24 മണിക്കൂറെങ്കിലും ഒരു ജില്ലയിൽ മൊബൈൽ സേവനം മുടങ്ങിയാൽ അവിടെ റജിസ്റ്റർ ചെയ്തിരിക്കുന്ന ഉടമകൾക്ക് ഇനി നഷ്ടപരിഹാരം ലഭ്യമാകും. ടെലികോം സേവനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ പുതുക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇതടക്കമുള്ള വ്യവസ്ഥകളുള്ളത്. പോസ്റ്റ്‍പെയ്ഡ് ഉപയോക്താവ് എങ്കിൽ ഒക്ടോബർ ഒന്നിനു ശേഷം ഇത്തരം സേവനതടസ്സമുണ്ടായാൽ, തത്തുല്യമായ ദിവസത്തെ വാടകത്തുക അടുത്ത ബില്ലിൽ ഇളവു ചെയ്യും. പ്രീപെയ്ഡ് ഉപയോക്താവെങ്കിൽ 2025 ഏപ്രിൽ 1 മുതലാണ് ഇത് ലഭ്യമാവുക. തത്തുല്യമായ ദിവസത്തെ വാലിഡിറ്റി തനിയെ ക്രെഡിറ്റ് ആകും. ഒരു ജില്ലയിലോ സംസ്ഥാനത്തോ കുറഞ്ഞത് 4 മണിക്കൂറെങ്കിലും സേവനതടസ്സമുണ്ടായാൽ കമ്പനി ഇക്കാര്യം ട്രായിയെ 24 മണിക്കൂറിനകം അറിയിക്കണം. ഇതുവരെ മാധ്യമവാർത്തകൾ വഴിയോ പരാതികൾ വഴിയോ ആണ് ട്രായ് ഇതറിഞ്ഞിരുന്നത്. അതത് ജില്ലയിൽ റജിസ്റ്റർ ചെയ്ത സിം കാർഡുകളിൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

24 മണിക്കൂറെങ്കിലും ഒരു ജില്ലയിൽ മൊബൈൽ സേവനം മുടങ്ങിയാൽ അവിടെ റജിസ്റ്റർ ചെയ്തിരിക്കുന്ന ഉടമകൾക്ക് ഇനി നഷ്ടപരിഹാരം ലഭ്യമാകും. ടെലികോം സേവനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ പുതുക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇതടക്കമുള്ള വ്യവസ്ഥകളുള്ളത്. പോസ്റ്റ്‍പെയ്ഡ് ഉപയോക്താവ് എങ്കിൽ ഒക്ടോബർ ഒന്നിനു ശേഷം ഇത്തരം സേവനതടസ്സമുണ്ടായാൽ, തത്തുല്യമായ ദിവസത്തെ വാടകത്തുക അടുത്ത ബില്ലിൽ ഇളവു ചെയ്യും.

പ്രീപെയ്ഡ് ഉപയോക്താവെങ്കിൽ 2025 ഏപ്രിൽ 1 മുതലാണ് ഇത് ലഭ്യമാവുക. തത്തുല്യമായ ദിവസത്തെ വാലിഡിറ്റി തനിയെ ക്രെഡിറ്റ് ആകും. ഒരു ജില്ലയിലോ സംസ്ഥാനത്തോ കുറഞ്ഞത് 4 മണിക്കൂറെങ്കിലും സേവനതടസ്സമുണ്ടായാൽ കമ്പനി ഇക്കാര്യം ട്രായിയെ 24 മണിക്കൂറിനകം അറിയിക്കണം. ഇതുവരെ മാധ്യമവാർത്തകൾ വഴിയോ പരാതികൾ വഴിയോ ആണ് ട്രായ് ഇതറിഞ്ഞിരുന്നത്. അതത് ജില്ലയിൽ റജിസ്റ്റർ ചെയ്ത സിം കാർഡുകളിൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.

(Representative image by xijian/istockphoto)
ADVERTISEMENT

വയർലൈ‍ൻ ബ്രോഡ്ബാൻഡ്, ലാൻഡ്‍ലൈൻ കണക‍്ഷന്റെ തകരാർ 3 ദിവസമെങ്കിലും കഴിഞ്ഞാണ് പരിഹരിക്കുന്നതെങ്കിൽ, തകരാറിലായ ദിവസങ്ങളിലെ വാടകത്തുക അടുത്ത ബില്ലിൽ ഇളവു ചെയ്യാനുള്ള വ്യവസ്ഥ നിലനിർത്തിയിട്ടുണ്ട്. ഗുണനിലവാര മാനദണ്ഡം പാലിക്കാത്ത കമ്പനികൾക്ക് ലക്ഷക്കണക്കിനു രൂപയാണ് പിഴ.

ചിത്രീകരണം: ജെയിൻ എം. ഡേവിഡ് ∙ മനോരമ ഓൺലൈൻ

കവറേജ് മാപ്പ് നോക്കി ഇനി സിം എടുക്കാം

കവറേജ്: എല്ലാ ടെലികോം കമ്പനികളും അവരുടെ മൊബൈൽ കവറേജിന്റെ വ്യാപ്തി അതത് സ്ഥലങ്ങളിൽ ലഭ്യമായ സാങ്കേതികവിദ്യ (2ജി/3ജി/4ജി/5ജി) അടക്കം മൊബൈൽ കവറേജ് മാപ്പ് ആയി ഒക്ടോബർ 1 മുതൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.ഉദാഹരണത്തിന് നെടുമങ്ങാടുള്ള വ്യക്തിക്ക് അയാളുടെ പരിസരത്ത് 4ജി, 5ജി കവറേജ് കാര്യമായിട്ടുള്ള സേവനദാതാവിനെ എളുപ്പത്തിൽ കണ്ടുപിടിക്കാം. നിലവിൽ പലപ്പോഴും കണക‍്ഷനെടുത്ത ശേഷമാകും സ്വന്തം സ്ഥലത്ത് കവറേജ് മോശമാണെന്ന് തിരിച്ചറിയുന്നത്. നിലവിൽ കണക‍്ഷനുള്ളവർക്ക് ഓരോ കമ്പനിയുടെയും മാപ്പ് നോക്കി മികച്ച സേവനത്തിലേക്ക് പോർട്ട് ചെയ്യാനും കഴിയും. കവറേജിൽ കമ്പനി വരുത്തുന്ന മാറ്റങ്ങൾ 3 മാസത്തിനകം മാപ്പിൽ അപ്ഡേറ്റ് ചെയ്തിരിക്കണം.

റീഫണ്ട്: ഏതെങ്കിലുമൊരു ടെലികോം സേവനത്തിനായി നൽകിയ സെക്യൂരിറ്റി ഡിപ്പോസിറ്റ്, ഉപയോക്താവ് ആ സേവനം അവസാനിപ്പിച്ച് 45 ദിവസത്തിനുള്ളിൽ തിരികെ നൽകണം. നിലവിലെ ചട്ടമനുസരിച്ച് 60 ദിവസമായിരുന്നു. വൈകിയാൽ 10% പിഴ.

എസ്എംഎസ്: അയയ്ക്കുന്ന എസ്എംഎസുകളിൽ 95 ശതമാനവും 20 സെക്കൻഡിനുള്ളിൽ ഡെലിവർ ചെയ്യാൻ ശ്രമിച്ചിരിക്കണം. ഇതുവരെ എസ്എംഎസ് ഡെലിവറി വേഗം ഗുണനിലവാര മാനദണ്ഡമായിരുന്നില്ല.

തകരാർ: നിലവിലെ ചട്ടമനുസരിച്ച് ഓരോ 100 ബ്രോഡ്ബാൻഡ്/ലാൻഡ്‍ലൈൻ കണക‍്ഷനുകളിൽ ഏഴിൽ താഴെ കണക‍‍‍‍്ഷനുകളിൽ മാത്രമേ തകരാർ (ഫോൾട്ട് ഇൻസിഡന്റ്സ്) ഉണ്ടാകാൻ പാടുള്ളൂ. ഇത് നൂറിൽ 5 ആക്കി ചട്ടം കടുപ്പിച്ചു.

English Summary:

TRAI Announces New Compensations for Mobile Service Interruptions