ഒരു പ്രകൃതി ദുരന്തത്തിന്റെ വേദനകളും ദുരിതങ്ങളും ഗംഗാവലി നദിയുടെ ഇരുകരകളിലും ഉണ്ടാക്കിയ ആഘാതം ചെറുതല്ല. ഒരുവശത്ത് മണ്ണ് മൂടിയ ദേശീയപാതയിലെ രക്ഷാപ്രവർത്തനങ്ങൾ. അവിടെ നദിയിൽ, മലയാളിയായ അർജുനെ തേടി മനസ്സു നിറയെ ഉത്കണ്ഠയും പ്രതീക്ഷയുമായി പ്രവർത്തിക്കുന്ന രക്ഷാപ്രവർത്തകർ. മറുവശത്ത് ഉൾവരെ എന്ന പ്രദേശം. അവിടെയും ദുരന്തക്കാഴ്ചകൾ വ്യത്യസ്തമായിരുന്നില്ല. കർണാടക അങ്കോല ഷിരൂരിൽ കുന്ന് ഇടിഞ്ഞ് ഗംഗാവലി നദിയിലേക്ക് വീണപ്പോൾ ഉൾവരെയിലേക്ക് വെള്ളം ഇരച്ചെത്തിയത് സൂനാമി പോലെയായിരുന്നു. ആ തീരത്തുമുണ്ടായിരുന്നു സ്വപ്നംകൊണ്ട് വീടുകെട്ടി ജീവിച്ചിരുന്ന മനുഷ്യർ. മണ്ണിടിഞ്ഞ കരയും മറുകരയായ മാടങ്കേരി ഉൾവരെയും തമ്മിൽ ഏകദേശം അഞ്ഞൂറ് മീറ്ററിലധികം ദൂരമേയുള്ളൂ. പ്രദേശത്തെ ആറിലേറെ വീടുകളിലേക്കാണ് വെള്ളം ഇരച്ചു കയറിയെത്തിയത്. ആ വെള്ളം നദിയിലേക്ക് തിരികെയിറങ്ങിയപ്പോൾ ഒഴുക്കിൽ ഇല്ലാതായത് ഒട്ടേറെ പേരുടെ സ്വപ്നങ്ങളായിരുന്നു. ജീവനും ജീവിതവും തകർക്കപ്പെട്ട ആ ഭൂമിയിൽ മനുഷ്യർ നിർത്താതെ കരയുന്നു. വീട് നഷ്ടപ്പെട്ടവർ, പുഴയിൽ നഷ്ടപ്പെട്ട ഉറ്റവരെ കണ്ടെത്താൻ കഴിയാത്തവർ... ദുരന്തത്തിന്റെ നടുക്കം ഇപ്പോഴും ആ മുഖങ്ങളിൽ മഴക്കാറു പോലെ ഇരുണ്ടു നിൽക്കുന്നുണ്ട്. ഗംഗാവലി നദിയുടെ ഇരുകരകളിലെയും ദുരന്തക്കാഴ്ചകൾ ഞെട്ടിക്കുന്നതാണ്. ഇരു പ്രദേശങ്ങളിലും സഞ്ചരിച്ച് മലയാള മനോരമ ഫൊട്ടോഗ്രാഫർ അഭിജിത് രവി പകർത്തിയ ചിത്രങ്ങളിലൂടെ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പ്രകൃതി ദുരന്തത്തിന്റെ വേദനകളും ദുരിതങ്ങളും ഗംഗാവലി നദിയുടെ ഇരുകരകളിലും ഉണ്ടാക്കിയ ആഘാതം ചെറുതല്ല. ഒരുവശത്ത് മണ്ണ് മൂടിയ ദേശീയപാതയിലെ രക്ഷാപ്രവർത്തനങ്ങൾ. അവിടെ നദിയിൽ, മലയാളിയായ അർജുനെ തേടി മനസ്സു നിറയെ ഉത്കണ്ഠയും പ്രതീക്ഷയുമായി പ്രവർത്തിക്കുന്ന രക്ഷാപ്രവർത്തകർ. മറുവശത്ത് ഉൾവരെ എന്ന പ്രദേശം. അവിടെയും ദുരന്തക്കാഴ്ചകൾ വ്യത്യസ്തമായിരുന്നില്ല. കർണാടക അങ്കോല ഷിരൂരിൽ കുന്ന് ഇടിഞ്ഞ് ഗംഗാവലി നദിയിലേക്ക് വീണപ്പോൾ ഉൾവരെയിലേക്ക് വെള്ളം ഇരച്ചെത്തിയത് സൂനാമി പോലെയായിരുന്നു. ആ തീരത്തുമുണ്ടായിരുന്നു സ്വപ്നംകൊണ്ട് വീടുകെട്ടി ജീവിച്ചിരുന്ന മനുഷ്യർ.

മണ്ണിടിഞ്ഞ കരയും മറുകരയായ മാടങ്കേരി ഉൾവരെയും തമ്മിൽ ഏകദേശം അഞ്ഞൂറ് മീറ്ററിലധികം ദൂരമേയുള്ളൂ. പ്രദേശത്തെ ആറിലേറെ വീടുകളിലേക്കാണ് വെള്ളം ഇരച്ചു കയറിയെത്തിയത്. ആ വെള്ളം നദിയിലേക്ക് തിരികെയിറങ്ങിയപ്പോൾ ഒഴുക്കിൽ ഇല്ലാതായത് ഒട്ടേറെ പേരുടെ സ്വപ്നങ്ങളായിരുന്നു. ജീവനും ജീവിതവും തകർക്കപ്പെട്ട ആ ഭൂമിയിൽ മനുഷ്യർ നിർത്താതെ കരയുന്നു. വീട് നഷ്ടപ്പെട്ടവർ, പുഴയിൽ നഷ്ടപ്പെട്ട ഉറ്റവരെ കണ്ടെത്താൻ കഴിയാത്തവർ... ദുരന്തത്തിന്റെ നടുക്കം ഇപ്പോഴും ആ മുഖങ്ങളിൽ മഴക്കാറു പോലെ ഇരുണ്ടു നിൽക്കുന്നുണ്ട്. ഗംഗാവലി നദിയുടെ ഇരുകരകളിലെയും ദുരന്തക്കാഴ്ചകൾ ഞെട്ടിക്കുന്നതാണ്. ഇരു പ്രദേശങ്ങളിലും സഞ്ചരിച്ച് മലയാള മനോരമ ഫൊട്ടോഗ്രാഫർ അഭിജിത്ത് രവി പകർത്തിയ ചിത്രങ്ങളിലൂടെ...

അങ്കോലയിലെ ഷിരൂർ ദേശീയ പാതയിലേക്ക് മണ്ണിടിഞ്ഞുവീണപ്പോൾ. (ചിത്രം: മനോരമ)
അങ്കോല ഷിരൂരിൽ കുന്ന് ഇടിഞ്ഞ് ഗംഗാവലി നദിയിലേക്ക് വീണപ്പോൾ മറുഭാഗത്തേക്ക് വെള്ളം ഇരച്ചുകയറി തകർന്നാതാണ് സന്നി ഭീരഗൗഡയുടെ വീട്. ഈ പ്രദേശത്ത് ആറിലേറെ വീടുകളാണ് വെള്ളം ഇരച്ചു കയറി തകർന്നത്. ചില വീടുകൾക്ക് തറ മാത്രമാണ് ബാക്കി. മണ്ണിടിഞ്ഞ കരയും മറുകരയായ മാടങ്കേരി ഉൾവരെ പ്രദേശവും തമ്മിൽ ഏകദേശം അഞ്ഞൂറ് മീറ്ററിലധികം ദൂരമുണ്ട്. മാടങ്കേരി ഉൾവരെയിൽ തകർന്ന വീടിന്റെ കാഴ്ചയാണിത്. (ചിത്രം: മനോരമ)
അങ്കോലയിലെ ഷിരൂർ ദേശീയ പാതയുടെ സമീപത്ത് മണ്ണിടിഞ്ഞ ഭാഗത്തുകൂടി വെള്ളം ഒലിച്ചിറങ്ങുന്നു. അർജുന് വേണ്ടിയുള്ള, റോഡിലെ മണ്ണ് നീക്കിയുള്ള പരിശോധനയ്ക്ക് ഈ വെള്ളം വലിയ ആശങ്കയായിരുന്നു. (ചിത്രം: മനോരമ)
അർജുന് വേണ്ടി ഗംഗാവലി പുഴയിൽ 'ഐ ബോഡ്' ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നതിനിടെ ലോറി കണ്ടെത്തിയ ഭാഗത്തെ മൺതിട്ടയ്ക്കു സമീപം സൈന്യത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു. (ചിത്രം: മനോരമ)
അങ്കോല ഷിരൂരിൽ കുന്ന് ഇടിഞ്ഞ് ഗംഗാവലി നദിയിലേക്ക് വീണപ്പോൾ മറുഭാഗത്തേക്ക് വെള്ളം ഇരച്ചുകയറി തകർന്ന വീടിന്റെ തറയിൽ ഇരിക്കുന്ന ഉടമ ബൊമ്മ ആനന്ദ ഗൗഡ. (ചിത്രം: മനോരമ)
അങ്കോല ഷിരൂരിൽ കുന്ന് ഇടിഞ്ഞ് ഗംഗാവലി നദിയിലേക്ക് വീണപ്പോൾ മറുഭാഗത്തേക്ക് വെള്ളം ഇരച്ചുകയറി തകർന്ന വീടുകളിലൊന്ന്. (ചിത്രം: മനോരമ)
അങ്കോലയിലെ ഷിരൂർ ദേശീയ പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടി കനത്ത മഴയിലും തിരച്ചിൽ നടത്തുന്നു. കനത്ത മഴയെ തുടർന്ന് പല സമയങ്ങളിലും തിരച്ചിൽ തടസ്സപ്പെട്ടിരുന്നു. (ചിത്രം: മനോരമ)
അങ്കോല ഷിരൂരിൽ കുന്ന് ഇടിഞ്ഞ് ഗംഗാവലി നദിയിലേക്ക് വീണപ്പോൾ മറുഭാഗത്തേക്ക് വെള്ളം ഇരച്ചുകയറി തകർന്ന ഉൾവരെയിലെ വീട്. പൂർണമായും തകർന്ന വീടിന് ഇനി തറ മാത്രമാണ് ബാക്കി. (ചിത്രം: മനോരമ)
മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടി ഗംഗാവലി പുഴയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു. (ചിത്രം: മനോരമ)
മണ്ണിടിച്ചിലിനെതുടർന്ന് ഒഴുക്കിൽപെട്ട് മരിച്ച സന്നി ഹനുമന്ത ഗൗഡയുടെ അന്ത്യകർമങ്ങൾ ചെയ്യാൻ അവശ്യസാധനങ്ങളുമായി കനത്ത മഴയിൽ കാത്തിരിക്കുന്ന ബന്ധു. (ചിത്രം: മനോരമ)
മണ്ണിടിച്ചിലിനെതുടർന്ന് ഒഴുക്കിൽപെട്ട് മരിച്ച സന്നി ഹനുമന്ത ഗൗഡയുടെ അന്ത്യകർമങ്ങൾ ചെയ്യാൻ കനത്ത മഴയിൽ കാത്തിരിക്കുന്ന ബന്ധു. (ചിത്രം: മനോരമ)
കുന്നിടിഞ്ഞ് ഗംഗാവലി നദിയിലേക്കു വീണപ്പോഴുണ്ടായ ഒഴുക്കിൽപെട്ട മരിച്ച സന്നി ഹനുമന്ത ഗൗഡയുടെ മൃതദേഹം കനത്ത മഴയ്ക്കിടെ ഉൾവരെയിലെ തകർന്ന വീട്ടിൽ എത്തിച്ചപ്പോൾ. നിറഞ്ഞൊഴുകന്ന ഗംഗാവലി പുഴയാണ് പശ്ചാത്തലത്തിൽ. (ചിത്രം: മനോരമ)
സന്നി ഹനുമന്ത ഗൗഡയുടെ മൃതദേഹം കനത്ത മഴയ്ക്കിടെ ഉൾവരെയിലെ തകർന്ന വീടിന്റെ തറയിൽ കിടത്തിയപ്പോൾ. (ചിത്രം: മനോരമ)
സന്നി ഹനുമന്ത ഗൗഡയുടെ മൃതദേഹം ഗംഗാവലി പുഴയുടെ തീരത്തു തന്നെ ചിതയൊരുക്കി സംസ്കരിക്കുന്നു. ഇടിഞ്ഞ ഷിരൂർ കുന്ന് പശ്ചാത്തലത്തിൽ. മണ്ണിടിഞ്ഞ സ്ഥലത്തിന് 4 കിലോമീറ്റർ അകലെ നിന്ന് അപകടത്തിന്റെ 9–ാം ദിവസമാണ് സന്നിയുടെ മൃതദേഹം കണ്ടെടുത്തത്. (ചിത്രം: മനോരമ)
ഗംഗാവലി നദിയിലേക്ക് ഇടിഞ്ഞ മണ്ണിനു സമീപം അർജുന് വേണ്ടി തിരച്ചിൽ നടത്തുന്ന നാവിക സേനാ സംഘം. (ചിത്രം: മനോരമ)
അർജുന് വേണ്ടി മണ്ണിടിഞ്ഞ ഭാഗത്തെ നദിക്കരയിൽ റഡാർ ഉപയോഗിച്ച് പരിശോധന നടത്തുന്നു. (ചിത്രം: മനോരമ)
ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്തുന്ന പ്രാദേശിക മത്സ്യതൊഴിലാളികളായ ഈശ്വർ മൽപേയും സംഘവും. ഇവർ നടത്തിയ തിരച്ചിലിനിടെ ഒരു തവണ വടംപൊട്ടി ഈശ്വർ മൽപേ 100 മീറ്ററോളം ഒഴുക്കിൽപെട്ടു. ഉടനെ തന്നെ നാവിക സേനാംഗങ്ങൾ മൽപേയെ രക്ഷപ്പെടുത്തി. (ചിത്രം: മനോരമ)
കർണാടകയിലെ ഷിരൂരിൽ കുന്നിടിഞ്ഞ് ഗംഗാവലി നദിയിലേക്കു വീണപ്പോഴുണ്ടായ ഒഴുക്കിൽപെട്ട് മരിച്ച സന്നി ഹനുമന്ത ഗൗഡയുടെ മൃതദേഹം ഉൾവരെയിലെ തകർന്ന വീട്ടിൽ എത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ബന്ധുക്കൾ. (ചിത്രം: മനോരമ)
English Summary:

Crisis in Shirur: Emotional Moments from the Landslide and Overflowing Gangavali River– Photo Feature

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT