മൂന്നോ അതിൽ കൂടുതലോ കുഞ്ഞുങ്ങളുണ്ടായാൽ ഉടനടി പ്രസവം നിർത്തൽ ശസ്ത്രക്രിയ കൂടി നടത്തി ആശുപത്രി വിടുന്നവരായിരിക്കും ഭൂരിഭാഗം ദമ്പതികളും. പ്രസവത്തോടുകൂടിയല്ലാതെ കുഞ്ഞുങ്ങൾ വലുതായ ശേഷം ഈ ശസ്ത്രക്രിയ ചെയ്യുന്നവരും ഏറെയുണ്ട്. പ്രസവം നിർത്തൽ ശസ്ത്രക്രിയയോടു കൂടി പല സ്ത്രീകളും മരണപ്പെടുന്ന വാർത്തകൾ വരുന്നതോടെ ഇത് സങ്കീർണമായ, അപകടകാരിയായ ഒരു ചികിത്സാരീതിയാണെന്നു പോലും തെറ്റിദ്ധാരണയുണ്ടാകുന്നു. എന്നാൽ, മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തവരിൽ പ്രസവം നിർത്തൽ ശസ്ത്രക്രിയ ഒരു തരത്തിലും സങ്കീർണമാകില്ലെന്നും 99 ശതമാനവും വിജയം പ്രതീക്ഷിക്കാവുന്ന രീതിയാണിതെന്നും ഡോക്ടർമാർ ഉറപ്പ് പറയുന്നു. സ്ത്രീക്കു മാത്രമല്ല, പുരുഷനും ഗർഭനിരോധന ചികിത്സാരീതിക്കു വിധേയമാകാമെങ്കിലും നമ്മുടെ നാട്ടിൽ അതിനു തയാറാകുന്നവർ വളരെ ചുരുക്കമാണ്. പല തെറ്റായ ചിന്തകളും ഭയവും കൊണ്ട് പുരുഷന്മാർ പൊതുവേ ഈ ചികിത്സയോടു വിമുഖത കാണിക്കുന്നു. പുരുഷന്‍മാരില്‍ വളരെ എളുപ്പത്തില്‍ നടത്താവുന്ന നോ സ്‌കാല്‍പല്‍ വാസക്ടമിയെന്ന സ്ഥിരം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പോലും സ്വീകരിക്കാന്‍ അധികമാരും തയ്യാറാകുന്നില്ല. ആർത്തവം, ഗർഭംധരിക്കൽ, പ്രസവം തുടങ്ങി സങ്കീർണവും വേദനിപ്പിക്കുന്നതുമായ പല അവസ്ഥകളിലൂടെയും കടന്നു പോകുന്ന സ്ത്രീകളെ പ്രസവം നിർത്തലിൽ നിന്നെങ്കിലും ഒഴിവാക്കേണ്ട ഉത്തരവാദിത്തം പങ്കാളികളായ പുരുഷന്മാർ പുലർത്തേണ്ടതുണ്ട് എന്നതു സംബന്ധിച്ച ചർച്ചകളും സജീവമായിക്കഴിഞ്ഞു. പ്രസവം നിർത്തൽ ശസ്ത്രക്രിയയെക്കുറിച്ചും പുരുഷന്മാർ കൂടി ഇതിനു തയാറാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡോ.റെജി ദിവാകർ (കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ് ആന്‍ഡ് ഫർറ്റിലറ്റി എംഡി, ഡിജിഒ, ഡിഎൽഎസ്) മനോരമ ഓൺലൈനിനോടു മനസ്സു തുറക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നോ അതിൽ കൂടുതലോ കുഞ്ഞുങ്ങളുണ്ടായാൽ ഉടനടി പ്രസവം നിർത്തൽ ശസ്ത്രക്രിയ കൂടി നടത്തി ആശുപത്രി വിടുന്നവരായിരിക്കും ഭൂരിഭാഗം ദമ്പതികളും. പ്രസവത്തോടുകൂടിയല്ലാതെ കുഞ്ഞുങ്ങൾ വലുതായ ശേഷം ഈ ശസ്ത്രക്രിയ ചെയ്യുന്നവരും ഏറെയുണ്ട്. പ്രസവം നിർത്തൽ ശസ്ത്രക്രിയയോടു കൂടി പല സ്ത്രീകളും മരണപ്പെടുന്ന വാർത്തകൾ വരുന്നതോടെ ഇത് സങ്കീർണമായ, അപകടകാരിയായ ഒരു ചികിത്സാരീതിയാണെന്നു പോലും തെറ്റിദ്ധാരണയുണ്ടാകുന്നു. എന്നാൽ, മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തവരിൽ പ്രസവം നിർത്തൽ ശസ്ത്രക്രിയ ഒരു തരത്തിലും സങ്കീർണമാകില്ലെന്നും 99 ശതമാനവും വിജയം പ്രതീക്ഷിക്കാവുന്ന രീതിയാണിതെന്നും ഡോക്ടർമാർ ഉറപ്പ് പറയുന്നു. 

