ഉരുൾപൊട്ടിയത് ചൂരൽമലയിലാണ്. എന്നാൽ ആ ഉരുൾപൊട്ടലിന്റെ നടുക്കം ഏൽക്കുന്നത് രാജ്യാന്തര ടൂറിസം മേഖലയുടെ ഭൂപടത്തിലും. അതിനു കാരണം പലതാണ്. ഏറ്റവും പ്രധാനം ലോക ടൂറിസം ഭൂപടത്തിൽ വയനാട് ജില്ലയുടെ ‘ലൊക്കേഷൻ’ ആണെന്നു പറയാം. കേരളത്തിലെയും ഇന്ത്യയിലെയും ടൂറിസം മേഖലയുടെ തിരിച്ചു വരവിന് മുൻകൈ എടുത്തത് വയനാട് ജില്ലയാണ്. ഇരട്ട പ്രളയങ്ങളും (2018, 2019) തൊട്ടുപിന്നാലെ ആഞ്ഞടിച്ച കോവിഡ്-ലോക്ഡൗണും (2020-21) ഏൽപ്പിച്ച കനത്ത ആഘാതത്തിൽ നിന്ന് കരകയറ്റിയത് ‘ഡെസ്റ്റിനേഷൻ വയനാട്’ വിനോദ സഞ്ചാര പ്രവർത്തനങ്ങളായിരുന്നു. അടുത്ത കാലത്ത് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിരുന്നു വയനാട് ജില്ല. മറ്റ് പല സ്ഥലങ്ങളിലും ഇല്ലാത്ത ആകർഷണങ്ങൾ വയനാട് ജില്ലയിലുണ്ടെന്നതാണ് കാരണം. ഉരുൾപൊട്ടലിന്റെ ആഘാതത്തിൽനിന്ന് ചൂരൽമലയുടെ വീണ്ടെടുക്കലിനൊപ്പം വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവിനും വഴിയൊരുക്കണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു. അതിൽ പ്രധാനം സഞ്ചാരികളുടെ വിശ്വാസം വീണ്ടെടുക്കലാണ്. വിനോദ സഞ്ചാര മേഖലകളിൽ സുരക്ഷിതമായി സന്ദർശിക്കുന്നതിനുള്ള സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് മുഖ്യം. തകർത്തു പെയ്യുന്ന പേമാരിയും ‘ചുവപ്പ് മുന്നറിയിപ്പുകളും’ ടൂറിസം കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങളും നിപ്പ പോലുള്ള രോഗഭീതികളും പലപ്പോഴും കേരളത്തിന്റെ വിനോദ സഞ്ചാര മേഖല നേരിടുന്ന വെല്ലുവിളികളാണ്. വയനാട് ദുരന്തത്തിന് പിന്നാലെ റിസോർട്ടുകളിലും മറ്റും സഞ്ചാരികൾ ബുക്കിങ് റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുന്നത് തുടങ്ങിയിട്ടുണ്ടെന്ന് ഈ രംഗത്തുള്ളവർ മുന്നറിയിപ്പു നൽകുന്നു. ഇത് സർക്കാരിനുമുള്ള സൂചനയാണ്. വയനാട് പ്രതിസന്ധി മറ്റൊരു പ്രധാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉരുൾപൊട്ടിയത് ചൂരൽമലയിലാണ്. എന്നാൽ ആ ഉരുൾപൊട്ടലിന്റെ നടുക്കം ഏൽക്കുന്നത് രാജ്യാന്തര ടൂറിസം മേഖലയുടെ ഭൂപടത്തിലും. അതിനു കാരണം പലതാണ്. ഏറ്റവും പ്രധാനം ലോക ടൂറിസം ഭൂപടത്തിൽ വയനാട് ജില്ലയുടെ ‘ലൊക്കേഷൻ’ ആണെന്നു പറയാം. കേരളത്തിലെയും ഇന്ത്യയിലെയും ടൂറിസം മേഖലയുടെ തിരിച്ചു വരവിന് മുൻകൈ എടുത്തത് വയനാട് ജില്ലയാണ്. ഇരട്ട പ്രളയങ്ങളും (2018, 2019) തൊട്ടുപിന്നാലെ ആഞ്ഞടിച്ച കോവിഡ്-ലോക്ഡൗണും (2020-21) ഏൽപ്പിച്ച കനത്ത ആഘാതത്തിൽ നിന്ന് കരകയറ്റിയത് ‘ഡെസ്റ്റിനേഷൻ വയനാട്’ വിനോദ സഞ്ചാര പ്രവർത്തനങ്ങളായിരുന്നു.

അടുത്ത കാലത്ത് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിരുന്നു വയനാട് ജില്ല. മറ്റ് പല സ്ഥലങ്ങളിലും ഇല്ലാത്ത ആകർഷണങ്ങൾ വയനാട് ജില്ലയിലുണ്ടെന്നതാണ് കാരണം. ഉരുൾപൊട്ടലിന്റെ ആഘാതത്തിൽനിന്ന് ചൂരൽമലയുടെ വീണ്ടെടുക്കലിനൊപ്പം വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവിനും വഴിയൊരുക്കണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു. അതിൽ പ്രധാനം സഞ്ചാരികളുടെ വിശ്വാസം വീണ്ടെടുക്കലാണ്. വിനോദ സഞ്ചാര മേഖലകളിൽ സുരക്ഷിതമായി സന്ദർശിക്കുന്നതിനുള്ള സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് മുഖ്യം. 

ADVERTISEMENT

തകർത്തു പെയ്യുന്ന പേമാരിയും ‘ചുവപ്പ് മുന്നറിയിപ്പുകളും’ ടൂറിസം കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങളും നിപ്പ പോലുള്ള രോഗഭീതികളും പലപ്പോഴും കേരളത്തിന്റെ വിനോദ സഞ്ചാര മേഖല നേരിടുന്ന വെല്ലുവിളികളാണ്. വയനാട് ദുരന്തത്തിന് പിന്നാലെ  റിസോർട്ടുകളിലും മറ്റും സഞ്ചാരികൾ ബുക്കിങ് റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുന്നത് തുടങ്ങിയിട്ടുണ്ടെന്ന് ഈ രംഗത്തുള്ളവർ മുന്നറിയിപ്പു നൽകുന്നു. ഇത് സർക്കാരിനുമുള്ള സൂചനയാണ്. വയനാട് പ്രതിസന്ധി മറ്റൊരു പ്രധാന മലയോര ടൂറിസം കേന്ദ്രമായ മൂന്നാറിലേക്കുള്ള ടൂറിസം ബുക്കിങ്ങുകളെയും ബാധിച്ചു തുടങ്ങി. 

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് താൽകാലിക തിരിച്ചടി നേരിടാൻ സാധ്യതയുണ്ട്. വയനാട്ടിലും ഇടുക്കിയിലും മാത്രമല്ല, കൊച്ചി ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കുള്ള ടൂറിസം ബുക്കിങ്ങുകൾ റദ്ദാക്കപ്പെടുന്നുണ്ട്. ഉത്തരേന്ത്യക്കാർ ട്രെയിൻ ടിക്കറ്റ് പോലും റദ്ദാക്കിത്തുടങ്ങി. മഴ മാറി സാഹചര്യം മെച്ചപ്പെടുന്നതോടെ ടൂറിസം മേഖലയും കരകയറുമെന്നാണ് പ്രതീക്ഷ.

ജോസ് പ്രദീപ്, പ്രസിഡന്റ്, കേരള ട്രാവൽ മാർട്ട് സൊസൈറ്റി

കൊച്ചിയിലെ റിസോർട്ടുകളിലേക്കുള്ള യാത്രകൾ പോലും ഉത്തരേന്ത്യക്കാർ അടക്കമുള്ള സഞ്ചാരികൾ വേണ്ടെന്നുവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. കേരളത്തിന്റെ ഖജനാവ് നിറയ്ക്കുന്നതിൽ വിനോദ സഞ്ചാര മേഖലയുടെ പങ്ക് ഏറെ നിർണായകമാണ്. അതിനാൽതന്നെ, കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വയനാട് എന്നും സ്വർണ ഖനിയുമാണ്. വയനാട് ടൂറിസത്തെ രക്ഷിക്കാൻ അധികൃതർ തയ്യാറാകുമോ?

∙ വയനാട് സ്വർണ ഖനി, ടൂറിസത്തിന്റെ രക്ഷകൻ

വനഭംഗിയാൽ സമൃദ്ധമാണെന്ന് മാത്രമല്ല, ചരിത്രപരമായും വയനാടിന് പ്രസക്തി ഏറെ. പ്രധാന ടൗണായ സുൽത്താൻ ബത്തേരിക്ക് ആ പേര് ലഭിച്ചതുപോലും ടിപ്പുവിന്റെ പടയോട്ടത്തിന് സാക്ഷിയായതോടെയാണ്. ഏത് കാലാവസ്ഥാ മേഖലയിൽ നിന്ന് വരുന്നവർക്കും അനുയോജ്യമാണ് വയനാടിന്റെ കാലാവസ്ഥ. ഇതാണ് സഞ്ചാരികളെ ആകർഷിക്കുന്നതും. അതുകൊണ്ടുതന്നെ, കോവിഡിന് ശേഷം ടൂറിസം മേഖല തുറന്നപ്പോൾ ഏറ്റവുമധികം സഞ്ചാരികൾ ഒഴുകിയതും വയനാട്ടിലേക്കായിരുന്നു. സാഹസിക ടൂറിസത്തിന് കൂടി പ്രാമുഖ്യം കൊടുത്തതോടെ സഞ്ചാരികൾ ഒഴുകി. 

വയനാട്ടിൽനിന്നുള്ള ദൃശ്യം (Photo: Veerababu Achanta/shutterstock)
ADVERTISEMENT

സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവരുടെ പ്രിയ കേന്ദ്രങ്ങളിലൊന്നാണ് ചീങ്ങേരി റോക്ക് അഡ്വഞ്ചർ സെന്റർ. കുറുവ ദ്വീപ്, തോൽപ്പെട്ടി, മുത്തങ്ങ വന്യജീവി സങ്കേതങ്ങൾ, ഇടയ്ക്കൽ ഗുഹ, ബ്രഹ്മഗിരി ട്രക്കിങ് കേന്ദ്രം, സൂചിപ്പാറ വെള്ളച്ചാട്ടം, ചെമ്പ്ര മല എന്നിങ്ങനെ നീളുന്നു വയനാടിന്റെ മറ്റ് സൗന്ദര്യക്കാഴ്ചകൾ. വെള്ളരിമല, ബാണാസുര തുടങ്ങിയ കൊടുമുടികളും മീൻമുട്ടി വെള്ളച്ചാട്ടവും പക്ഷിപാതാളം, ബാണാസുര സാഗർ ഡാം, നീലിമല തുടങ്ങിയവയും മനംകവരും. പൂക്കോട് തടാകത്തിലെ ബോട്ടിങ് കൂടി പൂർത്തിയാക്കാതെ വയനാടൻ ചുരമിറങ്ങുന്നവർ കുറവ്. 

തേയിലത്തോട്ടങ്ങളാണ് മറ്റൊരു ആകർഷണം. തനി വയനാടൻ സുഗന്ധവ്യഞ്ജനങ്ങൾ, തേയില, കാപ്പി, മുള ഉൽപന്നങ്ങൾ, തേൻ, ഔഷധ സസ്യങ്ങൾ എന്നിവയ്ക്കും പ്രിയമേറെയാണ്. മറ്റൊന്ന്, വയനാടിന്റെ ഭൂമിശാസ്ത്രമാണ്. മറ്റ് ടൂറിസം കേന്ദ്രങ്ങളായ ഊട്ടി, മൈസൂരു, കുടക് എന്നിവിടങ്ങളിലേക്കുള്ള കവാടം കൂടിയാണ് വയനാട്. വയനാടിന്റെ കിഴക്കുഭാഗത്താണ് തമിഴ്നാട്ടിലെ ടൂറിസം കേന്ദ്രങ്ങളിലൊന്നായ നീലഗിരി. കർണാടക ടൂറിസത്തിൽ നിർണായക സ്ഥാനമുള്ള മൈസൂരുവും വയനാടിന്റെ കിഴക്ക് ദിക്കിൽ. വടക്കുഭാഗത്ത് കുടക് ജില്ല. കോഴിക്കോട്, കണ്ണൂർ ജില്ലകളുമായി പടിഞ്ഞാറൻ അതിർത്തിയും മലപ്പുറവുമായി തെക്കൻ അതിർത്തിയും പങ്കുവയ്ക്കുന്നു. വയനാട്ടിൽ (സുൽത്താൻ ബത്തേരി) എത്തിയാൽ മൈസൂരു, ബെംഗളൂരു, കുടക്, ഊട്ടി (നീലഗിരി) എന്നിവിടങ്ങളിലേക്കും പോകാം.

Representative Image: (Photo: lzf/shutterstock)

വയനാടിന്റെ സമ്പദ്‍വ്യവസ്ഥയുടെ നെടുംതൂൺ തന്നെയാണ് ടൂറിസം. എന്നാൽ, ജില്ലയിലെ പല ഇക്കോ ടൂറിസം കേന്ദ്രങ്ങളും കഴിഞ്ഞ ഫെബ്രുവരി മുതൽ (2024) അടച്ചിട്ടിരിക്കുകയാണ്. വന്യജീവി ആക്രമണം പതിവായതോടെയാണ് കുറുവ ദ്വീപ്, തോൽപ്പെട്ടി, ബ്രഹ്മഗിരി ട്രക്കിങ് കേന്ദ്രം, സൂചിപ്പാറ വെള്ളച്ചാട്ടം, മുത്തങ്ങ വന്യജീവി സങ്കേതം തുടങ്ങിയവ അടച്ചിട്ടത്. ഇത് വയനാടിന്റെ ടൂറിസത്തിനും ഈ രംഗത്തെ ആശ്രയിച്ച് ജീവിതം കഴിക്കുന്ന ആയിരങ്ങൾക്കും കനത്ത തിരിച്ചടിയുമായി. ഇതിനിടെയാണ് ഇപ്പോൾ ടൂറിസത്തെയാകെ വലച്ച് ഉരുൾപൊട്ടലുണ്ടായത്. 

വയനാടിന്റെ ടൂറിസം കേന്ദ്രങ്ങളെ പുനരുജ്ജീവിപ്പിക്കാതെ കേരള ടൂറിസത്തിനും കരകയറാനാവില്ലെന്ന് ഈ രംഗത്തുള്ളവർ അടിവരയിടുന്നു. പ്രത്യേകിച്ച്, കേരളം സാഹസിക ടൂറിസം, കാരവൻ ടൂറിസം തുടങ്ങിയ പുത്തൻ ആശയങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന സാഹചര്യത്തിൽ. പ്രകൃതിക്ഷോഭത്തിന് സാധ്യതയുള്ള മേഖലകളെ മുൻകൂട്ടി തിരിച്ചറിഞ്ഞ് കരുതൽ നടപടികളെടുക്കണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അപകടസാധ്യതയുള്ള മേഖലകളിൽ നിർമാണ പ്രവർത്തനങ്ങൾ വിലക്കണം. വന്യജീവി ആക്രമണങ്ങൾ തടയാനും ശാശ്വത പരിഹാരം കണ്ടെത്തണം.

ADVERTISEMENT

∙ കേരളത്തിന്റെ ‘കൽപവൃക്ഷം’, വർഷം വളർച്ച 15%

കേരളത്തിന്റെ വളർച്ചയ്ക്ക് ടൂറിസം മേഖലയുടെ പങ്ക് തീർത്തും ചെറുതല്ല. സംശയുമുണ്ടെങ്കിൽ ഈ കണക്ക് നോക്കുക. പ്രതിവർഷം ശരാശരി 15-20 ശതമാനം വളർച്ചയാണ് കേരള ടൂറിസത്തിന്റെ വരുമാനത്തിലുണ്ടാകാറുള്ളത്. 2017ൽ ടൂറിസത്തിന്റെ വരുമാനം 36,000 കോടി രൂപയായിരുന്നു. 2018ൽ ഇത് 40,000 കോടി രൂപയായി. 2019ൽ 45,010 കോടി രൂപയും. കേരളത്തിന്റെ സമ്പദ്‍വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നാണ് നേരിട്ടും പരോക്ഷമായും 15-20 ലക്ഷത്തോളം പേരുടെ വരുമാന മാർഗമായ ടൂറിസം മേഖല. 

Representative Image: (Photo: Sids/shutterstock)

ചെറുകിട-ഇടത്തരം ശ്രേണിയിലാണ് ഈ രംഗത്തെ സംരംഭകരിൽ 80 ശതമാനത്തോളവും. കേരളത്തിന്റെ മൊത്തം തൊഴിലുകളിൽ ഏതാണ്ട് 25 ശതമാനവും ടൂറിസം മേഖലയുമായി ബന്ധപ്പെട്ടാണുള്ളത്. ഫലത്തിൽ, ടൂറിസം മേഖലയുടെ തളർച്ച സംസ്ഥാനത്തിന്റെ സമ്പ‍‍ദ്‍വ്യവസ്ഥയെ തന്നെ ഉലയ്ക്കുമെന്ന് വ്യക്തം. 2023ൽ 2.18 കോടി ആഭ്യന്തര വിനോദ സഞ്ചാരികൾ (ഇന്ത്യക്കാരായ സഞ്ചാരികൾ) കേരളം സന്ദർശിച്ചിരുന്നു. 2022ലെ 1.88 കോടി സഞ്ചാരികളേക്കാൾ 16 ശതമാനം അധികം. 88 ശതമാനം വർധനയുമായി 6.49 ലക്ഷം വിദേശ സഞ്ചാരികളും കഴിഞ്ഞവർഷം എത്തിയിരുന്നു. 15-20 ശതമാനമാണ് കേരള ടൂറിസത്തിന്റെ ശരാശരി വാർഷിക വളർച്ച.

∙ വെല്ലുവിളികൾ മറിടകന്നത് ‘സാഹസികമായി’ 

വളർച്ചയിലേക്ക് നീങ്ങുമ്പോഴാണ് ടൂറിസം മേഖലയ്ക്ക് ചില പ്രതിസന്ധികൾ നേരിട്ടത്. പ്രളയം, കോവിഡ്, നിപ്പ അങ്ങനെ പലതും. 2020ൽ വരുമാനം 50,000 കോടി രൂപയെന്ന നാഴികക്കല്ല് മറികടക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കോവിഡ് വ്യാപനമുണ്ടായതും ലോക്ഡൗൺ നിയന്ത്രണങ്ങൾ വന്നതും. ആ വർഷം വരുമാനം 11,335 കോടി രൂപയിലേക്ക് കൂപ്പുകുത്തി. 2021ൽ 12,286 കോടി രൂപയായിരുന്നു കേരളത്തിന്റെ ടൂറിസം മേഖല നേടിയത്. എന്നാൽ മേഖല തളർന്നില്ല. 

തുടർന്ന് സാഹസിക ടൂറിസം, കാരവൻ ടൂറിസം, വെഡിങ് ഡെസ്റ്റിനേഷൻ‌ ടൂറിസം തുടങ്ങിയ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തും പുതിയ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ ആകർഷിച്ചും ഉണർവിലേറാൻ നടത്തിയ പരിശ്രമങ്ങൾ നേട്ടമായി. ഇതിൽ നിർണായക പങ്ക് വഹിച്ചത് വയനാടാണ്. ഇതോടെ 2022ൽ വരുമാനം 35,168 കോടി രൂപയിലേക്ക് കരകയറി. 

Show more

2023ൽ വരുമാനം 43,621 കോടി രൂപയിലുമെത്തി. എന്നാൽ, 2024ൽ സ്ഥിതി മറിച്ചാകുമോയെന്ന ഭീതിയിലാണ് ടൂറിസം മേഖല. മഴക്കെടുതിയും റെഡ് അലർട്ടും കാരണം പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ മിക്കതിലും സഞ്ചാരത്തിന് നിയന്ത്രണമുണ്ട്. വയനാട്ടിലും ഇക്കോ ടൂറിസം കേന്ദ്രങ്ങളടക്കം പാതിയോളം ടൂറിസം കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്. ആഭ്യന്തര, വിദേശ തലങ്ങളിൽനിന്ന് ഈ വർഷം കൂടുതൽ സ‍ഞ്ചാരികൾ എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് തിരിച്ചടിയായി പ്രകൃതിക്ഷോഭങ്ങളും രോഗഭീതികളും ആഞ്ഞടിക്കുന്നത്. കേരളത്തെ കൈവിട്ട് ആഭ്യന്തര, വിദേശ സ‍ഞ്ചാരികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും ഈ രംഗത്തുള്ളവർ പറയുന്നു. 

∙ ‘രക്ഷാപ്രവർത്തനം’ വേണം ടൂറിസം മേഖലയ്ക്കും

അധികൃതർ ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ഈ പ്രതിസന്ധി പരിഹരിക്കാമെന്നാണ് മേഖലയുടെ പ്രതീക്ഷ. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റിസോർട്ടുകളിലും മറ്റും ബുക്കിങ് റദ്ദാക്കപ്പെടുന്നുണ്ടെങ്കിലും ഇത് ഓഫ് സീസണായതിനാൽ തൽകാലം വലിയ പ്രതിസന്ധി കേരളാ ടൂറിസത്തിന് ഉണ്ടായേക്കില്ല. ഒക്ടോബറിൽ തുടങ്ങി മാർച്ച് വരെ നീളുന്നതാണ് അടുത്ത ടൂറിസം സീസൺ. അക്കാലത്താണ് വിദേശ സഞ്ചാരികളും വൻതോതിൽ കേരളത്തിൽ‌ എത്താറുള്ളത്. മഴ മാറി സാഹചര്യം മെച്ചപ്പെടുന്നതോടെ ടൂറിസം മേഖലയും കരകയറുമെന്നാണ് പ്രതീക്ഷയെന്ന് കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് പറയുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ ടൂറിസം മേഖല താൽകാലിക തിരിച്ചടി നേരിടാൻ സാധ്യതയുണ്ട്. വയനാട്ടിലും ഇടുക്കിയിലും മാത്രമല്ല, കൊച്ചി ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കുള്ള ടൂറിസം ബുക്കിങ്ങുകൾ റദ്ദാക്കപ്പെടുന്നുണ്ട്– അദ്ദേഹം പറഞ്ഞു. 

ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈയിൽനിന്നുള്ള ദൃശ്യം (PTI Photo)

വയനാട് ദുരന്തം പാഠമായി ഉൾക്കൊണ്ട് മുൻകരുതൽ നടപടികളെടുക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നാണ് കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി പ്രസിഡന്റ് ഇ.എം. നജീബ് വ്യക്തമാക്കുന്നത്. പ്രകൃതിദുരന്തങ്ങൾക്ക് സാധ്യതയുള്ള സ്ഥലങ്ങളെ കുറിച്ച് മാധവ് ഗാഡ്ഗിൽ ഉൾപ്പെടെയുള്ള വിദഗ്ധർ നൽകിയ മുന്നറിയിപ്പുകൾ ഗൗരവമായി കാണണം. അത്തരം പ്രദേശങ്ങളിൽ ഭാവിയെ മുന്നിൽനിർത്തിയുള്ള നടപടികളെടുക്കണം. മറ്റൊന്ന് മാരക രോഗങ്ങളാണ്. കേരളത്തിലെ മാലിന്യനീക്കം ഊർജിതമാക്കിയാൽതന്നെ പലരോഗങ്ങളെയും ചെറുക്കാം. ഇത്തരം ഗൗരവതരമായ നടപടികളെടുക്കാൻ സർക്കാരിനാവുന്നില്ലെങ്കിൽ അത് ടൂറിസത്തിന് വൻ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Kerala Tourism Faces Setbacks Amid Natural Disasters and Health Concerns

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT