വിത്തിൽ നിന്നും ഒന്നിലധികം തൈകൾ ഉണ്ടാകും. പരാഗണം വഴി അല്ലാതെ ഉണ്ടായ തൈകൾ മാതൃവൃക്ഷത്തിനെപ്പോലെ തന്നെയായിരിക്കും അതുകൊണ്ടുതന്നെ ഇവയുടെ പ്രജനനം വിത്ത് ഉപയോഗിച്ച് നടത്താൻ സാധിക്കും. (ഉദാ: ചന്ത്രക്കാരൻ, ഒളോർ, മൂവാണ്ടൻ മൽഗോവ,സേലം)
∙ ദേശീയ ഫലം
ഇന്ത്യയുടെയുടെയും പാക്കിസ്ഥാന്റെയും ഫിലിപ്പീൻസിന്റെയും ദേശീയ ഫലം മാങ്ങയാണ്. ബംഗ്ലദേശിന്റെ ദേശീയ വൃക്ഷം മാവാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ മാങ്ങ ഉൽപാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. ഉത്തർ പ്രദേശ് ആണ് കൂടുതൽ മാങ്ങ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം. കേരളത്തിൽ പാലക്കാട് മുതലമടയിൽ ആണ് വലിയ മാന്തോപ്പുകൾ ഉള്ളത്.
∙ വിദേശയിനങ്ങൾ
സൈഗോൺ, ഗ്ലെൻ, ഷാംപെയ്ൻ എന്നിരട്ടപ്പേരുള്ള അതാൽഫോ (ഹണി), ഫ്രാൻസിസ്, ഹെയ്ഡൻ, ടോമി ആറ്റ് കിൻസ്, കീറ്റ്, കെന്റ്, പാമർ, ഓസ്റ്റീൻ, കെപി, ഓസ്ട്രേലിയൻ ആർ2ഇ2, കൊളംബ് തുടങ്ങിയവ പ്രസിദ്ധമായ ചില വിദേശമാമ്പഴയിനങ്ങളാണ്. ഏറ്റവുമധികം പ്രചാരമുള്ള തായ് മാങ്ങയിനങ്ങളാണ് ഡോക് മായിയും (Nam Dok Mal) ബനാന മാംഗോയും (Mahachanok/King/ Rainbow Mango) ബ്യൂട്ടി പ്രിൻസസും.
∙ സൂപ്പർ ഹീറോ മിയാസാക്കി
ഒരു കിലോ മാങ്ങയ്ക്ക് രണ്ടര ലക്ഷം മുതൽ മൂന്നു ലക്ഷം രൂപ വരെ! ലോകത്തിലെ ഏറ്റവും വില കൂടിയ ഈ മാമ്പഴയിനമാണ് മിയാസാക്കി. ജപ്പാനിലെ ക്യുഷു പ്രവിശ്യയിലെ മിയാസാക്കി മേഖലയിലാണ് ഇവ ഉൽപാദിപ്പിക്കപ്പെടുന്നത്. തയ്യോ-നോ-തമാഗോ (Taiyo-no-Tamago) എന്നാണ് ജപ്പാനിലുള്ളവർ ഇതിനെ വിളിക്കുന്നത്. സൂര്യന്റെ മുട്ട (The Egg of the Sun) എന്നർഥം. മാമ്പഴത്തിന് വളർച്ചയുടെ ആരംഭഘട്ടത്തിൽ പർപ്പിൾ നിറമാണെങ്കിൽ പാകമാകുമ്പോൾ ജ്വലിക്കുന്ന ചുവപ്പായി മാറുന്നു. 350 ഗ്രാമിലധികം ഭാരം കാണും. ഫ്ലോറിഡയിൽ വികസിപ്പിച്ചെടുത്ത ഇർവിൻ മാംഗോയുടെ (ആപ്പിൾ മാംഗോ) ഒരു വകഭേദമാണ് യഥാർഥത്തിൽ മിയാസാക്കി.
ആന്റി ഓക്സിഡന്റുകളുടെയും ബീറ്റ കരോട്ടിന്റെയും ഫോളിക് ആസിഡിന്റെയും സമൃദ്ധമായ കലവറയാണിത്. ഏറെ ശ്രദ്ധയോടെയാണ് ഈ സൂപ്പർ ഹീറോ മാങ്ങയുടെ പരിപാലനം. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയാണ് ഇവ കൃഷി ചെയ്യുന്നത്. സവിശേഷമായ കൃഷിരീതികൾ കാരണം മാമ്പഴത്തിന് വില കൂടുന്നു. ഫലഭൂയിഷ്ഠമായ മണ്ണ്, ചൂടുള്ള കാലാവസ്ഥ, ശുദ്ധജലം എന്നിവ വളർച്ചയ്ക്ക് ആവശ്യമാണ്. കേരളത്തിലും ഇതിപ്പോൾ വളർത്തുന്നുണ്ട്.
∙ ഗിന്നസ് റെക്കോർഡ്
ഗിന്നസ് ബുക്ക് പ്രകാരം ലോകത്തിലെ ഏറ്റവും മധുരമുള്ള മാമ്പഴം Carabao/ Philippine mango /Manila mango ആണ്. കൊളംബിയയിലെ ഒരു ഫാമിൽ ഉണ്ടായ 4.25 കി. ഗ്രാം മാങ്ങയ്ക്ക് ആണ് ഭാരത്തിൽ ഗിന്നസ് റെക്കോർഡ്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ആം പുരി മാങ്ങയാണ് ഏറ്റവും ഭാരമുള്ള മറ്റൊരിനം. മധ്യപ്രദേശിൽ നിന്നുള്ള നൂർജഹാൻ മാങ്ങകൾക്ക് 3.5 കിലോ വരെ ഭാരം വയ്ക്കും.
∙ മാങ്ങകളുടെ രാജാവും രാജ്ഞിയും
ലോകത്താകെയുള്ള ആയിരത്തി അഞ്ഞൂറിലധികം മാങ്ങയിനങ്ങളിൽ സിംഹഭാഗവും ഇന്ത്യയിലാണുള്ളത്. അൽഫോൻസോ ആണ് മാങ്ങകളുടെ രാജാവ് (The King of Mangoes) എന്നറിയപ്പെടുന്നത്. പ്രധാനമായും മഹാരാഷ്ട്രയിലെ രത്നഗിരി, റായ്ഗഡ്, കൊങ്കൺ മേഖലകളിൽ കൃഷി ചെയ്യുന്നു. പോർച്ചുഗീസ് വൈസ്രോയി അൽഫോൺസോ ഡി അൽബുക്കർക്കിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന മാങ്ങയാണിത്. കേസർ മാങ്ങയെ ചിലർ മാമ്പഴങ്ങളുടെ രാജ്ഞി എന്നും വിളിക്കുന്നു, 1539 ൽ ഷേർഷ സൂരി, ഹുമയൂണിനെതിരെ ചൗസയിൽ നേടിയ വിജയത്തിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ടതാണ് ചൗസ (Chausa /Chaunsa/Ghasipuriya) മാങ്ങ.
ആന്ധ്രയിലെ പ്രസിദ്ധമായ മാമ്പഴം ആണ് ബംഗനപ്പള്ളി. ഗോവയിലെ മങ്കുരാദ് (Mancurad), വിത്തില്ലാത്ത മാങ്ങയിനം സിന്ധു, മൽഗോവ, കാലാപ്പാടി, ബോംബേ ഗ്രീൻ, ഫസ്‌ലി, കേസർ, പൈരി, സുവർണ രേഖ, ജഹാംഗീർ, ബദാമി, ദഷെരി, റുമാനി, നീലം, രസ്പുരി, തോതാപുരി, ഹിമസാഗർ, ലാംഗ്ര, അമ്രപാലി, സിന്ദൂര, മാൾഡ, മല്ലിക, ഗുലാബ് ഖാസ്, ഷുഗർ ബേബി (ചക്കരക്കുട്ടി), സേലം, ബംഗലോര, കലക്ടർ തുടങ്ങിയവ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കാണപ്പെടുന്ന സവിശേഷമായ മാമ്പഴയിനങ്ങളാണ്. ലക്നൗവിലുള്ള ചിൽത ഖാസിന് (Chilta Khas) തണ്ണിമത്തന്റെ നിറങ്ങളാണ്.കർണാടകയിലെ കോലാറിലെ ശ്രീനിവാസ്പൂരിനെ ഇന്ത്യയിലെ മാമ്പഴനഗരം (Mango city of India) എന്നും വിളിക്കുന്നു.
∙ കുറ്റ്യാട്ടൂർ മാങ്ങ.
ഭൗമ സൂചികാ പദവിയിലേക്ക് എത്തിയ കേരളത്തിലെ ആദ്യ മാമ്പഴമാണ് കണ്ണൂരിന്റെ സ്വന്തം കുറ്റ്യാട്ടൂർ മാങ്ങ. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നീലേശ്വരം രാജകുടുംബത്തില്‍ നിന്നും ഗ്രാമത്തിലേക്ക് എത്തിയതാണ് കുറ്റ്യാട്ടൂർ മാവിന്‍ തൈകള്‍ എന്നാണ് കരുതപ്പെടുന്നത്.നമ്പ്യാര്‍ മാങ്ങ എന്നും അറിയപ്പെടുന്നു. അമിതമായ പുളിരസം ഇല്ല. പുളിയും മധുരവും ചേര്‍ന്ന രുചിയാണു കുറ്റ്യാട്ടൂർ മാങ്ങയുടേത്. സാധാരണ മാങ്ങയുടേതിനേക്കാൾ വലുപ്പമുള്ള ഈ മാങ്ങയ്ക്ക് പഴുത്തു കഴിഞ്ഞാൽ സ്വാദേറെയാണ്.
∙ കേരളത്തിലെ ചില മുഖ്യ മാമ്പഴയിനങ്ങൾ
ഇന്ത്യയിൽ ആദ്യമായി മാവ് പൂക്കുന്ന സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ മാങ്ങയാണ് ആദ്യമായി വിപണിയിൽ എത്തുന്നത്. കോട്ടൂക്കോണം വരിക്ക /ചെങ്കൽവരിക്ക (തിരുവനന്തപുരം), ഒളോർ (കോഴിക്കോട്), ഗോമാങ്ങ, പ്രിയോർ (പേരയ്ക്കാമാവ്/ കൊളമ്പി മാങ്ങ (തൃശൂർ), വടുതല മാങ്ങ, ചന്ദ്രക്കാരൻ, മൂവാണ്ടൻ, കപ്പലുമാങ്ങ,വെള്ളരിമാങ്ങ, കിളിച്ചുണ്ടൻ, കർപ്പൂരമാങ്ങ, തമ്പോരു, നെടുങ്ങോലന്‍ (പോളച്ചിറ മാങ്ങ), മുതലമൂക്കന്‍, കസ്തൂരി മാങ്ങ, വാഴപ്പഴിത്തി, കോലി മാങ്ങ (കോലുപോലെ നീണ്ട മാങ്ങ, വിരാട് കോലിയുടെ പേരിലുള്ളതല്ല), കുഞ്ഞാങ്ങലം (കുഞ്ഞി മംഗലം)... പട്ടിക ഇനിയും ഏറെ നീളും.
നാടൻ മാവുകൾ എന്നൊരു ഫെയ്സ്ബുക് കൂട്ടായ്മയുൾപ്പെടെ പല സംഘടനകളും മാവിന്റെ സംരക്ഷണത്തിനായി നിലകൊള്ളുന്നുണ്ട്.
കേരളത്തിലെ നാട്ടുമാവുവർഗങ്ങളിൽ സങ്കരയിനങ്ങളുൾപ്പെടെ ചിലതിനെക്കൂടി പരിചയപ്പെടാം. ഒരേ മാങ്ങയ്ക്ക് തന്നെ പ്രദേശികമായി പല പേരുണ്ടാകും എന്നോർക്കുക. ഇവ തന്നെ പല പേരുകളിലായി ആയിരത്തോളം കാണും. കുറുക്കൻമാങ്ങ, കോശ്ശേരി, ബാപ്പു മാങ്ങ, തത്തച്ചുണ്ടൻ, മയിപ്പീലിയൻ, നക്ഷത്രക്കല്ലൻ, കോമാങ്ങ, തേൻതുള്ളിമാങ്ങ, പഞ്ചാരവരിക്ക, കൊട്ടമാങ്ങ, വട്ട മാങ്ങ, പതിയൻമാങ്ങ, പെട്ടിമാങ്ങ, ചന്ദനമാങ്ങ, പറക്കോടൻ മാങ്ങ, സർക്കാരാശിമാങ്ങ, ബപ്പിലൂസ്മാങ്ങ, കുമഡിഗന, നാരങ്ങമാങ്ങ, സുവർണമാങ്ങ, വെള്ളമാങ്ങ, ചോപ്പൻ, കടുക്കാച്ചിമാങ്ങ, പഞ്ചവർണമാങ്ങ, വെള്ളംകൊള്ളി, കയ്പൻ, കിളിമാങ്ങ, കല്ലുകെട്ടി, പച്ചതീനി, ചിരിമാങ്ങ, സുന്ദരിമാങ്ങ, തത്തക്കൊത്തൻ, നെല്ലിക്ക മാങ്ങ, ബബ്ബക്കായ് മാങ്ങ, കപ്പായി മാങ്ങ, ചക്കരക്കുട്ടൻ, മധുരപ്പുളിയൻ, താളി മാങ്ങ, ചാമ്പവരിക്ക, കൈരളി, ജോജോ മാങ്ങ, പഞ്ചാരച്ചി, വെള്ള പറങ്കി, പ്രഭു, തക്കാളി, കരുമാരം, നീലപ്പറങ്കി, കണ്ടമ്പേത്ത, നാരങ്ങാത്തൻ, കയരളം, തെക്കേടത്ത് ഓൾ സീസൺ, ബ്രൗൺ കർപ്പൂരം, തോട്ടുങ്ങൽ, തേനുണ്ട, മഞ്ഞ ബപ്പായി, സുലോചന, ബപ്പാക്കായി, കരിമീൻ കൊക്കൻ, മഞ്ഞ കൽക്കണ്ടം, അന്നപൂർണ അങ്ങനെയങ്ങനെ നീളുന്നു പട്ടിക.
∙ പദ്മശ്രീ- അഗാം- കെയു
ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്തു മാത്രം കാണുന്ന പ്രത്യേകയിനം മാവിനമാണ് പദ്മശ്രീ. സെക്രട്ടറിയേറ്റിനുസമീപം അക്കൗണ്ടന്റ് ജനറൽ ഓഫിസ് പരിസരത്തെ മുത്തശ്ശി മാവ് വർഷത്തിൽ നാലു പ്രാവശ്യം കായ്ക്കും. ഒരു മാങ്ങയ്ക്ക് 500 ഗ്രാം മുതൽ 2 കിലോഗ്രാം വരെ തൂക്കം വരും. മുഖ്യമന്ത്രി പിണറായി വിജയന്റെ താൽപര്യപ്രകാരം അതിന്റെ തൈകൾ സെക്രട്ടേറിയറ്റ് വളപ്പിൽ നട്ടു. മറ്റിടത്തേക്ക് വിതരണം ചെയ്തു. എജി ഓഫിസിലെ മാമ്പഴം എന്നർഥത്തിൽ AG-Aam (അഗാം) എന്ന് പേരിട്ടു. കേരള സർവകലാശാലയുടെ പാളയം സെനറ്റ് ക്യാംപസിൽ കണ്ടെത്തിയ 150 വർഷത്തോളം പ്രായമുള്ള അപൂർവ ഇനം നാട്ടുമാവിന് കെയു (KU)എന്ന് വൈസ് ചാൻസലർ വിപി മഹാദേവൻ പിള്ള പേരിട്ടു. കേരള യൂണിവേഴ്സിറ്റി മാമ്പഴമെന്നാണ് മുഴുവൻ പേര്. ഒരു മാമ്പഴത്തിന് ഒരു കിലോയോളം തൂക്കം വരും.
∙ മാംഗോമാൻ ഓഫ് ഇന്ത്യ
ഉത്തർപ്രദേശിലെ ലക്നൗവിന് സമീപമുള്ള മലിഹാബാദ് സ്വദേശിയായ ഹാജി കലീമുള്ള ഖാനെയാണ് ഇന്ത്യയുടെ മാംഗോ മാനെന്ന് വിളിക്കുന്നത്. 120 വർഷം പ്രായമുള്ള ഒരു മാവിൽ ഗ്രാഫ്റ്റിങ് രീതിയിൽ അദ്ദേഹം 300 ഇനം വ്യത്യസ്‌ത മാവുകളെ ഒട്ടിച്ചുചേർത്തു. അങ്ങനെ ഒരു മാവിൽനിന്ന് 300 വ്യത്യസ്‌ത ഇനം മാങ്ങകൾ ലഭിക്കുന്നു. കൂടാതെ വിവിധ സങ്കരയിനം മാവിനങ്ങളും ഈ എൺപത്തിനാലുകാരൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഏതു മരുഭൂമിയിലും മാന്തോപ്പ് ഉണ്ടാക്കാം എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. നരേന്ദ്ര മോദി, സോണിയ ഗാന്ധി, അമിത് ഷാ, സച്ചിൻ തെൻഡുൽക്കർ, ഐശ്വര്യ റായി ഉൾപ്പെടെ പല പ്രശസ്തരുടെയും പേരിൽ മാവിനങ്ങൾ വികസിപ്പിച്ചെടുത്തു. അനാർക്കലി എന്ന മാവിനത്തിന് രണ്ട് നിറത്തിലുള്ള തൊലിയും കാമ്പിന് രണ്ട് തരത്തിലുള്ള രുചിയും ആണ്. 2008ൽ പദ്മശ്രീ ലഭിച്ചു.
∙ മാവുകളുടെ തോഴർ
നൂറിലധികം ഇനങ്ങളിലായി 1500ലധികം നാട്ടു മാവുകളെ സംരക്ഷിക്കുന്ന കണ്ണൂർ ജില്ലയിലെ കണ്ണപുരം ‘നാട്ടുമാവ് പൈതൃകഗ്രാമം’ എന്ന അംഗീകാരം നേടി. ഇവിടുത്തെ നാടൻമാവ് സംരക്ഷക കൂട്ടായ്മയായ ‘നാട്ടു മാഞ്ചോട്ടിലി’ന്റെ ആഭിമുഖ്യത്തിൽ കോൾ ബിഫോർ കട്ട് (call before cut) പദ്ധതി നടപ്പാക്കുന്നു. ഒരു സവിശേഷമായ മാവ് മുറിക്കേണ്ട സാഹചര്യം വന്നാൽ സംഘടനയെ അറിയിച്ചാൽ അവർ എത്തി ഗ്രാഫ്റ്റിങ് നടത്തി ആ മാവിന്റെ ഇനം നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
കേരള സർവകലാശാലാ കാര്യവട്ടം ക്യാംപസിലെ ജൈവവൈവിധ്യ സംരക്ഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ ഉടനീളം മാവുകളെ പറ്റി പഠനം നടത്തിവരികയാണ്. വിപുലമായ ഡോക്യുമെന്റേഷനും സംരക്ഷണവുമാണ് ലക്ഷ്യം. കേരള കാർഷിക സർവകലാശാലയും ഇതുമായി ബന്ധപ്പെട്ട പരിപാടികൾ നടത്തുന്നു
∙ ലഖിബാഗ് അമ്രായീ
ഏഷ്യയിലെ ഏറ്റവും വലിയ മാമ്പഴത്തോട്ടം റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിൽ ജാം നഗറിൽ 600 ഏക്കറിൽ സ്ഥിതി ചെയ്യുന്നു. നൂറിലധികമിനം മികച്ചയിനം മാമ്പഴങ്ങൾ ഇവിടെയുണ്ട്. ഓരോ വർഷവും ഈ തോട്ടത്തിൽനിന്ന് ഉയർന്ന ഗുണമേന്മയുള്ള ഏകദേശം 600 ടൺ മാമ്പഴങ്ങൾ ഉൽപാദിപ്പിക്കുന്നു, ധീരുഭായ് അംബാനി ലഖിബാഗ് അമ്രായീ എന്നാണ് തോട്ടത്തിന്റെ പേര്. മുഗൾ ചക്രവർത്തി അക്ബറിന്റെ ലഖിബാഗ് മാന്തോപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതു കൊണ്ടാണ് അങ്ങനെ പേരിട്ടത്.
∙ ഹെജ്ഹോഗ്
ആകർഷകമായ രീതിയിൽ മാമ്പഴം മുറിക്കുന്ന ഒരു രീതിയാണ് ഹെജ്ഹോഗ് (Hedgehog)എന്നറിയപ്പെടുന്നത്. ഇത്തരത്തിൽ കട്ട് ചെയ്യുമ്പോൾ ഒരു മുള്ളൻ പന്നിയുടെ പുറത്തെ മുള്ളുകൾ തള്ളി നിൽക്കുംപോലെ മാമ്പഴത്തിന്റെ ഓരോ ചെറുകഷണവും പുറത്തേക്ക് ആകർഷകമായ രീതിയിൽ തള്ളി നിൽക്കും
∙ അരുതേ!!!
മാമ്പഴം പോലുള്ള ഫലങ്ങൾ കുറച്ചു നാളത്തേക്ക് കേടാകാതെ സൂക്ഷിച്ചു വയ്ക്കാൻ പുറംതൊലിയിൽ ഷെല്ലാക് പോലുള്ള ജൈവ വാക്‌സുകൾ പ്രയോഗിക്കാറുണ്ട്, വാക്സിങ് എന്നാണിതിനെ വിളിക്കുക. അത് നിരുപദ്രവകരമാണ്. അതേസമയം, മാങ്ങ വേഗത്തിൽ പഴുപ്പിക്കാനായി ഉപയോഗിക്കുന്ന ദോഷകാരിയായ രാസവസ്തുവാണ് കാൽസ്യം കാർബൈഡ്. മാങ്ങകൾ പറിച്ചെടുത്ത് ഈ രാസവസ്‌തു ചേർത്ത് മൂടിയിടും. ഈർപ്പത്തിന്റെ സാന്നിധ്യത്തിൽ അസറ്റലിൻ വാതകം രൂപപ്പെടുകയും വേഗത്തിൽ പഴുക്കുകയും ചെയ്യും. ഇങ്ങനെ പഴുക്കുന്ന മാങ്ങകൾക്കുപക്ഷേ സ്വാഭാവിക ഗന്ധമോ രുചിയോ ഉണ്ടാകില്ല.
∙ നൊമ്പര മാമ്പഴം
മാമ്പഴത്തെ പറ്റി ഓർക്കുമ്പോൾ നമ്മിൽ നൊമ്പരം ജനിപ്പിക്കുന്ന ഒരു കവിതയാണ് വൈലോപ്പിള്ളി ശ്രീധരമേനോന്റെ മാമ്പഴം. 1936ൽ പ്രസിദ്ധീകരിച്ച ഈ കവിത, നാലരവയസ്സിൽ വിടപറഞ്ഞ, കവിയുടെ അനുജന്റെ ഓർമയിൽ നിന്നും പിറന്നതാണ്:
‘അങ്കണത്തൈമാവിൽനി-
ന്നാദ്യത്തെപ്പഴം വീഴ്കെ–
യമ്മതൻ നേത്രത്തിൽനിന്നുതിർന്നു
ചുടുകണ്ണീർ’
∙ ഫ്രക്റ്റോഫോബിയ
മാമ്പഴമുൾപ്പെടെയുള്ള പഴങ്ങളോട് ഭയമുള്ളവരുമുണ്ട്. ഈ പേടി ഫ്രക്റ്റോഫോബിയ (Fructophobia) എന്നറിയപ്പെടുന്നു.
∙ ചില മാഞ്ചൊല്ലുകൾ
മാങ്ങയുള്ള മാവിനേ കല്ലേറുണ്ടാകൂ
മാതാവൂട്ടാത്തതു മാവൂട്ടും.
മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുത്.
മാങ്ങ വേണോ മാവിന്മേൽ കയറണം.
മാങ്ങ കഴിഞ്ഞാൽ മാഞ്ചോട്ടിൽ എന്തു കാര്യം?
പുഴുത്ത പല്ലിനു പഴുത്ത മാവില.
പുളിയറിയാൻ അണ്ടിയോടടുക്കണം.
മാഞ്ചോട് മറക്കരുത്.
∙ റേഡിയോ മാംഗോ
മനോരമയുടെ എഫ്എം റേഡിയോ ആയ റേഡിയോ മാംഗോ 91.9 കേൾക്കാറുണ്ടല്ലോ.
(ലേഖകന്റെ ഇമെയിൽ: rareandpreciousgk@gmail.com)