സ്ത്രീക്കു മാത്രമല്ല, പുരുഷനും ഗർഭനിരോധന ചികിത്സാരീതിക്കു വിധേയമാകാമെങ്കിലും നമ്മുടെ നാട്ടിൽ അതിനു തയാറാകുന്നവർ വളരെ ചുരുക്കമാണ്. പല തെറ്റായ ചിന്തകളും ഭയവും കൊണ്ട് പുരുഷന്മാർ പൊതുവേ ഈ ചികിത്സയോടു വിമുഖത കാണിക്കുന്നു. പുരുഷന്‍മാരില്‍ വളരെ എളുപ്പത്തില്‍ നടത്താവുന്ന നോ സ്‌കാല്‍പല്‍ വാസക്ടമിയെന്ന സ്ഥിരം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പോലും സ്വീകരിക്കാന്‍ അധികമാരും തയ്യാറാകുന്നില്ല. 

ഡോ. റെജി ദിവാകർ
ADVERTISEMENT

ആർത്തവം, ഗർഭംധരിക്കൽ, പ്രസവം തുടങ്ങി സങ്കീർണവും വേദനിപ്പിക്കുന്നതുമായ പല അവസ്ഥകളിലൂടെയും കടന്നു പോകുന്ന സ്ത്രീകളെ പ്രസവം നിർത്തലിൽ നിന്നെങ്കിലും ഒഴിവാക്കേണ്ട ഉത്തരവാദിത്തം പങ്കാളികളായ പുരുഷന്മാർ പുലർത്തേണ്ടതുണ്ട് എന്നതു സംബന്ധിച്ച ചർച്ചകളും സജീവമായിക്കഴിഞ്ഞു. പ്രസവം നിർത്തൽ ശസ്ത്രക്രിയയെക്കുറിച്ചും പുരുഷന്മാർ കൂടി ഇതിനു തയാറാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡോ.റെജി ദിവാകർ (കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ് ആന്‍ഡ് ഫർറ്റിലറ്റി എംഡി, ഡിജിഒ, ഡിഎൽഎസ്) മനോരമ ഓൺലൈനിനോടു മനസ്സു തുറക്കുന്നു.

∙ പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്കു വിധേയരായ സ്ത്രീകളിൽ പലരും ശസ്ത്രക്രിയയോടു കൂടി മരണപ്പെടുന്നുണ്ടല്ലോ?

അപൂർവമായി അങ്ങനെ സംഭവിക്കാറുണ്ട്. അനസ്തീസിയ നൽകുന്നതിനിടയിലെ കോംപ്ലിക്കേഷൻസ് കൊണ്ടാണ് പ്രധാനമായും അത്തരം സാഹചര്യങ്ങളിൽ മരണം സംഭവിക്കുന്നത്. പിന്നെ അമിതമായി രക്തസ്രാവം ഉണ്ടാവുകയോ അണുബാധ ഉണ്ടാവുകയോ ചെയ്യുമ്പോഴും രോഗി മരണപ്പെട്ടേക്കാം. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർക്കും ഇതേ അവസ്ഥയുണ്ടാകാൻ സാധ്യതയുണ്ട്.

∙ ഈ ശസ്ത്രക്രിയ യഥാർഥത്തിൽ അപകടരമാണോ? 

ADVERTISEMENT

അപകടകരമെന്നു പറയാൻ കഴിയില്ല. പൊതുവേ റിസ്ക് കുറഞ്ഞ ശസ്ത്രക്രിയ ആണിത്. രണ്ട് വിധത്തിൽ അത് ചെയ്യാം. ലാപ്രോസ്കോപ്പിക് സർജറിയും ഓപ്പൺ സർജറിയും. പ്രസവം കഴിഞ്ഞ ഉടനെയായിരിക്കും ഓപ്പൺ സർജറി ചെയ്യുന്നത്. ആ സമയത്ത് യൂട്രസ് സാധാരണയിലും ഉയർന്നാണ് നിൽക്കുക. അപ്പോൾ പൊക്കിളിനു താഴെ 2 സെന്റീമിറ്റർ അളവിൽ ഒരു മുറിവുണ്ടാക്കും. അതിലൂടെ നോക്കി ഫലോപ്യന്‍ ട്യൂബ്‌ എന്ന കുഴല്‍ കരിച്ച് കള‌യും, അല്ലാത്തപക്ഷം മുറിച്ചു കളയും, അതുമല്ലെങ്കിൽ ക്ലിപ്പ് ഇടും, പിന്നെ ഫലോപ്യന്‍ ട്യൂബിൽ പ്രത്യേകതരം കെട്ടുകളിടാനും സാധിക്കും. 

(Graphics courtesy: my.clevelandclinic.org)

∙ ലാപ്രസ്കോപ്പിക് സർജറിയിൽ എന്താണ് ചെയ്യുന്നതെന്ന് ഒന്നു വിശദീകരിക്കാമോ? പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ വർഷം കഴിഞ്ഞവരിലെല്ലാം ലാപ്രസ്കോപ്പിക് രീതിയിൽ സർജറി ചെയ്യാൻ കഴിയുമോ?

ജനറൽ അനസ്‌തീസിയ കൊടുത്താണ് ശസ്ത്രക്രിയ ചെയുന്നത്. വയറ്റിൽ ഗ്യാസ് കയറ്റിയ ശേഷം പൊക്കിളിനു സമീപം ചെറിയൊരു മുറിവ് ഉണ്ടാക്കും. അതിലൂടെ ക്യാമറ ഉപയോഗിച്ച് വയറിന്റെ ഉൾഭാഗം നിരീക്ഷിക്കും. അതിലൂടെ യൂട്രസും ഫാലോപ്യൻ ട്യൂബും കാണാൻ സാധിക്കും. പിന്നെ സൈഡിൽ മറ്റൊരു മുറിവ് ഉണ്ടാക്കിയ ശേഷം അതിലൂടെ ഒരു ഇൻസ്‌ട്രുമെന്റ് കയറ്റി ഫാലോപ്യൻ ട്യൂബ് കരിച്ചിട്ട് ഒരു ചെറിയ ഭാഗം മുറിച്ചു കളയും. അല്ലെങ്കിൽ ഫാലോപ് റിങ്ങോ ക്ലിപ്പോ ഇടും. ഇതാണ് ലാപ്രസ്കോപ്പിക് സർജറിയിൽ ചെയ്യുന്നത്. ഇത് ഇപ്പോൾ വേണമെങ്കിലും ചെയ്യാവുന്നതാണ്. പണ്ടുകാലത്തൊക്കെ പ്രസവശേഷം രണ്ടു മാസമൊക്കെ കഴിഞ്ഞായിരുന്നു ഇത് ചെയ്തിരുന്നത്. എന്നാലിപ്പോൾ പ്രസവം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കിപ്പുറം തന്നെ ചെയ്യാം. 

∙ ശസ്ത്രക്രിയയ്ക്കു വിധേയമാകുന്ന സ്ത്രീയുടെ പ്രായവും ആരോഗ്യസ്ഥിതിയുമൊക്കെ ശസ്ത്രക്രിയയുടെ വിജയത്തെ സ്വാധീനിക്കുമോ? 

