കൗമാരക്കാരിയുടെ ആത്മാവ് അലയുന്ന ‘പ്രേത ബംഗ്ലാവ്’: മന്ത്രിമാര് വന്നിട്ടും രക്ഷയില്ല; മറുപടിയുണ്ടോ ഭദ്രകാളി അമ്മയുടെ ചോദ്യത്തിന്!
‘‘ഞങ്ങളെയൊന്നും ആർക്കും വേണ്ട, എത്ര കാലമാണിങ്ങനെ..?? എത്ര നാൾ ഇങ്ങനെ മുന്നോട്ടു പോകും. മരിക്കുന്നത് വരെയോ...??’’ തൊഴിലുറപ്പ് ജോലി കഴിഞ്ഞ് തിരക്കിട്ട് ലയത്തിലേക്കു വരുന്നതിനിടെ ബോണക്കാട് ബിഎ ഡിവിഷനിലെ ഭദ്രകാളി അമ്മ ഇത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പിയിരുന്നു. ഏതാണ്ട് 8 വർഷം മുൻപ് ഭദ്രകാളി അമ്മയെ കണ്ടപ്പോൾ പറഞ്ഞ അതേ പരാതി. അന്നത്തെ സ്ഥിതിയിൽ നിന്ന് ഇന്നുവരെയും ഒരു പുരോഗതിയുമില്ലെന്ന് ഭദ്രകാളി അമ്മ പറയുന്നു. ഇടയ്ക്ക് ചെറുതും വലുതുമായ സഹായങ്ങൾ പലയിടങ്ങളിൽ നിന്ന് കിട്ടി. ഓണക്കാലങ്ങൾ സുമനസ്സുകളുടെ സഹായം കൊണ്ട് പട്ടിണിയില്ലാതെ താണ്ടി. ബാക്കി സമയങ്ങളിൽ പട്ടിണിയും ദാരിദ്ര്യവും മാത്രമായിരുന്നു ജീവിതത്തിനു കൂട്ട്. തൊഴിലുറപ്പ് പദ്ധതി കൂടി ഇല്ലായിരുന്നെങ്കിൽ ഇവരുടെ ജീവിതം പൂർണമായും വറുതിയിലാകുമായിരുന്നു. ഭദ്രകാളി അമ്മയുടെ മാത്രം പരാതിയല്ലിത്. ബോണക്കാട്ടെ മറ്റുള്ളവർക്കും പറയാനുള്ളത് ഇതുതന്നെ. തിരുവനന്തപുരം നഗരത്തിൽ നിന്ന് 60 കിലോ മീറ്റർ അകലെയുള്ള പ്രകൃതിഭംഗി നിറഞ്ഞുതുളുമ്പിയ സ്വർഗ ഭൂമി. പക്ഷേ സ്വദേശികള്‍ക്ക് ഇവിടം നരകമാണ്. മഹാവീർ പ്ലാന്റേഷന്റെ നിയന്ത്രണത്തിലുള്ള എസ്റ്റേറ്റിന്റെ പ്രവർത്തനം
‘‘ഞങ്ങളെയൊന്നും ആർക്കും വേണ്ട, എത്ര കാലമാണിങ്ങനെ..?? എത്ര നാൾ ഇങ്ങനെ മുന്നോട്ടു പോകും. മരിക്കുന്നത് വരെയോ...??’’ തൊഴിലുറപ്പ് ജോലി കഴിഞ്ഞ് തിരക്കിട്ട് ലയത്തിലേക്കു വരുന്നതിനിടെ ബോണക്കാട് ബിഎ ഡിവിഷനിലെ ഭദ്രകാളി അമ്മ ഇത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പിയിരുന്നു. ഏതാണ്ട് 8 വർഷം മുൻപ് ഭദ്രകാളി അമ്മയെ കണ്ടപ്പോൾ പറഞ്ഞ അതേ പരാതി. അന്നത്തെ സ്ഥിതിയിൽ നിന്ന് ഇന്നുവരെയും ഒരു പുരോഗതിയുമില്ലെന്ന് ഭദ്രകാളി അമ്മ പറയുന്നു. ഇടയ്ക്ക് ചെറുതും വലുതുമായ സഹായങ്ങൾ പലയിടങ്ങളിൽ നിന്ന് കിട്ടി. ഓണക്കാലങ്ങൾ സുമനസ്സുകളുടെ സഹായം കൊണ്ട് പട്ടിണിയില്ലാതെ താണ്ടി. ബാക്കി സമയങ്ങളിൽ പട്ടിണിയും ദാരിദ്ര്യവും മാത്രമായിരുന്നു ജീവിതത്തിനു കൂട്ട്. തൊഴിലുറപ്പ് പദ്ധതി കൂടി ഇല്ലായിരുന്നെങ്കിൽ ഇവരുടെ ജീവിതം പൂർണമായും വറുതിയിലാകുമായിരുന്നു. ഭദ്രകാളി അമ്മയുടെ മാത്രം പരാതിയല്ലിത്. ബോണക്കാട്ടെ മറ്റുള്ളവർക്കും പറയാനുള്ളത് ഇതുതന്നെ. തിരുവനന്തപുരം നഗരത്തിൽ നിന്ന് 60 കിലോ മീറ്റർ അകലെയുള്ള പ്രകൃതിഭംഗി നിറഞ്ഞുതുളുമ്പിയ സ്വർഗ ഭൂമി. പക്ഷേ സ്വദേശികള്‍ക്ക് ഇവിടം നരകമാണ്. മഹാവീർ പ്ലാന്റേഷന്റെ നിയന്ത്രണത്തിലുള്ള എസ്റ്റേറ്റിന്റെ പ്രവർത്തനം
‘‘ഞങ്ങളെയൊന്നും ആർക്കും വേണ്ട, എത്ര കാലമാണിങ്ങനെ..?? എത്ര നാൾ ഇങ്ങനെ മുന്നോട്ടു പോകും. മരിക്കുന്നത് വരെയോ...??’’ തൊഴിലുറപ്പ് ജോലി കഴിഞ്ഞ് തിരക്കിട്ട് ലയത്തിലേക്കു വരുന്നതിനിടെ ബോണക്കാട് ബിഎ ഡിവിഷനിലെ ഭദ്രകാളി അമ്മ ഇത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പിയിരുന്നു. ഏതാണ്ട് 8 വർഷം മുൻപ് ഭദ്രകാളി അമ്മയെ കണ്ടപ്പോൾ പറഞ്ഞ അതേ പരാതി. അന്നത്തെ സ്ഥിതിയിൽ നിന്ന് ഇന്നുവരെയും ഒരു പുരോഗതിയുമില്ലെന്ന് ഭദ്രകാളി അമ്മ പറയുന്നു. ഇടയ്ക്ക് ചെറുതും വലുതുമായ സഹായങ്ങൾ പലയിടങ്ങളിൽ നിന്ന് കിട്ടി. ഓണക്കാലങ്ങൾ സുമനസ്സുകളുടെ സഹായം കൊണ്ട് പട്ടിണിയില്ലാതെ താണ്ടി. ബാക്കി സമയങ്ങളിൽ പട്ടിണിയും ദാരിദ്ര്യവും മാത്രമായിരുന്നു ജീവിതത്തിനു കൂട്ട്. തൊഴിലുറപ്പ് പദ്ധതി കൂടി ഇല്ലായിരുന്നെങ്കിൽ ഇവരുടെ ജീവിതം പൂർണമായും വറുതിയിലാകുമായിരുന്നു. ഭദ്രകാളി അമ്മയുടെ മാത്രം പരാതിയല്ലിത്. ബോണക്കാട്ടെ മറ്റുള്ളവർക്കും പറയാനുള്ളത് ഇതുതന്നെ. തിരുവനന്തപുരം നഗരത്തിൽ നിന്ന് 60 കിലോ മീറ്റർ അകലെയുള്ള പ്രകൃതിഭംഗി നിറഞ്ഞുതുളുമ്പിയ സ്വർഗ ഭൂമി. പക്ഷേ സ്വദേശികള്‍ക്ക് ഇവിടം നരകമാണ്. മഹാവീർ പ്ലാന്റേഷന്റെ നിയന്ത്രണത്തിലുള്ള എസ്റ്റേറ്റിന്റെ പ്രവർത്തനം
‘‘ഞങ്ങളെയൊന്നും ആർക്കും വേണ്ട, എത്ര കാലമാണിങ്ങനെ..?? എത്ര നാൾ ഇങ്ങനെ മുന്നോട്ടു പോകും. മരിക്കുന്നത് വരെയോ...??’’ തൊഴിലുറപ്പ് ജോലി കഴിഞ്ഞ് തിരക്കിട്ട് ലയത്തിലേക്കു വരുന്നതിനിടെ ബോണക്കാട് ബിഎ ഡിവിഷനിലെ ഭദ്രകാളി അമ്മ ഇത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പിയിരുന്നു. ഏതാണ്ട് 8 വർഷം മുൻപ് ഭദ്രകാളി അമ്മയെ കണ്ടപ്പോൾ പറഞ്ഞ അതേ പരാതി.
അന്നത്തെ സ്ഥിതിയിൽ നിന്ന് ഇന്നുവരെയും ഒരു പുരോഗതിയുമില്ലെന്ന് ഭദ്രകാളി അമ്മ പറയുന്നു. ഇടയ്ക്ക് ചെറുതും വലുതുമായ സഹായങ്ങൾ പലയിടങ്ങളിൽ നിന്ന് കിട്ടി. ഓണക്കാലങ്ങൾ സുമനസ്സുകളുടെ സഹായം കൊണ്ട് പട്ടിണിയില്ലാതെ താണ്ടി. ബാക്കി സമയങ്ങളിൽ പട്ടിണിയും ദാരിദ്ര്യവും മാത്രമായിരുന്നു ജീവിതത്തിനു കൂട്ട്. തൊഴിലുറപ്പ് പദ്ധതി കൂടി ഇല്ലായിരുന്നെങ്കിൽ ഇവരുടെ ജീവിതം പൂർണമായും വറുതിയിലാകുമായിരുന്നു. ഭദ്രകാളി അമ്മയുടെ മാത്രം പരാതിയല്ലിത്. ബോണക്കാട്ടെ മറ്റുള്ളവർക്കും പറയാനുള്ളത് ഇതുതന്നെ.
തിരുവനന്തപുരം നഗരത്തിൽ നിന്ന് 60 കിലോ മീറ്റർ അകലെയുള്ള പ്രകൃതിഭംഗി നിറഞ്ഞുതുളുമ്പിയ സ്വർഗ ഭൂമി. പക്ഷേ സ്വദേശികള്‍ക്ക് ഇവിടം നരകമാണ്. മഹാവീർ പ്ലാന്റേഷന്റെ നിയന്ത്രണത്തിലുള്ള എസ്റ്റേറ്റിന്റെ പ്രവർത്തനം 2015ൽ നിലച്ചതോടെയാണ് ഇവിടുത്തുകാരുടെ ജീവിതം വഴിമുട്ടിയത്. വേതനവും മറ്റ് ആനുകൂല്യങ്ങളും അടക്കം ലക്ഷക്കണക്കിന് രൂപയാണ് ഇവർക്ക് കിട്ടാനുള്ളത്. കമ്പനി കയ്യൊഴിഞ്ഞ സാഹചര്യത്തിൽ സർക്കാർ ഇടപെടൽ കാര്യക്ഷമമായാൽ മാത്രമേ ഗുണമുള്ളൂ.
ഉപജീവനത്തിനായി ചിലർ കന്നുകാലികളെ വളർത്തുന്നുണ്ട്. പക്ഷേ ഭൂരിഭാഗം പേരുടെയും ആശ്രയം തൊഴിലുറപ്പ് പദ്ധതിയാണ്. തൊഴിൽ ദിനങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടുമാത്രം പുകയുന്ന അടുപ്പുകൾ കുറച്ചധികമുണ്ട് ബോണക്കാട്ട്. എന്നാൽ, തൊഴിൽ ദിനങ്ങൾ പൂർണ തോതിൽ പ്രദേശത്തെ ജനങ്ങൾക്ക് ഗുണകരമാകുന്ന രീതിയിൽ ക്രമീകരിക്കുന്നില്ലെന്നാണ് പൊതുപ്രവർത്തകനായ ബോണക്കാട് രാജേന്ദ്രന്റെ പരാതി.
‘‘ഞങ്ങളെ വോട്ട് ബാങ്ക് മാത്രമായാണ് കാണുന്നത്. തിരഞ്ഞെടുപ്പുകാലത്ത് വാഗ്ദനങ്ങളുടെ പെരുമഴ പെയ്യും. ഫലം വന്നുകഴിഞ്ഞാൽ നമ്മളെ അവർ മറക്കും. ഇടതായാലും വലതായാലും ബോണക്കാട് ഇപ്പോഴും പഴയ ബോണക്കാട് തന്നെ...’’ എൺപതു വയസ്സുകാരി ജഗദമ്മ പറയുന്നു. ഈ വാക്കുകളിൽ അതിശയോക്തി ലവലേശം വേണ്ട. കാലാകാലങ്ങളായി തിരഞ്ഞെടുപ്പു കാലത്ത് ഇവിടുത്തുകാർക്ക് ലഭിച്ച വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും പാലിക്കപ്പെട്ടിട്ടില്ല.
∙ അടിസ്ഥാനസൗകര്യങ്ങൾ പോലും ആഡംബരം
അടിസ്ഥാനസൗകര്യങ്ങൾ ബോണക്കാടുകാരെ സംബന്ധിച്ച് അമിത ആഡംബരമാണ്. കാരണം സൗകര്യങ്ങൾ പലർക്കു കേട്ടുകേൾവി മാത്രം. മെച്ചപ്പെട്ട ജീവിതം തേടി നാടുവിടാമെന്നു കരുതിയാൽ, കിട്ടേണ്ടത് ഒരുകാലത്തും കിട്ടാതെ പോകുമെന്നതാണ് പലരെയും പിന്തിരിപ്പിക്കുന്നത്. 3 ഡിവിഷനുകളിലായാണ് ഇവിടെ തൊഴിലാളികളുടെ ലയങ്ങൾ സ്ഥിതി ചെയ്യുന്നത്. ബിഎ ഡിവിഷനിൽ 19 ലയങ്ങളിലായി 89 കുടുംബങ്ങളും ടോപ് ഡിവിഷനിൽ 8 ലയങ്ങളിലായി 38 കുടുംബങ്ങളും ജിബി ഡിവിഷനിൽ 7 ലയങ്ങളിലായി 38 കുടുംബങ്ങളും താമസിക്കുന്നു. ആകെ 34 ലയങ്ങളിലായി 155 കുടുംബങ്ങൾ.
∙ നല്ല കച്ചവടം സ്വപ്നങ്ങളിൽ മാത്രം
‘‘ദിവസേന കൂടിപ്പോയാൽ 10 ചായ ചെലവാകും. ചില ദിവസങ്ങളിൽ ഒന്നു പോലും ചെലവാകില്ല. ഒരു കട തുറന്നുവച്ചിച്ചുണ്ടെങ്കിലും കച്ചവടം കൊണ്ട് ജീവിക്കാനൊന്നും പറ്റില്ല. തൊഴിലുറപ്പ് തന്നെ ആശ്രയം.’’ ബോണക്കാട് മാട്ടുപെട്ടി ജംക്‌ഷനു സമീപം കട നടത്തുന്ന നീലമ്മയുടെ വാക്കുകളാണ്. ‘‘പുറത്തുനിന്ന് ആള് വന്നാലെ ഇവിടെ കച്ചവടം നടക്കൂ. അതിന് വിധിയില്ല. വാങ്ങിവച്ച സാധനങ്ങൾ പലതും കാലാവധി തീർന്ന് കേടായി പോവുകയാണ് പതിവ്. എന്ന് തീരുമീ ദുരിതം..’’ മാട്ടുപ്പെട്ടി ജംക്‌ഷനിൽ തന്നെ കട നടത്തുന്ന സ്റ്റെല്ലയുടെ വാക്കുകൾ. സ്റ്റെല്ല തൊഴിലുറപ്പ് ജോലിക്ക് പോയി വന്ന ശേഷം വൈകുന്നേരങ്ങളിൽ മാത്രമാണ് കട തുറക്കുന്നത്.
വിതുര – ബോണക്കാട് പാതയിലെ കാണിത്തടം ചെക്പോസ്റ്റ് കടന്ന് സന്ദർശകർക്ക് വരാൻ അനുമതി ഇല്ലാത്തതിനാൽ ബോണക്കാട്ടെ കടകളിലെ കച്ചവടം ബോണക്കാട് നിവാസികളെ മാത്രം ആശ്രയിച്ചാണ്. വിരലിൽ എണ്ണാവുന്നവർ മാത്രമാണ് കടയിൽ പതിവായി എത്തുന്നത്. കുരിശുമല തീർഥാടനമോ അഗസ്ത്യാർകൂടം സന്ദർശന സീസണോ ആകുമ്പോൾ മാത്രമാണ് ബോണക്കാട്ടെ കടകളിലെ പണപ്പെട്ടികളിൽ പത്തു പുത്തൻ വീഴുന്നത്.
∙ മന്ത്രിമാർ വന്നു, എന്നിട്ട്...?
ബോണക്കാട് തോട്ടം തൊഴിലാളി മേഖലയുടെ ദയനീയസ്ഥിതിയും ലയങ്ങളുടെ ശോച്യാവസ്ഥയും തൊഴിൽപരമായ അനിശ്ചിതത്വവും നേരിൽക്കണ്ടു മനസ്സിലാക്കാൻ 2023 ജൂണിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാലും വി.ശിവൻകുട്ടിയും എത്തിയിരുന്നെങ്കിലും ബോണക്കാടുകാരുടെ ദുരവസ്ഥയിൽ അതൊന്നും ഒരു മാറ്റവുമുണ്ടാക്കിയില്ല. തകർന്ന ലയങ്ങളുടെ നവീകരണം ഓണം കഴിഞ്ഞാലുടൻ നടത്തുമെന്നായിരുന്നു അന്ന് മന്ത്രിമാർ പറഞ്ഞത്. ഇതിനായി പ്ലാന്റേഷൻ റിലീഫ് ഫണ്ടിലെ നീക്കിയിരിപ്പിൽ നിന്ന് 2.17 കോടി രൂപ ഉപയോഗിക്കാനും തീരുമാനിച്ചിരുന്നു.
എന്നാൽ എസ്റ്റേറ്റ് ജപ്തി ഭീഷണി നേരിടുന്നതിനാൽ ആ തുക ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ്. തൊഴിൽവകുപ്പ് ഇടപെട്ട് പ്രായോഗികത ഉറപ്പാക്കിത്തന്നാൽ തൊഴിലാളികൾക്കു സഹായകരമാകുന്ന തരത്തിൽ ക്ഷേമ പദ്ധതി കൊണ്ടുവരുമെന്ന് മന്ത്രിമാർ അറിയിച്ചിരുന്നു. എന്നാൽ, ആ പ്രഖ്യാപനത്തിന്മേൽ ഒരു പുരോഗതിയും ഉണ്ടായില്ല. ആരോഗ്യ സംവിധാനം കൂടുതൽ മെച്ചപ്പെടുത്താൻ ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ചു ചെയ്യാൻ കഴിയുന്നതു ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും അതിനും അനക്കമുണ്ടായിട്ടില്ല.
∙ ‘ബോണക്കാട് എസ്റ്റേറ്റ്’ ഉണ്ടായ വഴി
ബോണക്കാട്– അഗസ്ത്യാർകൂടം പാതയിലെ അതിരുമലയിൽ ഒരു നൂറ്റാണ്ട് മുൻപ് ഒരു തേയിലത്തോട്ടം ഉണ്ടായിരുന്നു. ഇന്ന് അവിടം കാടുവന്ന് മൂടി. 1830ൽ ആണ് അവിടെ തേയിലത്തോട്ടം സ്ഥാപിച്ചത്. അഗസ്ത്യ അലം ലാന്‍ഡ് എസ്റ്റേറ്റ് എന്ന പേരിലായിരുന്ന തോട്ടം. ബോണക്കാട്ടും പൊന്മുടിയും ബ്രൈമൂറും ഒക്കെ തോട്ടങ്ങൾ വന്നത് പിൽക്കാലത്താണ്. ഇടുക്കിയിലെ കണ്ണൻ ദേവൻ തേയിലത്തോട്ടം ആരംഭിച്ചത് അഗസ്ത്യ അലം ലാൻഡ് എസ്റ്റേറ്റ് തുടങ്ങി 40 വർഷങ്ങൾക്ക് ശേഷമാണ്.
അതിരുമല സന്ദർശിച്ച ബ്രിട്ടിഷുകാരാണ് വാണിജ്യ സാധ്യത തിരിച്ചറിഞ്ഞ് ഇവിടെ തേയിലത്തോട്ടം സ്ഥാപിച്ചത്. വനവാസികളെയും തമിഴ്നാട്ടിൽ നിന്നെത്തിച്ചവരെയും കൊണ്ട് തേയില ചെടികൾ നട്ടുപിടിപ്പിച്ചു. ഏലം, കുരുമുളക്, ഗ്രാമ്പൂ എന്നിവയും ഇടവിളയായി നട്ടു. ബ്രിട്ടിഷുകാർക്ക് വരാനായി വിവിധ സ്ഥലങ്ങളിൽ റോഡ് പണിതു. തേയില പാകമാകുമ്പോൾ നുള്ളുന്ന കൊളുന്ത് കുതിരവണ്ടിയിലാണ് ബോണക്കാട്ട് എത്തിച്ചിരുന്നത്. പിൽക്കാലത്ത് അവിടെ ഫാക്ടറിയും തുടങ്ങി.
ഏലം, ഗ്രാമ്പൂ തുടങ്ങിയവയും വിവിധ മല വിഭവങ്ങളും പുറംനാട്ടിലെത്തിച്ചത് കുതിരവണ്ടികളിലാണ്. ബോൺ അക്കേർഡ് എന്ന ബ്രിട്ടിഷുകാരൻ ഫാക്ടറി തുടങ്ങിയതോടെ സ്ഥലനാമം പിന്നീട് ബോണക്കാടായി. അവിടെ നിന്ന് തേയില കടൽ കടന്നു. തേയില ലണ്ടനിലേക്ക് കയറ്റി അയച്ച ഇനത്തിൽ കോടികളാണ് ഈസ്റ്റ് ഇന്ത്യ കമ്പനി നേടിയത്. 2000 അടിയെങ്കിലും ഉയരമുള്ള പ്രദേശത്തെ തേയിലയ്‌ക്കു മാത്രമേ രുചിമേന്മയുള്ളൂ എന്ന് മനസിലാക്കിയ ബ്രിട്ടീഷുകാർ അഗസ്ത്യാർകൂടം മേഖലയിലെ കൂടുതൽ ഇടങ്ങളിലേക്കു തേയില കൃഷി വ്യാപിപ്പിച്ചു. ഇതിനിടെ അഗസ്ത്യ മല മേഖയിലെ കൊടുംതണുപ്പും കാറ്റും മഴയും തേയിലത്തോട്ടത്തിൽ വൻ പ്രശ്നമുണ്ടാക്കി. തൊഴിലാളികൾ ഒന്നൊന്നായി മരിച്ചു വീണു. ബ്രിട്ടിഷുകാരായ നാലുപേരും മരണപ്പെട്ടു.
തുടർന്നാണ് അതിരുമലയിൽ നിന്ന് തേയിലത്തോട്ടം പതിയെ ബോണക്കാട്ടേക്ക് മാറുന്നത്. അവിടെ ജോലി ചെയ്യാൻ നിർബന്ധപൂർവം തൊഴിലാളികളെ നിയമിച്ചു. തേയില വിളവെടുത്തു. ലാഭവും നേടി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം തോട്ടം ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മഹാവീർ പ്ലാന്റേഷന് വിറ്റു. അങ്ങനെയാണ് ബോണക്കാട്ട് എസ്റ്റേറ്റ് നിലവിൽ വരുന്നത്. അതിരുമലയിലെ തോട്ടം സ്ഥിതി ചെയ്തിരുന്ന പ്രദേശം പിന്നീട് വനംവകുപ്പ് ഏറ്റെടുത്തു. അവിടെ നിരോധിത മേഖലയും പിന്നാലെ വന്യജീവി സങ്കേതവുമായി മാറി.
∙ ഒരു കാലത്ത് സുഖ ജീവിതം, ഇന്ന് അതിജീവന ശ്രമത്തിൽ
ബോണക്കാട് എസ്റ്റേറ്റിന് ഒരു പ്രതാപകാലം ഉണ്ടായിരുന്നു. തൊഴിലാളികൾക്ക് അധിക സമ്മർദങ്ങളില്ലാതെ ജോലി ചെയ്യാൻ കഴിഞ്ഞിരുന്ന, കൃത്യമായി വേതനം ലഭിച്ചിരുന്ന, അല്ലലില്ലാത്ത ജീവിതം ആസ്വദിച്ചിരുന്ന, സമരങ്ങളോ പ്രതിഷേധ പരിപാടികളോ ഇല്ലാതിരുന്ന ഒരു പ്രതാപ കാലം. മാട്ടുപെട്ടി ജംക്‌ഷനിൽ ടിവി സെന്ററും സ്റ്റാഫ് ക്ലബ്ബും ടെന്നീിസ് കോർട്ടും തൊഴിലാളികളുടെ ജീവിതത്തെ നിറമുള്ളതാക്കി. ഓണവും ക്രിസ്മസും പൊങ്കലുമൊക്കെ ആഘോഷിക്കാൻ കമ്പനി തന്നെ നേതൃത്വം നൽകിയിരുന്നു. നന്നായി പഠിക്കുന്ന കുട്ടികൾക്ക് കമ്പനി സഹായം നൽകിയിരുന്നു. ചികിത്സയ്ക്കും കമ്പനി ഒപ്പം നിന്നു. എന്നാൽ കാലാന്തരത്തിൽ അതൊക്കെ മാറി.
∙ സിനിമയിലെ ‘ബോണക്കാട്’
ഒരുപിടി സിനിമകളുടെ ലൊക്കേഷനായും ബോണക്കാട് മാറിയിട്ടുണ്ട്. അഞ്ചക്കള്ളക്കൊക്കാൻ, ലവ് 24/7, സ്രാവ്, കിന്നാരത്തുമ്പികൾ എന്നീ സിനിമകൾ ബോണക്കാട്ട് ഷൂട്ട് ചെയ്തു. ‘ലവ് 24/7’ ലെ നിഖില വിമലിന്റെ കഥാപാത്രത്തിന്റെ പേരിലുമുണ്ട് ബോണക്കാട്; കബനി ബോണക്കാട്. ‘ഈ അടുത്ത കാലത്ത്’ എന്ന ചിത്രത്തിലെ ജഗതി ശ്രീകുമാറിന്റെ കഥാപാത്രത്തിന്റെ പേരും ബോണക്കാടിനോട് ചേർന്ന് നിൽക്കുന്നു; ബോണക്കാട് രാമചന്ദ്രൻ.
∙ അഗസ്ത്യാർകൂടവും കുരിശുമലയും പിന്നെ വഴുക്കൻപാറ ക്ഷേത്രവും
ജില്ലയിലെ പ്രധാന ട്രക്കിങ് റൂട്ടായ അഗസ്ത്യാർകൂടത്തിലേക്കുള്ള യാത്ര തുടങ്ങുന്നത് ബോണക്കാട്ട് നിന്നാണ്. വനംവകുപ്പ് ഇതിനായി ബോണക്കാട്ട് പിക്കറ്റ് സ്റ്റേഷൻ സ്ഥാപിച്ചിട്ടുണ്ട്. കുരിശുമല തീർഥാടന പാതയുടെ ആരംഭവും ബോണക്കാട്ട് തന്നെ. കുരിശുമല വിശ്വാസികളുടെ ദേവാലയവും ബോണക്കാട്ട് സ്ഥിതി ചെയ്യുന്നു. അഗസ്ത്യാർകൂടത്തിലും കുരിശുമലയിലും പോകാൻ വർഷവും എത്തുന്നത് ആയിരങ്ങളാണ്. വിഷു പൊങ്കാല ഉത്സവം നടക്കുന്ന വഴുക്കൻപാറ ക്ഷേത്രമാണ് ബോണക്കാട്ടെ മറ്റൊരു സവിശേഷത. മാരിയമ്മൻ ക്ഷേത്രവും മാസത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ശാസ്താ ക്ഷേത്രവും ബോണക്കാട്ടുണ്ട്.
∙ ആരുമെത്തിയില്ല ആ സ്കൂളിലേക്ക്...
എസ്റ്റേറ്റിന്റെ പ്രതാപകാലത്ത് നിറയെ കുട്ടികളുമായി പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നായി വിലയിരുത്തപ്പെട്ടിരുന്ന ബോണക്കാട് ഗവ. യുപി സ്കൂൾ ആറ് വർഷങ്ങൾക്ക് മുൻപ് പൂട്ടിപ്പോയി. തിരഞ്ഞെടുപ്പോ ഗ്രാമസഭയോ സർക്കാർ മെഡിക്കൽ ക്യാംപോ നടത്താൻ മാത്രമുള്ള കേന്ദ്രമായി സ്കൂൾ പിന്നീട് മാറി. 2017–18 അധ്യയന വർഷത്തിൽ രണ്ട് കുട്ടികൾ മാത്രമായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. 2018– 2019 അധ്യയന വർഷത്തിൽ ആരുമെത്തിയില്ല. അന്നത്തെ ഹെഡ്മാസ്റ്റർ സുരേന്ദ്രൻ കാണി ദിവസങ്ങളോളം കുട്ടികളെ കാത്തിരുന്നു. പക്ഷേ ആരു വരാതിരുന്നതോടെ അദ്ദേഹത്തെ വിദ്യാഭ്യാസ വകുപ്പ് ജില്ലയിലെതന്നെ മറ്റൊരു സ്കൂളിലേക്ക് പോസ്റ്റ് ചെയ്തു.
എസ്റ്റേറിന്റെ തകർച്ചയ്‌ക്കൊപ്പം വിസ്മൃതിയിലേക്ക് ആണ്ടുപോയിരിക്കുകയാണ് സ്കൂളും. ബോണക്കാട്ട് നിലവിൽ താമസിക്കുന്ന തൊഴിലാളികളുടെ കുട്ടികൾ മരുതാമല ഗവ. വെൽഫെയർ എൽപിഎസിലും വിതുര ഗവ. യുപിഎസിലുമായാണ് പഠിക്കുന്നത്. 2018ൽ സ്കൂൾ നിലനിർത്താൻ അന്നത്തെ ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതി രക്ഷാകർത്താക്കളുടെ യോഗം ഉൾപ്പെടെ വിളിച്ചിരുന്നു. ഗുണമുണ്ടായില്ല.
∙ ബോണക്കാട്ടെ ‘പ്രേത ബംഗ്ലാവും’ കെട്ടുകഥകളും
‘കേരളത്തിലെ മോസ്റ്റ് ഹോണ്ടഡ് പ്ലേസ്’ എന്നു ഗൂഗിളിൽ തിരഞ്ഞാല്‍ ആദ്യം ലഭിക്കുന്ന സേർച്ച് റിസൽട്ടുകളിലൊന്ന് ബോണക്കാട്ടെ 25 ജിബി ഡിവിഷൻ ബംഗ്ലാവ് എന്ന ‘പ്രേത ബംഗ്ലാവി’നെ കുറിച്ചാകും. 2015ൽ പൂർണമായും പ്രവർത്തനം അവസാനിപ്പിച്ച ബോണക്കാട് മഹാവീർ പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള ഈ ബംഗ്ലാവ് നിഗൂഢതകൾ നിറഞ്ഞ പ്രാചീന നിർമിതിയാണ്. ബംഗ്ലാവിന്റെ നിർമാണത്തിനു നേതൃത്വം നൽകിയ എൻജിനീയർ ആരാണെന്നോ നിർമാണ സാമഗ്രികൾ കാടിനുള്ളിൽ എങ്ങനെ എത്തിച്ചെന്നോ ആർക്കുമറിയില്ല.
എസ്റ്റേറ്റ് നടത്തിപ്പിനായി 1950കളിൽ ബോണക്കാട്ട് എത്തിയ ബ്രിട്ടിഷുകാരനായ മാനേജർക്കു താമസിക്കാൻ പ്ലാന്റേഷൻ ഉടമ നിർമിച്ചതായിരുന്നു ഈ ബംഗ്ലാവ്. മാനേജരുടെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല. ഇയാൾ കുടുംബ സമേതം ഈ ബംഗ്ലാവിൽ താമസിച്ചു വരുന്നതിനിടെ കൗമാരക്കാരിയായ മകൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയും തുടർന്ന് ലണ്ടനിലേക്കു മടങ്ങുകയും ചെയ്തുവത്രേ. എന്നാൽ കൊല്ലപ്പെട്ട കൗമാരക്കാരിയുടെ ആത്മാവ് ഇവിടെ തങ്ങുകയും രാപകൽ വ്യത്യാസമില്ലാതെ പ്രതികാര ദാഹത്തോടെ ഇവിടെയെത്തുന്നവരെ ആക്രമിക്കുകയും ചെയ്യുമെന്നുമാണു കെട്ടുകഥകൾ.
എന്നാൽ ചിലർ ഇക്കഥ തിരുത്തിപ്പറയുന്നു, 70 വർഷങ്ങൾക്ക് മുൻപു നിർമിച്ച ഈ കെട്ടിടം ഒറ്റപ്പെട്ട ആളൊഴിഞ്ഞ ഇടത്താണ്. തൊഴിലാളി ലയങ്ങളിൽ നിന്ന് ഏറെ അകലെയുള്ള ഈ കെട്ടിടത്തിനുള്ളിൽ നിന്ന് നിലവിളിച്ചാൽ പോലും കേൾക്കാനാളില്ല. താമസിച്ചിരുന്നവർ ഭയന്നു സ്ഥലം വിട്ടതാണെന്നാണു ചിലരുടെ പക്ഷം. വാഹനമെത്തുമെങ്കിലും നല്ല റോഡോ സൗകര്യമോ ഈ ബംഗ്ലാവിലേക്കി. കരിങ്കല്ലുകൾ കൊണ്ടുള്ള കെട്ടിടത്തിന്റെ നിർമിതി ബ്രിട്ടിഷ് സംസ്കാരത്തിന്റെ ചുവടുപിടിച്ചാണ്. ചുറ്റുപാടും വലിയ മരങ്ങളുണ്ട്. കെട്ടിടത്തില്‍ പ്രവേശിച്ചാൽ ആദ്യം വിശാലമായൊരു പ്രവേശന മുറി, അതിനോട് ചേർന്ന് തീ കായാൻ ചിമ്മിനി, മറ്റൊരു മുറിയിലുമുണ്ട് അത്തരത്തിലൊരു ചിമ്മിനി. എല്ലാ മുറികളോടും ചേർന്ന് ബാത്ത് ടബ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ബംഗ്ലാവിനുള്ളിലെ ഏത് മുറിയിൽ നിന്ന് പുറത്തേയ്ക്കു നോക്കിയാലും പ്രകൃതിയുടെ സൗന്ദ്യര്യം നേരിട്ടനുഭവിച്ചറിയാം. ഇവിടെ നിന്ന് പേപ്പാറ ഡാം വ്യക്തമായി കാണാം. അന്നത്തെ കാലത്ത് ഇത്രയേറെ ആധുനിക സൗകര്യങ്ങളോടു കൂടിയ ബംഗ്ലാവ് പണിയണമെങ്കിലും അതിനു വേണ്ട സൗകര്യങ്ങൾ ഈ കാടിനുള്ളില്‍ എത്തിക്കണമെങ്കിലും അതിന് വലിയ മനുഷ്യാധ്വാനം തന്നെ വേണ്ടി വന്നിരിക്കുമെന്നത് ഉറപ്പാണ്. അതു യാഥാർഥ്യമാക്കിയ മികവ് ആരുടേതാണെന്ന് ആരും അറിയാതെ പോയതു വലിയ നഷ്ടം തന്നെയാണ്.
ഇവിടെയുള്ളവരാരും ഇതുവരെ ‘പ്രേത ബംഗ്ലാവി’ലെ പ്രേതത്തെ കണ്ടിട്ടില്ല. പക്ഷേ പലരും പ്രേതങ്ങളെ തേടി ഇവിടെ എത്താറുണ്ടെന്ന് അവർ പറയുന്നു. പുറത്തേക്ക് പഠിക്കാനും ജോലിക്കുമായി പോയിട്ടുള്ളവരിലേറെയും തിരികെയെത്തുമ്പോൾ ഞെട്ടിക്കുന്ന പ്രേതകഥകളുമായെത്തും. അതിൽ ചിലതൊക്കെ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളുള്ളവയായിരിക്കും. കഥ കേട്ടു മൂക്കത്തു വിരൽ വച്ചു പോകുമെന്നു ബോണക്കാട് നിവാസികള്‍ പറയുന്നു. എസ്റ്റേറ്റ് പ്രവർത്തിക്കാത്തതിനാൽ ബംഗ്ലാവ് നോക്കാൻ ആരുമില്ല. ബംഗ്ലാവിലെ വാതിലുകളും ജനലുകളുമടക്കം സർവ സാധനങ്ങളും ആരൊക്കെയോ കൊണ്ടുപോയി. എല്ലാം നശിപ്പിച്ചു.
ചുമരുകളിലെല്ലാം പ്രേതത്തെ കാണാൻ വന്നുപോയവരുടെ കുത്തിവരകളാണ്. ഇവിടെ മുഴുവൻ സമയവും കയറിയിറങ്ങി നടക്കുന്നതു കന്നുകാലികളാണ്. ബംഗ്ലാവിന്റെ പരിസരത്തെ പുല്ല് മേയാനെത്തുന്ന കന്നുകാലിക്കൂട്ടം സ്വന്തം വീട് പോലെ ബംഗ്ലാവ് ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ എല്ലാ മുറികളിലും ചാണകം സുലഭം. കൗമാരക്കാരിയുടെ ആത്മാവ് ഗതികിട്ടാതലയുന്ന ഇടമാണെന്നു പുറത്തു കഥകൾ പ്രചരിക്കുമ്പോൾ ബംഗ്ലാവിന്റെ പ്രൗഢി നാൾക്കുനാൾ ക്ഷയിച്ചു പോകുകയാണ്. സാമൂഹിക വിരുദ്ധപ്രവർത്തനങ്ങളും ഇവിടെ നടക്കുന്നുണ്ട്. ഇങ്ങനെ പോയാൽ ഒരു പക്ഷേ ഈ ചരിത്രവും ഏറെ താമസിക്കാതെ മൺമറയും.