ലോകത്തെവിടെനിന്നുമുള്ള റിപ്പോർട്ടുകളും നോക്കിക്കോളൂ, കണ്ടൽക്കാടുകൾ എല്ലായിടത്തും നശീകരണ ഭീഷണിയിൽത്തന്നെയാണ്. ‘ദ് സ്റ്റേറ്റ് ഓഫ് ദ് വേൾഡ് മാൻഗ്രൂവ്സ്, 2022’ കണക്കു പ്രകാരം ലോകത്താകമാനം 1.47 ലക്ഷം ചതുരശ്ര കിലോമീറ്റർ കണ്ടൽ വിസ്തൃതി മാത്രമാണ് അവശേഷിക്കുന്നത്. 5245 ചതുരശ്ര കിലോമീറ്റർ 1996 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ നഷ്ടപ്പെട്ടതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഏകദേശം 590 കി.മീ. നീളത്തിൽ തീരദേശം ഉള്ള നമ്മുടെ കൊച്ചു കേരളത്തിലും സ്ഥിതിവിശേഷം മറ്റൊന്നല്ല. 70,000 ഹെക്ടർ ആയിരുന്നു 1975ലെ കേരളത്തിലെ കണ്ടൽ വിസ്തൃതിയെങ്കിൽ ഇന്നത് വെറും 1782 ഹെക്ടർ ആയി ആണ് ചുരുങ്ങിയത്. അതായത് ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ ഉണ്ടായിരുന്നതിൽ വെറും 3 ശതമാനത്തിൽ താഴെ മാത്രമേ ഇന്ന് സംസ്ഥാനത്തു കണ്ടൽ കാടുകൾ അവശേഷിക്കുന്നുള്ളൂ. കേരളത്തിൽ എറണാകുളം ജില്ലയിലും കണ്ണൂരും ആണ് കണ്ടൽക്കാടുകൾ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. എന്നാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെവിടെനിന്നുമുള്ള റിപ്പോർട്ടുകളും നോക്കിക്കോളൂ, കണ്ടൽക്കാടുകൾ എല്ലായിടത്തും നശീകരണ ഭീഷണിയിൽത്തന്നെയാണ്. ‘ദ് സ്റ്റേറ്റ് ഓഫ് ദ് വേൾഡ് മാൻഗ്രൂവ്സ്, 2022’ കണക്കു പ്രകാരം ലോകത്താകമാനം 1.47 ലക്ഷം ചതുരശ്ര കിലോമീറ്റർ കണ്ടൽ വിസ്തൃതി മാത്രമാണ് അവശേഷിക്കുന്നത്. 5245 ചതുരശ്ര കിലോമീറ്റർ 1996 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ നഷ്ടപ്പെട്ടതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഏകദേശം 590 കി.മീ. നീളത്തിൽ തീരദേശം ഉള്ള നമ്മുടെ കൊച്ചു കേരളത്തിലും സ്ഥിതിവിശേഷം മറ്റൊന്നല്ല. 70,000 ഹെക്ടർ ആയിരുന്നു 1975ലെ കേരളത്തിലെ കണ്ടൽ വിസ്തൃതിയെങ്കിൽ ഇന്നത് വെറും 1782 ഹെക്ടർ ആയി ആണ് ചുരുങ്ങിയത്. അതായത് ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ ഉണ്ടായിരുന്നതിൽ വെറും 3 ശതമാനത്തിൽ താഴെ മാത്രമേ ഇന്ന് സംസ്ഥാനത്തു കണ്ടൽ കാടുകൾ അവശേഷിക്കുന്നുള്ളൂ. 

ഡോ.റാണി വർഗീസ്

കേരളത്തിൽ എറണാകുളം ജില്ലയിലും കണ്ണൂരും ആണ് കണ്ടൽക്കാടുകൾ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. എന്നാൽ കണ്ണൂരും എറണാകുളത്തും വ്യാപകമായി കണ്ടൽ നശിക്കപ്പെട്ടുകൊണ്ടിരിക്കുകയുമാണ് എന്നത് വളരെ വേദനാജനകമാണ്. ഇസ്രോ, സ്പേസ് ആപ്ലിക്കേഷൻ സെന്ററും കേരള ഫിഷറീസ് സർവകലാശാലയിലെ ഡോ. ഗിരീഷ് ഗോപിനാഥും  സംയുക്തമായി നടത്തിയ 20 വർഷത്തെ സാറ്റലെറ്റ് പഠനത്തിലും കൊച്ചിയിലെ 42% കണ്ടലും നശിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതുവൈപ്പ് മേഖലയിലാണ് കൊച്ചിയിൽ ഏറ്റവും കൂടുതലായി കണ്ടൽവനങ്ങൾ കാണുന്നത്. പക്ഷേ അവിടെത്തന്നെ 42 ശതമാനത്തോളം നഷ്ടപ്പെട്ടു എന്ന് പഠനങ്ങൾ കാണിക്കുന്നത് വളരെ ഭീതിജനകം ആണ്. എൽഎൻജി, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, മറ്റ് അടിസ്ഥാന സ്വകര്യങ്ങൾ, റോഡുകൾ , കെട്ടിടങ്ങൾ എന്നിവയ്ക്കാണ് വൻതോതിൽ ഈ ഭാഗത്തു കണ്ടൽ കാടുകൾ നശിപ്പിച്ചത്. 

ADVERTISEMENT

കണ്ണൂരും പ്രത്യേകിച്ച് വളപട്ടണം പോലൂള്ള വലിയ കണ്ടൽ മേഖലയിൽ കണ്ടൽ കാടുകൾ മലിനീകരത്തിന് വിധേയമാകുന്നതായി ചീഫ് മിനിസ്റ്റേഴ്‌സ് നവകേരള പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമിൽ കുഫോസിൽ ഗവേഷണം ചെയുന്ന ഈ ലേഖിക തിരിച്ചറിഞ്ഞിട്ടുള്ളതാണ്. പുരോഗതിയുടെ പേരിൽ വെട്ടിക്കളഞ്ഞും അവയെ മലിനപ്പെടുത്തിയും നികത്തിയും അക്വാകൾച്ചറിനായി രൂപമാറ്റം വരുത്തിയും കണ്ടലുകളെ നമ്മൾ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സൂനാമി, വേലിയേറ്റ പ്രഭാവങ്ങൾ എന്നിവയെ ചെറുക്കാനും, മത്സ്യസമ്പത്തിനെയും ജൈവവൈവിധ്യത്തെയും സംപുഷ്ടമാക്കാനും മണ്ണൊലിപ്പ് തടയാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കനുമെല്ലാം കെൽപ്പുള്ള തീരദേശത്തെ അദ്ഭുതം കൂടിയാണ് കണ്ടൽക്കാടുകൾ. എന്നാൽ അവ നമുക്കായി ചെയുന്ന പാരിസ്ഥിതിക സേവനങ്ങളെയെല്ലാം നാം പാടെ മറന്നു പോയി. അതുകൊണ്ടുതന്നെ അവയിൽ ചിലതിനെയെങ്കിലും ഓർത്തേടുത്തേ മതിയാകൂ. 

∙ മംഗളവനത്തിൽ സംഭവിച്ചത്...

ADVERTISEMENT

അന്തരീക്ഷത്തിലെ കാർബൺ വലിച്ചെടുത്ത് സ്വന്തം ചെടികളിലും മണ്ണിലും ആവാസവ്യവസ്ഥയിലും ദീർഘനാൾ സൂക്ഷിക്കാനുള്ള കഴിവുണ്ട് കണ്ടലുകൾക്ക്. കാർബൺ സീക്വസ്ട്രേഷൻ (Carbon sequestration) എന്നാണ് ഈ പ്രതിഭാസത്തിന്റെ പേര്. ഈ പാരിസ്ഥിതിക സേവനം വഴി നമുക്ക് അന്തരീക്ഷത്തിലെ ചൂട് കുറയ്ക്കാനാകും. ഈ ചൂട് മൂലം ഉണ്ടായേക്കാവുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെയും അവ മൂലം ഉണ്ടാകുന്ന ദുരന്തങ്ങളെയും ചെറുക്കാനും സാധിക്കും. കണ്ടൽക്കാടുകളെ തനതായി നിലനിർത്തണമെന്നു മാത്രം. ആവാസവ്യവസ്ഥയായി നിലനിർത്തിയാൽ മാത്രമേ അവയ്ക്ക് ഈ കാർബൺ സീക്വസ്ട്രേഷൻ എന്ന സേവനം ചെയ്യാനാകൂ. 

കടലുണ്ടിയിലെ കണ്ടൽക്കാട്. (ചിത്രം: മനോരമ)

അവയെ അക്വാകൾച്ചറിനായി രൂപമാറ്റം വരുത്തിയാൽ, മലിനീകരിച്ചാൽ, അവയുടെ മണ്ണിന് ഇളക്കം തട്ടിയാൽ, വെട്ടിക്കളഞ്ഞാൽ ഒക്കെ ഈ സേവനം കുറയും; പകരം മീഥെയ്ൻ, നൈട്രസ് ഓക്സൈഡ് പോലുള്ള ഹരിതഗൃഹവാതകങ്ങളെ അവ കൂടുതലായി പുറംതള്ളും. കൊച്ചി നഗരത്തിന്റെ ശ്വാസകോശം ആയ മംഗളവനം ഇതിനൊരു ഉദാഹരണമാണെന്നു പറയുന്നു കുഫോസിലെ നവകേരള ഗവേഷണത്തിലെ പഠനം.

വളരെയധികം കണ്ടൽ ചെടികളാൽ തിങ്ങി നിറഞ്ഞ ഒരു ആവാസവ്യവസ്ഥയാണ് മംഗള വനത്തിൽ ഉള്ളത്. അവിടുത്തെ കണ്ടൽ ചെടികൾക്കു കേരളത്തിൽ മറ്റേതു സ്ഥലങ്ങളിൽ ഉള്ളതിനേക്കാൾ വളരെ നന്നായി അന്തരീക്ഷത്തിലെ കാർബൺ ചെടികളിൽ സൂക്ഷിക്കാൻ കഴിവുള്ളതായി രാജ്യാന്തര റിപ്പോർട്ടുകൾ ഉണ്ട്. 

ADVERTISEMENT

പക്ഷേ, ഈ പഠനത്തിന് വിപരീതമായാണ് അവയുടെ മണ്ണിൽ സൂക്ഷിക്കപ്പെട്ടിട്ടുള്ള കാർബണിന്റെ അളവ്. അതായത് കാർബൺ സീക്വസ്ട്രേഷൻ എന്ന പ്രതിഭാസം മംഗളവനം എന്ന ഇത്രയും പരിരക്ഷിക്കപെട്ട സ്ഥലത്തു പോലും വളരെ കുറയുന്നതായാണ് പഠനം സൂചിപ്പിക്കുന്നത്. അതിനു കാരണമായി എടുത്തു പറയുന്നത് മംഗളവനത്തിൽ കൂടി കൊച്ചിയുടെ ഒരു പ്രധാനപ്പെട്ട സീവേജ് കനാൽ കടന്നുപോകുന്നതാണ്. പ്രസ്തുത സീവേജ്  മംഗളവനത്തിലെ കണ്ടൽ ആവാസവ്യവസ്ഥയെ വല്ലാതെ മലിനപ്പെടുത്തുന്ന അവസ്ഥയാണ്. അവിടെ നൈട്രജൻ എന്ന മൂലകം അളവിൽ കൂടുതലായി അടിഞ്ഞുകൂടി കണ്ടൽ വനത്തിന്റെ കാർബൺ സീക്വസ്ട്രേഷനെ  തടസ്സപ്പെടുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതു മൂലം മംഗളവനം കാർബൺഡയോക്സൈഡിനെ പിടിച്ചെടുക്കുന്നതിനു പകരം അതിന്റെ ഒരു ഉറവിടം ആയി മാറിക്കൊണ്ടിരിക്കുന്നു എന്ന ഭീതിജനകമായ ഗവേഷണഫലവും ഉണ്ട്. 

കൊച്ചിയിലെ കണ്ടൽക്കാടുകൾ (ചിത്രം: മനോരമ)

കേരളത്തിലെ അക്വാകൾച്ചറിനായി രൂപമാറ്റം വരുത്തിയ കണ്ടൽക്കാടുകളിലും ഇതിനേക്കാൾ വളരെ കുറഞ്ഞ തോതിൽ ആണ് കാർബൺ സീക്വസ്ട്രേഷൻ നടന്നുകൊണ്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രാജ്യാന്തര തലത്തിൽതന്നെ ഇതെല്ലാം ചർച്ചാ വിഷയം ആയതാണ്. വാഷിങ്ടൻ പോസ്റ്റ്, ദി ഇൻഡിപെൻഡന്റ് തുടങ്ങിയ രാജ്യാന്തര മാധ്യമങ്ങളിലെല്ലാം ഇതു റിപ്പോർട്ടും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ഒരു സാഹചര്യം നിലനിൽക്കുന്നതിനാൽത്തന്നെ, അവശേഷിക്കുന്ന കുറച്ചു കണ്ടൽ കാടുകളെയെങ്കിലും നമുക്ക് ഭാവിക്കായി സംരക്ഷിച്ചേ മതിയാകൂ. 

കണ്ടൽ വനങ്ങൾ സം‌രക്ഷിക്കുകയും അവ നശിപ്പിച്ചാലുള്ള ഭവിഷ്യത്തുകളെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്തിരുന്ന കല്ലൻ പൊക്കുടൻ (ഫയൽ ചിത്രം: മനോരമ)

കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാൻ, തീരദേശത്തെ സംരക്ഷിക്കാൻ ഇത്രയും നല്ല ഒരു പ്രകൃതിദാനം ഉണ്ടായിട്ടും നമുക്കത് സംരക്ഷിക്കാനാകുന്നില്ല. അവയെ മലിനമാക്കാതിരിക്കാനെങ്കിലും നമുക്കു ശ്രദ്ധിക്കാം. ഈ രാജ്യാന്തര കണ്ടൽ ദിനത്തിലെങ്കിലും അധികാരികളുടെ കണ്ണുതുറന്ന്, മംഗളവനം പോലുള്ള ഇടങ്ങളെ മലിനീകരണത്തിൽനിന്ന് രക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നു പ്രത്യാശിക്കാം. പ്രശസ്ത കവയത്രി സുഗതകുമാരി എഴുതിയ ‘ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി’ എന്ന വരികളെ അൽപമൊന്നു മാറ്റി നമുക്കു പാടാം– ‘ഒരു കണ്ടൽത്തൈ നടാം നല്ല നാളേയ്ക്കു വേണ്ടി’.

അവലംബ പഠനങ്ങൾ: (ബിജോയ് നന്ദൻ, പ്രീതി സി.എം, 2019, കുസാറ്റ്/ ബിജോയ് നന്ദൻ ഏറ്റാൽ, 2015, കുസാറ്റ്/ റാണി et al,2023/ നവകേരള ഗവേഷണം, ഡോ.റാണി  വർഗീസ് & ഡോ. ഗിരീഷ് ഗോപിനാഥ്, കുഫോസ്)

(കുഫോസിൽ ചീഫ് മിനിസ്റ്റേഴ്സ് നവകേരള പോസ്റ്റ്ഡോക്ടറൽ പ്രോഗ്രാമിൽ ഗവേഷകയാണ് ലേഖിക)

English Summary:

Mangrove Day: The Battle for Climate Resilience