ADVERTISEMENT

രോഗിയുടെ ആരോഗ്യ സ്ഥിതിയും ശസ്ത്രക്രിയയുടെ വിജയവുമായി യാതൊരു ബന്ധവുമില്ല. സർജറി ചെയ്യുന്നതിനു മുൻപ് രോഗിയുടെ ആരോഗ്യം സംബന്ധിച്ച ജനറൽ ഹിസ്റ്ററിയൊക്കെ നോക്കും. അവർ ആരോഗ്യവതിയാണോ എന്തെങ്കിലും അസുഖം ഉണ്ടോയെന്നൊക്കെ സാധാരണയായി പരിശോധിക്കാറുണ്ട്. അവർക്ക് ഉയർന്ന രക്തസമ്മർദമോ പ്രമേഹമോ ഹൃദയസംബന്ധമായ പ്രശ്നങ്ങളോ ഒക്കെയുണ്ടോയെന്നും നോക്കും. 

പരിശോധനയ്ക്കെത്തിയ ഗർഭിണികൾ. ഹിമാചൽ പ്രദേശിൽനിന്നുള്ള ദൃശ്യം (Photo by Money SHARMA / AFP)

∙ ഈ ശസ്ത്രക്രിയയ്ക്കു ശേഷം വീണ്ടും ഗർഭം ധരിക്കാനുള്ള സാധ്യത എത്രത്തോളമാണ്? 

99 ശതമാനവും വിജയം പ്രതീക്ഷിക്കാവുന്ന ശസ്ത്രക്രിയയാണിത്. ഒരു ശതമാനം ആളുകൾ ഗർഭം വീണ്ടും ധരിച്ചേക്കാം. ഉദാഹരണമായി 100 പേർ ഗർഭനിരോധന മാർഗം സ്വീകരിച്ചാൽ അതിൽ ഒരാൾ വീണ്ടും ഗർഭിണിയാകാൻ സാധ്യതയുണ്ട്.

∙ പ്രസവം നിർത്തിയ സ്ത്രീക്ക് പിന്നീട് ഗർഭം ധരിക്കണമെന്ന് തോന്നിയാൽ സാധ്യമാണോ? അതിന് എത്രത്തോളം വിജയ സാധ്യതയുണ്ട്?

സാധ്യമാണ്. ഫാലോപ്യൻ ട്യൂബ് ബ്ലോക്ക്‌ ചെയ്യുകയാണല്ലോ ലാപ്രസ്കോപ്പിക് സർജറിയിലൂടെ ചെയ്യുന്നത്. ആ കരിച്ചു കളഞ്ഞ ട്യൂബിന്റെ അറ്റം രണ്ടും കൂട്ടിമുട്ടിക്കാൻ സാധിക്കും. അതിനെ നമ്മൾ റീകനാലൈസേഷൻ ഓപ്പറേഷൻ എന്നാണ് പറയുക. മുൻപ് ഏത് തരത്തിലുള്ള ഗർഭനിരോധന മാർഗമാണോ സ്വീകരിച്ചത് അതിന്റെ അടിസ്ഥാനത്തിലേ റീകനാലൈസേഷന്റെ വിജയസാധ്യത പറയാൻ പറ്റൂ. കരിക്കുന്നതിനു പകരം റിങ് ഇടുകയോ ക്ലിപ്പ് ഇടുകയോ ആണ്‌ ചെയ്യുന്നതെങ്കിൽ ഫാലോപ്യൻ ട്യൂബിനു ചെറിയ രീതിയിൽ മാത്രമേ ഡാമേജ് സംഭവിക്കൂ. അങ്ങനെയുള്ളപ്പോൾ റീകനാലൈസേഷൻ വിജയിക്കാൻ സാധ്യത ഏറെയാണ്. പക്ഷേ പൊതുവേ പറഞ്ഞാൽ 30 മുതൽ 40 ശതമാനം വരെയേ റീകനാലൈസേഷന്റെ വിജയം ഉറപ്പ് പറയാൻ പറ്റൂ. 

ചെന്നൈയിലെ ഒരു ആശുപത്രിയിൽനിന്ന് (Photo by Arun SANKAR / AFP)

∙ ശസ്ത്രക്രിയയ്ക്കു ശേഷം വേണ്ട ശ്രദ്ധയും കരുതലും എത്രത്തോളമാണ്? നീണ്ട വിശ്രമകാലം ആവശ്യമുണ്ടോ?

ലാപ്രോസ്കോപ്പിക് സര്‍ജറിയാണ് ചെയ്യുന്നതെങ്കിൽ ഒന്നോ രണ്ടോ ആഴ്ച മാത്രം വിശ്രമിച്ചാൽ മതിയാകും. പക്ഷേ ഓപ്പൺ സർജറിയാണെങ്കിൽ ഒരു മാസത്തോളം വിശ്രമിക്കുന്നതാണ് നല്ലതാണ്. അതും പരിപൂർണ വിശ്രമം ആവശ്യമില്ല. പ്രസവത്തിനു പിന്നാലെ ചെയ്യുന്ന സർജറിയാണെങ്കിൽ പ്രസവശേഷമുള്ള വിശ്രമകാലത്തിനൊപ്പം അതും ശരിയായിക്കോളും. കുഞ്ഞ് ജനിച്ച് രണ്ടോ മൂന്നോ വർഷത്തിനു ശേഷം ഇത്തരം ശസ്ത്രക്രിയയ്ക്കു വിധേയമാകുമ്പോഴാണ് കുറച്ചു നാളത്തെ വിശ്രമം ആവശ്യമായി വരുന്നത്. എങ്കിലും പൂർണ വിശ്രമം വേണ്ട. എഴുന്നേറ്റ് നടക്കാനും സ്വന്തം കാര്യം ചെയ്യാനുമൊക്കെ സാധിക്കും. ശ്രദ്ധ വേണെമെന്നു മാത്രം. 

∙ കുട്ടികളുടെ ലിംഗ വേർതിരിവ് ഈ ശസ്ത്രക്രിയയ്ക്കു ദമ്പതികളെ നിർബന്ധിതരാക്കുമോ?

ഇതിൽ അങ്ങനെ ആൺ–പെൺ വേർതിരിവോടെ ദമ്പതികൾ ചിന്തിക്കുമോയെന്നറിയില്ല. എന്റെ മുന്നിൽ അത്തരത്തിലുള്ള കേസുകൾ വന്നിട്ടില്ല. സാധാരണയായി 3 കുട്ടികളിൽ കൂടുതലുള്ളവരാണ് ഈ ശസ്ത്രക്രിയ വേണമെന്ന ആവശ്യവുമായി എത്തുന്നത്. അതിലിപ്പോൾ ആൺകുട്ടികൾ മാത്രം, അല്ലെങ്കിൽ പെൺകുട്ടികൾ മാത്രം എന്ന കാര്യം ഒരു ഘടകമാകുമെന്നു തോന്നുന്നില്ല. പിന്നെ ഇതൊക്കെ ദമ്പതികളുടെ ഇഷ്ടത്തെയും തീരുമാനത്തെയും ആശ്രയിച്ചിരിക്കും.

ഡോക്ടറെ കാണാൻ കാത്തുനിൽക്കുന്ന ഗർഭിണികള്‍. പഞ്ചാബിലെ അമൃത്‌സറിൽനിന്നുള്ള ദൃശ്യം (Photo by NARINDER NANU / AFP)

∙ ഗർഭ നിരോധന ശസ്ത്രക്രിയ പുരുഷനിലുമാകാവുന്നതല്ലോ? എളുപ്പത്തില്‍ നടത്താവുന്ന നോ സ്‌കാല്‍പല്‍ വാസക്ടമിയോടൊക്കെ പുരുഷന്മാർ വിമുഖത കാണിക്കുന്നത് എന്തുകൊണ്ടായിരിക്കാം? 

പുരുഷന്മാർക്ക് ഇത്തരത്തിലുള്ള സർജറികളോടും മറ്റും പൊതുവേ പേടിയാണ്. അതുകൊണ്ട് നമ്മുടെ നാട്ടിൽ ആരും തന്നെ അതിനു തയാകുന്നില്ല എന്നതാണ് യാഥാർഥ്യം. പിന്നെ വാസക്ടമിയൊക്കെ ചെയ്താൽ ലൈംഗികശേഷിയെ ബാധിക്കുമോ എന്നൊക്കെയുള്ള പേടി പുരുഷന്മാർക്കുണ്ട്. അതൊക്കെക്കൊണ്ടായിരിക്കാം ആരും അതിനു തയാറാകാത്തത്. പിന്നെ, പ്രസവിക്കുന്നത് സ്ത്രീകളാണല്ലോ അതുകൊണ്ട് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്കും അവരു തന്നെ വിധേയരാകട്ടെ എന്നൊരു പൊതു ചിന്ത നമ്മുടെ നാട്ടിലെ പുരുഷന്മാർക്കുണ്ടെന്നു തോന്നുന്നു. അതുകൊണ്ട് പുരുഷന്മാർ ഇത്തരം ചികിത്സാരീതികളോട് വിമുഖത കാണിക്കുകയാണ് ചെയ്യാറുള്ളത്. 

∙ ഗർഭ നിരോധന ശസ്ത്രക്രിയയ്ക്ക് ആശുപത്രിയും ഡോക്ടർമാരും പുരുഷന്മാരെ പ്രോത്സാഹിപ്പിക്കേണ്ടതല്ലേ? 

തീർച്ചയായും. ആശുപത്രിയും ഡോക്ടർമാരും ഇത്തരം ചികിത്സയ്ക്കു വേണ്ടി പുരുഷന്മാരെ പ്രോത്സാഹിപ്പിക്കാറുണ്ട്. ശസ്ത്രക്രിയയെക്കുറിച്ച് അവബോധം നൽകാനും അവരിൽ ആത്മവിശ്വാസം വളർത്തിയെടുക്കാനും ശ്രമിക്കാറുണ്ട്. കൗൺസലിങ്ങുകളിലൂടെയും മറ്റും പുരുഷന്മാരെ അതിനു സമ്മതിപ്പിക്കാൻ ഡോക്ടർമാർ ശ്രമിക്കുന്നു. കൃത്യമായ രീതിയിൽ അവബോധം നൽകിയാൽ നമ്മുടെ നാട്ടിലെ കൂടുതൽ പുരുഷന്മാർ ഈ ശസ്ത്രക്രിയയ്ക്കു വിധേയരാകുമെന്നു പ്രതീക്ഷിക്കാം. പിന്നെ, ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകളിൽ ഇത്തരം ചികിത്സാരീതികൾ അൽപം റിസ്ക് ആണ്. അത്തരം സന്ദർഭങ്ങളിൽ അവരുടെ പങ്കാളികൾ സന്നദ്ധതയറിയിച്ചു മുന്നോട്ടു വരുന്നത് നന്നായിരിക്കും. 

(Graphics courtesy: perthvasectomyclinic.com)

∙ നോ സ്കാൽപൽ വാസക്ടമി എങ്ങനെയാണ് ചെയ്യുന്നത്? ഇതിന് വിശ്രമം ആവശ്യമാണോ?

വൃഷണസഞ്ചിയുടെ മുകൾ ഭാഗത്തായി ബീജം കൊണ്ടുപോകുന്ന ഒരു കുഴൽ ഉണ്ട്. വാസ് ഡിഫെറെൻസ് എന്നാണ് അതിനെ പറയുന്നത്. വൃഷണത്തിൽ ചെറിയൊരു മുറിവ് ഉണ്ടാക്കിയ ശേഷം വാസ് ഡിഫെറെൻസ് പുറത്തെടുത്ത് വച്ചിട്ട് കെട്ടിടുകയാണ് സാധാരണയായി ചെയ്യുന്നത്. ഈ സർജറി 99 ശതമാനവും വിജയകരമാണ്. 

 വലിയ ഇടവേളകളില്ലാതെ പ്രസവം ആവർത്തിക്കുമ്പോൾ ചിലരോടൊക്കെ പ്രസവം നിർത്തൽ ശസ്ത്രക്രിയ ചെയ്യുന്നത് നല്ലതായിരിക്കുമെന്ന് അഭിപ്രായപ്പെടാറുണ്ട്. പക്ഷേ ആരെയും നിർബന്ധിക്കില്ല. അന്തിമ തീരുമാനം ദമ്പതികളുടേതാണ്. 

ഡോ. റെജി ദിവാകർ

നോ സ്കാൽപൽ വാസക്ടമി ചെയ്ത ശേഷം 3 മാസത്തോളം പ്രത്യേക ശ്രദ്ധ വേണം. ആ സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സുരക്ഷാ കവചങ്ങൾ (കോണ്ടം) ഉപയോഗിക്കണം. മൂന്നു മാസത്തിനു ശേഷം പരിശോധനയിലൂടെ ബീജത്തിന്റെ (sperms) സാന്നിധ്യം ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമേ ശസ്ത്രക്രിയയുടെ വിജയം ഉറപ്പിക്കാൻ സാധിക്കൂ. എന്നാൽ ഇത് സ്ത്രീകളിൽ ചെയ്യുന്നതുപോലെ തന്നെ 99 ശതമാനവും വിജയം പ്രതീക്ഷിക്കാവുന്ന സർജറി തന്നെയാണ്.

വാസക്ടമിക്ക് വിധേയനാകുന്നയാൾ. ഇന്തൊനീഷ്യയിലെ ബാലിയിൽനിന്നുള്ള ദൃശ്യം (Photo by SONNY TUMBELAKA / AFP)

∙ കണക്കുകൾ പ്രകാരം, പ്രസവം നിർത്തൽ ശസ്ത്രക്രിയയുടെ തോത് കൂടിവരികയാണ്. ഗൈനക്കോളജിസ്റ്റ് എന്ന നിലയിൽ അതിനോട് എന്ത് നിലപാടാണ് സ്വീകരിക്കുന്നത്? ആളുടെ ആരോഗ്യമോ മറ്റും കണക്കിലെടുത്ത് ഈ ശസ്ത്രക്രിയ ചെയ്യണമെന്ന് നിർബന്ധിച്ച സാഹചര്യങ്ങളൊക്കെ മെഡിക്കൽ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ?

ആവർത്തിച്ചുണ്ടാകുന്ന ഗർഭധാരണവും പ്രസവവുമെല്ലാം അമ്മമാരുടെ ആരോഗ്യത്തെയും മറ്റു പ്രവർത്തനങ്ങളെയുമെല്ലാം ബാധിക്കാറുണ്ട്. അവർക്ക് ചിലപ്പോൾ വലിയ ക്ഷീണം തോന്നും, പിന്നെ കുഞ്ഞുങ്ങളെ നോക്കുമ്പോഴുള്ള ശാരീരികവും മാനസികവുമായ പ്രയാസങ്ങളൊക്കെ അവരെ അലട്ടും. വലിയ ഇടവേളകളില്ലാതെ പ്രസവം ആവർത്തിക്കുമ്പോൾ ചിലരോടൊക്കെ പ്രസവം നിർത്തൽ ശസ്ത്രക്രിയ ചെയ്യുന്നത് നല്ലതായിരിക്കുമെന്ന് അഭിപ്രായപ്പെടാറുണ്ട്. പക്ഷേ ആരെയും നിർബന്ധിക്കില്ല. അന്തിമ തീരുമാനം ദമ്പതികളുടേതാണ്. പിന്നെ ഉയർന്ന രക്തസമ്മർദവും പ്രമേഹവും ഹൃദയസംബന്ധമായ പ്രശ്നങ്ങളുമൊക്കെയുള്ളവർ ഗർഭം ധരിക്കുമ്പോൾ കുറേ റിസ്ക് എലമെന്റ്സ് ഉണ്ട്. മൂന്ന് കുട്ടികളൊക്കെയുള്ള അത്തരം ദമ്പതികളോട് ഈ ശസ്ത്രക്രിയ ചെയ്യുന്നതായിരിക്കും നല്ലതെന്ന ഉപദേശം കൊടുക്കാറുണ്ട്. അങ്ങനെയൊക്കെയുള്ള പല അനുഭവങ്ങളും മെഡിക്കൽ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.

English Summary:

Explaining Male and Female Vasectomy Procedure: Why Are Men Reluctant to Get This? Dr. Reji Divakar Speaks

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT