ആ മൂർഖന് ഏറെ അപകടകാരി, തൊടാൻതന്നെ 10 മിനിറ്റെടുത്തു, അണലിയെ ഏറെ സൂക്ഷിക്കണം: റോഷ്നി പറയുന്നു: ‘ഞാൻ പിന്മാറില്ല’
പിടിച്ചത് നാനൂറിലേറെ പാമ്പുകളെ. അവയിലേറെയും കൊടുംവിഷമുള്ളവ. പാമ്പിനെ പിടികൂടാനായി ദിവസവും ഒരു വിളിയെങ്കിലും ഫോണിലെത്തുമെന്നു പറയുന്നു തിരുവനന്തപുരം ആര്യനാട് കുളപ്പട സരോവരത്തിൽ ജി.എസ്.റോഷ്നി. വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസറാണ് റോഷ്നി. പാമ്പുപിടിത്തക്കാരായ പുരുഷന്മാർ ഏറെയാണെങ്കിലും ഈ മേഖലയിൽ വനിതകൾ വളരെ കുറവാണ്. എന്നാൽ ഇത്രയേറെ പാമ്പുകളെ പിടികൂടിയിട്ടും ഇന്നേവരെ ഒരു അപകടം പോലും റോഷ്നിക്ക് സംഭവിച്ചിട്ടില്ല. അതിന്റെ കാരണം അവരുടെ വാക്കുകളിലുണ്ട്. ഓരോ പാമ്പിനെയും പിടികൂടുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണെന്ന് ആ വാക്കുകളിൽ അത്രയേറെ വ്യക്തം. ജനവാസ മേഖലയിൽ പാമ്പുകളെ വ്യാപകമായി കണ്ടുവരുന്നതോടെ റോഷ്നിക്ക് വരുന്ന വിളികളുടെ എണ്ണവും കൂടി. തിരുവനന്തപുരത്തെ ഒട്ടുമിക്ക സ്ഥലങ്ങളിൽനിന്നും റോഷ്നി ഇതിനോടകം പാമ്പുകളെ പിടികൂടിയിട്ടുണ്ട്. പിടികൂടിയതിൽ ഏറിയപങ്കും പെരുമ്പാമ്പും മൂർഖനും തന്നെ. പ്രയാസങ്ങളൊന്നും നേരിട്ടില്ലെങ്കിൽ വാലിൽ പിടികൂടി ഞൊടിയിടയിൽ പാമ്പുകളെ ചാക്കിലാക്കും റോഷ്നി. 2017ലാണ് വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസറായി റോഷ്നി ജോലിയിൽ പ്രവേശിച്ചത്. അതിനിടെ, പാമ്പ് പിടിത്തത്തിലും വനംവകുപ്പിൽനിന്ന് പരിശീലനം നേടി. 2019ൽ ലൈസൻസും ലഭിച്ചു. ആദ്യം ചെറിയ ഭയം ഉണ്ടായിരുന്നെങ്കിലും പരിശീലനം കഴിഞ്ഞതോടെ അത് മാറി. തുടക്ക സമയത്ത് അമ്മയ്ക്കും ചേച്ചിമാർക്കും ഉൾപ്പെടെ

പിടിച്ചത് നാനൂറിലേറെ പാമ്പുകളെ. അവയിലേറെയും കൊടുംവിഷമുള്ളവ. പാമ്പിനെ പിടികൂടാനായി ദിവസവും ഒരു വിളിയെങ്കിലും ഫോണിലെത്തുമെന്നു പറയുന്നു തിരുവനന്തപുരം ആര്യനാട് കുളപ്പട സരോവരത്തിൽ ജി.എസ്.റോഷ്നി. വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസറാണ് റോഷ്നി. പാമ്പുപിടിത്തക്കാരായ പുരുഷന്മാർ ഏറെയാണെങ്കിലും ഈ മേഖലയിൽ വനിതകൾ വളരെ കുറവാണ്. എന്നാൽ ഇത്രയേറെ പാമ്പുകളെ പിടികൂടിയിട്ടും ഇന്നേവരെ ഒരു അപകടം പോലും റോഷ്നിക്ക് സംഭവിച്ചിട്ടില്ല. അതിന്റെ കാരണം അവരുടെ വാക്കുകളിലുണ്ട്. ഓരോ പാമ്പിനെയും പിടികൂടുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണെന്ന് ആ വാക്കുകളിൽ അത്രയേറെ വ്യക്തം.
ജനവാസ മേഖലയിൽ പാമ്പുകളെ വ്യാപകമായി കണ്ടുവരുന്നതോടെ റോഷ്നിക്ക് വരുന്ന വിളികളുടെ എണ്ണവും കൂടി. തിരുവനന്തപുരത്തെ ഒട്ടുമിക്ക സ്ഥലങ്ങളിൽനിന്നും റോഷ്നി ഇതിനോടകം പാമ്പുകളെ പിടികൂടിയിട്ടുണ്ട്. പിടികൂടിയതിൽ ഏറിയപങ്കും പെരുമ്പാമ്പും മൂർഖനും തന്നെ. പ്രയാസങ്ങളൊന്നും നേരിട്ടില്ലെങ്കിൽ വാലിൽ പിടികൂടി ഞൊടിയിടയിൽ പാമ്പുകളെ ചാക്കിലാക്കും റോഷ്നി. 2017ലാണ് വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസറായി റോഷ്നി ജോലിയിൽ പ്രവേശിച്ചത്. അതിനിടെ, പാമ്പ് പിടിത്തത്തിലും വനംവകുപ്പിൽനിന്ന് പരിശീലനം നേടി. 2019ൽ ലൈസൻസും ലഭിച്ചു.
∙ അത്ര എളുപ്പമല്ല പാമ്പുപിടിത്തം
പാമ്പു പിടിത്തത്തിൽ ഇതുവരെ വലിയ ബുദ്ധിമുട്ടൊന്നും നേരിട്ടിട്ടില്ലെന്നു പറയുന്നു റോഷ്നി. പാമ്പിനെ പിടികൂടുക എന്നത് അത്ര എളുപ്പമല്ല. കാണുന്നവർക്ക് എളുപ്പമായി തോന്നുമെങ്കിലും അപകടകരമായ ജോലിയാണ്. പാമ്പ് ഇരിക്കുന്ന സാഹചര്യം അനുസരിച്ചാണ് പിടിക്കാൻ എളുപ്പമാണോ ബുദ്ധിമുട്ടാണോ എന്നെല്ലാം പറയുന്നത്. കരിങ്കൽക്കെട്ട്, കിണർ ഇതിനുള്ളിൽ ഒക്കെ ആണെങ്കിൽ പ്രയാസം നേരിടും. ഭാരവും വലുപ്പവും കൂടിയ പെരുമ്പാമ്പുകളെ പിടികൂടാൻ പ്രയാസമാണ്. സ്റ്റിക്ക് വച്ച് പിടിക്കാനും ബുദ്ധിമുട്ടാണ്. ഇത്തരം സന്ദർഭങ്ങളിൽ സൂക്ഷ്മത പുലർത്തി വാലിൽ പിടികൂടി ബാഗിൽ കയറ്റുകയാണ് ചെയ്യുന്നത്. മൂർഖൻ ആണെങ്കിൽ വാലിൽ പിടികിട്ടിയാൽ മാത്രമേ സ്റ്റിക്ക് വച്ച് ബാഗിൽ ആക്കാൻ കഴിയൂ. ചിലത് ശരീരത്തിൽ തൊടാനും സമ്മതിക്കില്ല.
രക്ഷിക്കുന്നത് 2 ജീവൻ
പാമ്പിനെ പിടിക്കാൻ എത്തുമ്പോൾ ചുറ്റിലും ധാരാളം പേർ ഉണ്ടാകും. അവരുടെ അഭിപ്രായങ്ങളും പലതായിരിക്കും. ഇതൊന്നും ശ്രദ്ധിക്കാതെ വേണം പാമ്പിനെ പിടികൂടാൻ. പാമ്പിനെ പിടികൂടി എന്നാൽ ഒരു മനുഷ്യ ജീവനും കൂടി രക്ഷിക്കുക എന്നതാണ്. പാമ്പിന്റെ കടിയേറ്റാൽ മനുഷ്യ ജീവനും അപായം ഉണ്ടായേക്കാം. കൂടാതെ പിടിക്കാൻ എത്തുന്നവരുടെ സുരക്ഷയും പ്രധാനമാണ്. വളരെ സൂക്ഷ്മതയോടെ വേണം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത്.
പിടിക്കുന്ന ആളിന് ആ സമയത്ത് ഒരുപക്ഷേ ഭയം ഉണ്ടായാൽ പോലും പുറത്തു കാണിക്കാതെ, ശ്രദ്ധയോടെ, കടി ഏൽക്കാതെ പാമ്പിനെ പിടികൂടുകയാണ് വേണ്ടത്. ചുറ്റുമുള്ളവർ ബഹളം വയ്ക്കുകയോ സഞ്ചരിക്കുകയോ ചെയ്താൽ മൂർഖന്റെ ശ്രദ്ധ അതിലായിരിക്കും. ആൾക്കാർ നടക്കുകയും തിരിയുകയും ഒക്കെ ചെയ്യുമ്പോൾ അത് ബാഗിനകത്ത് കയറാൻ വീണ്ടും സമയം എടുക്കും. അലോസരപ്പെടുത്താതിരിക്കുക എന്നതാണ് പ്രധാനം. ചില സ്ഥലങ്ങളിൽ സർപ്പകോപം പോലുള്ള അന്ധവിശ്വാസം ആൾക്കാർ പറയാറുണ്ടെങ്കിലും അതൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും റോഷ്നി പറഞ്ഞു.
∙ പാമ്പു കടിച്ചാൽ...
മാളങ്ങളിൽ കഴിയുന്ന പാമ്പുകളിൽ കൂടുതലും പുറത്തിറങ്ങുന്നത് ശക്തമായ ചൂടു കഴിഞ്ഞ് മഴ പെയ്ത് തുടങ്ങുന്ന സമയങ്ങളിൽ ആണ്. കുഞ്ഞുങ്ങൾ പുറത്തിറങ്ങാനുള്ള സാധ്യതയും ഉണ്ട്. പാമ്പിന്റെ കടിയേറ്റാൽ നടക്കുകയോ ഒാടുകയോ ചെയ്യാതെ ഉടനടി വാഹനത്തിൽ കിടത്തി ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുക. പ്രാഥമിക ശുശ്രൂഷ ചെയ്യാൻ ശ്രമിക്കരുത്. മുൻപ് കടിയേറ്റ സ്ഥലത്തിന് മുകൾ ഭാഗത്ത് തുണിയോ, അതുപോലുള്ള സാധനമോ ഉപയോഗിച്ച് കെട്ടിവയ്ക്കണമെന്ന് പറയാറുണ്ടെങ്കിലും അങ്ങനെ ഒന്നും ചെയ്യരുത്.
ഇറുക്കി കെട്ടി വച്ചാൽ വിഷം കൂടിക്കലർന്ന രക്തം അതുവരെ വന്ന് തടഞ്ഞു നിൽക്കും. ആശുപത്രിയിൽ എത്തി കെട്ട് അഴിക്കുന്ന സമയത്ത് തടയണ കെട്ടി നദിയിൽ വെള്ളം തടഞ്ഞു നിർത്തിയ ശേഷം തുറന്നു വിടുന്നത് പോലെ ശരീരത്തിന്റെ മുഴുവൻ ഭാഗത്തും ഇൗ രക്തം വേഗത്തിൽ ഒഴുകും. കടിയേറ്റ ഭാഗം അനക്കാതെ വയ്ക്കുക. പാമ്പുകളുടെ ശരീരം വേദന എടുക്കുകയോ അതിനൊരു ബുദ്ധിമുട്ട് നേരിടുകയോ ചെയ്യുമെന്ന് തോന്നുമ്പോൾ ആണ് ജീവൻ രക്ഷയ്ക്കായി അവ കടിക്കുന്നത്.
∙ പ്രയാസപ്പെടുത്തിയ പാമ്പുകൾ
ഒട്ടേറെ പാമ്പുകളെ ഇതുവരെ പിടികൂടിയിട്ടുണ്ടെങ്കിലും ഏറ്റവും പ്രയാസമുള്ളതും ഏറെ സൂക്ഷ്മത പുലർത്തേണ്ടതും വിഷം കൂടിയ അണലിയെ പിടികൂടുമ്പോഴാണെന്നും റോഷ്നി പറയുന്നു. നെടുമങ്ങാട് വാളിക്കോട് ഭാഗത്തുനിന്ന് ഒരിക്കൽ മൂർഖനെ പിടിച്ചതാണ് ഏറ്റവും പ്രയാസകരമായി തോന്നിയത്. ആക്രമണകാരിയായ പാമ്പായിരുന്നു. ഇതിനെ ഒന്ന് തൊടാൻ തന്നെ 10 മിനിറ്റോളം എടുത്തു. ഇതുവരെ രാജവെമ്പാലയെ പിടികൂടിയിട്ടില്ല. പെരുമ്പാമ്പ് 73, ഇരുനൂറോളം മൂർഖൻ, അണലി– 25, വെള്ളിക്കെട്ടൻ (ശംഖുവരൻ)– 20 എന്നിങ്ങനെയാണ് പിടികൂടിയ പാമ്പുകളുടെ എണ്ണം. പിടിച്ച പാമ്പുകളെ വനത്തിനുള്ളിൽ തുറന്നു വിടും.
രാത്രിയായാൽ പോലും 20 കിലോമീറ്റർ ചുറ്റളവിൽ പാമ്പിനെ പിടിക്കാൻ എത്തുന്നതാണ് എന്റെ രീതി. കൂടാതെ ഇതിനെ പിടികൂടാനുള്ള ഉപകരണങ്ങൾ എപ്പോഴും കയ്യിൽ കരുതും. വിളി എപ്പോൾ ആണ് എത്തുന്നതെന്ന് പറയാൻ കഴിയില്ലല്ലോ. മുള്ളൻപന്നി, മരപ്പട്ടി തുടങ്ങിയ സംരക്ഷണ വിഭാഗത്തിൽപ്പെട്ട വന്യജീവികളെയും പിടികൂടിയിട്ടുണ്ട്. ഇതിനായുള്ള റാപ്പിഡ് റൺസ്പോൺസ് ടീം അംഗം കൂടിയാണ്. ഇത്രയേറെ പാമ്പുകളെ പിടികൂടിയപ്പോഴും ഒരിക്കൽപ്പോലും കടിയേറ്റിട്ടില്ലെന്നും പറയുന്നു റോഷ്നി.
∙ അണലിയോ പെരുമ്പാമ്പോ...!
പെരുമ്പാമ്പിനെ പോലെയുള്ള പാമ്പുകളെ പിടികൂടി ബാഗിലാക്കുന്നത് കാണുമ്പോൾ ഇപ്പോഴത്തെ ആളുകൾക്ക് അതുപോലെ ചെയ്യാനുള്ള പ്രവണത കൂടുന്നതായി കാണുന്നുണ്ട്. പക്ഷേ, അശ്രദ്ധമായും അലക്ഷ്യമായും പെരുമ്പാമ്പുകളെ കൈകാര്യം ചെയ്താൽ അവ വരിഞ്ഞു മുറുക്കി ആപത്തുണ്ടാവാൻ സാധ്യത കൂടുതൽ ആണ്.. പെരുമ്പാമ്പ് ആണെന്ന് തെറ്റിദ്ധരിച്ചു അണലിയെ പിടിച്ചു മരണം വരെ സംഭവിച്ചിട്ടുമുണ്ട്. ഇത്തരം റിസ്ക് ഉള്ളതിനാൽ, പെരുമ്പാമ്പാണെങ്കിലും പിടിക്കണമെങ്കിൽ പരിശീലനം നേടിയവരുടെ സഹായം തേടേണ്ടതാണ്. പലപ്പോഴും പെരുമ്പാമ്പിനെ ചാക്കിലാക്കി വച്ചേക്കുന്നു എന്ന് പറഞ്ഞു കോൾ വരാറുണ്ട്. ദയവായി അത്തരം പ്രവണത ഒഴിവാക്കുക.
പാമ്പ് സംരക്ഷണം നൽകേണ്ട വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരു വന്യജീവി ആണ്. അവയെ ലൈസൻസ് ഇല്ലാതെ തൊടുകയോ പിടിക്കുകയോ അവയ്ക്ക് ആപത്തുണ്ടാകുകയോ ചെയ്യുന്നത് കുറ്റകരവും ശിക്ഷ ലഭിക്കുന്നതുമാണ്. വനംവകുപ്പിന്റെ ലൈസൻസ് ലഭിച്ച ആയിരത്തോളം റെസ്ക്യൂവേഴ്സ് കേരളത്തിലുണ്ട്. പാമ്പിനെ കണ്ടാൽ പിടിച്ച് ആവേശം കാണിച്ച് അപകടം വരുത്തിവയ്ക്കാതെ റെസ്ക്യൂവറെ അറിയിച്ച് സ്ഥലത്തു നിന്ന് പാമ്പുകളെ പിടികൂടി മാറ്റാനാണു ശ്രമിക്കേണ്ടത്– റോഷ്നി പറയുന്നു.
സഹകരണ വകുപ്പിലെ സീനിയർ ഇൻസ്പെക്ടർ എസ്.എസ്.സജിത് കുമാറാണ് റോഷ്നിയുടെ ഭർത്താവ്. രണ്ട് മക്കൾ: ദേവനാരായണൻ, സൂര്യ നാരായണൻ. 2007 മുതൽ ദൂരശർശനിലും 2013 മുതൽ ആകാശവാണിയിലും വാർത്ത വായനയും അനൗൺസറും ആയിരുന്നു. ദൂരദർശനിൽ ഇപ്പോഴും വാർത്ത വായിക്കുന്നുണ്ട്. സ്കൂൾ, കോളജ് കുട്ടികൾക്ക് വന്യജീവി സംരക്ഷണത്തെക്കുറിച്ചും പാമ്പുകളെ കുറിച്ചും ക്ലാസുകളും എടുക്കാറുണ്ട് റോഷ്നി. സംശയങ്ങൾക്ക് വിളിക്കാം, ഫോൺ നമ്പർ: 94002 88399