യുവാക്കൾ, തൊഴിൽ, നികുതി... ഒരുപക്ഷേ മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ഏറ്റവുമധികം പരാമർശിക്കപ്പെട്ട വാക്കുകൾ. ഒപ്പം രണ്ടു സംസ്ഥാനങ്ങളുടെ പേരും ബജറ്റിലാകെ നിറഞ്ഞു– ബിഹാറും ആന്ധ്ര പ്രദേശും. കേരളം പോലുള്ള സംസ്ഥാനങ്ങളുടെ പേരു പോലും ഒരിടത്തും ധനമന്ത്രി പരാമർശിച്ചതു പോലുമില്ല. എന്താണ് ഈ ബജറ്റിലെ ഏറ്റവും ആകർഷണീയമായ പ്രഖ്യാപനങ്ങള്‍? എവിടെയായിരുന്നു ഏറ്റവും നിരാശ? നികുതി സംബന്ധിച്ച് എന്തു തീരുമാനമാണ് ബജറ്റിലുള്ളത്? അത് പൊതുജനത്തെ എങ്ങനെ ബാധിക്കും? ഒട്ടേറെ ചോദ്യങ്ങളാണ് മനോരമ ഓൺലൈൻ പ്രീമിയത്തിലെ വാട്‌സാപ് ചോദ്യോത്തര പരിപാടിയിലൂടെ ബജറ്റിനെപ്പറ്റി വായനക്കാർ ഉന്നയിച്ചത്. അവയിൽ തിരഞ്ഞെടുക്കപ്പെട്ടവയ്ക്ക് വിശദമായി മറുപടി നൽകുകയാണ് ഇൻഡൽ മണി ഡയറക്ടറും തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റുമായ സിഎ അനന്തരാമൻ.ടി.ആർ (അനന്തരാമൻ & അസോസിയേറ്റ്സ്). വിഡിയോയും കാണാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഎ അനന്തരാമൻ.ടി.ആർ

∙ ബജറ്റിൽ പരാമർശിക്കപ്പെട്ട പ്രധാന മേഖലകൾ ഏതെല്ലാമാണ്?

ADVERTISEMENT

നിർമല സീതാരാമൻ കഴിഞ്ഞ 6 തവണ അവതരിപ്പിച്ച ബജറ്റിന്റെ അതേ പാറ്റേണിൽ തന്നെയാണ് ഇത്തവണയും ബജറ്റ് അവതരിപ്പിച്ചത്. മുൻ ബജറ്റുകൾക്ക് സമാനമായ രീതിയിൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നീ നാല് വിഭാഗങ്ങൾക്ക് തന്നെയാണ് ഇത്തവണയും ബജറ്റിൽ മുൻതൂക്കം നൽകിയിരിക്കുന്നത്. അവരുടെ പുരോഗതിക്കായി ഒട്ടേറെ പാക്കേജുകളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. യുവ സംരഭകർക്ക് ഏറ്റവും വലിയ സമ്മാനമായി ബജറ്റിൽ കാത്തുവച്ചിരുന്നത് ‘എയ്ഞ്ചൽ ടാക്സ്’ പൂർണമായും ഒഴിവാക്കിയതാണ്. ഇതോടെ സ്റ്റാർട്ടപ്പുകളിലേക്ക് കൂടുതൽ നിക്ഷേപകർ കടന്നുവരും. ഇത് രാജ്യത്തെ വാണിജ്യവൽകരണത്തിന് ശക്തമായ അടിത്തറപാകും. 

ഇതോടൊപ്പം മുദ്രാ ലോൺ തുകയിൽ ഉൾപ്പെടെ വരുത്തിയ വർധനയും സ്ത്രീകൾക്കും യുവാക്കൾക്കും ഏറെ സഹായകരമാകും. കാർഷിക മേഖലയുടെ വികസനത്തിന് 1.52 ലക്ഷം കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. ഇതിൽ തന്നെ കൃഷിയുമായി ബന്ധപ്പെട്ട പഠനങ്ങൾക്കും പരീക്ഷണങ്ങൾക്കും കൂടുതൽ തുകമാറ്റിവയ്ക്കുമെന്ന പ്രഖ്യാപനങ്ങളും കൂടുതൽ പ്രതീക്ഷ നൽകുന്നു.

∙ നികുതിയുമായി ബന്ധപ്പെട്ട് പ്രതീക്ഷിച്ചതെല്ലാം വന്നോ?

പുതിയ രീതിയിൽ ഇൻകം ടാക്സ് ഫയൽ ചെയ്യുന്നവർക്ക് ഇത്തവണത്തെ ബജറ്റിൽ ആശ്വസിക്കാവുന്ന പ്രഖ്യാപനങ്ങളുണ്ട്. 50,000 രൂപയായിരുന്ന സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ ഇത്തവണ 75,000 രൂപയായി ഉയർത്തിയതാണ് ഇതിൽ പ്രധാനം. ഇതിന് പുറമേ പുതിയ രീതിയിൽ ടാക്സ് അടയ്ക്കേണ്ട സ്ലാബുകളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. ഇവ രണ്ടും കണക്കുകൂട്ടിയാൽ ഏകദേശം 17,000 രൂപവരെ ടാക്സിൽ കുറവ് വരാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. ഇവയ്ക്കു പുറമേ ഫാമിലി പെൻഷന് അർഹരായവരുടെ സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ 15,000 രൂപയിൽ നിന്ന് 25,000 രൂപയായും ഉയർത്തിയിട്ടുണ്ട്.

ADVERTISEMENT

∙ എൻഡിഎ സർക്കാരിനെ താങ്ങി നിർത്തുന്ന ആന്ധ്രയ്ക്കും ബിഹാറിനും ഉൾപ്പെടെ ഒട്ടേറെ പദ്ധതിയുണ്ട്. ഇത് രാഷ്ട്രീയപ്രേരിതമാണോ അതോ ആ സംസ്ഥാനങ്ങൾക്ക് ആവശ്യമുള്ളതാണോ?

കഴിഞ്ഞ 10 വർഷത്തെ സാഹചര്യമായിരുന്നില്ല ഇത്തവണത്തെ ബജറ്റ് അവതരണ സമയത്ത് ഉണ്ടായിരുന്നത്. ഇത്രകാലവും ബിജെപിയുടെ സിംഹഭൂരിപക്ഷത്തിൽ മുന്നേറിയിരുന്ന സർക്കാരായിരുന്നു ഭരണത്തിൽ ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ കാര്യങ്ങൾ ബിജെപിയുടെ മാത്രം നിയന്ത്രണത്തിൽ ഒതുങ്ങുന്നതായിരുന്നില്ല. കേന്ദ്ര ധനമന്ത്രി എന്ന നിലയിൽ ആറാം ബജറ്റ് അവതരിപ്പിച്ച് ഏതാനും മാസങ്ങൾക്കിപ്പുറം ഏഴാം ബജറ്റ് അവതരണത്തിന് നിർമല എത്തുമ്പോൾ രാഷ്ട്രിയ സമവാക്യങ്ങളിൽ കാര്യമായ വ്യത്യാസം വന്നിരുന്നു. 

സഖ്യകക്ഷികളുടെ പിൻബലത്തിൽ മുന്നേറുന്ന മൂന്നാം മോദി സർക്കാരിന്റെ ബജറ്റ് പ്രതീക്ഷകൾ തെറ്റിച്ചില്ല, പദ്ധതികൾ എല്ലാം സഖ്യകക്ഷി നേതാക്കളായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും അനുകൂലമായിരുന്നു. ഇരു സംസ്ഥാനങ്ങളും ആവശ്യപ്പെട്ടതെല്ലാം കയ്യയച്ച് വാരിക്കോരി നൽകി. ബജറ്റിൽ ഏതെങ്കിലും സംസ്ഥാനങ്ങളുടെ പേര് കാര്യമായി എടുത്ത് പരാമർശിച്ചെങ്കിൽ അത് ബിഹാറും ആന്ധ്ര പ്രദേശും മാത്രമായിരുന്നു. പ്രഖ്യാപിച്ചവയൊന്നും അനാവശ്യ പദ്ധതികൾ അല്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ ഇതിലുമേറെ അവശ്യമായ പദ്ധതികൾ ഉള്ളപ്പോഴാണ് ബിഹാറിനോടും ആന്ധ്രയോടുമുള്ള അമിത മമത എന്നത് ഇതിലെ രാഷ്ട്രീയ സ്വാധീനം വ്യക്തമാക്കുന്നതാണ്.

∙ യുവാക്കൾക്കാണ് ബജറ്റിൽ പ്രാധാന്യം. പ്രാക്ടിക്കൽ നിർദേശങ്ങളാണോ ബജറ്റിലുള്ളത്?

ADVERTISEMENT

യുവാക്കൾക്ക് വളരെയധികം പ്രധാന്യം നൽകുന്ന ബജറ്റ് തന്നെയാണ് ഇത്തവണ അവതരിപ്പിച്ചത്. ഈ ബജറ്റിലെ ഏറ്റവും പ്രധാന ആകർഷണവും അതുതന്നെയാണ്. ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത്, ഒരു കോടി യുവാക്കൾക്ക് പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളിൽ സ്റ്റൈപെൻഡ് നൽകി തൊഴിൽ പരിശീലനം നൽകുക എന്നതാണ്. മികച്ച സ്ഥാപനങ്ങളിൽനിന്ന് തൊഴിൽ പരിശീലനം നേടാൻ സാധിക്കും എന്നത് യുവാക്കളെ സംബന്ധിച്ച് വളരെ മികച്ച അവസരമാണ്. 

തൊഴിലില്ലായ്മ ഏറ്റവും അധികം ചർച്ചചെയ്യപ്പെടുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും ഫലം ചെയ്യുന്ന പ്രഖ്യാപനങ്ങളിൽ ഒന്നുകൂടിയാണിത്. ഇത്തരത്തിൽ ഒരു വർഷംകൊണ്ട് ലഭിക്കുന്ന തൊഴിൽ പരിശീലനം യുവാക്കൾക്ക് മികച്ച സ്ഥാപനങ്ങളിൽ തൊഴിൽ തേടാനുള്ള പ്രധാന മാർഗവുമാകും. വിദ്യാർഥികൾക്ക് നൽകുന്ന സ്റ്റൈപെൻഡ് തുക അതത് കമ്പനികൾക്ക് അവരുടെ സിഎസ്ആർ പ്രവർത്തന ഫണ്ടിൽനിന്ന് ക്ലെയിം ചെയ്യാൻ സാധിക്കുന്നതിന് പുറമേ കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ തൊഴിലാളികളെ ലഭിക്കുമെന്നതിനാൽ ഈ നിർദേശം സ്ഥാപനങ്ങൾക്കും ഗുണകരമാകുമെന്നതിൽ സംശയമില്ല.

ഇതിന് പുറമേ വിദ്യാർഥികൾക്ക് 7.5 ലക്ഷം രൂപയും ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വരെയും വായ്പ ലഭിക്കാനുള്ള സാഹചര്യവും ബജറ്റ് മുന്നോട്ടുവയ്ക്കുന്നുണ്ട്. ഈ വായ്പകളുടെ തിരിച്ചടവിനും ബജറ്റ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്കും തൊഴിലിൽ പ്രവേശിക്കുന്നവർക്കും ആശ്വാസമാകുന്ന ഒട്ടേറെ പ്രഖ്യാപനങ്ങൾ ഇത്തവണത്തെ ബജറ്റിലുണ്ട്. ഇതിനായി മൂന്ന് സ്കീമുകളും ബജറ്റ് വിഭാവനം ചെയ്യുന്നു. 

തൊഴിലാളിയുടെ ആദ്യ മാസ ശമ്പളം പരമാവധി 15,000 രൂപ വരെ 3 ഗഡുക്കളായി സർക്കാർ നൽകുന്നതാണ് ഇതിൽ പ്രധാനം. തൊഴിലുടമ നൽകുന്ന ഇപിഎഫ്ഒ വിഹിതം 4 വർഷത്തേക്ക് ഓരോ മാസവും 3000 രൂപ വരെ സർക്കാർ തിരിച്ചുനൽകുന്നതാണ് മറ്റൊരു സ്കീം. ഇവ ഉൾപ്പെടെ 2.10 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് യുവാക്കൾക്കായി ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

∙ കേരളത്തിന്റെ പേര് പോലും ബജറ്റിൽ പറഞ്ഞു കണ്ടില്ല. ആന്ധ്രയൊഴികെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും അവഗണനയാണ്...

കേരളത്തിന്റെ എന്നല്ല, ബിഹാറും ആന്ധ്രപ്രദേശും ഒഴിച്ചു നിർത്തിയാൽ മറ്റൊരു സംസ്ഥാനത്തിന്റെ പേരും ഇത്തവണത്തെ ബജറ്റിൽ കാര്യമായി പരാമർശിച്ചിട്ടില്ല. പ്രളയ ദുരിതാശ്വാസ പട്ടികയിൽ ബിഹാറിനൊപ്പം അസം, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളുടെ പേരുകൾ പേരിന് മാത്രം പരാമർശിച്ചിരുന്നു. അതിനൊപ്പം ടൂറിസം രംഗത്തെ പദ്ധതികളുടെ കൂട്ടത്തിലും ബിഹാറിന് പിന്നിലായി ഒഡീഷയും പരാമർശിക്കപ്പെട്ടു എന്നതൊഴിച്ചാൽ മറ്റൊരു സംസ്ഥാനത്തിന്റെ പേരിനും ബജറ്റിൽ പ്രത്യേക പരാമർശം ലഭിച്ചില്ല.

എന്നിരുന്നാലും ബജറ്റിൽ രാജ്യത്തെ 100 വീതം പ്രധാന നഗരങ്ങളെ ലക്ഷ്യംവച്ച് പ്രഖ്യാപിച്ച 4 പദ്ധതികൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണ്. ഇൻവെസ്റ്റ്മെന്റ് പാർക്കുകൾ, ശുദ്ധജല വിതരണം, മാലിന്യ സംസ്കരണം, ഫുഡ് സ്ട്രീറ്റുകൾ എന്നിങ്ങനെയുള്ള പദ്ധതികളിൽ നിന്ന് അർഹമായവ നേടിയെടുക്കാനായാൽ അത് കേരളം ഉൾപ്പെടെ ഏത് സംസ്ഥാനത്തിനും നേട്ടമാകും. ബഹിരാകാശ മേഖലയുടെ വാണിജ്യ വിക്ഷേപണ രംഗത്ത് 1000 കോടി എന്ന പ്രഖ്യാപനവും തുമ്പയുടെ പശ്ചാത്തലത്തിൽ കേരളത്തിന് ഗുണകരമായിത്തീരാൻ സാധ്യതയുണ്ട്. 

കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളുടെ മരുന്നിന്റെ വിലയിൽ വരുത്തിയ കുറവും കേരളത്തിന് ആശ്വസിക്കാൻ വക നൽകുന്നതാണ്. സ്വർണത്തിന്റെ ഇറക്കുമതി തിരുവയിൽ വരുത്തിയ കുറവും കേരള വിപണിയിൽ വലിയ ചലനം സൃഷ്ടിക്കും എന്നത് ഉറപ്പാണ്. ഈ പ്രഖ്യാപനത്തിലൂടെ സ്വർണവിലയിൽ നേരിട്ടുള്ള കുറവിനുള്ള സാധ്യത വളരെ കൂടുതലാണ്. ഗ്രാമിന് 200 മുതൽ 500 രൂപവരെ കുറവാണ് പ്രതീക്ഷിക്കാവുന്നത്.

എന്നാൽ ദീർഘകാല മൂലധന നേട്ട നികുതിയുടെ (Long-term capital gains tax- LTCG) കാര്യത്തിൽ പുതിയ ബജറ്റ് കൊണ്ടുവന്നിരിക്കുന്ന നിർദേശം കേരളത്തിന്റെ ഉൾപ്പെടെ റിയൽഎസ്റ്റേറ്റ് മേഖലയ്ക്ക് വൻ തിരിച്ചടിയാകും സമ്മാനിക്കുക. ഇതുവരെ 20 ശതമാനമായിരുന്നു ഈ നികുതിയെങ്കിലും വിലക്കയറ്റ നിരക്ക് (ഇൻഡക്സേഷൻ) കൂടി കണക്കാക്കിയിരുന്നു. എന്നാൽ പുതിയ ബജറ്റ് പ്രകാരം നികുതി 12.5 ശതമാനം ആക്കിയെങ്കിലും ഇൻഡക്സേഷൻ പൂർണമായും ഒഴിവാക്കി. ഇത് പൂർവിക സ്വത്ത് ഉൾപ്പെടെയുള്ളവ കൈമാറ്റം ചെയ്യുന്നവരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.

∙ ജിഎസ്‌ടി സംബന്ധിച്ച എന്തെങ്കിലും മികച്ച തീരുമാനങ്ങളുണ്ടാകുമോ?

ജിഎസ്ടി സംബന്ധിച്ച കാര്യമായ നിർദേശങ്ങളോ പ്രഖ്യാപനങ്ങളോ ബജറ്റിൽ ഉണ്ടായില്ല. ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ പ്രതീക്ഷിക്കാം എന്ന ഒറ്റവരിയിൽ മാത്രം പരാമർശം ഒതുക്കുകയായിരുന്നു. ഇതിന് പ്രധാന കാരണം ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രധാന നിർദേശങ്ങളും തീരുമാനങ്ങളും രൂപപ്പെടുന്നത് ജിഎസ്ടി കൗൺസിലിലാണ് എന്നതാണ്.

(തയാറാക്കിയത് ജിനു ജോസഫ്)

English Summary:

Indel Money Director CA Anantharaman T.R Analyzes Union Budget 2024