തലകീഴായോ ലോകം കൈയടിച്ച മാതൃക? പേറുന്നത് രോഗങ്ങളുടെയും ഇരട്ടഭാരം; ‘രോഗകേരള’ത്തിനൊരു മരുന്നുകുറിപ്പടി
രണ്ടു പതിറ്റാണ്ടിലേറെയായി കേരളത്തിലെ ആരോഗ്യമേഖലയ്ക്കു കൂടുതൽ വെല്ലുവിളി ഉയർത്തുന്നത് പകർച്ചവ്യാധികളാണ്. മഴക്കാലം ഒട്ടേറെപ്പേരുടെ ജീവൻ അപഹരിക്കുന്ന പനിക്കാലമായിട്ട് എത്രയോ കാലമായി. വന്ന പനികളൊന്നും തന്നെ കേരളം വിട്ടു പോകുന്നുമില്ല. ഇവയെ ശാശ്വതമായി പടികടത്താൻ എന്തുകൊണ്ടാണു നമുക്കു സാധിക്കാത്തത്? ഒരു പ്രദേശത്തു പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടണമെങ്കിൽ 3 ഘടകങ്ങൾ യോജിക്കണം. ഇവ മൂന്നും കേരളത്തിൽ ഒത്തിണങ്ങിയിട്ടുണ്ട്. മഞ്ഞപ്പനിക്കു കാരണമായ ഫ്ലേവി വൈറസ് ഒഴികെ മിക്കവാറും എല്ലാ കൊതുകുജന്യ വൈറസുകളും കേരളത്തിലുണ്ട്. കൊതുകുജന്യ രോഗങ്ങളും ജലജന്യ രോഗങ്ങളും പടർന്നുപിടിക്കാൻ അനുയോജ്യമായ

രണ്ടു പതിറ്റാണ്ടിലേറെയായി കേരളത്തിലെ ആരോഗ്യമേഖലയ്ക്കു കൂടുതൽ വെല്ലുവിളി ഉയർത്തുന്നത് പകർച്ചവ്യാധികളാണ്. മഴക്കാലം ഒട്ടേറെപ്പേരുടെ ജീവൻ അപഹരിക്കുന്ന പനിക്കാലമായിട്ട് എത്രയോ കാലമായി. വന്ന പനികളൊന്നും തന്നെ കേരളം വിട്ടു പോകുന്നുമില്ല. ഇവയെ ശാശ്വതമായി പടികടത്താൻ എന്തുകൊണ്ടാണു നമുക്കു സാധിക്കാത്തത്?
∙ 3 തരം പകർച്ചവ്യാധികൾ
1. നിർമാർജനം ചെയ്തെന്നു നാം കരുതിയ രോഗങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുന്നു. കോളറ, മലേറിയ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയവ ഉദാഹരണം.
2 പണ്ടു മുതൽ റിപ്പോർട്ട് ചെയ്തിരുന്ന എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ എന്നിവ സ്ഥിരസാന്നിധ്യമായി.
3 പുതിയ പകർച്ചവ്യാധികൾ കേരളത്തിലെത്തുന്നതാണ് അടുത്തത്. കോവിഡ് ഇന്ത്യയിൽ ആദ്യമെത്തിയത് കേരളത്തിലാണെന്ന് ഓർക്കണം. അപൂർവങ്ങളിൽ അപൂർവമായ അമീബിക് മസ്തിഷ്ക ജ്വരം, മാരകമായ വൈറസ് രോഗങ്ങളായ നിപ്പ, ചിക്കുൻഗുനിയ, എച്ച്1 എൻ1, ചെള്ളുപനി തുടങ്ങി എത്രയോ പുതിയ പകർച്ചപ്പനികളാണു കേരളത്തിലെത്തിയത്.
∙ എന്തുകൊണ്ട് രോഗപ്പകർച്ച?
ഒരു പ്രദേശത്തു പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടണമെങ്കിൽ 3 ഘടകങ്ങൾ യോജിക്കണം. ഏജന്റ് (രോഗാണുക്കൾ), ഹോസ്റ്റ് (അതിഥി), എൻവയൺമെന്റ് (അനുകൂല പരിസ്ഥിതി) എന്നിവയാണവ. ഇവ മൂന്നും കേരളത്തിൽ ഒത്തിണങ്ങിയിട്ടുണ്ട്. ഡോ. എസ്.എസ്.ലാൽ ‘മനോരമ’യിലെ ലേഖനത്തിൽ സൂചിപ്പിച്ച പോലെ കഴിഞ്ഞ ഏതാനും ദശകങ്ങളിൽ കേരളീയ ജീവിതത്തിലുണ്ടായ മാറ്റങ്ങളാണ് ഇതിനു കാരണം.
മഞ്ഞപ്പനിക്കു കാരണമായ ഫ്ലേവി വൈറസ് ഒഴികെ മിക്കവാറും എല്ലാ കൊതുകുജന്യ വൈറസുകളും കേരളത്തിലുണ്ട്. വർധിച്ച രാജ്യാന്തര യാത്രകൾ, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വൻതോതിലുള്ള വരവ്, കാലാവസ്ഥാ വ്യതിയാനം, വിവിധ ജീവികളുമായുള്ള അടുത്ത ഇടപെടൽ, വനനശീകരണം തുടങ്ങിയവയൊക്കെ പുതിയ രോഗാണുക്കളെ മനുഷ്യരിലേക്കു കടത്തിവിടാൻ അനുകൂലമായ ഘടകങ്ങളാണ്.
രോഗപ്രതിരോധശേഷി കുറഞ്ഞ സമൂഹമാണ് മറ്റൊരു ഘടകം. കേരളത്തിൽ 20% പേർ പ്രമേഹരോഗമുള്ളവരാണ്. മൂന്നിലൊന്നു പേർക്കു രക്താതിസമ്മർദമുണ്ട്. ദീർഘകാല കരൾ രോഗികളുടെയും വൃക്കരോഗികളുടെയും എണ്ണവും വർധിക്കുന്നു. 58 ലക്ഷത്തോളം വയോജനങ്ങളുണ്ട്. അതിനാൽ പകർച്ചവ്യാധികൾ പെട്ടെന്നു പിടിപെടാനും ഗുരുതരമാകാനും സാധ്യതയേറെ.
കൊതുകുജന്യ രോഗങ്ങളും ജലജന്യ രോഗങ്ങളും പടർന്നുപിടിക്കാൻ അനുയോജ്യമായ പരിസ്ഥിതിയാണ് അടുത്ത ഘടകം. വ്യക്തിശുചിത്വത്തിൽ നാം കാണിക്കുന്ന ശുഷ്കാന്തി പരിസരം വൃത്തിയാക്കുന്നതിൽ ഇല്ലാത്തത് വെള്ളക്കെട്ടുകൾ രൂപപ്പെടാനും കൊതുകുകൾ പെരുകാനും കാരണമായി. കൃഷി ചെയ്യാത്ത പാടങ്ങളും മാലിന്യം നിറഞ്ഞു കാടുപിടിച്ച ജലാശയങ്ങളെും എലിപ്പനിയുടെ പ്രഭവകേന്ദ്രങ്ങായി. ജലാശയങ്ങളിൽ ജൈവമാലിന്യ സാന്നിധ്യം കാണിക്കുന്ന കോളിഫോമുകൾ കൂടുതലാണ്. നീരൊഴുക്കു തടഞ്ഞുള്ള അശാസ്ത്രീയ നിർമാണം, ശുദ്ധജല ദൗർലഭ്യം, മാലിന്യനിർമാർജനം എന്നിവയിലെ പോരായ്മകൾ പകർച്ചവ്യാധി വ്യാപനം സുഗമമാക്കി.
∙ സുസ്ഥിരപ്രതിരോധം അനിവാര്യം
കൊതുകുനശീകരണത്തിന് ആരോഗ്യ, തദ്ദേശ സ്ഥാപനങ്ങൾ സംയുക്തമായി പദ്ധതികൾ തയാറാക്കി നടപ്പാക്കുകയാണ് പകർച്ചവ്യാധി പ്രതിരോധത്തിന് ആദ്യം വേണ്ടത്. ശുചീകരണം സമയബന്ധിതമായി ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിൽ അമാന്തമരുത്. കോളറ ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കാനായി വെള്ളം ക്ലോറിനേറ്റ് ചെയ്ത് അണുമുക്തമാക്കുന്നതു നിർബന്ധമാക്കണം. പഴയപൈപ്പുകൾ മാറ്റിസ്ഥാപിക്കലും അത്യാവശ്യം. നഗരങ്ങളിലെങ്കിലും സുവിജ് ട്രീറ്റ്മെന്റ് സംവിധാനം നടപ്പാക്കണം.
കോവിഡിനെയും നിപ്പയെയും പിടിച്ചുകെട്ടാനായത് കേരളത്തിന്റെ സവിശേഷമായ രോഗനിരീക്ഷണ സംവിധാനങ്ങൾ മൂലമാണ്. പകർച്ചവ്യാധികൾ സമഗ്രമായി നിരീക്ഷിക്കുന്ന ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം, സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രവർത്തിക്കുന്ന പ്രിവൻഷൻ ഓഫ് എപ്പിഡെമിക് ആൻഡ് ഇൻഫെക്‌ഷ്യസ് ഡിസീസ് സെൽ എന്നിവയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കണം. സ്വകാര്യ ആശുപത്രികളെയും മെഡിക്കൽ കോളജുകളെയും ഇവയുടെ ഭാഗമാക്കുകയും വേണം.
ഇപ്പോൾ പടരുന്ന സാംക്രമിക രോഗങ്ങളിൽ 75 ശതമാനവും ജന്തുജന്യ രോഗങ്ങളാണ്. ഇവ നിയന്ത്രിക്കാൻ സംസ്ഥാന തലത്തിലും ജില്ലാതലത്തിലും നടപ്പാക്കി വരുന്ന ‘വൺ ഹെൽത്ത്’ പദ്ധതി കൂടുതൽ സജീവമാക്കണം. ആരോഗ്യം, മൃഗസംരക്ഷണം, വനം, പരിസ്ഥിതി, കൃഷി വകുപ്പുകളുടെ സംയുക്ത സമിതികൾ പ്രവർത്തിച്ചാൽ രോഗാണുക്കളുടെ ഉറവിടം കണ്ടെത്താനും രോഗപ്പകർച്ചാരീതി അപഗ്രഥിക്കാനും കഴിയും.
ആരോഗ്യപഠന, ഗവേഷണ രംഗങ്ങളിൽ മികവുറ്റ ഒട്ടേറെ സംരംഭങ്ങൾ നമുക്കുണ്ട്. ഇവയുടെ നേതൃത്വത്തിൽ ആഴത്തിലുള്ള പനി പഠനങ്ങൾ ഉണ്ടാകണം. കൂടാതെ, ഇത്തരം സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നു രോഗപ്രതിരോധ പദ്ധതികൾക്കു രൂപം കൊടുക്കണം. മാലിന്യനിർമാർജനം, ശുചീകരണം എന്നിവയിൽ പൊതുസമൂഹവും ബഹുജന പ്രസ്ഥാനങ്ങളും സർക്കാർ സംവിധാനങ്ങളും കൈകോർത്തു പ്രവർത്തിക്കണം.
സാക്ഷരതായജ്ഞം പോലെയുള്ള ലോകോത്തര മാതൃകകൾ വിജയിപ്പിച്ച ചരിത്രം നമുക്കുണ്ട്. ആരോഗ്യപ്രവർത്തകരുടെ അശാന്ത പരിശ്രമവും പരിണതപ്രജ്ഞരായ പൊതുജനാരോഗ്യ വിദഗ്ധരുടെ മാർഗനിർദേശങ്ങളും ഊർജിത രോഗപ്രതിരോധ യജ്ഞം നടത്താൻ നമുക്കു കൈമുതലാണ്. ശക്തമായ ആ അടിത്തറയിലൂന്നി ബഹുജന പങ്കാളിത്തത്തോടെ സുസ്ഥിരപ്രതിരോധ നടപടികളിലൂടെ പകർച്ചവ്യാധി ഭീഷണിയെ നമുക്കു ശാശ്വതമായി മറികടക്കാം.
∙ വർധിക്കുന്നു പനി മരണങ്ങൾ
പനി കാരണമുള്ള മരണങ്ങൾ കേരളത്തിൽ വർധിക്കുകയാണ്. എലിപ്പനിയാണ് ഇതിൽ മുൻപിൽ. 2020ൽ 48 പേരും 2021ൽ 97 പേരും 2022ൽ 121 പേരും എലിപ്പനി ബാധിച്ചു മരിച്ചു. 2022ൽ മാത്രം സംഭവിച്ച 169 മരണങ്ങളിൽ എലിപ്പനി സാധ്യത സംശയിക്കുകയും ചെയ്യുന്നു. ഡെങ്കിപ്പനിയും ജീവനെടുക്കുന്നതിൽ മുൻപിലാണ്. നേരത്തേ ഡെങ്കിപ്പനി വന്ന വ്യക്തിക്കു രണ്ടാമത് മറ്റൊരു ജനിതക വിഭാഗത്തിൽപെട്ട ഇതേ വൈറസ് ബാധയുണ്ടാകുമ്പോഴാണു ഡെങ്കിപ്പനി മാരകമാകുന്നത്. 90% പേരിലും എച്ച്1 എൻ1 സാധാരണ പനി പോലെ വന്നു പോകുന്നുണ്ടെങ്കിലും പ്രായമായവരിലും മറ്റും അതു ഗുരുതരമാകുന്നു.
സ്വയംചികിത്സ മൂലം ശരിയായ ചികിത്സ വൈകുന്നതു പനി സങ്കീർണമാക്കുന്നു. ഫലപ്രദമായ ആന്റിബയോട്ടിക് മരുന്നുകളുള്ള പനിയാണ് എലിപ്പനി. എന്നാൽ ചികിത്സ വൈകുന്നതു മൂലം വൃക്ക, കരൾ, ശ്വാസകോശം, ഹൃദയം ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ തകരാറിലാകുന്നു. വയോജനങ്ങളിലും മറ്റു ദീർഘകാല ആരോഗ്യപ്രശ്നങ്ങളുള്ളവരിലും സാധാരണ വൈറൽ പനി പോലും മാരകമാകാം. തുടക്കത്തിൽ നൽകുന്ന കൃത്യമായ ചികിത്സകളാണു പ്രധാനം.