ആ 26 സെക്കൻഡിൽ എല്ലാം തീർന്നു; ട്രംപിനെ ലക്ഷ്യമിട്ടത് മൊസാദോ ‘ഡീപ് സ്റ്റേറ്റോ’? രഹസ്യങ്ങൾ ഒളിപ്പിച്ച് ‘ആന്റിഫാ’യും
അതൊരു ഹോളിവുഡ് ത്രില്ലറിലെ രംഗം പോലെയായിരുന്നു. വേദിയിൽ യുഎസിന്റെ മുൻ പ്രസിഡന്റ്. തിരഞ്ഞെടുപ്പു റാലിയിൽ, മുന്നിൽ തടിച്ചുകൂടിയ ആൾക്കൂട്ടത്തോട് ആവേശത്തോടെ സംസാരിക്കുകയാണ് അദ്ദേഹം. പെട്ടെന്നു വെടിയൊച്ചകൾ മുഴങ്ങുന്നു. മുൻ പ്രസിഡന്റ് പെട്ടെന്നു പോഡിയത്തിന്റെ മറവിലേക്കു കുനിയുന്നു. അംഗരക്ഷകർ അദ്ദേഹത്തെ പൊതിയുന്നു. അദ്ദേഹത്തിന്റെ പിന്നിലുണ്ടായിരുന്ന ഒരു അനുയായി കോറി കംപറേറ്റർ വെടിയേറ്റു വീഴുന്നു. യുഎസ് സീക്രട്ട് സർവീസിന്റെ സ്നൈപർമാർ അക്രമിയെ വെടിവച്ചു വീഴ്ത്തുന്നു. ഇതെല്ലാം വെറും 26 സെക്കൻഡിനുള്ളിലാണ് നടന്നത്. ഡോണൾഡ് ട്രംപിന്റെ വലതു ചെവിയുടെ മുകളിലുരഞ്ഞാണ് ഒരു വെടിയുണ്ട കടന്നുപോയത്. സുരക്ഷാ ഭടന്മാരുെട വലയത്തിൽ വേദിയിൽനിന്നു പോകുമ്പോൾ, ട്രംപിന്റെ കവിളിൽ ചോര പടർന്നിരുന്നു. ജനക്കൂട്ടത്തെ നോക്കി മുഷ്ടി ചുരുട്ടി ‘ഫൈറ്റ്, ഫൈറ്റ്, ഫൈറ്റ്’ എന്നു പറഞ്ഞു കൊണ്ടാണ് ട്രംപ് വേദിയിൽനിന്നിറങ്ങിയത്. യുഎസ്എ, യുഎസ്എ എന്നാർത്തുവിളിച്ച് ആൾക്കൂട്ടം അദ്ദേഹത്തിന് പിന്തുണയറിയിച്ചു. യുഎസിന്റെ മുൻ പ്രസിഡന്റും നിലവിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുമായ, കനത്ത സുരക്ഷാവലയത്തിലുള്ള ഒരാളുടെ നേർക്ക് സാധാരണക്കാരനായ, ക്രിമിനൽ റെക്കോർഡ് ഇല്ലാത്ത, വീട്ടുകാർക്കും നാട്ടുകാർക്കും നല്ല അഭിപ്രായം മാത്രമുള്ള തോമസ് മാത്യു ക്രൂക്ക്സ് എന്ന 20 വയസ്സുകാരൻ എന്തിനു വെടിയുതിർത്തു? വധശ്രമത്തെ അതിജീവിച്ച ട്രംപ് ഹീറോ പരിവേഷത്തോടെ നിൽക്കുമ്പോൾ, വെടിവയ്പിന്റെ പേരിൽ യുഎസിലും ലോകമെമ്പാടും ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്കും ചൂടുപിടിക്കുകയാണ്. അതിനിടെ, വധശ്രമം തടയുന്നതിൽ യുഎസ് സീക്രട്ട് സർവീസ് പരാജയപ്പെട്ടെന്ന വിമർശനത്തിനു പിന്നാലെ ഡയറക്ടർ കിംെബർലി ചീറ്റൽ രാജിവയ്ക്കുകയും ചെയ്തു. യഥാർഥത്തിൽ പക്ഷേ ആരാണ് വില്ലൻ?

അതൊരു ഹോളിവുഡ് ത്രില്ലറിലെ രംഗം പോലെയായിരുന്നു. വേദിയിൽ യുഎസിന്റെ മുൻ പ്രസിഡന്റ്. തിരഞ്ഞെടുപ്പു റാലിയിൽ, മുന്നിൽ തടിച്ചുകൂടിയ ആൾക്കൂട്ടത്തോട് ആവേശത്തോടെ സംസാരിക്കുകയാണ് അദ്ദേഹം. പെട്ടെന്നു വെടിയൊച്ചകൾ മുഴങ്ങുന്നു. മുൻ പ്രസിഡന്റ് പെട്ടെന്നു പോഡിയത്തിന്റെ മറവിലേക്കു കുനിയുന്നു. അംഗരക്ഷകർ അദ്ദേഹത്തെ പൊതിയുന്നു. അദ്ദേഹത്തിന്റെ പിന്നിലുണ്ടായിരുന്ന ഒരു അനുയായി കോറി കംപറേറ്റർ വെടിയേറ്റു വീഴുന്നു. യുഎസ് സീക്രട്ട് സർവീസിന്റെ സ്നൈപർമാർ അക്രമിയെ വെടിവച്ചു വീഴ്ത്തുന്നു. ഇതെല്ലാം വെറും 26 സെക്കൻഡിനുള്ളിലാണ് നടന്നത്. ഡോണൾഡ് ട്രംപിന്റെ വലതു ചെവിയുടെ മുകളിലുരഞ്ഞാണ് ഒരു വെടിയുണ്ട കടന്നുപോയത്. സുരക്ഷാ ഭടന്മാരുടെ വലയത്തിൽ വേദിയിൽനിന്നു പോകുമ്പോൾ, ട്രംപിന്റെ കവിളിൽ ചോര പടർന്നിരുന്നു. ജനക്കൂട്ടത്തെ നോക്കി മുഷ്ടി ചുരുട്ടി ‘ഫൈറ്റ്, ഫൈറ്റ്, ഫൈറ്റ്’ എന്നു പറഞ്ഞു കൊണ്ടാണ് ട്രംപ് വേദിയിൽനിന്നിറങ്ങിയത്. യുഎസ്എ, യുഎസ്എ എന്നാർത്തുവിളിച്ച് ആൾക്കൂട്ടം അദ്ദേഹത്തിന് പിന്തുണയറിയിച്ചു.
യുഎസിന്റെ മുൻ പ്രസിഡന്റും നിലവിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുമായ, കനത്ത സുരക്ഷാവലയത്തിലുള്ള ഒരാളുടെ നേർക്ക് സാധാരണക്കാരനായ, ക്രിമിനൽ റെക്കോർഡ് ഇല്ലാത്ത, വീട്ടുകാർക്കും നാട്ടുകാർക്കും നല്ല അഭിപ്രായം മാത്രമുള്ള തോമസ് മാത്യു ക്രൂക്ക്സ് എന്ന 20 വയസ്സുകാരൻ എന്തിനു വെടിയുതിർത്തു? വധശ്രമത്തെ അതിജീവിച്ച ട്രംപ് ഹീറോ പരിവേഷത്തോടെ നിൽക്കുമ്പോൾ, വെടിവയ്പിന്റെ പേരിൽ യുഎസിലും ലോകമെമ്പാടും ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്കും ചൂടുപിടിക്കുകയാണ്. അതിനിടെ, വധശ്രമം തടയുന്നതിൽ യുഎസ് സീക്രട്ട് സർവീസ് പരാജയപ്പെട്ടെന്ന വിമർശനത്തിനു പിന്നാലെ ഡയറക്ടർ കിംെബർലി ചീറ്റൽ രാജിവയ്ക്കുകയും ചെയ്തു. യഥാർഥത്തിൽ പക്ഷേ ആരാണ് വില്ലൻ?
ട്രംപിന്റെ അണികളിൽ ചിലരെങ്കിലും വില്ലനായി കരുതുന്നത് നിലവിലെ പ്രസിഡന്റ് ജോ ബൈഡനെയാണ്. മറ്റു ചിലരുടെ നോട്ടം ഡീപ് സ്റ്റേറ്റിലേക്കാണ്. നിഗൂഢമായി പ്രവർത്തിക്കുന്ന, അപര സർക്കാർ എന്നു വിശേഷിപ്പിക്കാവുന്ന ഒരു ശൃംഖലയാണ് ഡീപ് സ്റ്റേറ്റ്. ഗൂഢാലോചനാ സിദ്ധാന്തക്കാരുടെ പ്രിയപ്പെട്ട പേരാണിത്. വെടിവയ്പ്പിൽ ചൈനയുടെ പങ്കും ആരോപിക്കപ്പെടുന്നുണ്ട്. വധശ്രമത്തിനു പിന്നിൽ ആന്റിഫാ ആണെന്നു വാദിക്കുന്നവരുമുണ്ട്. യുഎസിലെ ഫാഷിസ്റ്റ് വിരുദ്ധ, ഇടതു രാഷ്ട്രീയ പ്രസ്ഥാനത്തെയാണ് ആന്റിഫ എന്നു വിശേഷിപ്പിക്കുന്നത്. ഇത്തരത്തിൽ പ്രമുഖ നേതാക്കൾക്കെതിരായ വധശ്രമങ്ങളും അവയുമായി ബന്ധപ്പെട്ട ഗൂഢാലോചന സിദ്ധാന്തങ്ങളും എന്നും അമേരിക്കയുടെ ഉറക്കം കെടുത്തിയിട്ടുണ്ട്.
∙ അന്നു സംഭവിച്ചത്
പടിഞ്ഞാറൻ പെൻസിൽവേനിയയിൽ പിറ്റ്സ്ബർഗിന് 35 മൈൽ അകലെയാണ് ട്രംപിന്റെ തിരഞ്ഞെടുപ്പു റാലി നടന്ന മൈതാനം. ജൂലൈ 13ന് പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരുമണിയോടെ മൈതാനം പ്രവർത്തകർക്കും അണികൾക്കുമായി തുറന്നുകൊടുത്തിരുന്നു. വൈകിട്ട് അഞ്ചിനായിരുന്നു ട്രംപിന്റെ പ്രസംഗം നിശ്ചയിച്ചിരുന്നത്. എന്നാൽ അതിനും ഒരു മണിക്കൂറിനു ശേഷമാണ് ട്രംപ് സ്ഥലത്തെത്തിയത്. അടുത്ത 11 മിനിറ്റുകൾ കടന്നുപോയത് ഇങ്ങനെ:
∙ 5.51: സംശയാസ്പദമായസാഹചര്യത്തിൽ ഒരാൾ മൈതാനത്തുകൂടി നടക്കുന്നത് സീക്രട്ട് സർവീസ് അംഗങ്ങളുടെ ശ്രദ്ധയിൽപെടുന്നു.
∙ 6.03: ജനക്കൂട്ടത്തിന്റെ വൻ കരഘോഷങ്ങൾക്കിടയിൽ കൈവീശി ട്രംപ് സ്റ്റേജിലേക്ക് കയറുന്നു. പശ്ചാത്തലത്തിൽ ‘ഗോഡ് ബ്ലെസ് യുഎസ്എ’ എന്ന പാട്ട്.
∙ 6.05: പാട്ട് അവസാനിച്ചപ്പോൾ ട്രംപ് പ്രസംഗ പീഠത്തിലേക്കു കയറി. പ്രസംഗം തുടങ്ങി. പ്രസിഡന്റ് ബൈഡനെക്കുറിച്ചും രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ചും കുടിയേറ്റത്തെക്കുറിച്ചുമായിരുന്നു പ്രസംഗം.
∙ 6.11: ആളുകൾ യുഎസിലേക്ക് അനധികൃതമായി കുടിയേറുന്നതിന്റെ വിവരങ്ങളുള്ള ചാർട്ട് വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചു. വലത്തേക്കു തിരിഞ്ഞ് ട്രംപ് അതേക്കുറിച്ചു സംസാരിക്കുന്നു. സദസ്സിൽ ആളുകൾ ഇരിക്കുന്നതിനു പിന്നിൽ 400 അടി അകലെ കുറേ കെട്ടിടങ്ങളുണ്ട്. അടുത്തുള്ള കെട്ടിടത്തിനു മുകളിൽ തോക്കുമായി ഒരാളെ റാലിയിൽ പങ്കെടുക്കാൻ വന്ന പലരും കാണുന്നു. സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ഒരു വിഡിയോയിൽ ‘മേൽക്കൂരയിൽ അയാളുണ്ട്. അയാളുടെ കൈയിൽ തോക്കുണ്ട്’ എന്ന് ആളുകൾ ഇയാളെക്കുറിച്ചു പറയുന്നത് കേൾക്കാം. സെക്കൻഡുകൾക്കകം വെടിയൊച്ച മുഴങ്ങി. ട്രംപ് പ്രസംഗം നിർത്തി വലതു ചെവി കൈകൊണ്ടു പൊത്തി കുനിഞ്ഞു.
പിന്നാലെ രണ്ടു വെടിയൊച്ചകൾ കൂടി കേട്ടു. സീക്രട്ട് സർവീസ് ഏജന്റുമാരിലൊരാൾ ‘ഗെറ്റ് ഡൗൺ’ എന്ന് ഉച്ചത്തിൽ വിളിച്ചുപറയുന്നത് വിഡിയോയിൽ കേൾക്കാം. പിന്നാലെ സുരക്ഷാഭടന്മാർ ട്രംപിനെ പൊതിഞ്ഞു. അഞ്ച് വെടിയൊച്ചകൾകൂടി കേട്ടു. റാലിക്കെത്തിയവർ പരിഭ്രാന്തരായി ഓടി. ചിലർ താഴേക്കു കുനിഞ്ഞിരുന്നു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ സ്റ്റേജിലേക്ക് എത്തി ട്രംപിനെ വളഞ്ഞു.
∙ വെടിയൊച്ച കേട്ട് 42 സെക്കൻഡ് കഴിഞ്ഞ്: അക്രമിയെ കൊലപ്പെടുത്തിയതായി ട്രംപിനെ പൊതിഞ്ഞ സീക്രട്ട് സർവീസ് ഏജന്റുമാരിലൊരാൾ പറഞ്ഞു. പിന്നാലെ ട്രംപ് എഴുന്നേറ്റു. വലതു ചെവിയിൽനിന്നു ചോര അപ്പോഴേക്കും കവിളിലേക്ക് ഒഴുകിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ സ്റ്റേജിൽനിന്നു മാറ്റാനൊരുങ്ങി. ഒരു നിമിഷം നിന്ന ട്രംപ് ആകാശത്തേക്കു മുഷ്ടി ചുരുട്ടി ‘പോരാടൂ! പോരാടൂ! പോരാടൂ!’ എന്ന് ആവേശത്തോടെ പറഞ്ഞു. പിന്നാലെ ജനക്കൂട്ടം ‘യുഎസ്എ! യുഎസ്എ! യുഎസ്എ!’ എന്ന് ആർത്തുവിളിച്ചു.
∙ വെടിവയ്പ്പിനു രണ്ടു മിനിറ്റിനുശേഷം: ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ സ്റ്റേജിനു പിന്നിലേക്കു കൊണ്ടുപോയി. വാഹനത്തിൽ കയറും മുൻപ് അദ്ദേഹം ഒരിക്കൽക്കൂടി മുഷ്ടിചുരുട്ടി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു.
∙ രാത്രി 8.42: ചെവിക്കു വെടിയേറ്റതായി ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു.
∙ ചികിത്സയ്ക്കുശേഷം 8.50ന് ആശുപത്രി വിട്ട ട്രംപ് 10.49ന് പിറ്റ്സ്ബർഗ് – ബട്‌ലർ വിമാനത്താവളത്തിൽ എത്തി. 11.21ന് ന്യൂജഴ്സിക്ക് പറന്നു.
∙ ജൂലൈ 14 ഞായർ പുലർച്ചെയോടെ: വെടിയുതിർത്തത് തോമസ് മാത്യു ക്രൂക്ക്സ് ആണെന്ന് എഫ്ബിഐ സ്ഥിരീകരിച്ചു.
14നു രാത്രി, പ്രസിഡന്റ് ജോ ബൈഡൻ അക്രമത്തെ അപലപിച്ച് ഓവൽ ഓഫിസിൽനിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. ജൂലൈ 15 വൈകിട്ടു നാലിന് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായി റിപ്പബ്ലിക്കൻ പാർട്ടി ഡോണൾഡ് ട്രംപിനെ ഔദ്യോഗികമായി തീരുമാനിച്ചു.
∙ ഒറിജിനൽ, നാടകം, ആന്റിഫാ, ഡീപ് സ്റ്റേറ്റ്...
വെടിവയ്പിനു തൊട്ടുപിന്നാലെ വാർത്ത സമൂഹമാധ്യമങ്ങളിൽ കത്തിപ്പടർന്നു. ആദ്യ ഘട്ടത്തിൽ ട്രംപിനെ അനുകൂലിച്ചും പിന്തുണച്ചും നിരവധി പോസ്റ്റുകളെത്തി. എന്നാൽ പിന്നാലെ, ഇതൊരു നാടകമാണോ എന്ന തരത്തിലും ചർച്ച കനത്തു. തിരഞ്ഞെടുപ്പു പ്രചാരണം കൊഴുപ്പിക്കാൻ ട്രംപ് തന്നെ നടത്തിയ നാടകമാണെന്ന തരത്തിലായി പോസ്റ്റുകൾ. വെടിവയ്പ് നടത്തിയ ആളെക്കുറിച്ച് എഫ്ബിഐ കൂടുതൽ വിവരങ്ങൾ പുറത്തുവിടാതിരുന്നത് ഇത്തരം ഗൂഢാലോചനാ സിദ്ധാന്തങ്ങളെ സഹായിക്കുന്നതാണെന്നു രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
വെടിവയ്പ് നടന്ന് ഒരു മണിക്കൂറിനുള്ളിൽ, സമൂഹമാധ്യമമായ എക്സിൽ 2.28 ലക്ഷത്തിൽപ്പൽ പരം പോസ്റ്റുകളാണ് ഇതു നാടകമാണെന്നു സംശയിച്ച് പോസ്റ്റ് ചെയ്തതെന്ന് അമേരിക്കൻ മാധ്യമം എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ആ ദിവസം എക്സിൽ ട്രെൻഡിൽ രണ്ടാമതെത്തിയത് വെടിവയ്പ് നാടകമാണെന്ന തരത്തിലുള്ള പോസ്റ്റുകളാണ്. സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായ മറ്റൊരു ചർച്ച, ട്രംപിനു നേരേയുണ്ടായ ആക്രമണത്തിനു പിന്നിൽ ആന്റിഫായാണ് എന്നതാണ്. യുഎസിലെ ഫാഷിസ്റ്റ് വിരുദ്ധ, ഇടതു രാഷ്ട്രീയ കൂട്ടായ്മയാണ് ആന്റിഫാ. അതിലെ പ്രധാനിയായ മാർക്ക് വയലറ്റിന്റെ പേരെടുത്തുപറഞ്ഞായിരുന്നു പോസ്റ്റുകൾ ഏറെയും.
ആക്രമണം നടത്തിയത് ഡീപ് സ്റ്റേറ്റ് ആണ് എന്നതായിരുന്നു മറ്റൊരു പ്രചാരണം. ഡീപ് സ്റ്റേറ്റിനെതിരെ ട്രംപ് നിരന്തരം കടുത്ത ഭാഷയിൽ വിമർശനം നടത്തിയിരുന്നു. സിഐഎ, ബറാക് ഒബാമ, ഹിലറി ക്ലിന്റൻ, മൈക്ക് പെൻസ് എന്നിവർ ഡീപ് സ്റ്റേറ്റിന്റെ ഭാഗമാണെന്നാണ് ട്രംപ് അനുകൂലികളുടെ ആരോപണം. ഇതിനൊക്കെയൊപ്പം ചൈന, മൊസാദ്, ശതകോടീശ്വരൻ ജോർജ് സോറോസ് തുടങ്ങിയ പേരുകളും ചർച്ചകളിലുണ്ടായിരുന്നു. വെടിയേറ്റതു ട്രംപിനല്ലെന്നും അദ്ദേഹത്തിന്റെ ബോഡി ഡബിളിനാണെന്നും കിംവദന്തിയുണ്ടായിരുന്നു. ട്രംപിനു വെടിയേറ്റില്ലെന്നും പൊട്ടിയ കുപ്പിച്ചില്ലോ മറ്റോ ആണു മുറിവിനു കാരണമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞതായും ചില റിപ്പോർട്ടുകൾ പുറത്തുവന്നു.
∙ സുരക്ഷയുടെ കോട്ട; പക്ഷേ, ക്രൂക്സ് എങ്ങനെ കണ്ണുവെട്ടിച്ചു?
റിപ്പബ്ലിക്കൻ അണികളിൽത്തന്നെ ഈ ചോദ്യം ഉയർന്നിട്ടുണ്ട്. മുൻ പ്രസിഡന്റും ഇത്തവണ പ്രസിഡന്റ് സ്ഥാനാർഥിയാകുമെന്ന് ഏറക്കുറെ ഉറപ്പിച്ചിരുന്നയാളുമായ ട്രംപിന് സീക്രട്ട് സർവീസിന്റെയും സ്വന്തം സുരക്ഷാ സംഘത്തിന്റെയും കനത്ത സുരക്ഷയുണ്ട്. ഇതിനെയൊക്കെ മറികടന്ന് എങ്ങനെയാണു തികച്ചും സാധാരണക്കാരനായ തോമസ് മാത്യു ക്രൂക്സിന് ഒട്ടും മറയില്ലാത്ത ഒരു കെട്ടിടത്തിനു മുകളിൽക്കയറി ട്രംപിനു നേരേ കൃത്യമായി വെടിയുതിർക്കാനാകുക? ഈ ചോദ്യത്തിൽ പിടിച്ചാണ് സമൂഹമാധ്യമങ്ങളിലെ ‘നിരീക്ഷക’രുടെയും ഗൂഢാലോചനാ സിദ്ധാന്തക്കാരുടെയും വാദങ്ങൾ. ക്രൂക്സ് ആരുടെയും പ്രേരണയാലല്ല ആക്രമണം നടത്തിയതെന്നാണ് ഇതുവരെ ലഭ്യമായ വിവരം. എന്നാൽ ആക്രമണത്തിന് അയാളെ പ്രേരിപ്പിച്ചതെന്താണ് എന്നതിന് ഇതുവരെ കൃത്യമായ ഉത്തരമായിട്ടില്ല.
∙ ലിങ്കന്റെ കാലം തൊട്ടേയുണ്ട്; ട്രംപിലും അവസാനിക്കില്ല!
ലോകത്തെവിടെയുമെന്ന പോലെ, ഗൂഢാലോചന സിദ്ധാന്തങ്ങൾ യുഎസിലും പണ്ടുമുതലേയുണ്ട്. പ്രസിഡന്റിനു നേരേ നടന്ന വധശ്രമങ്ങളും ആക്രമണങ്ങളും അടക്കം ഏതു രാഷ്ട്രീയ സംഭവങ്ങളുണ്ടായാലും അത്തരം തിയറികളുമായി ചിലർ പ്രത്യക്ഷപ്പെടും. യുഎസിന്റെ എക്കാലത്തെയും മുറിവുകളായ പേൾ ഹാർബർ, 9/11 ആക്രമണങ്ങളെപ്പോലും ഇത്തരം സിദ്ധാന്തങ്ങളുമായി കൂട്ടിക്കെട്ടി ചർച്ചകളുണ്ടായിട്ടുണ്ട്. ഏബ്രഹാം ലിങ്കനു പോലും ഇത്തരം കഥകളിൽനിന്നു രക്ഷയുണ്ടായിട്ടില്ല. ചാൾസ് പാസ്ക്വൽ ടെലെസ്ഫോർ ഷിനിക്കി എന്ന മുൻ പുരോഹിതൻ, ലിങ്കൻ തന്റെ അടുത്ത സുഹൃത്തായിരുന്നെന്നും രഹസ്യങ്ങൾ പോലും താനുമായി പങ്കിടുമായിരുന്നെന്നും അവകാശപ്പെട്ടിട്ടുണ്ട്.
ചെറുപ്പകാലത്ത്, അഭിഭാഷകനായിരുന്ന ലിങ്കൻ ഷിനിക്കിക്കു വേണ്ടി ഒരു ചെറിയ കേസിൽ ഇടപെട്ടിരുന്നു. പക്ഷേ, തന്റെ ‘ഫിഫ്റ്റി ഇയേഴ്സ് ഇൻ ദ് ചർച്ച് ഓഫ് റോം’ എന്ന പുസ്തകത്തിൽ ഷിനിക്കി പറയുന്ന കഥ വേറെയാണ്. ലിങ്കനുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നെന്നും വൈറ്റ്ഹൗസിൽ പതിവായി പോകാറുണ്ടായിരുന്നും ഷിനിക്കി പറയുന്നു. അമേരിക്കൻ സിവിൽ വാറിനു പിന്നിൽ കത്തോലിക്ക വിശ്വാസികൾ മാത്രമല്ല, മറ്റു മതക്കാരുമുണ്ടെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ജെസ്യൂട്ടുകൾ തന്നെയായിരിക്കും കാരണക്കാരെന്നു ലിങ്കൻ പറഞ്ഞിട്ടുണ്ടെന്നും ഷിനിക്കി പുസ്തകത്തിൽ അവകാശപ്പെട്ടിരുന്നു.
1963ൽ ജോൺ എഫ്. കെന്നഡി വധിക്കപ്പെട്ടപ്പോൾ, അതിന്റെ കാരണക്കാരിൽ ക്രിമിനൽ സംഘങ്ങൾ മുതൽ കു ക്ലക്സ് ക്ലാൻ (കെകെകെ) വരെയും ക്യൂബൻ അഭയാർഥികൾ മുതൽ സിഐഎ വരെയും ഉണ്ടെന്ന് ആരോപിക്കപ്പെട്ടു. അഞ്ചു വർഷം കഴിഞ്ഞ്, കെന്നഡിയുടെ സഹോദരൻ റോബർട്ട് എഫ്. കെന്നഡി കൊല്ലപ്പെട്ടപ്പോഴും ഗൂഢാലോചനാ സിദ്ധാന്തങ്ങൾ വ്യാപകമായി പ്രചരിച്ചു. ഡമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള മൽസരത്തിലായിരുന്നു അന്ന് റോബർട്ട് കെന്നഡി.
ഇതുവരെ നാലു പ്രസിഡന്റുമാരാണ് യുഎസിൽ വധിക്കപ്പെട്ടത്. പതിനാറാം പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൻ (1865), ഇരുപതാം പ്രസിഡന്റ് ജയിംസ് ഗാർഫീൽഡ് (1881), ഇരുപത്തിയഞ്ചാം പ്രസിഡന്റ് വില്യം മക്‌കിൻലി (1901), മുപ്പത്തിയഞ്ചാം പ്രസിഡന്റ് ജോൺ എഫ്. കെന്നഡി (1963) എന്നിവരാണത്. പ്രസിഡന്റുമാരായിരുന്ന ഫ്രാങ്ക്‌ലിൻ ഡി.റൂസ്‌വെൽറ്റ്, ഹാരി എസ്.ട്രൂമാൻ, ജെറാൾഡ് ഫോഡ് (രണ്ടു വട്ടം), റൊണാൾഡ് റീഗൻ, ജോർജ് ബുഷ്, തിയോഡോർ റൂസ്‌വെൽറ്റ് എന്നിവർക്കുനേരെ വധശ്രമങ്ങളുമുണ്ടായിട്ടുണ്ട്. ജൂലൈ ആറിന് ട്രംപിന്റെ റാലിയിൽ പങ്കെടുക്കാൻ ഓൺലൈനായി റജിസ്റ്റർ ചെയ്ത തോമസ് മാത്യു ക്രൂക്സ് അന്നുതന്നെ ഗൂഗിളിൽ മറ്റൊരു കാര്യം കൂടി അന്വേഷിച്ചു– ജോൺ എഫ്. കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങളായിരുന്നു അത്.
വലിയ വാർത്താപ്രാധാന്യമുള്ള സംഭവങ്ങളുണ്ടാകുമ്പോൾ അവയെ ചുറ്റിപ്പറ്റി ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രചരിക്കുന്നത് ലോകമെമ്പാടുമുള്ളതാണെങ്കിലും യുഎസിൽ അതിന്റെ തോത് താരതമ്യേന കൂടുതലാണ്. ഇത്തരം കോൺസ്പിറസി തിയറികൾക്ക് അവിടെ ആരാധകരും പ്രചാരകരും കൂടുതലുമാണ്. അതുകൊണ്ടുതന്നെ അവ ഇനിയും തുടർന്നുകൊണ്ടേയിരിക്കും.